Contents

Displaying 10361-10370 of 25166 results.
Content: 10675
Category: 1
Sub Category:
Heading: മാർപാപ്പയെ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ
Content: വത്തിക്കാൻ സിറ്റി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 55 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സിറിയയിലെയും, യുക്രൈനിലെയും, വെനിസ്വേലയിലെയും വിവിധ വിഷയങ്ങളും, റഷ്യയിലെ കത്തോലിക്കാ സഭയുടെ സാന്നിധ്യം, പ്രകൃതി സംരക്ഷണം തുടങ്ങിയവ ചർച്ചയായി. അപ്പസ്തോലിക്ക് പാലസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തനിക്കുവേണ്ടി സമയം മാറ്റിവെച്ചതിൽ റഷ്യൻ പ്രസിഡന്റ് പാപ്പയ്ക്ക് നന്ദി രേഖപെടുത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും, ആർച്ച് ബിഷപ്പ് പോൾ ഗല്ലഹറുമായും റഷ്യൻ പ്രസിഡന്റ് സംഭാഷണത്തിലേർപ്പെട്ടു. ഇത് മൂന്നാം തവണയാണ് റഷ്യൻ പ്രസിഡന്റ് പുടിൻ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നത്. 2015-ലാണ് ഇതിനു മുൻപ് പുടിൻ പാപ്പയെ സന്ദർശിച്ചത്. യുക്രൈനിൽ  സമാധാനം പുനഃസ്ഥാപിക്കാൻ ആത്മാർത്ഥമായി ശ്രമിക്കണമെന്ന് അന്ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പുടിൻ രണ്ട് തവണ ജോൺപോൾ മാർപാപ്പയുമായും, ഒരുതവണ  ബനഡിക്ട് മാർപാപ്പയുമായും  കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
Image: /content_image/News/News-2019-07-05-05:43:48.jpg
Keywords: റഷ്യ, പുടി
Content: 10676
Category: 1
Sub Category:
Heading: ട്രംപ് - കിം കൂടിക്കാഴ്ചയെ പ്രശംസിച്ച്  കൊറിയൻ സഭ
Content: പാൻമുൻജോ: കൊറിയൻ അതിർത്തിയിൽ കഴിഞ്ഞ ദിവസം നടന്ന ഡൊണാൾഡ് ട്രംപ്-കിം ജോംഗ് ഉൻ കൂടിക്കാഴ്ചയെ പ്രകീർത്തിച്ച് ഉത്തരകൊറിയൻ കത്തോലിക്കർ. ഉത്തരകൊറിയയുടെ അണ്വായുധ മോഹങ്ങൾ അവസാനിപ്പിക്കാനും, സമാധാനം പുനഃസ്ഥാപിക്കാനുമായുളള  വലിയൊരു കാൽവെയ്പ്പാണ് ഇരുവരും നടത്തിയ കൂടിക്കാഴ്ചയെന്നു ഉത്തര കൊറിയയിലെ കത്തോലിക്ക സഭ  പ്രസ്താവിച്ചു. പാൻമുൻജോ എന്ന ഗ്രാമത്തിലാണ്  ഉച്ചകോടി നടന്നത്.  രണ്ടായി പിരിഞ്ഞ കൊറിയകളുടെ  പ്രതീകമാണ് പാൻമുൻജോ എന്ന ഗ്രാമം.  ഉത്തരകൊറിയയുടെ  അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന പാൻമുൻജോയിൽ  ട്രംപ്  പ്രവേശിച്ചതോടുകൂടി  അതിർത്തി കടന്ന്  ആധുനിക ഉത്തരകൊറിയയിൽ കാലുകുത്തുന്ന ആദ്യത്തെ  അമേരിക്കൻ പ്രസിഡന്റായി  ഡൊണാൾഡ് ട്രംപ് മാറി.  പുതിയതായി പുറത്തു വരുന്ന വാർത്തകളെ സ്വാഗതം ചെയ്യുന്നതായി കൊറിയയിലെ മെത്രാൻ സംഘത്തിന്റെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഹെജീനിയസ് കിംഹി  പറഞ്ഞു. നാലുമാസം മുൻപ്  വിയറ്റ്നാമിൽ നടന്ന ഉച്ചകോടിയിൽ  പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. എന്നാൽ ഇപ്പോൾ രൂപം കൊടുക്കുന്ന കരാർ അണ്വായുധ മുക്ത ലോകമുണ്ടാകാനുളള  സ്വപ്നം  സാക്ഷാത്കരിക്കാനുള്ള വലിയൊരു കാൽവെയ്പ്പാണെന്നും ആർച്ച് ബിഷപ്പ് ഹെജീനിയസ് കൂട്ടിച്ചേർത്തു. ഉച്ചകോടിയെ പ്രശംസിച്ച് ഫ്രാൻസിസ് മാർപാപ്പയും രംഗത്തുവന്നിരുന്നു.
Image: /content_image/News/News-2019-07-05-06:55:42.jpg
Keywords: കൊറിയ, ട്രംപ
Content: 10677
Category: 1
Sub Category:
Heading: പ്രധാനമന്ത്രിയെ സന്ദർശിച്ച് പാക്ക് മെത്രാൻ സമിതി: ഡാം നിർമ്മാണത്തിന് സഭയുടെ സഹായം
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ (പി.സി.ബി.സി) പ്രതിനിധി സംഘം പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിനിടെ നിര്‍മ്മാണത്തിലിരിക്കുന്ന ഡിയാമെര്‍ ബാഷാ, മൊഹ്മന്ദ്‌ എന്നീ ഡാമുകളുടെ നിര്‍മ്മാണ ഫണ്ടിലേക്കു 56 ലക്ഷത്തോളം പാക്കിസ്ഥാനി റുപ്പിയുടെ ചെക്കാണ് മെത്രാൻ സമിതി കൈമാറിയത്. രാജ്യത്തെ ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ചും, രാജ്യനന്മക്കായി സഭ നടത്തുന്ന നല്ല കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി പ്രതിനിധി സംഘം പ്രസ്താവിച്ചു. ജൂലൈ 4ന് നടന്ന കൂടിക്കാഴ്ചയില്‍ ബിഷപ്പ് ജാംഷെഡ്‌ തോമസിന് പുറമേ പാകിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ ജോസഫ് അര്‍ഷാദ്, ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഷാ, മുള്‍ട്ടാനിലെ മെത്രാനായ ബെന്നി ട്രവാസ്, ഫൈസലാബാദിലെ നിയുക്ത ബിഷപ്പ് ഇന്‍ഡ്രിയാസ് റെഹ്മത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു. ഡാം നിർമ്മാണം പോലെയുള്ള ജനക്ഷേമകരമായ പദ്ധതിയെ സഹായിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഇടവകകളില്‍ നിന്നും, സഭാ സ്കൂളുകളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നുമുള്ള തുകയാണിതെന്നും മെത്രാന്‍മാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ നടന്ന മെത്രാന്‍ സമിതിയുടെ യോഗത്തിലാണ് ഡാമുകളുടെ നിര്‍മ്മാണ ഫണ്ടിലേക്കുള്ള സംഭാവനകള്‍ പിരിക്കുവാനുള്ള തീരുമാനമായത്. കറാച്ചി, ഹൈദരാബാദ്, ക്വിറ്റാ, മുള്‍ട്ടാന്‍, ഫൈസലാബാദ്, ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി തുടങ്ങിയ രൂപതകളില്‍ നിന്നുമാണ് സംഭാവനകള്‍ പിരിച്ചത്. പാക്കിസ്ഥാനില്‍ കത്തോലിക്കാ സഭ നടത്തുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചതായി മെത്രാന്‍മാര്‍ പറഞ്ഞു.    ഇന്‍ഡസ് നദിക്ക് കുറുകെയുള്ള ഡിയാമെര്‍ ബാഷാ ഡാമിന്റേയും, സ്വാത്ത് നദിക്ക് കുറുകെയുള്ള മൊഹ്മന്ദ് ഡാമിന്റേയും നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാകിസ്ഥാനിലെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മിയാന്‍ സാക്വിബ് നിസാറാണ് ജലദൗര്‍ലഭ്യത പരിഹരിക്കുവാന്‍ ഡാമുകള്‍ നിര്‍മ്മിക്കുവാനുള്ള പ്രചാരണത്തിനു തുടക്കമിട്ടത്. പ്രചാരണം ആരംഭിച്ച ഉടന്‍തന്നെ ലാഹോര്‍ അതിരൂപത പത്ത് ലക്ഷം പാക്കിസ്ഥാനി റുപ്പി സംഭാവന നൽകിയിരുന്നു.
Image: /content_image/News/News-2019-07-05-12:58:17.jpg
Keywords: പാക്കി, സഹായ
Content: 10678
Category: 18
Sub Category:
Heading: കന്യാസ്ത്രീ കാറിടിച്ച് മരിച്ചു: സഹസന്യാസിനിക്ക് പരിക്ക്
Content: ത​​​ളി​​​പ്പ​​​റ​​​മ്പ്: ദേവാലയത്തിലേക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​ന്യാ​​​സ്ത്രീ കാ​​​റി​​​ടി​​​ച്ച് മ​​​രി​​​ച്ചു. ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് പ്രൊ​​​വി​​​ൻ​​​സി​​​ലെ ക​​​രി​​​ന്പം ഫാ​​​ത്തി​​​മ ഭ​​​വ​​​നാം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ റെ​​​ജീ​​​ന മ​​​രി​​​യ (77) യാ​​​ണു മ​​​രി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന പാ​​​ത​​​യാ​​​യ കൂ​​​ർ​​​ഗ് ബോ​​​ർ​​​ഡ​​​ർ റോ​​​ഡി​​​ൽ പു​​​ഷ്പ​​​ഗി​​​രി ദ​​​ർ​​​ശ​​​ന ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ന് മു​​​ന്നി​​​ൽ ഇ​​​ന്ന​​​ലെ പുലർച്ചേ 5.50നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കൂടെയുണ്ടായിരുന്ന സി​​​സ്റ്റ​​​ർ സാ​​​ന്ദ്ര എ​​​ഫ്സി​​​സി(32)ക്കു പ​​​രി​​​ക്കേ​​​റ്റു. ​ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സി​​​സ്റ്റ​​​ർ റെ​​​ജീ​​​ന​​​യെ ക​​​ണ്ണൂ​​​ർ മിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സി​​​സ്റ്റ​​​ർ റെ​​​ജീ​​​ന​​​യു​​​ടെ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് കു​​​ന്നോ​​​ത്ത് സെ​​​ന്‍റ് തോ​​​മ​​​സ് ഫൊ​​​റോ​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കും. കു​​​രി​​​യ​​​ന്താ​​​ന​​​ത്ത് മ​​​ത്താ​​​യി-​​​ഏ​​​ലി​​​ക്കു​​​ട്ടി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ മ​​​ക​​​ളാ​​​ണ് സി​​​സ്റ്റ​​​ർ റെ​​​ജീ​​​ന മ​​​രി​​​യ.
Image: /content_image/India/India-2019-07-06-06:16:40.jpg
Keywords: കന്യാ
Content: 10679
Category: 18
Sub Category:
Heading: മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: നാളെ ഇരിങ്ങാലക്കുട രൂപതയിൽ കൃതജ്ഞതാ ദിനം
Content: ഇരിങ്ങാലക്കുട: പഞ്ചക്ഷതധാരിയും കുടുംബങ്ങളുടെ പ്രേഷിതയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് നന്ദി പറയുന്നതിനും നാളെ ജൂലൈ 7 ഞായറാഴ്ച കൃതജ്ഞത ദിനമായി ഇരിങ്ങാലക്കുട രൂപത ആചരിക്കും. രൂപതയ്ക്ക് കീഴിലുള്ള എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും നാളെ പ്രത്യേകമായി കൃതജ്ഞതാബലി അര്‍പ്പിക്കണമെന്നും സന്ദേശം നല്‍കണമെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിർദ്ദേശം നൽകി. നാളെ രാവിലെ 9 മണിക്ക് അദ്ദേഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സിസ്റ്റര്‍ മറിയം ത്രേസ്യ കബറടക്കം ചെയ്യപ്പെട്ടിരിക്കുന്ന കുഴിക്കാട്ടുശ്ശേരിയിലെ തിരുകുടുംബ മഠം കപ്പേളയില്‍ വിശുദ്ധ ബലിയും പ്രത്യക പ്രാര്‍ത്ഥനകളും സംഘടിപ്പിക്കുന്നതാണ്. രൂപതയിലെ വൈദികരും സന്യാസിനി സന്യാസികളും ഇടവകകളില്‍ നിന്നുള്ള അത്മായ പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുക്കും. 2019 ഒക്‌ടോബറില്‍ വിപുലമായ തരത്തില്‍ നന്ദി പ്രകാശന പരിപാടികള്‍ രൂപതാ തലത്തില്‍ സംഘടിപ്പിക്കും. 2019 ഒക്‌ടോബര്‍ 13 ഞായറാഴ്ച നടക്കുന്ന മറിയം ത്രേസ്യയുടെ, വിശുദ്ധ പദവി പ്രഖ്യാപനത്തിനു ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും അനുഗ്രഹിക്കപ്പെട്ട ഇരിങ്ങാലക്കുട രൂപതയും തിരുകുടുംബ സന്യാസിനി സമൂഹത്തിലെ നൂറുകണക്കിനു അംഗങ്ങളും സീറോമലബാര്‍ സഭയിലെ ആയിരക്കണക്കിന് വിശ്വാസികളും കാത്തിരിക്കുകയാണ്. ആഗോള കത്തോലിക്കാ സഭയ്ക്ക് കേരളം നല്‍കുന്ന നാലാമത്തെ വിശുദ്ധയാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. 1876 ഏപ്രില്‍ 26 ന് ജനിച്ച് 1926 ജൂണ്‍ 8 ന് മരണമടഞ്ഞ സിസ്റ്റര്‍ മറിയം ത്രേസ്യ 2000 ഏപ്രില്‍ 9 നാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.
Image: /content_image/India/India-2019-07-06-08:23:31.jpg
Keywords: മറിയം ത്രേസ്യ
Content: 10680
Category: 1
Sub Category:
Heading: കോംഗോയിൽ വൈദികന്റെ മൃതദേഹം അഴുകിയ നിലയിൽ
Content: ബ്രാസ്സാവില്ലെ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിന്നും കഴിഞ്ഞ മാസത്തിന്റെ അവസാനത്തില്‍ തട്ടിക്കൊണ്ട് പോയ കത്തോലിക്ക വൈദികൻ ഫാ. പോള്‍ എംബോണിന്റെ മൃതദേഹം കോംഗോയുടെ വടക്ക് ഭാഗത്തുള്ള സാന്‍ഘാ മേഖലയില്‍ നിന്നും കണ്ടെത്തി. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തില്‍ മുറിവേറ്റ നിരവധി പാടുകളുണ്ടായിരുന്നു. സാന്‍ഘായിലെ സെമ്പേ ഇടവക വികാരിയായിരുന്ന ഫാ‍. എംബോണിനെ ഔസ്സോയില്‍ വെച്ചായിരുന്നു അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. പൗരോഹിത്യ പട്ട സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുവാനായി ഔസ്സേയിലെത്തിയ അദ്ദേഹം ജൂണ്‍ 28നും 29നും ഇടക്ക് രാത്രിയില്‍ തന്റെ സുഹൃത്തായ പുരോഹിതനൊപ്പം സംസാരിച്ചുകൊണ്ട് നടക്കുമ്പോഴായിരുന്നു തട്ടിക്കൊണ്ടു പോയത്. ജൂലൈ നാലിന് വൈദികന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ഫാ. പോള്‍ മരിക്കുവാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുവരുന്നതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തുവാന്‍ കഴിയില്ലെന്നായിരിന്നു ഔസ്സോ രൂപതയുടെ പ്രതികരണം. ഫാ. പോള്‍ കൊല്ലപ്പെട്ടതാണോ എന്ന കാര്യം പോലീസും, പ്രാദേശിക അധികാരികളും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംശയത്തിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Image: /content_image/News/News-2019-07-06-09:09:07.jpg
Keywords: ആഫ്രി
Content: 10681
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ഫുൾട്ടൺ ഷീൻ വാഴ്ത്തപ്പെട്ട നിരയിലേക്ക്
Content: വത്തിക്കാൻ സിറ്റി: തിരുസഭ ചരിത്രത്തിലെ ശക്തനായ വചനപ്രഘോഷകൻ ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതം ഫ്രാൻസിസ് മാർപാപ്പ  അംഗീകരിച്ചതോടുകൂടി അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുവാനുള്ള നടപടികൾ വേഗത്തിലായി.  വിശുദ്ധരുടെ നാമകരണ നടപടികൾക്കു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘമാണ്  അത്ഭുതത്തിന് പാപ്പയുടെ അംഗീകാരം ലഭിച്ചതിനെ സംബന്ധിച്ച ഡിക്രി ഇന്ന് പ്രസിദ്ധീകരിച്ചത്. ഷീനിന്റെ മാധ്യസ്ഥതയിൽ നടന്ന രോഗ സൗഖ്യം മെഡിക്കൽ സയൻസിന് ഉത്തരമില്ലാത്ത ഒന്നായി വിലയിരുത്തിയിരിക്കുകയാണ്. അമേരിക്കയിലെ പിയോറിയയിലുളള ബോണി എങ്സ്ട്രോം- ട്രാവിസ് എങ്സ്ട്രോം ദമ്പതികളുടെ കുട്ടിയെ ഓപ്പറേഷൻ ചെയ്ത്  പുറത്തെടുത്തതിനുശേഷം ജീവന്റെ യാതൊരുവിധ ലക്ഷണങ്ങളും കുട്ടി കാണിച്ചിരുന്നില്ല. ദമ്പതികൾ ഷീനിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും, അവരുടെ പ്രാർത്ഥനയ്ക്ക് ഫലം കാണുകയും ചെയ്തു. നാമകരണ നടപടികൾക്കു വേണ്ടിയുള്ള തിരുസംഘം  സംഭവത്തെ പറ്റി പഠിക്കാൻ നിയമിച്ച ഏഴു  ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം ഏകകണ്‌ഠമായി അത്ഭുതം നടന്നുവെന്നു സ്ഥിരീകരിക്കുകയായിരുന്നു. അമേരിക്കൻ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന സുവിശേഷ പ്രഘോഷകനായിരുന്നു ആർച്ച് ബിഷപ്പ് ഷീൻ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന്റെ  ഭൗതികാവശിഷ്ടങ്ങൾ  ന്യൂയോർക്കിലെ സെന്റ് പാട്രിക്  കത്തീഡ്രലിൽ നിന്നും ഇല്ലിനോയിസ്സം സ്ഥാനത്തെ പിയോറിയയിലക്ക്  മാറ്റിയത്.
Image: /content_image/News/News-2019-07-06-14:32:35.jpg
Keywords: വാഴ്ത്ത
Content: 10682
Category: 1
Sub Category:
Heading: സ്വാതന്ത്ര്യദിനത്തില്‍ ട്രംപ് നടത്തിയ പ്രസംഗത്തില്‍ കത്തോലിക്കര്‍ക്ക് പ്രശംസ
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിന് ലിങ്കണ്‍ മെമ്മോറിയലിന്റെ പടികളില്‍ നിന്നുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ “സല്യൂട്ട് ടു അമേരിക്ക”പ്രസംഗത്തില്‍ കത്തോലിക്കര്‍ക്ക് പ്രശംസ. അമേരിക്കന്‍ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹം അപ്പോളോ 11 ന്റെ ഫ്ലൈറ്റ് ഡയറക്ടറും കത്തോലിക്കനുമായ ജെനെ ക്രാന്‍സിനെയും, ഫിസിഷ്യയും ലിറ്റില്‍ വര്‍ക്കേഴ്സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് സഭാംഗവുമായ സിസ്റ്റര്‍ ഡെയിഡ്രേ 'ഡെഡെ' മേരി ബൈര്‍ണെയും പേരെടുത്ത് പ്രശംസിച്ചത്. “നമ്മുടെ ചരിത്രപരമായ ചാന്ദ്ര ദൗത്യത്തില്‍ മിഷന്‍ കണ്ട്രോള്‍ നയിച്ച നാസയുടെ പ്രശസ്തനായ ഫ്ലൈറ്റ് ഡയറക്ടര്‍ ജെനെ ക്രാന്‍സ്.  ഈ രാത്രി നമുക്കൊപ്പം ഉണ്ടായതില്‍ നാം സന്തുഷ്ടരാണ്”-ജെനെയുടെ പേരെടുത്തുകൊണ്ട് ട്രംപ് പറഞ്ഞു. “ജെനെ”, “അധികം താമസിയാതെ നമ്മള്‍ വീണ്ടും ചന്ദ്രനിലേക്ക് പോകുന്ന കാര്യം നീ അറിഞ്ഞിരിക്കണമെന്നെനിക്കാഗ്രഹമുണ്ട്, ഒട്ടും വൈകാതെ തന്നെ നമ്മള്‍ ചൊവ്വയില്‍ അമേരിക്കന്‍ പതാക പാറിക്കുകയും ചെയ്യും” ട്രംപ് കൂട്ടിച്ചേര്‍ത്തു. അതുപോലെതന്നെ സിസ്റ്റര്‍ ബൈര്‍ണെയുടെ 30 വര്‍ഷത്തെ മെഡിക്കല്‍ സേവനങ്ങളെക്കുറിച്ചും, പാവങ്ങള്‍ക്കിടയില്‍ അവര്‍ നടത്തുന്ന പ്രേഷിത പ്രവര്‍ത്തനങ്ങളേയും ട്രംപ് അഭിനന്ദിച്ചു. 2001 സെപ്റ്റംബര്‍ 11-ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പുകയുടേയും, കരിയുടേയും, കെട്ടിടാവശിഷ്ടങ്ങളുടേയും ഇടയിലൂടെ മുറിവേറ്റവര്‍ക്ക് സിസ്റ്റര്‍ ബൈര്‍ണെ നല്‍കിയ പ്രാഥമിക ശുശ്രൂഷകളേയും ട്രംപ് പ്രത്യേകം ചൂണ്ടിക്കാട്ടി നന്ദി അറിയിച്ചു. ഈശോ സഭയുടെ സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയ ജെനെ 34 വര്‍ഷത്തോളമാണ് നാസയില്‍ സേവനം ചെയ്തത്. 85 കാരനായ ജെനെ ഇപ്പോള്‍ കത്തോലിക്കാ സന്നദ്ധ സംഘടനായ ‘നൈറ്റ്സ് ഓഫ് കോളംബസ്’ അംഗം കൂടിയാണ്. കൊളംബിയ മാഗസിന്റെ 2019 മാര്‍ച്ച് മാസത്തെ ലക്കത്തില്‍ ഇദ്ദേഹത്തേക്കുറിച്ചു വന്ന ലേഖനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നാസയിലെ തന്റെ സേവനത്തെക്കുറിച്ചും, കത്തോലിക്കാ വിശ്വാസത്തേയും, കാഴ്ചപ്പാടുകളെക്കുറിച്ചും എഴുത്തുകാരനായ ജെയിംസ് റാമോസിനോട് അദ്ദേഹം അതിൽ വിവരിക്കുന്നുണ്ട്. അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായ ട്വിന്‍ ടവേഴ്സ് തീവ്രവാദി ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍, ധൈര്യപൂര്‍വ്വം കത്തിയെരിയുന്ന ടവറുകളുടെ ചുവട്ടില്‍ നിന്ന് ആതുരസേവനം ചെയ്ത ധീര വനിതയാണ്‌ സിസ്റ്റര്‍ ബൈര്‍ണെ. വാഷിംഗ്‌ടണ്‍ ഡി.സി. യില്‍ പാവങ്ങള്‍ക്കായി അവര്‍ ഒരു മെഡിക്കല്‍ ക്ലിനിക്കും നടത്തുന്നുണ്ട്. കത്തോലിക്കര്‍ അമേരിക്കക്ക് നല്‍കിയ സേവനങ്ങളെക്കുറിച്ച് ഇതിനു മുന്‍പും ട്രംപ് സന്ദേശത്തിൽ പ്രത്യേകം വിവരിച്ചിട്ടുണ്ട്. 
Image: /content_image/News/News-2019-07-07-08:33:57.jpg
Keywords: അമേരിക്ക
Content: 10683
Category: 1
Sub Category:
Heading: ഐറിഷ് ഭ്രൂണഹത്യ ജനഹിത പരിശോധന: ഗൂഗിൾ പക്ഷപാതം കാട്ടിയതായി റിപ്പോർട്ട്
Content: ഡബ്ലിൻ: കഴിഞ്ഞ വർഷം അയർലണ്ടിൽ നടന്ന ഭ്രൂണഹത്യ ജനഹിത പരിശോധനയുടെ നാളുകളിൽ ഗൂഗിൾ പക്ഷപാതപരമായി ഇടപെടൽ നടത്തിയതായി റിപ്പോർട്ട്. പ്രോ ലൈഫ് ആശയങ്ങളുള്ള നിരവധി വീഡിയോകൾ യൂട്യൂബിന്റെ ഉടമസ്ഥരായ ഗൂഗിൾ ബ്ലാക്ക് ലിസ്റ്റ് ചെയ്തെന്നും, സെർച്ച് റിസൾട്ടുകളിൽ പക്ഷപാതപരമായി ഇടപെടൽ നടത്തിയെന്നും  സുതാര്യതയ്ക്കു വേണ്ടി നിലകൊള്ളുന്ന പ്രൊജക്റ്റ്  വെരിത്താസ് എന്ന വെബ്സൈറ്റാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. "ഐറിഷ് കാത്തലിക്", "അൺ ബോൺ ലൈഫ്", " അബോർഷൻ ഈസ് റോങ്ങ്"തുടങ്ങിയ വാക്കുകളുടെ മേൽ ഭ്രൂണഹത്യ ജനഹിത പരിശോധന നടന്ന ആഴ്ച കടുത്ത നിയന്ത്രണമുണ്ടായിരുന്നു. ഒരുപാട് മാധ്യമങ്ങളെയും,യൂട്യൂബ് ഉപഭോക്താക്കളെയും ഗൂഗിളിന്റെ  ബ്ലാക്ക് ലിസ്റ്റ് നയം ബാധിച്ചു. ഗൂഗിളിന്റെ നയം  തങ്ങളെ ബാധിച്ചതായി അയർലൻഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഐറിഷ് കാത്തലിക് എന്ന മാധ്യമം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ ജനഹിതപരിശോധനക്കിടയിൽ ഗൂഗിൾ കാണിച്ച പക്ഷപാതപരമായ  ഇടപെടലിനെ  പ്രോലൈഫ് നേതാക്കൾ ശക്തമായി  അപലപിച്ചു.  ഗൂഗിൾ പോലെയുള്ള  അന്താരാഷ്ട്ര കമ്പനികളുടെയും,  ലോബികളുടെയും, മാധ്യമങ്ങളുടെയും  ശ്രമത്തിന്റെ  ബാക്കിയെന്നോണം  ഐറിഷ് ജനഹിത പരിശോധനയിൽ  ഭ്രൂണഹത്യാ അനുകൂലികൾക്കായിരുന്നു വിജയം. ലോകത്തെ മുഖ്യധാരാ മാധ്യമങ്ങളും ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ്‌ തുടങ്ങിയ നവമാധ്യമങ്ങളും ഗർഭഛിദ്രം അടക്കമുള്ള തിന്മകളെ പിന്തുണക്കുന്നുണ്ടെന്ന റിപ്പോർട്ട് നേരത്തെ മുതൽ സജീവമാണ്.
Image: /content_image/News/News-2019-07-07-12:20:08.jpg
Keywords: ഗർഭ, അബോർ
Content: 10684
Category: 18
Sub Category:
Heading: കൊല്ലത്ത് വൈദികൻ ഓട്ടോറിക്ഷ തട്ടി മരിച്ചു
Content: കൊല്ലം: ആശുപത്രിയിലേക്കു നടന്നു പോകുന്നതിനിടെ ഓട്ടോറിക്ഷയിടിച്ചു വൈദികൻ മരിച്ചു. കൊട്ടിയം ഡോൺബോസ്കോ കോളജ് അധ്യാപകൻ ഫാ.തോമസ് അഗസ്റ്റിൻ കിഴക്കേനെല്ലിക്കുന്നേൽ (68) ആണു മരിച്ചത്. ബിഷപ് ബെൻസിഗർ ആശുപത്രിയിലേക്കു പോകുന്നതിനിടെ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. നഗരത്തിലെ തോപ്പുപള്ളിക്കു സമീപമുണ്ടായ അപകടത്തെത്തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃ​​​ത​​​ദേ​​​ഹം 10ന് ​​​രാ​​​വി​​​ലെ 10.30ന് ​​​കൊ​​​ട്ടി​​​യം ഡോ​​​ൺ​​​ബോ​​​സ്കോ കോ​​​ള​​​ജി​​​ലും 11ന് ​​​കൊ​​​ല്ലം തോ​​​പ്പ് സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ​​​സ് പ​​​ള്ളി​​​യി​​​ലും പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് വ​​​യ്ക്കും. സം​​സ്കാ​​രം 11ന് ​​​രാ​​​വി​​​ലെ 10.30ന് ​​​മ​​​ണ്ണൂ​​​ത്തി ഡോ​​​ൺ​​​ബോ​​​സ്കോ ഭ​​​വ​​​നി​​​ൽ.
Image: /content_image/India/India-2019-07-08-06:25:04.jpg
Keywords: അപകട