Contents

Displaying 10401-10410 of 25166 results.
Content: 10715
Category: 1
Sub Category:
Heading: 'പിതാവായ ദൈവം വിന്‍സെന്‍റ് ലാംബർട്ടിനെ സ്വീകരിക്കട്ടെ': ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രൂരമായ ദയാവധ നിയമത്തിന്റെ പേരില്‍ നിത്യതയിലേക്ക് യാത്രയായ വിൻസന്റ് ലാംബർട്ടിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ട്വീറ്റിലൂടെയാണ് പാപ്പ തന്റെ വേദന അറിയിച്ചത്. “പിതാവായ ദൈവം വിന്‍സെന്‍റ് ലാംബർട്ടിനെ അവിടുത്തെ കരുണാര്‍ദ്രമായ കരങ്ങളില്‍ സ്വീകരിക്കട്ടെ! ജീവിതം യോഗ്യമല്ലെന്നും ഉപയോഗശൂന്യമെന്നും നാം വിലയിരുത്തുന്ന ഉന്‍മൂലനത്തിന്റെ സംസ്കാരം വളര്‍ത്താതിരിക്കാം. ജീവന്‍ ഏത് അവസ്ഥയിലും എപ്പോഴും അമൂല്യമാണ്”- പാപ്പ ട്വിറ്ററില്‍ കുറിച്ചു. ജീവരക്ഷോപാധികളെല്ലാം പിന്‍വലിച്ചതിനെ തുടര്‍ന്നു ഇന്നലെ പ്രാദേശിക സമയം രാവിലെ 8.40-നാണ് വിൻസന്റ് ലാംബര്‍ട്ട് നിത്യതയിലേക്ക് യാത്രയായത്.
Image: /content_image/News/News-2019-07-12-04:17:33.jpg
Keywords: പാപ്പ, ജീവ
Content: 10716
Category: 9
Sub Category:
Heading: വിശുദ്ധിയുടെ സന്മാർഗവുമായി നാളെ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ശുശ്രൂഷ
Content: ബർമിങ്ഹാം: ദൈവസന്നിധിയിൽ വിശുദ്ധരായി ജീവിക്കാൻ നന്മതിന്മകളുടെ തിരിച്ചറിവിന്റെ കാലഘട്ടത്തിൽ കുട്ടികളെ പ്രാപ്തമാക്കുന്ന വചന ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷൻ. എന്റെ മുൻപിൽ നിങ്ങൾ വിശുദ്ധരായിരിക്കുവിൻ ,എന്തെന്നാൽ കർത്താവായ ഞാൻ പരിശുദ്ധനാണ് . നിങ്ങൾ എനിക്ക് സ്വന്തമാകേണ്ടതിന് ഞാൻ നിങ്ങളെ മറ്റ്‌ ജനങ്ങളിൽനിന്നും വേർതിരിച്ചിരിക്കുന്നു എന്ന ലേവ്യർ 20:26 വചനത്തെ അധിഷ്ഠിതമാക്കിയുള്ള ഈ ശുശ്രൂഷയിലേക്ക് ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ്. കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച്‌ ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോ ടീനേജ് കൺവെൻഷനുകളും. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത് . കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു. "ലിറ്റിൽ ഇവാഞ്ചലിസ്റ് " എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13 ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ ‭07506 810177‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424 <br> ബിജു അബ്രഹാം- 07859890267
Image: /content_image/Events/Events-2019-07-12-04:21:47.jpg
Keywords: സോജി
Content: 10717
Category: 10
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ് കത്തിച്ച ബൈബിളിൽ സത്യപ്രതിജ്ഞ ചെയ്ത് കുർദിസ്ഥാൻ മന്ത്രി
Content: ഇര്‍ബില്‍: ഇറാഖിലെ സ്വയംഭരണ കുർദിസ്ഥാൻ പ്രവിശ്യയിൽ പുതിയ സർക്കാർ സ്ഥാനമേറ്റെടുത്തപ്പോൾ മന്ത്രിസഭയിലെ ഏക ക്രൈസ്തവ മന്ത്രിയായ അനോ ജവഹർ അബ്ദുൽ മാസിഹ് നടത്തിയ സത്യപ്രതിജ്ഞ ശ്രദ്ധേയമായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണകാലഘട്ടത്തിൽ അവർ കത്തിച്ച ബൈബിളില്‍ കൈവെച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ നടത്തിയത്. അലയൻസ് ഓഫ് നാഷണൽ യൂണിറ്റി എന്ന പാർട്ടി അംഗമായ ജവഹർ അബ്ദുൽ, ഗതാഗത- വാർത്താവിനിമയ വകുപ്പ് മന്ത്രിയായാണ് സ്ഥാനമേറ്റെടുത്തിരിക്കുന്നത്. കുർദിസ്ഥാൻ പ്രവിശ്യയിലെ അത്യന്താപേക്ഷിതമായ ഭാഗമായിത്തന്നെ ക്രൈസ്തവർ നിലനിൽക്കുമെന്ന് കാണിക്കാനാണ് നാനൂറു വർഷം പഴക്കമുള്ള തീവ്രവാദികള്‍ കത്തിച്ച ബൈബിളിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. തന്റെ പ്രവർത്തിയിലൂടെ ഇസ്ലാമിക് സ്റ്റേറ്റ്- ക്രൈസ്തവർക്കും, യസീദികൾക്കും, മറ്റു ന്യൂനപക്ഷങ്ങൾക്കെതിരെയും നടത്തിയ ക്രൂരമായ കൃത്യങ്ങൾ ഓർമ്മപ്പെടുത്താനാണ് ശ്രമിച്ചതെന്ന് ഇദ്ദേഹം കുർദിഷ് വാർത്താ ഏജൻസിയായ റൂഡോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുർദിഷ് പ്രവിശ്യയിലെ പാർലമെന്റിൽ 111 അംഗങ്ങളാണുള്ളത്. ഇതിൽ 11 സീറ്റുകൾ ന്യൂനപക്ഷങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭയിലും ന്യൂനപക്ഷങ്ങൾക്ക് പദവികൾ നൽകിയിട്ടുണ്ടെങ്കിലും ഏക ക്രൈസ്തവ മന്ത്രിയാണ് അനോ ജവഹർ.
Image: /content_image/News/News-2019-07-12-10:49:31.jpg
Keywords: ഇസ്ലാമിക്, ഐ‌എസ്
Content: 10718
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ കടന്നുകയറ്റം
Content: റാഞ്ചി: ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കുവാന്‍ ബി‌ജെ‌പി സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ അജണ്ട ക്രൈസ്തവര്‍ക്ക് നേരെയുള്ള പകപോക്കലായി മാറുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ നിയമസാധുതയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന ഭീഷണിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഈ മാസത്തിന്റെ ആരംഭത്തില്‍ തന്നെ സംസ്ഥാന മുഖ്യമന്ത്രി രഘുബീര്‍ ദാസ് സഭാ സ്വത്തുക്കള്‍ നിയമപരമാണോ അല്ലയോ എന്ന്‍ അന്വേഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഗോത്രവംശജരെ അവരുടെ ഭൂമിയില്‍ നിന്നും ഒഴിവാക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റേയും, കുത്തകകളുടേയും നിഗൂഡ അജണ്ടയുടെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ട നിയമഭേദഗതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സഭ നടത്തിയ പ്രതിഷേധത്തോടുള്ള പ്രതികാരമായിട്ടാണ് ഈ പ്രഖ്യാപനത്തെ സഭ നോക്കിക്കാണുന്നത്. ക്രൈസ്തവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള മതപീഡനം തന്നെയാണിതെന്നു എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ നേതാവായ കുല്‍ദീപ് ടിര്‍ക്കി പറഞ്ഞു. പരമ്പരാഗത ഗോത്രമേഖലയിലെ സ്ഥലങ്ങള്‍ പുറത്തുനിന്നുള്ളവര്‍ വാങ്ങിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള 1908-ലെ ചോട്ടാനാഗ്പൂര്‍ ടെനന്‍സി ആക്റ്റ്, 1949-ലെ സാന്താള്‍ പര്‍ഗാന ടെനന്‍സി ആക്റ്റ് എന്നീ നിയമങ്ങളെ കൂട്ടുപിടിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജാര്‍ഖണ്ഡിലെ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ഗോത്രവംശജരാണ്. ക്രിസ്ത്യന്‍ സ്ഥാപനങ്ങളും, ഇടവകകളും അവര്‍ സംഭാവന നല്‍കിയ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഗോത്രവംശജര്‍ ഗോത്രക്കാരല്ലാത്ത മിഷ്ണറിമാര്‍ക്ക് വിറ്റ ഭൂമി നിയമപരമല്ലെന്നാണ് സര്‍ക്കാര്‍ വാദം. ജാര്‍ഖണ്ഡിലെ പതിനഞ്ചു ലക്ഷത്തോളം വരുന്ന ക്രൈസ്തവര്‍ക്കിടയില്‍ ആശങ്കക്കും, രോഷത്തിനും കാരണമായിരിക്കുന്ന പ്രഖ്യാപനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും, മാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ ഇക്കാര്യമറിഞ്ഞതെന്നും റാഞ്ചി രൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. ആനന്ദ് ഡേവിഡ് ക്സാല്‍സോ പ്രതികരിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് കിട്ടിയാല്‍ സഭ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-07-12-12:42:49.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 10719
Category: 18
Sub Category:
Heading: കര്‍ദ്ദിനാളിനെതിരെയുള്ള വ്യാജ രേഖ: ഒരാള്‍ കൂടി പിടിയില്‍
Content: കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വിഷ്ണു റോയി എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. നേരത്തെ കേസില്‍ അറസ്റ്റിലായ ആദിത്യ എന്ന പ്രതിയുടെ സുഹൃത്താണ് ഇയാള്‍. ബാംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. നേരത്തെ വ്യാജരേഖ ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തെന്ന്‍ കണ്ടെത്തിയ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ പിടികൂടിയതോടെയാണ് കേസിലെ ചുരുളഴിഞ്ഞത്. കര്‍ദ്ദിനാളിന്റെ മുന്‍ ഓഫീസ്‌ സെക്രട്ടറിയും മുരിങ്ങൂര്‍ വികാരിയുമായ വൈദികന്‍ വ്യാജരേഖ ചമയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും വൈദികരുടെ പേര് ഉള്‍പ്പെടാതിരിക്കാനാണ് ഫാ. പോള്‍ തേലക്കാട്ടിന് രേഖ നേരിട്ട് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും ആദിത്യന്‍ പോലീസിനോട് വെളിപ്പെടുത്തിയിരിന്നു. ഇക്കാര്യം പോലീസ് പിന്നീട് സ്ഥിരീകരിച്ചു. വിഷ്ണുവിന്റെ അറസ്റ്റോടെ കര്‍ദ്ദിനാളിനെതിരെയുള്ള വ്യാജ ആരോപണത്തിന്റെ ചുരുള്‍ വരും ദിവസങ്ങളില്‍ അഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/India/India-2019-07-12-13:56:40.jpg
Keywords: ആലഞ്ചേ
Content: 10720
Category: 13
Sub Category:
Heading: യുഎസ് നാവിക സേനാംഗങ്ങള്‍ക്കിടയില്‍ ബൈബിള്‍ പഠനം സജീവം
Content: ഹോണോലുലു: മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും, വ്യോമാക്രമണങ്ങളും കണ്ടു ശീലിച്ച അമേരിക്കയുടെ ഹവായി നാവികസേന ബേസിലെ നാവികസേന ചാപ്ലൈനായ ട്രെവോര്‍ കാര്‍പെന്ററെ ശ്രദ്ധേയനാകുന്നത് തന്റെ ബേസിലെ നാവിക ജീവനക്കാര്‍ക്ക് അദ്ദേഹം ആരംഭിച്ച ബൈബിള്‍ കോഴ്സിലൂടെയാണ്. എച്ച്.ഇ.എ.ആര്‍ (H.E.A.R- ഹൈലൈറ്റ്, എക്സ്പ്ലയിന്‍, അപ്ലൈ, റെസ്പോണ്ട്) എന്ന പ്രത്യേക പദ്ധതിയിലൂടെയാണ് അദ്ദേഹം ബൈബിള്‍ പഠിപ്പിക്കുന്നത്. ഏതാണ്ട് 70 നേവി ജീവനക്കാര്‍ക്കും അവരുടെ പത്നിമാര്‍ക്കും കാര്‍പെന്ററിന്റെ നേതൃത്വത്തില്‍ വിശുദ്ധ ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. ഓരോ ബുധനാഴ്ച തോറും രാത്രിയില്‍ ഒന്നിച്ചു കൂടി തങ്ങള്‍ ആ വാരത്തില്‍ പഠിച്ച ബൈബിള്‍ ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും കോഴ്സിന്റെ ഭാഗമായി നടക്കുന്നുണ്ട്. നാവികസേനാംഗങ്ങളെ ബൈബിള്‍ പഠിപ്പിക്കുന്നത് വഴി അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ശക്തരാവുകയും തങ്ങളുടെ സൈനീക ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് താന്‍ അവരെ വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നതെന്ന് ബാപ്റ്റിസ്റ്റ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ റവ. കാര്‍പെന്റര്‍ പറഞ്ഞു. തങ്ങളുടെ സൈനീക സേവനത്തിനു ശേഷം സുവിശേഷപ്രഘോഷണത്തിന് താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് പലരും തന്നെ സമീപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥലംമാറ്റം ലഭിച്ചു ഹവായിയിലെത്തിയപ്പോള്‍ അവിടെവെച്ച് പരിചയപ്പെട്ട ചെറിയ വിശ്വാസി സമൂഹമാണ് ബൈബിള്‍ കോഴ്സ് ആരംഭിക്കുവാന്‍ കാര്‍പെന്ററെ പ്രേരിപ്പിച്ചത്. തങ്ങളെ ബൈബിള്‍ പഠിപ്പിക്കുവാന്‍ അവരില്‍ ചിലര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ആളുകള്‍ യേശുവിനെ കണ്ടെത്തേണ്ടതുണ്ടെന്നും അതിനാലാണ് താന്‍ ഈ ഉദ്യമത്തിനിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടെന്നസ്സിയിലെ ഹെണ്ടേഴ്സന്‍വില്ലേയിലെ ലോങ്ങ് ഹോളോ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്ററായ റോബി ഗല്ലാട്ടി വികസിപ്പിച്ചെടുത്ത പ്രത്യേക ബൈബിള്‍ പാഠ്യപദ്ധതിയാണ് H.E.A.R.
Image: /content_image/News/News-2019-07-12-14:30:01.jpg
Keywords: ബൈബി
Content: 10721
Category: 18
Sub Category:
Heading: ദൈവജനത്തെ വിഭാഗീയതയിലേക്കു നയിക്കാനുള്ള ശ്രമങ്ങള്‍ വേദനാജനകം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: പരിശുദ്ധ പിതാവിന്റെ തീരുമാനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചു ദൈവജനത്തെ വിഭാഗീയതയിലേക്കു നയിക്കാനുള്ള ശ്രമങ്ങള്‍ വേദനാജനകമാണെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നാളെ എറണാകുളം- അങ്കമാലി അതിരൂപതയില്‍ വായിക്കുവാന്‍ തയാറാക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. സഭാവിശ്വാസികള്‍ എല്ലാവരും വിഭാഗീയതകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും ഒരു വിധത്തിലും സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളോടു സഭാമക്കളായ ആരും സഹകരിക്കുകയോ അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. #{red->n->n->സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം }# 2019 ജൂണ്‍ 27നു നമ്മുടെ അതിരൂപതയെ സംബന്ധിക്കുന്ന ചില സുപ്രധാനമായ തീരുമാനങ്ങള്‍ പരിശുദ്ധ സിംഹാസനത്തില്‍നിന്നു ലഭിച്ച വിവരം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. കഴിഞ്ഞ രണ്ടു വര്‍ഷമായി നമ്മുടെ അതിരൂപതയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തീയ ചൈതന്യത്തിനു നിരക്കാത്തതും സഭയുടെ അച്ചടക്കത്തിനു ചേരാത്തതുമായ ചില സംഭവവികാസങ്ങള്‍ നമ്മെയെല്ലാം ഒത്തിരി വേദനിപ്പിക്കുന്നുണ്ടല്ലോ. അതിരൂപതയില്‍ നടന്ന ഭൂമി വില്പനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈ പ്രശ്‌നങ്ങളിലേക്കു വഴിതെളിച്ചത്. ഏതൊരു പ്രശ്‌നത്തിനും ക്രിസ്തീയ അരൂപിയിലുള്ള പരിഹാരമാര്‍ഗങ്ങളാണു ക്രിസ്തുശിഷ്യരായ നാം സ്വീകരിക്കേണ്ടത്. ലോകത്തിന്റെ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും പ്രതിഷേധങ്ങളും ഒന്നിനും പരിഹാരമാവുകയില്ല. ഈ പ്രശ്‌നങ്ങളോടെല്ലാം തുറന്ന മനോഭാവമാണ് അതിരൂപത അധ്യക്ഷനെന്ന നിലയില്‍ എന്നും ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണു വൈദികസമിതിയില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതു പഠിക്കാനായി വൈദികരുടെതന്നെ ഒരു കമ്മിറ്റിയെ നിയമിച്ചത്. അതിനുശേഷവും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ വന്നപ്പോള്‍ സിനഡിന്റെ നിര്‍ദേശപ്രകാരം ആവശ്യമായ അധികാരങ്ങള്‍ നല്‍കി അതിരൂപതയുടെ സാധാരണനിലയിലുള്ള ഭരണം സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ ഏല്പിക്കുകയുണ്ടായി. പ്രശ്‌നങ്ങള്‍ എന്നിട്ടും പരിഹരിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണു റോമില്‍നിന്നു മാര്‍ ജേക്കബ് മനത്തോടത്ത് പിതാവിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി മാര്‍പാപ്പ നിയമിച്ചത്. പ്രശ്‌നപരിഹാരത്തിനുവേണ്ടി റോമിന്റെ നിര്‍ദേശമനുസരിച്ചു മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് നിയമിച്ച ഇഞ്ചോടി കമ്മീഷനോട് ഞാന്‍ പൂര്‍ണമായി സഹകരിക്കുകയും വസ്തുവില്പനയുമായി ബന്ധപ്പെട്ടു സംഭവിച്ച കാര്യങ്ങളെല്ലാം അവരോടു തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. സ്ഥലം വില്പനയുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകള്‍ പ്രചരിച്ചിട്ടുണ്ടെന്നു നമുക്കറിയാം. അതെല്ലാം ഈ സര്‍ക്കുലറില്‍ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഒരുകാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഭൂമിയിടപാടില്‍ അതിരൂപതയുടെ പൊതുനന്മയല്ലാതെ അതിരൂപതയ്ക്കു നഷ്ടം വരുത്തുന്ന ഒരു നടപടിയും ഞാന്‍ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനഃസാക്ഷിയനുസരിച്ച് എനിക്കു പറയാന്‍ സാധിക്കും. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിച്ചിട്ടുണ്ടല്ലോ. ഓഗസ്റ്റ് മാസം നടക്കുന്ന സിനഡില്‍ ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പഠനവിഷയമാക്കുന്നതാണ്. 2019 ജൂണ്‍ 27നു പരിശുദ്ധ സിംഹാസനത്തില്‍നിന്നു നല്‍കപ്പെട്ട കല്പനയിലൂടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ ശുശ്രൂഷ സമാപിച്ചതും നമ്മുടെ അതിരൂപതയിലെ രണ്ടു സഹായമെത്രാന്മാരെയും അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തിയതുമായ തീരുമാനങ്ങള്‍ അതേപടി സ്വീകരിക്കുന്നതിനു പലര്‍ക്കും പ്രയാസമുള്ളതായി മനസിലാക്കുന്നു. ഈ തീരുമാനം എന്റെ തീരുമാനമായാണു പലരും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, ഇത് എന്റെ തീരുമാനമല്ല, മറിച്ച്, പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണെന്ന കാര്യം എല്ലാവരും മനസിലാക്കണം. പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനത്തിനുള്ള കാരണങ്ങള്‍ എന്താണെന്ന് എന്നെ അറിയിച്ചിട്ടില്ല.എങ്കിലും, ഇതേക്കുറിച്ചു ഞാന്‍ മനസിലാക്കുന്നതു നമ്മുടെ അതിരൂപതയിലുണ്ടായ പ്രശ്‌നങ്ങളെയും വിഭാഗിയതകളെയും കുറിച്ചു വിവിധതലങ്ങളിലും സ്രോതസുകളിലുംനിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെയും വത്തിക്കാന്‍ നടത്തിയ ചില അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കാം ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നാണ്. പരിശുദ്ധപിതാവിന്റെ തീരുമാനങ്ങളെക്കുറിച്ചു പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചു ദൈവജനത്തെ വിഭാഗിയതയിലേക്കു നയിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നതു വേദനാജനകമായ ഒരു വസ്തുതയാണ്. ഈ അവസരത്തില്‍, സഭാവിശ്വാസികള്‍ എല്ലാവരും ഈ വിഭാഗിയതകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് അതിരൂപതയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഒരു വിധത്തിലും സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളോടു സഭാമക്കളായ ആരും സഹകരിക്കുകയോ അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. യേശുവിന്റെ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായുള്ള പ്രശ്‌നപരിഹാരമാര്‍ഗങ്ങളൊന്നും ക്രൈസ്തവമല്ല. അതിനാല്‍, യേശുവിന്റെ സ്‌നേഹത്തിന്റെയും ക്ഷമയുടെയും അനുസരണത്തിന്റെയും പ്രബോധനങ്ങള്‍ മുറുകെപ്പിടിച്ചു പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ എല്ലാ വൈദികരും സന്യസ്തരും വിശ്വാസികളും ഒരുമിച്ചുനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം. സഭയിലെ അഭിഷിക്തരായ വൈദികര്‍ ഏതു പ്രതികൂലസാഹചര്യങ്ങളിലും ഉദാത്തമായ െ്രെകസ്തവ ജീവിതമാതൃക നല്‍കാന്‍ വിളിക്കപ്പെട്ടവരാണ്. അതിനാല്‍, തങ്ങള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന അജപാലന അധികാരം ഉപയോഗപ്പെടുത്തി സഭാനിയമങ്ങള്‍ക്കും സഭാസംവിധാനങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ അവയ്ക്കു നേതൃത്വംകൊടുക്കുകയോ ചെയ്യരുതെന്നു വൈദികരെ സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നു. അതിരൂപതയുടെ അജപാലനപരമായ നടത്തിപ്പിനു സഹായകമായ തീരുമാനങ്ങള്‍ അടുത്ത സിനഡില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതാണ്. തീര്‍ച്ചയായും നമ്മുടെ അതിരൂപതയ്ക്കു നന്മയായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. പരിശുദ്ധ സിംഹാസനം നിര്‍ദേശിക്കുന്നതനുസരിച്ചു സഭയുടെ സ്ഥിരം സിനഡിനോട് ആലോചിച്ച് അതിരൂപതാഭരണം നടത്തുവാന്‍ ഞാന്‍ ആരംഭിച്ചുകഴിഞ്ഞു. ക്രമേണ സഭയുടെ നടപടിക്രമങ്ങള്‍ക്കനുസരിച്ചു പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ ഒരു മെത്രാനെ നിയമിച്ച് അതിരൂപതയുടെ വളര്‍ച്ചയും അജപാലന ഭദ്രതയും ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്. അതിനാല്‍, അതിരൂപതയുടെ ഭാവിപ്രവര്‍ത്തനങ്ങളിലേക്കു ശ്രദ്ധതിരിച്ചു നമുക്ക് ഒന്നുചേര്‍ന്നു മുന്നോട്ടു പോകാം. ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന നമ്മുടെ അതിരൂപതയില്‍ സ്‌നേഹവും കൂട്ടായ്മയും വര്‍ധമാനമാക്കുവാന്‍ നമുക്കു പരിശ്രമിക്കാം. സമാധാനത്തിന്റെ ആത്മാവ് നമ്മുടെ മനസുകളെയും ഹൃദയങ്ങളെയും ഭരിക്കട്ടെ. തിരുഹൃദയനാഥന്റെ കാരുണ്യവും കൃപയും നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
Image: /content_image/India/India-2019-07-13-02:54:17.jpg
Keywords: ആലഞ്ചേ
Content: 10722
Category: 1
Sub Category:
Heading: സിറിയയിൽ ക്രൈസ്തവ ദേവാലയത്തിനു നേരെ തീവ്രവാദി ആക്രമണം
Content: ക്വാമിഷ്ലി: സിറിയൻ നഗരമായ ക്വാമിഷ്ലിയിലെ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ 10 ക്രൈസ്തവ വിശ്വാസികൾക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. സംഭവസ്ഥലത്തു നിന്നുള്ള ആദ്യ റിപ്പോർട്ടുകൾ പ്രകാരം കാർ ഉപയോഗിച്ചാണ് ബോംബാക്രമണം നടത്തിയിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്സാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുർദിഷ് സൈന്യത്തിന്റെ കീഴിലുള്ള ക്വമ്മിഷ്ലിയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാണ്. 2016 ജൂൺ പത്തൊമ്പതാം തീയതി തലനാരിഴയ്ക്കാണ് സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസായ മാർ ഇഗ്നേഷ്യസ് അപ്രേം രണ്ടാമൻ തീവ്രവാദി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. 1915-ൽ ഓട്ടോമൻ തുർക്കികൾ ക്രൈസ്തവർക്ക് നേരെയും, അസീറിയക്കാർക്ക് നേരെയും നടത്തിയ അസീറിയൻ വംശഹത്യ എന്നറിയപ്പെടുന്ന കൂട്ടക്കൊലയുടെ സ്മരണ ആചരിച്ച ദിവസം പാത്രിയാർക്കീസ് അപ്രേം രണ്ടാമൻ കുർബാന അർപ്പിക്കുന്ന ദേവാലയത്തിലേക്ക് ചാവേർ കടന്നു കയറാൻ ശ്രമിച്ചു. എന്നാൽ തീവ്രവാദിയെ അകത്തേക്ക് കടത്തി വിടാത്തതു മൂലം, ഗേറ്റിന് വെളിയിൽ വെച്ച് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. അന്ന് മൂന്നു പേരാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2019-07-13-05:46:00.jpg
Keywords: സിറിയ
Content: 10723
Category: 18
Sub Category:
Heading: സഭയുടെ കെട്ടുറപ്പിനു ഒറ്റക്കെട്ടായി നിലകൊള്ളും: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: വത്തിക്കാന്റെയും സീറോ മലബാര്‍ സഭ സിനഡിന്റെയും അതിരൂപത അധ്യക്ഷന്റെയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സഭയുടെ കെട്ടുറപ്പിനും അതിരൂപതയുടെ വളര്‍ച്ചയ്ക്കുമായി ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം അങ്കമാലി അതിരൂപത നേതൃയോഗം. ആഗോള കത്തോലിക്കാ സഭയോടും സീറോ മലബാര്‍ സഭയോടും അതിരൂപതയോടുമുള്ള വിധേയത്വവും കൂറും എക്കാലവും നിലനിര്‍ത്താനും ഉയര്‍ത്തിപ്പിടിക്കാനും കത്തോലിക്ക കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടെന്നു യോഗം ചൂണ്ടിക്കാട്ടി. ക്രൈസ്തവീകതയെ മുന്‍നിര്‍ത്തി പ്രാര്‍ഥനയിലും സാഹോദരസ്നേഹത്തിലും അധിഷ്ഠിതമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് ഈ കാലഘട്ടത്തില്‍ സഭയിലും സമൂഹത്തിലും അഭികാമ്യമായിട്ടുള്ളത്. സഭയുടെ കൂട്ടായ്മയ്ക്കും ഒത്തൊരുമയ്ക്കും ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ പിന്തുണ നല്‍കും. കത്തോലിക്കാ വിശ്വാസികളുടെ ഐക്യവും കൂട്ടായ്മയും അനുസരണവും ശിഥിലമാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളോ നിലപാടുകളോ ഒരുരീതിയിലും അംഗീകരിക്കില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് മുന്‍നിരയിലുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നേതൃയോഗത്തില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍ മുഖ്യപ്രഭാഷണം നടത്തി. അല്‍മായ കോഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃനിരയിലുള്ള കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ ബെന്നി ആന്റണി (കണ്‍വീനര്‍), ബേബി പൊട്ടനാനി (ട്രഷറര്‍) എന്നിവരെ യോഗം അനുമോദിച്ചു. ജനറല്‍ സെക്രട്ടറി ജെയ്മോന്‍ തോട്ടുപുറം, ട്രഷറര്‍ ബെന്നി പൊട്ടനാനി, ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്റണി, കെസിഎഫ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോയിക്കര, അതിരൂപത ഭാരവാഹികളായ ബാബു ആന്റണി, സെബാസ്റ്റ്യന്‍ ചെന്നെക്കാടന്‍, പോള്‍ ചെതലന്‍, ആന്റണി പാലമറ്റം, എ.വി. ഫ്രാന്‍സിസ്, എസ്.ഐ. തോമസ്, കെ.പി. ജോസ്, ജേക്കബ് മഞ്ഞളി, ജോസ് ആന്റണി, ബിജു നെറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-07-13-06:56:51.jpg
Keywords: കത്തോലിക്ക കോണ്‍
Content: 10724
Category: 1
Sub Category:
Heading: റോമിലെ ഈശോ സഭ ആസ്ഥാനം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഈശോസഭയുടെ പിതാവായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ തിരുനാളിനോട് അനുബന്ധിച്ച് സഭയുടെ റോമിലെ ആസ്ഥാനത്തേയ്ക്ക് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തി. ജൂലൈ 8 തിങ്കളാഴ്ച ഉച്ചയോടെ ഈശോ സഭയുടെ ആസ്ഥാനത്തെത്തിയ പാപ്പായെ സന്യാസ സമൂഹത്തിന്റെ തലവന്‍ ഫാ. അര്‍ത്തൂറോ സോസയും മറ്റു സഭാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ജനറലേറ്റ് സമൂഹത്തിലെ സഹോദരങ്ങളുമായി സംസാരിച്ച പാപ്പ ഉച്ചഭക്ഷണം കഴിച്ചശേഷമാണ് വത്തിക്കാനിലേയ്ക്കു മടങ്ങിയത്. അര്‍ജന്റീനിയന്‍ ഈശോ സഭാംഗമാണ് ഫ്രാന്‍സിസ് പാപ്പ.
Image: /content_image/News/News-2019-07-13-08:01:39.jpg
Keywords: ജെസ്യൂ, ഈശോ