Contents

Displaying 10421-10430 of 25166 results.
Content: 10735
Category: 18
Sub Category:
Heading: ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍
Content: തിരുവനന്തപുരം: നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു തീര്‍ത്ഥാടകരാല്‍ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസിന്റെ കബറിടം നിറഞ്ഞു. ജന്മഗൃഹമായ മാവേലിക്കരയില്‍ നിന്നുള്ള പദയാത്രാ സംഘവും മാര്‍ത്താണ്ഡം, പാറശാല ഭദ്രാസനങ്ങളില്‍ നിന്നുള്ള തെക്കന്‍ പദയാത്രകളും ആദ്യം പട്ടം സന്റ് മേരീസ് കത്തീഡ്രലിലെ കബറിങ്കല്‍ എത്തി. റാന്നി പെരുന്നാട്ടില്‍ നിന്നുള്ള പ്രധാന പദയാത്രാ സംഘം അഞ്ചുമണിയോടെ കബറില്‍ പ്രവേശിച്ചു. മുന്നില്‍ വഹിച്ചിരുന്ന വള്ളിക്കുരിശില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മാല അണിയിച്ചു സ്വീകരിച്ചു പദയാത്രാ സംഘത്തെ കബറിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് കബറില്‍ പ്രാര്‍ത്ഥന നടന്നു. കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം ആയിരങ്ങള്‍ പങ്കെടുത്ത മെഴുകുതിരി പ്രദക്ഷിണം നടന്നു. ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ കത്തിച്ച തിരികളുമായി തീര്‍ഥാടകര്‍ വാഴ്ക വാഴ്ക മാര്‍ ഈവാനിയോസ് എന്ന പ്രാര്‍ഥനാഗീതം ഏറ്റുചൊല്ലി അണിനിരന്നു. ഏറ്റവും മുന്നിലായി കാതോലിക്കാ ബാവായും കോപ്റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ഇബ്രാഹിം ഇസാക്ക് സെദ്രാക്ക് ബാവയും മറ്റ് മെത്രാപ്പോലീത്താമാരും നടന്നുനീങ്ങി. കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച പ്രദക്ഷിണം ജോണ്‍ പോള്‍ രണ്ടാമന്‍ ഗേറ്റുവഴി കാതോലികേറ്റ് സെന്റര്‍, സെന്റ് മേരിസ് സ്‌കൂള്‍ കോന്പൗണ്ട് വഴി മെയിന്‍ റോഡിലിറങ്ങി കത്തീഡ്രല്‍ പ്രധാന കവാടത്തിലൂടെ കബറില്‍ പ്രവേശിച്ചു. ധൂപപ്രാര്‍ഥനയ്ക്കു ശേഷം പ്രദക്ഷിണത്തിന് സമാപനം കുറിച്ച് അപ്പസ്‌തോലിക ആശിര്‍വാദം നല്‍കി.
Image: /content_image/India/India-2019-07-15-07:13:14.jpg
Keywords: ഈവാനി
Content: 10736
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ വിദേശികളല്ല, സംസ്ക്കാരത്തെ പടുത്തുയര്‍ത്തിയവര്‍: സിറിയന്‍ പ്രസിഡന്റ് ബാഷർ ആസാദ്
Content: സൈദ്ന: സിറിയയിലെ സൈദ്നയിൽ സ്ഥിതിചെയ്യുന്ന മാർ തുമ ആശ്രമത്തിൽ നടന്ന സുറിയാനി കത്തോലിക്കാ യുവജനങ്ങളുടെ സംഗമത്തിൽ പങ്കെടുക്കാന്‍ പ്രസിഡന്റ് ബാഷർ അൽ ആസാദ് നേരിട്ടെത്തിയത് ശ്രദ്ധേയമായി. ജൂലൈ നാലാം തീയതിയാണ് അദ്ദേഹം സംഗമത്തിൽ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നത്. സിറിയയിൽ ഉള്ള ക്രിസ്ത്യാനികൾ ഒരിക്കലും വിദേശികളല്ലായിരുന്നുവെന്നും ഇസ്ലാം മതസ്ഥരോടും തോളോടുതോൾ ചേർന്ന് സിറിയൻ സംസ്കാരത്തെ പണിതു ഉയർത്തിയവരായിരുന്നുവെന്നും പ്രസംഗമധ്യേ ബാഷർ അൽ ആസാദ് പറഞ്ഞു. സിറിയൻ സമൂഹത്തെ പോഷിപ്പിക്കാനും, സമൂഹത്തിലെ ബഹുസ്വരത നിലനിർത്താനും ക്രൈസ്തവരുടെ സാന്നിധ്യവും, സംഭാവനകളും വളരെയധികം പ്രധാനപ്പെട്ട ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. അറബ് സംസ്കാരം ഒരു വിഭാഗത്തിന്റേത് മാത്രമായി ചിത്രീകരിക്കാൻ നടക്കുന്ന നീക്കത്തെ അദ്ദേഹം അപലപിച്ചു. നീണ്ടകാലത്തെ യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും മൂലം തകർന്ന രാജ്യത്തെ പുനരുദ്ധരിക്കാൻ തങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന സഹായങ്ങളെ പറ്റി പ്രസിഡന്റുമായി സംഗമത്തിൽ പങ്കെടുക്കാനെത്തിയ ക്രൈസ്തവ യുവജനങ്ങൾ ചർച്ച നടത്തി. "മൈ ഹോപ്പ് ഈസ് ഇന്‍ യൂ" എന്ന് പേരു നല്‍കിയിരിന്ന യുവജന സംഗമത്തിൽ പാത്രിയാർക്കീസായ ഇഗ്നേഷ്യസ് യൂസിഫ് യൂനാനും പങ്കെടുത്തിരിന്നു.
Image: /content_image/News/News-2019-07-15-08:18:37.jpg
Keywords: സിറിയ
Content: 10737
Category: 1
Sub Category:
Heading: അഞ്ച് പാപ്പമാരുടെ കീഴിൽ സേവനം ചെയ്ത കര്‍ദ്ദിനാള്‍ നിര്യാതനായി
Content: വത്തിക്കാന്‍ സിറ്റി: ആഗോള സഭയെ വിവിധ കാലഘട്ടങ്ങളില്‍ നയിച്ച അഞ്ച് പാപ്പാമാരുടെ കീഴിൽ സേവനം ചെയ്ത ഇറ്റാലിയൻ കർദ്ദിനാൾ പൗലോ സർദി ദിവംഗതനായി. 84 വയസ്സുള്ള അദ്ദേഹം റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം പാപ്പാമാരുടെ പ്രസംഗങ്ങളും ലേഖനങ്ങളും മറ്റും എഡിറ്റ് ചെയ്യുന്ന ദൗത്യം നിര്‍വ്വഹിച്ചിരിന്നു. വിശുദ്ധ പോൾ ആറാമൻ പാപ്പ, ജോൺപോൾ ഒന്നാമൻ പാപ്പ, വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ, ബനഡിക്ട് പതിനാറാമൻ തുടങ്ങിയ മാർപാപ്പമാർക്കു കീഴിലാണ് അദ്ദേഹം സേവനം ചെയ്തത്. 2010-ലെ കണ്‍സിസ്റ്ററിയില്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. കന്യാമറിയം, വിശുദ്ധരായ പത്രോസ്-പൗലോസ് ശ്ലീഹന്മാർ എന്നിവരുടെ അകമ്പടിയോടെ കര്‍ദ്ദിനാളിനെ നിത്യസൗഭാഗ്യത്തിലേയ്ക്ക് പ്രവേശിപ്പിക്കുമെന്ന് പ്രത്യാശിക്കാമെന്ന് പാപ്പ സന്ദേശത്തിൽ കുറിച്ചു.
Image: /content_image/News/News-2019-07-15-09:51:01.jpg
Keywords: കര്‍ദ്ദിനാ
Content: 10738
Category: 10
Sub Category:
Heading: സത്യം തേടിയുള്ള പ്രൊട്ടസ്റ്റൻറ് കുടുംബത്തിന്റെ യാത്ര എത്തിച്ചേര്‍ന്നത് കത്തോലിക്ക സഭയില്‍
Content: പ്രൊട്ടസ്റ്റൻറ് വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച കുടുംബത്തിന്റെ പരിവര്‍ത്തന സാക്ഷ്യം വാർത്തകളിലിടം നേടുന്നു. പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്ന ആലിസൺ ഡിവൈൻ എന്ന യുവതിയുടെ കത്തോലിക്ക സഭയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് പ്രീ സ്കൂളിൽ നിന്നാണ്. അവിടെയായിരുന്നു ആലിസൺ ഡിവൈനിന്റെയും, ഭർത്താവായ ജേസണിന്റെയും മകൾ പഠിച്ചിരുന്നത്. തങ്ങളുടെ കുട്ടിയുടെ സഹപാഠിയായ ഒരു പെൺകുട്ടിയുടെ അമ്മയുമായുള്ള ബന്ധമാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചത്. കത്തോലിക്ക വിശ്വാസിയായിരുന്ന ആ അമ്മയുടെ പേരും ആലിസൺ എന്നുതന്നെയായിരുന്നു. പ്രീസ്കൂൾ പിന്നിട്ടപ്പോഴും അവരുടെ ബന്ധം ശക്തമായി തന്നെ തുടർന്നു. ഡിവൈനും, ആലിസണും പല വിഷയങ്ങളെ പറ്റിയും സംസാരിക്കുന്ന കൂട്ടത്തിൽ വിശ്വാസത്തെ പറ്റിയും സംസാരിക്കുമായിരുന്നു. മറ്റുപല വിശ്വാസ ചുറ്റുപാടുകളിൽ നിന്നും വന്ന ചില യുവതികളും ഇവരുടെ സൗഹൃദവലയത്തിന്റെ ഭാഗമായി. എല്ലാവരും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാൻ ശ്രദ്ധിച്ചിരുന്നു. പതിയെ പതിയെ ഡിവൈനും, ആലിസണും കത്തോലിക്കാ വിശ്വാസത്തെ പറ്റിയും, പ്രൊട്ടസ്റ്റൻറ് വിശ്വാസത്തെപ്പറ്റിയും പലപ്പോഴായി സംസാരിക്കാനായി ആരംഭിച്ചു. ഒരിക്കൽ ഒരു ഹാലോവിൻ ആഘോഷത്തിൽ പങ്കെടുക്കവേ "നമ്മളെല്ലാവരും ഒരിക്കൽ കത്തോലിക്കാ വിശ്വാസികളായി മാറുമെന്ന്" ആലിസൺ, ഡിവൈനിന്റെ ഭർത്താവായ ജേസണിനോട് പറഞ്ഞു. ഡിവൈനും ഭർത്താവും തങ്ങളുടെ പ്രൊട്ടസ്റ്റൻറ് ദേവാലയത്തിൽ നേതൃത്വ പദവികൾ വഹിക്കുമ്പോഴായിരിന്നു ആലിസണിന്റെ ഈ വാക്കുകള്‍. എന്നാൽ ചില പ്രശ്നങ്ങൾ കാരണം അവർ ആ പ്രൊട്ടസ്റ്റൻറ് കൂട്ടായ്മ ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു പ്രൊട്ടസ്റ്റൻറ് സഭയില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അത് അന്തിമമായി നീളുകയായിരിന്നു. സത്യത്തിൽ അടിസ്ഥാനമിട്ട മറ്റൊരു പ്രൊട്ടസ്റ്റൻറ് സഭയ്ക്കായുള്ള അവരുടെ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിന്നു. ഒരിക്കൽ ഒരു ന്യൂ ഇയർ ദിനത്തിൽ ദേവാലയത്തിൽ പ്രാർത്ഥിച്ച് വർഷം ആരംഭിക്കാം എന്ന ചിന്തയിൽ പ്രൊട്ടസ്റ്റൻറ് ദേവാലയം അന്വേഷിച്ചു നടന്ന ദമ്പതികൾക്ക് തുറന്നിട്ട ഒരു ദേവാലയം പോലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ജേസൺ വിവിധ പ്രൊട്ടസ്റ്റൻറ് സഭകളെപ്പറ്റി വിശദമായി പഠിക്കാൻ ആരംഭിക്കുകയായിരിന്നു. ഈ സമയത്താണ് ഡിവൈൻ ഗർഭിണിയായത്. ഇതിനിടയിൽ ജേസൺ തന്റെ പഠനങ്ങൾ തുടർന്നു. ഒരിക്കൽ ഒരു ദിവസം രാത്രിയിൽ ഡിവൈനെ തട്ടിയുണർത്തി തനിക്ക് ആലിസണുമായി സംസാരിക്കണമെന്ന് ജേസൺ പറഞ്ഞു. ഡിവൈൻ ഭർത്താവിന് നമ്പർ നൽകി. ഇത് അവരുടെ കത്തോലിക്കാസഭയിലേയ്ക്കുളള പ്രവേശനത്തിന്റെ വലിയൊരു വഴിത്തിരിവായിരുന്നു. ജേസൺ കത്തോലിക്കാ സഭയെ പറ്റി കൂടുതൽ വായിക്കാനും അറിയുവാനുമുള്ള ശ്രമം ആരംഭിച്ചു. ആ ആഴ്ച തന്നെ ആദ്യമായി ഒരു കത്തോലിക്കാ ദേവാലയത്തിൽ ഞായറാഴ്ച ബലിയര്‍പ്പണം കാണാന്‍ അവര്‍ പോയി. തങ്ങൾ തേടിക്കൊണ്ടിരുന്ന സത്യവിശ്വാസം അവിടെയാണെന്ന് അന്നവർക്ക് മനസ്സിലായി. കത്തോലിക്കാസഭയെ പറ്റിയുള്ള ഒരു സ്റ്റഡി ക്ലാസ് ആരംഭിക്കുകയാണെന്ന് അന്ന്‍ ഞായറാഴ്ച അറിയിപ്പിനിടെ വൈദികന്‍ അനൌണ്‍സ് ചെയ്തപ്പോള്‍ ഇത് അവരെ സംബന്ധിച്ചിടത്തോളം യാദൃശ്ചികതയുടെ അപ്പുറത്തായിരിന്നു. അതിൽ പങ്കെടുക്കാൻ ദമ്പതികൾ തീരുമാനിച്ചു. കേവലം രണ്ടു ക്ലാസുകൾ കൊണ്ടുതന്നെ സഭയുടെ പഠനങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾക്കെല്ലാം അവർക്ക് ഉത്തരം കിട്ടി, മിഥ്യാധാരണകള്‍ മാറി. അതിനിടയിൽ ഡിവൈൻ തന്റെ കുട്ടിക്ക് ജന്മം നൽകി. ആശുപത്രിയില്‍ വന്ന്‍ ഒരു കത്തോലിക്കാ വൈദികൻ കുട്ടിയെ അനുഗ്രഹിച്ചു. ആശുപത്രി വിട്ടതിനുശേഷം ഡിവൈൻ സ്ഥിരമായി ദേവാലയത്തിൽ ദിവ്യബലിക്ക് പോകാൻ തുടങ്ങി. പിന്നീട് സഭയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായുള്ള"റൈറ്റ് ഓഫ് ക്രിസ്ത്യൻ ഇനിഷിയേഷൻ" കോഴ്സിൽ ചേരുകയും കഴിഞ്ഞ ഏപ്രിൽ മാസം ഈസ്റ്റർ ദിനത്തിൽ കത്തോലിക്കാ സഭയിൽ അംഗങ്ങളാകുകയുമായിരിന്നു. ഇവരുടെ ഈ ശക്തമായ തീരുമാനം മൂലം ഒരുപാട് പ്രൊട്ടസ്റ്റന്റ് സുഹൃത്തുക്കള്‍ പിരിഞ്ഞുപോയെങ്കിലും അതൊന്നും അവർ കാര്യമാക്കിയില്ല. കത്തോലിക്ക സഭ നിരന്തരം മാധ്യമങ്ങളാൽ ആക്രമിക്കപ്പെടുന്നതു കത്തോലിക്കാ സഭ സത്യസഭയാണെന്നതിന്റെ അടയാളമാണെന്നു ഡിവൈൻ പറയുന്നു. ഇന്ന് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു പരിശുദ്ധ കത്തോലിക്ക സഭയോടു ചേര്‍ന്ന് ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയാണ് ആലിസൺ- ജേസണ്‍ കുടുംബം.
Image: /content_image/News/News-2019-07-15-11:52:49.jpg
Keywords: മെത്തഡി, പ്രൊട്ട
Content: 10739
Category: 18
Sub Category:
Heading: സഭയ്ക്കുള്ളിൽ വിവേചനമെന്ന ആരോപണം തെറ്റിദ്ധാരണാജനകം: അല്‍മായ കമ്മീഷൻ
Content: കൊച്ചി: മതം മാറി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ ക്രിസ്തീയ സഭകളിൽ വിവേചനം നേരിടുന്നുവെന്ന ന്യൂനപക്ഷ കമ്മീഷൻ പഠനറിപ്പോർട്ട് എന്ത് അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണമെന്നു സീറോ മലബാർ സഭയുടെ കുടുംബത്തിനും അല്‍മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷന്‍റെ കണ്ടെത്തലുകൾ എന്ന രീതിയിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണജനകവും അസത്യവുമാണെന്നു അല്‍മായ കമ്മീഷൻ വ്യക്തമാക്കി. കത്തോലിക്കാ സഭയിൽ എല്ലാ വിശ്വാസികൾക്കും തുല്യപരിഗണനയാണുള്ളത്. സഭയ്ക്കുള്ളിൽ ചിലർ വിവേചനം അനുഭവിക്കുന്നു എന്ന ആരോപണം തെറ്റിദ്ധാരണാജനകമാണ്. ഇതു തിരുത്താൻ ന്യൂനപക്ഷ കമ്മീഷൻ തയ്യാറാകണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്‍റെ പേരിൽ ദളിതരോടും പിന്നോക്കക്കാരോടും സർക്കാരുകൾ നടത്തുന്ന വിവേചനം മറച്ചുവെച്ച് ആരോപണം ഉന്നയിക്കുന്ന സർക്കാർ ഏജൻസി ന്യൂനപക്ഷങ്ങൾ നേരിടുന്ന ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാനുള്ള സത്വര നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കമ്മീഷൻ ചൂണ്ടികാട്ടുന്നു. ദളിത് ക്രൈസ്തവരോടു സർക്കാർ കാണിക്കുന്ന അവഗണനയെ കുറിച്ച്,അവരോടുള്ള നീതിനിഷേധത്തെ കുറിച്ച് ഒരു പഠന റിപ്പോർട്ട് തയാറാക്കാൻ കമ്മീഷൻ മുന്നോട്ടുവരണം. ന്യൂനപക്ഷവിഭാഗമാണെന്നു വ്യക്തമാക്കുന്പോഴും സർക്കാർ തലത്തിൽ ക്രൈസ്തവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതു കൂടി കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കണം. സഭ എന്നും സത്യത്തിനും നീതിക്കും വേണ്ടിയാണ് നില കൊള്ളുന്നത്. സഭയിൽ എല്ലാ വിശ്വാസികൾക്കും തുല്യപരിഗണന തന്നെയാണ് ലഭിക്കുന്നത്. സത്യങ്ങളെ മൂടി വച്ചു അസത്യങ്ങളെ പ്രചരിപ്പിച്ചു കൈയടി നേടാനുള്ള നീക്കമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സീറോമലബാർസഭ കമ്മീഷൻ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി റവ.ഡോ. ആന്‍റണി മൂലയിൽ അധ്യക്ഷത വഹിച്ചു. കുടുംബ പ്രേഷിതവിഭാഗം സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടയത്തിൽ, പ്രൊലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്, ലെയ്റ്റി ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ, മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2019-07-15-15:41:10.jpg
Keywords: സഭ
Content: 10740
Category: 1
Sub Category:
Heading: പ്രമുഖ ബ്രസീലിയൻ വൈദികനു നേരെ സ്റ്റേജിൽവച്ച് ആക്രമണം
Content: സാവോ പോളോ: ബ്രസീലില്‍ വചനപ്രഘോഷണം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച വൈദികന് നേരെ സ്റ്റേജില്‍വെച്ച് ആക്രമണം. കങ്കാവോ നോവ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ പി.എച്ച്.എൻ എന്ന യുവജന കൂട്ടായ്മയുടെ ഭാഗമായി വിശുദ്ധ കുർബാനയിൽ പ്രസംഗിക്കുന്നതിടെ ഫാ. മാർസെല്ലോ റോസ്സി എന്ന വൈദികനെതിരെ സ്റ്റേജിൽവച്ച് ഒരു സ്ത്രീ ആക്രമിക്കുകയായിരിന്നു. യാതൊരു പ്രകോപനവുമില്ലാതെ ഒരു സ്ത്രീ സ്റ്റേജിലേക്ക് ഓടിയെത്തി ഫാ. മാർസെല്ലോയെ സ്റ്റേജിൽ നിന്നും തള്ളിയിടുകയാണ് ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം തെറിച്ചുവീണു. എന്നാൽ വലിയ പരിക്കുകൾ ഏൽക്കാതെ വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുറത്തുവന്ന മറ്റൊരു വീഡിയോയിൽ ഫാ. മാർസെല്ലോ യാതൊരു പ്രശ്നവുമില്ലാതെ എഴുന്നേൽക്കുന്നത് കാണാം. സാത്താൻ തന്നെ വെറുക്കുന്നു എന്നതിനാലാണ് തനിക്ക് ആക്രമണം നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2019-07-16-05:15:00.jpg
Keywords: ബ്രസീ
Content: 10741
Category: 18
Sub Category:
Heading: 'മാര്‍ ഈവാനിയോസ് തന്റെ ജനത്തിന് നല്‍കിയത് ഐക്യത്തിന്റെ ഭക്ഷണം'
Content: തിരുവനന്തപുരം: ദൈവദാസന്‍ മാര്‍ ഈവാനിയോസ് തന്റെ ജനത്തിന് നല്‍കിയത് ഐക്യത്തിന്റെ ഭക്ഷണമാണെന്ന്‍ കോപ്റ്റിക് കത്തോലിക്കാ സഭാ പാത്രിയര്‍ക്കിസ് ഇബ്രാഹിം ഇസാക്ക് സെദ്രാക്ക് ബാവ. മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന കുര്‍ബാനമധ്യേ വചനസന്ദേശം നല്കുകയായിരിന്നു അദ്ദേഹം. ജ്ഞാനിയും വിശ്വസ്തനുമായിരുന്നു ദൈവദാസന്‍ മാര്‍ ഈവാനിയോസെന്നും കൂട്ടിച്ചേര്‍ത്തു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് സമൂഹബലി അര്‍പ്പണം നടന്നത്. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സന്റ് മാര്‍ പൗലോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഏബ്രഹാം മാര്‍ യൂലിയോസ്, തോമസ് മാര്‍ അന്തോണിയോസ്, കോപ്റ്റിക് കത്തോലിക്കാ സഭയിലെ ബിഷപ് തോമസ് എന്നിവരും വികാരി ജനറാള്‍മാര്‍, സുപ്പീരിയര്‍ ജനറല്‍, പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍മാര്‍, കോര്‍ എപ്പിസ്‌കോപ്പമാര്‍, വൈദികര്‍ എന്നിവരും സഹകാര്‍മികരായിരുന്നു. രാവിലെ കത്തീഡ്രല്‍ ഗേറ്റിലെത്തിയ പാത്രിയര്‍ക്കിസ് ബാവയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം നല്‍കി.
Image: /content_image/India/India-2019-07-16-05:56:26.jpg
Keywords: ഈവാ
Content: 10742
Category: 18
Sub Category:
Heading: ഭരണങ്ങാനം ഒരുങ്ങി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് 19ന് കൊടിയേറും
Content: ഭരണങ്ങാനം: ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് 19ന് കൊടിയേറും. രാവിലെ 10.45നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. 11ന് സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.15, 6.30, 8.30,11, 2.30, 5 മണി തുടങ്ങീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും. എല്ലാ ദിവസവും 11നുള്ള വിശുദ്ധ കുര്‍ബാന വിവിധ ബിഷപ്പുമാരുടെ കാര്‍മ്മികത്വത്തില്‍ നടക്കും. 20ന് കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, 21ന് സാഗര്‍ രൂപതാമെത്രാന്‍ മാര്‍ ജെയിസ് അത്തിക്കളം 22ന് കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, 23ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, 24ന് കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, 25ന് ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, 26ന് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, 27ന് 11ന് പത്തനംതിട്ട ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് വൈകുന്നേരം അഞ്ചിന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. പ്രധാന തിരുനാള്‍ ദിനമായ 28ന് പുലര്‍ച്ചെ 4.45 മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 7.15 ന് ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ നേര്‍ച്ചയപ്പം ആശീര്‍വദിക്കും. തുടര്‍ന്ന് ഇടവക ദേവാലയത്തില്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 10ന് ഇടവക ദേവാലയത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. 27 ന് ഉച്ചകഴിഞ്ഞ് 2.30ന് ബധിരര്‍ക്കായി വിശുദ്ധ കുര്‍ബാന. തിരുനാള്‍ ദിവസങ്ങളില്‍ മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സുറിയാനി ഭാഷകളിലും, സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.
Image: /content_image/India/India-2019-07-16-06:40:31.jpg
Keywords: അല്‍ഫോന്‍
Content: 10743
Category: 1
Sub Category:
Heading: ഡൊമിനിക്കന്‍ സഭക്ക് ആദ്യമായി ഏഷ്യയില്‍ നിന്നുള്ള നേതാവ്
Content: മനില: എണ്ണൂറു വര്‍ഷത്തെ പാരമ്പര്യമുള്ള ഡൊമിനിക്കന്‍ സഭയെ നയിക്കാന്‍ ആദ്യമായി ഏഷ്യയില്‍ നിന്നുള്ള പ്രതിനിധി. വിയറ്റ്നാമിലെ ബിയന്‍ ഹോമയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള ഫാ. ജെറാര്‍ഡ് ടിമോണറാണ് സന്യാസ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫിലിപ്പീന്‍സിലെ ഡൊമിനിക്കന്‍ പ്രോവിന്‍സിലെ മുന്‍ പ്രോവിന്‍ഷ്യാളായിരുന്ന ഫാ. ജെറാര്‍ഡിന് 51 വയസ്സുണ്ട്. 1216 ല്‍ വിശുദ്ധ ഡൊമിനിക്കാണ് ഡൊമിനിക്കന്‍ സന്യാസസമൂഹം സ്ഥാപിച്ചത്. വിയറ്റ്നാമില്‍ മാത്രം 400 വൈദികരടക്കമുള്ള സന്യാസികളും രണ്ടായിരത്തിഅഞ്ഞൂറിലധികം ഡൊമിനിക്കന്‍ സിസ്റ്റേഴ്സും ഒരു ലക്ഷത്തിലധികം അല്‍മായ അംഗങ്ങളും കോണ്‍ഗ്രിഗേഷനുണ്ട്. 2018-ലെ കണക്കുകള്‍ പ്രകാരം 4299 വൈദികരാണ് ഡൊമിനിക്കന്‍ സമൂഹത്തിന് കീഴില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നത്.
Image: /content_image/News/News-2019-07-16-07:28:19.jpg
Keywords: ഡൊമിനി
Content: 10744
Category: 24
Sub Category:
Heading: സഭയുടെ സ്വത്തുക്കൾ വിശ്വാസികളുടേതല്ലേ?
Content: തീർച്ചയായും. സ്വത്തു വിശ്വാസികളുടേതു തന്നെ. എന്നാൽ വിശ്വാസികൾ എന്ന് വച്ചാൽ അല്‍മായർ മാത്രമല്ല, വൈദികരും സന്യസ്തരും മെത്രാന്മാരും എല്ലാം വിശ്വാസികൾ തന്നെ. അതുകൊണ്ടുതന്നെ, സഭയുടെ വസ്തുക്കൾ വിശ്വാസികളുടേതു എന്ന് പറയുന്നതിനേക്കാൾ ഉത്തമം സഭയുടെ വസ്തുക്കൾ സഭയുടേതാണെന്നു പറയുന്നതാണ്. ഓരോ വിശ്വാസിയുടെയും സമ്മതം വാങ്ങി വസ്തുക്കൾ വാങ്ങാനും വിൽക്കാനും സാധിക്കില്ലാത്തതിനാൽ നിയമാനുസൃതമുള്ള സമിതികളുടെ അനുവാദത്തോടെ അത് നിർവഹിക്കാൻ സഭാനിയമം നേതൃശുശ്രുഷയിലുള്ളവരെ ചുമതലപ്പെടുത്തുന്നു. ➤ #{red->n->n-> വസ്തുക്കളുടെ നടത്തിപ്പ് ആര് നിർവഹിക്കും? }# ഇടവകസ്വത്തുക്കളുടെ ഭരണം നടത്തുന്നത് നിയമപ്രകാരമുള്ള സമിതികളുടെ അംഗീകാരത്തോടെ വികാരിയും കൈക്കാരനുമാണ്. രുപതാവസ്തുക്കളുടെ ഭരണം നടത്തുന്നത് നിയമപ്രകാരമുള്ള സമിതികളുടെ അംഗീകാരത്തോടെ രൂപതാധ്യക്ഷനും സാമ്പത്തിക കാര്യദര്‍ശിയുമാണ്. ➤ #{red->n->n->മെത്രാനോ വികാരിക്കോ തന്നിഷ്ടപ്രകാരം സ്വത്തുക്കൾ കൈകാര്യം ചെയ്യാമോ? }# ഇല്ല. മെത്രാൻ രൂപതക്കുവേണ്ടിയാണ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്. അതിനദ്ദേഹം നിയമപ്രകാരമുള്ള സമിതികളുടെ അംഗീകാരം വാങ്ങിയിരിക്കണം. സർക്കാരിന്റെ ഭൂമി ചിലപ്പോഴെങ്കിലും സ്വകാര്യസംരംഭകർക്ക് പതിച്ചു കൊടുക്കുകയും ലീസിനു കൊടുക്കുകയും ചെയ്യുന്നതായി പത്രത്തിൽ വായിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും പൗരനായ എന്റെകൂടി സമ്മതം വാങ്ങിയിട്ടൊന്നുമല്ല. വോട്ടിട്ടുതീരുമാനിച്ചുമല്ല. ഭരണഘടന അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചാൽ കേരളത്തിന്റെ ഭൂമി കേരളസര്കാരിനു പതിച്ചു കൊടുക്കാം. അതിലൊന്നും ആരും പ്രശ്നം കാണാറില്ല. അതുപോലെ തന്നെയല്ലേ സഭാവക ഭൂമിയും? ഓരോ വിശ്വാസിയുടെയും അനുവാദം വാങ്ങിയേ ഭൂമി വിൽക്കാൻ പാടുള്ളു എന്ന് വന്നാൽ ഭൂമി വാങ്ങാനും എല്ലാവരുടെയും അനുവാദം വേണ്ടേ? അത് പ്രായോഗികമാണോ? അതുകൊണ്ടാവണം നിയമം അതിനൊക്കെ നടപടിക്രമങ്ങൾ നിഷ്കര്ഷിച്ചിരിക്കുന്നതും അതിൻപ്രകാരം സഭാനേതൃത്തത്തെ ചുമതലപെടുത്തിയിരുക്കുന്നതും. അതിനർത്ഥം വിശ്വാസികൾക്ക് സഭാസ്വത്തിൽ അവകാശമില്ലെന്നല്ല, അവർക്കുവേണ്ടി ആ അവകാശം നിർവഹിക്കുന്നതിന് നിയമം ചില സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ്. കോടതിയിൽ ഈ വിഷയത്തിൽ സത്യവാങ്മൂലം കൊടുത്തത് മെത്രാൻ വ്യക്തിപരമായിട്ടായിരിക്കില്ല, രൂപതയായിരിക്കും. കാരണം അതിൽ പറഞ്ഞിരിക്കുന്നത് സഭയുടെ നിലപാടാണ്. നൂറ്റാണ്ടുകളായി വിശ്വാസികളുടെ ഉത്തമതാല്പര്യങ്ങൾ സംരക്ഷിക്കാനായി അനുവർത്തിക്കുന്ന നിയമങ്ങളെ എത്ര പെട്ടെന്നാണ് വിശ്വാസികൾക്കെതിരാണെന്നു വ്യാഖാനിച്ചു തെറ്റുധാരണ പരത്തുന്നത്.
Image: /content_image/SocialMedia/SocialMedia-2019-07-16-08:02:14.jpg
Keywords: സ്വത്ത, സഭ