Contents

Displaying 10451-10460 of 25166 results.
Content: 10765
Category: 1
Sub Category:
Heading: ആഗോള തലത്തിലെ മതപീഡനത്തെ അപലപിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: വിശ്വാസത്തിന്‍റെ പേരില്‍ മനുഷ്യരോടു കാട്ടുന്ന അനീതി, അതിക്രമം, വിവേചനം എന്നിവയെ അപലപിച്ച് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള ഉപകാര്യദര്‍ശി, മോണ്‍സീഞ്ഞോര്‍ ആന്‍റോണ്‍ കമിലേരി. ജൂലൈ 15 തിങ്കളാഴ്ച രക്തസാക്ഷിയായ അപ്പസ്തോലന്‍ ബര്‍ത്തലോമിയായുടെ നാമത്തില്‍ റോമിലെ ടൈബര്‍ ദ്വീപിലുള്ള ബസിലിക്കയില്‍ പ്രസിദ്ധപ്പെടുത്തിയ ക്രൈസ്തവ പീഡനത്തെ സംബന്ധിച്ച ആഗോള അവലോകനത്തിലാണ് അദ്ദേഹം മതപീഡനത്തെ അപലപിച്ചത്. തങ്ങളില്‍നിന്നും വ്യത്യസ്ത മതസ്ഥരായതുകൊണ്ടു മാത്രം ജീവനോടു യാതൊരു ആദരവുമില്ലാതെ ഭീകരവാദികള്‍ കൊന്നൊടുക്കുകയും, അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്ന സമൂഹങ്ങളും വ്യക്തികളും സ്ഥാപനങ്ങളും നിരവധിയാണ്. ചുറ്റും നടമാടുന്ന ഭീകരതയുടെ ദാരുണമായ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മതസമൂഹങ്ങളും, സ്ഥാപനങ്ങളും വ്യക്തികളും വ്യാപകമായി നേരിടുന്ന പീഡനങ്ങള്‍ അവഗണിക്കാനാവുന്നതല്ല. മതപീഡനത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കൂട്ടക്കൊലകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാതെയും, രാജ്യാന്തര സമൂഹങ്ങളില്‍നിന്നുമുള്ള ചെറിയ ലജ്ജയുടെ മുഖത്തുടിപ്പു മാത്രം പ്രകടമാക്കിക്കൊണ്ട് അവ കടന്നുപോകുന്നു. എന്നാല്‍ ലാഘവത്തോടെ ആവര്‍ത്തിക്കപ്പെടുന്ന ഇപ്രകാരമുള്ള അതിക്രമങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് വളരെ ഖേദകരമായ നിരീക്ഷണമാണ്. ക്രൈസ്തവരോടൊപ്പം മറ്റു മതങ്ങളിലും വിശ്വസത്തിന്‍റെ പേരില്‍ ആയിരങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ക്രൂരതകളെയും വത്തിക്കാന്‍ സ്മരിച്ചു. മതപീഡനം മനുഷ്യന്‍റെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണ്. അതിനാല്‍ അകാരണമായി എവിടെയും പീഡനങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവരുടെ വേദന അവരുമായി ആത്മീയബന്ധമുള്ള ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലുള്ള സകല ക്രൈസ്തവരുടെയും മനോവ്യഥയും പീഡനവുമാണെന്നും അവലോകനത്തില്‍ മോണ്‍സീഞ്ഞോര്‍ ആന്‍റോണ്‍ കമിലേരി നിരീക്ഷിച്ചു.
Image: /content_image/News/News-2019-07-19-05:55:48.jpg
Keywords: പീഡന
Content: 10766
Category: 1
Sub Category:
Heading: വൈദികന്റെ വാക്കുകള്‍ വളച്ചൊടിച്ച് മുഖ്യധാര മാധ്യമങ്ങള്‍: വ്യാജ പ്രചരണം ഒടുവില്‍ പൊളിഞ്ഞു
Content: സാവോപോളോ: 'വണ്ണമുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗരാജ്യം നിഷേധിച്ച ബ്രസീലി വൈദികനെ തള്ളിയിട്ടു' എന്ന പേരില്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളില്‍ വന്ന പ്രചരണം പൊളിഞ്ഞു. ബ്രസീലിലെ സാവോപോളോയില്‍ ശുശ്രൂഷ ചെയ്യുന്ന മലയാളി വൈദികനാണ് മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന്‍ വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചയാണ് പി.എച്ച്.എൻ എന്ന യുവജന കൂട്ടായ്മയുടെ ഭാഗമായി വിശുദ്ധ കുർബാനയിൽ പ്രസംഗിക്കുന്നതിടെ ഫാ. മാർസെല്ലോ റോസ്സി എന്ന വൈദികനെ സ്റ്റേജിൽവച്ച് ഒരു സ്ത്രീ തള്ളിയിട്ടത്. ആയിരങ്ങള്‍ വചനപ്രഘോഷണം ശ്രവിച്ചുകൊണ്ടിരിക്കുമ്പോഴായിരിന്നു ആക്രമണം. അക്രമത്തില്‍ വൈദികന് കാര്യമായ പരിക്കേറ്റിരിന്നില്ല. ഇക്കാര്യം പ്രവാചക ശബ്ദം അടക്കമുള്ള ക്രൈസ്തവ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളായ ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18, റിപ്പോര്‍ട്ടര്‍ ലൈവ്, വനിത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങിയ മാധ്യമങ്ങള്‍ വാര്‍ത്തയെ വളച്ചൊടിച്ചു അവതരിപ്പിക്കുകയായിരിന്നു. വണ്ണമുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കുകയില്ല എന്നു പറഞ്ഞതിന് പിന്നാലെയാണ് സ്ത്രീ വൈദികനേ തള്ളിയിട്ടതെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F2193576997406793%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്ന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ബ്രസീലില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. അലക്സ് ഒഴുകയില്‍ വെളിപ്പെടുത്തി. പോര്‍ച്ചുഗീസ് ഭാഷയില്‍ ഫാ. മാർസെല്ലോ പറഞ്ഞത്, "ബലഹീനരും പാപികളുമായിട്ടുള്ളവര്‍ ദൈവവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു" എന്നാണ്. ഈ സമയത്താണ് സ്ത്രീയുടെ ആക്രമണം ഉണ്ടായത്. ഇവര്‍ പിന്നീട് മാനസിക രോഗിയാണെന്ന് സ്ഥിരീകരിച്ചു. വൈദികന്‍ സ്ത്രീയോട് ക്ഷമിക്കുകയും പരാതിയില്ലെന്ന് പറയുകയും ചെയ്തതോടെ സ്ത്രീയെ വെറുതെവിട്ടതായും ഫാ. അലക്സ് ഒഴുകയില്‍ പറഞ്ഞു. എന്നാല്‍ വാര്‍ത്തയെ വളച്ചൊടിച്ചാണ് മുഖ്യധാര മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സത്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ഫാ. അലക്സിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ ഇപ്പോള്‍ അതിവേഗം പ്രചരിക്കുകയാണ്.
Image: /content_image/News/News-2019-07-19-08:52:30.jpg
Keywords: നുണ, വ്യാജ
Content: 10767
Category: 7
Sub Category:
Heading: ലോകത്ത് എല്ലാ ദിവസവും സംഭവിക്കുന്ന മഹാത്ഭുതം
Content: ലോകത്ത് എല്ലാ ദിവസവും സംഭവിക്കുന്ന മഹാ അത്ഭുതമായ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ശാസ്ത്ര സംഘത്തിന്റെ വെളിപ്പെടുത്തലുകൾ ലോകത്തെ അതിശയിപ്പിക്കുന്നു. വിശുദ്ധ കുർബാനയെ കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ ഗവേഷണഫലങ്ങൾ വിശദമാക്കുന്ന വീഡിയോ.
Image:
Keywords: അത്ഭുത, ദിവ്യകാരുണ്യ
Content: 10768
Category: 1
Sub Category:
Heading: പാക്കിസ്ഥാനി ക്രൈസ്തവരുടെ ഭൂമി മുസ്ലീം ഭൂമാഫിയ കയ്യടക്കിയിട്ട് 30 വര്‍ഷം
Content: ഗോജ്രാ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗോജ്രാ പട്ടണത്തിനു സമീപമുള്ള ദോസ്ത്പൂര്‍ ഗ്രാമത്തിലെ ക്രൈസ്തവരുടെ ഭൂമി മുസ്ലിം ഭൂമാഫിയ കയ്യടക്കിയിട്ട് മുപ്പതുവര്‍ഷം. നിസ്സഹായരായ 24 ക്രിസ്ത്യന്‍ കുടുംബങ്ങളാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തങ്ങളുടെ സ്വന്തം ഭൂമി കയ്യടക്കിയ ഭൂമാഫിയക്കെതിരെ നീതിക്ക് വേണ്ടി പോരാടുന്നത്. 1987-ല്‍ പഞ്ചാബ് സര്‍ക്കാര്‍ ഓരോ കുടുംബത്തിനും 7 മാര്‍ലാസ് (175 ചതുരശ്ര മീറ്റര്‍) ഭൂമി വീതം നിയമപരമായി പതിച്ചു നല്‍കിയ ഭൂമി മുസ്ലീം ഭൂമാഫിയ അനധികൃതമായി കയ്യടക്കുകയായിരിന്നു. ഭൂമി പതിച്ചു നല്‍കി മൂന്നു വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞപ്പോള്‍ നടപടിക്കെതിരെ മുസ്ലീങ്ങള്‍ കോടതിയെ സമീപിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈസ്തവര്‍ക്ക് അനുകൂലമായി കോടതിവിധിയുണ്ടായെങ്കിലും വിധിക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കയ്യേറ്റം നടത്തിയവര്‍ ഇപ്പോഴും ഭൂമി വിട്ടുനല്‍കാതെ കയ്യടക്കിവെച്ചിരിക്കുകയാണ്. ഇതിനുപുറമേ, മതവുമായി ബന്ധപ്പെടുത്തിയാല്‍ ഭൂമി വിട്ടുകൊടുക്കേണ്ടി വരില്ല എന്ന ലക്ഷ്യത്തോടെ ഏതാനും ഭാഗം ഭൂമി മുസ്ലീം പള്ളിക്കായി വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വര്‍ഗ്ഗീയതയുയര്‍ത്തി ഭൂമി വിട്ടുകൊടുക്കുവാതിരിക്കുവാനുള്ള ശ്രമങ്ങളും ഭൂമാഫിയ പയറ്റുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മേഹക് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുഹമ്മദ്‌ ഷാഹിദ് എന്ന ഇസ്ലാം മതസ്ഥന്‍ അപമാനിച്ചു. ഇതിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന്‍ രോഷാകുലരായ മുസ്ലീങ്ങള്‍ രണ്ടു വീടുകള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതൊരു വര്‍ഗ്ഗീയ വര്‍ഗ്ഗീയ കലാപമാക്കി മാറ്റുവാതിരിക്കാന്‍ ക്രിസ്ത്യാനികള്‍ ഭൂമിയുടെ മേലുള്ള അവകാശവാദം ഉപേക്ഷിക്കും എന്നതായിരുന്നു ഈ അക്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ദുരുദ്ദേശം. എന്നാല്‍ ഭൂമി വിട്ടുകൊടുക്കുവാന്‍ ക്രിസ്ത്യാനികള്‍ തയ്യാറല്ല എന്നാണ് സൂചന. ഭൂമി ക്രിസ്ത്യാനികളുടേതാണെന്ന് കോടതി വിധിയില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ മുന്‍നിറുത്തി മുസ്ലീങ്ങള്‍ ഈ ഭൂമി വിട്ടുകൊടുക്കാത്തതാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ യാസിര്‍ താലിബ് പറയുന്നത്. ഒരു മാര്‍ലാക്ക് 80,000 പാകിസ്ഥാനി റുപീ (US$ 500) ആണ് ആ ഭൂമിയുടെ ഇപ്പോഴത്തെ വില. ഇതായിരിക്കണം ഭൂമി വിട്ടുകൊടുക്കുന്നതില്‍ നിന്നും മുസ്ലീങ്ങളെ പിന്തിരിപ്പിക്കുന്ന ഘടകം. ഈ ഭൂമിയുടെ മേല്‍ നീതിനടപ്പാക്കേണ്ട ഉത്തരവാദിത്വം ഗോജ്രായിലെ അസിസ്റ്റന്റ് കമ്മീഷണറുടേതാണ്. കഴിഞ്ഞയാഴ്ച പഞ്ചാബ് മതന്യൂനവകുപ്പ് മന്ത്രി ഇജാസ് അലാം അസിസ്റ്റന്റ് കമ്മീഷണറെക്കണ്ട് നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരിന്നു.
Image: /content_image/News/News-2019-07-19-11:04:43.jpg
Keywords: പാക്കി
Content: 10769
Category: 13
Sub Category:
Heading: ചന്ദ്രനിലെ ബൈബിള്‍ വായനയ്ക്കും തിരുവത്താഴ സ്മരണയ്ക്കും അരനൂറ്റാണ്ട്
Content: വാഷിംഗ്‌ടണ്‍ ഡി‌സി: മനുഷ്യന്‍ ചന്ദ്രനെ കീഴടക്കിയതിന് ഇന്നു ജൂലൈ 20-ന് അന്‍പതു വര്‍ഷം തികയുമ്പോള്‍ ക്രൈസ്തവ സമൂഹത്തിനും ഇത് ഇരട്ടിമധുരം. അന്ന് നീല്‍ ആംസ്ട്രോംങ്ങിനൊപ്പം ചന്ദ്രനില്‍ കാലുകുത്തിയ എഡ്വിന്‍ ബസ് ആള്‍ഡ്രിന്‍ നടത്തിയ ബൈബിള്‍ പാരായണവും തിരുവത്താഴ സ്മരണയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭൂമിക്ക് പുറത്ത് ഒരു മനുഷ്യന്‍ നടത്തിയ ആദ്യത്തെ തിരുവത്താഴത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആയിരിന്നു അത്. യേശുവില്‍ ആഴമായി വിശ്വസിച്ചിരിന്ന ആള്‍ഡ്രിന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന് ശേഷം ആദ്യം ചെയ്തത് ‘ദൈവത്തിനു നന്ദി പറയുക’യായിരിന്നുവെന്ന്‍ കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് പുറത്തിറക്കിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1969 ജൂലൈ 20-ന് ഈഗിള്‍ എന്ന ലൂണാര്‍ ലാന്‍ഡ്ര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയപ്പോള്‍ പ്ലാസ്റ്റിക് പാക്കറ്റില്‍ കരുതിയിരുന്ന തന്റെ ദൈവാലയത്തില്‍ നിന്നുള്ള ഓസ്തിയും, വീഞ്ഞും ആള്‍ഡ്രിന്‍ നാവില്‍ സ്വീകരിച്ചു. ഇതിനുള്ള പ്രത്യേക അനുമതി അദ്ദേഹത്തിന് സഭയില്‍ നിന്നും ലഭിച്ചിരുന്നു. ഓസ്തിയും, വീഞ്ഞും സ്വീകരിച്ചതിനുശേഷം യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അധ്യായം അഞ്ചാം വാക്യം ‘ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്’ എന്നു തുടങ്ങുന്ന വചനവും അദ്ദേഹം വായിച്ചു. അപ്പോളോ ദൗത്യത്തിന് തീയതിയും, സമയവും നിശ്ചയിക്കപ്പെട്ടത് മുതല്‍ താനും തങ്ങളുടെ പ്രിസ്ബൈറ്റേറിയന്‍ ദേവാലയത്തിലെ പാസ്റ്ററായ ഡീന്‍ വുഡ്റഫും മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിനെ അടയാളപ്പെടുത്തുവാന്‍ പറ്റിയൊരു അടയാളത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നുവെന്നു ആള്‍ഡ്രിന്‍ സ്മരിക്കുന്നു. മനുഷ്യന് വേണ്ടിയുള്ള ദൈവത്തിന്റെ നിത്യമായ പദ്ധതിയുടെ ഭാഗമാണ് തങ്ങള്‍ ചെയ്യുന്നതെന്ന്‍ വിശ്വസിക്കുന്ന പലരും നാസയില്‍ ഉണ്ടായിരുന്നുവെന്നും, ചന്ദ്രനില്‍ ആദ്യമായ പകര്‍ന്ന ദ്രാവകം വീഞ്ഞും ആദ്യമായി ഭക്ഷിക്കപ്പെട്ട പദാര്‍ത്ഥം ഓസ്തിയുമാണെന്നത് സന്തോഷമേകുന്ന കാര്യമാണെന്നും ആള്‍ഡ്രിന്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിരിന്നു. ദൈനംദിന ജീവിതത്തിലെ ചില പൊതുവായ ഘടകങ്ങളിലൂടെ ദൈവം പലപ്പോഴും തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ടെന്ന വുഡ്റഫിന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്നും ഗൈഡ്പോസ്റ്റ്‌ എന്ന ക്രിസ്ത്യന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആള്‍ഡ്രിന്‍ സ്മരിച്ചു. “അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തേയും അവിടുന്ന്‍ സ്ഥാപിച്ച ചന്ദ്രതാരങ്ങളേയും ഞാന്‍ കാണുന്നു” (സങ്കീര്‍ത്തനങ്ങള്‍ 8:3-4) എന്ന ബൈബിള്‍ വാക്യവും വായിച്ചു കൊണ്ടാണ് ആള്‍ഡ്രിന്‍ തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ചരിത്രദൗത്യം അവസാനിപ്പിച്ചത്. സ്വന്തം കൈപ്പടയില്‍ എഴുതി അദ്ദേഹം ചന്ദ്രനിലേക്ക് കൊണ്ടുപോയ ഇരുവചനങ്ങളുടെ ചിത്രവും ഇപ്പോള്‍ വൈറലാണ്. ഇന്നു ആദ്യ ചാന്ദ്ര ദൌത്യത്തിന് അന്‍പതു വര്‍ഷം തികയുമ്പോള്‍ എണ്‍പത്തിയൊന്‍പതുകാരനായ ആള്‍ഡ്രിന്‍ ചന്ദ്രനില്‍ നടത്തിയ അന്ത്യഅത്താഴ സ്മരണയും ബൈബിള്‍ പാരായണവും ക്രിസ്തീയ സമൂഹത്തിന് അഭിമാനത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
Image: /content_image/News/News-2019-07-19-15:34:52.jpg
Keywords: ശാസ്ത്ര
Content: 10770
Category: 18
Sub Category:
Heading: സിനഡിനും കര്‍ദ്ദിനാളിനും ഒപ്പം: വിമത സമരത്തെ എതിര്‍ക്കുമെന്ന് അല്‍മായ നേതൃത്വം
Content: കൊച്ചി: പരിശുദ്ധ സിംഹാസനത്തെ വെല്ലുവിളിച്ചുകൊണ്ടു എറണാകുളം അങ്കമാലി അതിരൂപതയില്‍ നടക്കുന്ന സമരത്തെ എതിര്‍ക്കുമെന്നും സഭയുടെയും സിനഡിന്റെയും തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അല്‍മായ സംഘടനാ നേതാക്കള്‍. സഭയ്ക്കും സിനഡിനും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും പിന്തുണ പ്രഖ്യാപിച്ച വിവിധ അല്മായ സംഘടനാ നേതാക്കള്‍ അതിരൂപത കാര്യാലയത്തിലേക്കു പ്രകടനം നടത്തി. സീറോ മലബാര്‍സഭ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിലിന്റെ മുഖ്യ നേതൃത്വത്തില്‍ നടത്തിയ പ്രകടനം ഗേറ്റിനു മുന്നില്‍ അവസാനിപ്പിച്ചു. വൈദികര്‍ നടത്തുന്ന സമരം അപലപനീയമാണെന്നും സഭയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും സീറോ മലബാര്‍സഭാ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ വ്യക്തമാക്കി. സഭ ഏതു തീരുമാനമെടുത്താലും കൂടെ നില്‍ക്കാന്‍ വിശ്വാസികള്‍ തയാറാണ്. വിശ്വാസത്തെ വെല്ലുവിളിച്ചുള്ള ഒരു പ്രവര്‍ത്തനത്തിനും വിശ്വാസികളില്ലായെന്നും നേതാക്കള്‍ വ്യക്തമാക്കി. ബെന്നി ആന്റണി (എകെസിസി), സെബാസ്റ്റ്യന്‍ വടശേരി ( കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ്), ബേബി പൊട്ടനാനി (എകെസിസി അതിരൂപത ട്രഷറര്‍), പ്രിന്‍സ് പള്ളത്ത് (മുന്‍ കെസിവൈഎം ഭാരവാഹി), ബെന്നി തോമസ് (പറവൂര്‍ നഗരസഭാ കൗണ്‍സിലര്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം), സെബി കൂട്ടുങ്കല്‍ (കെസിവൈഎം മുന്‍ ഭാരവാഹി), സ്‌കറിയ കട്ടിക്കാരന്‍, തോമസ് പാലയ്ക്കപ്പിള്ളി, കെ.ആര്‍. സണ്ണി, ജോണ്‍സണ്‍ കോണിക്കര തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.
Image: /content_image/India/India-2019-07-20-04:02:51.jpg
Keywords: അങ്കമാ
Content: 10771
Category: 18
Sub Category:
Heading: സിനഡിനും കര്‍ദ്ദിനാളിനും ഒപ്പം: വിമത സമരത്തെ എതിര്‍ക്കുമെന്ന് അല്‍മായ നേതൃത്വം
Content: കൊച്ചി: പരിശുദ്ധ സിംഹാസനത്തെ വെല്ലുവിളിച്ചുകൊണ്ടു എറണാകുളം അങ്കമാലി അതിരൂപതയില്‍ നടക്കുന്ന സമരത്തെ എതിര്‍ക്കുമെന്നും സഭയുടെയും സിനഡിന്റെയും തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അല്‍മായ സംഘടനാ നേതാക്കള്‍. സഭയ്ക്കും സിനഡിനും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും പിന്തുണ പ്രഖ്യാപിച്ച വിവിധ അല്മായ സംഘടനാ നേതാക്കള്‍ അതിരൂപത കാര്യാലയത്തിലേക്കു പ്രകടനം നടത്തി. സീറോ മലബാര്‍സഭ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിലിന്റെ മുഖ്യ നേതൃത്വത്തില്‍ നടത്തിയ പ്രകടനം ഗേറ്റിനു മുന്നില്‍ അവസാനിപ്പിച്ചു. വൈദികര്‍ നടത്തുന്ന സമരം അപലപനീയമാണെന്നും സഭയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും സീറോ മലബാര്‍സഭാ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ വ്യക്തമാക്കി. സഭ ഏതു തീരുമാനമെടുത്താലും കൂടെ നില്‍ക്കാന്‍ വിശ്വാസികള്‍ തയാറാണ്. വിശ്വാസത്തെ വെല്ലുവിളിച്ചുള്ള ഒരു പ്രവര്‍ത്തനത്തിനും വിശ്വാസികളില്ലായെന്നും നേതാക്കള്‍ വ്യക്തമാക്കി. ബെന്നി ആന്റണി (എകെസിസി), സെബാസ്റ്റ്യന്‍ വടശേരി ( കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ്), ബേബി പൊട്ടനാനി (എകെസിസി അതിരൂപത ട്രഷറര്‍), പ്രിന്‍സ് പള്ളത്ത് (മുന്‍ കെസിവൈഎം ഭാരവാഹി), ബെന്നി തോമസ് (പറവൂര്‍ നഗരസഭാ കൗണ്‍സിലര്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം), സെബി കൂട്ടുങ്കല്‍ (കെസിവൈഎം മുന്‍ ഭാരവാഹി), സ്‌കറിയ കട്ടിക്കാരന്‍, തോമസ് പാലയ്ക്കപ്പിള്ളി, കെ.ആര്‍. സണ്ണി, ജോണ്‍സണ്‍ കോണിക്കര തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.
Image: /content_image/India/India-2019-07-20-04:17:47.jpg
Keywords: അങ്കമാ
Content: 10772
Category: 18
Sub Category:
Heading: സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികളെ അംഗീകരിക്കില്ല: കാത്തലിക് ഫെഡറേഷന്‍
Content: കൊച്ചി: സഭയ്ക്കുള്ളില്‍നിന്ന് ഏതു പ്രശ്‌നവും പരിഹരിക്കപ്പെടാനുള്ള അവസരം ഉണ്ടായിരിക്കേ, വിശ്വാസികളെ രണ്ടു ചേരിയിലാക്കി സഭയെ ആകമാനം അപകീര്‍ത്തിപ്പെടുത്തുന്ന എറണാകുളംഅങ്കമാലി അതിരൂപതയില്‍ വൈദികരുടെ നടപടികളെ ഒരിക്കലും സാധൂകരിക്കാന്‍ കഴിയില്ലായെന്ന് കേരള കത്തോലിക്ക സഭയുടെ മൂന്നു റീത്തുകളിലെയും അല്‍മായരുടെ സംസ്ഥാന ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന സെക്രട്ടേറിയറ്റ്. പുരോഹിതശ്രേഷ്ഠന്മാര്‍ സഭയ്ക്കും മാര്‍പാപ്പയ്ക്കും പിതാക്കന്മാര്‍ക്കുമെതിരേ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നത് കേരള കത്തോലിക്ക സഭ ചരിത്രത്തിലെ ആദ്യസംഭവമാണ്. സഭയ്ക്കുള്ളില്‍നിന്ന് ഏതു പ്രശ്‌നവും പരിഹരിക്കപ്പെടാനുള്ള അവസരം ഉണ്ടായിരിക്കേ, വിശ്വാസികളെ രണ്ടു ചേരിയിലാക്കി സഭയെ ആകമാനം അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നടപടികളെ ഒരിക്കലും സാധൂകരിക്കാന്‍ കഴിയില്ല. കേരള കത്തോലിക്ക സഭയുടെ 33 രൂപതകളിലെയും വിശ്വാസികള്‍ ഈ വിഷയത്തില്‍ അതീവ ദുഃഖിതരാണ്. സഭയിലെ ആയിരക്കണക്കിനു വൈദികരുടെ ആത്മാഭിമാനത്തെയും ബഹുമാനങ്ങളെയും വിശ്വാസിസമൂഹവും പൊതുസമൂഹവും ചോദ്യം ചെയ്യുന്ന അവസ്ഥാവിശേഷം ചുരുക്കം വൈദികരുടെ സമരമുറയിലൂടെ സംജാതമായിട്ടുള്ളതാണ്. ഈ വിഷയത്തില്‍ കെസിബിസിയും സിബിസിഐയും വത്തിക്കാന്‍ പ്രതിനിധിയും അടിയന്തരമായി ഇടപെടണം. സമരരംഗത്തുള്ള വൈദികര്‍ എത്രയും വേഗം സമരം ഉപേക്ഷിച്ചു ക്രിസ്തീയ മാര്‍ഗങ്ങളിലൂടെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി ശ്രമിക്കണം. ഇരുപക്ഷത്തും നിലകൊള്ളുന്ന അല്‍മായ സഹോദരങ്ങള്‍ ഇത്തരം നിലപാടുകള്‍ സഭയെ ശക്തിപ്പെടുത്തുന്നവയല്ല മറിച്ചു ദുര്‍ബലപ്പെടുത്തുന്നതാണെന്നു ബോധ്യപ്പെട്ടു സഭയിലെ വിഘടനപ്രക്രിയക്കെതിരേ ശക്തമായി നിലകൊള്ളമെന്നു കെസിഎഫ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് കോയിക്കര, ട്രഷറര്‍ അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-07-20-04:39:58.jpg
Keywords: വ്യാജ
Content: 10773
Category: 18
Sub Category:
Heading: 'അനുസരണം പുലര്‍ത്താത്ത സമീപനം സഭയുടെ വളര്‍ച്ചയെ മുരടിപ്പിക്കും'
Content: ഭരണങ്ങാനം: അനുസരണം പുലര്‍ത്താത്ത സമീപനം സഭയുടെ കെട്ടുറപ്പിനെയും വളര്‍ച്ചയെയും മുരടിപ്പിക്കുമെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സഭാഗാത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കരുതപ്പെട്ടു പോരുന്നത് വിശ്വസ്തതയാണെന്നിരിക്കെ ഇക്കാലത്തെ അച്ചടക്കരാഹിത്യം സഭയില്‍ വളരെയേറെ ബുദ്ധിമുട്ടുകളുണ്ടാക്കും. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. വൈദികനോ അല്മായനോ മെത്രാനോ സിനഡിനെയോ സിനഡിന്റെ തലവനെയോ ചോദ്യംചെയ്യാന്‍ പാടില്ല. സിനഡ് എല്ലാവരോടും ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. സിനഡിനെ ചോദ്യം ചെയ്യാന്‍ വൈദികനോ ഒരു അല്മായനോ ഒരു മെത്രാനോ അവകാശമില്ല. സീറോ മലബാര്‍സഭാ സിനഡ് തെരഞ്ഞെടുത്ത തലവനാണ് നമ്മുടേത്. നിഷ്‌കളങ്കമായും ആത്മാര്‍ഥമായും ശുശ്രൂഷ ചെയ്യുന്ന തലവനെ തെറ്റിദ്ധരിപ്പിക്കപ്പെട്ട കാരണങ്ങളാല്‍ ചോദ്യംചെയ്യുന്ന പ്രവണതയില്‍നിന്നു മാറിനില്‍ക്കണം. ആരെങ്കിലും പറഞ്ഞതുകൊണ്ടു തലവനെ മാറ്റിനിര്‍ത്തുന്ന, മാറ്റിനിര്‍ത്തപ്പെടേണ്ട സാഹചര്യം വന്നാല്‍ ഞങ്ങളെപ്പോലെയുള്ള മെത്രാന്മാരുടെ ശുശ്രൂഷയില്‍ കാര്യമുണ്ടെന്നു വിചാരിക്കുന്നില്ല. സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്. സീസറിന്റെ ശക്തി സന്പത്താണ്, നാണയമാണ്. സീസറിന്റെ ഇമേജ് നാണയത്തിലാണ്. ദൈവത്തിന്റെ ഇമേജ് നമ്മളിലാണ്. നമ്മുടെ ഇമേജ് എന്നാല്‍ സഭയുടെ ഇമേജ്. അതു ദൈവത്തിന്റെ ഇമേജ് തന്നെയാണ്. സീസര്‍ പ്രത്യക്ഷപ്പെടുന്നത് നാണയത്തിലാണ്. ദൈവം പ്രത്യക്ഷപ്പെടുന്നതു നമ്മളില്‍ക്കൂടിയാണ്, മനുഷ്യരിലൂടെയാണ്, ഈ പ്രപഞ്ചത്തിലൂടെയാണ്. അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ ഒന്നിക്കുന്‌പോള്‍ സഭാഗാത്രത്തിന്റെ ഒരുമയ്ക്കുവേണ്ടിയുള്ള ശക്തമായ ചിന്തകളായിരിക്കണം ഇവിടെ പ്രഘോഷിക്കപ്പെടേണ്ടത്. വിഭജിച്ചുനിന്നുകൊണ്ട് നമുക്ക് ഒന്നും നേടാനാകില്ല. അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യം വളരെ ആവശ്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
Image: /content_image/India/India-2019-07-20-05:00:09.jpg
Keywords: കല്ലറങ്ങാ, പാലാ
Content: 10774
Category: 14
Sub Category:
Heading: വിശുദ്ധ പത്രോസിന്റെയും അന്ത്രയോസിന്റെയും ഭവനം നിലനിന്ന ദേവാലയം കണ്ടെത്തി
Content: ടെല്‍ അവീവ്: ഇസ്രായേലില്‍ വിശുദ്ധ പത്രോസിന്റെയും സഹോദരനായ വിശുദ്ധ അന്ത്രയോസിന്റെയും ഭവനം നിലനിന്നിരുന്നിടത്തു സ്ഥാപിക്കപ്പെട്ടുവെന്നു കരുതുന്ന ദേവാലയ അവശേഷിപ്പുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് അനുമാനിക്കപ്പെടുന്ന ദേവാലയത്തിന്റെ ഭാഗങ്ങള്‍ ഗലീലി കടല്‍ത്തീരത്തെ എല്‍ആരാഷില്‍ നടത്തിയ ഖനനത്തിലാണ് കണ്ടെത്തിയത്. ബൈസൈന്‍റൈന്‍ മാതൃകയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഗവേഷണത്തിനു നേൃത്വം നല്കുന്ന മൊര്‍ഡോക്കായ് അവിയാം പറഞ്ഞു. പത്രോസും അന്ത്രയോസും ബെദ്സെയ്ദ സ്വദേശികളാണെന്നാണ് ചരിത്രം. ബൈബിളില്‍ വിവരിക്കുന്ന പുരാതന മത്സ്യബന്ധന ഗ്രാമമായ ബെദ്സെയ്ദ നിലനിന്ന സ്ഥലമാണ് എല്‍ആരാഷെന്നത് പുരാവസ്തുഗവേഷകരുടെ നിരീക്ഷണത്തെ ഊട്ടിയുറപ്പിക്കുകയാണ്. രണ്ടു വര്‍ഷം മുന്പാണ് ഇവിടെ ഖനനം ആരംഭിച്ചത്. എഡി 725ല്‍ ബെത്സെയ്ദ സന്ദര്‍ശിച്ച ബവേറിയന്‍ ബിഷപ്പ് വില്ലിബാള്‍ഡ് പത്രോസിന്റെയും അന്ത്രയോസിന്റെയും ഭവനം നിലനിന്നിരുന്നിടത്ത് സ്ഥാപിതമായ പള്ളിയെക്കുറിച്ച് വിവരങ്ങള്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഖനനം പൂര്‍ണ്ണമാകുമ്പോള്‍ ലിഖിതങ്ങള്‍ ലഭിക്കാമെന്നും ഇത് ആധികാരികത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും മോര്‍ഡോക്കായ് പ്രതീക്ഷ പ്രകടിപ്പിച്ചു.
Image: /content_image/News/News-2019-07-20-05:14:59.jpg
Keywords: പഴയ നിയമ, കണ്ടെത്തി