Contents

Displaying 10471-10480 of 25166 results.
Content: 10785
Category: 1
Sub Category:
Heading: ക്രിസ്റ്റല്‍ കത്തീഡ്രല്‍ തുറന്നു, ക്രൈസ്റ്റ് കത്തീഡ്രലായി
Content: കാലിഫോര്‍ണിയ: ഏഴ് വർഷം നീണ്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മുന്‍ പ്രൊട്ടസ്റ്റന്റ് ദേവാലയം കത്തോലിക്ക ദേവാലയമാക്കി കൂദാശ ചെയ്തു. അമേരിക്കയിലെ ഓറഞ്ച് രൂപതയാണ് ദേവാലയ നവീകരണം പൂര്‍ത്തിയാക്കി ജൂലൈ 17നു വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ക്രിസ്റ്റല്‍ കത്തീഡ്രല്‍ എന്ന പേരില്‍ പ്രൊട്ടസ്റ്റന്‍റ്കാര്‍ ഉപയോഗിച്ച് കൊണ്ടിരിന്ന ദേവാലയം കത്തോലിക്ക നേതൃത്വം ഏറ്റെടുത്തു ക്രൈസ്റ്റ് കത്തീഡ്രല്‍ എന്നു പുനര്‍നാമകരണം ചെയ്യുകയായിരിന്നു. പതിനായിരത്തിലധികം ഗ്ലാസ് പാനുകൾ ഉപയോഗിച്ചുള്ള നിർമാണരീതിയാണ് കത്തീഡ്രല്‍ നിര്‍മ്മാണത്തിന് അവലംബിച്ചിരിക്കുന്നത്. നാല് മണിക്കൂർ നീണ്ടുനിന്ന ദേവാലയ കൂദാശ തിരുക്കർമങ്ങൾക്ക് സാക്ഷിയാകാൻ മൂവായിരത്തിൽപ്പരം പേർ എത്തിയിരുന്നു. 2012 ഫെബ്രുവരിയിൽ, 57.5 മില്യണ്‍ ഡോളറിനാണ് പ്രൊട്ടസ്റ്റന്റ് അധികൃതരില്‍ നിന്ന്‍ കാലിഫോര്‍ണിയായിലെ ഓറഞ്ച് രൂപത കത്തീഡ്രൽ ഏറ്റെടുക്കുന്നത്. 34 എക്കറിൽ ഏഴ് കെട്ടിടങ്ങളായാണ് ക്രൈസ്റ്റ് കത്തീഡ്രൽ ദേവാലയവും അണുബന്ധ കെട്ടിടങ്ങളും വ്യാപിച്ചിരിക്കുന്നത്. ദിവ്യകാരുണ്യ ആരാധനക്കും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനുമായി വാരാന്ത്യങ്ങളിൽ മാത്രം ദേവാലയം തുറന്നുനൽകുവാനാണ് നിലവിൽ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-07-22-06:06:41.jpg
Keywords: ക്രൈസ്റ്റ, ക്രിസ്റ്റ
Content: 10786
Category: 18
Sub Category:
Heading: അല്‍ഫോന്‍സാമ്മ ക്ഷമയുടെയും വിനയത്തിന്റെയും പ്രതീകം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: തിരുവനന്തപുരം: താന്‍പ്രതി ആരും വേദനിക്കരുത് എന്ന നിര്‍മലമായ മനസിന് ഉടമയായിരുന്ന അല്‍ഫോന്‍സാമ്മ ക്ഷമയുടെയും വിനയത്തിന്റെയും പ്രതീകമായിരുന്നുവെന്ന്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. പോങ്ങുമൂട് വിശുദ്ധ അല്‍ഫോന്‍സാ പള്ളിയിലെ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു നടത്തിയ തീര്‍ഥാടന പദയാത്രയില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രക്ഷാകര്‍ത്താക്കള്‍ മക്കളുടെ ദൈവവിളിക്കു തടസം നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 8.30ന് ലൂര്‍ദ് ഫൊറോന പള്ളിയില്‍നിന്ന് ആരംഭിച്ച വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനത്തിനു ചങ്ങനാശേരി സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ പ്രാരംഭസന്ദേശം നല്‍കി.
Image: /content_image/India/India-2019-07-22-06:09:55.jpg
Keywords: പെരുന്തോ
Content: 10787
Category: 1
Sub Category:
Heading: പതിനേഴ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് അബുദാബിയുടെ അംഗീകാരം
Content: അബുദാബി: പതിനേഴ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടക്കം 19 അനിസ്ലാമിക ആരാധനാലയങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുവാന്‍ അബുദാബി ഒരുങ്ങുന്നു. അടുത്തിടെ ചേര്‍ന്ന യോഗത്തില്‍ അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപാര്‍ട്ട്മെന്റാണ് (ഡി.സി.ഡി) ഇക്കാര്യം പ്രഖ്യാപിച്ചത്. വിവിധ സഭകളുടേതായി അബുദാബിയിലുള്ള 17 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ഒരു അമ്പലത്തിനും ഒരു സിഖ് ഗുരുദ്വാരക്കുമാണ് ഔദ്യോഗിക അനുമതി ലഭിക്കുക. നിര്‍മ്മാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രത്തിന് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അംഗീകാരം ലഭിക്കും. ഫ്രാന്‍സിസ് പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളിലാണ് പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനു വേണ്ട സംവിധാനം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് തന്റെ ഡിപ്പാര്‍ട്ട്മെന്റെന്ന്‍ ഡി.സി.ഡിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ സുല്‍ത്താന്‍ അല്‍ ദഹേരി പറഞ്ഞു. സഹിഷ്ണുത, പരസ്പര ബഹുമാനം, സഹകരണം എന്നിവ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സൗഹാര്‍ദ്ദം സൃഷ്ടിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന് വേണ്ട അടിസ്ഥാന മൂല്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബുദാബിയുടെ പുതിയ തീരുമാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രാദേശിക മതന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിയുന്ന നല്ല തീരുമാനമാണ് അബുദാബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നു ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ സ്പെയിനിലെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ ടെഡ് ബ്ലേക്ക് പ്രതികരിച്ചു. എന്നാല്‍ തീരുമാനത്തെ ലോകത്തിന്റെ മുന്നില്‍ സഹിഷ്ണുതയുള്ള രാജ്യം എന്ന പ്രതിച്ഛായ ഉണ്ടാക്കുവാനുള്ള തന്ത്രമായി മാറരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ജോഷ്വാ പ്രൊജക്ടിന്റെ കണക്കനുസരിച്ച് യുഎഇയിലെ ജനസംഖ്യയുടെ 8% ശതമാനം ക്രൈസ്തവരാണ്. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മേഖല കൂടിയാണ് ഇന്ന് യു‌എ‌ഇ.
Image: /content_image/News/News-2019-07-22-06:51:29.jpg
Keywords: യു‌എ‌ഇ
Content: 10788
Category: 1
Sub Category:
Heading: നൈജീരിയയില്‍ കത്തോലിക്ക വൈദികനു നേരെ വെടിവെയ്പ്പ്
Content: എനുഗു, നൈജീരിയ: നൈജീരിയയിലെ എനുഗു രൂപതയിലെ കത്തോലിക്ക വൈദികനു നേരെ മുസ്ലീം ഗോത്രവര്‍ഗ്ഗക്കാരായ ഫുലാനി തീവ്രവാദികളുടെ ആക്രമണം. ഇക്കഴിഞ്ഞ ബുധനാഴ്ച സന്ധ്യക്ക് കിഴക്കന്‍ ന്‍ഗാനു പ്രാദേശിക സര്‍ക്കാര്‍ പരിധിയിലുള്ള നൂമേ-നെന്‍വേ റോഡില്‍ വെച്ചായിരുന്നു നൂമേ സെന്റ്‌ പാട്രിക്ക് കത്തോലിക്കാ ദേവാലയ വികാരിയായ റവ. ഫാ. ഇക്കെച്ചുക്വു ഇലോക്കു നേരെ വെടിവെയ്പ്പുണ്ടായത്. നൂമേയിലെ എനുഗു രൂപതക്ക് വേണ്ടി രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ റവ. ഫാ. ബെഞ്ചമിന്‍ അച്ചിയാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്. വാഹനത്തില്‍ വരികയായിരിന്ന വൈദികനു നേരെ ഇംഗ്ലീഷും, ഫുലാനി ഭാഷയും സംസാരിക്കുന്ന, എകെ 47 തോക്കേന്തിയ രണ്ടു ഫുലാനി തീവ്രവാദികള്‍ വണ്ടി തടഞ്ഞു വെടിയുതിര്‍ക്കുവാന്‍ ശ്രമിക്കുകയുമായിരിന്നു. എന്നാല്‍ വണ്ടി നിറുത്തില്ലായെന്ന് കണ്ടതോടെ വെടിവെയ്പ്പ് ആരംഭിച്ചു. തന്റെ കണങ്കാലിലും, തോളിലും, കൂടെയുണ്ടായിരുന്ന ആളിന്റെ കാലിലും, അരക്കും വെടിയേറ്റുയെന്ന് ഫാ. ഇക്കെച്ചുക്വു പറഞ്ഞതായി ഫാ. ബെഞ്ചമിന്‍ അറിയിച്ചു. ഉടന്‍ ചികിത്സ ലഭ്യമാക്കിയതിനാലാണ് ജീവന്‍ രക്ഷപ്പെട്ടത്. വൈദികന്‍ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും, അക്രമികളെ ഉടന്‍തന്നെ പിടികൂടുമെന്നും പോലീസ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ എബേരെ അമരായിസു ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ടെങ്കിലും ഫുലാനികളാണ് ആക്രമത്തിന്റെ പിന്നിലെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നില്ല. അജ്ഞാതരായ വ്യക്തികളാല്‍ ആക്രമിക്കപ്പെട്ടു എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഏവര്‍ക്കും പ്രിയങ്കരനായ വൈദികന് നേര്‍ക്കുണ്ടായ ആക്രമണം നൂമേയിലും പരിസര പ്രദേശങ്ങളിലും ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ഫുലാനി ഗോത്രക്കാരുടെ ആക്രമണങ്ങള്‍ ഏറ്റവും അടിയന്തിരമായി കൈകാര്യം ചെയ്യേണ്ട വിഷയമായി മാറിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന വിമര്‍ശനം വ്യാപകമാണ്.
Image: /content_image/News/News-2019-07-22-10:26:18.jpg
Keywords: നൈജീ
Content: 10789
Category: 1
Sub Category:
Heading: ലോക ശ്രദ്ധയാകര്‍ഷിച്ച് 1600 ഭാഷകളിലെ ബൈബിള്‍ പ്രദര്‍ശനം
Content: മാഡ്രിഡ്: സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ നടക്കുന്ന ബൈബിള്‍ പ്രദര്‍ശനം ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നു. രാജ്യത്തെ പ്രമുഖ മ്യൂസിയവും, സാംസ്കാരിക കേന്ദ്രവുമായ കൈക്സാ ഫോറമില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ള ആയിരത്തിഅറുന്നൂറിലധികം ബൈബിളുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. “ബൈബിള്‍, ലോകത്തിന്റെ ഭാഷകളിലൂടെ ഒരു സഞ്ചാരം” എന്ന പേരിലാണ് പ്രദര്‍ശനം. ജൂണ്‍ 27നു ആരംഭിച്ച 170 രാജ്യങ്ങളില്‍ നിന്നു ശേഖരിച്ചിട്ടുള്ള ബൈബിള്‍ പ്രതികളുടെ പ്രദര്‍ശനം സെപ്റ്റംബര്‍ 1-നാണ് അവസാനിക്കുക. 25 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ബൈബിള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന അന്‍ഡോറന്‍ സ്വദേശിയും കത്തോലിക്ക വിശ്വാസിയുമായ പെരേ റൌക്കെറ്റ് ശേഖരിച്ചിട്ടുള്ള അപൂര്‍വ്വ ബൈബിളുകളാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. എപ്രകാരമാണ് പാശ്ചാത്യ നാഗരികത ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ടിതമായതെന്നും, എങ്ങനെയാണ് ബൈബിള്‍ അതിന്റെ കേന്ദ്രമായതെന്നും പ്രദര്‍ശനം കാണിച്ചു തരുമെന്നു റൌക്കെറ്റ് വിവരിക്കുന്നു. പുരാതന ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന ഗ്രീക്ക് ഭാഷയിലുള്ള സെപ്റ്റുവാജിന്റ്റ് ബൈബിളിന്റെ പ്രതിയും ഈ പ്രദര്‍ശനത്തിലുണ്ട്. ലോകത്ത് 7111 ഭാഷകളുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതില്‍ 3350 ഭാഷകളിലേക്കും ബൈബിള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടു കഴിഞ്ഞുവെന്ന് റൌക്കെറ്റ് പറയുന്നു. ഏതാണ്ട് 600 കോടി ബൈബിള്‍ പ്രതികള്‍ അച്ചടിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 10 കോടി ബൈബിളുകള്‍ ഓരോ വര്‍ഷവും വിറ്റഴിക്കപ്പെടുന്നു. 1995-ല്‍ കെനിയ സന്ദര്‍ശിച്ചപ്പോള്‍ ലോകൊരി പട്ടണത്തിലെ വൈദികന്‍ ടുര്‍ക്കാന ഭാഷയില്‍ എഴുതിയ ഒരു ബൈബിള്‍ സമ്മാനിച്ചതോടെയാണ് റൌക്കെറ്റിന് ബൈബിള്‍ ശേഖരണത്തില്‍ പ്രത്യേക താത്പര്യം ജനിക്കുന്നത്. ഇന്നു രണ്ടായിരത്തോളം വ്യത്യസ്ത ഭാഷകളിലെ (മൊത്തം 1,593 വാല്യങ്ങള്‍) ബൈബിള്‍ പതിപ്പുകള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഇതില്‍ 35 ഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള ഏക കൃതി ബൈബിളാണ്.
Image: /content_image/News/News-2019-07-22-12:36:25.jpg
Keywords: ബൈബി, വിശുദ്ധ ഗ്രന്ഥ
Content: 10790
Category: 1
Sub Category:
Heading: സിറിയന്‍ ജനതയ്ക്കായി വീണ്ടും സ്വരമുയര്‍ത്തി പാപ്പ: പ്രസിഡന്‍റിന് കത്ത് കൈമാറി
Content: വത്തിക്കാന്‍ സിറ്റി: ആഭ്യന്തര യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന സിറിയന്‍ ജനതയുടെ വേദനയില്‍ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും ഫ്രാന്‍സിസ് പാപ്പ രംഗത്ത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നടപടികള്‍ സ്വീകരിക്കണമെന്ന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന് അയച്ച കത്തില്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. മാനവ സമഗ്രവികസന വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍, സിറിയയിലെ നുണ്‍ഷ്യോ കര്‍ദ്ദിനാള്‍ മരിയോ സെനാരി എന്നിവര്‍ മാര്‍പാപ്പയുടെ കത്ത് പ്രസിഡന്റ് അസാദിനെ നേരില്‍കണ്ട് കൈമാറി. ഇഡിലിബ് പ്രവിശ്യയിലെ ദുരിതം പ്രത്യേകം ചൂണ്ടിക്കാണിച്ച പാപ്പ, യുദ്ധം മൂലം നാടുവിട്ടുപോകേണ്ടിവന്നവരെയും നാട്ടില്‍ത്തന്നെ ഭവനരഹിതരായി കഴിയുന്നവരെയും തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ അന്തരീക്ഷം സംജാതമാക്കാന്‍ നടപടി വേണമെന്നു ആവശ്യപ്പെട്ടു. പ്രദേശത്തെ പതിമൂന്നു ലക്ഷം പേരാണ് ഭവനരഹിതരായിരിക്കുന്നത്. തടവില്‍ കഴിയുന്നവരെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്നും സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും മാര്‍പാപ്പ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷമായി സിറിയയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ നാലുലക്ഷത്തോളം ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2019-07-23-04:35:52.jpg
Keywords: സിറിയ
Content: 10791
Category: 18
Sub Category:
Heading: വിദ്വേഷമോ പകയോ വച്ചുപുലര്‍ത്തരുത്: സമാധാന ആഹ്വാനവുമായി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: കോലം കത്തിക്കലും പ്രകടനവുമെല്ലാം രാഷ്ട്രീയ സമരപരിപാടികളാണെന്നും ഇത്തരം സമരരീതി സഭയ്ക്കു യോജിച്ചതല്ലായെന്നും സഭയോടു ചേര്‍ന്നു നിന്നു സഭയെ ശക്തിപ്പെടുത്തുകയാണ് ആവശ്യമെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ വിവധ രൂപതകളിലെ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോടും വിദ്വേഷമോ പകയോ വച്ചുപുലര്‍ത്തരുതെന്നു പ്രതിനിധികളെ ഉപദേശിച്ച കര്‍ദിനാള്‍, ആര്‍ക്കുമെതിരേ ചെറിയൊരു വാക്കുപോലും പറയരുതെന്നും ഓര്‍മിപ്പിച്ചു. കോടതി വ്യവഹാരങ്ങളും പ്രതിഷേധപ്രകടനങ്ങളും കോലം കത്തിക്കലും അവസാനം അതിരൂപതയ്ക്കുള്ളില്‍ നിരാഹാരസമരവും നടത്തി. ഇതെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്ന രീതിയിലേക്കു മാറി. ഇതൊന്നും സഭാത്മകമായിരുന്നില്ല. സഭയില്‍ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചവരെ അതിലേക്കു നയിച്ചതാരെന്ന് അറിഞ്ഞുകൂടാ. പ്രതിഷേധിച്ചവരില്‍ നല്ലൊരു വിഭാഗത്തിന് സത്യാവസ്ഥ മനസിലായതിനാല്‍ പിന്മാറി. ചെറിയൊരു വിഭാഗം മാത്രമാണു പ്രതിഷേധിക്കുന്നത്. പ്രതിഷേധമുണ്ടാക്കുന്നവരെ ആരെയും ഒരിക്കലും തള്ളിക്കളയരുത്. മാറ്റി നിര്‍ത്തരുത്. അവരോടു വിദ്വേഷം പുലര്‍ത്തരുത്. അവരെ സഭയോടു ചേര്‍ത്തു നിര്‍ത്തി സഭയെ ശക്തിപ്പെടുത്തണമെന്നും മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്തു. എതിര്‍പ്പു പ്രകടിപ്പിക്കുന്നവര്‍ ഉന്നയിക്കുന്ന വിഷയത്തില്‍ താന്‍ സത്യവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയ കര്‍ദിനാള്‍, താന്‍ നിശബ്ദത പാലിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമായിരുന്നുവെന്നും പറഞ്ഞു. ഇനിയും തന്റെ ഭാഗത്തുനിന്ന് ഇതു സംബന്ധിച്ചു നിശബ്ദത മാത്രമേ ഉണ്ടാവുകയുള്ളൂ. വ്യക്തിപരമായി തനിക്കു മനഃക്ലേശമില്ലെന്നു പറഞ്ഞ കര്‍ദിനാള്‍, മറ്റു ചില മനഃക്ലേശങ്ങളുണ്ടായിട്ടുണ്ടെന്നും അതു സിനഡിനെ അറിയിക്കുമെന്നും വ്യക്തമാക്കി.
Image: /content_image/India/India-2019-07-23-05:19:08.jpg
Keywords: ആലഞ്ചേ
Content: 10792
Category: 11
Sub Category:
Heading: കെസിവൈഎം വിദ്യാഭ്യാസ സാമ്പത്തികകാര്യ ഗവേഷക വിഭാഗ ഫോറത്തിനു ആരംഭം
Content: കോട്ടയം: ഉന്നത വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക പഠനരംഗത്തും സജീവമായി നില്‍ക്കുന്ന യുവജനങ്ങളെ ഒരുമിച്ചു ചേര്‍ത്തു അതതു മേഖലകളില്‍ അവര്‍ക്കുള്ള അറിവ് യുവജനങ്ങള്‍ക്കും സമൂഹത്തിനും പൊതുവായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെസിവൈഎം സംസ്ഥാന സമിതി രൂപം നല്‍കിയ ഉന്നത വിദ്യാഭ്യാസ സാന്പത്തികകാര്യ ഗവേഷക വിഭാഗ ഫോറത്തിനു തുടക്കമായി. ഫോറത്തിന്റെ പ്രഥമ സമ്മേളനം പിഒസിയില്‍ കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. അറിവാണ് ഒരാളെ നല്ല മനുഷ്യനാക്കി മാറ്റുന്നതെന്നും അറിവിന്റെ തലങ്ങള്‍ തേടുന്നവരാകണം യുവജനങ്ങളെന്നും ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ആശംസകള്‍ നേര്‍ന്നു. തെയോഫിലോസ് കോളജ് പ്രിന്‍സിപ്പലും മുന്‍ കെസിവൈഎം സെനറ്റ് മെമ്പറുമായിരുന്ന പ്രഫ. ഡോ. കെ.വൈ. ബെനഡിക്ട് ഉന്നത വിദ്യാഭ്യാസസാന്പത്തിക രംഗങ്ങളിലെ നൂതന ആശയങ്ങളെക്കുറിച്ചു ക്ലാസ് നയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, വൈസ് പ്രസിഡന്റ് കുമാരി ഡെലിന്‍ ഡേവിഡ് സംസ്ഥാന ഭാരവാഹികളായ ജോസ് റാല്‍ഫ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, റോസ്‌മോള്‍ ജോസ്, കെ.എസ്. ടീന, ഷാരോണ്‍ കെ. റെജി തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
Image: /content_image/India/India-2019-07-23-05:29:56.jpg
Keywords: കെ‌സി‌വൈ‌എം
Content: 10793
Category: 1
Sub Category:
Heading: അനുദിനം 11 ക്രൈസ്തവര്‍ കൊല്ലപ്പെടുന്നു: ഹംഗേറിയൻ വിദേശകാര്യമന്ത്രി
Content: വാഷിംഗ്ടണ്‍ ഡി‌സി/ ബുഡാപെസ്റ്റ്: യേശു ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി അനുദിനം പതിനൊന്ന് ക്രൈസ്തവർ കൊല ചെയ്യപ്പെടുന്നുവെന്ന് ഹംഗേറിയൻ വിദേശകാര്യമന്ത്രി പീറ്റര്‍ സിജാർത്തോയുടെ വെളിപ്പെടുത്തല്‍. വാഷിംഗ്ടണിൽ മത സ്വാതന്ത്ര്യത്തെപ്പറ്റി ചർച്ചചെയ്യാൻ വിളിച്ചുകൂട്ടിയ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. മതപീഡനം ലോകത്തെ ഏറ്റവും വലിയ സുരക്ഷാ പ്രശ്നങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണെന്നും മതപീഡനത്തിന് വിധേയരാകുന്നവരിൽ 80 ശതമാനവും ക്രൈസ്തവരാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞവർഷം 25 കോടിയോളം ആളുകൾ പശ്ചിമേഷ്യയിലും, ആഫ്രിക്കയിലും ഏതെങ്കിലും വിധത്തിൽ പീഡനങ്ങളെ നേരിട്ടിട്ടുണ്ട്. സ്വന്തം ജന്മ സ്ഥലത്തുതന്നെ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാൻ 36.5 മില്യണ്‍ ഡോളർ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ക്രൈസ്തവർക്ക് ഹംഗറി നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകൾ ക്രൈസ്തവർക്ക് വേണ്ടി ശബ്ദമുയർത്താൻ തയ്യാറാകാത്തതിൽ വിഷമമുണ്ടെന്നും സിജാർത്തോ പറഞ്ഞു. അമേരിക്ക, ഹംഗറി, പോളണ്ട്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ മതസ്വാതന്ത്രം പ്രോത്സാഹിപ്പിക്കാൻ സംഘടനകളെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി സിജാർത്തോ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.
Image: /content_image/News/News-2019-07-23-06:37:57.jpg
Keywords: ഹംഗറി, ഓർബ
Content: 10794
Category: 1
Sub Category:
Heading: നവ വൈദികനിൽ നിന്നും മുട്ടുകുത്തി അനുഗ്രഹം സ്വീകരിച്ച് കർദ്ദിനാൾ: ചിത്രം വൈറല്‍
Content: വത്തിക്കാന്‍ സിറ്റി: നവ വൈദികനിൽ നിന്നും ആശീര്‍വ്വാദം ഏറ്റുവാങ്ങുന്ന കർദ്ദിനാളിന്റെ ചിത്രം ശ്രദ്ധേയമാകുന്നു. അടുത്തിടെ പൗരോഹിത്യ പട്ടം സ്വീകരിച്ച ഫാ. ഗ്രിഗറി ക്രെയിൻ എന്ന വൈദികനില്‍ നിന്നും മുട്ടുകുത്തി ആശീര്‍വ്വാദം ഏറ്റുവാങ്ങുന്ന സഭയിലെ പ്രമുഖ സ്ഥാനീയനായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ലിയോ ബുര്‍ക്കെയുടെ ചിത്രമാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഫാ. ജെറാദ് വൂൾഫ് എന്ന വൈദികനാണ്, കർദ്ദിനാൾ ബുര്‍ക്കെയുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിക്കുന്ന നവ വൈദികന്റെ ചിത്രം കാമറയിൽ ഒപ്പിയെടുത്തത്. വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും തിരുനാൾ ദിനമായിരുന്ന ജൂൺ 29നു സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കുർബാനക്കു ശേഷമാണ് ഫാ. ഗ്രിഗറി ക്രെയിൻ, കർദ്ദിനാൾ ബുര്‍ക്കെയുമായി സംഭാഷണത്തിൽ ഏർപ്പെടുന്നത്. അദ്ദേഹം തന്റെ പൗരോഹിത്യ സ്വീകരണം ജൂൺ 11നാണ് കഴിഞ്ഞതെന്ന് പറഞ്ഞതും കര്‍ദ്ദിനാള്‍ വൈദികന് മുമ്പിൽ മുട്ടുകുത്തി അനുഗ്രഹം ആവശ്യപ്പെടുകയായിരുന്നു. ദൈവശാസ്ത്രത്തില്‍ അതീവ പാണ്ഡിത്യമുള്ള കർദ്ദിനാൾ റെയ്മണ്ട് ലിയോ ബുര്‍ക്കെ, നിലവിൽ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ രക്ഷാധികാരി കൂടിയാണ്.
Image: /content_image/News/News-2019-07-23-07:52:23.jpg
Keywords: വൈറ, ബുര്‍ക്കെ