Contents
Displaying 10441-10450 of 25166 results.
Content:
10755
Category: 18
Sub Category:
Heading: ഫാ. വിജയകുമാര്‍ രായരാല ശ്രീകാക്കുളത്തിന്‍റെ മെത്രാന്‍
Content: ശ്രീകാക്കുളം: ആന്ധ്രാപ്രദേശിലെ ശ്രീകാക്കുളം രൂപതയുടെ മെത്രാനായി ഫാ. വിജയകുമാര്‍ രായരാലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. 2018 ഡിസംബറില്‍ മുന്‍ മെത്രാന്‍ ബിഷപ്പ് ഇന്നയ ചിന്ന അട്ടാഗത്തെ വത്തിക്കാനില്‍ സമര്‍പ്പിച്ച സ്ഥാനത്യാഗം മാര്‍പാപ്പ അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിദേശ മിഷനുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തിന്‍റെ ഇന്ത്യയുടെ മേലധികാരിയായി സേവനംചെയ്തിരുന്ന മോണ്‍. വിജയകുമാര്‍ രായരാലയെ പാപ്പ പുതിയ ദൌത്യമേല്‍പ്പിച്ചത്. 1965-ല്‍ ആന്ധ്രായിലെ കമ്മാമില്‍ ജനിച്ച അദ്ദേഹം 1990-ല്‍ ഏലൂരിലുള്ള പൊന്തിഫിക്കല്‍ മിഷന്‍ സെമിനാരിയില്‍ ചേര്‍ന്നു. 1991-93 കാലയളവില്‍ പൂനെ പേപ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്ര പഠനം നടത്തി. പിന്നീട് ഇറ്റലിയില്‍ രാജ്യാന്തര സെമിനാരിയില്‍നിന്നും ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. 1998-ല്‍ പൗരോഹിത്യം സ്വീകരിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നേപ്പിള്‍സിലെ സാന്‍ ലൂയിജി യൂണിവേഴ്സിറ്റിയില്‍ ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റ് പഠനം നടത്തി. പാപുവ ന്യൂ ഗ്വിനിയായില്‍ മിഷന്‍ കേന്ദ്രത്തിലും ബോംബെയിലെ കുഷ്ഠരോഗീ കേന്ദ്രത്തിന്‍റെ സഹഡയറക്ടറായും അദ്ദേഹം സേവനംചെയ്തു. നിയുക്ത ബിഷപ്പിന്റെ സ്ഥാനാരോഹണ തീയതി പിന്നീട് പ്രഖ്യാപിക്കും.
Image: /content_image/India/India-2019-07-18-04:22:05.jpg
Keywords: ബിഷപ്പ

10756
Category: 18
Sub Category:
Heading: 'ന്യൂനപക്ഷ വകുപ്പിന്റെ ക്രൈസ്തവരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം'
Content: കൊച്ചി: മുസ്ലിം വിഭാഗത്തിന് സംവരണവും ന്യൂനപക്ഷ ക്ഷേമപദ്ധതികളും വാരിക്കോരിക്കൊടുത്തിട്ട് ക്രൈസ്തവരോട് നീതിനിഷേധം തുടരുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെയും കമ്മീഷനുകളുടെയും അജന്‍ഡകളും ജല്പനങ്ങളും മുഖവിലയ്‌ക്കെടുക്കാനാവില്ലായെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മനഃസാക്ഷിക്കനുസരിച്ചു സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യം അട്ടിമറിച്ചാണു ദളിത് സമൂഹത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുന്നതെന്നും ഇതു ന്യായമാണോയെന്നു ക്രൈസ്തവ ആക്ഷേപം നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന സംവരണ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ക്രൈസ്തവ സമൂഹമൊന്നാകെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിലും നിയമപോരാട്ടത്തിലുമാണ്. ദളിത് ക്രൈസ്തവരെ പട്ടികജാതിയായി പരിഗണിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി സെപ്റ്റംബറില്‍ പരിഗണനയ്ക്ക് എടുക്കാനിരിക്കേ അതിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകള്‍ തയാറാകണം. മതംമാറി ക്രിസ്തീയ സഭകളില്‍ ചേര്‍ന്ന 73.89 ശതമാനം പേരും ജാതിവിവേചനം നേരിടുന്നുവെന്നും സഹായധനം ലഭിക്കുമെന്നതായിരുന്നു ദളിതര്‍ മതം മാറാനുള്ള കാരണമെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റേതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അന്വേഷണവിധേയമാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2019-07-18-05:04:03.jpg
Keywords: ന്യൂനപക്ഷ

10757
Category: 1
Sub Category:
Heading: സിസ്റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തിനെ മോണ്‍. മര്‍ക്കോസ് പവാന്‍ നയിക്കും
Content: വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധിയാര്‍ജിച്ചതുമായ റോമിലെ സിസ്റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തിനെ ബ്രസീലിലെ സാവോ പോളോയില്‍ നിന്നുമുള്ള സംഗീതജ്ഞന്‍ മോണ്‍സീഞ്ഞോര്‍ മര്‍ക്കോസ് പവാന്‍ നയിക്കും. 1998-മുതല്‍ സിസ്റ്റൈന്‍ കപ്പേള ഗായക സംഘത്തിന്‍റെ കുട്ടികളുടെ വിഭാഗം പരിശീലകനായി സേവനം ചെയ്യുന്നതിനിടെയാണ് പാപ്പ പുതിയ ദൌത്യം അദ്ദേഹത്തെ ഏല്‍പ്പിച്ചത്. 1996-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ബ്രസീലിലെ സാവോ പോളോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രിഗോറിയന്‍ സംഗീതത്തിലും ഗാനാലാപനത്തിലും ഉന്നതബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് ഫ്രാന്‍സിലെ സൊളേം ബെനഡിക്ടൈന്‍ ആശ്രമത്തില്‍ ഗ്രിഗോറിയന്‍ സംഗീതപരിശീലനം നടത്തി. പിന്നീട് ലണ്ടനിലെ ദേശീയ സംഗീത അക്കാഡമിയില്‍ (National College of Music and Arts, London) ഗായകസംഘങ്ങള്‍ക്ക് നേതൃത്വം നല്കാനുള്ള പ്രത്യേക പഠനം നടത്തി. ഇതിനിടെ റോമിലെ സെന്‍റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടര്‍ ബിരുദവും അദ്ദേഹം കരസ്ഥമാക്കി. 2005-ല്‍ മുന്‍പാപ്പാ ബനഡിക്ട് പതിനാറാമനാണ് അദ്ദേഹത്തിന്‍റെ സഭാസേവനവും, സംഗീതപരിജ്ഞാനവും സമര്‍പ്പണവും കണക്കിലെടുത്തു മോണ്‍സീഞ്ഞോര്‍ പദവി നല്കിയത്. സംഘടിതവും ശാസ്ത്രീയവുമായ പരിശീലനങ്ങള്‍ ലഭിക്കുന്നതുമായ ഗായകസംഘങ്ങളില്‍ ഒന്നായ സിസ്റ്റൈന്‍ ചാപ്പലിലെ ഗായക കൂട്ടായ്മ 1471-ലാണ് സ്ഥാപിക്കപ്പെട്ടത്.
Image: /content_image/News/News-2019-07-18-06:40:51.jpg
Keywords: ഗായക

10758
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവർക്കായി പ്രാർത്ഥിച്ച് അമേരിക്കന്‍ നേതാക്കൾ
Content: വാഷിംഗ്ടണ്‍ ഡിസി: യേശുവിലുള്ള വിശ്വാസത്തെപ്രതി സഹനങ്ങള്‍ ഏറ്റുവാങ്ങുന്ന ആഗോള ക്രൈസ്തവർക്കായി പ്രാർത്ഥിച്ചുകൊണ്ട് അമേരിക്കന്‍ നേതാക്കൾ. അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണില്‍ നടന്ന പ്രാർത്ഥനയിൽ ജനപ്രതിനിധി സഭയിലെ അംഗങ്ങളും കോൺഗ്രസ് അംഗങ്ങളും ആര്‍ച്ച് ബിഷപ്പുമാരും വൈദികരും അൽമായ പ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കിഴക്കന്‍ ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ്, സിറിയന്‍ ഓർത്തഡോക്സ്, അർമേനിയൻ പാരമ്പര്യങ്ങൾ എന്നിവയിൽ നിന്നുള്ള സങ്കീർത്തനങ്ങളും പ്രാർത്ഥനകളും ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പീഡിത ക്രൈസ്തവ സമൂഹത്തിന് വേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചത്. ശക്തമായ ക്രൈസ്തവ പീഡനം നടക്കുന്ന മധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥനകളും നടന്നു. ക്രിസ്തീയ വിശ്വാസത്തെപ്രതി പീഡനങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നവരുടെയിടയില്‍ മതസ്വാതന്ത്ര്യത്തിന്റെ അംബാസഡർമാരായി നാം മാറേണ്ടതുണ്ടെന്ന് കാലിഫോര്‍ണിയന്‍ പ്രതിനിധി അന്ന ഈശോ പ്രസ്താവിച്ചു. കൂട്ടായ്മക്ക് ശേഷം ക്രിസ്ത്യൻ പീഡനത്തെ ചെറുക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം നല്‍കുന്ന പിന്തുണയ്ക്ക് മെത്രാന്മാർ പ്രത്യേക നന്ദി അറിയിച്ചു.
Image: /content_image/News/News-2019-07-18-08:04:58.jpg
Keywords: അമേരിക്ക, പ്രാര്‍ത്ഥന

10759
Category: 1
Sub Category:
Heading: സിറിയൻ ക്രൈസ്തവർക്കായി വീണ്ടും സഹായവുമായി എയിഡ് ടു ദി ചര്‍ച്ച് നീഡ്
Content: ഡമാസ്കസ്: സിറിയയില്‍ സംഘർഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ ക്രൈസ്തവരുടെ പുനരധിവാസത്തിന് വീണ്ടും പദ്ധതികളുമായി കത്തോലിക്ക സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് നീഡ്. ആദ്യ പദ്ധതി ആലപ്പോ നഗരത്തിലാണ് ആരംഭിച്ചിരിക്കുന്നത്. ഏറ്റവും ദരിദ്രരായ ക്രൈസ്തവ കുടുംബങ്ങൾക്ക് സംഘടന ഭക്ഷണവും, അത് പാകം ചെയ്യുന്നതിന് ആവശ്യമായ സാമഗ്രികൾ വാങ്ങിക്കാനായി സാമ്പത്തിക സഹായവും നൽകും. ഡമാസ്കസിൽ ഗ്രീക്ക്- മെൽകൈറ്റ് സഭയുടെ പാത്രിയാർക്കീസായ യൂസഫ് അഫ്സി മരുന്നുകൾക്കായും, വീടുകളിൽ മെഡിക്കൽ സഹായത്തിനായും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയൻ യുദ്ധമാരംഭിച്ച 2011 മുതൽ 2018 വരെ 30 മില്യൻ യൂറോയിലധികം തുക പ്രാദേശിക സഭകൾക്ക് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം മാത്രം 8 മില്യൻ യൂറോയിലധികം നൽകി. സുരക്ഷ മെച്ചപ്പെട്ട സ്ഥലങ്ങളിൽ ദേവാലയങ്ങളുടെയും, വീടുകളുടെയും പുനർനിർമാണത്തിനായും സംഘടന സഹായങ്ങൾ നൽകാൻ ആരംഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച് ഇട്ലിബ് പ്രവിശ്യയിൽ ജൂലൈ പന്ത്രണ്ടാം തീയതിക്ക് ശേഷം മാത്രം 30 പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം സിറിയയിൽ നടക്കുന്ന വ്യോമാക്രമണമടക്കമുളള സംഘർഷങ്ങളിൽ യുഎൻ സെക്രട്ടറി ജനറൽ ആശങ്ക പ്രകടിപ്പിച്ചു പ്രസ്താവന ഇറക്കിയിരിന്നു.
Image: /content_image/News/News-2019-07-18-10:33:11.jpg
Keywords: സിറിയ

10760
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റിന്റെ മറ്റൊരു പതിപ്പ് പുറത്തുവന്നേക്കാം: ആശങ്കയുമായി കര്‍ദ്ദിനാള്‍ ലൂയിസ് സാകോ
Content: ദോഹുക്, ഇറാഖ്: ഇറാഖി ക്രൈസ്തവരുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്ക പങ്കുവെച്ച് കല്‍ദായ കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയിസ് സാകോ. ഇറാഖി സര്‍ക്കാര്‍ അത്ര ശക്തമല്ലാത്തതിനാല്‍ ഈ സാഹചര്യം മുതലെടുത്തുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ മറ്റൊരു പതിപ്പ് പുറത്തുവരുവാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രണ്ടാമത് വട്ടമേശസമ്മേളനത്തിന് മുന്നോടിയായിട്ടാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ തങ്ങളുടെ പൂര്‍വ്വിക ഭൂമി നശിപ്പിച്ചതിനു ശേഷവും, തങ്ങളുടെ സ്ഥലങ്ങളുടെ മേലുള്ള ഷിയാ പോരാളികളുടെ അനധികൃത കയ്യേറ്റത്തെ ചെറുക്കേണ്ട അവസ്ഥയിലാണ് ഇറാഖി ക്രിസ്ത്യാനികളെന്നു അദ്ദേഹം പറയുന്നു. ഒരിക്കല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടിയ ഇറാനുമായി ബന്ധമുള്ള ഷിയാ പോരാളികളുടെ സാന്നിധ്യവും സ്വാധീനവും ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം തലവേദനയായി മാറിയിട്ടുണ്ട്. നിനവേ മേഖലയുടെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥ തകര്‍ക്കുന്നതിനുള്ള ഒരു തന്ത്രമാണ് അവര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ മേഖലയായ ബാര്‍ട്ടെല്ല താവളമാക്കുവാനാണ് ഷിയാ പോരാളികള്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ വിവരിച്ചു. മൗലീകവാദമാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുസ്ലീം പള്ളികളിലെ വിദ്വേഷപരമായ പ്രസംഗങ്ങള്‍ കാരണം സാധാരണക്കാര്‍ക്കിടയില്‍ പോലും ഇസ്ലാമിക് സ്റ്റേറ്റിന്റെ അപകടകരമായ പ്രത്യയശാസ്ത്രം ഇപ്പോഴും ശക്തമാണ്. 2003-ല്‍ ഏതാണ്ട് 20 ലക്ഷത്തോളമുണ്ടായിരുന്ന ഇറാഖി ക്രിസ്ത്യന്‍ സമൂഹം ഇന്ന്‍ വെറും 2 ലക്ഷമായി ചുരുങ്ങി. വിഭാഗീയതയും, ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദികളുടെ ആക്രമണവുമാണ് കഴിഞ്ഞ 1400 വര്‍ഷങ്ങളായി തങ്ങള്‍ താമസിച്ചിരുന്ന മേഖലകളില്‍ നിന്നും ക്രിസ്ത്യാനികളെ ആട്ടിപ്പായിക്കുന്നതെന്നാണ് കര്‍ദ്ദിനാള്‍ സാകോ പറയുന്നത്. അമേരിക്കയുടേയും, കത്തോലിക്കാ സഭയുടേയും, വിവിധ സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിനവേ, സിന്‍ജാര്‍ തുടങ്ങിയ ക്രിസ്ത്യന്‍ മേഖലകളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ ഭയന്ന്‍ പലായനം ചെയ്ത ക്രിസ്ത്യാനികളെ തിരിച്ചു കൊണ്ടുവരുകയെന്നത് ഏറെ ശ്രമകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കല്‍ദായ സഭയുടെ 15 ദേവാലയങ്ങളാണ് മൊസൂളില്‍ മാത്രം തകര്‍ക്കപ്പെട്ടത്. 5-10 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയങ്ങള്‍ ആരു പുനര്‍നിര്‍മ്മിക്കുമെന്നും കര്‍ദ്ദിനാള്‍ ചോദിക്കുന്നു.
Image: /content_image/News/News-2019-07-18-11:27:46.jpg
Keywords: ഇറാഖ

10761
Category: 1
Sub Category:
Heading: മറ്റിയോ ബ്രൂണി പുതിയ വത്തിക്കാൻ വക്താവ്
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ഇടക്കാല വക്താവായിരുന്ന അലക്സാന്ദ്രോ ജിസോട്ടി സ്ഥാനമൊഴിയുന്ന ഒഴിവിലേക്ക് സ്ഥിരം വക്താവായി നാല്പത്തിമൂന്നു വയസ്സുള്ള മറ്റിയോ ബ്രൂണിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇറ്റാലിയൻ വേരുകളുള്ള മറ്റിയോ ബ്രൂണി ജനിച്ചത് ബ്രിട്ടനിലായിരിന്നു. 2009 മുതൽ വത്തിക്കാൻ പ്രസ്സ് ഓഫീസിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാർപാപ്പ നടത്തുന്ന അപ്പസ്തോലിക സന്ദർശനങ്ങളുടെ ഉത്തരവാദിത്വം മുന്‍പ് നിര്‍വ്വഹിച്ചിരിന്നു. ജേർണലിസം പഠിച്ചിട്ടില്ലെങ്കിലും സാന്റ് എജിഡിയോ എന്ന അൽമായ പ്രസ്ഥാനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഇംഗ്ലീഷും, സ്പാനിഷ്, ഇറ്റാലിയനും, ഫ്രഞ്ചും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നയാള്‍ കൂടിയാണ് പുതിയ വത്തിക്കാന്‍ വക്താവ്. അതേസമയം വത്തിക്കാൻ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ വൈസ് എഡിറ്റോറിയൽ ഡയറക്ടർ എന്ന പദവിയിലായിരിക്കും അലക്സാന്ദ്രോ ജിസോട്ടി ഇനി പ്രവർത്തിക്കുക. മാർപാപ്പയുടെ വക്താവായി പ്രവർത്തിക്കാൻ സാധിച്ചത് ഒരു വലിയ ബഹുമതിയായിരുന്നുവെന്ന് ജിസോട്ടി പറഞ്ഞു. ഒരു പിതാവിനെ പോലെ പിന്തുണ നൽകിയതിൽ മാർപാപ്പയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2019-07-19-03:51:21.jpg
Keywords: വക്താ

10762
Category: 18
Sub Category:
Heading: 'അഭിഷിക്തരില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ വിശ്വാസികള്‍ ഉള്‍ക്കൊള്ളില്ല'
Content: കൊച്ചി: അഭിഷിക്തരില്‍നിന്നു നിലവാരം കുറഞ്ഞ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വിശ്വാസികള്‍ ഉള്‍ക്കൊള്ളില്ലായെന്നും വിശ്വാസികള്‍ക്കു മാതൃകയാകേണ്ട വൈദികര്‍ വത്തിക്കാന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ തയാറാകണമെന്നും കത്തോലിക് കോണ്‍ഗ്രസ്. എറണാകുളം- അങ്കമാലി അതിരൂപതയുടെ പ്രതിസന്ധികള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ വത്തിക്കാനില്‍നിന്നുള്ള നിര്‍ദേശപ്രകാരം ഓഗസ്റ്റ് മാസത്തിലെ സീറോ മലബാര്‍ സഭയുടെ സിനഡ് നിശ്ചയിച്ചിട്ടുള്ളതിനാല്‍ ബന്ധപ്പെട്ടവര്‍ എല്ലാ വിവാദങ്ങളില്‍നിന്നും മാറിനിന്നു സഭയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാന്‍ ആത്മസംയമനം പാലിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു. കത്തോലിക്കാ സഭയുടെ അന്തസും അഭിമാനവും പവിത്രതയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അല്മായര്‍ ഒറ്റക്കെട്ടായി നേരിടും. അഭിഷിക്തരില്‍നിന്നു നിലവാരം കുറഞ്ഞ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വിശ്വാസികള്‍ ഉള്‍ക്കൊള്ളില്ല. കത്തോലിക്കാ സഭയെയും ഫ്രാന്‍സിസ് മാര്‍പാപ്പയെയും ധിക്കരിച്ചു സഭയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല. രണ്ടായിരം വര്‍ഷത്തെ പാരന്പര്യങ്ങളെയും വിശ്വാസമൂല്യങ്ങളെയും ഇല്ലായ്മ ചെയ്യാന്‍, ഉത്തരവാദിത്വപ്പെട്ടവരില്‍നിന്നുണ്ടാകുന്ന നീക്കങ്ങള്‍ അങ്ങേയറ്റം ഖേദകരമാണ്. െ്രെകസ്തവ മൂല്യങ്ങളില്‍നിന്നു വ്യതിചലിച്ചും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചും ആരും മുന്നോട്ടുപോകുന്നതു ഭൂഷണമല്ല. കത്തോലിക്കാസഭയെ പൊതുസമൂഹത്തില്‍ മോശമാക്കും വിധത്തിലുള്ള എല്ലാ വിമതപ്രവര്‍ത്തനങ്ങളില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, ഭാരവാഹികളായ ജോയ് മുപ്രപ്പിള്ളി, ബെന്നി ആന്റണി, ജോസ് മേനാച്ചേരി, സാജു അലക്‌സ്, സെലിന്‍ സിജോ, കെ.ജെ. ആന്റണി, ജോര്‍ജ് കോയിക്കല്‍, ആന്റണി എല്‍. തൊമ്മാന, തോമസ് പീടികയില്‍, ജാന്‍സന്‍ ജോസഫ്, ജോസ്‌കുട്ടി ജെ. ഒഴുകയില്‍, പീറ്റര്‍ ഞരളക്കാട്ട്, മോഹന്‍ തോമസ്, തൊമ്മി പിടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-07-19-04:47:27.jpg
Keywords: അങ്കമാ

10763
Category: 18
Sub Category:
Heading: ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനം ദുബായില്‍
Content: കോട്ടയം: ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനം 22, 23 തീയതികളില്‍ ദുബായില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. 'ആഗോള ഭീകരതയ്ക്ക് ക്രൈസ്തവര്‍ എന്തുകൊണ്ട് ഇരയാകുന്നു'' എന്നതാണു സമ്മേളനത്തിലെ മുഖ്യ ചര്‍ച്ചാവിഷയമെന്നു ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അഡ്വ. പി.പി. ജോസഫ് അറിയിച്ചു.
Image: /content_image/India/India-2019-07-19-05:05:17.jpg
Keywords: ദുബായ

10764
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും
Content: ഭരണങ്ങാനം: ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 10.45നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. 11ന് സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.15, 6.30, 8.30,11, 2.30, 5 മണി തുടങ്ങീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും. എല്ലാ ദിവസവും 11നുള്ള വിശുദ്ധ കുര്‍ബാന വിവിധ ബിഷപ്പുമാരുടെ കാര്‍മ്മികത്വത്തില്‍ നടക്കും. പ്രധാന തിരുനാള്‍ ദിനമായ 28ന് പുലര്‍ച്ചെ 4.45 മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 7.15 ന് ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ നേര്‍ച്ചയപ്പം ആശീര്‍വദിക്കും. തുടര്‍ന്ന് ഇടവക ദേവാലയത്തില്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 10ന് ഇടവക ദേവാലയത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. 27 ന് ഉച്ചകഴിഞ്ഞ് 2.30ന് ബധിരര്‍ക്കായി വിശുദ്ധ കുര്‍ബാന. തിരുനാള്‍ ദിവസങ്ങളില്‍ മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സുറിയാനി ഭാഷകളിലും, സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.
Image: /content_image/India/India-2019-07-19-05:09:59.jpg
Keywords: അല്‍ഫോ