Contents
Displaying 10481-10490 of 25166 results.
Content:
10795
Category: 24
Sub Category:
Heading: ചാന്ദ്രയാൻ രണ്ടും വിശുദ്ധ മേരി മാഗ്ദലീനയും
Content: വർഷങ്ങൾ നീണ്ട ശാസ്ത്രപരീക്ഷണങ്ങളുടെ ഫലമായി വിഖ്യാതമായ ഒരു ബഹിരാകാശ നിരീക്ഷണ പഠനകേന്ദ്രത്തിൽ നിന്ന് ആകാശത്തെയും മേഘങ്ങളേയും കീറിമുറിച്ച് ബഹിരാകാശത്തേക്ക് കുതിച്ചുപൊന്തുന്ന ഇന്ത്യയുടെ അഭിമാന ഉപഗ്രഹം ചാന്ദ്രയാൻ രണ്ടും കത്തോലിക്കാസഭയിലെ വിശുദ്ധരുടെ പട്ടികയിലുള്ളതും യേശുക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ആദ്യസാക്ഷിയുമായ വിശുദ്ധ മേരി മാഗ്ദെലീനുമായി എന്തുബന്ധം എന്ന് ഒരുപക്ഷേ നമ്മിൽ പലരും ചോദിച്ചേക്കാം. വലിയൊരു ബന്ധമുണ്ട്, ഒരുപക്ഷേ ഈ ചാന്ദ്രദൗത്യത്തിന്റെപിന്നിൽ പലരും മനസിലാക്കാത്ത അറിയാത്ത അത്ഭുതകരമായൊരു ബന്ധം. രണ്ടുനാൾ മുന്നേ നടക്കേണ്ടിയിരുന്ന ചാന്ദ്രയാൻ 2 ദൗത്യം സാങ്കേതികകാരണങ്ങളാൽ മാറ്റിവെക്കേണ്ടിവന്നു. എന്നാൽ യാദൃശ്‌ചികമാകാം വിക്ഷേപണത്തിനായി ശാസ്ത്രജ്ഞരുടെ സംഘം തിരഞ്ഞെടുത്തത് ജൂലൈ മാസം 22 ന്. അന്നാണു കത്തോലിക്കാസഭ വിശുദ്ധമേരി മാഗ്ദെലേനയുടെ തിരുനാൾ ആഘോഷിക്കുന്നത്. 1960-ൽ തുമ്പയിൽ റോക്കറ്റുവിക്ഷേപണകേന്ദ്രം സ്ഥാപിക്കാൻ വേണ്ടി വിക്രം സാരാഭായിയും എ പി ജെ അബ്ദുൾ കലാമും തുമ്പയിലെ കത്തോലിക്കാദേവാലയം നിൽക്കുന്ന സ്ഥലത്തിനുവേണ്ടി തിരുവനന്തപുരം മെത്രാൻ ബെർണ്ണാഡ് പെരെയ്‌ര പിതാവിനെ സമീപിച്ചപ്പോൾ വിശ്വാസികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിനായി വിട്ടുകൊടുത്ത ദേവാലയത്തിന്റെ പേരു് സെന്റ്. മേരി മാഗ്ദെലീൻ എന്നായിരുന്നു. അഗ്നിച്ചിറകുകൾ എന്ന തന്റെ ആത്മകഥയിൽ എ. പി ജെ അബ്ദുൾ കലാം ആ ചരിത്രസംഭവത്തെ ഇങ്ങനെ കുറിച്ചുവെച്ചു. "The St. Mary Magdalene church housed the first office of the Thumba Space Centre. The prayer room was my first laboratory, the bishop's room was my design and drawing office.” കൊല്ലങ്ങൾക്കിപ്പുറം 2019 ജൂലൈ മാസം ഇരുപത്തിരണ്ടാം തിയതി വിശുദ്ധ മേരി മാഗ്ദെലീന്റെ തിരുനാൾ ദിവസം ചാന്ദ്രയാൻ രണ്ട് വിജയകരമായി വിക്ഷേപിക്കുമ്പോൾ ഇത് കേരള കത്തോലിക്കാസഭയ്ക്കും അഭിമാനത്തിന്റെ നിമിഷമാണ്.
Image: /content_image/SocialMedia/SocialMedia-2019-07-23-09:56:23.jpg
Keywords: ചന്ദ്ര, സൃഷ്ട

10796
Category: 9
Sub Category:
Heading: യുവജനങ്ങൾക്കായി ഫാ.സോജി ഓലിക്കൽ നയിക്കുന്ന "ഡോർ ഓഫ് ഗ്രേയ്‌സ്" 27 ന്; 15 വയസ്സുമുതൽ പ്രായക്കാർക്ക് പങ്കെടുക്കാം
Content: ബർമിങ്ഹാം: നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ പ്രാപ്തമാക്കുന്ന ഡോർ ഓഫ് ഗ്രേസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി 27 ന് ശനിയാഴ്ച ബർമിങ്ഹാമിൽ വച്ച് നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ ഡയരക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും.മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്‌സ്. ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->none->b->അഡ്രസ്സ്: }# > സെന്റ് ജെറാർഡ് കാത്തലിക് ചർച്ച് <br> ബെർമിങ്ങ്ഹാം <br> B 35 6JT. #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: }# ജിത്തു ദേവസ്യ 07735 443778.
Image: /content_image/Events/Events-2019-07-23-10:38:11.jpg
Keywords: സോജി

10797
Category: 1
Sub Category:
Heading: തുർക്കി അധിനിവേശത്തില്‍ അമേരിക്കൻ ഇടപെടൽ ആവശ്യപ്പെട്ട് സിറിയൻ ക്രൈസ്തവർ
Content: ഇര്‍ബില്‍: സിറിയയുടെ കിഴക്കൻ യൂഫ്രട്ടീസ് പ്രദേശത്ത് തുർക്കിയുടെ കടന്നുകയറ്റം നടക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷണങ്ങള്‍ വരുന്നതിനാല്‍ അമേരിക്കൻ ഇടപെടൽ ആവശ്യപ്പെട്ട് സിറിയൻ ക്രൈസ്തവർ രംഗത്ത്. അമേരിക്കൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സിറിയക് മിലിട്ടറി കൗൺസിലാണ് വിഷയത്തില്‍ അടിയന്തര ഇടപെടലിനായി ശ്രദ്ധ ക്ഷണിച്ചത്. തുർക്കിയുടെ അധിനിവേശം സിറിയയുടെ വടക്കുകിഴക്കൻ മേഖലകളിൽ താമസിക്കുന്ന ആയിരക്കണക്കിന് ക്രൈസ്തവരെ അത് ബാധിക്കുമെന്ന് സംഘടന ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും പുരാതന ക്രൈസ്തവ സമൂഹങ്ങളിൽ ഒന്നാണ് സിറിയയിലേത്. എന്നാല്‍ ആഭ്യന്തര യുദ്ധത്തെയും ഇസ്ലാമിക് സ്റ്റേറ്റ്സിന്റെയും ഭീഷണിയെ തുടര്‍ന്നു യൂറോപ്പിലേക്കും മറ്റും കുടിയേറുകയായിരിന്നു. തുർക്കി അതിക്രമം നടത്തിയാൽ തുർക്കിയുടെയും, സിറിയയുടെയും അതിർത്തിയിൽ ജീവിക്കുന്ന ശേഷിക്കുന്ന ക്രൈസ്തവർക്കും സ്വന്തം ഭൂമി നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്തര സിറിയയിലെ ടല്‍ അബ്യാഡില്‍ നിന്നും ഇതിനോടകം തന്നെ ഒരു മതിൽ നീക്കം ചെയ്യുവാന്‍ തുര്‍ക്കി ആരംഭിച്ചിട്ടുണ്ട്. ക്രിസ്ത്യൻ സിറിയക് മിലിട്ടറി കൗൺസിൽ പുറത്തുവിട്ട പത്രക്കുറിപ്പിൽ 'അവർ ഉത്തര സിറിയ കീഴടക്കാൻ ലക്ഷ്യം വെക്കുന്നു' എന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. വടക്കു കിഴക്കൻ മേഖലയിലെ പ്രാദേശിക ഭരണകൂടത്തിന്റെ കീഴിലാണ് ക്രൈസ്തവർ ഇപ്പോൾ ജീവിക്കുന്നത്. പുതിയ ഭീഷണി ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Image: /content_image/News/News-2019-07-23-10:56:35.jpg
Keywords: സിറിയ

10798
Category: 9
Sub Category:
Heading: യുവതീ യുവാക്കള്‍ക്കായി സെഹിയോനിൽ വളര്‍ച്ചാ ധ്യാനം
Content: പരിശുദ്ധാത്മാവില്‍ നവജീവന്‍ പ്രാപിച്ച് ക്രിസ്തുവിന്റെ ധീരപ്രേഷിതരാകാന്‍ യുവതീ യുവാക്കള്‍ക്കായി വളര്‍ച്ചാ ധ്യാനവുമായി അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം. മുൻപ് താമസിച്ചിട്ടുള്ള ധ്യാനത്തില്‍ സംബന്ധിച്ചിട്ടുള്ളവർക്കു വേണ്ടിയാണ് ഈ വളർച്ചാധ്യാനം. ജൂലൈ 27നു അട്ടപ്പാടി അഭിഷേകാഗ്നി ഹില്‍സില്‍ ആരംഭിക്കുന്ന ധ്യാനം ഓഗസ്റ്റ് രണ്ടിനാണ് സമാപിക്കുന്നത്. സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ യുകെയിലെ പ്രമുഖ വചന പ്രഘോഷകന്‍ ബ്രദര്‍ ജോസ് കുര്യാക്കോസാണ് ധ്യാനം നയിക്കുക. ബുക്കിംഗിനും മറ്റ് വിവരങ്ങള്‍ക്കും: 9446004314, 04924227051
Image: /content_image/Events/Events-2019-07-23-11:44:34.jpg
Keywords: സെഹിയോ

10799
Category: 1
Sub Category:
Heading: ബൈബിള്‍ ലഭ്യതയില്‍ ആശങ്ക പങ്കുവെച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ
Content: മോസ്കോ: അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാരയുദ്ധം അമേരിക്ക ഉള്‍പ്പെടെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ ബൈബിള്‍ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും, ബൈബിളിന്റെ വില വര്‍ദ്ധനവിന് കാരണമാകുമെന്നും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാധികാരികളുടെ മുന്നറിയിപ്പ്. കടലാസ് ഉള്‍പ്പെടെയുള്ള മുപ്പതിനായിരം കോടി ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25% വര്‍ദ്ധിപ്പിക്കുവാന്‍ ട്രംപ് ഭരണകൂടം പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാധികാരികള്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചിരിക്കുന്ന ഇറക്കുമതി തീരുവ വര്‍ദ്ധനവ് ചൈനീസ് സമ്പത്ത് വ്യവസ്ഥയെകൂടാതെ പ്രേഷിത ദൗത്യങ്ങളെക്കൂടി പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യൻ മെത്രാപ്പോലീത്തയും മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാനുമായ ഹിലാരിയോണ്‍ ആല്‍ഫയേവ് പറഞ്ഞു. ട്രംപിന്റെ നടപടി ക്രിസ്ത്യന്‍ പ്രേഷിത ദൗത്യങ്ങളേയും, വിദ്യാഭ്യാസത്തേയും സാരമായി ബാധിക്കുമെന്നും, ബൈബിളിന്റെ വില വര്‍ദ്ധനവിനും കാരണമാകുമെന്ന് അദ്ദേഹം 'എയര്‍ ചര്‍ച്ച്'ന് നല്‍കിയ അഭിമുഖത്തിലും, റോസ്സിയ-24TV ചാനലിലെ പരിപാടിയിലുമായി തുറന്ന്‍ പ്രസ്താവിച്ചു. ബൈബിള്‍ അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ടിരുന്ന കമ്പനികളും ഇതേ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ചൈന ഒരു നിരീശ്വരരാഷ്ട്രമാണെങ്കിലും ലോകത്തെ മൊത്തം ബൈബിള്‍ നിര്‍മ്മാണത്തിന്റെ നല്ലൊരു ശതമാനവും ചൈനയിലാണ് നടക്കുന്നത്. അവിടെ അച്ചടിക്കുന്ന ബൈബിളുകള്‍ അമേരിക്കയിലേക്കും മറ്റ് ഇംഗ്ലീഷ് സംസാര ഭാഷയായുള്ള രാഷ്ട്രങ്ങളിലേക്കും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. ഹിലാരിയോണ്‍ മെത്രാപ്പോലീത്ത വിവരിച്ചു. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ അച്ചടിയിലെ നൂതന സാങ്കേതികത അമേരിക്കയില്‍ നിന്നും ചൈനയിലേക്ക് കുടിയേറിയതിനാല്‍ കട്ടികുറഞ്ഞ കടലാസിലുള്ള ബൈബിള്‍ അച്ചടിയുടെ ചിലവിന്റെ ഭൂരിഭാഗവും ചൈനയിലേക്കാണ് പോകുന്നതെന്ന് അമേരിക്കയിലെ പ്രസാധകരും ട്രംപ് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഏറ്റവും വലിയ പ്രസാധക കമ്പനികളില്‍ ഒന്നായ ഹാര്‍പ്പര്‍ കോളിന്‍സിന്റെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഏതാണ്ട് 2 കോടിയോളം ബൈബിളുകളാണ് അമേരിക്കയില്‍ വിറ്റഴിക്കപ്പെടുന്നത്.
Image: /content_image/News/News-2019-07-23-12:41:05.jpg
Keywords: ബൈബി, വിശുദ്ധ ഗ്രന്ഥ

10800
Category: 18
Sub Category:
Heading: ധന്യന്‍ ജോസഫ് വിതയത്തിലച്ചന്‍ അനുസ്മരണം
Content: മാള: കുടുംബ കേന്ദ്രീകൃത അജപാലന ശുശ്രൂഷയുടെ മധ്യസ്ഥനായ ധന്യന്‍ ജോസഫ് വിതയത്തിലച്ചന്റെ 55ാം ചരമവാര്‍ഷികവും 154ാം ജന്മദിനവും കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടത്തി. തിരുക്കര്‍മങ്ങള്‍ക്കു മുന്നോടിയായി ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഫാ. വര്‍ഗീസ് വിതയത്തില്‍ സിഎംഐ, ഫാ. ജോസ് കാവുങ്ങല്‍, ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ സിഎച്ച്എഫ്, റവ. ഡോ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് ഗോപുരം, സിസ്റ്റര്‍ ഇസബെല്‍ സിഎച്ച്എഫ്, ജോജോ പോള്‍ വിതയത്തില്‍, ജോസ് വിതയത്തില്‍ എന്നിവര്‍ ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്നുനടന്ന ആഘോഷമായ സമൂഹബലിയില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. ദിവ്യബലിയെത്തുടര്‍ന്ന് കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. തുടര്‍ന്ന് നേര്‍ച്ച ഊട്ടും ഉണ്ടായിരുന്നു. ഹോളിഫാമിലി സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ സിഎച്ച്എഫ് നന്ദി പ്രകാശിപ്പിച്ചു.
Image: /content_image/India/India-2019-07-24-00:36:41.jpg
Keywords: വിതയത്തില

10801
Category: 18
Sub Category:
Heading: അല്‍ഫോന്‍സാമ്മ തിന്മയ്ക്കെതിരേ പ്രാര്‍ത്ഥനയുടെ കരമുയര്‍ത്താന്‍ ഓര്‍മ്മപ്പെടുത്തുന്നു: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
Content: ഭരണങ്ങാനം: തിന്മയ്ക്കെതിരേ നിരന്തരമായ പ്രാര്‍ത്ഥനയുടെ കരമുയര്‍ത്താന്‍ അല്‍ഫോന്‍സാമ്മ നമ്മെ ആഹ്വാനം ചെയ്യുകയാണെന്ന്‍ താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഭരണങ്ങാനത്തു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്വര്‍ഗീയ ജീവിതയാത്രയില്‍ മനുഷ്യരെ കീഴ്‌പ്പെടുത്തുന്ന തിന്മകളുടെ മേല്‍ അല്‍ഫോന്‍സാമ്മ വിജയം വരിച്ചതാണ് ഇന്നു വിശുദ്ധയെ ലോകം ആദരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. മാത്യു പുത്തന്‍പുരയ്ക്കല്‍, ഫാ. ജോസഫ് കാഞ്ഞിരപ്പള്ളിയില്‍, ഫാ. ജയിംസ് പൊരുന്നോലില്‍, ഫാ.ജയിംസ് പന്നാങ്കുഴി, റവ.ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം ആഘോഷമായ ജപമാല, മെഴുകുതിരി പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഇന്നു രാവിലെ 11ന് കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. പുലര്‍ച്ചെ 5.15നും 6.30നും8.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 6.30ന് ജപമാല, മെഴുകുതിരി പ്രദക്ഷിണം.
Image: /content_image/India/India-2019-07-24-00:42:27.jpg
Keywords: അല്‍ഫോ

10802
Category: 1
Sub Category:
Heading: സ്പാനിഷ് കര്‍ദ്ദിനാള്‍ ഏസ്തെപ്പ ദിവംഗതനായി
Content: മാഡ്രിഡ്: സ്പെയിനിലെ സായുധസേനയുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള വിഭാഗത്തിന്‍റെ അധ്യക്ഷനായ സ്പെയിനിലെ കര്‍ദ്ദിനാള്‍ ജൊസേ മനുവേല്‍ ഏസ്തെപ്പ അന്തരിച്ചു. 93 വയസ്സായിരിന്നു. സ്പെയിനിന്‍റെ തലസ്ഥാനമായ മാഡ്രിഡില്‍ സൈനിക കത്തീഡ്രലില്‍ മൃതസംസ്കാരം നടന്നു. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സീസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. 1926 ജനുവരി ഒന്നിന് സ്പെയിനിലെ ഹയേന്‍ രൂപതയില്‍പ്പെട്ട അന്തൂഹാറില്‍ ആയിരുന്നു കര്‍ദ്ദിനാള്‍ ജൊസേ മനുവേലിന്‍റെ ജനനം. 1954 ജൂണ്‍ 27ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മാഡ്രിഡ് അതിരൂപതയില്‍ സേവനമനുഷ്ഠിച്ചു വരികെയാണ് മെത്രാന്‍ ദൌത്യം ലഭിക്കുന്നത്. 1972 ഒക്ടോബര്‍ 15-ന് മെത്രാനായി അഭിഷിക്തനായി. 1983 ജൂലൈ 30-ന് ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെടുകയും ഇതിന് പിന്നാലെ പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. 2010 നവംബര്‍ 20നാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. കര്‍ദ്ദിനാളിന്റെ മരണത്തോടെ കത്തോലിക്കാസഭയിലെ കര്‍ദ്ദിനാളന്മാരുടെ സംഘത്തിലെ അംഗസംഖ്യ 218 ആയി കുറഞ്ഞു. ഇവരില്‍ 98 പേര്‍ 80 വയസ്സു പൂര്‍ത്തിയായവരും കോണ്‍ക്ലേവില്‍ സമ്മതിദാനാവാകശം ഇല്ലാത്തവരാണ്. വോട്ടവകാശം ഉള്ളവരുടെ എണ്ണം 120 ആണ്.
Image: /content_image/India/India-2019-07-24-01:04:37.jpg
Keywords: സ്പെ, സ്പാനി

10803
Category: 1
Sub Category:
Heading: 2604 തടവുപുള്ളികൾക്ക് മാപ്പ് നൽകി ക്യൂബ: സന്തോഷം രേഖപ്പെടുത്തി കത്തോലിക്ക സഭ
Content: ഹവാന: രണ്ടായിരത്തിയറുനൂറോളം തടവുപുള്ളികൾക്ക് മാപ്പു നൽകാൻ തീരുമാനം എടുത്ത സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്തു ക്യൂബയിലെ സഭാനേതൃത്വം. തടവുപുള്ളികളുടെ കുടുംബങ്ങളുടെ സന്തോഷത്തോടൊപ്പം മെത്രാന്മാരും, വൈദികരും, ഡീക്കൻമാരും സന്യാസ്തരും അൽമായരും, തടവുപുള്ളികളുടെ ഇടയിൽ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന തങ്ങളും പങ്കുചേരുന്നതായി ക്യൂബയിലെ മെത്രാൻ സമിതിയുടെ കമ്മീഷൻ ഏജൻസിയ ഫിഡെസ് എന്ന മാധ്യമത്തിന് നൽകിയ കുറിപ്പിൽ പറഞ്ഞു. കമ്മീഷൻ അധ്യക്ഷൻ മോൺസിഞ്ഞോർ ജോർജ് എൻട്രികോ സെർപ്പാ പെരസാണ് പ്രസ്തുത കുറിപ്പിൽ ഒപ്പുവെച്ചിരിക്കുന്നത്. ശിക്ഷാ ഇളവ് നൽകുന്നത് കരുണയുടെ മാനുഷിക പ്രതീകമാണെന്ന് കമ്മീഷന്റെ കുറിപ്പിൽ പറയുന്നു. താന്‍ തടവിലായിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചു എന്നുള്ള ക്രിസ്തുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജയിൽ അജപാലന ശുശ്രൂഷയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധതിരിക്കാൻ പറ്റിയ സന്ദർഭമാണ് ഇതെന്നും കുറിപ്പിൽ പറയുന്നു. അതേസമയം രാജ്യത്തിന്റെ പുതിയ ഭരണഘടന അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനങ്ങൾക്കുള്ള സമിതി 2604 പേർക്ക് മോചനം നൽകാൻ തീരുമാനിക്കുന്നത്. സ്ത്രീകളും, കുട്ടികളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതി നൽകിയ തടവ് ശിക്ഷയിൽ മൂന്നിലൊരു ഭാഗമെങ്കിലും അനുഭവിച്ച് തിർത്തവരാണ് ഇവരെല്ലാവരും.
Image: /content_image/News/News-2019-07-24-01:17:19.jpg
Keywords: ക്യൂബ

10804
Category: 1
Sub Category:
Heading: സിറിയയില്‍ ക്രിസ്ത്യന്‍ വയോധികയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കല്ലെറിഞ്ഞു കൊലപ്പെടുത്തി
Content: ഡമാസ്ക്കസ്: സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലെ ക്രൈസ്തവ ഗ്രാമമായ അല്‍-യാക്കൂബിയയില്‍ താമസിച്ചിരിന്ന അറുപതു വയസ്സുള്ള ക്രിസ്ത്യന്‍ സ്ത്രീയെ ഇസ്ലാമിക തീവ്രവാദികള്‍ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കല്ലെറിഞ്ഞു കൊലപ്പെടുത്തി. അര്‍മേനിയന്‍ സ്വദേശിനിയായ സൂസന്‍ ഡെര്‍ കിര്‍കോര്‍ എന്ന സ്ത്രീയാണ് ‘ജാബത് അല്‍-നസ്ര’ ഇസ്ലാമിക സംഘടനയില്‍പ്പെട്ട തീവ്രവാദികളുടെ കൊടുംക്രൂരതക്കിരയായത്. ജൂലൈ 8 തിങ്കളാഴ്ച ഉച്ചക്ക് ശേഷം മുതല്‍ ജൂലൈ 9 പുലര്‍ച്ചെ വരെ തുടര്‍ച്ചയായി മാനഭംഗപ്പെടുത്തിയ ശേഷമാണ് തീവ്രവാദികള്‍ സൂസനെ കല്ലെറിഞ്ഞു കൊന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 9നു ഇടവകാംഗങ്ങളാണ് വയോധികയുടെ മൃതദേഹം കണ്ടെത്തുന്നത്. ഫ്രഞ്ച് ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ ‘എസ്.ഒ.എസ് ക്രീഷ്യന്‍സ് ഡി’ഓറിയന്റ് ആണ് ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത്. പ്രാകൃതമായ ക്രൂരതക്കിരയായി കൊല്ലപ്പെട്ട ഒരു രക്തസാക്ഷി എന്ന നിലയില്‍ അവള്‍ ആയിരകണക്കിന് സഹോദരങ്ങളോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കപ്പെട്ടു എന്നു എസ്.ഒ.എസ്’ന്റെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നു. ‘9 മണിക്കൂറോളം നീണ്ട തുടര്‍ച്ചയായ മര്‍ദ്ദനത്തിനും, ആവര്‍ത്തിച്ചുള്ള ബലാത്സംഗത്തിനും ഇരയായ ശേഷമാണ് സൂസന്‍ കല്ലെറിഞ്ഞ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്ന് സന്നദ്ധ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) വ്യക്തമാക്കി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Suzan Der Kirkour, a 60-year-old Armenian Christian woman living in Syria was raped by radical Islamic jihadists.<br><br>An autopsy revealed that Suzan was tortured and repeatedly raped. She was then stoned to death.<br><br>Christians are being persecuted, and the media is silent. <a href="https://t.co/ysM4KgUWUV">pic.twitter.com/ysM4KgUWUV</a></p>— Hananya Naftali (@HananyaNaftali) <a href="https://twitter.com/HananyaNaftali/status/1152382654437822464?ref_src=twsrc%5Etfw">July 20, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സൂസന്‍ ഉള്‍പ്പെടെ വെറും പതിനെട്ട് സ്ത്രീകള്‍ മാത്രമാണ് അല്‍-യാക്കൂബിയയില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന്‍ ഗ്രാമം വിട്ടുപോയിരുന്നു. തോട്ടക്കാരിയായും അറബി അദ്ധ്യാപകയുമായി ജോലി ചെയ്ത ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്ന സൂസന്‍ ഗ്രാമത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി ശക്തമായി നിലകൊള്ളുകയും ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ ഭാഗഭാഗിത്തം വഹിക്കുകയും ചെയ്തിരിന്നു. ഈ സാഹചര്യത്തിലായിരിന്നു ഇസ്ളാമിക തീവ്രവാദികള്‍ ക്രൂരമായ നരഹത്യ നടത്തിയത്. സിറിയയിലെ ജനങ്ങള്‍ക്ക് വേണ്ടി ഭരണകൂടം നിലകൊള്ളണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പയുടെ കത്ത് സഭാനേതൃത്വം കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ബാഷര്‍ ആസാദിന് കൈമാറിയിരിന്നു. സിറിയയില്‍ ജനങ്ങള്‍ക്ക് നിയമപരിരക്ഷയും സുരക്ഷയും ഉറപ്പാക്കാത്ത പക്ഷം രണ്ടായിരം വര്‍ഷങ്ങളായി ജീവിച്ചിരുന്ന ഒരു രാഷ്ട്രത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസം തുടച്ചുനീക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് ഐ.സി.സി. മിഡില്‍-ഈസ്റ്റ് റീജിയണല്‍ മാനേജര്‍ ക്ലെയര്‍ ഇവാന്‍സ് മുന്നറിയിപ്പ് നല്‍കി.
Image: /content_image/News/News-2019-07-24-03:40:20.jpg
Keywords: ക്രൂര