Contents

Displaying 10521-10530 of 25166 results.
Content: 10835
Category: 18
Sub Category:
Heading: ചില മതവിഭാഗങ്ങള്‍ക്കു മാത്രമായി ന്യൂനപക്ഷ വകുപ്പ്: പിരിച്ചുവിടണമെന്ന് സി‌ബി‌സി‌ഐ ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: ചില മതവിഭാഗങ്ങള്‍ക്കു മാത്രമായി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയാറാകണമെന്നു കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍. സച്ചാര്‍ റിപ്പോര്‍ട്ടിന്റെയും പാലൊളി കമ്മിറ്റിയുടെയും പശ്ചാത്തലത്തില്‍ ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തിനു മാത്രമായി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ന്യൂനപക്ഷ പദ്ധതികള്‍ എന്ന ലേബലില്‍ പ്രചരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ശരിയല്ലായെന്നും ക്രൈസ്തവരുള്‍പ്പെടെ ഇതര ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നതും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും തുല്യമായി അര്‍ഹതയുണ്ടെന്നിരിക്കെ ക്രൈസ്തവരുള്‍പ്പെടെ ഇതര വിഭാഗങ്ങളോടു കാണിക്കുന്ന നീതിനിഷേധം ധിക്കാരപരമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളുടെ വിതരണവും ആനുപാതിക പങ്കുവയ്ക്കലുകളിലെ അട്ടിമറികളും അന്വേഷണവിധേയമാക്കേണ്ടതാണ്. ന്യൂനപക്ഷത്തിന്റെ പേരില്‍ ക്ഷേമം മുഴുവന്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും ആക്ഷേപമൊന്നാകെ െ്രെകസ്തവര്‍ക്കുമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ ജോലികളില്‍ 12 ശതമാനം സംവരണവും ക്ഷേമപദ്ധതികളിലൂടെ വന്‍ ആനുകൂല്യവും നല്‍കി ഒരു വിഭാഗത്തെ നിരന്തരം പ്രീണിപ്പിച്ചിട്ടു മതനിരപേക്ഷത പ്രസംഗിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും നിലപാട് വിചിത്രമാണ്. ഇതേ നയം തന്നെയാണു കോണ്‍ഗ്രസ് സര്‍ക്കാരും മുന്‍കാലങ്ങളില്‍ തുടര്‍ന്നത്. ന്യൂനപക്ഷമെന്ന പേരില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹതപ്പെട്ടതു ലഭിക്കേണ്ടത് ഔദാര്യമല്ല, അവകാശമാണ്. ഈ നില തുടര്‍ന്നാല്‍ നിയമഭേദഗതികളിലൂടെയും ഉത്തരവുകളിലൂടെയും ഈ അവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നതെന്നു ക്രൈസ്തവസമൂഹം തിരിച്ചറിയണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2019-07-28-02:23:59.jpg
Keywords: ന്യൂന
Content: 10836
Category: 18
Sub Category:
Heading: സിനഡിനും സഭാതലവനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍
Content: ചങ്ങനാശേരി: സീറോമലബാര്‍ സിനഡിനും സഭാതലവനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം. ഇന്നലെ എസ്ബി കോളജിലെ മോണ്‍.കല്ലറക്കല്‍ ഹാളില്‍ നടന്ന അതിരൂപതയുടെ 15ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പാസാക്കിയ പ്രമേയമാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അതിരൂപത പിആര്‍ഒ അഡ്വ.ജോജി ചിറയില്‍ പ്രമേയം അവതരിപ്പിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുവാദകനായിരുന്നു. സഭയിലെ പ്രതിസന്ധികള്‍ അടിയന്തരമായി പരിഹരിച്ച് ഐക്യവും അച്ചടക്കവും പുലരുന്നതിനു സത്വര നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സീറോമലബാര്‍ സിനഡിനോട് അഭ്യര്‍ഥിച്ചു.സീറോമലബാര്‍ സഭയിലെ ഒരു അതിരൂപതയില്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ സഭയെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയതിലും പൊതുസമൂഹത്തില്‍ വലിയ ഉതപ്പിനു കാരണമാക്കിയതിലും പാസ്റ്ററല്‍ കൗണ്‍സില്‍ ഉത്കണ്ഠയും ആകുലതയും രേഖപ്പെടുത്തി. പ്രശ്‌ന പരിഹാരത്തിനു വിവിധ തലങ്ങളില്‍ നടന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനുള്ള ചിലയാളുകളുടെ നീക്കങ്ങളിലും വിഷയം തെരുവ് പ്രതിഷേധങ്ങള്‍ക്കും മാധ്യമവിചാരണയ്ക്കും അവസരമൊരുക്കിയതിലും അതിരൂപതാ കാര്യാലയത്തില്‍ സമരം നടത്തിയതിലും സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. നേരത്തെ അതിരൂപതാ 15-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം ഷംഷാബാദ് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വ്വഹിച്ചു. കൂടുതല്‍ ആളുകള്‍ മിഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും മിഷണറി തീഷ്ണത സഭയുടെ തനിമയാണെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുണ്ടായിരിക്കേണ്ട ഗുണഗണങ്ങളെപ്പറ്റി ചങ്ങനാശ്ശേരി അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഓര്‍മ്മപ്പെടുത്തി. പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ഡൊമിനിക് ജോസഫ് വഴീപ്പറമ്പിലിനെയും ജോയിന്‍ സെക്രട്ടറിമാരായി ഡോ. രേഖാ മാത്യൂസിനെയും ശ്രീ ആന്റണി തോമസിനെയും നിയമിച്ചതായി ആര്‍ച്ചുബിഷപ്പ് അറിയിച്ചു. മാര്‍ തോമസ് തറയില്‍, റവ. ഡോ. ഐസക്ക് ആലഞ്ചേരി, ഫാ. ജോര്‍ജ്ജ് പുതുമനമൂഴിയില്‍, ഡോ. ആന്റണി മാത്യൂസ് കണ്ടങ്കരി, ശ്രീ. ജോസ് മാത്യു ആനിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് പാസ്റ്ററല്‍ കൗണ്‍സിലിന്റെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍ അവതരിപ്പിച്ചു.
Image: /content_image/India/India-2019-07-28-02:33:06.jpg
Keywords: ചങ്ങനാ
Content: 10837
Category: 1
Sub Category:
Heading: കുടുംബത്തില്‍ മുത്തശ്ശീമുത്തശ്ശന്മാര്‍ക്കുള്ള പ്രാധാന്യം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കുടുംബത്തില്‍ മുത്തശ്ശീമുത്തശ്ശന്മാര്‍ക്കുള്ള പ്രാധാന്യം ആവര്‍ത്തിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ലഘു സന്ദേശം. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതാപിതാക്കളും യേശുവിന്‍റെ മുത്തശ്ശിയും മുത്തശ്ശനുമായ വിശുദ്ധരായ അന്നയുടെയും ജൊവാക്കിമിന്‍റെയും തിരുന്നാള്‍ ആചരിക്കപ്പെട്ട വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ കുടുംബത്തിന്റെയും സമൂഹത്തിന്‍റെയും ദൈനംദിന ജീവിതത്തില്‍ അപ്പൂപ്പനമ്മൂമ്മാരുടെ സ്ഥാനം എന്താണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. “വിശുദ്ധരായ അന്നയുടെയും ജൊവാക്കിമിന്‍റെയും തിരുന്നാള്‍ ആയ ഇന്ന് അനേകം നാടുകളില്‍ മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനമായി ആചരിക്കപ്പെടുന്നു. കുടുംബജീവിതത്തിനും ഓരോ വ്യക്തിക്കും ഒരോ സമൂഹത്തിനും അത്യന്താപേക്ഷിതമായ മാനവികയുടെയും വിശ്വാസത്തിന്‍റെയും പൈതൃകം സംവേദനം ചെയ്യുന്നതില്‍ മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രാധാന്യം എത്രമാത്രമാണ്!” പാപ്പ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇപ്രകാരമായിരിന്നു. 62 ലക്ഷത്തിലധികം ആളുകളാണ് പാപ്പയുടെ 'ഫ്രാന്‍സിസ്കസ്' എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് ഫോളോ ചെയ്യുന്നത്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

EN: Today, feast of Saints Joachim and Anne, Grandparents Day is also being celebrated in many countries. How important grandparents are for family life, for passing on the human and religious heritage which is so essential for each and every society! PT: Hoje, festa de São Joaquim e de Santa Ana, em muitos países é celebrado o Dia dos Avós. Quão importantes são eles na vida da família, para comunicar o patrimônio de humanidade e de fé que é essencial para qualquer sociedade!" ES: Hoy, fiesta de San Joaquín y Santa Ana, en muchos países se celebra la fiesta de los abuelos. ¡Qué importantes son los abuelos en la vida de la familia para comunicar ese patrimonio de humanidad y de fe que es esencial para toda sociedad! IT: Oggi, festa dei santi Gioacchino ed Anna, in molti Paesi si celebra la festa dei nonni. Quanto sono importanti nella vita della famiglia per comunicare quel patrimonio di umanità e di fede che è essenziale per ogni società! FR: Aujourd’hui, en la fête des saints Joachim et Anne, on célèbre la fête des grands-parents dans de nombreux pays. Combien ils sont importants, dans la vie de la famille, pour communiquer ce patrimoine d’humanité et de foi qui est essentiel pour chaque société ! #diadosavós #díadelosabuelos #grandparents #nonni #grands-parents

A post shared by  Pope Francis (@franciscus) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2019-07-26T13:20:21+00:00">Jul 26, 2019 at 6:20am PDT</time>

Image: /content_image/News/News-2019-07-28-03:10:45.jpg
Keywords: പാപ്പ
Content: 10838
Category: 15
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നിത്യ പ്രാര്‍ത്ഥന
Content: ഓ, ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍ എന്നെ മറക്കണമെ, സ്‌നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള ആശയില്‍ നിന്നും എന്നെ വിമുക്തയാക്കണമേ, കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ രക്ഷിക്കണമേ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്ക് തരണമെ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ കര്‍ത്താവേ, ലൗകികാശ്വാസങ്ങള്‍ എല്ലാം എനിക്ക് കയ്പ്പായി പകര്‍ത്തണമേ. നീതി സൂര്യനായ എന്റെ ഈശോയെ! നിന്റെ ദിവ്യകതിരിനാല്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് അങ്ങയോടുള്ള സ്‌നേഹത്താല്‍ എന്നെ എരിയിച്ച് എന്നെ നിന്നോട് ഒന്നിപ്പിക്കണമേ. ആമ്മേന്‍. 1 സ്വര്‍ഗ, 1 നന്‍മ, 1 ത്രിത്വ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2019-07-28-03:19:53.jpeg
Keywords: അല്‍ഫോ
Content: 10839
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം തേടി പതിനായിരങ്ങള്‍
Content: ഭരണങ്ങാനം: രാജ്യത്തിന്റെ പ്രഥമ വിശുദ്ധ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനത്തില്‍ ഇന്നലെ കബറിടത്തില്‍ എത്തിയത് പതിനായിരങ്ങള്‍. ഇന്നലെ പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. ഏഴിന് മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍ നേര്‍ച്ചയപ്പം വിതരണം ആശിര്‍വദിച്ചു. തുടര്‍ന്ന് അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 10ന് ഇടവക ദേവാലയത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് റാസ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. ഫാ. ഫിലിപ്പ് ഞരളക്കാട്ട്, ഫാ. തോമസ് തയ്യില്‍, ഫാ.ജോണ്‍ എടേട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു. 12ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തിലും വന്‍ ജനാവലി പങ്കുചേര്‍ന്നു. ഇടവക ദേവാലയത്തില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണം തീര്‍ത്ഥാടന ദേവാലയത്തിനു മുന്പിലെത്തി തീര്‍ത്ഥാടന ദേവാലയത്തില്‍ നിന്നും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും സംവഹിച്ച് അല്‍ഫോന്‍സിയന്‍ വേയിലൂടെ മെയിന്‍ റോഡിലെത്തി കുരിശുംതൊട്ടിയും പള്ളിയും ചുറ്റി ഇടവക ദേവാലയത്തില്‍ സമാപിച്ചു. ഫാ. തോമസ് ഓലിക്കല്‍, ഫാ. സ്‌കറിയ വേകത്താനം, ഫാ.അലക്‌സാണ്ടര്‍ പൈകട എന്നിവര്‍ പ്രദക്ഷിണത്തിനു കാര്‍മികത്വം വഹിച്ചു. രൂപത വികാരി ജനറാള്‍മാരായ റവ.ഡോ.ജോസഫ് കുഴിഞ്ഞാലില്‍, ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, റവ.ഡോ.സെബാസ്റ്റ്യന്‍ വേത്താനത്ത്, തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടത്തില്‍, രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, രൂപത ചാന്‍സലര്‍ റവ.ഡോ.ജോസ് കാക്കല്ലില്‍, കുടമാളൂര്‍ ഫൊറോന വികാരി റവ.ഡോ.മാണി പുതിയിടം, ഫാ.ജോസഫ് തോലാനിക്കല്‍ എന്നിവര്‍ വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, തീര്‍ഥാടന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. ജോസഫ് മേയിക്കല്‍, തീര്‍ത്ഥാടക കേന്ദ്രത്തിലെ വൈദികരായ ഫാ.ഏബ്രഹാം കണിയാംപടിക്കല്‍, ഫാ.മാത്യു പുത്തന്‍പുരയ്ക്കല്‍, ഫാ. ജോസഫ് കിഴക്കേക്കര, ഫാ. തോമസ് വലിയവീട്ടില്‍, ഫാ. ഇമ്മാനുവല്‍ പെരിയപ്പുറം, ഫാ. ജോസഫ് മഠത്തിക്കുന്നേല്‍, ഫാ. മൈക്കിള്‍ ഔസേപ്പറന്പില്‍, ഫാ.മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, ഫൊറോന അസിസ്റ്റന്റ് വികാരിമാരായ ഫാ. ഏബ്രഹാം തകടിയേല്‍, ഫാ.മാത്യു കുരിശുംമൂട്ടില്‍ എന്നിവര്‍ തിരുനാള്‍ തിരുകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി.
Image: /content_image/India/India-2019-07-29-05:05:39.jpg
Keywords: അല്‍ഫോ
Content: 10840
Category: 18
Sub Category:
Heading: പോലീസ് കസ്റ്റഡിയിലുള്ള ഡിവിഡിയില്‍ കൃത്രിമം കാണിക്കുന്നതെങ്ങനെ: ചോദ്യമുയര്‍ത്തി ജലന്ധര്‍ രൂപത
Content: ജലന്ധര്‍: പോലീസിന്റെ പക്കലുള്ള ഡിവിഡിയില്‍ ബിഷപ്പ് ഫ്രാങ്കോ കൃത്രിമം കാണിക്കുന്നതെങ്ങനെയെന്നു ചോദ്യമുയര്‍ത്തി ജലന്ധര്‍ രൂപതയുടെ പത്രക്കുറിപ്പ്. കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും ശരിയായ പകര്‍പ്പ് ലഭിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ പരാതി കോടതി ശരിവച്ചതിനെത്തുടര്‍ന്ന് രേഖകള്‍ കിട്ടാത്തതു ബിഷപ്പ് കൃത്രിമം കാണിച്ചിട്ടാണെന്ന മട്ടിലുള്ള പ്രചാരണത്തിനെതിരേയാണ് രൂപത രംഗത്തുവന്നത്. നേരത്തെ കുറ്റപത്രത്തിന്റെ ഭാഗമായി പ്രതിഭാഗത്തിനവകാശപ്പെട്ട രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറാന്‍ പ്രതിഭാഗം അഭിഭാഷകന്‍ നിരന്തരമായി അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നു കോടതിയുടെ നിര്‍ദേശപ്രകാരം രേഖകള്‍ പ്രതിഭാഗത്തിനു കൈമാറാനായി 2019 ജൂലൈ 26നു പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവിഡി സമര്‍പ്പിച്ചു. എന്നാല്‍, ഈ ഡിവിഡിയില്‍ ശരിയായ രേഖകള്‍ ഇല്ലെന്നു കോടതി കണ്ടെത്തി. ശരിയായ ഡിവിഡി ഹാജരാക്കാന്‍ നിര്‍ദേശിച്ചു. പോലീസ് വരുത്തിയ ഈ കൃത്രിമം ബിഷപ്പിനെ സഹായിക്കാനുള്ളതാണെന്ന ആരോപണം ദുരുദ്ദേശ്യപരമാണെന്നു രൂപത പത്രക്കുറിപ്പില്‍ പറഞ്ഞു. കോടതി നടപടികളുടെ ഭാഗമായി വാദിഭാഗത്തിന്റെയും പ്രതി ഭാഗത്തിന്റെയും മുന്‍പാകെ ഡിവിഡി പരിശോധിച്ചപ്പോഴാണ് ഡിവിഡിയിലെ മൂന്നു ഫോള്‍ഡറുകളില്‍ രണ്ടെണ്ണത്തിലും ഒന്നുമുണ്ടായിരുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടത്. നിരവധി തവണ കോടതി ചേര്‍ന്നപ്പോഴും വാദിഭാഗം പ്രതിഭാഗത്തിനു കൈമാറാന്‍ തയാറാകാതിരുന്ന രേഖകളില്‍പ്പെട്ട ഡിവിഡിയിലാണ് ഇങ്ങനെയൊരു കൃത്രിമം നടന്നിരിക്കുന്നതെന്നതാണു ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ കേരള സര്‍ക്കാര്‍ പതിവ് സ്ഥലം മാറ്റത്തിന്റെ ഭാഗമായി കോട്ടയം ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയിരുന്നു. എന്നാല്‍, ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയതു കേസ് അട്ടിമറിക്കാനെന്നു വാദിഭാഗംതന്നെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നു മണിക്കൂറുകള്‍ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയിലേക്കുതന്നെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. അതിനാല്‍ത്തന്നെ സിസ്റ്റര്‍ അനുപമയുടെ ആവശ്യപ്രകാരം കോട്ടയം ജില്ലയിലേക്കു തിരിച്ചു നിയമിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുഭാഷ് കോടതിയില്‍ സമര്‍പ്പിച്ച ഡിവിഡിയില്‍ ബിഷപ്പ് ഫ്രാങ്കോ കൃത്രിമം കാണിച്ചിരിക്കുന്നു എന്ന ആരോപണം പൊതുസമൂഹത്തെ കബളിപ്പിക്കാനുള്ള തന്ത്രമാണ്. ആയതിനാല്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ കൈവശം വച്ചിരിക്കുന്ന ഡിവിഡിയില്‍ കൃത്രിമം നടത്തിയത് ആരാണെന്നു കണ്ടെത്താനുള്ള ഉത്തരവാദിത്തം പോലീസിന്റേതുതന്നെയാണെന്നു രൂപത കരുതുന്നു. അതോടൊപ്പംതന്നെ ആ ഡിവിഡിയിലുള്ള രേഖകള്‍ ഒരുപക്ഷേ വാദിഭാഗത്തിന് എതിരാണെന്നുള്ള ബോധ്യത്തോടെ ബോധപൂര്‍വം അതു നശിപ്പിക്കാനുള്ള ശ്രമമായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പത്രക്കുറിപ്പില്‍ പറയുന്നു.
Image: /content_image/India/India-2019-07-29-05:40:48.jpg
Keywords: ജലന്ധ
Content: 10841
Category: 1
Sub Category:
Heading: ക്രൈസ്തവ വംശഹത്യയിൽ സർക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി നൈജീരിയൻ ബിഷപ്പ്
Content: അബൂജ: തീവ്ര ഇസ്ലാമികവാദികളില്‍ നിന്നും വംശഹത്യ ഭീഷണി നേരിടുന്ന ക്രൈസ്തവർക്കായി സ്വരമുയര്‍ത്തി നൈജീരിയയിലെ അബൂജ ആർച്ച് ബിഷപ്പായ ഇഗ്നേഷ്യസ് കൈകാമ. ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങൾക്ക് ഇസ്ലാമിക തീവ്രവാദികളെ വിമർശിക്കാതെ ക്രൈസ്തവരെയാണ് പ്രാദേശിക ഭരണകൂടം വിമർശിക്കുന്നതെന്ന് ബിഷപ്പ് ഇഗ്നേഷ്യസ് കൈകാമ പറഞ്ഞു. അതിക്രമം നടത്തിയവരെ വിമർശിക്കാതെ ഗോത്രങ്ങളുടെയും മതത്തിന്റെയും പേരിലാണ് അക്രമങ്ങൾ എന്നുപറഞ്ഞ് ഇരകളെ വിമർശിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ അദ്ദേഹം അതീവ ദുഃഖം പ്രകടിപ്പിച്ചു. അടുത്തിടെ നടന്ന അക്രമ സംഭവങ്ങളില്‍ സർക്കാരിന്റെ നിരീക്ഷണം എത്തിയില്ലായെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. പോലീസ് ഡെപ്യൂട്ടി കമ്മീഷണറെ ബന്ധപ്പെട്ടപ്പോൾ തനിക്ക് ലഭിച്ച മോശം മറുപടിയും അദ്ദേഹം പങ്കുവെച്ചു. 'നിങ്ങളുടെ ആളുകൾക്ക് യുദ്ധം ചെയ്യുന്നത് ഇഷ്ടമാണ്' എന്ന മറുപടിയാണ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞത്. ജൂലൈ 15നു ജൂബിലി ക്യാമ്പയിൻ മനുഷ്യാവകാശ സംഘടന പ്രസിദ്ധപ്പെടുത്തിയ "നൈജീരിയ: ദി ജിനോസൈഡ് ഈസ് ലോഡിങ്" എന്ന റിപ്പോര്‍ട്ടില്‍ മുസ്ലിം ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ ക്രൈസ്തവർക്ക് നേരെ നടത്തുന്ന കൊലപാതകങ്ങൾ വംശഹത്യയുടെ വക്കിലെത്തിയെന്ന് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് നെതർലന്‍റ്സിലെ ഹേഗിലുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് കൈമാറിയിട്ടുണ്ട്. തീവ്ര ഇസ്ളാമിക നിലപാടുള്ള ഫുലാനികള്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നു ആയിരക്കണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെടുകയും പത്തു ലക്ഷത്തോളം ആളുകൾക്ക് പലായനം ചെയ്യേണ്ടി വന്നതായി ജൂബിലി ക്യാമ്പയിൻ അധ്യക്ഷയായ ആൻ ബുവാൾഡ വെളിപ്പെടുത്തി. വിഷയത്തില്‍ ആഗോള ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-07-29-06:38:43.jpg
Keywords: നൈജീ
Content: 10842
Category: 1
Sub Category:
Heading: ന്യൂനപക്ഷ കമ്മീഷന്റെ ക്രൈസ്തവ വിരുദ്ധത തുറന്നുക്കാട്ടി 'ദീപിക': നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ച
Content: കൊച്ചി: ക്രൈസ്തവരെ പൂര്‍ണ്ണമായും തിരസ്ക്കരിച്ച് കേരള ന്യൂനപക്ഷ കമ്മീഷന്‍ നടത്തുന്ന ഇരട്ടത്താപ്പിനെ തുറന്നുകാട്ടിയുള്ള ദീപിക പത്രത്തിന്റെ സ്പെഷ്യല്‍ റിപ്പോര്‍ട്ട് വന്‍ ചര്‍ച്ചയാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നതെങ്കിലും കേരളത്തില്‍ ഇത് മുസ്ലിങ്ങള്‍ക്ക് മാത്രമായി ചുരുങ്ങുന്നതായും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും കണക്കുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അശാസ്ത്രീയവും അനീതി നിറഞ്ഞതുമായ ഈ അനുപാതം പിന്തുടരുന്നതിലൂടെ ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണു അധികൃതര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളെല്ലാം വളരെ വിശദമായി അവതരിപ്പിച്ചുകൊണ്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ മൈനോരിറ്റി സ്റ്റഡി ടീം കണ്‍വീനര്‍ ജിന്‍സ് നല്ലേപ്പറമ്പനാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പത്രറിപ്പോര്‍ട്ടിന്റെ ചിത്രങ്ങളും ഓണ്‍ലൈന്‍ ലിങ്കുകളും നൂറുകണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ കമ്മീഷന്‍ മുസ്ലിംങ്ങള്‍ക്ക് മാത്രമായി ഒതുക്കി നിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കമ്മീഷന്‍ പിരിച്ചുവിടണമെന്നും നിരവധി പേര്‍ നവമാധ്യമങ്ങളില്‍ കുറിച്ചു. ദീപികയുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ക്രൈസ്തവരെ മറന്നുകൊണ്ടുള്ള കമ്മീഷന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് നിരവധി ട്രോളുകളും പുറത്തിറങ്ങുന്നുണ്ട്. #{blue->none->b->ദീപിക റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം താഴെ ‍}# ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക ക്ഷേമപദ്ധതികള്‍ രൂപീകരിച്ചു സര്‍ക്കാരിന് സമര്‍പ്പിക്കാനും രൂപീകരിച്ചിരിക്കുന്ന സമിതിയാണു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ന്യൂനപക്ഷക്ഷേമ പദ്ധതികളില്‍ സംസ്ഥാനത്തെ െ്രെകസ്തവരെ അവഗണിക്കുന്നെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചില വിഭാഗങ്ങളുടെ മാത്രം ക്ഷേമവകുപ്പായാണു പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ആക്ഷേപം ഉയരാന്‍ തുടങ്ങിയിട്ടു നാളുകളായി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ എണ്‍പതു ശതമാനം വിഹിതവും മുസ്ലിം വിഭാഗത്തിനു നല്‍കുന്നത് എന്നാണു സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ െ്രെകസ്തവരുടെ സാമൂഹിക അവസ്ഥയെപ്പറ്റി പഠിക്കാന്‍ തയാറായിട്ടുമില്ല. പാലോളി കമ്മിറ്റിയെ നിയോഗിച്ചു മുസ്ലിം വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ചതുപോലെ ക്രൈസ്തവരുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും ക്ഷേമപദ്ധതികളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നല്‍കണമെന്നും ക്രൈസ്തവ സമൂഹം കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം സര്‍ക്കാരിനു മുന്നില്‍ എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിവിധ ജില്ലകളില്‍ സിറ്റിംഗ് നടത്തുന്നുണ്ട്. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും സംഘടനാപ്രതിനിധികള്‍ക്കും കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുത്തു തങ്ങളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഈ അവസരം പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരേണ്ടതുണ്ട്. #{red->none->b-> ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ ‍}# പലരും കരുതുന്നതുപോലെയുള്ള 'മുന്നോക്കാവസ്ഥ' ക്രൈസ്തവ സമൂഹത്തിന് ഇല്ല എന്നതാണു വാസ്തവം. ക്രൈസ്തവരില്‍ വളരെ വലിയ ഒരു വിഭാഗം കര്‍ഷകരും മത്സ്യത്തൊഴിലാളികളുമാണ്. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച, പ്രകൃതിക്ഷോഭം മൂലം കൃഷി നശിക്കുന്ന അവസ്ഥ എന്നിവമൂലം കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കാര്‍ഷിക വായ്പ എടുത്തു കടക്കെണിയിലായ ഒട്ടേറെപ്പേര്‍ െ്രെകസ്തവ സമുദായത്തിലുണ്ട്. മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും ഭിന്നമല്ല. കടല്‍ക്ഷോഭവും വറുതിയും മൂലം പരമ്പരാഗത തൊഴില്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് പലരും. വള്ളവും വലയും വാങ്ങാന്‍ വായ്പ എടുത്തവര്‍ കടക്കെണിയിലായിരിക്കുന്നു. കടലാക്രമണത്തില്‍ കയറിക്കിടക്കാനുള്ള കൂര പോലും നഷ്ടപ്പെട്ടവര്‍ നിരവധി. #{red->none->b->തൊഴില്‍ ഇല്ലാത്ത ക്രൈസ്തവര്‍ ‍}# പട്ടിണി കിടന്നാണെങ്കിലും കിടപ്പാടം പണയപ്പെടുത്തിയാണെങ്കിലും കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുക എന്നതു ക്രൈസ്തവ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മറ്റു ചില ന്യൂനപക്ഷ വിഭാഗങ്ങളുടേതുപോലെ ക്രൈസ്തവ സമൂഹത്തില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍, വിദ്യാഭ്യാസ വായ്പ എടുത്തവര്‍ പലരും അതു തിരിച്ചടയ്ക്കാന്‍ പണം ലഭിക്കുന്ന തരത്തിലുള്ള ഒരു ജോലി ലഭിക്കാതെ വലയുകയാണ്. തൊഴില്‍രഹിതരുടെ എണ്ണം ക്രൈസ്തവ സമൂഹത്തില്‍ കുതിച്ചുയരുന്നു എന്നത് ആശങ്കാജനകമാണ്. രാജ്യത്ത് എറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള വിഭാഗം ക്രൈസ്തവരാണെന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി തന്നെ അടുത്തിടെ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ക്രൈസ്തവ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ അവര്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്താന്‍ ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാനും ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്യണം. സര്‍ക്കാര്‍ ജോലികളിലും ക്രൈസ്തവര്‍ പിന്തള്ളപ്പെടുന്ന അവസ്ഥയാണ്. പിഎസ്സി നിയമനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. നാമമാത്ര സംവരണമുള്ള ലത്തീന്‍ സമുദായത്തെ ഒഴിച്ചാല്‍ ഈ രംഗത്തു തികഞ്ഞ അവഗണനയാണ് ക്രൈസ്തവ സമൂഹം നേരിടുന്നത്. പരിമിത സംവരണമുള്ള ലത്തീന്‍ സമൂഹത്തിനു പോലും അര്‍ഹതപ്പെട്ട രീതിയില്‍ നിയമനങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതിയും ശക്തമാണ്. #{red->none->b-> അവിവാഹിതര്‍ ‍}# മുപ്പതു വയസിനു മുകളിലുള്ള അവിവാഹിത യുവാക്കളുടെ എണ്ണം ക്രൈസ്തവ സമൂഹത്തില്‍ അനുദിനം വര്‍ധിക്കുകയാണെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ് ഈ പ്രവണതയുടെ കാരണമെന്നു കൗണ്‍സില്‍ വിലയിരുത്തിയിട്ടുമുണ്ട്. ഈ വിഷയം കമ്മീഷന്‍ പ്രത്യേകമായി പരിഗണിക്കണം. വിവാഹിതരായവര്‍ക്കിടയില്‍ കുട്ടികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്നും പഠനം പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയിരിക്കുന്ന റിപ്പോര്‍ട്ടിലെ വിവരങ്ങളും ഈ കണ്ടെത്തല്‍ ശരിവയ്ക്കുന്നു. ജീവിതച്ചെലവ് വര്‍ധിച്ചുവരുന്നതും സാമ്പത്തിക പിന്നോക്കാവസ്ഥയുമാണു കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ ഭൂരിപക്ഷം െ്രെകസ്തവ മാതാപിതാക്കളെയും പ്രേരിപ്പിക്കുന്ന ഘടകം എന്നാണ് ലെയ്റ്റി കൗണ്‍സിലിന്റെ പഠനങ്ങളില്‍നിന്നു മനസിലാകുന്നത്. ഈ വിഷയത്തിലും ന്യൂനപക്ഷ കമ്മീഷന്റെയും സര്‍ക്കാരിന്റെയും അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. #{red->none->b-> സാമൂഹിക പിന്നോക്കാവസ്ഥ ‍}# സര്‍ക്കാര്‍ സര്‍വീസിലുള്ള പ്രാതിനിധ്യക്കുറവ് സാമൂഹിക പിന്നോക്കാവസ്ഥ ആയാണല്ലോ പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തെ പിഎസ്സി നിയമനങ്ങള്‍ പരിശോധിച്ചാല്‍ ക്രൈസ്തവ സമുദായത്തില്‍നിന്നുള്ളവര്‍ അതില്‍ വളരെ കുറവാണെന്നു കാണാം. നാട്ടില്‍ തൊഴില്‍ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു പ്രവാസികളാകാന്‍ വിധിക്കപ്പെടുന്നവരില്‍ നല്ലൊരു പങ്കും ക്രൈസ്തവ സമുദായത്തില്‍നിന്നാണ്. കുടുംബങ്ങളില്‍ വൃദ്ധരായ മാതാപിതാക്കള്‍ മാത്രമാവുന്ന സാഹചര്യം തന്മൂലം സൃഷ്ടിക്കപ്പെടുന്നു. സമുദായത്തിലെ വലിയൊരു വിഭാഗത്തെ ഇതു സാമൂഹികമായ അരക്ഷിതാവസ്ഥയിലേക്കും പിന്നോക്കാവസ്ഥയിലേക്കും എത്തിച്ചിരിക്കുന്നു. സംവരണരഹിതരായ െ്രെകസ്തവ സമൂഹത്തെ മറ്റു പദ്ധതികളിലൂടെ സഹായിക്കാന്‍ സര്‍ക്കാരിനു കടമയുണ്ട്. #{red->none->b->നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ ‍}# കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നത്. എന്നാല്‍, കേരളത്തില്‍ 80 ശതമാനം മുസ്ലിം ന്യൂനപക്ഷത്തിനും 20 ശതമാനം മറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് അനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ പുലര്‍ത്തുന്നത് എന്നതു വിവരാവകാശ രേഖകളിലൂടെ ബോധ്യമായിട്ടുണ്ട്. തികച്ചും അശാസ്ത്രീയവും അനീതി നിറഞ്ഞതുമായ ഈ അനുപാതം പിന്തുടരുന്നതിലൂടെ െ്രെകസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണു ചെയ്തുകൊണ്ടിരിക്കുന്നത്. #{red->none->b-> ഇത് നീതി നിഷേധമല്ലേ ‍}# ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രത്യേക കോച്ചിംഗ് സെന്ററുകള്‍ അനുവദിച്ചിരിക്കുന്നതില്‍ ഒരെണ്ണം പോലും ക്രൈസ്തവ സമുദായത്തിനു ലഭിച്ചിട്ടില്ല (തൃശൂര്‍ ജില്ലയില്‍ ഒരെണ്ണം അനുവദിച്ചിട്ടുണ്ട് എന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ കോട്ടയത്തു നടന്ന സിറ്റിംഗില്‍ പങ്കെടുത്ത ലേഖകനോടു പറഞ്ഞിരുന്നു. എന്നാല്‍, അത് ഏതു സഭയാണ് അഥവാ ക്രൈസ്തവ സംഘടനയാണു നടത്തുന്നതെന്ന കാര്യത്തില്‍ അദ്ദേഹത്തിനും വ്യക്തതയില്ലായിരുന്നു. അതേസമയം, സംസ്ഥാന ന്യൂനപക്ഷക്ഷേമകാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ തൃശൂര്‍ ജില്ലയിലുള്ള ഏക സെന്റര്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നതായാണു രേഖപ്പെടുത്തിയിരിക്കുന്നത്). #{red->none->b->കണ്ണില്‍ പൊടിയിടരുത് ‍}# കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കാലാവധി തികച്ച ന്യൂനപക്ഷ കമ്മീഷന്‍ ശിപാര്‍ശ ചെയ്തതുപോലെ വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ സബ്‌സിഡി പോലെയുള്ള ആവശ്യങ്ങളല്ല ക്രൈസ്തവ സമൂഹത്തിനുള്ളത്. സമുദായത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പദ്ധതികളാണു െ്രെകസ്തവര്‍ക്കു വേണ്ടത്. രാജ്യത്തെ ഒരു ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ ന്യൂനപക്ഷങ്ങള്‍ക്കായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളില്‍ ജനസംഖ്യാനുപാതികമായ പങ്കാണ് ക്രൈസ്തവസമൂഹവും ഇതര ന്യൂനപക്ഷങ്ങളും ആവശ്യപ്പെടുന്നത്. (ജിന്‍സ് നല്ലേപ്പറമ്പന്‍, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ മൈനോരിറ്റി സ്റ്റഡി ടീം കണ്‍വീനര്‍ ആണ് ലേഖകന്‍). #{red->none->b-> 80 മുസ്ലിം, 20 മറ്റുള്ളവര്‍! ‍}# മുസ്ലിം സംഘടനകള്‍ നടത്തുന്ന കോച്ചിംഗ് സെന്ററുകളില്‍ 100 പേരുടെ ബാച്ചില്‍ 80 മുസ്ലിംകള്‍ക്കു പ്രവേശനം നല്‍കുമ്പോള്‍ മറ്റെല്ലാ ന്യൂനപക്ഷങ്ങള്‍ക്കു കൂടിയും 20 പേര്‍ക്കു മാത്രമാണ് അവസരം ലഭിക്കുന്നത്. മുസ്ലിം സംഘടനകളുടെ നിയന്ത്രണത്തിലുള്ള സെന്ററുകളില്‍ ചുരുക്കം സീറ്റുകള്‍ അനുവദിക്കുന്നതിനു പകരം ക്രൈസ്തവ സംഘടനകളുടെ നിയന്ത്രണത്തില്‍ പൂര്‍ണമായും ക്രൈസ്തവര്‍ക്കു മാത്രമായി നടത്തുന്ന കോച്ചിംഗ് സെന്ററുകള്‍ അനുവദിക്കാന്‍ നടപടി ഉണ്ടാകണം. മറ്റു ന്യൂനപക്ഷങ്ങളെയും ഇതേ രീതിയില്‍ പരിഗണിക്കണം. കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് (CCMY) എന്ന പേരിനു പകരം കേരളത്തില്‍ കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്ന് ഉപയോഗിക്കുന്നതു മുസ്ലിംകള്‍ക്കു മാത്രമായുള്ള കോച്ചിംഗ് സെന്ററുകള്‍ എന്ന ധാരണ പൊതുസമൂഹത്തില്‍ ഉണ്ടാക്കുന്നുണ്ട്. അതുപോലെ തന്നെ സ്‌കൂളുകളിലും മറ്റും സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്യാന്പുകളുടെ മാനദണ്ഡവും ഇങ്ങനെ തന്നെയാണ്. 80 ശതമാനം മുസ്ലിം കുട്ടികളെ പങ്കെടുപ്പിച്ചെങ്കില്‍ മാത്രമേ ക്യാന്പ് ലഭിക്കൂ. അതിനാല്‍ത്തന്നെ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇങ്ങനെയുള്ള ക്യാന്പുകളുടെ പ്രയോജനം ലഭിക്കുന്നില്ല. #{red->none->b-> പിന്നോക്കാവസ്ഥയുടെ ആഴം ‍}# ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ചു പ്രാഥമിക വിവരങ്ങള്‍ ലഭ്യമാക്കാന്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലൂടെ ലഭ്യമായ വിവരങ്ങള്‍ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് ഏകദേശരൂപം നല്‍കുന്നുണ്ട്. കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമാ, പെന്തകോസ്ത് സഭകളില്‍ അംഗങ്ങളായവരുടെ അഭിപ്രായം തേടിയിരുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 93.5% പേരും ഹയര്‍സെക്കന്‍ഡറിയോ അതില്‍ കൂടുതലോ വിദ്യാഭ്യാസം ഉള്ളവരാണ്. 33.3 ശതമാനം ആളുകളും സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നു. 22 ശതമാനം ആളുകള്‍ തൊഴില്‍രഹിതരാണ്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ 17ശതമാനം. 27.6% പേര്‍ക്കും 5,000 രൂപയില്‍ താഴെയാണ് മാസവരുമാനം. 22% പേര്‍ 10,000 മുതല്‍ 15,000 വരെ രൂപ മാസവരുമാനമുള്ളവരാണ്. 15 ശതമാനം ആളുകള്‍ വാടകവീട്ടിലാണു താമസിക്കുന്നത്. 61 ശതമാനം പേരും കോണ്‍ക്രീറ്റ് വീടുകളില്‍ താമസിക്കുന്നവര്‍ ആണെങ്കിലും 47.2% ആളുകള്‍ക്കും ഉള്ളത് 1,000 ചതുരശ്ര അടിയില്‍ താഴെ വിസ്തൃതിയുള്ള വീടുകളാണ്. 5.7% പേര്‍ക്കു മാത്രമാണ് മഞ്ഞ റേഷന്‍ കാര്‍ഡ് ഉള്ളത്. 15.4% പേര്‍ക്കു പിങ്ക് റേഷന്‍ കാര്‍ഡും 38.2%പേര്‍ക്കു നീല റേഷന്‍ കാര്‍ഡും ഉള്ളപ്പോള്‍ 26.8%പേര്‍ക്കു വെള്ള കാര്‍ഡ് ആണ് ഉള്ളത്. 43.9% പേര്‍ക്കും കാര്‍ഷിക വായ്പ അടച്ചു തീര്‍ക്കാന്‍ ഉണ്ട്. 69.1% പേര്‍ക്കും ഭവന നിര്‍മാണ വായ്പ അടച്ചുതീര്‍ക്കാനുണ്ട്. 57.7% പേര്‍ക്കു മറ്റ് വായ്പകള്‍ അടച്ചുതീര്‍ക്കണം. 40.7% പേരുടെ കുടുംബത്തിലും നാല് അംഗങ്ങള്‍ മാത്രമാണുള്ളത്. മൂന്ന് അംഗങ്ങള്‍ മാത്രമുള്ള കുടുംബങ്ങള്‍ 13% ഉണ്ട്. സര്‍വേയില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളില്‍ 56% ആളുകള്‍ 55 വയസിനു മുകളിലുള്ളവരാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് 77 ശതമാനം ആളുകള്‍ക്കും അറിവില്ല. 86% ആളുകളും ഏതെങ്കിലും ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചിട്ടില്ല. ന്യൂനപക്ഷം എന്ന നിലയില്‍ 14% ആളുകള്‍ക്കു പ്രീമെട്രിക് സ്കോളര്‍ഷിപ്പും 8% ആളുകള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. എന്നാല്‍, 79% ആളുകളും ന്യൂനപക്ഷമെന്ന നിലയില്‍ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്തവരാണ്. 97.6% പേര്‍ക്കും യാതൊരുവിധ സംവരണവും ലഭിച്ചിട്ടില്ല. ഒരു ഓണ്‍ലൈന്‍ സര്‍വേക്കു പരിമിതികള്‍ ഏറെയുണ്ട്. എങ്കില്‍പ്പോലും ഇതില്‍ ലഭ്യമായ വിവരങ്ങള്‍ ക്രിസ്ത്യാനികളുടെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയുടെ ബാഹുല്യത്തിലേക്കു സൂചന നല്‍കുന്നതാണ്. ഈ വിഷയത്തെക്കുറിച്ചു പഠിച്ചു പരിഹാരമാര്‍ഗം നിര്‍ദേശിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നു സര്‍ക്കാരിനോടു ന്യൂനപക്ഷ കമ്മീഷന്‍ ശിപാര്‍ശ ചെയ്യണം.
Image: /content_image/News/News-2019-07-29-09:05:27.jpg
Keywords: ന്യൂനപക്ഷ
Content: 10843
Category: 1
Sub Category:
Heading: കൊലപാതക പരമ്പര: ഫിലിപ്പീന്‍സ് ദേവാലയങ്ങളില്‍ കൂട്ടമണികള്‍ മുഴങ്ങും
Content: മനില: ഫിലിപ്പീന്‍സില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊലപാതക പരമ്പരയോടുള്ള പ്രതിഷേധസൂചകമായി രൂപതയിലെ മുഴുവന്‍ ദേവാലയങ്ങളിലും കൂട്ടമണികള്‍ മുഴക്കാന്‍ ആഹ്വാനവുമായി സാന്‍ കാര്‍ലോസ രൂപത അധ്യക്ഷന്‍ ബിഷപ്പ് ജെറാര്‍ഡോ അല്‍മിനാസ. ഇക്കഴിഞ്ഞ ജൂലൈ 24ന് നെഗ്രോസ് മേഖലയില്‍ നടന്ന കൊലപാതകങ്ങളെ തുടര്‍ന്നാണ് എല്ലാദിവസവും രാത്രി 8 മണിക്ക് കൂട്ടമണിയടിക്കുവാന്‍ അദ്ദേഹം ഇടവകകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജൂലൈ 23ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അന്തോണി ട്രിനിഡാഡ്‌ വെടിയേറ്റ്‌ കൊല്ലപ്പെട്ടതിനെ അപലപിച്ചുകൊണ്ട് ബിഷപ്പ് പ്രസ്താവന പുറത്തിറക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് കൂട്ടക്കൊല അരങ്ങേറിയത്. 2017 മുതല്‍ കൃഷിക്കാരും, അഭിഭാഷകരും, മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഏതാണ്ട് 76 പേരാണ് ഫിലിപ്പീന്‍സില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കൊലപാതകങ്ങള്‍ക്ക് അന്ത്യമുണ്ടാകുന്നത് വരെ പ്രതിഷേധസൂചകമായും, നീതിക്ക് വേണ്ടിയുള്ള പോരാട്ടമായും ദേവാലയങ്ങളില്‍ കൂട്ടമണി അടിക്കണമെന്ന് ഇടവകകളോടും, മിഷന്‍ കേന്ദ്രങ്ങളോടും, ആത്മീയ ഭവനങ്ങളോടുമായി ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് സമാധാനവും നിയമവാഴ്ചയും അവസാനിച്ചുവെന്നതിന്റെ വെളിപ്പെടുത്തലാണ് ഈ കൊലപാതകങ്ങളെന്നും വിവേകശൂന്യമായ കൊലപാതകങ്ങള്‍ മനുഷ്യത്വരഹിതമാണെന്ന് ദേവാലയ മണികള്‍ ഓര്‍മ്മിപ്പിക്കട്ടെയെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കൂട്ടക്കൊലകള്‍ ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ബിഷപ്പ് ജെറാര്‍ഡോ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മെത്രാന്റെ ആഹ്വാനം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സെന്റ്‌ കാറ്റലീന പട്ടണത്തില്‍ ക്രൈസ്തവ വിശ്വാസികളായ പിതാവും മകനും വെടിയേറ്റ്‌ മരിച്ചത്. ഇതോടെ ഒരു ദിവസം തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മൂന്നു സഹോദരങ്ങള്‍ ഗുയിഹുല്‍ന്‍ഗാന്‍ പട്ടണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍, അയുന്‍ങ്കോണില്‍ വെച്ചും, സിയാട്ടനില്‍വെച്ചും കൊലപാതകം അരങ്ങേറി. പ്രാദേശിക അധികാരികളുടെ നിശബ്ദത കൊലപാതകികള്‍ക്ക് വളമാകുന്നുണ്ടെന്നും അധികാരികള്‍ തങ്ങളുടെ നിശബ്ദത അവസാനിപ്പിക്കണമെന്നും, സര്‍ക്കാരും വിപ്ലവകാരികളും തമ്മില്‍ ചര്‍ച്ച നടത്തണമെന്നും മെത്രാന്‍ ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-07-29-10:12:48.jpg
Keywords: ഫിലിപ്പീ
Content: 10844
Category: 1
Sub Category:
Heading: 'തെരുവിലെ വചനപ്രഘോഷകന്' ഒടുവില്‍ നഷ്ട്ടപരിഹാരവുമായി സ്‌കോട്ട്‌ലന്റ് യാര്‍ഡ്‌
Content: ലണ്ടന്‍: ലണ്ടനിലെ വഴിയോരത്ത് ദൈവ വചനം പ്രഘോഷിച്ചതിന്റെ പേരില്‍ അറസ്റ്റ് വരിച്ച ആഫ്രിക്കന്‍ വംശജനായ സുവിശേഷ പ്രഘോഷകന് നഷ്ട്ട പരിഹാരവുമായി സ്‌കോട്ട്‌ലന്റ് യാര്‍ഡ്‌. തെറ്റായ അറസ്റ്റിനും, അറസ്റ്റ് മൂലമുണ്ടായ അപമാനത്തിനും, അതുവഴിയുണ്ടായ മാനഹാനിക്കുമുള്ള നഷ്ട്ട പരിഹാരമായി 2500 പൗണ്ടാണ് ($ 3,100) പോലീസ് അധികൃതര്‍ കൈമാറിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലണ്ടനിലെ സൗത്ത്ഗേറ്റ് ട്യൂബ് സ്റ്റേഷന് പുറത്ത് ദൈവവചനം പ്രഘോഷിച്ചുകൊണ്ടിരിക്കെയാണ് അറുപത്തിനാലുകാരനായ ഒലുവോലെ ഇലെസ്നാമി എന്ന സുവിശേഷ പ്രവര്‍ത്തകനെ ലണ്ടന്‍ മെട്രോപ്പൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ കയ്യിലെ ബൈബിള്‍ പിടിച്ച് വാങ്ങി വിലങ്ങുവെക്കുമ്പോള്‍ “എന്റെ ബൈബിള്‍ എടുക്കരുത്. ആളുകള്‍ക്ക് ദൈവവചനം പറഞ്ഞുകൊടുക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്ന്‍ അദ്ദേഹം ഉറക്കെ പറയുന്നുണ്ടായിരിന്നു. ഈ ദൃശ്യങ്ങള്‍ വൈറലാകുകയും മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരിന്നു. ഏതാണ്ട് മുപ്പതുലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്.

"എന്റെ ബൈബിള്‍ എടുക്കരുത്": ലണ്ടനിലെ ആഫ്രിക്കൻ വംശജന്റെ സുവിശേഷവത്കരണം വൈറല്‍

News - 2019 സ്വന്തം ലേഖകന്‍ ലണ്ടന്‍: പോലീസ് അറസ്റ്റിനെ ഭേദിച്ച് ലണ്ടനിലെ വഴിയോരത്ത് ക്രിസ്തുവിന്റെ വചനം സധൈര്യം പ്രഘോഷിച്ച ആഫ്രിക്കന്‍ വംശജന്റെ സുവിശേഷവത്കരണ വീഡിയോ വൈറല്‍. തെരുവില്‍ സുവിശേഷം പ്രഘോഷിച്ച ആഫ്രിക്കൻ വംശജനെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹം സധൈര്യം നിലനില്‍ക്കുകയായിരിന്നു. അറസ്റ്റ് ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ ബൈബിൾ പോലീസ് പിടിച്ചു വാങ്ങുന്നതും വീഡിയോയിൽ കാണാം. ആ സമയത്ത് "എന്റെ ബൈബിള്‍ എടുക്കരുത്" എന്നു അദ്ദേഹം ഉച്ചത്തില്‍ പറയുന്നുണ്ടായിരിന്നു.

സമാധാനത്തിന് ഭംഗം വരുത്തിക്കൊണ്ട് വിദ്വേഷപരമായി പ്രസംഗിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഒലു ദൈവവചനം പ്രഘോഷിക്കവേ അതുവഴി പോയ ഒരാള്‍ അദ്ദേഹം ഇസ്ലാമിന് എതിരായി സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഫോണില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന്‍ ഒലുവിനെ അറസ്റ്റ് ചെയ്ത പോലീസ് അദ്ദേഹത്തെ 5 മൈല്‍ അകലെ ലണ്ടന്‍ ട്രാന്‍സ്പോര്‍ട്ട് സോണിലെ റോത്താം പാര്‍ക്കില്‍ ഇറക്കിവിട്ടു. യാത്രചിലവിനുള്ള തുക പോലും കയ്യിലില്ലാതിരുന്ന ഒലുവിന് ഹൈബാര്‍നെറ്റിലേക്ക് തിരികെ വരുവാനുള്ള ബസ് കൂലി ആരോ സംഭാവനയായി നല്‍കുകയായിരുന്നു. എന്നാല്‍ ഒലുവിന്റെ അറസ്റ്റിന് ശേഷം തെരുവ് സുവിശേഷ പ്രഘോഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന അപേക്ഷയുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ 'ക്രിസ്റ്റ്യന്‍ കണ്‍സേണ്‍' ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സമീപിച്ചു. ഏതാണ്ട് നാല്‍പ്പത്തിനായിരത്തിനടുത്ത് ആളുകളാണ് ഈ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്. യുകെയിലെ തെരുവ് പ്രഘോഷണങ്ങള്‍ക്ക് നീണ്ടകാലത്തെ ചരിത്രമുണ്ടെന്നും യേശു ക്രിസ്തുവിന്റെ സ്നേഹത്തോട് പ്രതികരിക്കുവാന്‍ എല്ലാവര്‍ക്കും കിട്ടുന്ന ഒരു പൊതുവായ അവസരമാണ് തെരുവ് പ്രഘോഷണമെന്നും ക്രിസ്റ്റ്യന്‍ കണ്‍സേണിന്റെ സ്ഥാപകനും, ചീഫ് എക്സിക്യുട്ടീവുമായ ആന്‍ഡ്രീ വില്ല്യംസ് പ്രതികരിച്ചു. മുസ്ലീങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും ദൈവം സ്നേഹിക്കുന്നുണ്ടെന്നു താന്‍ വിശ്വസിക്കുന്നതെന്നും എങ്കിലും തനിക്കവരോട് യോജിപ്പില്ല എന്ന്‍ പറയുവാനുള്ള അവകാശം തനിക്കുണ്ടെന്നും എല്ലാത്തിനും പുറമേ നമ്മള്‍ ജീവിക്കുന്നത് ഒരു ക്രിസ്ത്യന്‍ രാജ്യത്താണല്ലോ” എന്നുമായിരിന്നു ഒലുവിന്റെ പ്രതികരണം.

"I believe God loves everyone, including Muslims, but I have the right to say that I don't agree with with Islam - we are living in a Christian country, after all."https://t.co/VtsFnMNAhj#FreedomOfSpeech #StreetPreacher pic.twitter.com/G9u7l0Txc7
— Christian Concern (@CConcern) July 28, 2019

Image: /content_image/News/News-2019-07-29-12:24:10.jpg
Keywords: ബൈബി