Contents

Displaying 10541-10550 of 25166 results.
Content: 10855
Category: 1
Sub Category:
Heading: വയോധികയായ മുന്‍ സഹപ്രവര്‍ത്തകയെ കാണാൻ വലിയ ഇടയൻ നേരിട്ടെത്തി
Content: റോം: പേപ്പല്‍ വസതിയിൽ വര്‍ഷങ്ങളോളം സേവനം ചെയ്ത ശേഷം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന വയോധികയായ സന്യാസിനിയെ കാണാന്‍ ഫ്രാന്‍സിസ് പാപ്പ നേരിട്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഡോക്ടേർസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ റോമിലെ റെജീന മുണ്ടി ഹൗസ് എന്ന സന്യാസിനി ഭവനം അപ്രതീക്ഷിതമായി പാപ്പ സന്ദര്‍ശിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇപ്പോഴത്തെ വസതിയായ കാസ സാന്താ മാർത്തയില്‍ വര്‍ഷങ്ങളോളം സേവനം ചെയ്ത സിസ്റ്റര്‍ മരിയ മുക്കി എന്ന സന്യാസിനിയെ നേരില്‍ കണ്ട് സമയം ചിലവിടാനായിരിന്നു പാപ്പയുടെ സന്ദര്‍ശന ലക്ഷ്യം. ജോലിക്കാരുമായും, അതിഥികളുമായും മറ്റ് സന്യാസികളുമായും ഫോട്ടോ എടുക്കാനും ഫ്രാൻസിസ് മാർപാപ്പ സമയം കണ്ടെത്തി. എല്ലാവർക്കും അപ്പസ്തോലിക ആശീര്‍വ്വാദം നൽകിയതിന് ശേഷമാണ് പാപ്പ മടങ്ങിയത്. ഡോക്ടേർസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ പദവി വഹിക്കുന്ന ഫാ. തോമസ് മാവ്റിക്കാണ് ഈ വാർത്ത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 1981ൽ വിശുദ്ധ ജോൺ പോൾ മാർപാപ്പ, അലി അക്ക എന്ന അക്രമിയുടെ വെടിവെപ്പിൽ നിന്നും രക്ഷപ്പെട്ട സമയത്ത് ധരിച്ചിരുന്ന വസ്ത്രം സൂക്ഷിച്ചിരിക്കുന്നത് ഈ സന്യാസിനി ആശ്രമത്തിലാണെന്നത് ശ്രദ്ധേയമാണ്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSuperiorGeneralCM%2Fposts%2F960406977624693&width=500" width="500" height="824" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> വെടിയേറ്റതിനുശേഷം ജോൺപോൾ മാർപാപ്പയ്ക്ക് ചികിത്സ നൽകിയത് ജെമിലി ഹോസ്പിറ്റലായിരിന്നു. 2000 ജൂബിലി വർഷത്തോടനുബന്ധിച്ച് ആശുപത്രി അധികൃതർ മാർപാപ്പയുടെ വസ്ത്രം റെജീന മുണ്ടി ഹൗസ് സന്യാസിനി ഭവനത്തിനു സമ്മാനിക്കുകയായിരിന്നു. ഇപ്പോള്‍ ഇത് മാർപാപ്പമാരും മറ്റ് അതിഥികളും സന്ദര്‍ശിക്കുന്ന ചാപ്പലിൽ തിരുശേഷിപ്പ് വണക്കത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.
Image: /content_image/News/News-2019-07-31-05:51:24.jpg
Keywords: പാപ്പ, ഫ്രാന്‍സിസ്
Content: 10856
Category: 22
Sub Category:
Heading: ഇടവക നേഴ്സ്: പുതിയ പദ്ധതിയുമായി ഇറ്റാലിയൻ മെത്രാൻ സമിതി
Content: 'ഒരു നേഴ്സ് ഇടവകയിൽ' എന്ന പദ്ധതിയുമായി ആരോഗ്യ സംരക്ഷണത്തിനായുള്ള അജപാലക വിഭാഗത്തിന്‍റെ ഇറ്റാലിയന്‍ കാര്യാലയം. ഇതു സംബന്ധിച്ചു ജൂലൈ 29ന് പ്രാദേശിക ആരോഗ്യസംഘടനയും (ASL ) ഇറ്റാലിയൻ മെത്രാൻ സമിതിയും ചേർന്ന് കരാറില്‍ ഒപ്പുവച്ചു. ദേശീയ ആരോഗ്യ സേവനത്തിനു സഹായകമാകത്തക്കരീതിയിൽ ഇടവക ജനങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ആരോഗ്യ അജപാലന സമിതിയുടെ പ്രതിനിധിയുമായി ഇടവക നേഴ്സിന്റെ കൂടിക്കാഴ്ചയും ചര്‍ച്ചകളും ഇതിന് സഹായകമാകും. പദ്ധതിയുടെ പരീക്ഷണം പിയ്യാമോൻതെ, ലാസിയോ ബസിലിക്കാത്ത് എന്നീ സ്ഥലങ്ങളിലാണ് ആദ്യം നടക്കുക. അധികം വൈകാതെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും.
Image: /content_image/News/News-2019-07-31-06:41:26.jpg
Keywords: നേഴ്സ
Content: 10857
Category: 1
Sub Category:
Heading: പാക്കിസ്ഥാനി കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ വക 250 മില്യണ്‍
Content: കറാച്ചി: പാക്കിസ്ഥാനിലെ കത്തോലിക്കരുടെ മുഖമുദ്രയും ഒന്നര നൂറ്റാണ്ടിന്റെ ചരിത്രവും വഹിക്കുന്ന കറാച്ചിയിലെ സെന്റ്‌ പാട്രിക് കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ധനസഹായം. ദേവാലയ പുനരുദ്ധാരണത്തിന് സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ 250 മില്യണ്‍ പാക്കിസ്ഥാന്‍ റുപ്പിയാണ് അനുവദിച്ചിരിക്കുന്നത്. സെന്റ്‌ പാട്രിക് കത്തീഡ്രല്‍ റെക്ടര്‍ ഫാ. മാരിയോ റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി ഇക്കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തുക അനുവദിക്കുവാനുള്ള ധാരണയായത്. ഫണ്ടിന്റെ ആദ്യ ഗഡു ഉടന്‍ അനുവദിക്കാമെന്ന്‍ ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി അറ്റകുറ്റപ്പണികള്‍ ആരംഭിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ 5 കോടി അനുവദിക്കാമെന്നും ബാക്കി തുക 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുമെന്നുമാണ് മുറാദ് അലി പറഞ്ഞത്. സര്‍ക്കാര്‍ ഗസറ്റില്‍ ദേവാലയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടെന്നും, ദേവാലയം ഏറെ കലാപരമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നുമുള്ള ഗസറ്റ് വിവരണം മുഖ്യമന്ത്രി വായിച്ചു. പാക്കിസ്ഥാന്റെ, പ്രത്യേകിച്ച് സിന്ധ് മേഖലയുടെ പുരോഗതിക്ക് ക്രിസ്ത്യന്‍ സമൂഹം ചെയ്യുന്ന സേവനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ സമൂഹം ചെയ്യുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണെന്നും, താനും സെന്റ്‌ പാട്രിക് സ്കൂളിലാണ് പഠിച്ചതെന്നും മുഖ്യമന്ത്രി സ്മരിച്ചു. ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുവാന്‍ ക്രിസ്ത്യന്‍ സമൂഹം തയ്യാറാണെന്ന് മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി കൊണ്ട് ഫാ. റോഡ്രിഗസ് പറഞ്ഞു. സിന്ധ് പ്രവിശ്യയിലെ ഏറ്റവും ആദ്യത്തെ പള്ളിയാണ് സെന്റ്‌ പാട്രിക് ദേവാലയം. സെന്റ്‌ പാട്രിക് കത്തീഡ്രലിന്റെ ഉള്‍വശം ഗ്ലാസ്സ്, കല്ല്‌, മരം എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അള്‍ത്താരയും പരിസരവും എണ്ണച്ഛായം കൊണ്ട് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. ഒരേസമയം ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം വിശ്വാസികളെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന ഗോത്തിക്ക് റിവൈവല്‍ വാസ്തുശൈലിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ ദേവാലയം 1845-ലാണ് നിര്‍മ്മിക്കപ്പെട്ടത്.
Image: /content_image/News/News-2019-07-31-08:51:08.jpg
Keywords: പാക്കി
Content: 10858
Category: 1
Sub Category:
Heading: യുക്രേനിയന്‍ കുരിശ് പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്ന് മൂന്നു ലക്ഷം വിശ്വാസികള്‍
Content: കീവ്, യുക്രൈന്‍: സ്ലാവിക് ജനതയുടെ കൂട്ട മാമ്മോദീസയുടെ 1031-മത് സ്മരണ പുതുക്കി നടന്ന യുക്രേനിയന്‍ ക്രോസ് പ്രദിക്ഷിണത്തില്‍ പങ്കുചേര്‍ന്നത് മൂന്നു ലക്ഷം വിശ്വാസികള്‍. ജൂലൈ 27-ന് യുക്രേനിലെ കീവ് നഗരത്തില്‍വെച്ചാണ് മധ്യകാലഘട്ടത്തിലെ കീവന്‍ റൂസ് രാജ്യത്തിന്റെ ക്രൈസ്തവവത്കരണത്തിന്റെ സ്മരണ പുതുക്കിയത്. സെന്റ്‌ വ്ലാഡിമിര്‍ മലമുകളില്‍ നിന്നും ആരംഭിച്ച് 2 മൈല്‍ മാറി ലാവ്രായിലെ കീവ് ഗുഹ വരെ ദൈര്‍ഘ്യം നിറഞ്ഞ വാര്‍ഷിക പ്രദിക്ഷിണം യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭയാണ് (OCU) സംഘടിപ്പിച്ചത്. ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ഒനുഫ്രി മെത്രാപ്പോലീത്ത പ്രദിക്ഷിണത്തിന് നേതൃത്വം നല്‍കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ പ്രദിക്ഷണം പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചിരിന്നു. ജൂലൈ 28-ന് കീവ് പെച്ചെര്‍സ്കാ ലാവ്രായിലെ അസംപ്ഷന്‍ കത്തീഡ്രലിന് മുന്നില്‍വെച്ച് ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പ്രത്യേക ആരാധനയിലും വന്‍ പങ്കാളിത്തമാണുണ്ടായത്.
Image: /content_image/News/News-2019-07-31-10:38:12.jpg
Keywords: യുക്രേ, റഷ്യ
Content: 10859
Category: 1
Sub Category:
Heading: പ്രിയ വൈദികന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ സിറിയന്‍ ക്രൈസ്തവര്‍
Content: ഡമാസ്ക്കസ്: ക്രൈസ്തവ - ഇസ്ലാം മതാന്തര സംവാദങ്ങളില്‍ ഏര്‍പ്പെട്ട് സിറിയയുടെ സമാധാനത്തിനായി അക്ഷീണം പ്രയത്നിച്ച ജെസ്യൂട്ട് സംഭാംഗമായി വൈദികനെ കാണാതായിട്ട് ആറ് വര്‍ഷങ്ങള്‍. 2013 ജൂലൈ 28നും ജൂലൈ 29നും മധ്യേയാണ് റോമില്‍ നിന്നുള്ള ഫാ. പൗളോ ഡാൽ ഒഗ്ളിയോ എന്ന വൈദികനെ കാണാതാകുന്നത്. അദ്ദേഹം എവിടെയാണെന്ന് ആറു വർഷത്തിനിടെ ധാരാളം കിംവദന്തികൾ പ്രചരിച്ചിരുന്നെങ്കിലും ഒന്നുപോലും വിശ്വാസ യോഗ്യമായിരുന്നില്ല. തങ്ങളുടെ വൈദികനെ പറ്റിയോ, അദ്ദേഹത്തെ കൊണ്ടുപോയ ആളുകളെ പറ്റിയോ യാതൊരുവിധ വിവരവുമില്ലെന്ന് ആലപ്പോയിലെ കൽദായ ബിഷപ്പും, കാരിത്താസ് സിറിയയുടെ മുൻ അധ്യക്ഷനുമായിരുന്ന മോൺസിഞ്ഞോർ ആന്റേയിൻ ഓഡോ പറഞ്ഞു. വൈദികന്റെ തിരോധാനത്തിന് പിന്നില്‍ ഉത്തരം കിട്ടാത്ത ഒരുപാട് സാധ്യതകളും, ചോദ്യങ്ങളും അവശേഷിപ്പിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദികളുമായി പോലും സംവാദത്തിന്റെ പാതയായിരുന്നു ഫാ. പൗളോ സ്വീകരിച്ചിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രതാപകാലത്ത് അവരുടെ തലസ്ഥാനമായിരുന്ന റാക്കാ സന്ദർശിക്കുവേയാണ് ഫാ. പൗളോയെ കാണാതാവുന്നത്. അദ്ദേഹത്തെ തീവ്രവാദികൾ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയെന്ന് മുൻ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത് ചില ഉറവിടങ്ങൾ സ്ഥിരീകരിച്ചെങ്കിലും തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. ആറു വർഷങ്ങൾക്കുശേഷവും തങ്ങളുടെ പ്രിയ വൈദികന്‍റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് സിറിയയിലെ ക്രൈസ്തവര്‍.
Image: /content_image/News/News-2019-07-31-15:11:16.jpg
Keywords: സിറിയ
Content: 10860
Category: 1
Sub Category:
Heading: ഹൂസ്റ്റണ്‍ ഒരുങ്ങി: സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന് ഇന്നു ആരംഭം
Content: ഹൂസ്റ്റണ്‍: നീണ്ട കാത്തിരിപ്പിനും ഒരുക്കങ്ങള്‍ക്കും ഒടുവില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന് ഇന്നു ആരംഭമാകും. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ആതിഥ്യമരുളുന്ന കണ്‍വെന്‍ഷന്‍ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വെന്‍ഷന്‍ നഗറിലാണ് നടക്കുക. ഇന്നു വൈകുന്നേരം 3.45ന് ദിവ്യബലിയോടെ കണ്‍വെന്‍ഷന്‍ തുടങ്ങും. തുടര്‍ന്ന് 6.45നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി സന്ദേശം നല്‍കും. രാത്രി എട്ടിന് എറൈസ് എന്ന പേരില്‍ ഓപ്പണിംഗ് പ്രോഗ്രാം അരങ്ങേറും. ഫാ. ഷാജി തുമ്പേച്ചിറയിലാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഇടവകയിലെ 380 പേര്‍ പരിപാടിയില്‍ അണിനിരക്കും. കേരളീയ നാടന്‍ കലാരൂപങ്ങള്‍ക്കൊപ്പം നൂതന കലാരൂപങ്ങളും കോര്‍ത്തിണക്കി ഒന്നര മണിക്കൂറോളം നീണ്ടുനില്ക്കുന്ന ദൃശ്യവിസ്മയമാണ് ഓപ്പണിംഗ് പരിപാടിയില്‍ ഒരുക്കുന്നത്. കേരളത്തിലെയും അമേരിക്കയിലെയും അറിയപ്പെടുന്ന സാമൂഹ്യ ആത്മീയ പ്രഭാഷകര്‍ സന്ദേശം നല്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് തുടങ്ങിയവരും പ്രഭാഷണം നയിക്കും. ബ്രാഹ്മണ കുടുംബത്തില്‍ നിന്നു യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച പരിവര്‍ത്തന സാക്ഷ്യവും ജീവിത അനുഭവവും വിവരിക്കാന്‍ മുന്‍ ചലച്ചിത്ര താരം നടി ക്രിസ്റ്റീന മോഹിനി ശ്രീനിവാസനും എത്തുന്നുണ്ട്. കണ്‍വെന്‍ഷനായി ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്കിയത്. ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഫാ. അലക്‌സ് വിരുതകുളങ്ങര, ഫാ. അനില്‍ വിരുതകുളങ്ങര, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ, വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ഫൊറോന ട്രസ്റ്റി സണ്ണി ടോം എന്നിവരും കമ്മറ്റി അംഗങ്ങളും ചേര്‍ന്നാണു കര്‍ദ്ദിനാളിനെയും കൂരിയ ചാന്‍സലര്‍ ഫാ. വിന്സെന്റ് ചെറുവത്തൂരിനെയും സ്വീകരിച്ചത്.
Image: /content_image/News/News-2019-08-01-03:47:26.jpg
Keywords: മോഹിനി
Content: 10861
Category: 18
Sub Category:
Heading: മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം: കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍
Content: ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അസമത്വത്തിനുമെതിരേ ആഗോള തലത്തില്‍ തന്നെ ഉയരുന്ന അപൂര്‍വം ചില ശബ്ദങ്ങളില്‍ ഉന്നത ശീര്‍ഷനായ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് വഴി ഇന്ത്യ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്കൊപ്പമാണെന്ന സന്ദേശമാവും ലോകത്തിന് നല്‍കുകയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 2018ല്‍ ഭാരതത്തിന്റെയും വത്തിക്കാന്റെയും നയതന്ത്ര ബന്ധങ്ങളുടെ എഴുപതാം വാര്‍ഷികം ആഘോഷിച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങളുടേയും ഊഷ്മളമായ ബന്ധത്തിന്റെ വൃത്താന്തമായി പോപ്പിന്റെ സന്ദര്‍ശനം മാറുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ നിരവധി തവണ കത്തോലിക്ക സംഘടനകളും കാത്തലിക് ബിഷപ്‌സ് കോണ്ഫറന്‍സും മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഈയടുത്ത കാലത്താണ് മാര്‍പാപ്പ മ്യാന്‍മാര്‍, ബംഗ്ലാദേശ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ പല അവസരങ്ങളിലും പാപ്പ താത്പര്യം പ്രകടിപ്പിച്ചെങ്കിലും കേന്ദ്രം കാണിക്കുന്ന നിസംഗതയാണ് സന്ദര്‍ശനം നീളുന്നതിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നത്.
Image: /content_image/India/India-2019-08-01-03:56:41.jpg
Keywords: പാപ്പ, ഇന്ത്യ
Content: 10862
Category: 1
Sub Category:
Heading: പാഴാക്കരുതേ! ഇന്നും നാളെയും ദണ്ഡവിമോചനത്തിന് അവസരം
Content: ഇറ്റലി: ആഗോള സഭയില്‍ മാര്‍പാപ്പ ആദ്യമായി പ്രഖ്യാപിച്ച 'പോര്‍സ്യുങ്കുള ദണ്ഡവിമോചനം' നേടാന്‍ വീണ്ടും അവസരം. ഇന്നു ഓഗസ്റ്റ് 1 സന്ധ്യമുതല്‍ ഓഗസ്റ്റ് 2 സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് പോര്‍സ്യുങ്കുള ദണ്ഡ വിമോചനത്തിന്റെ കാരണക്കാരനായി ചരിത്രം വിശേഷിപ്പിക്കുന്നത്. നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ സഭയിലുണ്ടെങ്കിലും കത്തോലിക്കാ സഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമാണ് പോര്‍സ്യുങ്കുള ദണ്ഡവിമോചനം. ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പുരാതന ദേവാലയമായിരുന്നു പോര്‍സ്യുങ്കുള. കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധന്‍ ദേവാലയം പുനരുദ്ധരിക്കുവാന്‍ അതിനോടു ചേര്‍ന്ന് ദേവാലയത്തില്‍ താമസമാക്കി. ഫ്രാന്‍സിസ് അസീസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെ വെച്ചാണ് വിശുദ്ധന്‍ തന്റെ ആദ്ധ്യാത്മിക ജീവിതം ആരംഭിക്കുന്നതും, സന്യാസ സഭക്ക് രൂപം നല്‍കുന്നതും. ഇക്കാലയളവില്‍ തനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് വിശുദ്ധന്‍ മാതാവിനോട് കരഞ്ഞപേക്ഷിക്കാറുണ്ടായിരുന്നു. പിന്നീട് ലഭിച്ച ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ പോര്‍സ്യുങ്കുള ദണ്ഡവിമോചനം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ഹോണോറിയൂസ് പാപ്പാക്ക് അപേക്ഷ സമര്‍പ്പിച്ചു. അതുവരെ കേള്‍ക്കാതിരുന്ന സമ്പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിക്കുവാന്‍ പാപ്പാ ആദ്യം തയ്യാറായില്ലെങ്കിലും കര്‍ത്താവായ യേശുവും ഇതാഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പാപ്പ പിന്നീട് ദണ്ഠവിമോചനം അനുവദിക്കുകയായിരുന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. പോര്‍സ്യുങ്കുള ദണ്ഡവിമോചനം പൂര്‍ണ്ണമായ ഇളവാണ്. ( #{red->n->n-> പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും.}# ) നാളെ ആഗസ്റ്റ് 2നു 8 ദിവസങ്ങള്‍ മുന്‍പോ, ശേഷമോ നല്ല കുമ്പസാരം നടത്തുക എന്നതാണ് ദണ്ഡവിമോചനം നേടുന്നതിനുള്ള ഏറ്റവും പ്രധാന കാര്യം. നാളെ (ഓഗസ്റ്റ് 2) വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടു കൂടി വിശുദ്ധ കുര്‍ബാന സ്വീകരിക്കുക എന്നതാണ് അടുത്ത പടി. അനുതാപവും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഇടവക ദേവാലയത്തില്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, വിശ്വാസ പ്രമാണവും ചൊല്ലിയതിനു ശേഷം മാര്‍പാപ്പയുടെ നിയോഗം സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും വേണം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദണ്ഡവിമോചനത്തിനുള്ള തിയതി തീരുമാനിച്ചതും വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി തന്നെയായിരിന്നുവെന്നാണ് ചരിത്രം. വിശുദ്ധ പത്രോസിന്റെ ചങ്ങലകളുടെ ഓര്‍മ്മദിവസം (തടവറയില്‍ നിന്നും മോചിതനായത്) ഓഗസ്റ്റ് ഒന്ന്‍ എന്ന തീയതിയെ അടിസ്ഥാനപ്പെടുത്തിയാണ് ദിവസം നിജപ്പെടുത്തിയത്. ഈ ദിവസം പാപികള്‍ക്ക് തങ്ങളുടെ പാപമാകുന്ന ചങ്ങലകളില്‍ നിന്നും മോചനം നേടുവാന്‍ കഴിയണമെന്ന് വിശുദ്ധ ഫ്രാന്‍സിസ് ആഗ്രഹിച്ചു. ഇറ്റലിയിലെ അസീസ്സിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള സെന്റ്‌ മേരി ഓഫ് ഏഞ്ചല്‍സ് ബസലിക്കയിലാണ് ഇപ്പോള്‍ പോര്‍സ്യുങ്കുള ചാപ്പല്‍ സ്ഥിതി ചെയ്യുന്നത്.
Image: /content_image/News/News-2019-08-01-06:10:44.jpg
Keywords: ദണ്ഡ
Content: 10863
Category: 18
Sub Category:
Heading: 'ന്യൂനപക്ഷ കമ്മീഷന്റെ അനീതി അവസാനിപ്പിക്കണം'
Content: കോട്ടയം: ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട അനീതി അവസാനിപ്പിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കണം. ക്രൈസ്തവരിലെ പിന്നോക്കാവസ്ഥ കണ്ടെത്താന്‍ ഒരു പഠന കമ്മീഷനെ നിയോഗിക്കാനുള്ള ശുപാര്‍ശ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കണം. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ അശാസ്ത്രീയമായ പ്രവര്‍ത്തനം തിരുത്തണമെന്നും പ്രസിഡന്റ് വര്‍ഗീസ് ആന്റണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, സിബി മുക്കാടന്‍, ടോം കൈയാലകം, ജോയി പാറപ്പുറം, സൈബി അക്കര ആനീസ് ജോര്‍ജ്, അച്ചാമ്മ യോഹന്നാന്‍, ബാബു വള്ളപ്പുര തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-08-01-06:55:25.jpg
Keywords: കോണ്‍ഗ്ര
Content: 10864
Category: 1
Sub Category:
Heading: അമേരിക്കയില്‍ നൂറ്റാണ്ട് പഴക്കമുള്ള കത്തീഡ്രല്‍ ദേവാലയം അഗ്നിക്കിരയായി
Content: ടെക്സാസ്: പാരീസിലെ നോട്രഡാം കത്തീഡ്രല്‍ ദേവാലയം അഗ്നിക്കിരയായതിന്റെ ഞെട്ടല്‍ മാറും മുന്‍പ് അമേരിക്കയിലെ ടെക്‌സാസിലെ പുരാതന ദേവാലയമായ ചര്‍ച്ച് ഓഫ് വിസിറ്റേഷനിലും വന്‍ അഗ്നിബാധ. അഗ്‌നിബാധയില്‍ 125 വര്‍ഷം പഴക്കമുള്ള ദേവാലയം പൂര്‍ണ്ണമായും കത്തിനശിച്ചു. ഏഴ് മാസങ്ങള്‍ക്കു ശേഷം ദേവാലയത്തിന്റെ ജൂബിലി ആഘോഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി വരവെയാണ് അപകടം ഉണ്ടായിരിക്കുന്നത്. അതേസമയം സക്രാരി അത്ഭുതകരമായ വിധത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും നിലവില്‍ അഗ്നിബാധയുടെ കാരണം കണ്ടെത്താനായിട്ടില്ല. 30-40 മില്യണ്‍ ഡോളറിനടുത്തു നാശനഷ്ട്ടമുണ്ടായതായി കരുതപ്പെടുന്നു. ഏറെ വേദനാജനകമായ കാഴ്ചകള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്ന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം ഓസ്റ്റിന്‍ രൂപതയിലെ ബിഷപ്പ് ജോ വാസ്‌ക്വീസ് പ്രതികരിച്ചു. തീ നിയന്ത്രണവിധേയമാക്കിയ ഉദ്യോഗസ്ഥരെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും ചരിത്രനിധിയായ ദേവാലയത്തെ ഓര്‍ത്ത് വേദനിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 185 കുടുംബങ്ങളിലായി അഞ്ഞൂറിലേറെ കുടുംബാംഗങ്ങളാണ് ദേവാലയത്തിന് കീഴിലുള്ളത്.
Image: /content_image/News/News-2019-08-01-07:16:11.jpg
Keywords: അമേരി, യു‌എസ്