Contents
Displaying 10581-10590 of 25164 results.
Content:
10895
Category: 18
Sub Category:
Heading: ത്യാഗപൂര്‍ണ്ണ സേവനം സഭയുടെ കരുത്ത്: മാര്‍ പെരുന്തോട്ടം
Content: പാലാ: സഭയില്‍ ത്യാഗപൂര്‍ണമായ സേവനം നടത്തിയ വിശ്വാസി സമൂഹത്തിന്റെയും വൈദിക ശ്രേഷ്ഠരുടെയും പ്രവര്‍ത്തനങ്ങളാണ് സഭയുടെ കരുത്ത് എന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. പാലാ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ ഇന്നലെ നടന്ന രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും സംയുക്തസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പാരന്പര്യം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകാന്‍ സഭാമക്കളായ ഏവര്‍ക്കും കടമയുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. എഴുപത് വര്‍ഷം പിന്നിടുന്ന പാലാ രൂപത വിവിധ മണ്ഡലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടണമെന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. സഭാകാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും അല്മായ ദൈവശാസ്ത്ര പരിശീലനം ശക്തിപ്പെടുത്തണമെന്നും ബിഷപ്പ് ഓര്‍മപ്പെടുത്തി. പാലാ രൂപതയുടെ സര്‍വതോന്മുഖ വളര്‍ച്ചയ്ക്ക് ശക്തിയും കരുത്തും പകര്‍ന്ന രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിലിനെയും അല്മായ നേതാക്കളെയും അനുസ്മരിച്ച് പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ് പ്രസംഗിച്ചു. അതോടൊപ്പം പാസ്റ്ററല്‍ കൗണ്‍സിലില്‍ അംഗമായിരുന്ന അന്തരിച്ച കെ.എം. മാണി എംഎല്‍എയെ അനുസ്മരിക്കുകയും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു. ഷംഷാബാദ് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കൊല്ലംപറന്പില്‍ ഗുജറാത്ത് മിഷനെ സംബന്ധിച്ചും ഫാ. ജോര്‍ജ് കാരാംവേലി അഡിലാബാദ് മിഷനെപ്പറ്റിയും വിശദീകരിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപ്പറന്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍ കൃതജ്ഞതയര്‍പ്പിച്ചു.
Image: /content_image/India/India-2019-08-06-04:18:00.jpg
Keywords: പെരുന്തോ

10896
Category: 9
Sub Category:
Heading: അവധിക്കാല ആത്മീയ സംഗമത്തിനൊരുങ്ങി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന്. നവോന്മേഷ വചന വിരുന്നുമായി ഇത്തവണ സോജിയച്ചനൊപ്പം ഫാ.ജോസ് അഞ്ചാനിക്കൽ
Content: ബർമിങ്ഹാം: വീണ്ടുമൊരിക്കൽകൂടി അവധിക്കാലത്ത് ദൈവസന്നിധിയയിൽ ആയിരിക്കുകവഴി ആത്മീയ നവോന്മേഷത്താൽ നിറയാൻ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പ്രാപ്തമാക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് ബഥേൽ സെന്ററിൽ നടക്കും. ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന, പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ, ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷനിൽ പ്രശസ്ത വചന പ്രഘോഷകൻ ഫാ. ജോസ് അഞ്ചാനിക്കൽ വചന ശുശ്രൂഷ നടത്തും. അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകരായ ഫാ.ഷൈജു നടുവത്താനി, ബ്രദർ ജാക്‌സൺ ജോസ്, ബ്രദർ ജേക്കബ് വർഗീസ് എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. അവധിക്കാല കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ 07506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267
ജോബി ഫ്രാൻസിസ് 07588 809478.
Image: /content_image/Events/Events-2019-08-06-04:27:38.jpg
Keywords: രണ്ടാം ശനി

10897
Category: 1
Sub Category:
Heading: പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണം കുതിക്കുന്നു: മുന്നറിയിപ്പുമായി മുന്‍ ഇറാഖി നിയമസഭാംഗം
Content: ഇര്‍ബില്‍: ലോകത്തെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ സമൂഹങ്ങളില്‍ ഒന്നായ ഇറാഖി ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുണ്ടാകുന്നുവെന്ന മുന്നറിയിപ്പുമായി മുന്‍ ഇറാഖി നിയമസഭാംഗം. ഇറാഖില്‍ നിന്ന്‍ എന്നെന്നേക്കുമായി പലായനം ചെയ്യുന്ന ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ നിന്നുള്ള മുന്‍ നിയമസഭാംഗമായ ജോസഫ് സ്ലേവയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മതപീഡനവും, വിവേചനവും കൊണ്ട് ജീവിതം ദുസഹമായ ഇറാഖിലെ മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കു മുന്നില്‍ മുന്നോട്ടുള്ള ഏക വഴി കുടിയേറ്റമാണെന്ന വിലയിരുത്തലാണ് ഇറാഖ് വിടുന്നതിന് പ്രേരിപ്പിക്കുന്നത്. 1980-ല്‍ പതിനെട്ട് ലക്ഷത്തോളം ക്രൈസ്തവരാണ് ഇറാഖില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2014-ലെ വിവരമനുസരിച്ച് വെറും നാല് ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമാണ് ഇറാഖില്‍ ഉള്ളതെന്ന്‍ സ്ലേവ ചൂണ്ടിക്കാട്ടി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവത്തോടെ മതപീഡനത്തെ ഭയന്ന്‍ ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹം കുര്‍ദ്ദിസ്ഥാന്‍ മേഖലയില്‍ അഭയം തേടുന്നതിനോ, വിദേശത്തേക്ക് കുടിയേറിപ്പാര്‍ക്കുന്നതിനോ നിര്‍ബന്ധിതരായെന്നും, ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പരാജയത്തിനു ശേഷവും വിവേചനം നിലനില്‍ക്കുന്നതിനാല്‍ ക്രിസ്ത്യാനികളെ രാജ്യം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ടെന്നും സ്ലേവ വിവരിച്ചു. നിനവേയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെങ്കിലും വളരെ കുറച്ച് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മാത്രമാണ് തിരികെ വരാന്‍ തയാറായിട്ടുള്ളൂ. ഇസ്ലാമിക് സ്റ്റേറ്റിനോടും മറ്റ് തീവ്രവാദി സംഘടനകളോടും ആഭിമുഖ്യമുള്ളവരുടെ സാന്നിധ്യം ഇപ്പോഴും മേഖലയില്‍ ഉണ്ടെന്ന ബോധ്യമാണ് ക്രിസ്ത്യാനികളെ തിരിച്ചുവരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നും അനുമാനിക്കുന്നു. ഇറാഖിലെ ക്രിസ്ത്യന്‍ സാന്നിധ്യം ക്രമേണ ഇല്ലാതായികൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനു മുന്‍പും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ അവസ്ഥ വ്യക്തമായി അറിയാവുന്ന മുന്‍ നിയമസഭാംഗമായ ജോസഫ് സ്ലേവയുടെ വാക്കുകള്‍ക്കു പ്രത്യേക പ്രാധാന്യം തന്നെയാണുള്ളത്.
Image: /content_image/News/News-2019-08-06-05:48:39.jpg
Keywords: ഇറാഖ, സിറി

10898
Category: 14
Sub Category:
Heading: ഫിലിസ്‌ത്യരുടെ ഉത്ഭവം: ബൈബിൾ വിവരണങ്ങൾ സ്ഥിരീകരിച്ച് ഗവേഷകസംഘം
Content: ബാവരിയ: ഫിലിസ്‌ത്യരുടെ ഉത്ഭവത്തെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ പുരാവസ്തു ഗവേഷണഫലമായും ജനതിക ശാസ്ത്ര തെളിവുകളുടെ അടിസ്ഥാനത്തിലും സത്യമാണെന്ന് സ്ഥിരീകരണം. ഫിലിസ്‌ത്യർ ആരാണെന്നും എവിടുന്നാണ് അവർ വന്നതെന്നും അറിയാനായി 1997 മുതൽ 2016 വരെ ഇസ്രായേലിലെ അഷ്കെലോണിൽ ബിസി ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ പഴക്കമുളള നൂറുകണക്കിന് മനുഷ്യാവശിഷ്ടങ്ങളിൽ പഠനം നടത്തിയിരുന്നു. ഇതില്‍ നിന്നു ലഭിച്ച പുതിയ പഠനഫലം ഫിലിസ്‌ത്യർ ആരാണെന്നും, അവർ എവിടെനിന്നാണ് വന്നതെന്നുമുളള ബൈബിൾ വിവരണങ്ങളെ സാധൂകരിക്കുകയാണ്. ആമോസിന്റെ പുസ്തകം ഒന്‍പതാം അദ്ധ്യായത്തിൽ ഈജിപ്തിൽ നിന്നും ഇസ്രായേൽക്കാരെ മോചിപ്പിച്ചതു പോലെ ഫിലിസ്‌ത്യരെ കഫ്‌ത്തോറില്‍ നിന്നും ദൈവം രക്ഷിച്ച സംഭവത്തെ പരാമർശിക്കുന്നുണ്ട്. കഫ്‌ത്തോറില്‍നിന്നു വന്ന കഫ്‌ത്തോര്യര്‍ അവരെ നശിപ്പിക്കുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്‌തുവെന്ന് നിയമാവര്‍ത്തനം രണ്ടാം അധ്യായത്തിലും സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ കഫ്‌ത്തോർ എവിടെയായിരുന്നുവെന്ന ചോദ്യം പുരാവസ്തു ഗവേഷകര്‍ക്ക് മുന്‍പില്‍ ഉയരുകയായിരിന്നു. കഫ്‌ത്തോർ എന്നത് പണ്ടത്തെ ക്രീറ്റ് നാഗരികതയാണെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. ആദ്യം മുതലേ അവിടെ ജീവിച്ചിരുന്ന നിവാസികൾക്ക് പകരമായാണ് ഫിലിസ്‌ത്യർ അവിടെ വാസമുറപ്പിച്ചതെന്നും, അവർ കടൽ വഴിയാണ് വന്നതെന്നും വിശുദ്ധ ഗ്രന്ഥം സൂചന നല്‍കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ശാസ്ത്ര പുരാവസ്തു ഗവേഷകരും സാക്ഷ്യപ്പെടുത്തുകയാണ്. പഠനങ്ങളുടെ വെളിച്ചത്തിൽ ബിസി പന്ത്രണ്ടാം നൂറ്റാണ്ടിൽ ഫിലിസ്‌ത്യർ അഷ്കെലോണിലേക്ക് കുടിയേറിയതാണെന്ന് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ മൈക്കിൾ ഫെൽഡ്മാനും, ഗവേഷണത്തിന് നേതൃത്വം നൽകിയ ഡാനിയൽ മാസ്റ്ററും സ്ഥിരീകരിക്കുന്നു. ചുരുക്കത്തില്‍ ബൈബിളിലെ ഫിലിസ്ത്യന്‍ ഉത്ഭവം സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
Image: /content_image/News/News-2019-08-06-07:39:18.jpg
Keywords: ബൈബി, ഗവേഷ

10899
Category: 1
Sub Category:
Heading: ആധുനിക തുര്‍ക്കിയിലെ ആദ്യ ക്രിസ്ത്യന്‍ ദേവാലയത്തിന് പ്രസിഡന്റ് തറക്കല്ലിട്ടു
Content: അങ്കാറ: ഒരു നൂറ്റാണ്ട് മുന്‍പ് റിപ്പബ്ലിക്കായി മാറിയശേഷം മുസ്ലീം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ക്രിസ്ത്യന്‍ ദേവാലയത്തിന് പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ തറക്കല്ലിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്താംബൂളിലെ യെസില്‍കോവ് ജില്ലയില്‍ നിര്‍മ്മിക്കുന്ന ക്രൈസ്തവ ദേവാലയത്തിന് തറക്കല്ലിട്ടത്. ഇതോടെ ഇസ്താംബൂളിലെ ഏതാണ്ട് പതിനയ്യായിരത്തോളം വരുന്ന സിറിയന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ അസ്സീറിയക്കാരുടെ ചിരകാലാഭിലാഷം പൂര്‍ത്തിയാകുവാന്‍ ഒരുങ്ങുകയാണ്. തുര്‍ക്കിയിലെ ഏറ്റവും പുരാതന സമുദായങ്ങളിലൊന്നായ അസ്സീറിയന്‍ സമൂഹത്തിന്റെ ആരാധനാപരവും, അല്ലാത്തതുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റേണ്ടത് തുര്‍ക്കി റിപ്പബ്ലിക്കിന്റെ കടമയാണെന്ന്‍ തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ച് എര്‍ദോര്‍ഗന്‍ പറഞ്ഞു. കഴിഞ്ഞ നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ തുര്‍ക്കിയില്‍ നിരവധി പ്രശ്നങ്ങളും, കഷ്ടതകളും ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും പരസ്പര സഹവര്‍ത്തിത്വത്തില്‍ വിള്ളല്‍ ഏല്‍ക്കുവാന്‍ നമ്മള്‍ സമ്മതിച്ചിട്ടില്ലെന്നും, രാജ്യത്തോട് കൂറുള്ള എല്ലാവരും രാജ്യത്തിലെ ഒന്നാംതരം പൗരന്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2009-ല്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയായിരിക്കെ തന്നെയാണ് എര്‍ദോഗന്‍ ഇസ്താംബൂള്‍ മെട്രോപ്പോളിറ്റന്‍ മുനിസിപ്പാലിറ്റിയോട് ദേവാലയത്തിന് പറ്റിയ സ്ഥലം കണ്ടെത്തുവാന്‍ ആവശ്യപ്പെടുന്നത്. ദേവാലയ നിര്‍മ്മാണത്തിനുള്ള പദ്ധതി 2015-ല്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ചില നിയമ തടസ്സങ്ങളെ തുടര്‍ന്നു നിര്‍മ്മാണം ആരംഭിക്കുവാന്‍ വൈകുകയായിരിന്നു. പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം 2 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ ചടങ്ങില്‍ എര്‍ദോഗന്‍ പങ്കുവെച്ചു. ചടങ്ങില്‍ കത്തോലിക്ക സഭ പ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കാന്‍ എത്തിയിരിന്നു. അടുത്തിടെ ജനാധിപത്യപരമായ നവീകരണങ്ങളുടെ ഭാഗമായി എര്‍ദോഗന്റെ അധ്യക്ഷതയിലുള്ള ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി (AKP) ക്രിസ്തീയ സഭകളുടെ ഭൂസ്വത്തുക്കളുടെ ഉടമസ്ഥാവകാശം തിരികെ നല്‍കിയിരിന്നു.
Image: /content_image/News/News-2019-08-06-10:06:36.jpg
Keywords: തുര്‍ക്കി

10900

Content: അങ്കാറ: ഒരു നൂറ്റാണ്ട് മുന്‍പ് റിപ്പബ്ലിക്കായി മാറിയശേഷം മുസ്ലീം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ക്രിസ്ത്യന്‍ ദേവാലയത്തിന് പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ തറക്കല്ലിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്താംബൂളിലെ യെസില്‍കോവ് ജില്ലയില്‍ നിര്‍മ്മിക്കുന്ന ക്രൈസ്തവ ദേവാലയത്തിന് തറക്കല്ലിട്ടത്. ഇതോടെ ഇസ്താംബൂളിലെ ഏതാണ്ട് പതിനയ്യായിരത്തോളം വരുന്ന സിറിയന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ അസ്സീറിയക്കാരുടെ ചിരകാലാഭിലാഷം പൂര്‍ത്തിയാകുവാന്‍ ഒരുങ്ങുകയാണ്. തുര്‍ക്കിയിലെ ഏറ്റവും പുരാതന സമുദായങ്ങളിലൊന്നായ അസ്സീറിയന്‍ സമൂഹത്തിന്റെ ആരാധനാപരവും, അല്ലാത്തതുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റേണ്ടത് തുര്‍ക്കി റിപ്പബ്ലിക്കിന്റെ കടമയാണെന്ന്‍ തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ച് എര്‍ദോര്‍ഗന്‍ പറഞ്ഞു. കഴിഞ്ഞ നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ തുര്‍ക്കിയില്‍ നിരവധി പ്രശ്നങ്ങളും, കഷ്ടതകളും ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും പരസ്പര സഹവര്‍ത്തിത്വത്തില്‍ വിള്ളല്‍ ഏല്‍ക്കുവാന്‍ നമ്മള്‍ സമ്മതിച്ചിട്ടില്ലെന്നും, രാജ്യത്തോട് കൂറുള്ള എല്ലാവരും രാജ്യത്തിലെ ഒന്നാംതരം പൗരന്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2009-ല്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയായിരിക്കെ തന്നെയാണ് എര്‍ദോഗന്‍ ഇസ്താംബൂള്‍ മെട്രോപ്പോളിറ്റന്‍ മുനിസിപ്പാലിറ്റിയോട് ദേവാലയത്തിന് പറ്റിയ സ്ഥലം കണ്ടെത്തുവാന്‍ ആവശ്യപ്പെടുന്നത്. ദേവാലയ നിര്‍മ്മാണത്തിനുള്ള പദ്ധതി 2015-ല്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ചില നിയമ തടസ്സങ്ങളെ തുടര്‍ന്നു നിര്‍മ്മാണം ആരംഭിക്കുവാന്‍ വൈകുകയായിരിന്നു. പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം 2 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ ചടങ്ങില്‍ എര്‍ദോഗന്‍ പങ്കുവെച്ചു. ചടങ്ങില്‍ കത്തോലിക്ക സഭ പ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കാന്‍ എത്തിയിരിന്നു. അടുത്തിടെ ജനാധിപത്യപരമായ നവീകരണങ്ങളുടെ ഭാഗമായി എര്‍ദോഗന്റെ അധ്യക്ഷതയിലുള്ള ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി (AKP) ക്രിസ്തീയ സഭകളുടെ ഭൂസ്വത്തുക്കളുടെ ഉടമസ്ഥാവകാശം തിരികെ നല്‍കിയിരിന്നു.
Image: /content_image/News/News-2019-08-06-10:07:40.jpg

10901
Category: 1
Sub Category:
Heading: മരിയൻ അത്ഭുതത്തിന്റെ സ്മരണയില്‍ റോസാപ്പൂ ഇതളുകൾ വര്‍ഷിച്ച് റോമന്‍ ബസിലിക്ക
Content: റോം: നാലാം നൂറ്റാണ്ടിൽ നടന്ന മരിയൻ അത്ഭുതത്തിന്റെ ഓർമ്മ ദിവസം വെള്ള റോസാപ്പൂ ഇതളുകൾ വര്‍ഷിക്കപ്പെട്ട് റോമിലെ ബസിലിക്ക. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലായിരുന്നു ഈ മനോഹര കാഴ്ച. എഡി 358ൽ നടന്ന ഒരു അത്ഭുത മഞ്ഞു വീഴ്ചയിൽ നിന്നും പ്രചോദനം സ്വീകരിച്ചാണ് നാലാം നൂറ്റാണ്ടിൽ സെന്റ് മേരി മേജർ ബസലിക്ക പണിയുന്നത്. ആഗസ്റ്റിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് പരിശുദ്ധ കന്യകാമറിയം സ്വപ്നത്തിൽ, അന്ന് മാർപാപ്പയായിരുന്ന ലൈബീരിയസിനും ജോൺ എന്ന മറ്റൊരാൾക്കും പ്രത്യക്ഷപ്പെട്ട് സന്ദേശം നല്‍കിയെന്നാണ് പാരമ്പര്യം. മഞ്ഞുവീഴ്ചയുണ്ടാവുന്ന സ്ഥലത്ത് തനിക്കുവേണ്ടി ഒരു ദേവാലയം നിർമ്മിക്കാനും പരിശുദ്ധ കന്യാമറിയം ആവശ്യപ്പെട്ടു. എഡി 432നും, 440നുമിടയിൽ സിക്സ്റ്റസ് മൂന്നാമൻ മാർപാപ്പയാണ് ദേവാലയം നിർമ്മിക്കുന്നത്. 431ൽ നടന്ന എഫേസൂസ് സുനഹദോസിൽ മറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ചതിനുശേഷമായിരുന്നു ദേവാലയ നിർമ്മാണത്തിന്റെ ആരംഭം. അത്ഭുത മഞ്ഞു വീഴ്ചയുടെ 1661ാം വാർഷിക ആഘോഷ ദിനമായ ഇന്നലെ ഇതിന്റെ സ്മരണയെന്നോണം റോസ പൂവിതളുകള്‍ ദേവാലയത്തിനുള്ളില്‍ വര്‍ഷിക്കുകയായിരിന്നു. ബസിലിക്കയുടെ ഇപ്പോഴത്തെ പ്രധാന പുരോഹിതനായ ഫാ. സ്റ്റാനിസ്ലോ റിൽകോ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നല്‍കി. ക്രിസ്തു തന്റെ അമ്മയെ, ഇതാ നിന്റെ അമ്മ എന്ന് യോഹന്നാനോടു പറഞ്ഞതുപോലെ നമ്മൾ ഓരോരുത്തർക്കുമായി തരുകയാണെന്നും നമ്മുടെ ജീവിതത്തിലേക്കും, നമ്മുടെ ഭവനങ്ങളിലേക്കും, നമ്മളുടെ ആനന്ദത്തിലേക്കും, നമ്മുടെ പ്രശ്നങ്ങളിലേക്കും യോഹന്നാനെ പോലെ പരിശുദ്ധ അമ്മയെ ക്ഷണിക്കാൻ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റോമിലെ നാലു മേജർ ബസിലിക്കകളില്‍ പാരമ്പര്യ തനിമ നിലനിര്‍ത്തുന്ന ദേവാലയമാണ് സെന്റ് മേരി മേജർ ബസലിക്ക.
Image: /content_image/News/News-2019-08-06-11:12:17.jpg
Keywords: മരിയ, മാതാവ

10902
Category: 1
Sub Category:
Heading: കരുണയുടെ കരമായി നൈറ്റ്സ് ഓഫ് കൊളംബസ്: 2018-ല്‍ ചിലവിട്ടത് 18.5 കോടി ഡോളര്‍
Content: മിന്നെപോളിസ്: ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് കഴിഞ്ഞ വര്‍ഷം മാത്രം വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചത് 18.5 കോടി ഡോളര്‍. ഇന്ന് ആരംഭിക്കുവാനിരിക്കുന്ന സംഘടനയുടെ വാര്‍ഷിക കണ്‍വെന്‍ഷന് മുന്നോടിയായി നൈറ്റ്സ് ഓഫ് കൊളംബസിന്റെ തലവനായ കാള്‍ ആന്‍ഡേഴ്സനാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം 190 കോടി ഡോളറോളം മതിപ്പുള്ള വിവിധ കാരുണ്യ പദ്ധതികള്‍ക്കായി ഏതാണ്ട് 7.6 കോടി മണിക്കൂറുകളാണ് സംഘടനാംഗങ്ങള്‍ ചിലവഴിച്ചത്. ഇറാഖിലെ കാരംലസ് എന്ന പട്ടണത്തിനു മാത്രമായി 2017-നും 2018-നും ഇടയില്‍ ഏതാണ്ട് 20 ലക്ഷം ഡോളറാണ് നൈറ്റ്സ് ഓഫ് കൊളംബസ് സംഭാവന ചെയ്തിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയില്‍ നിന്നും രക്ഷപ്പെട്ട ക്രിസ്ത്യാനികളുടെ പുനരധിവാസത്തിനായിട്ടായിരുന്നു പ്രധാനമായും ഈ തുക ചിലവഴിച്ചത്. പ്രാദേശിക സമിതികളുടെ പരിശ്രമങ്ങള്‍ വഴിയും, സംഘടനയുടെ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വഴിയും നേരിട്ട് സമാഹരിച്ച തുകയാണ് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചതെന്ന് കാള്‍ ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി. 1882-ല്‍ ന്യൂ ഹെവനിലെ കണക്ടിക്കട്ടില്‍ ഫാ. മിഖായേല്‍ മക്ജിവ്നിയാല്‍ സ്ഥാപിക്കപ്പെട്ട ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ല്‍ ഇന്ന് ലോകവ്യാപകമായി 19 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ആഗോളതലത്തില്‍ 9 രാഷ്ട്രങ്ങളിലായി 16,000-ത്തോളം കൗണ്‍സിലുകളാണ് സംഘടനയുടേതായി പ്രവര്‍ത്തിക്കുന്നത്. കാരുണ്യം, ഐക്യം, സാഹോദര്യം, ദേശഭക്തി എന്നിവയിലൂന്നിയാണ് പ്രവര്‍ത്തനം. മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍, പ്രകൃതി ദുരന്തത്തിനിരയായവര്‍, ക്രൈസിസ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കും പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട പിന്തുണ, വാര്‍ഷിക തീര്‍ത്ഥാടനങ്ങള്‍ തുടങ്ങിയവ സംഘടനയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്നു. മിന്നെപോളിസിലെ മിന്നസോട്ടയില്‍ ഇന്ന്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന നൈറ്റ്സ് ഓഫ് കൊളംബസ് കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 8 വരെ നീളും. സംഘടനാ നേതാക്കള്‍ക്കും മെത്രാന്മാര്‍ക്കും പുറമേ ലോകം മുഴുവനുമുള്ള കൗണ്‍സിലുകളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
Image: /content_image/News/News-2019-08-06-12:47:23.jpg
Keywords: സന്നദ്ധ

10903
Category: 4
Sub Category:
Heading: മരണശേഷം നമ്മുടെ കാവല്‍ മാലാഖ എന്താണ് ചെയ്യുക?
Content: നമ്മുടെ അറിവ് പോലും ഇല്ലാതെ നമ്മളെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ നിഴലിനേപ്പോലൊരു സ്നേഹിതനാണ് നമ്മുടെ കാവല്‍ മാലാഖ. ജീവിതകാലത്ത് കാവല്‍ മാലാഖ നമുക്ക് ചെയ്യുന്ന സഹായങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും ധാരണയുണ്ടെങ്കിലും മരണ ശേഷം നമ്മുടെ കാവല്‍ മാലാഖ എന്താണ് ചെയ്യുന്നത്? ഇതിനെക്കുറിച്ച് നമ്മള്‍ ഇതുവരെ ചിന്തിച്ചിരിക്കുവാന്‍ സാധ്യതയില്ല. ഒരുപക്ഷേ ചിന്തിച്ചവര്‍ വിരളമായിരിക്കും. ഇതിനേകുറിച്ചാണ് നാം വിചിന്തനം ചെയ്യാന്‍ പോകുന്നത്. ഈ ലോക ജീവിതത്തില്‍ നിന്ന് അടുത്ത ജീവിതത്തിലേക്ക് നമ്മള്‍ പ്രവേശിക്കുമ്പോള്‍ മനുഷ്യരും മാലാഖമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഭൂമിയിലെ ജീവിതകാലത്ത് മാത്രമല്ല നമ്മുടെ മരണശേഷവും കാവല്‍മാലാഖയുടെ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നാണ് യാഥാര്‍ത്ഥ്യം. നമ്മള്‍ ദൈവവുമായി ഐക്യപ്പെടുന്നത് വരെ കാവല്‍ മാലാഖയുടെ ദൗത്യം തുടര്‍ന്ന്‍ കൊണ്ടിരിക്കും. രക്ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്ക് ശുശ്രൂഷ ചെയ്യുവാന്‍ അയക്കപ്പെട്ട സേവകാത്മാക്കളാണ് മാലാഖമാരെന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് (ഹെബ്രാ 1:14). "ഓരോ വിശ്വാസിയുടേയും സമീപത്ത് അവന്റെ ജീവിതത്തിന് വഴികാട്ടിയും ഇടയനെന്നുപ്പോലെ സംരക്ഷകനായി ഒരു മാലാഖ ഉണ്ട് എന്നത് ആരും നിഷേധിക്കാതിരിക്കട്ടെ" വിശുദ്ധ ബേസില്‍ പറഞ്ഞതാണ് ഈ വാക്യങ്ങള്‍ (CCC 336). അങ്ങനെ നോക്കുമ്പോള്‍ മനുഷ്യകുലത്തിന്റെ മോക്ഷമാണ് മാലാഖമാരുടെ പ്രഥമ കര്‍ത്തവ്യം. മരണ സമയത്ത് പിശാചിന്റെ അവസാന ആക്രമണത്തില്‍ നിന്നും നമ്മളെ രക്ഷിക്കുവാന്‍ നമ്മുടെ അവസാന നിമിഷത്തിലും കാവല്‍മാലാഖ നമ്മുടെ ആത്മാവിനൊപ്പമുണ്ടായിരിക്കുമെന്നാണ് സഭാ പിതാക്കന്‍മാര്‍ പറഞ്ഞിട്ടുള്ളത്. ആത്മാവ് ശരീരത്തില്‍ നിന്നും വിട്ടുപിരിയുന്ന അവസരത്തില്‍ നമ്മുടെ കാവല്‍ മാലാഖ നമ്മെ അനുഗമിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നു വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗ പറയുന്നു. അതുവഴി നമുക്ക് കര്‍ത്താവിന്റെ ന്യായാസനത്തിനു മുന്നില്‍ നില്‍ക്കുവാനുള്ള ധൈര്യം നല്‍കുന്നുണ്ട്. വിധിക്ക് ശേഷം ആത്മാവ് ശുദ്ധീകരണ സ്ഥലത്തേക്കാണ് പോകുന്നതെങ്കില്‍ നമ്മുടെ കാവല്‍മാലാഖ നമ്മെ ശുദ്ധീകരണ സ്ഥലത്ത് നിരന്തരം സന്ദര്‍ശിക്കുകയും, നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരിക്കല്‍ നാം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് നമ്മളെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നും വിശുദ്ധന്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ നിന്നും നമ്മുടെ കാവല്‍മാലാഖയുടെ ദൗത്യം മരണത്തോടെ അവസാനിക്കുന്നില്ലെന്നും ദൈവവുമായുള്ള ഐക്യംവരെ അത് നീളുന്നുണ്ടെന്നും വ്യക്തമാണ്. ആത്മാവ് ദൈവത്തോടൊപ്പം ആയിരിക്കുവാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, അത് കാവല്‍ മാലാഖയോടൊപ്പം ചേര്‍ന്ന്‍ ദൈവത്തെ സ്തുതിക്കുവാന്‍ തുടങ്ങുന്നു. എന്നാല്‍ ദൈവത്തോടൊപ്പമായിരിക്കുവാന്‍ ആത്മാവ് ആഗ്രഹിക്കുകയും, അതേസമയം അതിനു വിഘാതമായി അല്‍പ്പമെങ്കിലും അശുദ്ധി ആത്മാവില്‍ ഉണ്ടാവുകയും ചെയ്‌താല്‍ അത് ശുദ്ധീകരിക്കപ്പെടേണ്ടതിനായി ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നു. ഈ സാഹചര്യത്തില്‍ ദൈവസന്നിധിയില്‍ ശുദ്ധിയുള്ള കാവല്‍ മാലാഖക്ക് ആത്മാവിന്റെ ശുദ്ധീകരണ പ്രക്രിയയില്‍ പങ്കുചേരേണ്ട ആവശ്യമില്ല. ഈ സമയത്ത് ശുദ്ധീകരണസ്ഥലത്ത് നിന്നുള്ള നമ്മുടെ മോചനത്തിനായി ദൈവസന്നിധിയില്‍ മാധ്യസ്ഥം വഹിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും നമ്മുടെ കാവല്‍മാലാഖക്ക് കഴിയും. ദൈവത്തിന്റെ നീതിയേയും, വിശുദ്ധിയേയും, മഹത്വത്തേയും വാഴ്ത്തുകയാണ് ആ ആത്മാവിന്റെ കാവല്‍ മാലാഖയുടെ ദൗത്യം. ദൈവത്തിന് പൂര്‍ണ്ണമായി വിധേയപ്പെട്ട് കഴിയുന്ന കാവല്‍ മാലാഖ സ്വര്‍ഗ്ഗം, ശുദ്ധീകരണസ്ഥലം, നരകം എന്നീ മൂന്ന്‍ സാഹചര്യങ്ങള്‍ ഏതാണെങ്കില്‍ പോലും ദൈവത്തിന്റെ വിധിന്യായത്തെ അംഗീകരിക്കുകയും അതില്‍ സന്തോഷിക്കുകയുമാണ് ചെയ്യുന്നത്. അതിനാല്‍ നമ്മുടെ മരണപ്പെട്ട പ്രിയപ്പെട്ടവര്‍ക്കായി അവരുടെ കാവല്‍മാലാഖമാരോട് ചേര്‍ന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രാര്‍ത്ഥനകള്‍ മാലാഖമാര്‍ ദൈവസന്നിധിയിലെത്തിക്കുകയും അതുവഴി കാരുണ്യവാനായ കര്‍ത്താവ് നമ്മുടെ പ്രിയപ്പെട്ട ആത്മാക്കളുടെ മേല്‍ കരുണ ചൊരിയുവാനും ഇടയാകട്ടെ.
Image: /content_image/Mirror/Mirror-2019-08-06-15:14:58.jpg
Keywords: മരണാനന്ത, മാലാഖ

10904
Category: 18
Sub Category:
Heading: സുഷമാ സ്വരാജിന്റെ നിര്യാണം: കർദ്ദിനാൾ ക്ലീമിസ് ബാവ അനുശോചിച്ചു
Content: തിരുവനന്തപുരം: മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ സീറോ മലങ്കര കത്തോലിക്കാ സഭയുടെ തലവൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ദീനാനുകമ്പയും നയതന്ത്ര വൈദഗ്ദ്ധവ്യവും ഉള്ള നേതാവായിരുന്നു സുഷമാ സ്വരാജെന്നും വിവിധ വിഷയങ്ങളിൽ അവർ നടത്തിയിട്ടുള്ള ഇടപെടലുകൾ ശ്രദ്ധേയമായിരിന്നുവെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.
Image: /content_image/India/India-2019-08-07-04:47:17.jpg
Keywords: ബാവ