Contents
Displaying 10611-10620 of 25163 results.
Content:
10925
Category: 18
Sub Category:
Heading: ആശ്വാസമേകാന്‍ മുന്നൂറ് പഞ്ചായത്തുകളില്‍ സന്നദ്ധ സേനയുമായി കേരള സഭ
Content: കൊച്ചി: മഴക്കെടുതിയെ തുടര്‍ന്നുണ്ടായ പ്രളയ സമാനമായ ദുരന്തങ്ങളില്‍ ആശ്വാസമേകാന്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കേരള സഭ സംസ്ഥാനത്തെ മുന്നൂറു പഞ്ചായത്തുകളില്‍ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നു. ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (ഡിആര്‍ആര്‍) ടീം എന്നറിയപ്പെടുന്ന സന്നദ്ധസേനയില്‍ പ്രത്യേകം പരിശീലനം നേടിയവരാകും സേവനത്തിനായി ഗ്രാമീണ മേഖലകളിലേക്കെത്തുക. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ 32 രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ കീഴിലാകും ഡിആര്‍ആര്‍ ടീമുകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നത്. ഒരു പഞ്ചായത്തില്‍ 1020 പേരടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകരാണു ഡിആര്‍ആര്‍ ടീമിലുണ്ടാവുകയെന്നു കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രളയ പുനരധിവാസത്തിന്റെ ആദ്യഘട്ടത്തില്‍ 301 കോടി രൂപയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളാണു കാരിത്താസിന്റെയും വിവിധ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെയും സഹകരണത്തോടെ കേരളസഭ നടത്തിയത്. സഭയുടെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച 4,094 ദുരിതാശ്വാസ ക്യാന്പുകളിലായി 10.84 ലക്ഷം പേര്‍ താമസിച്ചു. 16.79 കോടി രൂപയുടെ സേവനങ്ങള്‍ ക്യാന്പുകളിലെ ദുരിതാശ്വാസത്തിനായി നല്‍കി. 1076 ബോട്ടുകളും മറ്റു വാഹനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനു സഭാസംവിധാനങ്ങളുടെ ഏകോപനമുണ്ടായി. 594 മെഡിക്കല്‍ ക്യാന്പുകളിലായി 94.30 ലക്ഷം രൂപയുടെ മരുന്നുകളും അനുബന്ധ സേവനങ്ങളും സഭ ദുരിതമേഖലകളില്‍ നല്‍കി. 82.83 കോടി രൂപയാണു ചെലവഴിച്ചത്. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, അവശ്യസാധനങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയ കിറ്റുകള്‍ക്കായി 82.83 കോടി രൂപ ചെലവഴിച്ചു. 3.60 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു. കനത്തമഴയും പ്രകൃതിക്ഷോഭവും ദുരിതം വിതച്ച മേഖലകളില്‍ അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയതായി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട അറിയിച്ചു.
Image: /content_image/India/India-2019-08-10-05:38:52.jpg
Keywords: കാരി

10926
Category: 18
Sub Category:
Heading: അട്ടപ്പാടി സെഹിയോനിലെ ധ്യാനങ്ങള്‍ റദ്ദാക്കി
Content: പാലക്കാട്: ശക്തമായ മഴയെ തുടർന്ന് അട്ടപ്പാടിയിലേക്കുള്ള യാത്ര ദുഷ്കരമായതിനാൽ സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നാളെ മുതല്‍ നടത്താനിരിന്ന (ആഗസ്റ്റ് 11 മുതൽ 16 വരെ ) സിസ്റ്റേഴ്സിന്റെ ധ്യാനവും, അല്‍മായരുടെ ആന്തരിക സൗഖ്യ ധ്യാനവും (ആഗസ്റ്റ് 11 മുതൽ 15 വരെ ) റദ്ദാക്കിയതായി ഡയറക്ടര്‍ അറിയിച്ചു.
Image: /content_image/India/India-2019-08-10-06:17:59.jpg
Keywords: വട്ടായി, സെഹിയോ

10927
Category: 1
Sub Category:
Heading: കൊടും തിന്മ പൊതുവേദിയില്‍ നടത്താന്‍ കാനഡ: ആദ്യ പരസ്യ കറുത്ത കുർബാന ഈ മാസം
Content: ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ പൊതുവേദിയിൽ സംഘടിതമായ ആദ്യത്തെ കറുത്ത കുർബാന അർപ്പിക്കുവാന്‍ സാത്താന്‍ ആരാധകര്‍ ഒരുങ്ങുന്നു. 2016 മുതൽ ഒട്ടാവയിൽ പ്രവർത്തിക്കുന്ന സാത്താനിക് ടെമ്പിളാണ് വിവാദമായ പൊതു ബ്ലാക്ക് മാസിന് പിന്നില്‍. ഈ മാസം പതിനേഴാം തീയതിയാണ് ദൈവീക അസ്ഥിത്വത്തെ നീചമായ രീതിയില്‍ അവഹേളിക്കുന്ന ഈ കൊടും തിന്മ പൊതുവേദിയില്‍ നടക്കുക. വലിയ പ്രതിഷേധങ്ങൾ കറുത്ത കുർബാന നടത്താനുള്ള നീക്കത്തിനെതിരെ ഉയരുന്നുണ്ട്. അമേരിക്കയിലെ മസാച്ചുസെറ്റ്സ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സാത്താനിക് ടെമ്പിളിനു കീഴില്‍ ഒരു ലക്ഷം സാത്താന്‍ ആരാധകര്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ക്രൈസ്തവർ പരിപാവനമായി കരുതുന്ന വിശുദ്ധ കുര്‍ബാനയെയും വിശുദ്ധ വസ്തുക്കളെയും അപമാനിക്കുകയെന്നത് കറുത്ത കുർബാനയിലെ പ്രധാനപ്പെട്ട ഘടകമാണ്. പരമ്പരാഗത ലത്തീൻ കുർബാനയുടെ രീതികളെ വളരെ മോശമായി അവതരിപ്പിച്ചു ദൈവീക അസ്ഥിത്വത്തെ അവഹേളിക്കുകയാണ് ഇതിലൂടെ സാത്താന്‍ ആരാധകര്‍ ചെയ്യുന്നത്. രഹസ്യമായി നടത്താറുള്ള കറുത്ത കുർബാന പരസ്യമായി ഒട്ടാവയിൽ അർപ്പിക്കപ്പെടുന്നത് സമൂഹത്തിന്റെ ജീർണതയിലേക്കാണ് വിരൽചൂണ്ടുന്നത്. 2014ൽ ഹാർവാർഡ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ കറുത്ത കുർബാന നടത്താനുള്ള നീക്കം പ്രതിഷേധങ്ങൾക്കൊടുവിൽ ഉപേക്ഷിച്ചിരുന്നു.
Image: /content_image/News/News-2019-08-10-07:07:55.jpg
Keywords: സാത്താ, പിശാ

10928
Category: 10
Sub Category:
Heading: വീണ്ടും ദിവ്യകാരുണ്യ അത്ഭുതം: പരാഗ്വേയില്‍ തിരുവോസ്തി മാംസ രക്തമായി
Content: അരേഗ്വാ: ശാസ്ത്രലോകത്തെ വീണ്ടും അമ്പരിപ്പിച്ചുകൊണ്ട് തെക്കേ അമേരിക്കന്‍ രാജ്യമായ പരാഗ്വേയില്‍ ദിവ്യകാരുണ്യ അത്ഭുതം. പരാഗ്വേയിലെ അരേഗ്വായിലാണ് ഈ അത്ഭുതം നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഓഗസ്റ്റ് 8) അരേഗ്വായിലെ പാകുവിലെ വിര്‍ജെന്‍ ഡെ ല മെര്‍സെഡ് ഇടവക വികാരി ഫാ. ഗുസ്താവോ പലാസിയയാണ് അത്ഭുതത്തിന് സാക്ഷിയായത്. സക്രാരിയില്‍ നിന്നും തിരുവോസ്തിയെടുത്ത് ലോക്കറ്റിലാക്കി രോഗിയായ വ്യക്തിക്കായി കൊണ്ടുപ്പോയപ്പോഴാണ് അത്ഭുതം നടന്നത്. രോഗിയുടെ ഭവനത്തിലെത്തി ലോക്കറ്റ് തുറന്നപ്പോള്‍ തിരുവോസ്തി മാംസരക്തമായി മാറിയിരിക്കുകയായിരിന്നു. അത്ഭുതകരമായി തോന്നിയെന്നും തിരുശരീര രക്തങ്ങളില്‍ നിന്ന്‍ റോസ പൂവിന്റെ സുഗന്ധം പുറത്തുവരുന്നുണ്ടായിരിന്നുവെന്നും അദ്ദേഹം പരാഗ്വേന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ഈ ദിവ്യകാരുണ്യ അത്ഭുതം സംബന്ധിച്ചു വിശദവിവരങ്ങള്‍ പുറത്തുവരുന്നതെയുള്ളൂ. അതേസമയം വിഷയത്തില്‍ കത്തോലിക്ക സഭ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മനുഷ്യനിര്‍മ്മിതമായ ഓസ്തി ഓരോ വിശുദ്ധ കുര്‍ബാനയിലും യേശുവിന്റെ തിരുശരീര രക്തങ്ങളായി മാറുന്നുണ്ട്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന വിധത്തില്‍ പ്രത്യക്ഷമായ അത്ഭുതങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുമുണ്ട്. ഇവയെ സംബന്ധിച്ചു നിരീശ്വരവാദികളായ പല ശാസ്ത്രജ്ഞജര്‍ പോലും ആഴത്തില്‍ പരിശോധന നടത്തിയിട്ട് അമാനുഷികം എന്ന നിഗമനത്തില്‍ എത്താനെ സാധിച്ചിട്ടുള്ളൂ. വിശുദ്ധ കുര്‍ബാനക്കിടയില്‍ ഓസ്തിയും വീഞ്ഞും യേശുവിന്റെ ശരീരരക്തങ്ങളായി മാറുകയാണെന്ന കത്തോലിക്ക വിശ്വാസത്തെ നിരാകരിക്കുന്നവരുടെ മുന്നില്‍ മറ്റൊരു ചോദ്യ ചിഹ്നം കൂടി ഉയര്‍ത്തുകയാണ് ഇപ്പോള്‍ പരാഗ്വേയില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം.
Image: /content_image/News/News-2019-08-10-08:57:39.jpg
Keywords: ദിവ്യകാരുണ്യ അത്ഭു

10929
Category: 18
Sub Category:
Heading: ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ദുരന്തമുഖത്ത് സജീവമായി മാനന്തവാടി രൂപത
Content: കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടലും മഴക്കെടുതിയും ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന വയനാട് ജില്ലയിലെ ദുരന്തമുഖത്ത് സജീവമായി മാനന്തവാടി രൂപത. രൂപതയിലെ സ്ഥാപനങ്ങള്‍, ഇടവകകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ വികാരി ജനറാള്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഡബ്ല്യുഎസ്‌എസിന്റെ പ്രതിനിധികള്‍ ദുരിതാശ്വാസ ക്യാമ്പുകളും ദുരിതബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ച് ആവശ്യമുള്ള സ്ഥലങ്ങളില്‍ ഭക്ഷണ ക്രമീകരണം നടത്തുന്നുണ്ട്. യുവജന പ്രസ്ഥാനമായ കെസിവൈഎം, മിഷന്‍ ലീഗ്, കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നദ്ധ സംഘങ്ങള്‍ രൂപീകരിച്ച് ദുരിതനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നുണ്ട്. ജാതി മതഭേദമന്യേ ഇടവക പരിധിയില്‍ വിവിധ ഇടവകകള്‍ സഹായമെത്തിക്കുന്നുമുണ്ട്. അതേസമയം ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നാളെ രൂപതയ്ക്കു കീഴിലെ എല്ലാ ഇടവകകളിലെയും മതബോധന ക്ലാസുകളും വിവിധ സംഘടനകളുടെ പരിപാടികളും റദ്ദാക്കിയതായി രൂപത വൃത്തങ്ങള്‍ വ്യക്തമാക്കി.
Image: /content_image/India/India-2019-08-10-10:50:03.jpg
Keywords: മാനന്തവാടി

10930
Category: 10
Sub Category:
Heading: ഗര്‍ഭഛിദ്ര, സ്വവര്‍ഗ്ഗ വിവാഹ അനുകൂല രാഷ്ട്രീയക്കാര്‍ക്ക് ദിവ്യകാരുണ്യമില്ല: കര്‍ദ്ദിനാള്‍ ബുര്‍ക്കെ
Content: ലാ ക്രോസെ: ഗര്‍ഭഛിദ്ര, സ്വവര്‍ഗ്ഗ വിവാഹ വിഷയങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവര്‍ക്കു ദിവ്യകാരുണ്യമില്ലായെന്ന് തുറന്നടിച്ച് അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ക്രിസ്തീയ ധാര്‍മ്മികതയില്‍ നിന്നു അകന്നു കഴിയുന്നവര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണത്തിന് അര്‍ഹരല്ലെന്ന് പ്രസ്താവിച്ചത്. ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തേയും പോലെയുള്ള സാമൂഹ്യ തിന്മകളെ പിന്തുണയ്ക്കുന്ന ജോ ബേഡനെപ്പോലെയുള്ള കത്തോലിക്കാ രാഷ്ട്രീയക്കാര്‍ ദിവ്യകാരുണ്യം സ്വീകരിക്കരുതെന്നു കര്‍ദ്ദിനാള്‍ ബുര്‍ക്കെ പറഞ്ഞു. കത്തോലിക്കാ സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നാച്ചുറായിലെ സുപ്രീം ട്രിബ്യൂണലിന്റെ തലവനായി സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം തിരുസഭയുടെ പാരമ്പര്യം ശക്തമായി മുറുകെ പിടിക്കുന്നയാളാണ്. ‘ദിവ്യകാരുണ്യ സ്വീകരണത്തിന് വരരുത്’ എന്ന് പറയുന്നത് ഒരു ശിക്ഷയല്ല, മറിച്ച് അവര്‍ക്ക് ചെയ്യുന്ന ഒരുപകാരമാണ്. കാരണം അവര്‍ ദിവ്യകാരുണ്യം സ്വീകരിച്ചാല്‍ അതൊരു ദൈവനിന്ദയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാപ്പിറ്റോള്‍ ഹില്ലില്‍ ഇത്തരം നിയമങ്ങളെ നിരന്തരം പിന്തുണക്കുന്ന നിരവധി കത്തോലിക്കാ നേതാക്കള്‍ ഉണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നിരവധി പ്രതിസന്ധികള്‍ ഉണ്ടെങ്കിലും യുവതലമുറയില്‍ വിശ്വാസികളായ കത്തോലിക്കര്‍ ഉള്ളതിനാല്‍ സഭയുടെ ഭാവിയെക്കുറിച്ച് തനിക്ക് ശുഭപ്രതീക്ഷകളാണ് ഉള്ളതെന്ന് പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ തന്റെ അഭിമുഖമവസാനിപ്പിച്ചത്. കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്സുമായുള്ള അടുപ്പത്തിന്റെ പേരില്‍ ബ്രിയാന്‍ ബ്യൂഷെറിനെ വിമര്‍ശിച്ച കാലിഫോര്‍ണിയ പ്രതിനിധി കമല ഹാരിസ് മാപ്പ് പറയണമെന്ന്‍ കര്‍ദ്ദിനാള്‍ ബുര്‍ക്കെ ആവശ്യപ്പെട്ടതു അടുത്തകാലത്തു വാര്‍ത്തയായിരിന്നു.
Image: /content_image/News/News-2019-08-10-12:18:22.jpg
Keywords: റെയ്മ, ബുര്‍ക്കെ

10931
Category: 10
Sub Category:
Heading: നിരീശ്വരവാദികള്‍ക്കു തിരിച്ചടി: പെൻസിൽവാനിയ ഔദ്യോഗിക മുദ്രയിലെ കുരിശ് തുടരും
Content: പെൻസിൽവാനിയ: അമേരിക്കന്‍ സംസ്ഥാനമായ പെൻസിൽവാനിയന്‍ കൌണ്ടിയിലെ ലേഹൈ ഔദ്യോഗിക മുദ്രയിലെ കുരിശ് നീക്കം ചെയ്യാന്‍ നിരീശ്വരവാദികള്‍ നടത്തിയ ഇടപെടലിന് വന്‍ തിരിച്ചടി. വിശ്വാസപരമായ ഒരു അടയാളം എന്നതിനേക്കാളുപരിയായി ചരിത്രത്തെയാണ് മുദ്രയിലെ കുരിശ് സൂചിപ്പിക്കുന്നതെന്ന്‍ വ്യക്തമാക്കി കുരിശ് നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്നു ഫിലാഡല്‍ഫിയായിലെ സര്‍ക്യൂട്ട് കോടതി വിധിച്ചു. 2016-ലാണ് സീലിലെ ഔദ്യോഗിക കുരിശുചിഹ്നം മാറ്റണമെന്ന ആവശ്യവുമായി ഫ്രീഡം ഫ്രം റിലീജിയന്‍ ഫൌണ്ടേഷന്‍ എന്ന നിരീശ്വരവാദികളുടെ സംഘടന കോടതിയെ സമീപിച്ചത്. ഔദ്യോഗിക സീലില്‍ കുരിശുമുദ്ര ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ചായിരിന്നു കേസ് ഫയല്‍ ചെയ്തത്. 2017-ല്‍ നിരീശ്വര സംഘടനകള്‍ക്ക് അനുകൂലമായ വിധിയുണ്ടായെങ്കിലും ഇതിനെ ശക്തമായി ചോദ്യം ചെയ്തു ബെക്കറ്റിലെ സീനിയര്‍ കൌണ്‍സിലര്‍ ഡയാന വേം അടക്കമുള്ളവര്‍ അപ്പീല്‍ പോകുകയായിരിന്നു. ഇതിലാണ് കഴിഞ്ഞ ദിവസം വിധിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ എഴുപതു വർഷം യാതൊരു പരാതിയും കൂടാതെ ഈ ചിഹ്നം ഔദ്യോഗികമായി ഉപയോഗിച്ചെന്നും പെൻസിൽവാനിയയുടെ ചരിത്രത്തെ പ്രത്യേകമായ തരത്തിൽ സൂചിപ്പിക്കുന്നതിനാൽ കുരിശ് നീക്കം ചെയ്യേണ്ടതില്ലായെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രൈസ്തവ പ്രതീകങ്ങളെ പൊതുസ്ഥലങ്ങളില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ പലവട്ടം ഇടപെടല്‍ നടത്തി പരാജയപ്പെട്ട സംഘടനയാണ് ഫ്രീഡം ഫ്രം റിലീജിയന്‍ ഫൌണ്ടേഷന്‍. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ടെക്സാസിലെ ചരിത്രമുറങ്ങുന്ന സാന്‍ ജസിന്തോ കൗണ്ടി കോര്‍ട്ട്ഹൗസിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന കുരിശുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സംഘടനക്ക് ശക്തമായ മറുപടിയുമായി പ്രദേശവാസികള്‍ ഒന്നടങ്കം രംഗത്തെത്തിയിരിന്നു. പ്രമുഖ അമേരിക്കന്‍ സെനറ്റ് അംഗവും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ മാര്‍ക്കോ റൂബിയോ ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയതും ഇതേ സംഘടന തന്നെയായിരിന്നു.
Image: /content_image/News/News-2019-08-10-13:18:42.jpg
Keywords: നിരീശ്വ

10932
Category: 18
Sub Category:
Heading: കാലവര്‍ഷകെടുതി: പൊതുസമൂഹത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: കാലവര്‍ഷകെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിന് രൂപതാദ്ധ്യക്ഷന്മാരും വൈദികരും സമര്‍പ്പിതരും സംഘടനകളും പൊതുസമൂഹത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നു സീറോമലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിച്ച മേജര്‍ ആര്‍ച്ച്ബിഷപ്പ് പ്രിയപ്പെട്ടവരെ ആകസ്മികമായി നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നതായും അറിയിച്ചു. സഭയുടെ എല്ലാ സംവിധാനങ്ങളും ഇതിനോടകം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ രൂപതകളും സ്ഥാപനങ്ങളും സര്‍ക്കാരിനോടും സന്നദ്ധ പ്രവര്‍ത്തകരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കണം. സര്‍ക്കാരും ജില്ലാഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദ്ദേശം പാലിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണം. സഭയുടെ കീഴിലുള്ള പാരീഷ് ഹാളുകളും സ്കൂളുകളും ദുരിതശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നു. കേരളം സമീപകാലത്തു നേരിടുന്ന രണ്ടാമത്തെ പ്രളയത്തെ സാഹോദര്യത്തിലും കൂട്ടായ പരിശ്രമത്തിലും അതിജീവിക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പത്രകുറിപ്പില്‍ അറിയിച്ചു.
Image: /content_image/India/India-2019-08-10-13:32:42.jpg
Keywords: ആലഞ്ചേ

10933
Category: 1
Sub Category:
Heading: ട്രംപ് ഭരണകൂടം നാടുകടത്തിയ ക്രൈസ്തവ വിശ്വാസിക്ക് ഇറാഖിൽ ദാരുണാന്ത്യം
Content: ഇര്‍ബില്‍: അഭയാർത്ഥിയായി അമേരിക്കയിലെത്തുകയും പിന്നീട് ട്രംപ് ഭരണകൂടം നാടുകടത്തുകയും ചെയ്ത കൽദായ ക്രൈസ്തവ വിശ്വാസിക്ക് ഇറാഖില്‍ ദാരുണാന്ത്യം. കൽദായ ക്രിസ്ത്യാനിയായ ജിമ്മി അൽദൗതാണ് പ്രമേഹരോഗത്തിന് ആവശ്യമായ ഇൻസുലിൻ കിട്ടാത്തതു മൂലം മരണമടഞ്ഞത്. ട്രംപ് സർക്കാർ അഭയാർത്ഥിയോട് കാണിച്ച മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ശക്തമായ വിമർശനമുയരുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് അമേരിക്ക, ജിമ്മിയെ ഇറാഖിലേക്ക് മടക്കിയയച്ചത്. ജിമ്മി അൽദൗതിന് ഒരു വയസ്സിൽ താഴെ പ്രായമുണ്ടായിരുന്ന സമയത്ത് ജിമ്മിയുടെ മാതാപിതാക്കൾ ഗ്രീസിലെത്തുകയും അവിടെനിന്ന് അമേരിക്കയിൽ അഭയാർത്ഥി പദവിക്ക് അപേക്ഷിക്കുകയുമായിരുന്നു. ചെറുപ്പത്തിലെ തൊട്ട് ജിമ്മിയെ പ്രമേഹവും, മാനസികപ്രശ്നങ്ങളും അലട്ടിയിരുന്നു. നാടുകടത്തിയതിന് രണ്ടാഴ്ചക്കു ശേഷം പുറത്തുവന്ന ഒരു വീഡിയോയിൽ താന്‍ ഒരു പ്രമേഹരോഗിയാണെന്നും തന്നെ തിരികെ അയക്കരുതെന്ന് അവരോടു യാചിച്ചിരിന്നുവെന്നും ജിമ്മി അൽദൗത് പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മിച്ചിഗൺ സംസ്ഥാനത്തെ സംസ്ഥാന ജനപ്രതിനിധി മാരി മനോഗിയനാണ് വീഡിയോ പുറത്തുവിട്ടത്. 2017ൽ ട്രംപ് സർക്കാർ പുറത്തിറക്കിയ യാത്ര വിലക്ക് പ്രഖ്യാപനത്തിനുശേഷം അമേരിക്കയിലുള്ള നിരവധി കല്ദായ സഭാംഗങ്ങൾ നാടുകടത്തൽ ഭീഷണി നേരിടുന്നുണ്ട്. തിരികെ ഇറാഖിൽ ചെന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദികളുടെ ഭീഷണികളാണ് നേരിടാനുള്ളത്.
Image: /content_image/News/News-2019-08-11-03:46:54.jpg
Keywords: ഇറാഖ

10934
Category: 18
Sub Category:
Heading: പ്രാര്‍ത്ഥനക്കും സഹായത്തിനും ആഹ്വാനവുമായി മാനന്തവാടി രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍
Content: മാനന്തവാടി: മഴക്കെടുതി ഏറ്റവും രൂക്ഷമായ വയനാട്ടില്‍ സഹായത്തിനും പ്രാര്‍ത്ഥനക്കും ആഹ്വാനവുമായുള്ള മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ സര്‍ക്കുലര്‍ ദേവാലയങ്ങളില്‍ വായിച്ചു. ദൈവ സന്നിധിയില്‍ നമുക്ക് അഭയം പ്രാപിക്കാമെന്നും പ്രാര്‍ത്ഥനയോടൊപ്പം കൂടുതല്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ കുറിച്ചു. ഭക്ഷണം ഇല്ലാതെയൊ ചികിത്സ കിട്ടാന്‍ മാര്‍ഗ്ഗമില്ലാതെയൊ ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ വികാരിയച്ചന്മാര്‍ വഴിയോ ഇടവകയിലെ സമര്‍പ്പിതര്‍ വഴിയോ സംഘടനാ ഭാരവാഹികള്‍ വഴിയോ അക്കാര്യം അറിയിച്ചാല്‍ രൂപതാ കേന്ദ്രത്തില്‍ നിന്ന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതാണെന്ന്‍ അദ്ദേഹം അറിയിച്ചു. വൈദ്യുത പ്രതിസന്ധിയുണ്ടെങ്കില്‍ പള്ളികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ആവശ്യക്കാരെ സഹായിക്കുന്നതില്‍ വൈദികരും സഭാ സ്ഥാപനങ്ങള്‍ നടത്തുന്നവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദേവാലയങ്ങളില്‍ ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നടത്താനും മാര്‍ ജോസ് പൊരുന്നേടം ആഹ്വാനം ചെയ്തു. #{red->none->b->സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം }# കര്‍ത്താവില്‍ ഏറ്റവും പ്രിയപ്പെട്ട വൈദിക സഹോദരന്മാരേ, സമര്‍പ്പിതരേ, സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ തിയതികളില്‍ ഉണ്ടായ കാലവര്‍ഷക്കെടുതികളില്‍ നമ്മളനുഭവിച്ച ദുഃഖദുരിതങ്ങളില്‍ നിന്നും പല തരത്തിലുള്ള നഷ്ടങ്ങളില്‍ നിന്നും ഇനിയും നമ്മള്‍ മുക്തരായിട്ടില്ല. പലര്‍ക്കും കയറിക്കിടക്കാന്‍ ഒരു വീടു പോലും ആയിട്ടില്ല. അതിന് മുമ്പേ തന്നെ ഈ വര്‍ഷം വീണ്ടും വെള്ളപ്പൊക്കവും അതോടനുബന്ധിച്ചുള്ള പ്രയാസങ്ങളും നമ്മളെ തേടിയെത്തിയിരിക്കുന്നു. ഈ പ്രതിഭാസത്തിന്‍റെ കാരണങ്ങളൊന്നും നമുക്ക് വ്യക്തമായി നമുക്കറിഞ്ഞു കൂടാ. എങ്കിലും ഭാവിയില്‍ അതേപ്പറ്റി നമ്മള്‍ വളരെ ഗൌരവമായി ചിന്തിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും വേണം. കാരണം കാലാവസ്ഥ മുമ്പത്തേതില്‍ നിന്ന് വളരെ മാറിക്കഴിഞ്ഞു.ഏതായാലും കഴിഞ്ഞ വര്‍ഷത്തെ അനുഭവം നമ്മെ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു എന്നത് ഈ വര്‍ഷം പ്രവൃത്തിയിലൂടെ നമ്മള്‍കാണിച്ചു. അതിന്‍റെ ഫലമായി കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ നമുക്ക് മഴക്കെടുതിയെ നേരിടാന്‍ കഴിയുന്നുണ്ട്. ഭരണാധികാരികളുടെ മുന്നറിയിപ്പുകള്‍ പാലിക്കുന്നതില്‍ നമ്മള്‍ കൂടുതല്‍ ജാഗരൂകരായി എന്നത് ഏറെ ആശ്വാസകരമാണ്. ഭരണതലങ്ങളിലുള്ളവരും കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട് എന്നത് ശുഭോദര്‍ക്കമാണ്. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന മഴ നമ്മളെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും നമ്മെയെല്ലാം കാത്ത് പരിപാലിക്കുന്ന കാരുണ്യവാനായ ദൈവം ഇതെല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട് എന്ന വസ്തുത ദൈവവിശ്വാസികളെ, പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച്, ആശ്വാസം നല്കേണ്ടതാണ്. അതിനാല്‍ അവിടുത്തെ സന്നിധിയില്‍ നമുക്ക് അഭയം പ്രാപിക്കാം. എത്രയും വേഗം നമുക്ക് നല്ല കാലാവസ്ഥ തന്ന് അനുഗ്രഹിക്കണമെ എന്ന് തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കാം. ഈ ദിവസങ്ങളില്‍ നമ്മുടെ വിശുദ്ധ കുര്‍ബാനകളിലും കുടുംബ പ്രാര്‍ത്ഥനയിലും എല്ലാം നല്ല കാലാവസ്ഥക്കായി പ്രാര്‍ത്ഥിക്കണം. അടുത്ത രണ്ടാഴ്ചത്തേക്ക് ബഹുമാനപ്പെട്ട വൈദികര്‍ വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തില്‍ ഇക്കാര്യം വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുകയും പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുകയും വേണം. അതുപോലെ സമര്‍പ്പിതഭവനങ്ങളിലെ പ്രാര്‍ത്ഥനാസമയത്തും നല്ല കാലാവസ്ഥക്കും കഷ്ടതകള്‍ അനുഭവിക്കുന്നവരുടെ കഷ്ടതകള്‍ നീക്കുന്നതിനും പ്രാര്‍ത്ഥിക്കണം. അതിലുപരി ഇപ്പോഴത്തെ അവസ്ഥ എത്രയും വേഗം മാറ്റിത്തരണമേ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ പള്ളികളിലും വി. കുര്‍ബാനക്ക് ശേഷം ഒരു മണിക്കൂര്‍ ആരാധന നടത്തുന്നതും നന്നായിരിക്കും. ഇടവകയിലെ കഴിയുന്നത്ര അംഗങ്ങള്‍ അതില്‍ പങ്കെടുത്ത് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണം. കുടുംബങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനാസമയത്ത് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടിക്കൊണ്ട് ജപമാലയര്‍പ്പിക്കുകയും വേണം. നമ്മുടെ രൂപതയുടെ പ്രത്യേകമദ്ധ്യസ്ഥയായ പരി. അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ അടുത്തു വരുകയാണല്ലൊ. കുടുംബനാഥന്മാരും നാഥമാരും ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യം എടുത്ത് മക്കളെ അതിന് പ്രോത്സാഹിപ്പിക്കണം. നമ്മുടെ രൂപതാര്‍ത്തിയില്‍ പെട്ട മേപ്പാടിക്കടുത്ത് ഉരുള്‍പൊട്ടി 40-ലേറെ പേരെ കാണാതായി. ഇതുവരെ ഏതാനും പേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടു കിട്ടിയുള്ളു. അതുപോലെ വലിയൊരു ഭൂപ്രദേശം മുഴുവന്‍ അവിടെയുണ്ടായിരുന്ന സകലതോടും കൂടി ഒലിച്ചു പോയി. പ്രതീക്ഷ കൈവെടിയാതെ രക്ഷാപ്രവര്‍ത്തകര്‍ രാപകല്‍ അദ്ധ്വാനിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തനം വൃഥാവിലാകാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. നമ്മുടെ രൂപതയുടെ തന്നെ ഭാഗമായ മണിമൂളി-നിലമ്പൂര്‍ മേഖലയിലെ ഭൂദാനത്തും പാതാറിലും ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഭൂദാനത്ത് നാല്പതിലേറെപ്പേരെ കാണാതായി. ഏതാനും മൃതദേഹങ്ങള്‍ കണ്ടുകിട്ടിയതായി അറിയുന്നു. മരിച്ചവരില്‍ ഭൂദാനം ഇടവകയിലെ രണ്ട് കൊച്ചുമക്കളും ഉള്‍പ്പെടുന്നു. മരണം സഭവിച്ച എല്ലാ കുടുംബങ്ങളോടും മാനന്തവാടി രൂപതയിലെ എല്ലാവരുടേയും പേരില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ബന്ധുമിത്രാദികളെ പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നു. അവരുടെ ഹൃദയവേദനയില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുകയും മരിച്ചവര്‍ക്ക് കര്‍ത്താവിന്‍റെ സന്നിധിയില്‍ ആയിരിക്കാന്‍ കൃപയാകണമെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥന പോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രവൃത്തിയും. പ്രാര്‍ത്ഥന നമുക്കതിനുള്ള മനസ്സും ഊര്‍ജ്ജവും പ്രചോദനവും നല്കും എന്നതാണ് വസ്തുത. നമ്മുടെ പ്രാര്‍ത്ഥന നമ്മെ സഹായിക്കാനായി മറ്റുള്ളവരുടെ മനസ്സിനെ തയ്യാറാക്കുകയും ചെയ്യും. നമ്മുടെ അയല്പക്കത്ത് ഭക്ഷണവും വസ്ത്രവും മരുന്നും താമസസ്ഥലവും ഇല്ലാതെ വരുന്നവര്‍ക്ക് അത് ഉണ്ട് എന്ന് നമ്മള്‍ ഉറപ്പ് വരുത്തണം. പരസ്പരം അക്കാര്യം അന്വേഷിക്കുകയും അങ്ങനെയുള്ളവരെ കണ്ടെത്തി സ്വയം സഹായം കൊടുക്കുകയോ അതിനായി തയ്യാറുള്ളവരെ അറിയിക്കുകയോ ചെയ്യണം. റോഡുകളെല്ലാം അടഞ്ഞു കിടക്കുന്നതുകൊണ്ട് എത്ര ശ്രമിച്ചാലും പുറത്ത് നിന്ന് സഹായം എത്തിക്കാന്‍ വൈകിയെന്ന് വരാം. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷം പുറമെ നിന്ന് സഹായം എത്തിയെന്നും വരുകയില്ല. ആദ്യമായി ശ്രദ്ധിക്കേണ്ടത് താമസഥലം നഷ്ടപ്പെട്ടവര്‍ക്ക് തത്ക്കാലികമായിട്ടെങ്കിലും കയറിക്കിടക്കാന്‍ ഒരിടം കണ്ടെത്തിക്കൊടുക്കുക എന്നതാണ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഈ വര്‍ഷവും നിങ്ങളുടെ സഹായസഹകരണങ്ങള്‍ ഇക്കാര്യത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കുടുംബങ്ങള്‍ അവര്‍ക്കുള്ള സൌകര്യങ്ങള്‍ പരിമിതങ്ങളാണെങ്കിലും ആവശ്യക്കാരുമായി പങ്ക് വയ്ക്കാന്‍ ശ്രമിക്കണം. താത്ക്കാലിക താമസത്തിനായി നമ്മുടെ പള്ളികളോ മറ്റ് കെട്ടിടങ്ങളോ ആവശ്യമെങ്കില്‍ തുറന്ന് കൊടുക്കാന്‍, കഴിഞ്ഞ വര്‍ഷം നിങ്ങള്‍ പ്രദര്‍ശിപ്പിച്ച സന്മനസ്സ്, ഈ വര്‍ഷവും ഉണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനായി ബഹുമാനപ്പെട്ട വികാരിയച്ചന്മാരെ പ്രത്യേകം അഹ്വാനം ചെയ്യുന്നു. രണ്ടാമതായി ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍, മറ്റ് അത്യാവശ്യവസ്തുക്കള്‍ എന്നിവ കൊടുക്കുന്നതിനെനെപ്പറ്റിയാണ് പറയേണ്ടത്. റോഡുകളിലൂടെ സാധനങ്ങള്‍ എത്തിക്കാന്‍ പറ്റാത്തതുകൊണ്ട് കടകളിലെ സാധനങ്ങള്‍ പെട്ടെന്ന് തീര്‍ന്നെന്നു വരാം. അതുപോലെ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും മറ്റും ബുദ്ധിമുട്ട് ഉണ്ടാകാം. ഭക്ഷണം ഇല്ലാതെയൊ ചികിത്സ കിട്ടാന്‍ മാര്‍ഗ്ഗമില്ലാതെയൊ ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍ വഴിയോ ഇടവകയിലെ സമര്‍പ്പിതര്‍ വഴിയോ സംഘടനാ ഭാരവാഹികള്‍ വഴിയോ അക്കാര്യം അറിയിച്ചാല്‍ രൂപതാ കേന്ദ്രത്തില്‍ നിന്ന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതാണ്. ബഹുമാനപ്പെട്ട വികാരിയച്ചന്മാരുടെയും സമര്‍പ്പിതരുടെയും സംഘടനാ ഭാരവാഹികളുടെയും ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവുകയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന രൂപതാ സംവിധാനത്തില്‍ അറിയിക്കുകയും ചെയ്യുകയാണെങ്കില്‍ വേണ്ടത് ചെയ്യാന്‍ സാധിക്കും. പ്രളയവും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായി സോഷ്യല്‍ സര്‍വ്വീസ് സെന്‍ററിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന റേഡിയോ മാറ്റൊലി ഇടക്കിടെ വിവരങ്ങളും അറിയിപ്പുകളും കൊടുക്കുന്നതാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രത്യേകമായി നാട്ടില്‍ മുഴുവന്‍ അറിയിക്കണമെന്നുണ്ടെങ്കില്‍ റേഡിയോ മാറ്റൊലിയിലേക്ക് വിളിച്ചാല്‍ മതി. അവിടെ നിന്ന് അനൌണ്‍സ് ചെയ്തുകൊള്ളും. മൊബൈല്‍ നമ്പര്‍: 9446034422. എഫ്.എം. 90.4 ആണ് റേഡിയോയുടെ പ്രക്ഷേപണത്തിന്‍റെ ഫ്രീക്വന്‍സി. റേഡിയോ സെറ്റില്‍ പ്രക്ഷേപണം കിട്ടുന്നില്ലെങ്കില്‍ മൊബൈലിലൂടെ ഓണ്‍ലൈനായി പ്രക്ഷേപണം ലോകത്തിന്‍റെ ഏത് ഭാഗത്തും ലഭ്യമാണ്. അതിനുള്ള മൊബൈല്‍ ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ മാത്രമേ ലഭ്യമായിട്ടുള്ളു. പ്ലേ സ്റ്റോറില്‍ നിന്ന് റേഡിയോ മാറ്റൊലി (Radio Mattoli)എന്ന മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. അതിലൂടെ എല്ലാ പ്രക്ഷേപണങ്ങളും 24 മണിക്കൂറും ലഭ്യമാണ്. മൊബൈലില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണം. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ രൂപതയുടെ Diocese of Mananthavadyഎന്ന ഫെയ്സ് ബുക്ക് പേജിലും ലഭ്യമാണ്. വാര്‍ത്തകളും ചിത്രങ്ങളും 9744667206 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്താല്‍ പ്രാധാന്യമുള്ളവയെങ്കില്‍ അതില്‍ ചേര്‍ക്കുന്നതാണ്. നമ്മുടെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ അവയുടെ ബാറ്ററി ചാര്‍ജ്ജ് ചെയ്യണമല്ലൊ. പലപ്പോഴും കറന്‍റ് ഇല്ലാത്തതു കൊണ്ട് അത് സാധ്യമാകണമെന്നില്ല. അങ്ങനെയുള്ള സ്ഥലങ്ങളില്‍ പള്ളികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ആവശ്യക്കാരെ സഹായിക്കുന്നതില്‍ ബഹുമാനപ്പെട്ട വികാരിയച്ചന്മാരും മറ്റ് സ്ഥാപനങ്ങള്‍ നടത്തുന്നവരും ശ്രദ്ധിക്കുമല്ലൊ. കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ കേരളകത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുക്കുകയായിരുന്നു. ധ്യാനം കഴിഞ്ഞെങ്കിലും വയനാട്ടിലേക്കുള്ള യാത്ര ഈ അവസരത്തില്‍ സാധ്യമല്ലാത്തതുകൊണ്ട് റോഡുകള്‍ തുറക്കുന്നത് കാത്ത് ഞാന്‍ കഴിയുകയാണ്. അതുകൊണ്ട് വ്യക്തിപരമായി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ല. എന്‍റെ അസാന്നിദ്ധ്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ബഹുമാനപ്പെട്ട ജനറാളച്ചന്‍റെയും രൂപതാ സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടറുടെയും നേതൃത്വത്തില്‍ നന്നായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. അവരുടെ മൊബൈല്‍ നമ്പറുകള്‍ താഴെക്കൊടുക്കുന്നു. മോണ്‍സിഞ്ഞോര്‍ അബ്രാഹം നെല്ലിക്കല്‍ (വികാരി ജനറാള്‍): 8547407101. ഫാ. പോള്‍ കൂട്ടാല (സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടര്‍): 9897809310. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരേയും ഹൃദയപൂര്‍വ്വം അനുമോദിക്കുന്നു, നന്ദി പറയുന്നു; പ്രാര്‍ത്ഥന വാഗ്ദാനം ചെയ്യുന്നു. അതുപോലെ തന്നെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവിന്‍റെ കൃപ നിങ്ങളേവരോടും കൂടെ ഉണ്ടായിരിക്കട്ടെ. യേശുവില്‍, ബിഷപ്പ് ജോസ് പൊരുന്നേടം <br> മാനന്തവാടി രൂപതാ മെത്രാന്‍
Image: /content_image/India/India-2019-08-11-10:24:54.jpg
Keywords: മാനന്ത