Contents

Displaying 10651-10660 of 25163 results.
Content: 10965
Category: 1
Sub Category:
Heading: ആറായിരം ജപമാല: സിറിയയിലെ ക്രൈസ്തവര്‍ക്ക് പാപ്പയുടെ സ്നേഹ സമ്മാനം
Content: വത്തിക്കാന്‍ സിറ്റി: ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തെയും ആഭ്യന്തര പ്രശ്നങ്ങളെയും തുടര്‍ന്നു അതികഠിനമായ സഹനങ്ങളിലൂടെ കടന്നുപോകുന്ന സിറിയയിലെ പീഡിതരായ ക്രൈസ്തവ സമൂഹത്തിന് പാപ്പയുടെ സ്നേഹ സമ്മാനം. രാജ്യത്തെ വിശ്വാസികള്‍ക്ക് കൈമാറാന്‍ പാപ്പ ആറായിരത്തോളം ജപമാല ആശീര്‍വ്വദിച്ചു നല്‍കി. ഇന്നലെ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പാപ്പ വെഞ്ചിരിപ്പ് നടത്തിയത്. യേശുവിന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ ബെത്ലഹേമിലെ കര്‍മ്മലീത്താ സന്ന്യാസിനിമാരാണ് മരത്തിന്‍റെ മുത്തുകള്‍ കൊണ്ടുള്ള ജപമാലകള്‍ നിര്‍മ്മിച്ചത്. ജപമാലകള്‍ പീഡിതരായ ക്രൈസ്തവരുടെ സമീപത്തുള്ള തന്‍റെ സാന്നിദ്ധ്യത്തിന്‍റെ അടയാളമാകട്ടെയെന്ന് പാപ്പ ആശംസിച്ചു. അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് വഴി സിറിയയിലെ പീഡിതരായ കത്തോലിക്കര്‍ക്കും യുദ്ധത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ജപമാല കൈമാറും. സമാധാനമില്ലാതെ കടുത്ത അരക്ഷിതാവസ്ഥയില്‍ തുടരുന്ന രാജ്യമായി സിറിയ മാറിയിരിക്കുകയാണ്. തന്റെ മിക്ക പ്രസംഗങ്ങളിലും സിറിയന്‍ സമൂഹത്തിന് സമാധാനം ലഭിക്കുന്നതിന് വേണ്ടി പാപ്പ പ്രാര്‍ത്ഥനക്കു ആഹ്വാനം ചെയ്യാറുണ്ട്. ഇതിന്റെ ബാക്കിപത്രമെന്നോണമാണ് പാപ്പ വെഞ്ചിരിച്ച ജപമാല വരും ദിവസങ്ങളില്‍ സിറിയയില്‍ എത്തിക്കുക.
Image: /content_image/News/News-2019-08-15-23:52:11.jpg
Keywords: സിറിയ
Content: 10966
Category: 1
Sub Category:
Heading: മഴക്കെടുതി: വീണ്ടും പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്ത് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇന്ത്യ അടക്കമുള്ള തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ക്ലേശിക്കുന്ന ജനങ്ങള്‍ക്ക് തന്‍റെ സാന്ത്വനവും പ്രാര്‍ത്ഥനയും വീണ്ടും നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഇന്നലെ നല്‍കിയ സന്ദേശത്തിലാണ് ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവരെ പാപ്പ വീണ്ടും സ്മരിച്ചത്. മഴക്കെടുതിയില്‍ മരണമടഞ്ഞവരെയും അവരുടെ കുടുംബാംഗങ്ങളെയും, ഭവനരഹിതരാക്കപ്പെട്ടവരെയും പ്രാര്‍ത്ഥനയില്‍ പ്രത്യേകം അനുസ്മരിക്കുന്നതായി പാപ്പാ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുകയും വേദനിക്കുന്ന ജനതയെ പിന്‍തുണയ്ക്കുകയും ചെയ്യുന്നവരുടെ കരങ്ങളെ ദൈവം ശക്തിപ്പെടുത്തട്ടെയെന്നും പാപ്പ ആശംസിച്ചു. കഴിഞ്ഞ ദിവസം കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ ക്ലേശം അനുഭവിക്കുന്ന പ്രിയപ്പെട്ടവരെ സ്മരിച്ചു പാപ്പക്ക് വേണ്ടി വത്തിക്കാന്‍ സെക്രട്ടറി പ്രാദേശിക അധികാരികള്‍ക്ക് ടെലിഗ്രാം സന്ദേശം അയച്ചിരിന്നു. ഇതിന് പിന്നാലെയാണ് പാപ്പ പൊതുപ്രസംഗത്തില്‍ വീണ്ടും പരാമര്‍ശം നടത്തിയത്.
Image: /content_image/News/News-2019-08-16-00:19:53.jpg
Keywords: പാപ്പ, കേരള
Content: 10967
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തിലിന് ഓണററി ഡോക്ടറേറ്റു നല്‍കി ആദരിച്ചു
Content: കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ചു ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന് വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം ഓണററി ഡോക്ടറേറ്റു നല്കി ആദരിച്ചു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തേലിക് സെമിനാരിയില്‍ നടന്ന ചടങ്ങില്‍ പൗരസ്ത്യ വിദ്യാപീഠം ചാന്‍സലര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ബിരുദപ്രഖ്യാപനം നടത്തി. സി‌ബി‌സി‌ഐ പ്രസിഡന്‍റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് ബിരുദദാനം നിര്‍വഹിച്ചു. ആഗോള കത്തോലിക്കാസഭയില് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അംഗീകാരമുള്ളതും സീറോ മലബാര്‍ സഭാ സിനഡിന്റെ അധികാരപരിധിയിലുള്ളതുമായ ഏക സ്വതന്ത്ര ദൈവശാസ്ത്ര ഫാക്കൽ റ്റിയാണ് വടവാതൂര്‍ സെമിനാരിയോടു ചേര്‍ന്നുള്ള പൗരസ്ത്യവിദ്യാപീഠം. ഈ ഉന്നത ദൈവശാസ്ത്രപഠനകേന്ദ്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാൾക്ക് ഓണററി ബിരുദം നല്കുന്നത്. ചടങ്ങില്‍ പൗരസ്ത്യ വിദ്യാപീഠം വൈസ് ചാന്‍സലറും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പെരുന്തോട്ടം, ബംഗ്ലാദേശ് അപ്പസ്‌തോലിക് നൂണ്‍ഷ്യോ മാര്‍ ജോര്‍ജ് കോച്ചേരി, ബിഷപ്പുമാരായ തോമസ് മാര്‍ തിമോത്തിയോസ്, യൂഹാനോന്‍ മാര്‍ ദിയോസ്‌കോറസ്, ജോസഫ് മാര്‍ ബര്‍ണബാസ്, മോണ്‍. ചെറിയാന്‍ താഴമണ്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി റെക്ടര്‍ ഫാ.ജോയി ഐനിയാടന്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, പ്രഫ. പി.സി.അനിയന്കുതഞ്ഞ്, തിരുഹൃദയ സന്യാസിനീസമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അല്‍ഫോന്‍സ തോട്ടുങ്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാര്‍ ജോസഫ് പവ്വത്തില്‍ മറുപടി പ്രസംഗം നടത്തി.
Image: /content_image/India/India-2019-08-16-00:57:29.jpg
Keywords: പവ്വത്തി
Content: 10968
Category: 18
Sub Category:
Heading: ഗര്‍ഭഛിദ്ര ഭേദഗതിക്കെതിരെ പ്രാര്‍ത്ഥന
Content: കൊച്ചി. ഭൂമിയിൽ ഇനിയും കുഞ്ഞുങ്ങൾക്ക് ജനിക്കുന്നതിനുള്ള അവകാശം നിയമ ഭേദഗതി വഴി തടയാതിരിക്കുവാനും, ജനിച്ച ഓരോ വ്യക്തിക്കും സുരക്ഷിതമായി ജീവിക്കുന്നതിനും അനുകൂലമായ സാഹചര്യം നിലനിൽക്കുവാനും പ്രോലൈഫ് കുടുംബങ്ങള്‍ പ്രാര്‍ത്ഥിക്കുമെന്ന് സീറോ മലബാര്‍ പ്രോലൈഫ് അപ്പസ്തലേറ്റ് സെക്രട്ടറി സാബു ജോസ്. ഓഗസ്റ്റ് 15 മുതൽ 31 വരെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ഭ്രുണഹത്യ, സ്വവർഗ വിവാഹം എന്നിവയെക്കുറിച്ചുള്ള നിയമനിർമ്മാണം, സാമൂഹ്യ തിന്മകൾ, കാലാവസ്ഥ വ്യതിയാനം, ദുരിതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങൾ, രാജ്യത്തിന്റെ പുരോഗതിയും സമാധാനം എന്നി വിഷയങ്ങൾ പ്രത്യേക നിയോഗങ്ങൾ ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2019-08-16-01:04:38.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 10969
Category: 1
Sub Category:
Heading: തിരുസഭ പാരമ്പര്യം സംരക്ഷിക്കണമെന്ന് അമേരിക്കന്‍ മെത്രാന്മാരോട് വിശ്വാസികൾ
Content: വാഷിംഗ്ടണ്‍ ഡി‌സി: വിശുദ്ധ കുർബാനയിലുളള യേശുവിന്റെ സാന്നിധ്യത്തെ പറ്റി അമേരിക്കയിലെ ഭൂരിഭാഗം പേര്‍ക്കും അജ്ഞതയാണെന്ന പ്യൂ റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പാരമ്പര്യ കുർബാന രീതികൾ സംരക്ഷിക്കണമെന്ന് അമേരിക്കൻ മെത്രാൻ സമിതിയോട് വിശ്വാസികൾ. വിശുദ്ധ കുർബാനയിലെ ദൈവിക സാന്നിധ്യത്തെ പറ്റി വിശ്വാസികളെ ബോധവാന്മാരാക്കാൻ എന്തുചെയ്യണമെന്ന് അമേരിക്കൻ മെത്രാൻ സമിതിയുടെ ഫേസ്ബുക്ക് പേജിൽ അവർ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് കമന്റ് ചെയ്ത ആയിരത്തിഇരുനൂറു പേരിൽ ഭൂരിപക്ഷവും വിശുദ്ധ കുർബാനയിൽ യേശുവിന് ബഹുമാനം നൽകുന്ന രീതിയിലുള്ള പഴയ ആരാധനാരീതികൾ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കിഴക്കോട്ട് നോക്കിയുള്ള കുർബാന ക്രമമാണ് വിശ്വാസികളുടെ മുഖ്യമായ ആവശ്യങ്ങളിൽ ഒന്ന്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fusccb%2Fposts%2F10156527725807285&width=500" width="500" height="394" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> പട്ടം സ്വീകരിച്ച വൈദികരും, ഡീക്കന്മാരും മാത്രമേ വിശുദ്ധ കുർബാന വിശ്വാസികൾക്ക് നൽകാവൂ എന്ന്‍ ആവശ്യപ്പെട്ടവര്‍ നിരവധിയാണ്. വിശുദ്ധ കുർബാന കൈകളിൽ മാത്രമേ നൽകാവൂ, വിശുദ്ധ കുർബാന സ്വീകരിക്കാൻ വരുന്നവർ മാന്യമായ വസ്ത്രം ധരിക്കണം, ദിവ്യകാരുണ്യ ആരാധന പ്രോത്സാഹിപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും നിരവധി ആളുകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതിനിടെ അകത്തോലിക്കാ വിശ്വാസിയായ ടീം ക്ലിൻ എന്നൊരാളുടെ കമന്റും ശ്രദ്ധയാകര്‍ഷിക്കുകയാണ്. മാനസാന്തരപ്പെടാത്ത പാപികൾക്ക് (ഭ്രൂണഹത്യയെ പിന്തുണക്കുന്ന രാഷ്ട്രീയക്കാർ അടക്കമുള്ളവര്‍ക്കു) വൈദികരും, മെത്രാൻമാരും വിശുദ്ധ കുർബാന നൽകുമ്പോൾ ദിവ്യകാരുണ്യത്തിന് അർത്ഥമില്ലായെന്ന് അവർ തന്നെ പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ കുർബാനയിൽ പാരമ്പര്യ ആരാധനാരീതികൾ കൊണ്ടുവരുമ്പോൾ ദേവാലയത്തിലേക്ക് വിശ്വാസികളുടെ ഒഴുക്കാണെന്ന് ചില വൈദികരും അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2019-08-16-04:35:42.jpg
Keywords: ദിവ്യകാരുണ്യ അത്ഭു
Content: 10970
Category: 1
Sub Category:
Heading: മാര്‍പാപ്പ പദവിയുടെ ഏഴാം വാര്‍ഷികം: ഔദ്യോഗിക മെഡലുകള്‍ പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 266-മത് മാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക ദൌത്യത്തിന്റെ ഏഴാം (2013-2020) വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക മെഡല്‍ വത്തിക്കാന്‍ പുറത്തിറക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12നാണ് മെഡല്‍ പുറത്തിറക്കിയത്. മുപ്പതു സ്വര്‍ണ്ണ മെഡലുകളും, രണ്ടായിരം വെള്ളിമെഡലുകളും, രണ്ടായിരത്തിയഞ്ഞൂറു വെങ്കല മെഡലുകളും മാത്രമേ ലഭ്യമാക്കിയിട്ടുള്ളു. അര്‍ജന്റീനിയക്കാരനായ ഫ്രാന്‍സിസ് പാപ്പയുടെ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്തിട്ടുള്ള മെഡലില്‍ ഒക്ടോബറില്‍ നടക്കുവാനിരിക്കുന്ന മെത്രാന്‍ സിനഡിന്റെ പ്രമേയത്തെ അനുസ്മരിപ്പിച്ചുകൊണ്ട് മാമ്മോദീസയെ പ്രതീകവല്‍ക്കരിക്കുന്ന പ്രാവും, നദിക്കരയും, ജനങ്ങളും മെഡലില്‍ പതിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ തന്റെ സൃഷ്ടിയില്‍ വിസ്മയം കൊള്ളുന്ന ദൈവത്തെക്കുറിച്ച് ഉല്‍പ്പത്തി പുസ്തകത്തില്‍ പറയുന്ന “അത് നല്ലതാണെന്ന് ദൈവം കണ്ടു” എന്നര്‍ത്ഥമാക്കുന്ന “ആന്‍ഡ്‌ വിഡിറ്റ് ഡിയൂസ് ക്വോഡ് എസ്സെറ്റ് ബോണം” (Gn 1) എന്ന ലാറ്റിന്‍ വാക്യവും മെഡലിലുണ്ട്. പ്രമുഖ ഇറ്റാലിയന്‍ കലാകാരനായ ഒറിയറ്റാ റോസി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ മെഡലില്‍ ദി പൊളിഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ്‌ മിന്റ് ഓഫ് ദി ഇറ്റാലിയന്‍ സ്റ്റേറ്റിന്റെ സെക്രട്ടറിയുടെ അക്കമിട്ട സാക്ഷ്യത്തോടെയാണ് ഓരോ മെഡലും നിര്‍മ്മിച്ചിരിക്കുന്നത്. മെഡലുകള്‍ വത്തിക്കാന്‍ ഹെറിറ്റേജ് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലും, വത്തിക്കാന്‍ ബുക്ക്സ്റ്റോറിലും മാത്രമാണ് ഇപ്പോള്‍ ലഭ്യമുള്ളൂ.
Image: /content_image/News/News-2019-08-16-10:12:34.jpg
Keywords: വത്തിക്ക
Content: 10971
Category: 1
Sub Category:
Heading: സ്വര്‍ഗ്ഗാരോപണ തിരുനാളിലെ നോട്രഡാം മരിയന്‍ പ്രദിക്ഷണം വികാരഭരിതമായി
Content: പാരീസ്: അഗ്നിബാധയ്ക്കിരയായ നോട്രഡാം കത്തീഡ്രലില്‍ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ നടന്ന പ്രദിക്ഷണം വികാരഭരിതമായി. ദേവാലയത്തില്‍ കത്തിപ്പടര്‍ന്ന അഗ്നിജ്വാലയിൽ നിന്ന് പോറലേൽക്കാതെ ലഭിച്ച മാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് കത്തീഡ്രലിൽ പ്രാർത്ഥനാറാലി നടത്തിയപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. എണ്ണൂറു വര്‍ഷം പഴക്കമുള്ള തങ്ങളുടെ പൈതൃകമായ ദേവാലയം കത്തിയമര്‍ന്നെങ്കിലും നൂറുകണക്കിന് വിശ്വാസികളാണ് പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന് കത്തീഡ്രലിനു സമീപത്തുള്ള പാലത്തിൽ ഒത്തുചേർന്നത്. ഒരാൾ മുറിവേറ്റിരിക്കുമ്പോഴും അയാളുടെ പക്കൽ ആളുകൾ എത്തുന്നുണ്ടെങ്കില്‍ അതിനർത്ഥം അയാൾ ജീവനോടെ ഇരിക്കുന്നു എന്നതു തന്നെയാണെന്ന്‍ ദേവാലയത്തെ ചൂണ്ടിക്കാട്ടി പാരീസ് ആർച്ച് ബിഷപ്പ് മൈക്കൽ ആപെറ്റിറ്റ് പറഞ്ഞു. എന്തുതന്നെ സംഭവിച്ചാലും ആളുകൾക്ക് പരിശുദ്ധ അമ്മയോട് ഒരു പ്രത്യേക ബന്ധമുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. എല്ലാ വർഷവും മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് മാതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം പാരീസില്‍ നടക്കാറുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് 850 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഫ്രാൻസിലെ പുരാതന ദേവാലയമായ നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ലി​ല്‍ അഗ്നിബാധിയുണ്ടായത്.
Image: /content_image/News/News-2019-08-16-12:13:12.jpg
Keywords: നോട്രഡാം, കത്തീഡ്ര
Content: 10972
Category: 18
Sub Category:
Heading: കുടുംബാസൂത്രണം: മോദിയുടെ പരാമര്‍ശം ദുരുദ്ദേശ്യപരമെന്ന് പ്രോലൈഫ് സമിതി
Content: കൊച്ചി: ഇന്ത്യയില്‍ കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണമെന്നും അതു രാജ്യസ്‌നേഹത്തിന്റെ ഭാഗമാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം ദുരുദ്ദേശ്യപരമാണെന്നു കെസിബിസി പ്രോലൈഫ് സമിതി. ജീവന്റെ സൃഷ്ടി എന്നത് ദൈവത്തിന്റെ പ്രവൃത്തിയാണ്. അതുപോലെ തന്നെ ജീവനെ നശിപ്പിക്കുന്നത് ദൈവത്തിനെതിരായ പ്രവൃത്തിയാണ്. ലോകത്തിന്റെ താളക്രമം സൃഷ്ടിച്ചത് ദൈവമാണ്. ഈ താളക്രമത്തില്‍ എവിടെയെങ്കിലും അപഭ്രംശം സംഭവിച്ചാലും അതു ദൈവത്തിന്റെ പദ്ധതിയെ അട്ടിമറിക്കലാകും. ദൈവത്തിന്റെ സൃഷ്ടിയില്‍തന്നെയുള്ള താളക്രമം നിലനിര്‍ത്തുകയാണ് ലോകം നിലനില്‍ക്കാനുള്ള ഏക മാര്‍ഗം. മറിച്ച് പ്രസ്തുത താളക്രമത്തെ നാം തകര്‍ക്കുന്‌പോള്‍ കാലക്രമത്തില്‍ പിന്നീട് തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധം താളപ്പിഴകള്‍ സംഭവിക്കുന്നു. യാതൊരുവക നിയന്ത്രണവുമില്ലാതെ ഗര്‍ഭഛിദ്രാനുമതി നല്കിയ പല രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണെന്ന് കെസിബിസി പ്രൊലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ പോള്‍ മാടശേരി പറഞ്ഞു. പൊതുസമൂഹം ഇതിനെതിരേ പ്രതികരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, ജോര്‍ജ് എഫ്. സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, ഷിബു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സമിതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ അഞ്ചു മേഖലകളിലായി ഇതിനെതിരേ പ്രതിഷേധ റാലികളും ബോധവത്കരണ സെമിനാറുകളും നടത്തും. കുടുംബാസൂത്രണം ഇന്ത്യയില്‍ വരുംനാളുകളില്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കണമെന്നു ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Image: /content_image/India/India-2019-08-17-03:53:06.jpg
Keywords: കുടുംബാ
Content: 10973
Category: 18
Sub Category:
Heading: വേളാങ്കണ്ണിക്കു പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു
Content: തിരുവനന്തപുരം: വേളാങ്കണ്ണി തിരുന്നാളിനോടനുബന്ധിച്ച് വേളാങ്കണ്ണിക്കും തിരുവനന്തപുരത്തിനുമിടയില്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍ (06085) ഈ മാസം 28, അടുത്ത മാസം 04 തീയതികളില്‍ സര്‍വ്വീസ് നടത്തും. വൈകുന്നേരം 7.45 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റെദിവസം രാവിലെ 10.05 ന് വേളാങ്കണ്ണിയില്‍ എത്തും. വേളാങ്കണ്ണി- തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ (06086) ഈ മാസം 29, അടുത്ത മാസം 05 തീയതികളില്‍ രാത്രി 11.45 ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.15 ന് തിരുവനന്തപുരത്ത് എത്തും.
Image: /content_image/India/India-2019-08-17-04:01:45.jpg
Keywords: വേളാങ്ക
Content: 10974
Category: 18
Sub Category:
Heading: 25ന് പ്രാര്‍ത്ഥനാ ദിനം; ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനു സഹകരിക്കണമെന്ന് കെസിബിസി
Content: കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം ദുരിതം അനുഭവിക്കുന്നവരുടെ ആശ്വാസത്തിനും പുനരധിവാസത്തിനുമായി ഏവരും സഹകരിക്കണമെന്ന് കെസിബിസി ആഹ്വാനം ചെയ്തു. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ 25ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്നും ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ദൈവസന്നിധിയില്‍ ഓര്‍ത്ത് പ്രാര്‍ത്ഥിക്കണമെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഓര്‍മിപ്പിച്ചു. ദുരിത മേഖലയില്‍ കത്തോലിക്കാസഭയുടെ സാമൂഹ്യക്ഷേമവിഭാഗം സജീവമായിരുന്നു. കെസിബിസി സാമൂഹ്യക്ഷേമവിഭാഗം ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസും ദുരിതമേഖലയിലെ സഭാപിതാക്കന്‍മാരും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും ബത്തേരി, കണ്ണൂര്‍, കോഴിക്കോട്, മാനന്തവാടി, പാലക്കാട്, തലശേരി, താമരശേരി തുടങ്ങിയ സോഷ്യല്‍ സര്‍വീസ് സെസൈറ്റികളുടെ ഭാരവാഹികളും അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കെസിബിസി അടിയന്തരസഹായമായി 10 ലക്ഷം രൂപ അനുവദിച്ചു. കെസിബിസിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്കാന്‍ എല്ലാ ഇടവകകളെയും രൂപതകളെയും സ്ഥാപനങ്ങളെയും സന്ന്യാസസമൂഹങ്ങളെയും ആഹ്വാനം ചെയ്യുന്നു. കേരള സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും പോലീസും സൈന്യവും ഒപ്പം മുന്‍വര്‍ഷത്തേതുപോലെ നാടിന്റെ നന്‍മ വിളിച്ചറിയിച്ചുകൊണ്ട് ധാരാളം സന്നദ്ധപ്രവര്‍ത്തകരും ദുരിതബാധിതരുടെ സഹായത്തിനെത്തി. ദുരിതമേഖലയിലെ നമ്മുടെ ഇടവകകളും സ്ഥാപനങ്ങളും സന്ന്യാസഭവനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി രംഗത്തുണ്ടായി. മത്സ്യത്തൊഴിലാളികളും യുവജനങ്ങളും വൈദികരും സന്ന്യസ്തരും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളോടു കൈകോര്‍ത്തു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും സഹായഹസ്തങ്ങള്‍ നീട്ടിയത് ദുരിതബാധിതര്‍ക്ക് കുറെയെങ്കിലും ആശ്വാസം പകരുന്നതാണ്. പ്രാര്‍ത്ഥനാദിനമായ ഇരുപത്തിയഞ്ചാം തീയതി കാണിക്കയും സമാഹരിക്കാന്‍ കഴിയുന്ന മറ്റു സംഭാവനകളും 31നകം കെസിബിസിയുടെ അക്കൗണ്ടില്‍ (Kerala Catholic Bishosp’ Council; A/c No.04230 53000005221; IFSC: SIBL0000423; South Indian Bank Ltd., Vennala Branch) നിക്ഷേപിച്ച് വിവരം കെസിബിസി സെക്രട്ടറിയേറ്റില്‍ (പിഒസി) അറിയിക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2019-08-17-04:17:46.jpg
Keywords: കെ‌സി‌ബി‌സി