Contents

Displaying 10631-10640 of 25163 results.
Content: 10945
Category: 1
Sub Category:
Heading: മെക്സിക്കന്‍ കര്‍ദ്ദിനാള്‍ റിവേര അന്തരിച്ചു
Content: മെ​​​ക്സി​​​ക്കോ​​​ സി​​​റ്റി: മെ​​​ക്സി​​​ക്കോ​​​യി​​​ലെ വെ​​​രാ​​​ക്രൂ​​​സ് സം​​​സ്ഥാ​​​ന​​​ത്തെ സ​​​ലാ​​​പ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ സെർജി​​​യോ ഒ​​​ബെ​​​സോ റി​​​വേ​​​ര ദി​​​വം​​​ഗ​​​ത​​​നാ​​​യി. 88-മത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ജന്മനാടായ സലാപയിലായിരിന്നു മരണം. 65 വര്‍ഷക്കാലം വൈദികനായും 48 വര്‍ഷക്കാലം മെത്രാനായും ജീവിച്ച കർദ്ദിനാൾ സെർജി​​​യോ മെക്സിക്കോയുടെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനായി മൂന്ന്‍ തവണ സേവനം ചെയ്തിരിന്നു. സം​​​സ്കാ​​​രം ഇ​​​ന്ന് സ​​​ലാ​​​പ​​​യി​​​ലെ കത്തീഡ്രലില്‍ ന​​​ട​​​ത്തും. 1931 ഓക്ടോബര്‍ 31 മെക്സിക്കോയുടെ തെക്കു-കിഴക്കന്‍ നഗരമായ സലാപയിലാണു ജനനം. സലാപ അതിരൂപതാ സെമിനാരിയിലെ പ്രാഥമിക പഠനങ്ങള്‍ക്കുശേഷം റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി. 1954ല്‍ വൈദികപട്ടം സ്വീകരിച്ച റിവേര പിന്നീട് സെമിനാരി റെക്ടറായി.1971ലാണ് ബിഷപ്പായി അഭിഷിക്തനാവുന്നത്. കര്‍ദ്ദിനാള്‍ റിവേരായുടെ നിര്യാണത്തോടെ ആഗോള സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 216 ആയി കുറഞ്ഞു. അതില്‍ 119പേര്‍ 80 വയസ്സിനു താഴെ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരും 97പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.
Image: /content_image/News/News-2019-08-13-04:24:02.jpg
Keywords: മെക്സി
Content: 10946
Category: 18
Sub Category:
Heading: ദുരന്ത ഭൂമിയില്‍ ആശ്വാസമായി താമരശേരി രൂപതയുടെ പാലിയേറ്റീവ് യൂണിറ്റ്
Content: നാദാപുരം: ഉരുള്‍ പൊട്ടലുണ്ടായ വിലങ്ങാട്ടെ ദുരന്ത ഭൂമിയില്‍ ആശ്വാസമായി താമരശേരി രൂപതയുടെ പാലിയേറ്റീവ് മൊബൈല്‍ യൂണിറ്റ്. കോഴിക്കോട്ടു നിന്നെത്തിയ ഡോക്ടര്‍ ജിജി ജോസഫിന്റെ നേത്യത്വത്തിലാണ് രോഗികളെ പരിശോധിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളുമായാണ് വിദഗ്ധ സംഘം വിലങ്ങാട്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ വിവിധ ക്യാമ്പുകളിലെത്തിയവര്‍ക്ക് വിദഗ്ധ സംഘത്തിന്റെ ശുശ്രൂഷ ഏറെ പ്രയോജനപ്രദമായി. ഇവര്‍ക്കാവശ്യമായ മരുന്നുകളും ചികില്‍സയും ഇവിടെ നിന്ന് നല്‍കി. വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂര്‍ എന്നിവിടങ്ങളിലെത്തി രോഗികളെ 97 ലേറെ രോഗികളെ പരിശോധിച്ചു. ഉരുള്‍ പൊട്ടലുണ്ടായ ആലിമൂലയിലെത്തിയ മന്ത്രി എ.കെ.ശശീന്ദ്രന്‍ മൊബൈല്‍ ക്ലിനിക്ക് സന്ദര്‍ശിച്ചു. കാക്കവയലില്‍ നടക്കേണ്ട ക്യാമ്പ് ആലിമൂലയിലെ ദുരന്തമറിഞ്ഞ് വിലങ്ങാട്ടേക്ക് മാറ്റുകയായിരുന്നു.
Image: /content_image/India/India-2019-08-13-04:34:14.jpg
Keywords: സഹായ, പ്രളയ
Content: 10947
Category: 18
Sub Category:
Heading: മൈലാടുംപാറയുടെ കണ്ണീരൊപ്പാന്‍ 'സഹൃദയ സമരിറ്റന്‍' സംഘം
Content: എറണാകുളം: പ്രളയവും ഉരുള്‍പൊട്ടലും ദുരന്തം സമ്മാനിച്ച നിലമ്പൂര്‍ ചുങ്കത്തറ മൈലാടുംപാറ ഗ്രാമത്തിന്റെ കണ്ണീരൊപ്പാന്‍ എറണാകുളത്തു നിന്ന് 'സഹൃദയ സമരിറ്റന്‍' സംഘം. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലാണു സമരിറ്റന്‍ ടീം നിലമ്പൂരിലേയ്ക്കു പുറപ്പെട്ടത്. പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിലെ ശുചീകരണ, ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പരിശീലനം നേടിയ ഇരുപതംഗ സംഘം ഇന്നലെ വൈകുന്നേരം പുറപ്പെട്ടത്. ചുങ്കത്തറ മൈലാടുംപാറ മേഖലയില്‍ ഇവര്‍ ഇന്നു മുതല്‍ ആദ്യഘട്ടത്തില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തും. ഇവിടത്തെ നാല് വീടുകള്‍ പൂര്‍ണ്ണമായും 12 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 35 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വീട്ടുപകരണങ്ങളേറെയും നഷ്ടമായി. മൈലാടുംപാറയിലേയ്ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍, ശുചീകരണ സാമഗ്രികള്‍, അവശ്യവസ്തുക്കള്‍ എന്നിവയുമായാണ് സംഘം ഇന്നലെ പുറപ്പെട്ടത്. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സാധനങ്ങള്‍ സമാഹരിച്ചതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി പറഞ്ഞു. ഫാ. ഹോര്‍മീസ് മരോട്ടിക്കുടി ദുരന്തമേഖലകളിലേയ്ക്കുള്ള ആദ്യസംഘത്തിന്റെ യാത്രയുടെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പീറ്റര്‍ തിരുതനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നേടിയവരാണുള്ളത്. കാരിത്താസ് ഇന്ത്യ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവരുടെ സഹകരണത്തോടെയാണ് സമരിറ്റന്‍ സംഘത്തിനായി പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആദ്യഘട്ടത്തില്‍ 75 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ദുരന്തമേഖലകളില്‍ റെസ്‌ക്യൂ, റിലീഫ്, ഷെല്‍ട്ടര്‍, സാനിറ്റേഷന്‍, ഫുഡ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലായിരുന്നു പരിശീലനം. പരിശീലനം നേടിയ മറ്റുള്ളവര്‍ മലബാര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ വരുംദിവസങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തും.
Image: /content_image/India/India-2019-08-13-07:17:41.jpg
Keywords: സഹായ
Content: 10948
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം ഇക്കാലത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നം: ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാന്‍
Content: കെന്‍റകി: ഇക്കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രശ്നം ഗര്‍ഭഛിദ്രമാണെന്നു കാന്‍സാസ് സിറ്റി ആര്‍ച്ച് ബിഷപ്പും അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷനുമായ ജോസഫ് നൗമാന്‍. കഴിഞ്ഞ തിങ്കളാഴ്ച കെന്റകിയിലെ ലൂയീസ്വില്ലെയില്‍ വെച്ച് നടന്ന ദേശീയ രൂപതാതല പ്രോലൈഫ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ എണ്‍പത്തിയഞ്ചോളം പ്രോലൈഫ് കൂട്ടായ്മകളുടെ ഡയറക്ടേഴ്സ് പങ്കെടുത്തു. “ക്രിസ്തു, നമ്മുടെ പ്രതീക്ഷ” എന്നതായിരുന്നു അമേരിക്കന്‍ മെത്രാന്‍ സമിതി സംഘടിപ്പിച്ച കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രമേയം. മെത്രാനെന്ന നിലയിലുള്ള തന്റെ മുദ്രാവാക്യം കൂടിയായ “ജീവിതം വിജയകരമാക്കും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രഭാഷണം. ഇതൊരു നല്ല അവസരമാണ്. അതുപോലെ തന്നെ നമ്മുടെ സമൂഹത്തിന്റേയും, സംസ്കാരത്തിന്റേയും നാശത്തിന്റെ നിമിഷവും. പൗരോഹിത്യത്തിന് നേര്‍ക്കുയര്‍ന്ന ലൈംഗീകാരോപണങ്ങളാല്‍ സഭക്ക് മുറിവേറ്റിരിക്കുന്ന ഈ സാഹചര്യത്തിലും നല്ല ജീവന്റെ സംസ്കാരം പണിതുയര്‍ത്തിയതിനും അദ്ദേഹം പ്രോലൈഫ് നേതാക്കളോടുള്ള നന്ദി പ്രകാശിപ്പിച്ചു. ഗര്‍ഭഛിദ്രത്തിനെതിരെയുള്ള പോരാട്ടം ഉപേക്ഷിക്കരുതെന്ന് തനിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്ന പ്രോലൈഫ് നേതാക്കളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഓരോ വര്‍ഷവും അമേരിക്കയില്‍ മാത്രം ഏതാണ്ട് പത്തുലക്ഷത്തോളം കുഞ്ഞുങ്ങളാണ് അബോര്‍ഷന്‍ വഴി കൊല്ലപ്പെടുന്നത്. ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കത്തോലിക്കാ സഭ ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. അമേരിക്കയിലെ പ്രോലൈഫ് ശബ്ദങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ്‌ ആര്‍ച്ച് ബിഷപ്പ് നൗമാന്‍. അബോര്‍ഷനെ പിന്താങ്ങുന്ന കത്തോലിക്കാ രാഷ്ട്രീയക്കാര്‍ക്ക് അദ്ദേഹം നല്‍കിയ മുന്നറിയിപ്പ് ചര്‍ച്ചയായിരിന്നു.
Image: /content_image/News/News-2019-08-13-08:10:58.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 10949
Category: 18
Sub Category:
Heading: വയനാടിന്റെ മുറിവുണക്കാന്‍ മലങ്കര കത്തോലിക്ക സഭ ഹെൽത്ത് കമ്മീഷൻ
Content: തിരുവനന്തപുരം: മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച വയനാടിന്റെ മുറിവുണക്കാന്‍ മലങ്കര കത്തോലിക്കാ സഭ ഹെൽത്ത് കമ്മീഷൻ. കമ്മീഷന്റെ നേതൃത്വത്തില്‍ ഏഴു ഡോക്ടർമാർ 30 പേരുടെ പാരാമെഡിക്കൽ സംഘമായി നാലു ആംബുലൻസുകളിലായി ദുരിതബാധിത പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചു. അഞ്ചുലക്ഷം രൂപയുടെ മരുന്നുകളുമായാണ് സംഘത്തിന്റെ യാത്ര. മലങ്കര കത്തോലിക്കാ സഭ ഹെൽത്ത് കമ്മീഷൻ സെക്രട്ടറി ഫാ.ജോസ് കിഴക്കേടത്തു ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കും.
Image: /content_image/India/India-2019-08-13-10:05:27.jpg
Keywords: താങ്ങ
Content: 10950
Category: 13
Sub Category:
Heading: ഐ‌എസ് ഭീഷണിക്ക് നടുവിലും വിശ്വാസികളാല്‍ നിറഞ്ഞ് ഫിലിപ്പീന്‍സ് ദേവാലയങ്ങൾ
Content: മനില: ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണിക്കു നടുവിലും വിശ്വാസികളാല്‍ നിറഞ്ഞ് ഫിലിപ്പീൻസിലെ ദേവാലയങ്ങള്‍. ക്രൈസ്തവ ആരാധനാലയങ്ങളെ സൂചിപ്പിച്ച് ദേവാലയങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്ന് പൻഗാസിനൻ പ്രവിശ്യയിലെ മനോഗ് നഗരത്തിൽ നിരവധി തവണ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഭീഷണി മുഴക്കിയിരിന്നു. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് ആയിരങ്ങളാണ് ഓരോ ദേവാലയങ്ങളിലും എത്തിയത്. ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈദ് ആഘോഷിച്ച ഇസ്ലാം മതവിശ്വാസികളും ഞായറാഴ്ച ദേവാലയങ്ങളില്‍ എത്തിയിരിന്നു. തീവ്രവാദി ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മനോഗ് നഗരത്തിലെ ജപമാല റാണിയുടെ ബസലിക്കയ്ക്ക് വൻ സുരക്ഷയാണ് സർക്കാർ ഒരുക്കിയത്. കഴിഞ്ഞാഴ്ച മാധ്യമങ്ങളിൽ പുറത്തായ മിലിറ്ററിയുടെ രഹസ്യ കുറിപ്പില്‍ ദ്വീപ് പ്രദേശമായ ഉത്തര ലുസോണിലെ ദേവാലയങ്ങള്‍ക്കു ഭീഷണിയുള്ളതായി പരാമര്‍ശമുണ്ടായിരിന്നു. എന്നാൽ ദേവാലയം തിങ്ങിനിറഞ്ഞ് അന്ന് വൻജനാവലിയാണ് വിശുദ്ധ കുർബാനയ്ക്ക് എത്തിയതെന്നു വൈദികനായ ഫാ. ആന്റണി യൂഡോള പറഞ്ഞു. ഭയത്തെക്കാള്‍ വലുത് വിശ്വാസമാണെന്ന് ജനങ്ങൾ തെളിയിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഡൊമിനിക്കൻ വൈദികനായ അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദത്തിനെതിരെ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായി ഇസ്ലാം മത വിശ്വാസികളും ബസലിക്കയുടെ പുറത്ത് എത്തിച്ചേർന്നിരുന്നു.
Image: /content_image/News/News-2019-08-13-11:04:21.jpg
Keywords: ഫിലിപ്പീ
Content: 10951
Category: 13
Sub Category:
Heading: പതിനഞ്ചുകാരന്‍ ബാരില: പോളണ്ടിന്റെ പുതിയ കത്തോലിക്ക ഹീറോ
Content: പ്ലോക്ക്, പോളണ്ട്: കൈയില്‍ ഉയര്‍ത്തിപ്പിടിച്ച കുരിശു രൂപവും ജപമാലയുമായി സ്വവര്‍ഗ്ഗാനുരാഗികളുടെ റാലിയ്ക്കെതിരെ പ്രതിഷേധിച്ച കൗമാരക്കാരൻ പോളണ്ടിന്റെ പുതിയ കത്തോലിക്കാ ഹീറോ. ജാകുബ് ബാരില എന്ന പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയാണ് പോളണ്ടിന്റെ ധീരതയുടെ പര്യായമായി മാറിയിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച പ്ലോക്ക് നഗരത്തില്‍ ആയിരത്തിലധികം സ്വവര്‍ഗ്ഗാനുരാഗികള്‍ നടത്തിയ എല്‍ജിബിറ്റി ഈക്വാളിറ്റി (സമത്വ) പരേഡാണ് ആയുധധാരികളായ പോലീസിനേപ്പോലും ഭയപ്പെടാതെ ജാകുബ് ബാരില ഒറ്റക്ക് തടഞ്ഞത്. കുരിശു രൂപവും ജപമാലയുമായി മാര്‍ച്ച് തടയുന്ന ബാരിലയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പ്രകടന വീഥിയില്‍ വഴിമുടക്കി നിന്ന ബാരിലയെ അവസാനം പോലീസിന് ബലം പ്രയോഗിച്ചാണ് നീക്കിയത്. 1920-ലെ ബോള്‍ഷേവിക്കുകളുമായുള്ള വാഴ്സോ യുദ്ധത്തില്‍ കത്തോലിക്കാ പുരോഹിതനായ ഫാ. ഇഗ്നാസി സ്കോരുപ്കോ കാണിച്ച ധീരതയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് കുരിശുരൂപവുമായി മാര്‍ച്ച് തടയുവാന്‍ തീരുമാനിച്ചതെന്നു ബാരില പ്രതികരിച്ചു. പോളിഷ് സൈന്യത്തിലെ പുരോഹിതനും, കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിലെ രക്തസാക്ഷിയുമാണ്‌ ഫാ. സ്കോരുപ്കോ. വാഴ്സോ യുദ്ധത്തില്‍ കൈയിലുയര്‍ത്തിയ കുരിശുരൂപവുമായി സൈന്യത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് മുന്നേറുവാന്‍ പോളിഷ് സൈനികരെ പ്രചോദിപ്പിച്ചത് ഫാ. സ്കോരുപ്കോ ആയിരുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">My hero of the month is this young polish brother, who goes by the name of Jakub Baryła. Only 15 years old and already standing bravely for the Holy Faith against the LGBT degeneracy. May the Almighty bless him ! <a href="https://twitter.com/JakubBary?ref_src=twsrc%5Etfw">@JakubBary</a> <a href="https://twitter.com/hashtag/P%C5%82ock?src=hash&amp;ref_src=twsrc%5Etfw">#Płock</a> <a href="https://twitter.com/hashtag/catholic?src=hash&amp;ref_src=twsrc%5Etfw">#catholic</a> <a href="https://t.co/qMOA6IDzp9">pic.twitter.com/qMOA6IDzp9</a></p>&mdash; Guillaume Von Hazel (@xrpfrance) <a href="https://twitter.com/xrpfrance/status/1160939389628891136?ref_src=twsrc%5Etfw">August 12, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സെസ്റ്റോച്ചോവയിലെ പരിശുദ്ധ കന്യകാ മാതാവിന്റെ രൂപത്തെ വികലമാക്കികൊണ്ട് പ്രകടനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രവും ഇത്തരത്തില്‍ പ്രതികരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി ബാരില വെളിപ്പെടുത്തി. വിശ്വാസത്തിന്റേയും ധാര്‍മ്മിക മൂല്യങ്ങളുടെയും സംരക്ഷണത്തിനായി ബാരില കാണിച്ച ധീരത അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ബാരിലയുടെ ധീരതയെ വാഴ്ത്തികൊണ്ടു നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികളുടെ അജണ്ട പാശ്ചാത്യ സംസ്കാരത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുമ്പോള്‍ ബാരിലയേപ്പോലെയുള്ളവര്‍ സഭക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുകയാണ്.
Image: /content_image/News/News-2019-08-13-12:20:39.jpg
Keywords: പോളിഷ്, പോളണ്ട
Content: 10952
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി സ്മാരകമായി 90 കുടുംബങ്ങള്‍ക്ക് ഭവനം
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി സ്മാരകമായി അതിരൂപതയിലെ 90 നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്നതിനുള്ള പദ്ധതി അതിരൂപത ആവിഷ്‌കരിച്ചു. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെ ഇന്ന് അതിരൂപത കേന്ദ്രത്തില്‍ ജന്മദിനം നടത്തും. 1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പവ്വത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ സ്വീകരിച്ചു. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിതനായി. 1972 ഫെബ്രുവരി 13ന് റോമിലായിരുന്നു മെത്രാഭിഷേകം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി നിയമിതനായി. 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായ അദ്ദേഹം 1986 ജനുവരി 17 മുതല്‍ 2007 മാര്‍ച്ച് 19വരെ അതിരൂപതയെ നയിച്ചു. 1993മുതല്‍ 96വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്.
Image: /content_image/India/India-2019-08-14-05:10:26.jpg
Keywords: പവ്വത്തി
Content: 10953
Category: 18
Sub Category:
Heading: ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായി നെയ്യാറ്റിന്‍കര രൂപത
Content: നെയ്യാറ്റിന്‍കര: ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായി നെയ്യാറ്റിന്‍കര രൂപതയുടെ ആദ്യ വാഹനം വയനാട്ടിലേക്ക് പുറപ്പെട്ടു. കുപ്പിവെളളം, തുണികള്‍, മരുന്നുകള്‍ തുടങ്ങി ദുരിതാശ്വാസ ക്യാമ്പുകളില്‍ അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളുമായാണ് ആദ്യ സംഘം പുറപ്പെട്ടത്. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ബിഷപ്പ് വിൻസെന്റ് സാമുവല്‍ ആദ്യസംഘത്തിന്റെ യാത്ര ഉദ്ഘാടനം ചെയ്തു. രൂപതാ യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ബിനു റ്റി., ജീസസ് യൂത്ത് കോ-ഓർഡിനേറ്റര്‍ ധനീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രൂപതയുടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന സാധനങ്ങളുമായി നാളെ 11നു വയനാട് – കോഴിക്കോട് – കണ്ണൂര്‍ ജില്ലകളിലേക്കും വാഹനങ്ങള്‍ പുറപ്പെടുമെന്ന് രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് അറിയിച്ചു. നല്ല അയൽക്കാരൻ എന്ന പേരിൽ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ വോളന്റിയറായി പ്രവർത്തിക്കുവാൻ ആഗ്രഹമുള്ളവരെ ക്ഷണിക്കുന്നതിനായി ജീവനസ്‌മൃതി എന്നപേരിൽ “ഓൺലൈൻ റെജിസ്ട്രേഷൻ” അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. http://jeevanasamridhi.org/volunteers.html എന്നതാണ് വെബ്സൈറ്റ്. കഴിഞ്ഞ പ്രളയത്തില്‍ നെയ്യാറ്റിന്‍കര രൂപതയുടെ വിവിധ ശുശ്രൂഷകളുടെയും, ഭക്ത-സംഘടനകളുടേയും നേതൃത്വത്തില്‍ 8 ലോറികളിലാണ് നിത്യോപയോഗ സാധനങ്ങള്‍ ദുരിത മേഖലകളില്‍ എത്തിച്ചത്.
Image: /content_image/India/India-2019-08-14-06:27:00.jpg
Keywords: നെയ്യാ
Content: 10954
Category: 1
Sub Category:
Heading: പ്രക്ഷോഭം കത്തുന്നതിനിടെ ഹോങ്കോങ്ങിൽ കത്തോലിക്കരുടെ സമാധാന റാലി
Content: ഹോങ്കോങ്ങ് സിറ്റി: ഹോങ്കോങ് ഉൾപ്പെടെയുള്ള വിവിധ പ്രവിശ്യകളിലെ കുറ്റാരോപിതരെ ചൈനയില്‍ വിചാരണ ചെയ്യുവാന്‍ സർക്കാരിന് അധികാരം നൽകുന്ന എക്സ്ട്രാടിഷൻ ബില്ലിനെതിരെ പ്രക്ഷോഭങ്ങള്‍ ശക്തമാകുമ്പോള്‍ സമാധാന റാലിയുമായി ആയിരത്തോളം കത്തോലിക്കാ വിശ്വാസികൾ. പ്രതിഷേധങ്ങളെ ഭയന്ന് സർക്കാർ ബില്ല് പാസാക്കാനുള്ള തീരുമാനം പിൻവലിച്ചെങ്കിലും തുടർച്ചയായ പത്താമത്തെ ആഴ്ചയും പ്രക്ഷോഭങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് അമലോത്ഭവ മാതാവിന്റെ കത്തീഡ്രലിനു മുൻപിൽ ഒത്തുകൂടിയ വിശ്വാസികൾ, കത്തിച്ച ഇലക്ട്രിക് തിരിയും കൈയിൽ പിടിച്ചുകൊണ്ട് ഗാനങ്ങളാലപിച്ച് റാലി നടത്തിയത്. ഹോങ്കോങ്ങ് രൂപതയുടെ നീതിക്കും സമാധാനത്തിനുമായുള്ള കമ്മീഷനും ഇതര സംഘടനകളും സമാധാന റാലിക്കു ചുക്കാന്‍ പിടിച്ചു. ബില്ല് പിൻവലിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ അവർ ഉന്നയിച്ചു. ഇപ്പോഴത്തെ സാഹചര്യങ്ങൾ കത്തോലിക്കാസഭയെ സമാധാനത്തോടും യുക്തിയോടും കൂടി സംസാരിക്കാൻ പ്രേരിപ്പിക്കുന്നതായി ഹോങ്കോങ് ഓക്സിലറി ബിഷപ്പ് ഹാ ചി ഷിങ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അക്രമം കൂടുതല്‍ പ്രതിസന്ധികള്‍ക്ക് ഇടയാക്കുമെന്നും പക കൂടുതൽ പകയുണ്ടാക്കുമെന്നും സമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങളാണ് പ്രശ്നപരിഹാരത്തിലേക്ക് നയിക്കുകയുള്ളൂവെന്നും ബിഷപ്പ് ഹാ ചി ഷിങ് കൂട്ടിച്ചേർത്തു.
Image: /content_image/India/India-2019-08-14-06:52:43.jpg
Keywords: ഹോങ്കോ