Contents
Displaying 10591-10600 of 25164 results.
Content:
10905
Category: 18
Sub Category:
Heading: മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം ആരംഭിച്ചു: പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍
Content: കൊച്ചി: കേരള കത്തോലിക്ക സഭയിലെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച ധ്യാനം ഒന്‍പത് വരെയാണ് തുടരുക. അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി പ്രിന്‍സ് പണേങ്ങാടനാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തെ തുടര്‍ന്നു കേരളസഭയിലെ കാലികമായ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. സഭ വിവിധങ്ങളായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടാനും സുവിശേഷവത്ക്കരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കുവാനും കേരളത്തിന് അകത്തും പുറത്തുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തപ്പെടുന്നുണ്ട്.
Image: /content_image/India/India-2019-08-07-05:07:13.jpg
Keywords: കേരള

10906
Category: 1
Sub Category:
Heading: ദൈവം, ക്രിസ്തു, ബൈബിൾ പദങ്ങള്‍ നീക്കി ചൈനീസ് സർക്കാർ
Content: ബെയ്ജിംഗ്: സ്കൂളുകളിലെ പുസ്തകങ്ങളിൽ നിന്ന് വിശ്വാസപരമായ പദങ്ങൾ നീക്കംചെയ്ത് ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ മതങ്ങളുടെ മേലുള്ള അടിച്ചമർത്തൽ തുടരുന്നു. മത പീഡനങ്ങളുടെ കണക്കെടുക്കുന്ന ബർണബാസ് ഫണ്ടിന്റെ റിപ്പോർട്ടനുസരിച്ച് ദൈവം, ക്രിസ്തു, ബൈബിൾ തുടങ്ങിയ പദങ്ങൾ 'റോബിൻസൺ ക്രൂസോ', 'ദി ലിറ്റിൽ മാച്ച് ഗേൾ' തുടങ്ങിയ പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. പ്രസ്തുത പുസ്തകങ്ങള്‍ ചൈനയെ കൂടാതെ ഇതര സംസ്കാരങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാൻ പുറത്തിറക്കിയതായിരിന്നുവെന്ന്‍ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരിന്നു. ഡാനിയൽ ഡീഫോയുടെ റോബിൻസൺ ക്രൂസോ നോവലിൽ ദ്വീപിൽ കഴിയുന്ന കാലഘട്ടത്തിൽ കപ്പൽ അവശിഷ്ടങ്ങളിൽ നിന്നും മൂന്ന് ബൈബിളുകൾ ക്രൂസോ കണ്ടെത്തുന്നതായുള്ള സുപ്രധാന ഭാഗമുണ്ട്. ഈ ബൈബിളുകൾ പിന്നീട് ദ്വീപിലെ തന്റെ ജീവിതത്തിൽ റോബിൻസൺ ക്രൂസോയ്ക്ക് നവോത്മേഷം നല്‍കുകയും ആത്മീയ ധൈര്യം പകർന്നു നൽകുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ബൈബിളുകൾ കണ്ടെത്തി എന്നതിന് പകരം 'ചില പുസ്തകങ്ങൾ ക്രൂസോ കണ്ടെത്തി' എന്ന വിധത്തിലുള്ള തിരുത്തലാണ് സർക്കാർ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ആത്മീയ പുസ്തകങ്ങളാണ് അദ്ദേഹം കണ്ടെത്തിയതെന്ന ഒരു സൂചനയും പുതിയ പുസ്തകത്തിലില്ല. 'ദി ലിറ്റിൽ മാച്ച് ഗേൾ' എന്ന പുസ്തകത്തിൽ 'നക്ഷത്രം താഴേക്ക് വീഴുമ്പോൾ, ദൈവത്തോട് കൂടിയായിരിക്കാൻ ഒരു ആത്മാവ് യാത്രയാകുന്നു' എന്നൊരു ഭാഗമുണ്ട്. എന്നാൽ ചൈനീസ് പതിപ്പിൽ നക്ഷത്രം താഴേക്ക് വീഴുമ്പോൾ, ഒരു ആത്മാവ് ഈ ലോകം വിട്ട് പോകുന്നു എന്ന വിധമാക്കിയാണ് തിരുത്തിയിരിക്കുന്നത്. ഇതിന് സമാനമായി ആന്റൺ ചെക്കോവ് എന്ന എഴുത്തുകാരന്റെ 'വാങ്ക' എന്ന നോവലിൽ നിരവധി തവണ ഉപയോഗിച്ചിരിക്കുന്ന 'ക്രിസ്തു' എന്ന പദവും നീക്കം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2019-08-07-06:03:54.jpg
Keywords: ചൈന

10907
Category: 1
Sub Category:
Heading: ഈജിപ്തില്‍ 88 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് കൂടി അംഗീകാരം
Content: കെയ്റോ: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ മുന്‍പ് അനുമതിയില്ലാതെ നിര്‍മ്മിക്കപ്പെട്ട ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുവാനുള്ള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 88 കോപ്റ്റിക് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കിയെന്ന് പൊന്തിഫിക്കല്‍ വാര്‍ത്ത വിഭാഗമായ ഏജന്‍സിയ ഫിദെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 1109 ദേവാലയങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട അനുബന്ധ കെട്ടിടങ്ങള്‍ക്കും അഡ്ഹോക്ക് കമ്മിറ്റി നിയമപരമായ അനുമതി നല്‍കിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും പുതിയ നിയമം നിലവില്‍ വരുന്നതിനു മുന്‍പ് നിര്‍മ്മിക്കപ്പെട്ടവയാണ്. 2016 ഓഗസ്റ്റ് 30-നാണ് ഈജിപ്ത് പാര്‍ലമെന്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട നിയമം പാസാക്കിയത്. 1934-ലെ ഓട്ടോമന്‍ നിയമസംഹിതക്കൊപ്പം ചേര്‍ക്കപ്പെട്ട പത്തു നിയമങ്ങള്‍ അനുസരിച്ച് ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണം വളരെയേറെ സങ്കീര്‍ണ്ണമായൊരു പ്രക്രിയയായിരുന്നു. സ്കൂളുകള്‍ക്കും, കനാലുകള്‍ക്കും, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും, റെയില്‍വേക്കും, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും സമീപം ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിലക്കും, പുതിയ ദേവാലയ നിര്‍മ്മാണത്തിന് പ്രസിഡന്റിന്റെ ഉത്തരവും ആവശ്യമായിരുന്നു. തങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന 1934-ലെ നിയമങ്ങള്‍ അവഗണിക്കുകയല്ലാതെ വേറെ വഴിയില്ലാതിരുന്ന ക്രൈസ്തവര്‍ സര്‍ക്കാര്‍ അംഗീകാരമില്ലാതെ ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയും രഹസ്യമായി ആരാധനകള്‍ നടത്തിവരികയുമായിരുന്നു. ഇതേതുടര്‍ന്നു നിയമപരമല്ലാത്തെ ഇത്തരം ദേവാലയങ്ങളുടെ പേരില്‍ മതമൗലീക വാദികളായ മുസ്ലീങ്ങള്‍ ക്രൈസ്തവരുടെ മേല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതും പതിവായി. ഈ സാഹചര്യത്തിലാണ് ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ ആരാധനാസ്വാതന്ത്ര്യം അനുവദിക്കത്തക്ക രീതിയില്‍ 1934-ലെ നിയമം ഭേദഗതി ചെയ്യുവാന്‍ ഈജിപ്ത് പാര്‍ലമെന്റ് നിര്‍ബന്ധിതരായത്. ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ പത്തു ശതമാനം (9.5 കോടി) വരുന്ന ക്രൈസ്തവരില്‍ ഭൂരിഭാഗവും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളാണ്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഭയത്തോടും ആശങ്കയോടും കൂടി ആരാധന നടത്തിയിരുന്ന ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യം ലഭിക്കുകയാണ്.
Image: /content_image/News/News-2019-08-07-08:25:21.jpg
Keywords: ഈജി

10908
Category: 1
Sub Category:
Heading: വിശ്വാസം നഷ്ടപ്പെട്ട യൂറോപ്പിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് കര്‍ദ്ദിനാള്‍ ബസ്സേത്തി
Content: റോം: ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു അകന്നുപ്പോയ യൂറോപ്പിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ഇറ്റലിയുടെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിറോ ബസ്സേത്തി. ലൊസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തില്‍, വിശ്വാസം ക്ഷയിച്ച് ദൈവത്തെ നഷ്ടമാകുന്നൊരു സമൂഹമെന്നാണ് യൂറോപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സാങ്കേതിക വളര്‍ച്ചകൊണ്ടും ജീവിത സുഖസൗകര്യങ്ങള്‍കൊണ്ടും നിലനിന്ന പുറംമോടി, സമൂഹത്തിന്‍റെയും സഭയുടെയും ആന്തരിക പാപ്പരത്തത്തെ മൂടിമറച്ചിരിക്കുകയാണെന്ന്‍ അദ്ദേഹം തുറന്ന്‍ പറഞ്ഞു. 2008-ല്‍ ആഗോളവ്യാപകമായും, യൂറോപ്പില്‍ പ്രത്യേകിച്ചും ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പാശ്ചാത്യസമൂഹത്തിന്‍റെ സാമൂഹിക, മാനസിക അവസ്ഥയെയും വ്യക്തിത്വത്തെയും തകര്‍ത്തിട്ടുണ്ട്. സാമൂഹ്യഘടന ദുര്‍ബലമായതിനെ തുടര്‍ന്ന് സമൂഹം അതിവേഗം മതനിരപേക്ഷമായ ഒരു ജീവിതശൈലിയിലേയ്ക്കു വീഴുവാന്‍ കാരണമായി തീരുകയായിരിന്നു. മതനിരപേക്ഷത ഉപഭോഗസംസ്കാരത്തില്‍ അധിഷ്ഠിതമാകയാല്‍ സമൂഹം ധാര്‍മ്മികമായി അധഃപതിക്കുമ്പോഴും ബാഹ്യമായ തിളക്കവും പ്രൗഢിയുമായാണ് അത് നിലകൊണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘദൃഷ്ടിയുള്ള വിവേകത്തോടെ സഭ ഉണര്‍ന്നു പ്രവൃത്തിക്കേണ്ടത് സമൂഹത്തിന്‍റെതന്നെ ധാര്‍മ്മികത നിലനിര്‍ത്താനും, ആഗോളതലത്തില്‍ നീതിയുടെയും സമാധാനത്തിന്‍റെയും അന്തരീക്ഷം വളര്‍ത്താനും അനിവാര്യമാണ്. യൂറോപ്പില്‍ സംഭവിച്ച ആത്മീയജീര്‍ണ്ണത മനുഷ്യ മനസ്സുകളില്‍നിന്നും ദൈവത്തിന്‍റെ പ്രതിച്ഛായ മങ്ങിപ്പോകുന്നതിന്റെ പ്രത്യാഘാതമാണ്. ഇത് എവിടെയും ഏതു സമൂഹത്തിനും സഭാകൂട്ടായ്മയ്ക്കും സംഭവിക്കാവുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണെന്ന്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭൗതികതയിലും സമ്പദ് കാര്യങ്ങളിലും മുഴുകിയിരിക്കുന്ന ഭരണകര്‍ത്താക്കളാകുന്ന കെണിയില്‍ വീഴാതിരിക്കാന്‍ സഭാനേതൃത്വം പരിശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ ബസ്സേത്തി അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2019-08-07-09:44:17.jpg
Keywords: യൂറോപ്പ

10909
Category: 18
Sub Category:
Heading: അനുശോചനം അറിയിച്ച് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
Content: കാക്കനാട്: മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന രാഷ്ട്രീയ പ്രവർത്തകയും മുൻ സുപ്രീം കോടതി അഭിഭാഷകയുമായിരുന്ന സുഷമാ സ്വരാജിന്റെ ദേഹവിയോഗത്തിൽ സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചനം അറിയിച്ചു. യമനിൽ തീവ്രവാദികളുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയ വ്യക്തിയാണ് ശ്രീമതി സുഷമ സ്വരാജെന്നും ഇറാഖിൽ മലയാളി നഴ്സുമാരുടെ മോചനം തുടങ്ങിയ പ്രവാസികളുടെ നിരവധിയായ പ്രശന്ങ്ങൾക്ക് പരിഹാരം കണ്ടെത്തിയ നയതന്ത്രജ്ഞ എന്ന നിലയിൽ സുഷമ സ്വരാജ് മലയാളികൾക്കും സീറോ മലബാർ സഭയ്ക്കും പ്രിയങ്കരിയായിരുന്നുവെന്നും കർദ്ദിനാൾ പറഞ്ഞു. 2017 സെപ്റ്റംബറിൽ വത്തിക്കാനിൽ നടന്ന മദർതെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ എത്തിയ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത് ശ്രീമതി സുഷമ സ്വരാജ് ആയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി, ഡെൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി, ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി തുടങ്ങിയ പ്രത്യേകതകൾ സുഷമാ സ്വരാജിലെ പ്രതിഭയുടെ സാക്ഷ്യങ്ങളായിരുന്നു. മതേതര മൂല്യങ്ങളെ ഉയർത്തി പിടിച്ച് ജനക്ഷേമത്തിനു വേണ്ടി നിലനിന്ന ഭരണാധികാരി എന്ന നിലയിൽസഭയും സമൂഹവും എക്കാലവും ശ്രീമതി സുഷമ സ്വരാജിനെ ഓർമ്മിക്കും. ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/India/India-2019-08-07-10:38:41.jpg
Keywords: ആലഞ്ചേരി

10910
Category: 10
Sub Category:
Heading: ലോക ബാസ്കറ്റ്ബോള്‍ താരത്തില്‍ നിന്നും കര്‍ത്താവിന്റെ മണവാട്ടിയിലേക്ക്
Content: വില്ലനോവ: ലോകം അറിയുന്ന ബാസ്കറ്റ്ബോള്‍ താര പദവിയില്‍ നിന്ന്‍ കര്‍ത്താവിന്റെ മണവാട്ടിയായി കന്യാസ്ത്രീ മഠത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഏകാന്ത ജീവിതം നയിക്കുന്നതിനായി വില്ലനോവയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ ബാസ്കറ്റ്ബോള്‍ താരം ഷെല്ലി പെന്നെഫാദര്‍ തീരുമാനിച്ചപ്പോള്‍ അമ്പരപ്പോടെയാണ് അവളെ അറിയാവുന്നവര്‍ അത് കേട്ടത്. ഏറെ പേര്‍ ആഗ്രഹിച്ചിട്ടും ലഭിക്കാത്ത പ്രൊഫഷണല്‍ ജീവിതവും സമ്പത്തും പ്രശസ്തിയും നിമിഷ നേരം കൊണ്ട് വേണ്ടെന്ന് വെച്ചെന്ന് കേട്ടപ്പോള്‍ തന്നെ പലരും സ്തബ്ദരായി. വില്ലനോവയിലെ പുരുഷ വനിതാ ബാസ്കറ്റ്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച സ്കോറിനുടമയായ ഷെല്ലിയുടെ ആവേശോജ്ജ്വലമായ ദൈവവിളിയുടെ കഥ സ്പോര്‍ട്സ് ചാനലായ ഇ.എസ്.പി.എന്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അത് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. കോളേജ് പഠനത്തിനു ശേഷം ജപ്പാനിലെത്തിയ ഷെല്ലി പ്രൊഫഷണല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കെ ടീമിനു ഉണ്ടായ അത്ഭുതകരമായ ഉയര്‍ച്ചയാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചത്. തന്റെ ടീമിനെ ഏറ്റവും അവസാന സ്ഥാനത്ത് നിന്നും പ്ലേഓഫിലേക്ക് എത്തിക്കുവാന്‍ ദൈവവുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയായിരിന്നു അവളുടെ സന്യാസ ജീവിതത്തിലേക്കുള്ള ആദ്യ ചവിട്ടുപ്പടി. തന്റെ സമയവും മത്സര സീസണിനു ശേഷമുള്ള ബോണസും പെന്‍സില്‍വാനിയയിലെ മദര്‍ തെരേസ കോണ്‍വെന്റിനു നല്‍കാമെന്നായിരുന്നു ഷെല്ലി ദൈവത്തിനു കൊടുത്ത വാക്ക്. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം 1991-ലാണ് ഷെല്ലി തന്റെ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കിയത്. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ഷെല്ലിയെ ലോകത്തെ ഏറ്റവും ധനികരായ വനിതാ ബാസ്കറ്റ്ബോള്‍ താരങ്ങളില്‍ ഒരാളാക്കി മാറ്റാവുന്ന രണ്ടുലക്ഷം ഡോളര്‍ വാര്‍ഷിക ശമ്പളത്തിന്റെ കരാര്‍ ഉപേക്ഷിച്ചുകൊണ്ട് 1991 ജൂണ്‍ 8-ന് വിര്‍ജീനിയയിലെ അലെക്സാണ്ട്രിയയിലുള്ള പുവര്‍ ക്ലയേഴ്സ് കന്യാസ്ത്രീ മഠത്തില്‍ കഠിനമായ ചിട്ടകളോട് കൂടിയ ആത്മീയ ജീവിതം അവള്‍ ആരംഭിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 1994-ല്‍ നിത്യവൃതവാഗ്ദാനം സ്വീകരിച്ച ഷെല്ലി ഇന്ന് സിസ്റ്റര്‍ റോസ് മേരിയാണ്. കോണ്‍ഗ്രിഗേഷന്‍റെ നിയമമനുസരിച്ച് 25 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് അവള്‍ക്ക് തന്റെ കുടുംബാംഗങ്ങളേയും പ്രിയപ്പെട്ടവരേയും പുല്‍കാന്‍ സാധിക്കുകയുള്ളൂ. </p> <iframe width="700" height="420" src="https://www.youtube.com/embed/3d_Ag5k4O30" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ജൂണ്‍ 9-ന് ഷെല്ലി തന്റെ കുടുംബാംഗങ്ങളേയും, പഴയ കോച്ചിനേയും, സഹകളിക്കാരേയും കണ്ടു. ആശ്ലേഷത്തോടെ എല്ലാവരെയും പുല്‍കുന്ന സിസ്റ്റര്‍ റോസ് മേരിയുടെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. കഴിഞ്ഞ 25 വര്‍ഷമായി ഈ ദിവസത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് അമ്മ മേരി ജെയിന്‍ വീട്ടില്‍ മെഴുകുതിരി കത്തിച്ചു വെച്ചിട്ടുണ്ടായിരുന്നുവെന്നു ഇഎസ്പിഎന്നിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശേഷിക്കുന്ന ജീവിതവും ക്രിസ്തുവിനായി പൂര്‍ണ്ണമായി നല്‍കിക്കൊണ്ട് തന്നെ ഭരമേല്‍പ്പിച്ച ദൌത്യങ്ങള്‍ കൂടുതല്‍ തീക്ഷ്ണതയോടെ തുടരാനാണ് സിസ്റ്റര്‍ റോസ് മേരിയുടെ തീരുമാനം.
Image: /content_image/News/News-2019-08-07-12:23:44.jpg
Keywords: സന്യാസ, സമര്‍പ്പി

10911
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവരുടെ കരിദിനാചരണം ശനിയാഴ്ച
Content: കോട്ടയം: ദളിത് ക്രൈസ്തവര്‍ക്കു പട്ടികജാതി സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ദളിത് കത്തോലിക്കാ മഹാജനസഭയും (ഡിസിഎംഎസ്) കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യനും (സിഡിഎസ്) സംയുക്തമായി 10നു കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്കു പ്രകടനവും ധര്‍ണയും നടത്തും. രാവിലെ പത്തിനു കളക്ടറേറ്റിനു മുന്നില്‍നിന്നു പ്രകടനം ആരംഭിക്കും.
Image: /content_image/India/India-2019-08-08-05:54:06.jpg
Keywords: ദളിത

10912
Category: 1
Sub Category:
Heading: തിരുവസ്ത്രം കൈകളിലേന്തി ദിവ്യബലിക്കായി നൈജീരിയന്‍ വൈദികന്റെ യാത്ര: ചിത്രം വൈറല്‍
Content: അബൂജ: ആഫ്രിക്കയില്‍ ശുശ്രൂഷ ദൌത്യം തുടരുന്നതിന് വൈദികര്‍ ഏറ്റെടുക്കുന്ന ത്യാഗങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. നൈജീരിയായിലെ പ്രാദേശിക ഗ്രാമത്തില്‍ മുട്ടൊപ്പം വെള്ളമുള്ള തോട്ടിലൂടെ നടന്നുനീങ്ങുന്ന വൈദികന്റെ ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഒരു കൈയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് വേണ്ടിയുള്ള തിരുവസ്ത്രവും മറുകൈയില്‍ കാസയും പീലാസയും അടക്കമുള്ള വിശുദ്ധ വസ്തുക്കള്‍ അടങ്ങുന്ന പെട്ടിയും ഈ വൈദികന്‍ പിടിച്ചിട്ടുണ്ട്. സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും തന്റെ യജമാനന്റെ ദൌത്യം തുടരാന്‍ ഇവര്‍ സന്നദ്ധരാണെന്ന ആമുഖത്തോടെ 'കാത്തലിക് ആന്‍ഡ് പ്രൌഡ്' എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അയ്യായിരത്തിഇരുനൂറിലധികം ആളുകളാണ് ഈ ചിത്രം ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത്. മറ്റ് അനവധി പേജുകളിലും ഇതേ ചിത്രം പോസ്റ്റു ചെയ്തിട്ടുണ്ട്. അവിടെ നിന്നും ആയിരങ്ങളാണ് പിക്ചര്‍ ഷെയര്‍ ചെയ്യുന്നത്. ഓരോ വൈദികനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സഹനത്തിന്റെ താഴ്വരകളിലൂടെ കര്‍ത്താവിന്റെ ശുശ്രൂഷ എളിമയോടെ നിര്‍വ്വഹിക്കുന്ന പതിനായിരകണക്കിന് വൈദികര്‍ ഉണ്ടെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നാം ഓരോരുത്തര്‍ക്കും കടമയുണ്ടെന്നും നിരവധി പേര്‍ കമന്‍റ് രേഖപ്പെടുത്തി.
Image: /content_image/News/News-2019-08-08-06:41:40.jpg
Keywords: നൈജീ

10913
Category: 10
Sub Category:
Heading: ബൈബിളിലൂടെ ലഭിച്ച ക്രിസ്താനുഭവം തന്നെ ദേവാലയത്തിലേക്ക് നയിച്ചു: നടി മോഹിനി ക്രിസ്റ്റീന
Content: ഹൂസ്റ്റൺ: ബൈബിളുമായുള്ള അടുപ്പവും അതിലൂടെ ലഭിച്ച ക്രിസ്താനുഭവവുമാണ് തന്നെ ദേവാലയത്തിലേക്ക് നയിച്ചതെന്ന് മുൻ സിനിമാതാരം മോഹിനി ക്രിസ്റ്റീന. ഹൂസ്റ്റണിലെ സീറോ മലബാർ നാഷ്ണൽ കൺവെൻഷൻ വേദിയിൽ തന്റെ ജീവിതസാക്ഷ്യം ആയിരങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെക്കുകയായിരിന്നു അവര്‍. ജീവിതക്ലേശങ്ങളിലും രോഗപീഡകളിലും മാനസിക അസ്വസ്ഥതകളിലുമെല്ലാം നമ്മെ താങ്ങിനിർത്താൻ സത്യദൈവമായ ക്രിസ്തുവിനല്ലാതെ മറ്റൊരു മരുന്നിനോ മന്ത്രത്തിനോ കഴിയില്ലായെന്ന് നടി തുറന്ന്‍ പറഞ്ഞു. ക്രിസ്തു കൂടെയുണ്ടെങ്കിൽ ദുഷ്ടാരൂപികൾക്ക് നമ്മെ കീഴടക്കാനോ നമ്മിൽ ആവസിക്കാനോ കഴിയില്ല. ഇരുപതിനാലാമത്തെ വയസിൽ ആദ്യ കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് ‘സ്‌പോണ്ടിലോസിസ്’ എന്ന രോഗം വില്ലനായെത്തിയത്. ഏകാന്തതയും വിഷാദവും എന്നെ വീർപ്പുമുട്ടിച്ചു. ഉറക്കമില്ലാത്ത ഒരുപാട് രാത്രികൾ. ആത്മഹത്യചെയ്യുന്നതിനെക്കുറിച്ചുവരെ ചിന്തിച്ച ദിനങ്ങൾ. ഒടുവിൽ, അദൃശ്യനായ ദൈവത്തോട് പ്രാർത്ഥിച്ചുതുടങ്ങി. ആയിടെയാണ് ഒരു ബൈബിൾ ലഭിച്ചത്. അൽപ്പം ആശങ്കയോടെ അതെടുത്ത് വായിക്കാൻ തുടങ്ങി. അങ്ങനെ ഉറക്കമില്ലാത്ത രാത്രികാലങ്ങളിൽ അദ്യശ്യനായ ദൈവത്തെ പ്രകാശത്തിലൂടെ കണ്ടുതുടങ്ങി ഞാൻ. ബൈബിളുമായുള്ള അടുപ്പവും അതിലൂടെ ലഭിച്ച ക്രിസ്തുഅനുഭവവും എന്നെ ദേവാലയത്തിലേക്ക് നയിച്ചു. ദിവ്യകാരുണ്യനാഥൻ വസിക്കുന്ന ദേവാലയത്തിലെ തിരുക്കർമങ്ങളും പരിശുദ്ധമാതാവിന്റെ സാമീപ്യം നിറഞ്ഞുനിൽക്കുന്ന ജപമാല പ്രാർത്ഥനകളും സ്തുതിഗീതങ്ങളും ഹൃദയത്തിന് സമാധാനവും ശാന്തിയും നൽകിതുടങ്ങി. പിന്നീടാണ് ഡിവൈൻ ധ്യാനകേന്ദ്രത്തിലെത്തുകയും ദൈവസാന്നിധ്യം തൊട്ടറിയാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്തത്. സത്യദൈവത്തെ തിരിച്ചറിഞ്ഞ മോഹിനിയെന്ന ഞാൻ അങ്ങനെ ക്രിസ്റ്റീനയെന്ന നാമം സ്വീകരിച്ച് ക്രിസ്തുസാക്ഷിയായി. പിന്നീട് മുന്നോട്ട് ദൈവാനുഗ്രഹത്തിന്റെ പ്രവാഹമാണ് താൻ അനുഭവിക്കുന്നതെന്നും ക്രിസ്റ്റീന സാക്ഷ്യപ്പെടുത്തി. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു ഒടുവില്‍ സത്യദൈവത്തെ തിരിച്ചറിഞ്ഞ മോഹിനി ഇന്ന്‍ സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമാണ്.
Image: /content_image/News/News-2019-08-08-07:31:19.jpg
Keywords: മോഹിനി, നടി

10914
Category: 18
Sub Category:
Heading: ബിഷപ്പിന്റെ അമ്പല ദര്‍ശനം? സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം
Content: കൊല്ലം: ബിഷപ്പ് അമ്പലം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുന്നു എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വീഡിയോ പ്രചരണം. മെത്രാന്റെ വസ്ത്രങ്ങള്‍ ധരിച്ച് അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് കാണിക്കയിടുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് ഇളമാട് സ്വദേശിയാണ് കത്തോലിക്കാ സഭയിലെ മെത്രാൻമാർക്ക് സമാനമായ വേഷഭൂഷാധികള്‍ ധരിച്ച് കാണിക്കയിടുന്നതെന്ന് വ്യക്തമായി. വിവാഹിതനായ ഇദ്ദേഹം നിലവിൽ ഒരു ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ടല്ല കഴിയുന്നത്. ഒരു സുപ്രഭാതത്തിൽ സ്വയം പ്രഖ്യാപിത കോർ എക്സികോപ്പായായി ഇദ്ദേഹം മാറുകയായിരിന്നുവെന്ന് വിഷയത്തില്‍ അന്വേണം നടത്തിയവര്‍ പറയുന്നു. കത്തോലിക്കാ മെത്രാനെന്ന തരത്തിൽ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് സഭയിലെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Image: /content_image/India/India-2019-08-08-09:05:47.jpg
Keywords: നുണ, വ്യാജ