Contents
Displaying 10571-10580 of 25164 results.
Content:
10885
Category: 1
Sub Category:
Heading: പ്രോലൈഫ് ഹംഗറി വീണ്ടും: മൂന്നും അതിൽ കൂടുതലും കുട്ടികളുള്ളവർക്ക് 33000 ഡോളർ
Content: ലണ്ടന്‍: ശക്തമായ പ്രോലൈഫ് നയം ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തി യൂറോപ്യന്‍ രാജ്യമായ ഹംഗറി വീണ്ടും മാധ്യമങ്ങളില്‍ ഇടംനേടുന്നു. മൂന്നും അതിൽ കൂടുതലും കുട്ടികളുള്ളവർക്ക് 33000 ഡോളർ നല്‍കുവാനാണ് ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുന്ന പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ തീരുമാനം. ഹംഗറിയിൽ വിവാഹിതരാകുന്ന ദമ്പതികൾക്കു 33,000 ഡോളർ ലോണായിട്ടാണ് പണം നൽകുന്നതെങ്കിലും മൂന്ന് കുട്ടികളായാൽ ദമ്പതികൾക്ക് പണം തിരികെ നൽകേണ്ടി വരികയില്ല. രാജ്യത്തെ ജനസംഖ്യ വർദ്ധിപ്പിക്കാൻ പ്രോലൈഫ് നയത്തിന്റെ അടിസ്ഥാനത്തിൽ ഭരണം നടത്തുന്ന ഭരണകൂടം എടുക്കുന്ന സുപ്രധാന തീരുമാനമാണിത്. ഏതാണ്ട് രണ്ടായിരത്തിനാനൂറോളം കുടുംബങ്ങൾ ലോൺ കിട്ടാൻ വേണ്ടി ഇതിനകം അപേക്ഷിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെറിയ ഗഡുക്കളായി സര്‍ക്കാര്‍ ഓരോ മാസവും പണം നൽകും. അഞ്ചുവർഷത്തിനുള്ളിൽ ദമ്പതികൾക്ക് ഒരു കുട്ടിയെങ്കിലും ഉണ്ടായാൽ ലോണിൻ മേലുള്ള പലിശ തിരിച്ചടയ്ക്കേണ്ടി വരില്ല. മൂന്നുവർഷത്തേക്ക് ലോൺ തിരിച്ചടയ്ക്കൽ കാലാവധിയും നീട്ടിക്കിട്ടും. ലോണിന് അപേക്ഷിക്കുന്ന ദമ്പതികളിൽ ഒരാൾ എങ്കിലും ആദ്യത്തെ വിവാഹമായിരിക്കണമെന്നും വിവാഹിതയാകുന്ന സ്ത്രീ 18നും 40നും മധ്യേ പ്രായമുള്ള ആളായിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നിയമത്തിലുണ്ട്. ഈ വർഷമാദ്യം വിക്ടർ ഓർബന്റെ ഫിഡെസ് സർക്കാർ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച ബഡ്ജറ്റിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്ത് കുടിയേറ്റമില്ലാതെ ജനസംഖ്യ വർദ്ധിപ്പിക്കാമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. താൽക്കാലിക വിജയവും, മുമ്പോട്ട് വലിയ പ്രതിസന്ധികളും സൃഷ്ടിച്ചേക്കാവുന്ന മാർഗങ്ങളാണ് ജനസംഖ്യയിലെ കുറവിനെ അഭിമുഖീകരിക്കാൻ പടിഞ്ഞാറൻ യൂറോപ്പ് ഇപ്പോള്‍ തേടിക്കൊണ്ടിരിക്കുന്നതെന്ന് ഹംഗേറിയൻ സര്‍ക്കാര്‍ വക്താവ് ലണ്ടനിൽ വച്ച് ബ്രേബർട്ട് ന്യൂസ് മാധ്യമത്തോട് പറഞ്ഞു. തങ്ങളുടെ സർക്കാർ കാഠിന്യമേറിയ പദ്ധതികളാണ് രൂപീകരിക്കുന്നതെങ്കിലും ഇത് മികച്ച ഫലം ചൂടുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
Image: /content_image/News/News-2019-08-04-02:53:50.jpg
Keywords: ഹംഗറി, ഓർബ

10886
Category: 18
Sub Category:
Heading: ഡോ. ജോസഫ് തൈക്കാട്ടില്‍ ഗ്വാളിയര്‍ രൂപത മെത്രാനായി അഭിഷിക്തനായി
Content: ഗ്വാളിയര്‍: മലയാളിയും തൃശൂര്‍ അതിരൂപതയിലെ ഏനാമാക്കല്‍ ഇടവകാംഗവുമായ ഡോ. ജോസഫ് തൈക്കാട്ടില്‍ ഗ്വാളിയര്‍ രൂപത മെത്രാനായി അഭിഷിക്തനായി. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് തിരുക്കര്‍മ്മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. ഗ്വാളിയര്‍ സെന്റ് പോള്‍സ് സ്‌കൂള്‍ മൈതാനിയില്‍ ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കിയാണ് മെത്രാഭിഷേകം നടന്നത്. നിലവിലെ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോണ്‍ സേവ്യര്‍ നിയുക്ത മെത്രാനെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തി. ന്യുണ്‍ഷ്യോയുടെ പ്രതിനിധി മാര്‍പാപ്പയുടെ കല്പന ഡോ. ജോസഫ് തൈക്കാട്ടിലിനു കൈമാറി. പ്രയാഗ്രാജ് മെത്രാനും തൃശൂര്‍ വെണ്ടോര്‍ ഇടവകാംഗവുമായ ഡോ. റാഫി മഞ്ഞളി വചനസന്ദേശം നല്‍കി. ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ലിലോ കൊര്‍ണേലിയോ, ആഗ്ര ആര്‍ച്ച് ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കൈതത്തറ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഏനാമാവ് ഇടവകയില്‍ നിന്നു വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂരിന്റെ നേതൃത്യത്തില്‍ 200 അംഗ വിശ്വാസീസംഘവും സഹോദരന്മാരായ ജോര്‍ജ്, ഫ്രാന്‍സിസ് എന്നിവരും കുടുംബാംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മെത്രാഭിഷേകത്തെ തുടര്‍ന്നു ആഘോഷമായ ദിവ്യബലിയും പൊതു സമ്മേളനവും സ്‌നേഹവിരുന്നും നടന്നു.
Image: /content_image/India/India-2019-08-05-04:23:11.jpg
Keywords: അഭിഷേ

10887
Category: 1
Sub Category:
Heading: അമേരിക്കയിലെ വെടിവെയ്പ്പ്: മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെക്‌സാസ്, ഒഹിയോ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നടന്ന വെടിവയ്പുകളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത മാര്‍പാപ്പ, ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അവരുടെയെല്ലാം കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ വിശ്വാസിസമൂഹത്തോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഇരുപത്തിനാലു മണിക്കൂറിനിടെ അമേരിക്കയിലുണ്ടായ വെടിവയ്പു സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ ടെക്‌സസ് സംസ്ഥാനത്തെ എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ഇരുപത്തൊന്നുകാരന്‍ യന്ത്ര ത്തോക്ക് ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച അര്‍ധരാത്രി ഒഹിയോ സംസ്ഥാനത്തെ ഡേയ്റ്റണില്‍ ഒരു മണിക്കായിരുന്നു രണ്ടാമത്തെ വെടിവയ്പ്. അക്രമി അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. 16 പേര്‍ക്കു പരിക്കേറ്റു.
Image: /content_image/News/News-2019-08-05-05:10:18.jpg
Keywords: പാപ്പ

10888
Category: 1
Sub Category:
Heading: ക്രൈസ്തവരെ നിരീക്ഷിച്ച് ചൈനീസ് ഭരണകൂടം
Content: ഹെനാൻ: ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള പ്രാദേശിക ഭരണകൂടത്തോട് ക്രിസ്ത്യാനികളുടെ എണ്ണം രേഖപ്പെടുത്താനും, നിരീക്ഷണവിധേയരാക്കാനും ആവശ്യപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ ഉത്തരവിറക്കി. വർഷങ്ങളായി ക്രൈസ്തവരുടെ മേല്‍ നിരവധി നിയന്ത്രണങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാർ ചുമത്തുന്ന നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് പുതിയ നടപടി. യേശുവിന്റെ അനുയായികളെ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും അവരുടെ പെരുമാറ്റത്തെക്കുറിച്ച് ശ്രദ്ധ വേണമെന്നുമാണ് സർക്കാർ പ്രാദേശിക ഭരണകൂടത്തിന് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ. ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഗ്രാമത്തിൽ എത്ര പേർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് ഓരോ ദിവസവും സർക്കാർ ചോദിക്കുമെന്നും പ്രാദേശിക ഭരണകൂടത്തിൽ അംഗമായ ഒരാൾ വെളിപ്പെടുത്തി. എത്ര വിശ്വാസികളുണ്ട് എന്നത് തങ്ങൾക്ക് മറച്ചു വയ്ക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും, അങ്ങനെ മറച്ചുവച്ചാൽ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം ചൈനയിലെ മതപീഡനങ്ങളെപ്പറ്റി നിരീക്ഷണം നടത്തുന്ന ബിറ്റർ വിന്റർ എന്ന സംഘടനയോട് വെളിപ്പെടുത്തി. കഴിഞ്ഞ ഏപ്രിൽ മാസം ഷാൻഡോങ് പ്രവിശ്യയുടെ കിഴക്കൻ ദേശത്ത് പ്രാദേശിക ഭരണകൂടത്തോട് ഒരു വർഷം മതപരമായ കാര്യങ്ങളില്‍ നിയ്രന്ത്രണമെര്‍പ്പെടുത്തണമെന്ന സത്യവാങ്മൂലം കമ്മ്യൂണിസ്റ്റ് സർക്കാർ എഴുതി വാങ്ങിയിരുന്നു.
Image: /content_image/News/News-2019-08-05-06:54:28.jpg
Keywords: ചൈന, ചൈനീ

10889
Category: 1
Sub Category:
Heading: ആശുപത്രികള്‍ അടച്ചുപൂട്ടിയതിനെ ന്യായീകരിക്കാന്‍ എറിത്രിയന്‍ സഭക്കെതിരെ വ്യാജ പ്രചാരണം
Content: അസ്മാര: ക്രിസ്ത്യന്‍ ആശുപത്രികള്‍ അടച്ചുപൂട്ടിയതിനെ ന്യായീകരിക്കാന്‍ എറിത്രിയന്‍ സഭക്കെതിരെ വീണ്ടും വ്യാപക വ്യാജ പ്രചാരണം. കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമുള്ള സാമൂഹ്യസേവനങ്ങളാണ് സഭ നടത്തിയിരുന്നതെന്നു ചിലര്‍ ഏതാനും ദിവസങ്ങളായി പ്രചരിപ്പിക്കുകയായിരിന്നു. എന്നാല്‍ എറിത്രിയന്‍ പ്രസിഡന്റ് ഇസയാസ് അഫ്വെര്‍ക്കിയുടെ നേതൃത്വത്തിലുള്ള എറിത്രിയയിലെ ഏകാധിപത്യ ഭരണകൂടം അന്യായമായി പിടിച്ചെടുത്ത് അടച്ചുപൂട്ടിയ ക്രിസ്ത്യന്‍ ആശുപത്രികള്‍ മതമോ, വംശമോ, നിറമോ, സംസ്കാരമോ നോക്കാതെ സാധാരണക്കാരായ ജനങ്ങളെ ശുശ്രൂഷിച്ചിരുന്ന ആശുപത്രികളായിരുന്നുവെന്ന് എറിത്രിയന്‍ സഭ വ്യക്തമാക്കി. സഭക്കെതിരായി തെറ്റിദ്ധാരണപരത്തുംവിധമുള്ള ചില പരാമര്‍ശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് എറിത്രിയന്‍ കത്തോലിക്ക സെക്രട്ടറിയേറ്റ് സെക്രട്ടറി ജെനറല്‍ അബ്ബാ തെസ്ഫാഘിയോര്‍ഘിസ് കിഫ്ലോം ഇക്കാര്യം ആവര്‍ത്തിച്ചത് വ്യക്തമാക്കിയത്. കഴിഞ്ഞ കുറെ ആഴ്ചകളായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പുറത്തുവന്ന ചില വ്യാജ പരാമര്‍ശങ്ങളും, പ്രസ്താവനകളും സഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ആതുരശുശ്രൂഷ രംഗത്തെ തങ്ങളുടെ സേവനപ്രവര്‍ത്തനങ്ങളെല്ലാം തന്നെ രാജ്യത്തിന്റേയും, സഭയുടേയും നിയമങ്ങള്‍ക്കനുസൃതമായിരുന്നുവെന്നും വത്തിക്കാന്‍ ന്യൂസിന് നല്‍കിയ പ്രസ്താവനയിലൂടെ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. അടിയന്തിര ഘട്ടങ്ങളില്‍ സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു സഭയുടെ സേവനങ്ങളെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി സഭ ലോകത്തിന്റെ മുക്കിലും മൂലയിലും വരെ ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ദേവാലയങ്ങളിലും, ചാപ്പലുകളിലും മാത്രം ഒതുങ്ങുന്നതല്ല സഭയുടെ ആരാധന. അയല്‍ക്കാരനെ സ്നേഹിക്കുക എന്നതടക്കമുള്ള ക്രൈസ്തവ വിശ്വാസപ്രമാണങ്ങളുടെ പ്രകടനത്തിനാവശ്യമായ സൗകര്യം സഭക്ക് വേണമെന്നും അബ്ബാ കിഫ്ലോം പറഞ്ഞു. സഭയുടെ സാമ്പത്തിക ഇടപാടുകളെല്ലാം സുതാര്യമായിരുന്നുവെന്നും, സഭക്ക് ലഭിച്ചിരുന്ന സഹായങ്ങളെല്ലാം തന്നെ ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികള്‍ക്ക് ബോധ്യപ്പെട്ട് അംഗീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയോ, പ്രസിഡന്റ് തിരഞ്ഞെടുപ്പോ ഇല്ലാത്ത എറിത്രിയയില്‍ ഭരണപരിഷ്കാരങ്ങള്‍ക്കായി വാദിക്കുന്നവരോട് സഭ കൈകൊണ്ട അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സര്‍ക്കാരിനെ ക്രിസ്തീയ ആശുപത്രികള്‍ അടച്ചുപ്പൂട്ടുന്ന നടപടിയിലേക്ക് നയിച്ചത്. ജൂലൈ അഞ്ചിനാണ് കത്തോലിക്ക സഭയുടെ കീഴിലുള്ള അവസാന ആശുപത്രിക്കും സര്‍ക്കാര്‍ പൂട്ടിട്ടത്. ഇതിനെതിരെ പ്രാദേശിക നിവാസികള്‍ക്ക് ഇടയില്‍ തന്നെ പ്രതിഷേധം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് സഭക്കെതിരെ വ്യാജ പ്രചരണങ്ങള്‍ ആരംഭിച്ചത് എന്നതു ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-08-05-07:40:54.jpg
Keywords: എറിത്രി

10890
Category: 1
Sub Category:
Heading: ആഗോള വൈദികര്‍ക്ക് നന്ദി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്
Content: വത്തിക്കാന്‍ സിറ്റി: ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ 160-മത് ഓര്‍മ്മത്തിരുനാള്‍ ദിനത്തോടനുബന്ധിച്ച് ആഗോള വൈദികര്‍ക്ക് നന്ദി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഓഗസ്റ്റ് 4 ഞായറാഴ്ച പ്രസിദ്ധീകരിച്ച കത്തിലൂടെയാണ് ഫ്രാന്‍സിസ് പാപ്പ ആഗോള വൈദികര്‍ക്ക് പ്രോത്സാഹനവും നന്ദിയും അര്‍പ്പിച്ചത്. ലോകം മുഴുവനുമുള്ള രൂപതാ, സന്യാസ സഭാ പുരോഹിതര്‍ക്ക് വേണ്ടിയുള്ളതാണ് ഈ കത്തെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പയുടെ കത്ത് ആരംഭിക്കുന്നത്. ഒറ്റപ്പെട്ട അവസ്ഥയിലും, അപകടകരവുമായ സാഹചര്യങ്ങളിലും വിശ്വസ്തതയോടും കൂടെ ദൈവവേല ചെയ്യുന്ന പുരോഹിതര്‍ക്ക് നന്ദി പറഞ്ഞില്ലെങ്കില്‍ അത് അനീതിയാകും എന്ന് പാപ്പ ചൂണ്ടിക്കാട്ടുന്നു. കഷ്ടതകളുടെ അവസ്ഥയില്‍ ഇരുന്നുകൊണ്ട് ദൈവവേല ചെയ്യുന്ന ഓരോ പുരോഹിതനേയും വാഗ്ദാനത്തിന്റെ നിറകുടമായ കന്യകാമാതാവിനോടൊപ്പം കര്‍ത്താവിനെ സ്തുതിക്കുവാന്‍ പാപ്പ ക്ഷണിക്കുന്നു. പരീക്ഷണ ഘട്ടങ്ങളില്‍, നമ്മള്‍ ദൈവവിളി അനുഭവിക്കുകയും അതനുസരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തതു പോലെയുള്ള തിളക്കമാര്‍ന്ന നിമിഷങ്ങളിലേക്ക് മടങ്ങിപ്പോവുകയാണ് വേണ്ടതെന്നും പാപ്പ പറയുന്നു. 'സഹോദരന്‍മാരേ നമുക്ക് നമ്മുടെ ബലഹീനതകള്‍ അംഗീകരിക്കാം. ഇവയെല്ലാം യേശുവിന് സമര്‍പ്പിച്ചുകൊണ്ട് പുതിയൊരു ദൗത്യത്തിനായി നമുക്ക് ഇറങ്ങാം' എന്നാശംസിച്ചുകൊണ്ടാണ് പാപ്പ തന്‍റെ കത്ത് ചുരുക്കുന്നത്.
Image: /content_image/News/News-2019-08-05-09:57:32.jpg
Keywords: വൈദിക, പാപ്പ

10891
Category: 1
Sub Category:
Heading: നദിയിലൂടെയുള്ള ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് ലൂസിയാന ഒരുങ്ങി
Content: ലൂസിയാന: നദിയിലൂടെയുള്ള ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് ഒരുങ്ങി അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തുള്ള ലഭയറ്റേ രൂപതയിലെ വിശ്വാസികൾ. ആഗസ്റ്റ് 15നു മറിയത്തിന്റെ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിന് ബായു ടെച്ചേ എന്ന ലൂസിയാനയിലെ നദിയിലൂടെ 38 മൈലുകൾ ദിവ്യകാരുണ്യ പ്രദിക്ഷണം നടക്കും. 254 വർഷങ്ങൾക്കു മുന്‍പ് ആഗസ്റ്റ് 15നാണ് അക്കാഡിയാന എന്നറിയപ്പെടുന്ന ലൂസിയാന സംസ്ഥാനത്തെ പ്രദേശത്ത് ഫ്രഞ്ച് - കനേഡിയൻ കുടിയേറ്റക്കാര്‍ കത്തോലിക്ക വിശ്വാസം കൊണ്ടുവന്നത്. ഇതിന്റെ സ്മരണയെന്നോണമാണ് ദിവ്യകാരുണ്യ പ്രദിക്ഷണം നടക്കുക. ഇത് മാതാവിന്റെ സ്വർഗ്ഗാരോപണ ദിവസം ആചരിക്കുന്നത് തങ്ങളുടെ അക്കാഡിയൻ ചരിത്രം ഓർമ്മിപ്പിക്കുമെന്നും, അക്കാഡിയക്കാർ 250 വർഷം മുമ്പ് നടത്തിയ യാത്രയെ പുനഃസൃഷ്ടിക്കുമെന്നും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുന്ന, പ്രീസ്റ്റ് ഓഫ് ദി കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡ് വൈദിക സഭയിലെ അംഗമായ ഫാ. മൈക്കിൾ ചമ്പേയ്നി പറഞ്ഞു. തങ്ങളുടെ വിശ്വാസത്തെ പ്രതി പൂർവ്വ പിതാക്കന്മാർ കാനഡയിലെ നോവാ സ്കോഷിയയിൽ നിന്നും ലൂസിയാനയിലേക്ക് തുരത്തപെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ആഘോഷം ഫെറ്റേ-ഡിയു ഡു ടെച്ചേ എന്ന പേരിലാണ് അറിയപ്പെടുന്നത്. വെർമിലിയോൺ എന്ന നദിയിലാണ് കഴിഞ്ഞവർഷത്തെ പ്രദക്ഷിണം നടന്നത്. ലിയോൺവില്ലയിലെ സെന്റ് ലിയോ ദ ഗ്രേറ്റ് ദേവാലയത്തിൽ ഫ്രഞ്ച് ഭാഷയിലുള്ള കുർബാനയോടുകൂടിയായിരിക്കും ആഘോഷങ്ങൾക്ക് തുടക്കമാകുക. ലഭയറ്റേ രൂപത ബിഷപ്പ് ജെ. ഡഗ്ലസ് ഡെസ്ഹോട്ടൽ മുഖ്യകാർമികത്വം വഹിക്കും. നൂറുകണക്കിന് ആളുകൾ ഈ വർഷത്തെ ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ പങ്കെടുക്കാനെത്തുമെന്ന് കരുതപ്പെടുന്നു.
Image: /content_image/News/News-2019-08-05-11:29:20.jpg
Keywords: ദിവ്യകാരുണ്യ

10892
Category: 9
Sub Category:
Heading: ബാംഗ്ലൂരില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇംഗ്ലീഷ് യൂത്ത് കണ്‍വെന്‍ഷന്‍
Content: പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇംഗ്ലീഷ് യൂത്ത് കണ്‍വെന്‍ഷന്‍ ബാംഗ്ലൂരില്‍ ഓഗസ്റ്റ് 15നു നടക്കും. ബ്രിഗേഡ് റോഡിലെ സെന്‍റ് പാട്രിക് ദേവാലയത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുക. ഉച്ചകഴിഞ്ഞ് 2.30നു ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രാത്രി 8.30നാണ് സമാപിക്കുക. ഐടി നഗരമായ ബാംഗ്ലൂരില്‍ കഴിയുന്ന യുവജനങ്ങള്‍ക്കായി അനോയിന്‍റിംഗ് ഫയര്‍ മീഡിയ കാത്തലിക് മിനിസ്ട്രിയും സെന്‍റ് പാട്രിക് ദേവാലയവും സംയുക്തമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. #{red->none->b->അഡ്രസ്: }# സെന്‍റ് പാട്രിക് ചര്‍ച്ച്, ബ്രിഗേഡ് റോഡ്, ബാംഗ്ലൂര്‍-25 #{red->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# +91 99 86 499 421, +91 97 38 832 242
Image: /content_image/Events/Events-2019-08-05-13:23:09.jpg
Keywords: സേവ്യര്‍ഖാ

10893
Category: 18
Sub Category:
Heading: മിഷ്ണറി ചൈതന്യം സഭയുടെ മുഖമുദ്രയാകണം: ആർച്ച് ബിഷപ്പ് സൂസപാക്യം
Content: കൊച്ചി: ശരിയായ അറിവിന്റെ വെളിച്ചത്തിലുള്ള പ്രേഷിത ചൈതന്യമാണ് സഭക്കുണ്ടാകേണ്ടതെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം. മൗണ്ട് സെൻറ് തോമസിൽ മെത്രാന്മാരുടെയും ദൈവ ശാസ്ത്രജ്ഞരുടെയും ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രേഷിതർ മാതൃകയിലൂടെ സാക്ഷ്യം നൽകുന്നവരും പ്രേഷിത സഹനവും രക്തസാക്ഷിത്വവും ഏറ്റെടുക്കാൻ സന്നദ്ധരുമാകണം. മതത്തിന്റെ ആത്മാവ് ചോർത്തിക്കളയുകയും മതം രാഷ്ട്രീയ അധികാരത്തിനുള്ള ഉപാധിയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമീപകാല സാഹചര്യങ്ങളിൽ സത്യത്തിനു സാക്ഷികൾ ആകുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ സത്യത്തിന്റെ വെളിച്ചമാണ് സമൂഹത്തെ പ്രകാശിപ്പിക്കേണ്ടതും നയിക്കേണട്തും. മനുഷ്യനെയും ലോകത്തെയും ദൈവത്തെയും സംബന്ധിക്കുന്ന വെളിച്ചമാണ് മതങ്ങൾ പങ്കുവെക്കുന്നത്. ദൈവീകമായ വെളിച്ചമില്ലെങ്കിൽ ജീവിതം ഇരുളടഞ്ഞതാകും. മിഷനറിമാർ ആത്മീയവെളിച്ചം പകരുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു. ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ്, ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, ഡോ. ക്ളമന്റ് വള്ളുവശ്ശേരി, ഡോ. ജോയി പുത്തൻവീട്ടിൽ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. 2019 ഒക്ടോബർ മാസം ഫ്രാൻസിസ് പാപ്പ അസാധാരണ പ്രേഷിത മാസമായി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സഭയുടെ പ്രേഷിത ദൗത്യം എന്ന വിഷയം ദൈവശാസ്ത്ര സമ്മേളനം തെരഞ്ഞെടുത്തത്.
Image: /content_image/India/India-2019-08-05-14:27:11.jpg
Keywords: സൂസ

10894
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു പോസ്റ്റ്മെട്രിക്, എംസിഎം സ്കോളര്‍ഷിപ്പ്
Content: തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെടുന്ന പ്രഫഷണല്‍, സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ 2019-20 അധ്യയന വര്‍ഷത്തേക്കു മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി സമര്‍പ്പിക്കാം. പുതുതായി സ്കോളര്‍ഷിപ്പിന്(ഫ്രഷ്)ഓണ്‍ലൈനായി അപേക്ഷിക്കാനും പുതുക്കാനും(റിന്യൂവല്‍) അപേക്ഷ ഒക്ടോബര്‍ 31 വരെ നല്‍കാം. അപേക്ഷകര്‍ വിജ്ഞാപന പ്രകാരമുള്ള മുസ്ലിം, കൃസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി, ജൈന എന്നീ ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ഇന്ത്യയില്‍തന്നെയുള്ള സ്വകാര്യ/സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ യൂണിവേഴ്സിറ്റികളിലോ/ സ്ഥാപനങ്ങളിലോ/കോളജുകളിലോ പഠിക്കുന്നവര്‍ ആയിരിക്കണം. അപേക്ഷകര്‍ പഠിക്കുന്ന കോഴ്സിന് ചുരുങ്ങിയത് ഒരു വര്‍ഷം അധ്യയന കാലയളവ് ഉണ്ടായിരിക്കണം. മുന്‍ വാര്‍ഷിക ബോര്‍ഡ്/ക്ലാസ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. അപേക്ഷകര്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (www.scholarships.gov.in) വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. www.minorityaffairs.gov.in എന്ന വെബ്സൈറ്റിലും ലിങ്ക് ലഭ്യമാണ്. അപേക്ഷിക്കാന്‍ വിശദമായ നിര്‍ദേശങ്ങളും എൃലൂൗലിഹ്യേ Frequently Asked Questions(FAQs) ഉം നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ഹോം പേജില്‍ ലഭ്യമാണ്. സ്കോളര്‍ഷിപ് തുക തടസമില്ലാതെ ലഭിക്കാനായി അപേക്ഷകര്‍ സ്വന്തം പേരിലുള്ള സജീവമായ ബാങ്ക് അക്കൗണ്ട് തന്നെ അപേക്ഷാ സമയത്ത് നല്‍കണം. #{red->none->b->എംസിഎം സ്കോളര്‍ഷിപ്പ് }# കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യന്‍/ സിഖ്/ ബുദ്ധ/ പാര്‍സി/ ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ മുതല്‍ പിഎച്ച്ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2019- 20 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട, കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്ത, തൊട്ട് മുന്‍വര്‍ഷത്തെ ബോര്‍ഡ്/ യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/ എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എംഫില്‍/ പിഎച്ച്ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. എന്‍സിവിടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടിഐ/ ഐടിസികളില്‍ തക, തകക തലത്തിലുള്ള ടെക്നിക്കല്‍/ വൊക്കേഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ മെരിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. കോഴ്സിന്റെ മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച് പുതുക്കലിന് അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ www.scholarsh ips.gov.in ലൂടെ ഒക്ടോബർ 31ന് മുമ്പ് ഓൺലൈനായി സമർപ്പിക്കണം. ➤സ്കോളർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in. ➤ഫോൺ: 9446096580, 9446780308, 0471-2306580. ➤ഇ-മെയിൽ: postmatricscholarship@gmail.com.
Image: /content_image/India/India-2019-08-06-03:56:14.jpg
Keywords: ന്യൂനപക്ഷ