Contents

Displaying 10531-10540 of 25166 results.
Content: 10845
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്‌തോലേറ്റ് വാര്‍ഷികം
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്‌തോലേറ്റ് നാലാമത് വാര്‍ഷികവും പ്രവാസി സംഗമവും നടന്നു. ഷംഷാബാദ് ബിഷപ്പും സീറോ മലബാര്‍ സഭ പ്രവാസി കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ കാളാശേരി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ സഭയ്ക്കും സമൂഹത്തിനും നല്‍കുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇവരെ കോര്‍ത്തിണക്കേണ്ടതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞ് മുഹമ്മദ് എക്‌സ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സി.എഫ്.തോമസ് എംഎല്‍എ, വികാരി ജനറാള്‍ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍, ഡയറക്ടര്‍ ഫാ.റ്റെജി പുതുവീട്ടില്‍കളം, ഷെവലിയര്‍ സിബി വാണിയപ്പുരയ്ക്കല്‍, ജോസഫ് സെബാസ്റ്റ്യന്‍ പത്തില്‍, ജോസ് കളരിക്കല്‍, മാത്യു മണിമുറി, എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സ് ചെറിയവാടയില്‍, രമേഷ് മാത്യു കരിങ്ങട, ജോസ് ചെറിയാന്‍ കൂടലില്‍, അലക്‌സ് പുതുവേലില്‍, പ്രഫ.സി.എഫ്.ജോസഫ് ചീരംവേലില്‍, എന്‍.എ. മാത്യു നാരകത്തറ, എ.ജെ ജോണ്‍ എലഞ്ഞിപ്പുറം, ബ്ലെസി ജോര്‍ജ് വേളാശേരി എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. വിവാഹത്തിന്റെ അന്പതും ഇരുപത്തഞ്ചും ജൂബിലി ആഘോഷിക്കുന്നവരെയും നാലു മക്കളില്‍ കൂടുതലുള്ള കുടുംബങ്ങളെയും ആദരിച്ചു. 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. പറത്തോട് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് സാന്പത്തികമായി ബുദ്ധിമുട്ടുന്ന പ്രവാസി കുടുംബങ്ങളിലെ പത്ത് കുട്ടികള്‍ക്കു നല്‍കി.
Image: /content_image/India/India-2019-07-30-04:23:50.jpg
Keywords: ചങ്ങനാ
Content: 10846
Category: 18
Sub Category:
Heading: ഗ്രഹാം സ്‌റ്റെയിന്‍സ് മൂവി ഫെസ്റ്റിവല്‍ നാളെ പാലാരിവട്ടം പിഒസിയില്‍
Content: കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഓസ്‌ട്രേലിയയില്‍ നിന്ന് ഒഡീഷയില്‍ എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടു കൊലപ്പെടുത്തിയ സംഭവം പ്രമേയമാക്കി ഡോ. ഗ്രഹാം സ്‌റ്റെയിന്‍സ് മൂവി ഫെസ്റ്റിവല്‍ നാളെ പാലാരിവട്ടം പിഒസിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനുമാണ് പ്രദര്‍ശനം. പരിപാടിയോടനുബന്ധിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ഡോ. ദിലീപ് വാഗ് പ്രസംഗിക്കും. ഡോ. ബാബു കെ. വര്‍ഗീസ് പ്രഭാഷണം നടത്തും. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെഡറേഷന്റെയും യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രെയര്‍ ഫോര്‍ ഇന്ത്യയുടെയും നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവല്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ഫാ. ഡോ. എം.വി. ഏലിയാസ്, കെ.എക്‌സ്. ജോയി, കെ.കെ. ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-07-30-04:29:40.jpg
Keywords: ഗ്രഹാം
Content: 10847
Category: 1
Sub Category:
Heading: അകകണ്ണില്‍ പ്രഥമ ബലിയര്‍പ്പിച്ച് പോര്‍ച്ചുഗല്ലിലെ ആദ്യ അന്ധ വൈദികന്‍
Content: ഫാത്തിമ: പൗരോഹിത്യത്തോടു അടങ്ങാത്ത ആഗ്രഹം സൂക്ഷിച്ചിരിന്ന ബ്രസീലിയന്‍ സ്വദേശിയായ അന്ധ യുവാവ് ഒടുവില്‍ തിരുപ്പട്ടം സ്വീകരിച്ചു. കണ്‍ജെനീറ്റല്‍ ഗ്ലോക്കോമ എന്ന അസുഖത്തെ തുടര്‍ന്നു പതിനാറാം വയസ്സിൽ കാഴ്ചശക്തി നഷ്ടപ്പെട്ട തിയാഗോ വരാണ്ട എന്ന ഡീക്കനാണ് ഇക്കഴിഞ്ഞ ജൂലൈ 15നു പോർച്ചുഗലിലെ ആദ്യ അന്ധ വൈദികൻ എന്ന ഖ്യാതിയോടെ വൈദിക പട്ടം സ്വീകരിച്ചത്. ബ്രാഗയിലുള്ള മാതാവിന്റെ തീർത്ഥാടന ദേവാലയത്തിലായിരുന്നു പൗരോഹിത്യ സ്വീകരണ ചടങ്ങ് നടന്നത്. ഇതിന് പിന്നാലെ 35 വയസ്സുകാരനായ ഫാ. തിയാഗോ വരാണ്ട, ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണ ചാപ്പലിലെത്തി വിശുദ്ധ കുർബാന അർപ്പിക്കുകയും, തന്റെ പൗരോഹിത്യം മാതാവിന് സമർപ്പിക്കുകയും ചെയ്തു. താന്‍ കുട്ടിയായിരിക്കുമ്പോൾ തന്നെ, ഫാത്തിമ തനിക്ക് പ്രത്യേകത നിറഞ്ഞ ഒരു സ്ഥലമായിരുന്നുവെന്നും തന്റെ ജീവിതത്തിന്റെ ഈ പ്രധാന സമയത്ത്, തന്റെ പൗരോഹിത്യം മറിയത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നുവെന്നും കാരണം പരിശുദ്ധ മറിയത്തിലൂടെ യേശുവുമായി കൂടുതലായി ഐക്യത്തിലായിരിക്കാൻ സാധിക്കുമെന്ന് തനിക്കറിയാമെന്നും ഫാ. തിയാഗോ പറഞ്ഞു. വൈദികവൃത്തിയുടെ എഴുപത്തിനാലാം വാർഷികം ആഘോഷിക്കുന്ന മോൺസിഞ്ഞോർ ജോവാക്കിം ഫെർണാണ്ടസിനോടും മറ്റു നവ വൈദികരോടും ഒപ്പമാണ് ഫാ. തിയാഗോ വിശുദ്ധ കുർബാന അർപ്പിച്ചത്.
Image: /content_image/News/News-2019-07-30-05:19:46.jpg
Keywords: പൗരോ, പ്പട്ട
Content: 10848
Category: 1
Sub Category:
Heading: പോളണ്ടില്‍ ദിവ്യബലിക്ക് തൊട്ടുമുന്‍പ് വയോധിക വൈദികന് ക്രൂര മര്‍ദ്ദനം
Content: വാര്‍സോ: പോളണ്ടിലെ പ്രെസെമിസില്‍ വയോധികനായ വൈദികന് ക്രൂര മര്‍ദ്ധനം. ജൂലൈ 28 ഞായറാഴ്ച സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് കത്തോലിക്ക ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന 68 വയസ്സുള്ള ഫാ. അലെക്സാണ്ടര്‍ സജെവ്സ്കി എന്ന വൈദികനാണ് ക്രൂരമായ മര്‍ദ്ധനം ഏറ്റുവാങ്ങിയത്. സങ്കീര്‍ത്തിയില്‍വെച്ചാണ് മൂന്നുപേരടങ്ങുന്ന സംഘം വൈദികനെ ആക്രമിച്ചത്. അക്രമികള്‍ വൈദികന്റെ ജപമാല കഴുത്തില്‍ വലിച്ചു മുറുക്കി തുടര്‍ച്ചയായി മര്‍ദ്ധിക്കുകയായിരിന്നു. മോഷണ ശ്രമമാണ് അക്രമത്തിന് പിന്നിലെ ലക്ഷ്യമെന്ന്‍ വിലയിരുത്തപ്പെടുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പോളണ്ടില്‍ മറ്റൊരു വൈദികനു നേരെയും ആക്രമണം നടന്നിരിന്നു.

Prałat szczecińskiej Bazyliki św. Jana Chrzciciela został pobity przez trzech napastników, ranili księdza i uderzyli kościelnego. Mężczyźni chcieli dokonać świętokradztwa, mieli odprawić mszę świętą i udzielić sobie ślubu, rozmawiali między sobą czy mają przy sobie obrączki. pic.twitter.com/EBADpiWXT6
— TOP TVP INFO (@TOPTVPINFO) July 29, 2019

Image: /content_image/News/News-2019-07-30-06:22:44.jpg
Keywords: പോളിഷ്, പോളണ്ട
Content: 10849
Category: 1
Sub Category:
Heading: പുഞ്ചിരിക്കുന്ന പാപ്പയുടെ ജന്മഗ്രഹം സന്ദര്‍ശകര്‍ക്കായി തുറക്കുന്നു
Content: ഇറ്റലി: 'പുഞ്ചിരിക്കുന്ന പാപ്പ' എന്നറിയപ്പെടുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ ജനിച്ചു വളര്‍ന്ന വീട് ചരിത്രത്തിലാദ്യമായി സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നു. ഓഗസ്റ്റ് 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 5 മണിക്കാണ് ഈ ഭവനം സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. വടക്കന്‍ ഇറ്റലിയില്‍ സമുദ്രനിരപ്പില്‍ നിന്നും 976 മീറ്റര്‍ ഉയരത്തില്‍ ഡോളോമൈറ്റ് പര്‍വ്വതനിരയിലെ കനാലെ ഡി അഗോര്‍ഡോ ഗ്രാമത്തിലാണ് ഭവനം സ്ഥിതി ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഒപ്പുവെക്കപ്പെട്ട ഉടമ്പടിയിലൂടെയാണ് ഭവനം രൂപതയുടെ ഉടമസ്ഥതയിലായത്. ലുച്ചിയാനി എന്ന ജോണ്‍ പോള്‍ ഒന്നാമന്‍ ജനിക്കുകയും, മാമോദീസ മുങ്ങുകയും ചെയ്ത ഭവനത്തിന്റെ ഭൂനിരപ്പിലുള്ള നിലയും, ഒന്നാം നിലയും സന്ദര്‍ശിക്കത്തക്ക രീതിയിലുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി വിറ്റോറിയോ വെനെറ്റോയിലെ മെത്രാനായ കോറാഡോ പിസിയോള പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ആല്‍ബിനോ ലുച്ചിയാനി മ്യൂസിയ സന്ദര്‍ശനവും, ഇടവക ദേവാലയ സന്ദര്‍ശനവും സന്ദര്‍ശന പരിപാടിയുടെ ഒരു ഭാഗമാണ്. ഈ ഭവനം സന്ദര്‍ശിക്കുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുവാന്‍ പോപ്പ് ലുച്ചിയാനി ഫൗണ്ടേഷന്‍ എന്ന പേരിലുള്ള സംഘടന തയ്യാറായി കഴിഞ്ഞു. 1978 ഓഗസ്റ്റ്‌ 26 മുതല്‍ സെപ്റ്റംബര്‍ 28 വരെ വെറും 33 ദിവസം മാത്രം ആഗോള കത്തോലിക്കാ സഭയെ നയിച്ച മാര്‍പാപ്പയാണ് ജോണ്‍ പോള്‍ ഒന്നാമന്‍. വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തുന്നതിന് വേണ്ട നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് രണ്ടിന് ഉച്ചകഴിഞ്ഞ് ഡേവിഡെ ഫിയോക്കോയുടേയും, ചരിത്രകാരന്‍ മൌറോ വെലാറ്റിയുടേയും സഹായത്തോടെ ജോണ്‍ പോള്‍ ഒന്നാമന്റെ വിശുദ്ധീകരണ നടപടികളുടെ ഡെപ്യൂട്ടി പോസ്റ്റുലേറ്ററായ സ്റ്റെഫാനിയ ഫാലെസ്ക രചിച്ച ആല്‍ബിനോ ലുച്ചിയാനിയുടെ സമ്പൂര്‍ണ്ണ ജീവചരിത്രം വിശുദ്ധീകരണ നടപടികളുടെ പോസ്റ്റുലേറ്ററായ കര്‍ദ്ദിനാള്‍ ബെനിയാമിനോ സ്റ്റെല്ല പ്രകാശനം ചെയ്യും. പോപ്പ് എമരിറ്റസ് ബെനഡിക്ട് XVI, ലുച്ചിയാനിയുടെ മരണം ഉറപ്പിച്ച ഡോ. റെനാറ്റോ ബുസോണേറ്റി, പേപ്പല്‍ അപ്പാര്‍ട്ട്മെന്റില്‍ സേവനം ചെയ്തിരുന്ന സിസ്റ്റര്‍ മാര്‍ഗെരിറ്റാ മാരിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നൂറ്റിയെന്‍പത്തിയെട്ടോളം പേരുടെ സാക്ഷ്യങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ജീവചരിത്രം.
Image: /content_image/News/News-2019-07-30-09:44:56.jpg
Keywords: പോള്‍ ഒന്നാ
Content: 10850
Category: 13
Sub Category:
Heading: ‘ടൂര്‍ ഡെ ഫ്രാന്‍സ്’ വിജയത്തിനു ശേഷം പ്രിയപ്പെട്ടവര്‍ക്കൊപ്പം കുരിശടയാളം വരച്ച് ജേതാവ്
Content: പാരീസ്: ലോക പ്രശസ്തിയാര്‍ജ്ജിച്ച സൈക്കിളോട്ട മത്സരമായ ‘ടൂര്‍ ഡെ ഫ്രാന്‍സ്’ വിജയിയായ കൊളംബിയന്‍ സ്വദേശിയായ യുവ സൈക്കിളിസ്റ്റ്‌ തന്റെ വിജയമാഘോഷിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ തരംഗമായി മാറുന്നു. തന്റെ ഇളയസഹോദരനും അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പം കുരിശടയാളം വരച്ചുകൊണ്ടാണ് ഇരുപത്തിയൊന്നുകാരനായ ഏഗന്‍ ബെര്‍നല്‍ തന്റെ സ്വപ്നതുല്ല്യമായ വിജയത്തിന് ദൈവത്തോട് നന്ദി പറഞ്ഞത്. ഫ്രാന്‍സിലെ ചാംപ്സ് എലിസീസില്‍വെച്ച് നടന്ന ഇരുപത്തിയൊന്ന് പാദങ്ങളുള്ള 2,200 മൈല്‍ നീണ്ട 23 ദിവസത്തെ ‘ടൂര്‍ ഡെ ഫ്രാന്‍സ് 2019’ സൈക്കിള്‍ റേസിംഗിന്റെ അവസാന പാദം ഞായറാഴ്ചയാണ്, ഒന്നാമനായി ബെര്‍നല്‍ പൂര്‍ത്തിയാക്കിയത്.

Remarkable moment. Egan Bernal just became the youngest Tour de France winner ever. He hugs and kisses his little brother and then they offer each other the Sign of the Cross. Stunning moment. pic.twitter.com/TyXMzPBV8L
— Austin Ruse (@austinruse) July 29, 2019

മത്സര വിജയിയായ ഉടനെ തന്നെ തന്റെ അനുജനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും, ഇരുവരും പരസ്പരം കുരിശടയാളം വരക്കുകയുമായിരിന്നു. തുടര്‍ന്നു താരം തമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും ആലിംഗനം ചെയ്തു പരസ്പരം കുരിശ് വരക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ടൂര്‍ ഡെ ഫ്രാന്‍സ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ കൊളംബിയക്കാരനാണ് ബെര്‍നല്‍.

Very spiritual dual sign of the cross and embrace...#TourdeFrance #EganBernal pic.twitter.com/tZsmqNBVgs
— Norman B (@NormanBercasio) July 29, 2019

വിനയവും ദൈവഭക്തിയും അച്ചടക്കവുമുള്ള ഒരു മത്സരാര്‍ത്ഥിയായിരുന്നു ബെര്‍നലെന്നു ടൂര്‍ ഡെ ഫ്രാന്‍സ് പിന്നീട് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇക്കഴിഞ്ഞ ലോക വനിതാ സോക്കര്‍ ടൂര്‍ണമെന്റ് വിജയത്തിന് ശേഷം അമേരിക്കന്‍ വനിത ലോകകപ്പ് ഫുട്ബോള്‍ ടീമിലെ ചില അംഗങ്ങള്‍ കാണിച്ച അശ്ലീലത നിറഞ്ഞ അംഗവിക്ഷേപങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ തന്റെ അഭിമാനകരമായ നേട്ടത്തിന് ശേഷം ബെര്‍നലും അനുജനും പരസ്പരം കുരിശടയാളം വരച്ചത് അനേകര്‍ക്ക് മാതൃകയാകുകയാണ്.
Image: /content_image/News/News-2019-07-30-11:19:35.jpg
Keywords: കുരിശ
Content: 10851
Category: 18
Sub Category:
Heading: കുഞ്ഞേട്ടന്‍ അവാര്‍ഡ് സെബാസ്റ്റ്യന്‍ പാലംപറമ്പിലിന്
Content: കൊച്ചി: ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക നേതാവ് പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേല്‍ (കുഞ്ഞേട്ടന്‍) അവാര്‍ഡ് മാനന്തവാടി രൂപതയിലെ അധ്യാപകന്‍ പി.ജെ. സെബാസ്റ്റ്യന്‍ പാലംപറമ്പിലിന്. കുഞ്ഞേട്ടന്റെ 10ാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ഓഗസ്റ്റ്10നു പാലാ രൂപതയിലെ ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹന്മാരുടെ പള്ളിയില്‍ നടക്കുന്ന യോഗത്തില്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റോം മെത്രാപ്പോലീത്ത അവാര്‍ഡ് സമ്മാനിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, പിഒസി ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, മിഷന്‍ലീഗ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചുക്കണ്ടത്തില്‍, സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം, സെക്രട്ടറി ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സീസ് കൊല്ലറേട്ട് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
Image: /content_image/India/India-2019-07-30-12:37:09.jpg
Keywords: പുരസ്, അവാര്‍ഡ
Content: 10852
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ പ്രദിക്ഷണത്തിനിടെ തെരുവില്‍ മുട്ടുകുത്തി ബിഷപ്പ്: ചിത്രങ്ങള്‍ വൈറല്‍
Content: ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ നടന്ന ദിവ്യകാരുണ്യ ദിവ്യകാരുണ്യ പ്രദിക്ഷണത്തിനിടെ തെരുവില്‍ മുട്ടുകുത്തി പ്രാര്‍ത്ഥനാ നിരതനായിരിക്കുന്ന ബിഷപ്പിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ടെയിലർ രൂപതാ ബിഷപ്പ് ജോസഫ് സ്ട്രിക്ലാണ്ടാണ് തിരുവോസ്തി നാഥനായ കര്‍ത്താവിന് തെരുവ് വീഥിയില്‍ സാക്ഷ്യം നല്‍കിയത്. ടെയിലർ രൂപതയിൽ നടന്ന യുവജന കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണ സമയത്ത് ബിഷപ്പ് തറയിൽ മുട്ടുകുത്തി തലകുമ്പിട്ട് ആരാധിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ആത്മീയ ഗ്രൂപ്പുകളിലെ ചര്‍ച്ചാവിഷയം. ടെയിലർ രൂപതയുടെ മതബോധന സ്ഥാപനമായ സെന്റ് ഫിലിപ്പ് ഇൻസ്റ്റിറ്റ്യൂട്ടാണ് ചിത്രങ്ങൾ പുറംലോകത്തിന് സമ്മാനിച്ചത്. പൊതു സമൂഹത്തിന് മുന്നില്‍ തന്റെ വിശ്വാസം പരസ്യമായി പ്രകടിപ്പിച്ച ബിഷപ്പ് യുവജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും ശക്തമായ സാക്ഷ്യമാണ് നല്കിയിരിക്കുന്നതെന്ന് ചിലര്‍ നവമാധ്യമങ്ങളില്‍ കുറിച്ചു. 2012 മുതൽ ടെയിലർ രൂപതയുടെ അധ്യക്ഷനാണ് ബിഷപ്പ് ജോസഫ് സ്ട്രിക്ലാണ്ട്.
Image: /content_image/News/News-2019-07-30-13:12:55.jpg
Keywords: കുര്‍ബാന, ദിവ്യകാരുണ്യ
Content: 10853
Category: 18
Sub Category:
Heading: കാനോനിക നിയമത്തെ ചോദ്യം ചെയ്ത ഹര്‍ജിക്കാരന് 25,000 രൂപ പിഴ
Content: കൊച്ചി: ഭാരതത്തിലെ കത്തോലിക്കാ ദേവാലയങ്ങളുടെ സ്വത്തുവകകള്‍ കാനോനിക നിയമപ്രകാരം കൈവശം വയ്ക്കുന്നതും കൈകാര്യം ചെയ്യുന്നതു നിയമ വിരുദ്ധമാണെന്നു ആരോപിച്ച് ഹര്‍ജി ഫയല്‍ ചെയ്ത പരാതിക്കാരന് കടുത്ത തിരിച്ചടി. ഹര്‍ജി അനാവശ്യമാണെന്ന്‍ വിലയിരുത്തിയ ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയാണ് ഹര്‍ജി തള്ളിയത്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശി എം.എസ്. അനൂപ് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിഴ ചുമത്തി തള്ളിയത്. പിഴത്തുക രണ്ടാഴ്ചയ്ക്കുള്ളില്‍ ഹൈക്കോടതിയിലെ ലീഗല്‍ സര്‍വീസ് കമ്മിറ്റിക്ക് നല്‍കണമെന്നും വീഴ്ച വരുത്തിയാല്‍ ഹര്‍ജിക്കാരനെതിരെ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറയുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ക്ക് അനുസരിച്ചല്ലാതെ കാനോനിക നിയമപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ മുഖ്യ ആവശ്യം. മാര്‍പാപ്പ കാലാകാലങ്ങളില്‍ നിയോഗിക്കുന്ന ബിഷപ്പുമാരാണ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. മാര്‍പാപ്പയുടെ നിയന്ത്രണത്തിലുള്ള കാനോനിക നിയമപ്രകാരമാണ് ഇന്ത്യയിലെ പള്ളികളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതെന്നും ഇതു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു. അതേസമയം ഹര്‍ജി അനാവശ്യ പ്രചാരണം ലഭിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന് കോടതി വിലയിരുത്തി. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും വിവിധ മത വിഭാഗങ്ങള്‍ക്ക് സ്വത്തുക്കള്‍ കൈവശം വയ്ക്കാനും അനുഭവിക്കാനും കൈകാര്യം ചെയ്യാനും നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന് ഈ വിഷയത്തില്‍ എന്ത് കാര്യമെന്ന് ചോദിച്ച കോടതി ഹര്‍ജി ഫയല്‍ ചെയ്യാന്‍ അവകാശമില്ലന്നും വ്യക്തമാക്കി. ഇതിനാലാണ് കോടതി ചിലവ് മുതലാക്കിയുള്ള പിഴ ചുമത്തി ഹര്‍ജി തള്ളുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Image: /content_image/India/India-2019-07-31-04:07:22.jpg
Keywords: കാനോ
Content: 10854
Category: 14
Sub Category:
Heading: കാസ ഉയര്‍ത്തുന്ന അതേ കൈയില്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി ഫാ. വിമല്‍
Content: കല്‍പ്പറ്റ: റൊഗേഷനിസ്റ്റ് സഭാംഗമായ വൈദികന്റെ ജീവന്‍ തുടിക്കുന്ന ചിത്ര രചനകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മാനന്തവാടി റൊറാത്തെ ഭവന്‍ സെമിനാരിയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. വിമല്‍ കല്ലൂക്കാരന്‍ എന്ന യുവ വൈദികന്റെ പെന്‍സില്‍ ഡ്രോയിംഗിലും ജലച്ഛായ, എണ്ണച്ഛായ സൃഷ്ടികളാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ചിത്രരചനാസങ്കേതങ്ങള്‍ ഗുരുമുഖത്തുനിന്നു അഭ്യസിച്ചിട്ടില്ലെങ്കിലും ജീവന്‍ തുടിക്കുന്നതാണ് ഫാ.വിമല്‍ ഇതിനകം വരച്ച് ചായമിട്ട ചിത്രങ്ങള്‍. എണ്ണച്ചായത്തില്‍ തീര്‍ത്ത ക്രിസ്തുവിന്റെ അന്ത്യത്താഴ ദൃശ്യമാണ് രചനകളില്‍ എറ്റവും ആനന്ദം പകര്‍ന്നതെന്നു ഫാ.വിമല്‍ പറയുന്നു. ആറടി നീളവും നാലടി വീതിയുമുള്ള ഈ ചിത്രം ആലുവ റൊഗാത്തെ ആശ്രമത്തിനാണ് നല്‍കിയത്. ഫാ.വിമല്‍ ബാലനായിരിക്കുമ്പോള്‍ നോട്ടുബുക്കിന്റെ താളുകളില്‍ തുടങ്ങിയതാണ് ചിത്രംവര. മുതിര്‍ന്നപ്പോള്‍ നിരന്തര പ്രയത്‌നത്തിലൂടെ പെന്‍സില്‍ ഡ്രോയിംഗിലും ജലച്ചായ,എണ്ണച്ചായ സൃഷ്ടികളിലും തന്റെ കഴിവ് പ്രകടമാക്കുകയായിരിന്നു. വയനാട്ടില്‍ വന്നതിനുശേഷമുള്ള രചനകളില്‍ വയനാടന്‍ പ്രകൃതി വലിയ സ്വാധീനം ചെലുത്തുന്നുണ്ടന്നു ഫാ.വിമല്‍ പറഞ്ഞു. അങ്കമാലി കോക്കുന്നു കല്ലൂക്കാരന്‍ വര്‍ഗീസ്‌മേരി ദമ്പതികളുടെ മകനാണ് ഫാ.വിമല്‍. 2015ലാണ് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്.
Image: /content_image/India/India-2019-07-31-05:04:48.jpg
Keywords: വൈദിക