Contents

Displaying 10691-10700 of 25162 results.
Content: 11005
Category: 1
Sub Category:
Heading: പ്രോലൈഫ് കെന്റകി: പ്ലാൻഡ് പാരന്‍റ്ഹുഡിന് ലൈസൻസ് നിഷേധിച്ച് ഗവര്‍ണ്ണര്‍
Content: ലൂയിസ് വില്ല: അമേരിക്കയിലെ ഗര്‍ഭഛിദ്ര കേന്ദ്രങ്ങളുടെ ഈറ്റില്ലമായ പ്ലാൻഡ് പാരന്‍റ്ഹുഡിന് ലൈസൻസ് നിഷേധിച്ച് കെന്റകി സംസ്ഥാനം. ലൂയിസ് വില്ലയിൽ പ്രവർത്തിക്കുന്ന പ്ലാൻഡ് പാരന്‍റ്ഹുഡ് ക്ലിനിക്കിന് ഭ്രൂണഹത്യ നടത്താനുള്ള അനുമതി കെന്റകി ഗവർണർ മാറ്റ് ബെവിനാണ് നിഷേധിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ക്ലിനിക്കിന് ഭ്രൂണഹത്യ നടത്താനുള്ള അനുമതി തള്ളുന്നത്. ഗവര്‍ണ്ണറുടെ നിലപാടില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. 1998-ലെ നിയമമനുസരിച്ച് മെഡിക്കൽ എമർജൻസികൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ ആളുകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായി ഭ്രൂണഹത്യ നടത്തി കൊടുക്കുന്ന ക്ലിനിക്കുകൾക്ക് ആശുപത്രിയുമായും ആംബുലൻസുമായും കരാർ ഉണ്ടായിരിക്കണം. ഇത് പ്രകാരമാണ് ആദ്യത്തെ തവണ പ്ലാന്‍ഡ് പാരന്‍റ്ഹുഡ് ക്ലിനിക്കിന് പ്രവർത്തനാനുമതി നിഷേധിച്ചത്. 2015 ഡിസംബർ മുതൽ 2016 ജനുവരി വരെ ലൈസൻസ് ഇല്ലാതെ ഭ്രൂണഹത്യകൾ നടത്തിക്കൊടുത്തു എന്നതാണ് ഇത്തവണ സർക്കാർ ലൈസൻസ് നിഷേധിക്കാൻ കാരണമായത്. ഇതേ കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് കുടുംബങ്ങൾക്കും ആരോഗ്യത്തിനുമായുള്ള കെന്റകി ക്യാബിനറ്റ് സെക്രട്ടറി ആദം മേയ്ർ വെള്ളിയാഴ്ച കത്തയച്ചിരുന്നു. ഗർഭസ്ഥ ശിശുക്കളുടെ വർഗം, ലിംഗം, വൈകല്യങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഭ്രൂണഹത്യ പാടില്ല എന്ന മറ്റൊരു ഭ്രൂണഹത്യ വിരുദ്ധ നിയമത്തിൽ കഴിഞ്ഞ മാർച്ച് മാസം ഗവർണർ മാറ്റ് ബെവിൻ ഒപ്പുവെച്ചിരുന്നു. എന്നാൽ കോടതികളിൽ നടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട നിയമപരമായ പ്രതിസന്ധികൾ മൂലം അത് ഇതുവരെ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് അറിയാൻ സാധിച്ചതിനുശേഷം ഭ്രൂണഹത്യ പാടില്ല എന്ന നിയമം മാർച്ച് മാസം കെന്റക്കി സംസ്ഥാനം പാസാക്കിയെങ്കിലും സംസ്ഥാനത്തെ ഫെഡറൽ കോടതി ജഡ്ജിയായ ഡേവിഡ് ജെ ഹാൾ അത് താത്ക്കാലികമായി തടയുകയായിരിന്നു. എങ്കിലും പ്രോലൈഫ് സമീപനംവെച്ചു പുലര്‍ത്തുന്ന ഭരണനേതൃത്വത്തെ ഏറെ പ്രതീക്ഷയോടെയാണ് കെന്റകിയിലെ ജനങ്ങള്‍ നോക്കിക്കാണുന്നത്.
Image: /content_image/News/News-2019-08-21-08:46:16.jpg
Keywords: ഗര്‍ഭഛിദ്ര
Content: 11006
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗാനുരാഗത്തെ പ്രോത്സാഹിപ്പിച്ച കൊക്കകോളയെ മുട്ടുകുത്തിച്ച് ഹംഗറി
Content: ബുഡാപെസ്റ്റ്: ഹംഗറിയില്‍ സ്വവര്‍ഗ്ഗാനുരാഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആഗോള സോഫ്റ്റ്‌ ഡ്രിങ്ക് ഭീമനായ കൊക്കകോള പുറത്തിറക്കിയ പരസ്യ പ്രചാരണ പരിപാടി വിശ്വാസികളുടേയും രാഷ്ട്രീയക്കാരുടേയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിച്ചു. രാജ്യവ്യാപകമായി കൊക്കകോള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുവാനുള്ള ആഹ്വാനമാണ് ഏറെ വിമര്‍ശനമേറ്റുവാങ്ങിയ തങ്ങളുടെ പരസ്യം പിന്‍വലിക്കുവാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ‘പ്രണയ വിപ്ലവം’ എന്ന പ്രമേയവുമായി കൊക്കകോള പുറത്തിറക്കിയ #LoveIsLove പ്രചാരണ പോസ്റ്ററുകളാണ് പ്രതിഷേധം കാരണം പിന്‍വലിക്കേണ്ടി വന്നത്. മഴവില്ല് പശ്ചാത്തലത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷ, സ്ത്രീ ദമ്പതികള്‍ കോക് സീറോ ആസ്വദിക്കുന്ന ചിത്രങ്ങളോട് കൂടി “സീറോ പഞ്ചസാര, സീറോ മുന്‍വിധി” “നോ പഞ്ചസാര, നോ അന്ധവിശ്വാസം” എന്നിങ്ങനെയുള്ള വാക്യങ്ങളോട് കൂടിയ പ്രകോപനപരമായ പോസ്റ്ററുകള്‍ ഈ മാസം ആരംഭം മുതലാണ്‌ ബുഡാപെസ്റ്റിലെ ട്രെയിന്‍ സ്റ്റേഷനുകളിലും, ബസ് സ്റ്റോപ്പുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പ്രകോപനപരമായ ഈ പോസ്റ്ററുകള്‍ എത്രയും പെട്ടെന്ന്‍ നീക്കം ചെയ്യണമെന്നും ഇത്തരം പരസ്യങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധക്കാര്‍ ബുഡാപെസ്റ്റ് മേയര്‍ മുന്‍പാകെ സമര്‍പ്പിച്ച ‘സിറ്റിസണ്‍ഗോ’ നിവേദനത്തില്‍ നാല്‍പ്പത്തിനായിരത്തോളം പേരാണ് ഒപ്പിട്ടിരുന്നത്. ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ കൂടി അംഗമായ ഫിദെസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി സ്പീക്കര്‍ ബോള്‍ഡോഗ് ഇസ്ത്വാന്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 4ന് കൊക്കകോള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുവാനുള്ള തന്റെ നീക്കത്തില്‍ പങ്കുചേരണമെന്ന് ആഹ്വാനം ചെയ്തിരുന്നു. 13-ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ മി ഹസാന്കും കൊക്കകോള കമ്പനിയുടെ ആസ്ഥാനത്തിന്റെ മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സ്വവര്‍ഗ്ഗ ദമ്പതികളുടെ സിവില്‍ പങ്കാളിത്തം നിലവില്‍ ഹംഗറി അംഗീകരിക്കുന്നുണ്ടെങ്കിലും ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുന്ന പ്രധാനമന്ത്രി ഓര്‍ബാനും, ഫിദെസ് പാര്‍ട്ടിയും സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് എതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്നവരാണ്.
Image: /content_image/News/News-2019-08-21-11:03:20.jpg
Keywords: ഹംഗറി, ഓർബ
Content: 11007
Category: 10
Sub Category:
Heading: ജപമാല: ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയം
Content: റോം: കത്തോലിക്ക വിശ്വാസികളുടെ ആത്മീയ യാത്രയിലെ വഴിവിളക്കായ ജപമാല ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇറ്റലിയിലെ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി തന്റെ വലതുപക്ഷ പോപ്പുലിസ്റ്റ് ലീഗ് പാര്‍ട്ടി ഇടതുപക്ഷ പോപ്പുലിസ്റ്റ് ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജപമാല ഇറ്റലിയിലെ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതോടെ നിലവിലെ സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യം വരും. ഇതേതുടര്‍ന്ന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൂടിയ സെനറ്റില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിയുസെപ്പേ കൊണ്ടെ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജി പ്രഖ്യാപനത്തിന്റെ അവസരത്തില്‍ പ്രധാനമന്ത്രിക്കു തൊട്ടടുത്തു ജപമാല ചുംബിച്ചുകൊണ്ട് ഇരിക്കുന്ന മാറ്റിയോ സാല്‍വിനിയുടെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അഭയാര്‍ത്ഥി പ്രവാഹത്തിനെതിരെ ശക്തമായ നിലപാടും പരമ്പരാഗത കത്തോലിക്കാ മൂല്യങ്ങളോടുള്ള ആഭിമുഖ്യവും മൂലം രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയനാണ് സാല്‍വിനി. തന്റെ പ്രസംഗങ്ങളില്‍ ബൈബിള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതും, വാര്‍ത്താ സമ്മേളനങ്ങളില്‍ ജപമാല കയ്യില്‍ പിടിക്കുന്നതും ഇദ്ദേഹത്തിന്റെ പതിവാണ്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മറുപടിയുമായി സാല്‍വിനി നേരിട്ടു രംഗത്തെത്തിയിരിന്നു. ജപമാലയും, മെഡ്ജുഗോറിയിലെ മാതാവിന്റെ രൂപവുമായി പാര്‍ലമെന്റില്‍ വരാന്‍ പാടില്ലേ? എന്നാണ് അദ്ദേഹം പരസ്യമായി ചോദിച്ചത്. ഇത് ജനാധിപത്യത്തിനു എതിരാണോ എന്നു ചോദിച്ച അദ്ദേഹം പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്ന ഒരു എളിയവനാണ് താനെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാരിനെ നിലനിര്‍ത്തുവാന്‍ മറ്റേതെങ്കിലും രാഷ്ട്രീയ സഖ്യത്തെ വിളിക്കണോ, അതോ ബദല്‍ തിരഞ്ഞെടുപ്പ് നടത്തണോ എന്ന്‍ തീരുമാനിക്കേണ്ട ചുമതല ഇപ്പോള്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ലയുടെ ചുമലിലാണ്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടന്നെക്കുമെന്നാണ് സൂചന. ഒക്ടോബര്‍ പരിശുദ്ധ ദൈവമാതാവിന്റെ ജപമാലയുടെ മാസമാണെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്.
Image: /content_image/News/News-2019-08-21-12:27:06.jpg
Keywords: ജപമാല
Content: 11008
Category: 18
Sub Category:
Heading: തിരുവനന്തപുരത്തിന് പിന്നാലെ വേളാങ്കണ്ണിക്കു എറണാകുളത്തു നിന്നും പ്രത്യേക ട്രെയിന്‍
Content: കൊച്ചി: തിരുവനന്തപുരത്തു നിന്നുള്ള സര്‍വ്വീസ് കൂടാതെ എറണാകുളത്തിനും വേളാങ്കണ്ണിക്കും ഇടയില്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷന്‍ വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍ (നന്പര്‍ 06079) ആഗസ്റ്റ് 29, സെപ്റ്റംബര്‍ അഞ്ച് തീയതികളില്‍ രാത്രി 11.25ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടും. അടുത്ത ദിവസം ഉച്ചക്ക് 12.25 ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണി എറണാകുളം ജംഗ്ഷന്‍ പ്രത്യേക ട്രെയിന്‍ (നന്പര്‍ 06080) ആഗസ്റ്റ് 30, സപ്തംബര്‍ ആറ് തീയതികളില്‍ വൈകിട്ട് 5.10 ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 8.30ന് എറണാകുളം ജംഗ്ഷനില്‍ എത്തും. ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, കരൂര്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം. എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ടാകും. കഴിഞ്ഞ ദിവസം വേളാങ്കണ്ണി തിരുന്നാളിനോടനുബന്ധിച്ച് വേളാങ്കണ്ണിക്കും തിരുവനന്തപുരത്തിനുമിടയില്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിന്നു. പ്രത്യേക ട്രെയിന്‍ (06085) ഈ മാസം 28, അടുത്ത മാസം 04 തീയതികളിലാണ് സര്‍വ്വീസ് നടത്തുന്നത്.
Image: /content_image/India/India-2019-08-22-05:17:28.jpg
Keywords: വേളാങ്ക
Content: 11009
Category: 1
Sub Category:
Heading: "ഈ കുട്ടിക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിച്ചോ": പ്രതിവാര പ്രഭാഷണ പരമ്പരയ്ക്കിടെ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ബുധനാഴ്ചകളിലെ പ്രതിവാര പ്രഭാഷണ പരമ്പര മദ്ധ്യേ വേദിയില്‍ കയറിയ ബാലികയെ കരുതലോട് ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പ. പ്രസംഗത്തിനിടെ മാര്‍പാപ്പയുടെ വേദിക്കരികില്‍ എത്തി നൃത്തം ചവിട്ടുകയും കൈയടിക്കുകയും ചെയ്ത രോഗിണിയായ ബാലികയെ പാപ്പ തടഞ്ഞില്ലായെന്നതും സുരക്ഷാഗാര്‍ഡിനോട് തടയരുതെന്നു മാര്‍പാപ്പ നിര്‍ദേശം നല്‍കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഈ കുട്ടിക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിച്ചോയെന്നും ഇവളുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചോയെന്നും മാര്‍പാപ്പ പോള്‍ ആറാമന്‍ ഹാളില്‍ ഒരുമിച്ചുകൂടിയ എല്ലാവരോടുമായി ചോദിച്ചു. പെണ്‍കുട്ടി രോഗിണിയാണെന്നും എന്താണു ചെയ്യുന്നതെന്ന് അവള്‍ അറിയുന്നില്ലായെന്നും ഇത്തരം സഹനങ്ങളിലൂടെ കടന്നുപോകുന്നവരെ കാണുന്‌പോള്‍ നാം പ്രാര്‍ത്ഥിക്കണമെന്നു മാര്‍പാപ്പ പറഞ്ഞു.
Image: /content_image/News/News-2019-08-22-05:45:43.jpg
Keywords: പാപ്പ
Content: 11010
Category: 1
Sub Category:
Heading: 'ഈ കുട്ടിക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിച്ചോ': പ്രഭാഷണ പരമ്പരയ്ക്കിടെ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ബുധനാഴ്ചകളിലെ പ്രതിവാര പ്രഭാഷണ പരമ്പര മദ്ധ്യേ വേദിയില്‍ കയറിയ ബാലികയെ കരുതലോട് ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പ. പ്രസംഗത്തിനിടെ മാര്‍പാപ്പയുടെ വേദിക്കരികില്‍ എത്തി നൃത്തം ചവിട്ടുകയും കൈയടിക്കുകയും ചെയ്ത രോഗിണിയായ ബാലികയെ പാപ്പ തടഞ്ഞില്ലായെന്നതും സുരക്ഷാഗാര്‍ഡിനോട് തടയരുതെന്നു മാര്‍പാപ്പ നിര്‍ദേശം നല്‍കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഈ കുട്ടിക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിച്ചോയെന്നും ഇവളുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചോയെന്നും മാര്‍പാപ്പ പോള്‍ ആറാമന്‍ ഹാളില്‍ ഒരുമിച്ചുകൂടിയ എല്ലാവരോടുമായി ചോദിച്ചു. പെണ്‍കുട്ടി രോഗിണിയാണെന്നും എന്താണു ചെയ്യുന്നതെന്ന് അവള്‍ അറിയുന്നില്ലായെന്നും ഇത്തരം സഹനങ്ങളിലൂടെ കടന്നുപോകുന്നവരെ കാണുന്‌പോള്‍ നാം പ്രാര്‍ത്ഥിക്കണമെന്നു മാര്‍പാപ്പ പറഞ്ഞു.
Image: /content_image/News/News-2019-08-22-06:02:11.jpg
Keywords: പാപ്പ
Content: 11011
Category: 24
Sub Category:
Heading: ക്രൈസ്തവ സന്യാസത്തെ ചോദ്യം ചെയ്യുന്നവരോട് ഒരു സന്യാസിനിക്ക് പറയാനുള്ളത്
Content: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സഹോദരങ്ങൾ പ്രളയത്തിന്റെ ദുരന്തമുഖം കണ്ട് എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്നതിനിടയിലും ചില ചാനലുകൾ ക്രൈസ്തവ സന്യാസത്തെ തറയിലിട്ട് ചവിട്ടി തൂക്കാൻ കാട്ടുന്ന ഈ വെമ്പൽ കാണുമ്പോൾ ഒരു സമർപ്പിതയായ എനിക്ക് മൗനം പാലിയ്ക്കാൻ കഴിയുന്നില്ല. കുറച്ച് മാസങ്ങളായി പലപ്പോഴും ചാനൽ ചർച്ചകളിൽ ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ചാനലുകാർക്കും ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തികൾക്കും ഒരു നിഗമനത്തിൽ എത്താനോ സമർപ്പണ ജീവിതത്തിന്റെ കാതലായ കാര്യങ്ങൾ ഉൾക്കൊള്ളുവാനോ കഴിയാതെവരുമ്പോൾ വായിൽ വരുന്നതെല്ലാം വിളിച്ചുപറയുകയും പിന്നെ ചിലർ മായാലോകത്തിലിരുന്ന് പറയുന്ന പിച്ചും പേയും പോലും “വലിയ വാർത്തകൾ” ആക്കിക്കൊണ്ടിരിയ്ക്കുന്ന ചില ചാനലുകാരോടും: ഈ വിഡ്ഢിത്തങ്ങൾ കൊണ്ട് ഒന്നും സന്യാസം തകർന്ന് തരിപ്പണം ആകും എന്ന് കരുതരുത്. ക്രൈസ്തവ സന്യാസത്തെ നിന്ദിച്ചു കൊണ്ടുള്ള ട്രോളുകൾ ഇടുന്നവരോട് ഒന്നു രണ്ട് മറുചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എനിക്ക് അറിയാവുന്ന ചില യാഥാർത്ഥ്യങ്ങൾ വിശ്വാസികളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സാധാരണ ഒരു കുടുംബ ജീവിതം എടുത്താൽ പോലും അതിന് അതിന്റേതായ നിയമങ്ങളുണ്ട്. ഭർത്താവും ഭാര്യയും ജോലി ചെയ്ത് കുടുംബം പുലർത്തുന്നതിനിടയിൽ ഒരു സുപ്രഭാതത്തിൽ ഭാര്യ തന്റെ ഭർത്താവിനോട് പറയുകയാണ്; ഇന്നുമുതൽ എനിക്ക് കിട്ടുന്ന ശമ്പളം മുഴുവൻ ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ ചെലവാക്കും. എന്ന് പറഞ്ഞ് ബാങ്കിൽ പോയി ലോണെടുത്ത് സ്വന്തമായി ഒരു കാറ് വാങ്ങിയാൽ ഭർത്താവിന്റെ മനോഭാവം എന്തായിരിക്കും? ഭർത്താവിനോട് കോട്ടയത്തിന് പോകുന്നു എന്ന് പറഞ്ഞിട്ട് എറണാകുളത്ത് പോയി ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് ഭർത്താവിനും ഭർത്താവിന്റെ കുടുംബത്തിനുമെതിരെ സംസാരിച്ചിട്ട് പാതിരാത്രിയിൽ എപ്പോഴോ ഒന്നും സംഭവിയ്ക്കാത്ത മട്ടിൽ ചാനൽ ചർച്ചയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു ജേർണലിസ്റ്റിനെയും കൊണ്ട് ഭർത്താവിന്റെ കുടുംബത്തിലോട്ട് കയറിച്ചെന്നാൽ എന്തായിരിയ്ക്കും അവസ്ഥ? ഈ ഉദാഹരണം ഞാൻ മുകളിൽ പറയാൻ കാരണം ഈ ലോകത്തുള്ള ഏത് പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും അതിന്റേതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട് എന്ന് ഓര്‍മ്മിപ്പിക്കാനാണ്‌. ആ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ വരുമ്പോൾ അച്ചടക്കനടപടികൾ ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്. ഒരു ചെറിയ രാഷ്ട്രിയ പാർട്ടിയിൽ പോലും ഇത്തരം അച്ചടക്ക നടപടികൾ സ്വഭാവികം ആണ്. ഈ ചാനൽ ചർച്ച നടത്തുന്ന മഹാന്മാർക്ക് ധൈര്യമുണ്ടോ മറ്റേതെങ്കിലും ഒരു ചാനലിൽ പോയിരുന്ന് താൻ ജോലി ചെയ്യുന്ന ചാനലിന് എതിരായി എന്തെങ്കിലും ഒന്ന് സംസാരിക്കാൻ? ഒരു കാർ വാങ്ങുന്നത് ഇത്ര വലിയ തെറ്റാണോ എന്ന് ചോദിയ്ക്കുന്നവരോട് പറയാനുള്ളത് ഇതാണ്. കത്തോലിക്കാ സഭയുടെ പരമാധികാരിയായ ഫ്രാൻസിസ് പാപ്പ ഈശോ സഭയിലെ ഒരു അംഗമാണ്. ബെനഡിക് പാപ്പയെപ്പോലെ ഒരു ദിവസം തന്റെ സ്ഥാനം രാജിവച്ച് സ്വന്തം സന്യാസ സഭയിലേക്ക് തിരിച്ചു ചെല്ലുകയും അദ്ദേഹത്തിന് ഒരു വണ്ടി വാങ്ങാൻ ആഗ്രഹം തോന്നുകയും ചെയ്താൽ അദ്ദേഹത്തിന്റെ മേലധികാരിയുടെ അനുവാദം ചോദിച്ചു വാങ്ങിയാൽ മാത്രമേ അതിനു സാധിക്കുകയുള്ളൂ. കാരണം അദ്ദേഹം ഒരു സന്യാസിയാണ്. ഞാൻ പാപ്പായായിരുന്നു എന്ന് പറഞ്ഞിട്ട് അവിടെ കാര്യമില്ല. ഫ്രാൻസിസ് പാപ്പയെക്കാളും വലിയ വിശുദ്ധി, പ്രേഷിത പ്രവർത്തനത്തിനായ് എനിക്ക് സ്വന്തമായ് കാറു വേണം എന്ന് വാശി പിടിയ്ക്കുന്നവർക്കുണ്ടോ? ഫ്രാൻസിസ് പാപ്പ അർജന്റിനായിലെ ബോനോസൈറസ് എന്ന പട്ടണത്തിൽ വർഷങ്ങൾ കർദിനാളായി സേവനം ചെയ്തപ്പോൾ പോലും സ്വന്തമായ് ഒരു കാർ വാങ്ങിയ്ക്കാതെ ആ ദേശത്തെ പാവപ്പെട്ടവരെ പോലെ ബസ്സുകളിലും ട്രെയിനുകളിലും യാത്ര ചെയ്താണ് പ്രേഷിത പ്രവർത്തനം നടത്തിയിരുന്നത്. ഫ്രാൻസിസ് പാപ്പ കാട്ടിത്തന്ന മാതൃകയാണോ അതോ ഒരു കാർ ഉണ്ടെങ്കിൽ മാത്രമെ എനിയ്ക്ക് പ്രേഷിത പ്രവർത്തനം നടത്താൻ പറ്റുകയുള്ളു എന്ന മിടുക്കാണോ ഒരു യഥാർത്ഥ വിശ്വാസിയ്ക്ക് ഉചിതമായി തോന്നുന്നത്? അങ്ങനെയെങ്കിൽ ഇതുപോലത്തെ വികലമായ കാഴ്ച്ചപ്പാടനുസരിച്ച് ഇന്ത്യയിലെ എല്ലാ കന്യാസ്ത്രിമാരും സ്വന്തമായ് ഓരോ കാർ വാങ്ങിയാലത്തെ അവസ്ഥ എന്തായിരിയ്ക്കും? ചൂട് സഹിക്കാൻ പറ്റാതെ ഒരു ചുരിദാർ ഇട്ടാൽ എന്താ കുഴപ്പം? അത് ഇത്ര വലിയ തെറ്റാണോ? ഈ ചോദ്യത്തിന് ഞാൻ മറ്റൊരു ഉദാഹരണം എടുത്തുകാട്ടാം. ഇന്ത്യൻ ആർമിയിലെ ഒരു പട്ടാളക്കാരൻ ഒരു ദിവസം ഉറക്കമുണർന്നപ്പോൾ ഇങ്ങനെ ചിന്തിക്കുകയാണെങ്കിലോ? ഈ യൂണിഫോം ധരിച്ച് ഇനി എന്റെ രാജ്യത്തിനു വേണ്ടി സേവനം ചെയ്യാൻ എനിയ്ക്ക് ബുദ്ധിമുട്ടാണ് കാരണം എനിയ്ക്ക് ഈ ചൂട് സഹിയ്ക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഈ യൂണിഫോം മാറ്റി ബെനിയനും ബെർമുഡയും ആക്കാൻ നാളെ മുതൽ ഞാൻ ഒറ്റയാൻ സമരം തുടങ്ങുന്നു. കുറച്ച് ചാനൽ ചർച്ചകളും അല്പം സോഷ്യൽ മീഡിയകളും അങ്ങ് ഉപയോഗിക്കാം. കാരണം ഇത് ഇരുപത്തിഒന്നാം നൂറ്റാണ്ടാണ്. അതുകൊണ്ട് എന്റെ സ്വന്തം തലയിൽ ഉദിച്ച ഈ ആശയം ഇന്ത്യൻ ആർമ്മിയെ തന്നെ ഉടച്ചുവാർക്കാൻ ഒരു പക്ഷേ ഇടവരും!!! ഒറ്റ ഒരു തവണയെ ആ പട്ടാളക്കാരൻ ചാനൽ ചർച്ച നടത്തുകയുള്ളൂ. ആ ചർച്ചയുടെ പരിണിത ഫലം ഞാൻ പറയാതെ തന്നെ എല്ലാവർക്കും മനസ്സിലാകുമല്ലോ. ഇതുപോലെ ദൈവരാജ്യത്തിനു വേണ്ടി വേല ചെയ്യാൻ ഇറങ്ങി പുറപ്പെട്ടിരിയ്ക്കുന്ന വ്യക്തികൾ അംഗമായിരിയ്ക്കുന്ന സന്യാസസമൂഹങ്ങൾക്ക് ഒരു ഡ്രസ്സ് കോഡ് ഉണ്ട്. ആ വസ്ത്രത്തിൽ മാറ്റം വരുത്താൻ ഒരു കന്യാസ്ത്രി മാത്രം കിടന്ന് ഒച്ചപ്പാട് ഉണ്ടാക്കുകയോ ചാനൽ ചർച്ച നടത്തുകയോ ചെയ്താൽ വളരെപ്പെട്ടന്ന് ചുരിദാർ അല്ലെങ്കിൽ ജീൻസും ഷർട്ടും ആക്കികളയാം എന്ന് സഭാധികാരികൾ തീരുമാനം എടുക്കാറില്ല. കാരണം ഒരു സന്യാസ സഭയുടെ തുടക്കം മുതലുള്ള പരമ്പരാഗത വസ്ത്രത്തിൽ മാറ്റം വരുത്തണമെങ്കിൽ അതിന് അതിന്റേതായ ചില കടമ്പകൾ തന്നെ കടക്കണം. ആ സന്യാസസഭയുടെ ജനറൽ ചാപ്റ്ററിന് (അഞ്ച് അല്ലെങ്കിൽ ആറ് വർഷത്തിൽ ഒരു പ്രാവശ്യം കോൺഗ്രിഗേഷനിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗം) ഈ വിഷയം ചർച്ച ചെയ്ത് വോട്ടിന് ഇട്ടതിനുശേഷം ഭൂരിപക്ഷത്തോടെ ആ വിഷയം പാസായെങ്കിൽ മാത്രമെ തിരുസഭയുടെ അനുവാദത്തോടെ എന്തെങ്കിലും ഒരു മാറ്റം വരുത്താൻ സാധിയ്ക്കൂ. ഈ യാഥാർത്ഥ്യങ്ങൾ ഒന്നും അറിയാത്ത കുറെ പാവപ്പെട്ട ജന്മങ്ങൾ അതും “കന്യാസ്ത്രീകളുടെ രക്ഷയ്ക്കുവേണ്ടി” നിലകൊള്ളുന്ന ചില ചാനലുകാർ കന്യാസ്ത്രികൾ ചുരിദാർ ഇടാൻ പറ്റത്തക്കരീതിയിൽ നീയമം കൊണ്ടുവരണം എന്ന് വാശി പിടിയ്ക്കുന്നത്! എന്നാൽ അവരുടെ ചാനലിൽ ചുരിദാർ ഇട്ട് വന്ന കന്യാസ്ത്രിയോട് പോയി സന്യാസവേഷം ധരിച്ച് വരാൻ പറഞ്ഞ് മടക്കി അയച്ചത് കാണുമ്പോൾ എങ്ങനെ ചിരിയ്ക്കാതെ ഇരിക്കും? ക്രൈസ്തവ സന്യാസത്തെ കുറിച്ച് ഒന്നും അറിയത്തില്ലെങ്കിലും ഇങ്ങനെ ഒരു ചർച്ചയ്ക്ക് സന്യാസവേഷത്തിന് അല്പം വിലയുണ്ടെന്ന് ചാനലുകാർക്ക് അറിയാം അല്ലെങ്കിൽ കാഴ്ച്ചക്കാർ കറഞ്ഞുപോയാലോ? ചുരിദാറും സാരിയും ഒക്കെ ധരിക്കുന്ന ധാരാളം സന്യാസ സമൂഹങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ടെന്ന കാര്യം ആരും മറക്കരുത്. മദർ തെരേസ കൽക്കത്തയുടെ തെരുവുകളിലെ പാവങ്ങളുടെ ഇടയിലേയ്ക്ക് വെള്ളയിൽ നീലക്കരയുള്ള സാരി ഉടുത്ത് ഇറങ്ങി ചെന്നത് ചാനൽ ചർച്ച നടത്തിയോ അല്ലെങ്കിൽ സ്വന്തം സന്യാസ സഭയെയും സഹോദരങ്ങളെയും, പുരോഹിതരെയും ചീത്ത പറഞ്ഞുകൊണ്ടല്ലായിരുന്നു. ക്രൈസ്തവ സഭയുടെ കീഴിലുള്ള ഓരോ സന്യാസസഭയും തങ്ങളുടെ നിയമാവലിയുടെ അവസാന താളുകളിൽ കോറിയിട്ടിരിയ്ക്കുന്ന “എക്സ്ക്ലാവുസ്ട്രേഷൻ” എന്ന നിയമസംഹിതയിൽ ഒരു സന്യാസിനിയ്ക്ക് തന്റെ സഭയുടെ നീയമങ്ങളോടും ചട്ടങ്ങളോടും യോജിച്ച് പോകാൻ സാധിക്കാതെ വരുകയും കാലഘട്ടങ്ങൾക്കനുസരിച്ച് പുതു ചൈതന്യത്തോടെ ഒരു പുതുചുവടുവയ്പ്പ് നടത്താൻ ദൈവം പ്രചോദിപ്പിയ്ക്കുകയും ചെയ്താൽ സ്വന്തം അധികാരികളുടെയും തിരുസ്സഭയുടെയും അനുവാദത്തോടെ സഭയ്ക്ക് പുറത്ത് പോകാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നുണ്ട്. പാവങ്ങളുടെ അമ്മയായ വി. മദർ തെരേസ ഇതുപോലെ സ്വന്തം അധികാരികളുടെയും തിരുസ്സഭയുടെയും അനുവാദത്തോടെയാണ് ഇറങ്ങി തിരിച്ചത്. ഇങ്ങനെയുള്ള പുറത്തു പോകൽ ദൈവത്തിൽ നിന്നുള്ള ഒരു പ്രചോതനം ആണെങ്കിൽ അവരെ ദൈവം അനുഗ്രഹിച്ച് വളർത്തി വലുതാക്കും. പാവങ്ങളെ ശുശ്രൂഷിയ്ക്കണം എന്ന് മദർ തെരേസയ്ക്കുണ്ടായ ആ ഉൾവിളി ദൈവത്തിൽ നിന്നായിരുന്നു എന്നതാണ് കാലം ലോകത്തിന് കാട്ടിത്തന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ആണ് നാം ജീവിയ്ക്കുന്നത് അതുകൊണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നിയമങ്ങൾ കന്യാസ്ത്രീകളെ അടിമകളെ പോലെയാക്കുന്നു എന്ന വാദത്തിന് ലോക സുഖങ്ങളിൽ മുഴുകി ജീവിയ്ക്കാൻ ആണെങ്കിൽ പിന്നെ എന്തിന് സന്യാസം തിരഞ്ഞെടുക്കുന്നു എന്നാണ് ഉത്തരം. മര്യാദയ്ക്ക് ലോകത്തിന്റെ സുഖഭോഗങ്ങളിൽ മുഴുകി അവിടെ അങ്ങ് ജീവിച്ചാൽ പോരെ? എന്തിന് ബാക്കിയുള്ളവരെ ശല്യം ചെയ്യുന്നു? ആരും ആരെയും നിർബന്ധിയ്ക്കുന്നില്ല. ഒരു ഇന്ത്യൻ പൗരന് സ്വന്തം ജീവിതാന്തസ്സ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന വ്യവസ്ത ചെയ്യുമ്പോൾ എന്തിന് ചിലർ സന്യസ്തരുടെ ജീവിതം ശരിയല്ലെന്ന് വാദിയ്ക്കുന്നു? അങ്ങനെയെങ്കിൽ ഹിമാലയത്തിൽ ജീവിയ്ക്കുന്ന ഹിന്ദു സന്യാസിനികളുടെയും ഒപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ബുദ്ധ സന്യാസികളുടെയും ജീവിതം ക്രൈസ്തവ സന്യാസത്തേക്കാൾ ഒത്തിരി വ്യത്യാസം ഇല്ലല്ലോ? എന്തുകൊണ്ട് അതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല? അവനവനെ അളക്കുന്ന അളവു കൊണ്ട് മറ്റുള്ളവരെയും അളക്കാൻ ശ്രമിയ്ക്കരുത്. ഒരു സമർപ്പിതയുടെ ജീവിതത്തിൽ എന്തെങ്കിലും മോശമായ അനുഭവം ഉണ്ടായെങ്കിൽ ഇന്ത്യയിൽ ഉള്ള സകലമാന സമർപ്പിതരുടെയും അനുഭവം ആ വ്യക്തിയുടെ അനുഭവം പോലെ ആണെന്ന് ധരിച്ചാൽ തെറ്റി. ഓരോ സന്യാസിനിയും സമർപ്പിതജീവിതത്തിലേയ്ക്ക് കാലുകൾ എടുത്തു വയ്ക്കുമ്പോൾ അവർ ഓരോരുത്തരും പഠിക്കുന്ന ഒന്നുണ്ട്, “നിന്റെ ജീവനെക്കാൾ വലുതാണ് നിന്റെ ചാരിത്രശുദ്ധി” എന്നത്. ഇറ്റലിയിലെ നൊത്തുർണോ എന്ന സ്ഥലത്ത് മരിയ ഗെരേത്തി എന്ന 12 വയസ്സുള്ള ഒരു ബാലിക ( എഴുതാനും വായിക്കാനും അറിയാത്തവൾ) അലക്സാണ്ടർ എന്ന യുവാവിന്റെ കാമമോഹങ്ങൾക്ക് കീഴ്പ്പെടാതെ “പാപത്തെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് മരണമാണ്” എന്നുപറഞ്ഞു കൊണ്ട് ധീരമായ് രക്തസാക്ഷിത്ത്വം വരിച്ചത് ആരും മറന്നു പോയിട്ടില്ല എന്ന് കരുതുന്നു. അതുപോലെ അനേകായിരം സമർപ്പിതരും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിന്മയോട് ‘നോ പറയാൻ ധൈര്യം കാട്ടാറുണ്ട്. ഏത് ജീവിതവും അതിന്റെ പരിപൂർണ്ണതയിലും വിശുദ്ധിയിലും ദൈവത്തോട് ചേർന്ന്‌ ജീവിക്കുമ്പോൾ അതിന്റേതായ മഹത്ത്വം ഉണ്ട്. തീർച്ചയായും ദൈവത്തിന് സമർപ്പിയ്ക്കപ്പെട്ടവർ എന്നും സമൂഹത്തിന് നല്ല മാതൃക കാട്ടിത്തരാൻ കടപ്പെട്ടവർ ആണ്. അവരുടെ ഒരു ചെറിയ തെറ്റു പോലും സമൂഹത്തിന് വിലിയ ഉതപ്പ് നൽകാൻ കാരണമാകുന്നു. ഒരു വലിയ വെള്ളതുണിയിൽ നാലഞ്ചു കറുത്ത കറകൾ ഉണ്ടെങ്കിൽ പെട്ടന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ ആ കറകളിലേയ്ക്ക് ആയിരിക്കും. എല്ലാവരുടെയും സംസാരവിഷയവും ആ കറകളെപ്പറ്റിയായിരിയ്ക്കും. ആരും കറകൾ ഇല്ലാത്ത ബാക്കി ഭാഗങ്ങൾ നോക്കാറുപോലുമില്ല. ഈ അവസ്ഥയാണ് ഇന്ന് സന്യാസത്തിന്റെയും. എല്ലാവരും വാതോരാതെ വീണുപോയ ചില ജീവിതങ്ങളെ എടുത്ത് കാട്ടി എല്ലാ സമർപ്പിതരും ഒരുപോലെ ആണെന്ന് വരുത്തി തീർക്കാൻ തത്രപ്പെടുമ്പോൾ എനിക്ക് പറയാനുള്ളത് ഇത്രമാത്രം: പഴയ നിയമത്തിൽ രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽ ഏലിയ പ്രവാചകൻ ജെസബെൽ രാജ്ഞിയെ ഭയന്ന് കര്‍ത്താവിന്റെ മലയായ ഹോറെബിലെത്തി ഒരു ഗുഹയിൽ ഇരിയ്ക്കുമ്പോൾ ഏലിയ ദൈവമായ കർത്താവിനോട് പരാതി പറയുന്നത് ഇങ്ങനെയാണ്: “ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്‍മാരെ വാളിനിരയാക്കുകയും ചെയ്‌തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. എന്റേയും ജീവന്‍ അവര്‍ വേട്ടയാടുന്നു.” അപ്പോൾ കർത്താവ് ഏലിയായോട് ഇങ്ങനെ പറഞ്ഞു: “എന്നാല്‍, ബാലിന്റെ മുന്‍പില്‍ മുട്ടുമടക്കുകയോ അവനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാന്‍ ഇസ്രായേലില്‍ അവശേഷിപ്പിക്കും” എന്ന്. ക്രൈസ്തവ സഭയുടെ ആരംഭം മുതൽ ഇന്നുവരെ ചിലരൊക്കെ വഴിതെറ്റി പോയാലും ആ വഴി തെറ്റിയവരുടെ മദ്ധ്യത്തിൽ ദൈവമായ കർത്താവിനോട് വിശ്വസ്ഥത പുലർത്തി ജീവിയ്ക്കുന്ന അനേകായിരങ്ങൾ അന്നും ഇന്നും ഉണ്ട്.
Image: /content_image/SocialMedia/SocialMedia-2019-08-22-06:41:25.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 11012
Category: 1
Sub Category:
Heading: സാത്താൻ പ്രതീകാത്മകമായ യാഥാർത്ഥ്യം: ജെസ്യൂട്ട് സുപ്പീരിയർ ജനറൽ
Content: റോം: സാത്താൻ എന്നത് ഒരു വ്യക്തിയല്ലായെന്നും അത് പ്രതീകാത്മകമായ യാഥാർത്ഥ്യമാണെന്നും ആഗോള ഈശോ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. അർതുറോ സോസയുടെ പ്രസ്താവന. പിശാച് വ്യത്യസ്ത ഘടനകളിൽ തിന്മയുടെ വ്യക്തിത്വമായി നിലനിൽക്കുന്നുവെന്നും എന്നാൽ അതിനെ ഒരു വ്യക്തിയായി കണക്കാക്കുവാൻ കഴിയില്ലായെന്നും ഇന്നലെ ഇറ്റാലിയൻ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചു. തിന്മ ചെയ്യുന്നതിനുള്ള മാർഗ്ഗമാണ് അത്. പിശാച് എന്നത് മനുഷ്യന്റെ ജീവിതത്തിലെ തിന്മയുടെ സാന്നിധ്യമാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നന്മയും തിന്മയും തമ്മിൽ നിരന്തരമായ ഒരു യുദ്ധം നടക്കുന്നുണ്ട്. അത് നമ്മൾ തിരിച്ചറിയാറുണ്ട്. പരിപൂർണ്ണ നന്മയായിട്ടാണ് നാം ദൈവത്തെ കാണുന്നത്. എന്നാൽ, തിന്മയെ ഒരു പ്രതീകമായിട്ടാണ് കണക്കാക്കുന്നതും. അതിനാല്‍ തന്നെ സാത്താൻ എന്നത് ഒരു പ്രതീകാത്മക സത്യമായി നിലകൊള്ളുന്നുവെന്ന്‍ ഫാ. അർതുറോ വിശദീകരിച്ചു. എന്നാല്‍ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 391 ഇപ്രകാരം പഠിപ്പിക്കുന്നു, ദൈവഹിതത്തിനെതിരായി നമ്മുടെ ആദിമാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന്റെ പിന്നില്‍ വഞ്ചനാത്മകവും ദൈവവിരുദ്ധവുമായ ഒരു സ്വരം, അവരെ മരണത്തില്‍ വീഴ്ത്തുന്ന അസൂയാകലുഷമായ ഒരു സ്വരം പതിയിരിക്കുന്നു. വിശുദ്ധ ലിഖിതവും സഭാപാരമ്പര്യവും ഈ സ്വരത്തിന് ഹേതുവായ യാഥാര്‍ത്ഥ്യത്തില്‍ നിപതിച്ച മാലാഖയായി തിരിച്ചറിയുന്നു. 'സാത്താന്‍', 'പിശാച്' എന്നീ പേരുകളില്‍ അവന്‍ അറിയപ്പെടുന്നു. അവ ആദ്യം ദൈവസൃഷ്ടിയായ ഒരു നല്ല മാലാഖയായിരുന്നുവെന്നാണ് സഭാപ്രബോധനം. "പിശാചും മറ്റു ദുര്‍ഭൂതങ്ങളും പ്രകൃത്യാ നല്ലവരായി ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവരായിരിന്നു. എങ്കിലും അവര്‍ സ്വയം ദാസരായി തീര്‍ന്നു.
Image: /content_image/News/News-2019-08-22-08:15:05.jpg
Keywords: പിശാച, സാത്താ
Content: 11013
Category: 1
Sub Category:
Heading: കുരിശിനെ അവഹേളിച്ച ഇന്തോനേഷ്യന്‍ ഇസ്ലാമിക പ്രാസംഗികനെതിരെ പ്രതിഷേധ സുനാമി
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മുസ്ലീം പ്രാസംഗികന്‍ വിശുദ്ധ കുരിശിനെ പരസ്യമായി നിന്ദിച്ചതിനെതിരെ കനത്ത പ്രതിഷേധം. സുമാത്ര ദ്വീപിലെ സിംപാങ് കെലയാങ് ഗ്രാമത്തില്‍വെച്ച് നടന്ന പരിപാടിക്കിടയില്‍ അബ്ദുള്‍ സൊമാദ് എന്ന ഇസ്ലാമിക പ്രഭാഷകന്‍ വിശുദ്ധ കുരിശിനെ “പിശാചിന്റേതായ ഘടകം” എന്ന് പറഞ്ഞാണ് അവഹേളിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വീഡിയോയിലെ വിവാദ പരാമര്‍ശം പുറത്തുവന്നത്. എന്തുകൊണ്ടാണ് കുരിശ് കാണുമ്പോള്‍ വിറക്കുന്നതെന്ന ചോദ്യത്തിന് ‘സാത്താന്‍ കാരണം’ എന്നായിരുന്നു സൊമാദിന്റെ മറുപടി. ആളുകളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന നശിച്ച ജിന്ന്‍ ഓരോ കുരിശ് രൂപത്തിലുണ്ടെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയും സൊമാദിന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ‘മതപരമായ ഒരു ചിഹ്നത്തിനെതിരേയുള്ള ഗുരുതരമായ അവഹേളനം’ എന്നാണ് സൊമാദിന്റെ പരാമര്‍ശത്തെ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ മുഹമ്മദിയാ വിശേഷിപ്പിച്ചത്. ഇസ്ലാമിന്റെ മതചിഹ്നത്തിനെതിരെ മറ്റൊരു മതവിശ്വാസിയായിരിന്നു ഈ പരാമര്‍ശം നടത്തിയിരുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്ന കാര്യം തനിക്ക് സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയുന്നില്ലെന്ന്‍ സംഘടനയുടെ കേന്ദ്ര പൊതുനയ വിഭാഗം സെക്രട്ടറിയായ അബ്ദുള്‍ രോഹിം ഗസാലി പറഞ്ഞു. വിവാദ പരാമര്‍ശത്തിനെതിരെ ക്രിസ്ത്യന്‍ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. വിശ്വാസപരമായ ചിഹ്നത്തെ അപമാനിച്ചതിന് ഉസ്താദ്‌ അബ്ദുല്‍ സൊമാദിനെതിരെ മതനിന്ദാക്കുറ്റം ആരോപിച്ച് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് കിഴക്കന്‍ നുസാ ടെന്‍ഗാരയിലെ മിയോ ബ്രിഗേഡ് എന്ന ക്രിസ്ത്യന്‍ സംഘടനയുടെ അഭിഭാഷകനായ യാക്കോബ സിയൂബേലന്‍ പറഞ്ഞു. അതേസമയം പരാമര്‍ശം വിവാദമായ സാഹചര്യത്തിലും പൊതുസ്ഥലത്തോ, സ്റ്റേഡിയത്തിലോ അല്ല താന്‍ ഈ പരാമര്‍ശം നടത്തിയതെന്നും, മുസ്ലീം പള്ളിയില്‍ വെച്ചാണെന്നുമുള്ള ന്യായീകരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ച പലരെയും വിറളിപിടിപ്പിക്കുന്നുണ്ടെന്നാണ് സൊമാദിന്റെ വിവാദ പരാമര്‍ശത്തില്‍ നിന്നും വ്യക്തമാകുന്നത്.
Image: /content_image/News/News-2019-08-22-09:24:53.jpg
Keywords: ഇന്തോ, കുരിശ
Content: 11014
Category: 10
Sub Category:
Heading: 'പരിശുദ്ധ മാതാവ് ഹംഗറിയുടെ രാജ്ഞി': ചരിത്രം ഓര്‍മ്മിപ്പിച്ച് ഹംഗേറിയന്‍ അംബാസഡര്‍
Content: ബുഡാപെസ്റ്റ്: ഹംഗറിയുടെ ആയിരത്തിപ്പത്തൊന്‍പതാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനിലെ ഹംഗറിയുടെ അംബാസഡര്‍ എഡ്വാര്‍ഡ് ഹാബ്സ്ബര്‍ഗ് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത ചിത്രം ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാകുന്നു. മുട്ടുകുത്തി നില്‍ക്കുന്ന വിശുദ്ധ സ്റ്റീഫന്‍ രാജാവില്‍ നിന്നും ഉണ്ണീശോയെ കയ്യിലെടുത്തിരിക്കുന്ന ദൈവമാതാവ്, കിരീടം സ്വീകരിക്കുന്ന ചിത്രമാണ് ഹാബ്സ്ബര്‍ഗ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. “പാപ്പായില്‍ നിന്നും ലഭിച്ച ഹംഗറിയുടെ കിരീടം സ്റ്റീഫന്‍ രാജാവ് പരിശുദ്ധ കന്യകാമാതാവിന് കൈമാറുന്ന ചിത്രത്തേക്കാള്‍ ഓഗസ്റ്റ് 20ന് ആഘോഷിക്കുന്ന ഹംഗറിയുടെ ജന്മദിനത്തെ സൂചിപ്പിക്കുവാന്‍ പറ്റിയ ഏതു ചിത്രമാണുള്ളത്” എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്. പരിശുദ്ധ മാതാവ് ഹംഗറിയുടെ രാജ്ഞിയാണ് എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ ദിനമാണ് ഹംഗറിയുടെ ജന്മദിനമായ ഓഗസ്റ്റ് 20. ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ ഉറച്ച ശക്തമായൊരു ഹംഗറിയെ വാര്‍ത്തെടുത്ത രാജ്യത്തിന്റെ തലവനായിരിന്നു വിശുദ്ധ സ്റ്റീഫന്‍. എഡി ആയിരത്തിലെ ക്രിസ്തുമസ് ദിനത്തിലാണ് അദ്ദേഹത്തിന് സില്‍വസ്റ്റര്‍ രണ്ടാമന്‍ പാപ്പ കിരീടം സമ്മാനിച്ചത്. പരിശുദ്ധ കന്യകാമാതാവിനോട് അഗാധമായ ഭക്തിവെച്ചു പുലര്‍ത്തിയ സ്റ്റീഫന്‍ രാജാവ്, ദൈവമാതാവിനോടുള്ള ആദരണാര്‍ത്ഥം നിരവധി ദേവാലയങ്ങള്‍ പണികഴിപ്പിച്ചു. 1038-ലെ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ അദ്ദേഹം ഹംഗറിയെ ദൈവമാതാവിനായി സമര്‍പ്പിച്ചു. “അല്ലയോ സ്വര്‍ഗ്ഗീയ രാജ്ഞി, അങ്ങയുടെ സംരക്ഷണത്തിനുമായി ഞാന്‍ എന്റെ രാജ്യത്തെ സമര്‍പ്പിക്കുന്നു, തിരുസഭയേയും, സകല മെത്രാന്‍മാരേയും, പുരോഹിതന്‍മാരേയും, സകല രാജ്യങ്ങളേയും അവയുടെ ഭരണാധികാരികളേയും, പ്രജകളേയും അങ്ങേക്കായി സമര്‍പ്പിക്കുന്നു. അതിന് മുന്‍പായി ഞാന്‍ എന്റെ ആത്മാവിനെ തന്നെ അങ്ങേക്കായി സമര്‍പ്പിക്കുന്നു” എന്ന് പറഞ്ഞുക്കൊണ്ടായിരിന്നു രാജ്യത്തെ പരിശുദ്ധ അമ്മക്ക് സമര്‍പ്പിച്ചത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">What better image to convey our celebrating Hungary&#39;s &quot;birthday&quot;, the 20th of August, than King Stephen offering the crown he received from the Pope to Our Lady who is, henceforth, queen of Hungary. <br><br>Isten éltessen Magyarország! <a href="https://t.co/G31npq9EGQ">pic.twitter.com/G31npq9EGQ</a></p>&mdash; Eduard Habsburg (@EduardHabsburg) <a href="https://twitter.com/EduardHabsburg/status/1163693059726618624?ref_src=twsrc%5Etfw">August 20, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തങ്ങളുടെ രാഷ്ട്രത്തിന്റെ അടിത്തറ പാകിയ വിശുദ്ധന്റെ ഓര്‍മ്മദിനത്തെ തങ്ങളുടെ രാഷ്ട്രത്തിന്റെ ജന്മദിനമായി ഹംഗറിക്കാര്‍ ആഘോഷിക്കുന്നു. ഈ ദിവസം ഹംഗറിയില്‍ പൊതു അവധി കൂടിയാണെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-08-22-11:39:38.jpg
Keywords: ഹംഗ, ഹംഗേ