Contents
Displaying 10701-10710 of 25162 results.
Content:
11015
Category: 18
Sub Category:
Heading: 'സന്യാസിനീ സമൂഹത്തെ സംബന്ധിച്ചുള്ള തെറ്റായ വാര്‍ത്തങ്ങള്‍ ഖേദകരം'
Content: കൊച്ചി: എഫ്‌സിസി സന്യാസിനീ സമൂഹത്തെയും മഠത്തെയും സംബന്ധിച്ചു തെറ്റായ വാര്‍ത്തകളും പ്രസ്താവനകളും നടത്തുന്നതു ഖേദകരമെന്നു എഫ്‌സിസി മാനന്തവാടി സെന്റ് മേരീസ് പ്രോവിന്‍സ് പിആര്‍ഒയുടെ വിശദീകരണക്കുറിപ്പ്. സന്യാസമൂല്യങ്ങള്‍ക്കു വിരുദ്ധമായ ജീവിതശൈലിയുടെയും തുടര്‍ച്ചയായ സന്യാസസഭാ നിയമലംഘനങ്ങളുടെയും പേരില്‍ എഫ്‌സിസി സന്യാസിനീ സമൂഹത്തില്‍നിന്നു പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ക്ഷണപ്രകാരം കാരയ്ക്കാമലയിലെ മഠത്തിനകത്ത് ആരെങ്കിലും കയറുന്നത് അതിക്രമമായി കണക്കാക്കുമെന്നും പിആര്‍ഒ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മഠത്തില്‍ പ്രവേശിക്കുവാന്‍ അനുവാദം വേണ്ടാ എന്ന് ഭാരത രാജ്യത്തിന്റെ നിയമസംഹിതയില്‍ എവിടെയും എഴുതിവച്ചിട്ടുള്ളതായും അറിവില്ല. എഫ്‌സിസി സഭയും അതിലെ ഓരോ മഠവും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിച്ചിട്ടുള്ള നൈയാമിക സ്ഥാപനങ്ങ ളാണ്. ഓരോ മഠങ്ങളിലെ നൈയാമിക വ്യക്തികളെ പ്രതിനിധീകരിക്കുന്നത് ആ മഠത്തിന്റെ സുപ്പീരിയര്‍ അഥവാ മദര്‍ ആണ്. മഠം ഇരിക്കുന്ന വസ്തുവകകളും മഠത്തിന്റെ കെട്ടിടവുമെല്ലാം അതാത് നൈയാമിക വ്യക്തിയുടെ സ്വത്താണ്; പൊതുസ്വത്ത് അല്ല. അതിനാല്‍ അങ്ങനെയുള്ള മഠത്തിന്റെ സ്വത്തില്‍ അനുവാദം കൂടാതെ പ്രവേശിക്കുന്നവര്‍ ആരാണെങ്കിലും അവരെ അതിക്രമി ആയിട്ടേ നമ്മുടെ രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ കാണാന്‍ പറ്റൂയെന്നും എഫ്‌സിസി പ്രസ്താവനയില്‍ കുറിച്ചു. #{red->none->b->സിസ്റ്റര്‍ ലൂസി കളപ്പുര കഴിഞ്ഞ 19നും 20നും എഫ്‌സിസി സന്യാസ സമൂഹാംഗങ്ങള്‍ക്കെതിരായി നല്‍കിയ കേസുകളുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ: }# എഫ്‌സിസി സഭാംഗമായിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ പ്രസ്തുത സഭയില്‍നിന്നു സഭയുടെ ജനറാളമ്മ ഡിസ്മിസ് ചെയ്യുകയും നിയമാനുസൃതം വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷം ആ വിവരം രേഖാമൂലം സിസ്റ്റര്‍ ലൂസിയെ 2019 ഓഗസ്റ്റ് ഏഴിന് അറിയിക്കുകയും ചെയ്തതാണ്. ഡിസ്മിസ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക രേഖ 19 പേജ് ദൈര്‍ഘ്യമുളളതാണ്. അതില്‍ ഡിസ്മിസലിനുള്ള കാരണങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഡിസ്മിസ് ചെയ്യാനുള്ള കാരണങ്ങളെല്ലാം വളരെ വിശദമായിട്ടുളള നോട്ടീസ് വഴി സിസ്റ്റര്‍ ലൂസിയെ മുന്‍കൂര്‍ അറിയിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുള്ളതുമാണ്. അവയ്ക്കുള്ള വിശദീകരണം തൃപ്തികരമല്ലാത്തതും സന്യാസമൂല്യങ്ങള്‍ക്കു വിരുദ്ധമായ ജീവിതശൈലി തുടരുന്നതും അനുസരണ, ദാരിദ്ര്യവ്രതങ്ങളുടെ നിരന്തരമായ ലംഘനം തുടങ്ങി വളരെ ഗൗരവമായ തുടരെത്തുടരെയുള്ള സന്യാസസഭാ നിയമലംഘനങ്ങളുമാണ്. ഇവയാ ണ് എഫ്‌സിസി സഭയില്‍നിന്നു സിസ്റ്റര്‍ ലൂസി കളപ്പുരയെ ഡിസ്മിസ് ചെയ്യുന്നതിനുള്ള കാരണം. ചില പത്രമാധ്യമങ്ങളും ടിവി ചാനലുകളും ആരോപിക്കുന്നതുപോലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുളള കേസില്‍ സിസ്റ്റര്‍ ലൂസി കളപ്പുര എടുത്ത നിലപാടിന്റെ പേരിലല്ല ഈ നടപടി. അതുപോലെതന്നെ, കത്തോലിക്കാ സഭയില്‍നിന്നു സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി ജനറാളമ്മയ്ക്കു പുറത്താക്കാന്‍ കഴിയുകയില്ല എന്നുള്ളത് വ്യക്തവുമാണ്. എഫ്‌സിസി സന്യാസ സമൂഹത്തിന് അതിന്റേതായ ചട്ടക്കൂടുകളും നിയമങ്ങളുമുണ്ട്. അതനുസരിച്ചു ജീവിക്കാന്‍ അതിലെ അംഗങ്ങള്‍ക്കു ബാധ്യതയുണ്ട്. ഈ സഭയില്‍ വ്രതം ചെയ്ത് അംഗമാകുന്നവര്‍ക്ക് ഈ സഭയുടെ നിയമങ്ങള്‍ എന്ന് തങ്ങള്‍ക്ക് ഒരു ഭാരമാണെന്നുള്ള തിരിച്ചറിവില്‍ എത്തുന്നുവോ, അപ്പോള്‍ത്തന്നെ ആ സഭയില്‍നിന്നു പുറത്തുപോകാവുന്നതാണ്. അതേസമയം, ഈ സഭയുടെ നിയമങ്ങളെ നിരന്തരം ലംഘിച്ചുനില്‍ക്കുന്നവരെ പുറത്താക്കുന്നതിനുളള നടപടിക്രമങ്ങളും സഭയുടെ നിയമാവലിയില്‍ ഉണ്ട്. ഈ നിയമങ്ങള്‍ സിസ്റ്റര്‍ ലൂസി കളപ്പുര ഫ്രാന്‍സിസ്‌ക ന്‍ ക്ലാരിസ്റ്റ് സഭയില്‍ അംഗമായപ്പോള്‍ സ്വതന്ത്രമായ തീരുമാനത്തിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളതുമാകുന്നു. #{red->none->b->സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ പൂട്ടിയിട്ടോ }# സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി സഭയില്‍നിന്നു ഡിസ്മിസ് ചെയ്തുകൊണ്ടുള്ള ഡിക്രിക്കെതിരായി സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് 2019 ഓഗസ്റ്റ് 16ന് അപേക്ഷ വച്ചിട്ടുള്ളതായി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയുടെ ജനറാളമ്മയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കാരയ്ക്കാമല മഠത്തില്‍ താമസിച്ചുവരവേ 2019 ഓഗസ്റ്റ് 19നു സിസ്റ്റര്‍ ലൂസിയെ പള്ളി യില്‍ പോകാന്‍ അനുവദിക്കാതെ മഠത്തില്‍ പൂട്ടിയിട്ടു എന്ന സിസ്റ്റര്‍ ലൂസി കളപ്പുര പോലീസിനു കൊടുത്ത പരാതിയെപ്പറ്റി വന്ന മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. യഥാര്‍ഥത്തില്‍ സംഭവിച്ചതിങ്ങനെയാണ്: എന്നും രാവിലെ മഠത്തിലെ സിസ്‌റ്റേഴ്‌സ് തൊട്ടടുത്തുളള ഇടവകപ്പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോവുക പതിവുള്ളതാണ്. പള്ളിയില്‍ രാവിലെ 6.15ന് ആരാധനയും ജപമാലയും തുടര്‍ന്ന് 6.45ന് വിശുദ്ധ കുര്‍ബാനയുമാണ്. അന്നേദിവസം രാവിലെ ഇടവകപ്പള്ളിയിലെ ആരാധനയിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കാന്‍ അവിടെയുള്ള രണ്ടു സിസ്‌റ്റേഴ്‌സ് 6.10 ഓടുകൂടി ദേവാലയത്തിലേക്കു പോയി. സമൂഹത്തിലെ ഒരു സിസ്റ്റര്‍ പനിമൂലം പള്ളിയില്‍ പോകാന്‍ സാധിക്കില്ലെന്നു മദറിനെ അറിയിച്ചിരുന്നു. സിസ്റ്റര്‍ ലൂസി വരാനായി മദര്‍ കാത്തുനിന്നു. സിസ്റ്റര്‍ ലൂസി മുറിയില്‍നിന്ന് ഇറങ്ങി വരാത്തതിനാല്‍ 6.38 ന് മദര്‍ മുകളിലത്തെ നിലയിലെ സിസ്റ്റര്‍ ലൂസിയുടെ മുറിയുടെ വാതില്‍ക്കല്‍ച്ചെന്നു നോക്കി. സിസ്റ്റര്‍ ലൂസിയുടെ മുറിയില്‍നിന്ന് അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ ഉറങ്ങുകയാണെങ്കില്‍ ശല്യപ്പെടുത്തേണ്ട എന്നു കരുതി മദര്‍ തിരിച്ചുപോന്നു. മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ പരിശോധിച്ചതില്‍നിന്നു മദര്‍ പള്ളിയില്‍ പോകുന്ന സമയം രാവിലെ 6.42 ന്. ചുരുക്കിപ്പറഞ്ഞാല്‍ 6.45ന് തുടങ്ങുന്ന കുര്‍ബാനയ്ക്കു മൂന്നു മിനിറ്റ് മുന്‍പുവരെ സിസ്റ്റര്‍ ലൂസിയെ കാത്തുനിന്നശേഷമാണ് മഠത്തിലെ മദര്‍ സുപ്പീരിയര്‍ പള്ളിയിലേക്കു പോയത് എന്നതു വ്യക്തം. അപ്പോഴും പോകുന്നതിനു മുന്‍പായി, മഠത്തില്‍ പനിമൂലം വിശ്രമിച്ചിരുന്ന സിസ്റ്ററിന്റെ കൈവശം മഠത്തിന്റെ മുന്‍വാതിലിന്റെ താക്കോല്‍ ഏല്‍പ്പിക്കുകയും സിസ്റ്റര്‍ ലൂസി ഇറങ്ങിവന്നു ചോദിച്ചാല്‍ വാതില്‍ തുറന്നുകൊടുക്കണമെന്നും പറഞ്ഞിരുന്നു. സിസ്റ്റര്‍ ലൂസി 18നു വൈകുന്നേരം 4.50 ഓടു കൂടി എവിടെയോ യാത്ര കഴിഞ്ഞു തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ യാത്ര കഴിഞ്ഞെത്തുന്ന ചില അവസരങ്ങളില്‍ അതിനു ശേഷമുള്ള ദിവസം പളളിയില്‍ പോകാതിരുന്ന പല അവസരങ്ങളും സിസ്റ്റര്‍ ലൂസിയുടെ ജീവിതത്തില്‍ ഉള്ളതായി അറിവുളളതുകൊണ്ട് 19ന് സിസ്റ്റര്‍ ലൂസി അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നതെന്നു മദര്‍ സുപ്പീരിയര്‍ അനുമാനിച്ചു. സിസ്റ്റര്‍ ലൂസിയുടെ സഭ്യമല്ലാത്ത ഭാഷയിലുള്ള പൊട്ടിത്തെറിക്കലില്‍ സമൂഹാംഗങ്ങള്‍ പലപ്പോഴും പെട്ടുപോയിട്ടുളളതുകൊണ്ടു സിസ്റ്റര്‍ ലൂസിയുടെ വാതിലില്‍ മദര്‍ സുപ്പീരിയര്‍ മുട്ടിയില്ല എന്നുള്ളതാണ് വാസ്തവം. സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ പൂട്ടിയിരിക്കുന്നു എന്ന കാര്യം അന്നേദിവസം രാവിലെ 6.15ന് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന് അറിവു ലഭിച്ചിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. രാവിലെ 6.15 ന് മാധ്യമപ്രവര്‍ത്തകനു മറ്റാരില്‍നിന്നോ സൂചന ലഭിച്ചതില്‍ ഗൂഢാലോചനയും ദുരൂഹതയും സംശയിക്കുന്നു. സിസ്റ്റര്‍ ലൂസിയെ കുര്‍ബാനകാണാന്‍ അനുവദിക്കാതെ മഠത്തില്‍ തനിയെ പൂട്ടിയിട്ടു എന്നു ചിത്രീകരിക്കുന്നത് അവാസ്തവവും ഖേദകരവും മനഃപൂര്‍വം എഫ്‌സിസി സന്യാസിനീ സമൂഹത്തെ താറടിക്കാന്‍ ഉദ്ദേശിച്ചുളളതും സ്ത്രീ വിരുദ്ധതയുടെ അടയാളവുമായി സഭ കരുതുന്നു. ഇങ്ങനെയുള്ള അവാസ്തവവും അധിക്ഷേപിക്കുന്നതുമായുളള വാര്‍ത്തകളും പ്രസ്താവനകളും പടച്ചുവിടുന്നവര്‍ക്കെതിരായി വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുളള രാജ്യത്തെ നിയമവ്യവസ്ഥകളെയും അധികാരികളെയും സമീപിക്കാന്‍ എഫ്‌സിസി സന്യാസിനീ സമൂഹം മടിക്കുകയില്ലെന്നും ഇതിനാല്‍ വ്യക്തമാക്കുന്നു. #{red->none->b-> സിസിടിവി ദൃശ്യങ്ങളെപ്പറ്റി }# അടുത്തതായി വിശദീകരണം നല്‍കാനാഗ്രഹിക്കുന്ന കാര്യം കാരയ്ക്കാമല മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ മാനന്തവാടി രൂപതയിലെ ഫാ. നോബിളിനു കൈമാറിയതിനെപ്പറ്റിയാണ്. സിസ്റ്റര്‍ ലൂസിയെ കുര്‍ബാന കാണാന്‍ അനുവദിക്കാതെ മഠത്തില്‍ പൂട്ടിയിട്ടു എന്ന ആരോപണം വന്നപ്പോള്‍ സ്വാഭാവികമായും പലരും ചോദിച്ച ഒരുചോദ്യമാണ് മഠത്തിന്റെ അടുക്കളവാതില്‍ പുറത്തുനിന്നു പൂട്ടേണ്ടതുണ്ടായിരുന്നോ എന്ന്. ജൂണ്‍മാസം വരെ മഠത്തിന്റെ അടുക്കളവാതില്‍ പകല്‍സമയത്ത് പൂട്ടിയിരുന്നില്ല. എന്നാല്‍ സിസ്‌റ്റേഴ്‌സ് അല്ലാതെ ആരെയും ആ വാതിലിലൂടെ അകത്തു പ്രവേശിപ്പിച്ചിരുന്നുമില്ല. മഠത്തില്‍ ആര്‍ക്കെങ്കിലും സന്ദര്‍ശകര്‍ വന്നാല്‍ അവര്‍ സ്ഥലം സുപ്പീരിയറിനെ വിവരം അറിയിക്കുകയും സുപ്പീരിയര്‍ മുന്‍വാതില്‍ തുറന്ന് അവരെ സന്ദര്‍ശകമുറിയില്‍ പ്രവേശിപ്പിക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ ജൂണ്‍ മാസത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, സിസ്റ്റര്‍ ലൂസി കളപ്പുര രണ്ട് അപരിചിതരായ പുരുഷന്മാരെ അടുക്കള വാതിലിലൂടെ അകത്ത് പ്രവേശിപ്പിക്കുന്നതായും ഒരു മണിക്കൂറിനു ശേഷം അവരെ മഠത്തില്‍നിന്ന് അതേ അടുക്കളവാതിലിലൂടെ പുറത്തേക്കു വിടുന്നതായും കാണുകയുണ്ടായി. എഫ്‌സിസി നിയമമനുസരിച്ച് സന്ദര്‍ശകരെ മഠത്തില്‍ സ്വീകരിക്കുന്നതിന്, അവര്‍ സ്ത്രീ കളാണെങ്കിലും പുരുഷന്മാ രാണെങ്കിലും മഠം സുപ്പീരിയറിന്റെ അനുവാദം വാങ്ങേണ്ടതാണ്. എന്നാല്‍ അനുവാദമില്ലാതെ, ആരുമില്ലാത്തപ്പോള്‍ അപരിചിതരെ സിസ്റ്റര്‍ ലൂസി കളപ്പുര അകത്തു കയറ്റുന്നതായി കണ്ടതില്‍ പിന്നെയാണ്, മഠത്തിലെ അംഗങ്ങളുടെ സുരക്ഷയെക്കരുതി അടുക്കളവാതില്‍ പകല്‍ പൂട്ടിയിടാന്‍ നിര്‍ബന്ധിതമായത്. കാരയ്ക്കാമല മഠം മാനന്തവാടി രൂപതയുടെ അജപാലന പരിധിയില്‍ വരുന്നതാണ്. അതിനാല്‍, ആ രൂപതയിലെ ഒരു മഠത്തിലെ ഒരു സന്യാസിനിയെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കാതെ പൂട്ടിയിട്ടു എന്നുള്ള ആരോപണം ഗൗരവതരവും രൂപതാധ്യക്ഷന്റെ വിശദീകരണം ചോദിക്കലിന് കാരണമാകാവുന്നതുമാണ്. സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ഫാ. നോബിള്‍ പാറയ്ക്കല്‍ അന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ മഠം പൂട്ടി സൂക്ഷിക്കുന്നതിലേക്കു നയിച്ച കാരണങ്ങളെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സഭയുടെ അധികാരപ്പെട്ടയാള്‍ അദ്ദേഹത്തിനു കൈമാറുകയാണുണ്ടായത്. വന്ന സന്ദര്‍ശകര്‍ മഠത്തിനകത്ത് എന്തെങ്കിലും അധാര്‍മികമായ പ്രവൃത്തി ചെയ്തു എന്ന് ആരോപിച്ചല്ല ഈ ദ്യശ്യങ്ങള്‍ കൈമാറിയത്. എന്നാലും എഫ്‌സിസി മഠങ്ങള്‍ ആര്‍ക്കും എപ്പോഴും അനുവാദം കൂടാതെ കയറിയിറങ്ങാന്‍ അനുവാദമുള്ള പൊതുസ്ഥലങ്ങള്‍ അല്ല എന്ന കാര്യം ഇത്തരുണത്തില്‍ ഈ വിശദീകരണക്കുറിപ്പ് വായിക്കുന്നവരെ ഓര്‍മിപ്പിക്കുവാന്‍ എഫ്‌സിസി സഭ ആഗ്രഹിക്കുന്നു. #{red->none->b->നിയമനടപടി സ്വീകരിക്കും }# ട്രസ്പാസേഴ്‌സ് വില്‍ ബി പ്രോസിക്യൂട്ടഡ് എന്ന് ഓരോ വീടിന്റെയും മുന്പില്‍ ബോര്‍ഡ് വയ്‌ക്കേണ്ട കാര്യമില്ലല്ലോ. എന്നിരുന്നാലും സാമാന്യബോധമുള്ളവര്‍ ഉടമസ്ഥന്റെയോ അനുവാദം തരാന്‍ അധികാരമുള്ളവരുടെയോ അനുവാദം വാങ്ങാതെ ഒരു വീട്ടില്‍ താമസിക്കുന്ന ആരെങ്കിലും ക്ഷണിച്ചു എന്നുള്ള ന്യായം പറഞ്ഞു പിന്‍വാതിലിലൂടെ വീടിനകത്തു പ്രവേശിക്കും എന്ന് എഫ്‌സിസി സഭാ സമൂഹം കരുതുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മഠത്തില്‍ പ്രവേശിക്കുവാന്‍ അനുവാദം വേണ്ടാ എന്ന് ഭാരത രാജ്യത്തിന്റെ നിയമസംഹിതയില്‍ എവിടെയും എഴുതിവച്ചിട്ടുള്ളതായും അറിവില്ല. എഫ്‌സിസി സഭയും അതിലെ ഓരോ മഠവും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിച്ചിട്ടുള്ള നൈയാമിക സ്ഥാപനങ്ങ ളാണ്. ഓരോ മഠങ്ങളിലെ നൈയാമിക വ്യക്തികളെ പ്രതിനിധീകരിക്കുന്നത് ആ മഠത്തിന്റെ സുപ്പീരിയര്‍ അഥവാ മദര്‍ ആണ്. മഠം ഇരിക്കുന്ന വസ്തുവകകളും മഠത്തിന്റെ കെട്ടിടവുമെല്ലാം അതാത് നൈയാമിക വ്യക്തിയുടെ സ്വത്താണ്; പൊതുസ്വത്ത് അല്ല. അതിനാല്‍ അങ്ങനെയുള്ള മഠത്തിന്റെ സ്വത്തില്‍ അനുവാദം കൂടാതെ പ്രവേശിക്കുന്നവര്‍ ആരാണെങ്കിലും അവരെ അതിക്രമി ആയിട്ടേ നമ്മുടെ രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ കാണാന്‍ പറ്റൂ. സിസ്റ്റര്‍ ലൂസി, മഠത്തിന്റെ സുപ്പീരിയര്‍ അല്ലാത്തതിനാല്‍ സിസ്റ്റര്‍ ലൂസി നല്‍കുന്ന അനുവാദം നിയമത്തിന്റെ കണ്ണില്‍ അസാധുവാണ് എന്ന വസ്തുതയും എഫ്‌സിസി സഭ പൊതുസമൂഹത്തെ അറിയിക്കുന്നു. അതിനാല്‍ത്തന്നെ മഠത്തിന്റെ ഉള്ളിലോ മഠത്തിന്റെ സ്ഥലത്തോ അനുവാദമില്ലാതെ പ്രവേശിക്കുന്നവര്‍ക്കെതിരായി അവരുണ്ടാക്കുന്ന ശല്യത്തിന്റെ തോതനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുവാന്‍ എഫ്‌സിസി സഭ നിര്‍ബന്ധിതമാകുവാന്‍ സാധ്യതയുളള വിവരം ഇതിനാല്‍ത്തന്നെ അറിയിക്കുന്നു.
Image: /content_image/News/News-2019-08-23-05:02:34.jpg
Keywords: ലൂസി

11016
Category: 18
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പരമര്‍ശങ്ങള്‍ നീക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്
Content: ചെന്നൈ: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ കൂടുതല്‍ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി രജിസ്ട്രിയില്‍നിന്നു നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്. വൈദ്യനാഥന്‍ സ്വമേധയാ നിര്‍ദേശിച്ചു. റദ്ദാക്കിയ ഭാഗം നീക്കം ചെയ്ത് ഉത്തരവിന്റെ പുതിയ കോപ്പി പുറത്തിറക്കാന്‍ രജിസ്ട്രിയോടു ജഡ്ജി നിര്‍ദേശിച്ചു. കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ വൈഗ ബുധനാഴ്ച ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ മിഷണറിമാരുടെയും വനിതകളുടെയും കേസുകള്‍ ജസ്റ്റീസ് വൈദ്യനാഥനെ ഏല്‍പ്പിക്കരുതെന്നാവശ്യപ്പെട്ട് വൈഗയുടെ നേതൃത്വത്തില്‍ 64 അഭിഭാഷകര്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു നിവേദനം നല്കിയിരുന്നു. ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി കോടതിമുറികള്‍ മാറ്റരുതെന്നു നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വമേധയാ നിര്‍ദേശം നല്കിയിരിക്കുന്നത്. ഭാരതത്തിലെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിശ്രപഠനം പെണ്‍കുട്ടികള്‍ക്കു തീര്‍ത്തും സുരക്ഷിതമല്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി പല ആരോപണങ്ങളും ഉണ്ടെന്നുമായിരുന്നു ജസ്റ്റീസ് വൈദ്യനാഥന്‍ യാതൊരു പഠനറിപ്പോര്‍ട്ടുകളുടെയും പിന്‍ബലമില്ലാതെ നേരത്തെ വിധിയില്‍ എഴുതിവച്ചത്. ഇത് വലിയ വിവാദത്തിലേക്കാണ് നയിച്ചത്. ജസ്റ്റീസ് വൈദ്യനാഥന്റെ പരാമര്‍ശത്തിനെതിരേ തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സിലും നിരവധി സംഘടനകളും രംഗത്തുവന്നിരുന്നു.
Image: /content_image/India/India-2019-08-23-05:58:11.jpg
Keywords: വിവാദ

11017
Category: 13
Sub Category:
Heading: എന്‍ബിഎയിലെ പ്രമുഖ റഫറി ഇനി ഫിലാഡല്‍ഫിയ അതിരൂപതയിലെ ഡീക്കന്‍
Content: ഫിലാഡല്‍ഫിയ: ലോകത്തെ ആദ്യത്തെ പ്രൊഫഷണല്‍ ബാസ്കറ്റ് ബോള്‍ ലീഗായ എന്‍ബിഎയിലെ ഏറ്റവും മികച്ച റഫറിമാരില്‍ ഒരാളായിരുന്ന സ്റ്റീവ് ജാവി ഇനി, ഫിലാഡല്‍ഫിയാ അതിരൂപതയിലെ സെന്റ് ആന്‍ഡ്ര്യൂ ഇടവക ദേവാലയത്തിലെ സ്ഥിര ഡീക്കന്‍. 25 വര്‍ഷത്തോളം ആയിരത്തിഅഞ്ഞൂറിലധികം മത്സരം നിയന്ത്രിച്ചിട്ടുള്ള അദ്ദേഹം സകലരെയും അമ്പരിപ്പിച്ചുകൊണ്ട് കളിക്കളത്തിന് പുറത്തുള്ള മറ്റൊരു ജീവിതം ആരംഭിച്ചിരിക്കുന്നത്. ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ നിന്നും അള്‍ത്താരയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ അനുഭവം തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളായിരിന്നുവെന്ന് ജാവി പറയുന്നു. ഒരു കായിക കുടുംബത്തില്‍ ജനിച്ച മോണ്ടഗോമറി കൗണ്ടി സ്വദേശിയായ ജാവി, ഏറെ ശ്രദ്ധനേടിയ ഇരുനൂറിലധികം പ്ലേ ഓഫ് മത്സരങ്ങളും ഇരുപതിലധികം ഫൈനലുകളും നിയന്ത്രിച്ചിരിന്നു. 2011-ലെ സീസണിനു ശേഷം മുട്ടുവേദനയാണ് അറുപത്തിനാലുകാരനായ ജാവിയെ കളിക്കളം വിടുവാന്‍ പ്രേരിപ്പിച്ചത്. ആ വര്‍ഷത്തെ എന്‍.ബി.എ ഫൈനല്‍സിലെ നിര്‍ണ്ണായകമായ ആറാമത്തെ മത്സരമായിരുന്നു അദ്ദേഹം അവസാനമായി നിയന്ത്രിച്ച മത്സരം. അതിനു മുന്‍പേ തന്നെ ആത്മീയതയോടുള്ള ആഗ്രഹം ജാവിയില്‍ ഉടലെടുത്തിരുന്നു. ഭാര്യയുടെ സഹായത്തോടെയാണ് തന്റെ ഡയക്കനേറ്റ് സാധ്യമായതെന്നു ജാവി പറയുന്നു. ചെറുപ്പകാലത്ത് താന്‍ ഉപേക്ഷിച്ച യേശുവിലുള്ള വിശ്വാസം ഭാര്യയുടെ സഹായത്തോടെ അദ്ദേഹം വീണ്ടും കണ്ടെത്തുകയായിരിന്നു. 1999-ല്‍ നികുതിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ നിന്നും കുറ്റവിമുക്തനായതും ജാവിയെ വിശ്വാസത്തിലേക്ക് അടുപ്പിച്ചു. കളിക്കാര്‍ക്ക് നേരെ വിസില്‍ മുഴക്കി നടക്കുന്നതിലും കൂടുതലായി തനിക്ക് എന്തോ ചെയ്യുവാനുണ്ടെന്ന തോന്നല്‍ തന്നില്‍ ശക്തമായിരുന്നുവെന്ന് ജാവി വെളിപ്പെടുത്തുന്നു. വിശുദ്ധ ആന്‍ഡ്ര്യൂസിന്റെ ഒരു പരിപാടിക്കിടയില്‍ ഒരു പ്രാസംഗികന്‍ കത്തോലിക്കാ ഡയക്കനേറ്റിനെക്കുറിച്ച് പറഞ്ഞത് ജാവിയെ സ്വാധീനിച്ചു. അത് തനിക്കുള്ള ഒരു ദൈവവിളിയായി അദ്ദേഹത്തിന് അനുഭവപ്പെടുകയായിരിന്നു. അങ്ങനെ തന്റെ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കുവാന്‍ 2012-ല്‍ ജാവി ആരംഭിച്ച യാത്ര ഇക്കഴിഞ്ഞ ജൂണ്‍ 8-നാണ് അവസാനിച്ചത്. 7 വര്‍ഷങ്ങളുടെ പഠനത്തിനു ശേഷം ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി ജാവി ഉള്‍പ്പെടെ 6 പേര്‍ സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന ചടങ്ങില്‍ വെച്ച് ഡീക്കന്‍ പട്ടം സ്വീകരിച്ചു. വിശുദ്ധ കുര്‍ബാനക്കിടെയുള്ള പ്രസംഗങ്ങളും, മാമ്മോദീസ, വിവാഹം, മൃതസംസ്കാരം പോലെയുള്ള ശുശ്രൂഷകള്‍ക്ക് ഇനിമുതല്‍ കളിക്കളത്തിലെ മുന്‍ റഫറി ജാവി കാര്‍മ്മികനാകും.
Image: /content_image/News/News-2019-08-23-06:44:07.jpg
Keywords: ഡീക്ക, ഹിത്യം

11018
Category: 18
Sub Category:
Heading: വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്കു തിരിയണം: കെസിബിസി പ്രോലൈഫ് സമിതി
Content: കൊച്ചി: ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകള്‍ യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്കു തിരിയണമെന്നു കെസിബിസി പ്രോലൈഫ് സമിതി എറണാകുളം മേഖലാ സമ്മേളനം. ഇന്ത്യയില്‍ കുടുംബാസൂത്രണം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും അത് രാജ്യസ്‌നേഹത്തിന്റെ അടയാളമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളില്‍ എറണാകുളം പ്രോലൈഫ് സമിതി ആശങ്കയും ഉത്ക്കണ്ഠയും രേഖപ്പെടുത്തി. ജനസംഖ്യ ബാധ്യതയല്ല, സാധ്യതയാണെന്നു തിരിച്ചറിയണം. ഒരു രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനു മാനവ വിഭവശേഷി വലിയ പങ്കു വഹിച്ചിട്ടുണ്ട്. തൊഴില്‍ ശേഷിയുള്ള ധാരാളം ചെറുപ്പക്കാര്‍ വളര്‍ന്നു വരേണ്ടത് ഇന്നത്തെ കുഞ്ഞുങ്ങളിലൂടെയാണ്. ദാരിദ്ര്യത്തിന് കാരണം ജനപ്പെരുപ്പമല്ല, അഴിമതിയും ചൂഷണവും കെടുകാര്യസ്ഥതയുയുമാണ്. കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു പോയതു കുടുംബത്തിലും സമൂഹത്തിലും പലപ്രശ്‌നങ്ങള്‍ക്കും തിന്‍മകള്‍ക്കും കാരണമായിട്ടുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ശിശു സംരക്ഷണത്തിനും കുട്ടികളുടെ നന്‍മയ്ക്കുമായി കൂടുതല്‍ നിയമങ്ങള്‍ സൃഷ്ടിച്ച് ഒരു വശത്തു മുന്നേറുന്‌പോള്‍ മറുവശത്തു നിയമത്തില്‍ അയവു വരുത്തി ഭ്രൂണഹത്യയിലൂടെ ശിശുക്കളെ വധിക്കാന്‍ ലൈസന്‍സ് കൊടുക്കാനുള്ള ശ്രമം വൈരുധ്യമാണെന്നു യോഗം കുറ്റപ്പെടുത്തി. മൂവാറ്റുപുഴ നെസ്റ്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ സി. ഏബ്രഹാം അധ്യക്ഷനായിരുന്നു. മേഖലാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജോയ്‌സ് മുക്കുടം, ആനിമേറ്റര്‍ സിസ്റ്റര്‍ ജൂലി ഗ്രേസ്, വൈസ് പ്രസിഡന്റ് ബിന്ദു വള്ളമറ്റം, നഴ്‌സിംഗ് മിനിസ്ട്രി കോ ഓര്‍ഡിനേറ്റര്‍ മേരി ഫ്രാന്‍സിസ്‌ക, വിധവാ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ ഷൈനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-08-23-08:18:57.jpg
Keywords: കെസിബിസി

11019
Category: 1
Sub Category:
Heading: ചരിത്രമുറങ്ങുന്ന ദേവാലയത്തിലേക്ക് വിയറ്റ്നാമീസ് ജനത ഒരുമിച്ചെത്തി
Content: ഹോ ചി മിന്‍ സിറ്റി: പതിനേഴാം നൂറ്റാണ്ടിലെ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഔര്‍ ലേഡി ഓഫ് ലാവാങ് ദേവാലയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം. വിയറ്റ്‌നാമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ഏതാണ്ട് എണ്‍പതിനായിരത്തോളം വിശ്വാസികളാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15ന് ദേവാലയം സന്ദര്‍ശിച്ചത്. വിയറ്റ്നാം ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള അടിച്ചമര്‍ത്തലിന്റേയും, മതപീഡനത്തിന്റേയും മൂക സാക്ഷിയാണ് ക്വാങ്ങ് ട്രി പ്രവിശ്യയിലെ ഹ്യൂ രൂപതയിലുള്ള ലാവാങ് ദേവാലയം. 221 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം ഇന്ന്‍ ക്വാങ്ങ് ട്രിയിലെ ഏറ്റവും പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമാണ്. 1798-ല്‍ പരിശുദ്ധ ദൈവ മാതാവിന്റെ ആദ്യ പ്രത്യക്ഷീകരണത്തെ തുടന്ന്‍ നിര്‍മ്മിച്ച ലാവാങ് ദേവാലയം 1972-ലെ ആഭ്യന്തരയുദ്ധത്തില്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടിരിന്നു. പഴയ ദേവാലയത്തിലെ മണിനിലനില്‍ക്കുന്ന ഭാഗം മാത്രമാണ് ഇന്ന്‍ ശേഷിക്കുന്നത്. പീഡനങ്ങള്‍ക്കിടയിലും പതറാത്ത വിയറ്റ്നാമിലെ കത്തോലിക്കരുടെ ശക്തമായ വിശ്വാസത്തിന്റെ നേര്‍ സാക്ഷ്യമായി മണിമാളിക നിലകൊള്ളുന്നു. 1975-ല്‍ ഈ ദേവാലയത്തിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനം തടയുന്നതിനായി വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടം ശ്രമിച്ചുവെങ്കിലും വിശ്വാസികളുടെ ചെറുത്തുനില്‍പ്പിനൊടുവില്‍ ആ ശ്രമങ്ങളെല്ലാം വിഫലമായി. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിന്റെ തലേദിവസം നടന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുവിശേഷ ഗായക സംഘങ്ങള്‍ പങ്കെടുത്തു. യൂ രൂപതയുടെ മെത്രാപ്പോലീത്തയും, വിയറ്റ്നാം മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ മോണ്‍. ഗിയൂസ് ഗൂയെന്‍ ചി ലിന്‍ തിരുനാള്‍ ദിനത്തില്‍ നടന്ന പ്രത്യേക ദിവ്യബലിക്ക് നേതൃത്വം നല്‍കി. ‘ജീവിത വഴികളിലൂടെ തളര്‍ന്നു നടക്കുന്നവരും, കഷ്ടപ്പാടുകള്‍ ചുമലില്‍ വഹിക്കുന്നവരും ഈ പ്രഭാത നക്ഷത്രത്തിന്റെ കീഴില്‍ അഭയം പ്രാപിക്കൂ, നിങ്ങളുടെ കഷ്ടതയേറിയ ദിവസങ്ങള്‍ മറക്കുവാന്‍ ഇവിടെ വരൂ!’ എന്ന് വിശുദ്ധ കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ പറഞ്ഞു. കത്തോലിക്കര്‍ക്ക് പുറമേ ബുദ്ധമത അനുയായികളും പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ച് ഈ ദേവാലയം സന്ദര്‍ശിക്കാറുണ്ട്. അടുത്ത വര്‍ഷം ഏതാണ്ട് രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ ദേവാലയം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുവാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2019-08-23-09:16:49.jpg
Keywords: വിയറ്റ്നാ

11020
Category: 1
Sub Category:
Heading: ബുർക്കിനാ ഫാസോയില്‍ ക്രൈസ്തവ സാന്നിധ്യം ഇല്ലാതാകുമെന്ന് മുന്നറിയിപ്പ്
Content: ഓഗദോങ്ങു: ആഫ്രിക്കന്‍ രാജ്യമായ ബുർക്കിനാ ഫാസോയിൽ ലോക രാജ്യങ്ങളുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ക്രൈസ്തവ സാന്നിധ്യം നാമാവശേഷമായി മാറുമെന്ന് മുന്നറിയിപ്പ്. ബുർക്കിനാ ഫാസോയുടെയും, നൈജറിന്റെയും മെത്രാൻ സമിതിയുടെ അധ്യക്ഷനായ മോൺസിഞ്ഞോർ ലോറന്റ് ബിർഫൂറേ ഡബീറേയാണ് ഏറെ നിര്‍ണ്ണായകമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുറത്തുനിന്നുള്ള സഹായം കൈപ്പറ്റുന്ന തീവ്രവാദികള്‍ക്ക് കേന്ദ്രസേനയെക്കാൾ ശക്തിയുണ്ടെന്നും തീവ്രവാദികളുടെ പ്രധാന ലക്ഷ്യം ക്രൈസ്തവരാണെന്നും ബിഷപ്പ് ലോറന്റ് ബിർഫൂറേ വെളിപ്പെടുത്തി. മതങ്ങൾ തമ്മിലുള്ള കലാപത്തിനാണ് അവര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സുരക്ഷാ ഭീഷണി മൂലം രണ്ട് ദേവാലയങ്ങൾ അടക്കേണ്ടി വന്നതായും മോൺസിഞ്ഞോർ ലോറന്റ് ബിർഫൂറേ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 19നു ഉത്തര ബുർക്കിനാ ഫാസോയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ 24 സൈനികരാണ് കൊല്ലപ്പെട്ടത്. 7 സൈനികർക്ക് പരിക്കേറ്റു. അഞ്ച് പേരെ പറ്റി ഇതുവരെ യാതൊരു വിവരങ്ങളും ലഭ്യമായിട്ടില്ല. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നു കത്തോലിക്കാ വിശ്വാസികളാണ്. സഭയ്ക്ക് നിയമപരമായ സാധുതക്കു വില കല്‍പ്പിക്കുന്ന ബില്ലിൽ വത്തിക്കാനും ബുർക്കിനാ ഫാസോയും കഴിഞ്ഞ മാസം ഒപ്പുവെച്ചിരിന്നു. ഈ സാഹചര്യത്തിലും വിശ്വാസികള്‍ക്ക് നേരെ തീവ്രവാദികളുടെ ഭീഷണി ശക്തമായി തുടരുകയാണ്.
Image: /content_image/News/News-2019-08-23-10:08:15.jpg
Keywords: ബുർക്കിനാ

11021
Category: 1
Sub Category:
Heading: കേന്ദ്രത്തിന്റെ ക്രൂരത: സിസ്റ്റര്‍ എനേദിനയുടെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടി ഒഡീഷന്‍ ജനത
Content: ബെര്‍ഹാംപൂര്‍: അരനൂറ്റാണ്ടിലധികം ഭാരതത്തിലെ ദരിദ്രര്‍ക്കിടയില്‍ ശുശ്രൂഷ ചെയ്ത കന്യാസ്ത്രീയുടെ മടക്കയാത്രയില്‍ വിങ്ങിപ്പൊട്ടി ഒഡീഷന്‍ ജനത. ഡോട്ടര്‍ ഓഫ് ചാരിറ്റി സഭാംഗമായ ഡോ. സി. എനേദിന ഫെസ്റ്റിനയാണ് അന്‍പത്തിമൂന്നു വര്‍ഷം നീണ്ട സേവനത്തിന് ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ വിസ പുതുക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു ജന്മനാടായ സ്‌പെയ്‌നിലേക്ക് മടങ്ങിയത്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു കിടന്ന ജനതക്കിടയില്‍ സ്നേഹത്തിന്റെ പുതിയ അധ്യായം രചിച്ച സിസ്റ്റര്‍ ഏനേദിനയുടെ മടക്കയാത്രക്കുള്ള ഒരുക്കം ഒഡീഷന്‍ ജനതയുടെ തീരാകണ്ണീരായി. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ ഈ വൈകാരികമായ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റര്‍ അമ്മയുടെ കാലിലും കൈയിലും ചുംബിച്ചും വാവിട്ടു കരഞ്ഞുമാണ് തദ്ദേശീയരായ ആളുകള്‍ തങ്ങളുടെ ദുഃഖം പ്രകടിപ്പിച്ചത്. <p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1296175547218849%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> സ്പെയിന്‍റെ തലസ്ഥാനമായ മാഡ്രിഡില്‍ നിന്ന് എംബിബിഎസ് പാസായ സിസ്റ്റര്‍ എനേദിന ഏതാനും നാളുകള്‍ ജന്മനാട്ടില്‍ ശുശ്രൂഷ ചെയ്തതിന് ശേഷം 1969ല്‍ ഒഡീഷയിലെ ബെര്‍ഹാംപൂരിലെത്തുകയായിരുന്നു. തുടര്‍ന്നുള്ള സിസ്റ്ററുടെ ജീവിതം സര്‍ക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ദരിദ്രര്‍ക്കു വേണ്ടിയായിരുന്നു. ദളിതരും ആദിവാസികളുമായവര്‍ക്കുവേണ്ടി ഡിസ്‌പെന്‍സറികള്‍ ആരംഭിച്ച സിസ്റ്റര്‍ മരുന്നുകളും പരിശോധനയും സൌജന്യമായി ലഭ്യമാക്കി. ദാരിദ്ര്യത്തിന്റെ നൊമ്പരവുമായി വിലപിച്ച ഒഡീഷന്‍ ജനതക്കു അതിജീവനത്തിന്റെ വഴികളൊരുക്കാന്‍ സിസ്റ്റര്‍ വലിയ രീതിയില്‍ തന്നെ ഇടപെടല്‍ നടത്തിയിരിന്നു. എന്നാല്‍ 53 വര്‍ഷം, തിരസ്ക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി രാവും പകലും ഇല്ലാതെ പ്രയത്നിച്ച സിസ്റ്ററുടെ ത്യാഗം വിസ്മരിച്ച കേന്ദ്രം യാതൊരു കാരണവും കൂടാതെ വിസ പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ എണ്‍പത്തിയാറാമത്തെ വയസ്സില്‍ അവര്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങേണ്ടിവന്നിരിക്കുന്നത്. ഒഡീഷയിലെ ജനങ്ങളുടെ മനസ്സില്‍ സിസ്റ്റര്‍ ചിരജ്ജീവിയായി പ്രശോഭിക്കുമെന്ന് വിന്‍സെന്‍ഷ്യന്‍ വൈദികന്‍ ഫാ. നരേഷ് നായക് പറയുന്നു. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ വൈദികന്റെ വാക്കുകള്‍ പൂര്‍ണ്ണമായും ശരിവെക്കുകയാണ്.
Image: /content_image/News/News-2019-08-23-13:22:01.jpg
Keywords: കരുണ

11022
Category: 18
Sub Category:
Heading: സമര്‍പ്പിതര്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി നയിക്കപ്പെടുന്നവരാകണം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: സമര്‍പ്പിതര്‍ പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ പരിശുദ്ധ ആത്മാവിനാല്‍ പ്രേരിതരായി നയിക്കപ്പെടുന്നവരാണെന്നും സമര്‍പ്പിതസാക്ഷ്യത്തിന്റെ മുഖമുദ്ര പ്രേഷിതാഭിമുഖ്യം ആണെന്നും സീറോ മലബാര്‍ സഭാ മേജര്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡിനോടുബന്ധിച്ചു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമര്‍പ്പിത അപ്പസ്തോലിക് സമൂഹങ്ങള്‍ക്കായുള്ള സിനഡല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സന്യാസ സമൂഹങ്ങളുടെ മേലധികാരികളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിലെ പ്രതിസന്ധികളെ പ്രാര്‍ത്ഥനയാലും പരിശുദ്ധ ആത്മാവിന്റെ കൃപയാലും മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം സമര്‍പ്പിത ജീവിതത്തിന്റെ സാക്ഷ്യത്തെക്കുറിച്ചും മുന്നേറ്റ സാധ്യതകളെക്കുറിച്ചും ഓര്‍മിപ്പിച്ചു. സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടര്‍ ഡോ.പോള്‍ പറത്താഴം മുഖ്യപ്രഭാഷണം നടത്തി. സിനഡ് പിതാക്കന്മാരും സീറോ മലബാര്‍ സഭയിലെ വിവിധ സന്യാസസമൂഹങ്ങളിലെ സുപ്പീരിയര്‍ ജനറാളന്മാരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരും പങ്കെടുത്ത സമ്മേളനത്തില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാബിന്‍ കാരക്കുന്നേല്‍, സിസ്റ്റര്‍ ഡോ. മേഴ്സി നെടുമ്പുറം, ബ്രദര്‍ ഫ്രാങ്കോ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോസഫ് തോലാനിക്കല്‍, സിസ്റ്റര്‍ ശുഭ എന്നിവര്‍ നേതൃത്വം നല്കി.
Image: /content_image/India/India-2019-08-24-04:44:16.jpg
Keywords: ആലഞ്ചേ

11023
Category: 18
Sub Category:
Heading: സഭയെ തകര്‍ക്കാന്‍ ഗൂഢാലോചന: കത്തോലിക്കാ കോണ്‍ഗ്രസ്
Content: കൊച്ചി: ഏതാനും ചിലര്‍ സഭയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ്. ഏതെങ്കിലും വിഷയത്തില്‍ സഭാംഗങ്ങള്‍ക്ക് ആശങ്കയോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സിനഡ് അവസരം നല്‍കിയിട്ടും സഭയെ പൊതുസമൂഹത്തില്‍ അകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതില്‍ കടുത്ത പ്രതിഷേധമുണ്ട്. ക്രൈസ്തവികമല്ലാത്ത ആഹ്വാനങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിച്ചു സഭയോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. പ്രതിഷേധങ്ങളിലൂടെ സഭയെ അപകീര്‍ത്തിപ്പെടുത്തി കൂട്ടായ്മ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളെ സമുദായം ഒറ്റക്കെട്ടായി നേരിടുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളും സജീവമായി സഭയെ സംരക്ഷിക്കാന്‍ സജ്ജമാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചകുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-08-24-05:32:57.jpg
Keywords: കോണ്‍

11024
Category: 1
Sub Category:
Heading: മത സ്വാതന്ത്ര്യത്തിനായി അന്താരാഷ്ട്ര സ്വാധീനം ഉപയോഗിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
Content: ലണ്ടന്‍: മത സ്വാതന്ത്ര്യം ഉറപ്പാക്കുവാന്‍ തങ്ങളാല്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അതിന് അന്താരാഷ്ട്ര സ്വാധീനം വഴി ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും, പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രസ്താവന. എല്ലാവര്‍ക്കും എല്ലായിടത്തും മതസ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നുമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന അന്താരാഷ്ട്ര പ്രതിനിധികളുടെ കൂടിക്കാഴ്ചക്കിടയില്‍ പ്രതിനിധി ടാരിക് ലോര്‍ഡ് അഹമ്മദാണ് വായിച്ചത്. മതവിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കിരയായവരെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക ദിനാചരണത്തിന്റെ ഭാഗമായായിരിന്നു പ്രസ്താവന. ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രിസ്ത്യാനികളാണെന്ന്‍ വ്യക്തമായതിന്റെ വെളിച്ചത്തില്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് സ്വതന്ത്രമായൊരു റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ട്രൂറോയിലെ ആംഗ്ലിക്കന്‍ മെത്രാനെ ചുമതലപ്പെടുത്തിയ കാര്യവും അദ്ദേഹം പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. ബിഷപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പിലാക്കുമെന്ന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. മതപരമോ, വംശീയമോ, ന്യൂനപക്ഷ വിഷയമായോ ബന്ധപ്പെട്ട സായുധ അക്രമങ്ങളില്‍ നിന്നും സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുവാന്‍ സാധ്യമായതെല്ലാം തങ്ങള്‍ ചെയ്യും. ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിര അംഗത്വമുള്‍പ്പെടെയുള്ള നയതന്ത്രപരമായ മാര്‍ഗ്ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുവാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സായുധ ആക്രമങ്ങള്‍, കൂട്ടക്കൊല, ക്രൂരമായ മര്‍ദ്ദനം, വിവേചനം പോലെയുള്ള നിരവധി വെല്ലുവിളികളാണ് മതന്യൂനപക്ഷങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്നും ഫിലിപ്പീന്‍സ്, ബുര്‍ക്കിനാ ഫാസോ, ന്യൂസിലന്‍ഡ്, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളില്‍ ഈ വര്‍ഷം നടന്ന ക്രൂരമായ ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യമെന്ന മനുഷ്യന്റെ മൗലീകാവകാശം കടുത്ത ഭീഷണിയിലാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും പ്രധാനമന്ത്രിക്ക് വേണ്ടി അഹമ്മദ് പറഞ്ഞു. ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിപാടി ന്യൂയോര്‍ക്കിലാണ് പരിപാടി നടന്നത്.
Image: /content_image/News/News-2019-08-24-06:17:04.jpg
Keywords: ബ്രിട്ടന്‍, ബ്രിട്ടീ