Contents
Displaying 10741-10750 of 25162 results.
Content:
11055
Category: 1
Sub Category:
Heading: ഈസ്റ്റർ സ്ഫോടന ഇരകളെ രക്തസാക്ഷികളെന്ന് വിശേഷിപ്പിച്ച് ശ്രീലങ്കന്‍ കര്‍ദ്ദിനാള്‍
Content: കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വിശ്വാസികൾ എല്ലാവരും രക്തസാക്ഷികളാണെന്ന് ശ്രീലങ്കന്‍ ആര്‍ച്ച് ബിഷപ്പും കൊളംബോ അതിരൂപതയുടെ അധ്യക്ഷനുമായ കർദ്ദിനാൾ മാൽക്കം രഞ്ജിത്. കൊളംബോയിൽ നിന്ന് 20 കിലോമീറ്റർ വടക്ക് ടെവാട്ടയിലുള്ള ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് ലങ്കയിൽവെച്ച് നടന്ന രോഗീദിനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇവരെല്ലാവരും തങ്ങളുടെ വിശ്വാസത്തെ പ്രതിയാണ് കൊല്ലപ്പെട്ടതെന്നും അതിനാൽ തന്നെ ഇവർ രക്തസാക്ഷികളാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വരുന്ന സെപ്റ്റംബർ മൂന്നാം തീയതി ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ ആ അവസരത്തിൽ വിശ്വാസികളുടെ രക്തസാക്ഷിത്വത്തെ കുറിച്ച് വിശദീകരിക്കുമെന്നും കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ശവകുടീരങ്ങൾ ഭാവിയിൽ വിശുദ്ധരുടെ ശവകുടീരങ്ങളായി മാറുമെന്ന സൂചനയും അദ്ദേഹം നല്കിയിട്ടുണ്ട്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ഇസ്ളാമിക തീവ്രവാദികളുടെ നരയാട്ടിനെ തുടര്‍ന്നു 250-ല്‍ അധികം പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സെന്റ് ആന്റണീസ് ദേവാലയത്തിലും നെഗംബോ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ചിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമാണ് ചാവേര്‍ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് പിന്നീട് ഏറ്റെടുത്തിരിന്നു.
Image: /content_image/News/News-2019-08-28-08:28:02.jpg
Keywords: ശ്രീലങ്ക

11056
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവര്‍ക്ക് പുതുജീവനേകാന്‍ കുർദ്ദിസ്ഥാനില്‍ രൂപത പുനഃസ്ഥാപിച്ചു
Content: ഇര്‍ബില്‍: ക്രൈസ്തവരുടെ പീഡന ഭൂമിയായ ഇറാഖിലെ വിശ്വാസികൾക്ക് പുതിയ ഊര്‍ജ്ജം പകരാന്‍ ഇറാഖിലെ സിറിയൻ കത്തോലിക്കാ സഭ കുർദ്ദിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായിരുന്ന രൂപത പുനഃസ്ഥാപിച്ചു. ഓഗസ്റ്റ് 24നു ഇര്‍ബിലിലെ സമാധാനരാജ്ഞിയുടെ ദേവാലയത്തിൽവെച്ചാണ് രൂപതയുടെ പുനഃപ്രഖ്യാപനവും വിശുദ്ധ കുർബാന അർപ്പണവും നടന്നത്. ചടങ്ങുകള്‍ക്ക് സിറിയന്‍ കത്തോലിക്കാ സഭയുടെ പാത്രീയാര്‍ക്കീസ് ഇഗ്‌നേഷ്യസ് എഫ്രേം ജോസഫ് മൂന്നാമന്‍ യൂഹാനാന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഭീഷണികൾക്കു നടുവിലും വിശ്വാസത്തിന്റെ ആൾരൂപങ്ങളായി മാറിക്കൊണ്ട് നൽകുന്ന സാക്ഷ്യം ഏത് പൈശാചിക പ്രവർത്തനങ്ങൾക്കു നടുവിലും ക്രിസ്തുവിലുള്ള പ്രത്യാശയിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ലായെന്ന് വ്യക്തമാക്കുകയാണെന്ന് പാത്രിയർക്കീസ് സന്ദേശത്തിൽ വെളിപ്പെടുത്തി.രക്ഷകനായ ക്രിസ്തുവിനെപ്പോലെ ദൈവം അനുവദിച്ച കുരിശുകൾ വഹിച്ചുകൊണ്ട് സാക്ഷ്യം നല്‍കുന്ന പീഡിത സമൂഹം ലോകമെമ്പാടും ഒരുപോലെ പ്രശംസിക്കപ്പെടുന്നതിനു കാരണമാകുന്നതായി പാത്രിയാര്‍ക്കീസ് കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച് ബിഷപ്പ് നതാനിയേല്‍ നിസാര്‍ സെമാനാണ് ഹഡിയാബ്-ഇര്‍ബില്‍ കുര്‍ദ്ദിസ്ഥാന്‍ പ്രവിശ്യ മുഴുവന്റെയും അധ്യക്ഷ സ്ഥാനം വഹിക്കുക. പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ രൂപതാ സ്ഥാപിക്കപ്പെടുന്നത്. ലക്ഷകണക്കിന് വിശ്വാസികള്‍ രൂപതയ്ക്ക് കീഴില്‍ ഉണ്ടായിരിന്നു. 2003 ൽ ഇസ്ലാമിക് തീവ്രവാദികളുടെ ആവിര്‍ഭാവത്തോടെ വിശ്വാസികള്‍ ചിതറിക്കപ്പെടുകയായിരിന്നു.
Image: /content_image/News/News-2019-08-28-09:04:59.jpg
Keywords: ഇറാഖ, സിറി

11057
Category: 1
Sub Category:
Heading: കത്തോലിക്ക പ്രബോധനങ്ങളെ പ്രകീര്‍ത്തിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍
Content: വാഷിംഗ്‌ടണ്‍ ഡി. സി: സാമ്പത്തിക നയങ്ങളും ചര്‍ച്ചകളും മാനുഷികാന്തസ്സിനും, തൊഴിലിന്റെ മഹത്വത്തിനുമാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്ന് റിപ്പബ്ലിക്കന്‍ പാര്ട്ടി അംഗവും ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്ററുമായ മാര്‍ക്കോ റൂബിയോ. ‘ഫസ്റ്റ് തിങ്ങ്സ്’ എന്ന മാഗസിന് നല്‍കിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രബോധനങ്ങളെക്കുറിച്ചും, ലിയോ പതിമൂന്നാമന്‍ പാപ്പയുടെ ചാക്രിക ലേഖനമായ ‘റേരും നൊവാരി’നേക്കുറിച്ചും ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മാര്‍ക്കോ റൂബിയോ പരാമര്‍ശിക്കുന്നുണ്ട്. ലാഭവും മാനുഷിക പരിഗണനയും പരസ്പരം അകന്നുപോയെന്നും റൂബിയോ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്വകാര്യ സ്വത്തവകാശത്തെ അനുകൂലിക്കുകയും, മാര്‍ക്സിയന്‍ ആശയങ്ങളുടെ അപകടത്തെ എതിര്‍ക്കുകയും ചെയ്യുമ്പോഴും തൊഴിലാളി സംഘടനകളുടെ ആവശ്യകതയെ ഉയര്‍ത്തിപിടിക്കുന്നതാണ് സഭാപാരമ്പര്യമെന്ന് റൂബിയോ തന്റെ ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടി. തൊഴിലാളികളെ ലാഭത്തിനു വേണ്ടിയുള്ള മാര്‍ഗ്ഗമായി കാണാതെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട തങ്ങളുടെ സമൂഹാംഗങ്ങളായി കണ്ടു ബഹുമാനിക്കണമെന്നാണ് സഭാ പ്രബോധനം പഠിപ്പിക്കുന്നത്. ഒരാളുടെ നെറ്റി വിയര്‍ക്കുന്നതിലൂടെ മറ്റൊരാള്‍ക്ക് അപ്പം ഭക്ഷിക്കുവാനുള്ള അവകാശമുണ്ടെന്ന്‍ അനുമാനിക്കാമെങ്കിലും, തൊഴില്‍പരമായ സംതൃപ്തി തൊഴിലാളികള്‍ക്ക് നിഷേധിക്കുന്ന സാമ്പത്തിക നയങ്ങളെ ന്യായീകരിക്കുവാന്‍ കഴിയുകയില്ലെന്ന് ലിയോ പതിമൂന്നാമന്‍ പാപ്പയുടെ ‘റേരും നൊവാരും’ എന്ന ചാക്രികലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് റൂബിയോ പറഞ്ഞു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാമ്പത്തിക സുസ്ഥിരത ഇന്നത്തെ സമ്പദ്-വ്യവസ്ഥയുടെ ഒരു സവിശേഷതയേ അല്ലാതായി കഴിഞ്ഞിരിക്കുന്നു. കച്ചവട ലാഭം തൊഴിലാളി, ഉല്‍പ്പാദനം എന്നിവയില്‍ നിന്നും അകന്നു. ആഗോള കച്ചവട താല്‍പര്യങ്ങളും ആഗോളവത്കൃത സമ്പദ്-വ്യവസ്ഥയുമാണ് തൊഴിലിനും ആഭ്യന്തര ഉല്‍പ്പാദനത്തിനും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന രണ്ടു ശക്തികള്‍. ‘റേരും നൊവാരും’ പോലെയുള്ള പ്രബോധനങ്ങളില്‍ സഭ പറയുന്നതു തൊഴില്‍പരമായ അന്തസ്സ് വ്യക്തികളുടെ മാത്രം ചുമതലയല്ലായെന്നാണ്. ആളുകള്‍ക്ക് ഗുണകരമായ തൊഴില്‍ നല്‍കേണ്ടത് സമൂഹങ്ങളുടേയും രാഷ്ട്രങ്ങളുടേയും കടമയാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. തന്റെ ക്രൈസ്തവ വിശ്വാസം നവമാധ്യമങ്ങളിലൂടെ പരസ്യമായി പ്രഘോഷിച്ച് ശ്രദ്ധ നേടിയ രാഷ്ട്രീയ പ്രവര്‍ത്തകനാണ് മാര്‍ക്കോ റൂബിയോ.
Image: /content_image/News/News-2019-08-28-11:11:28.jpg
Keywords: റിപ്പബ്ലി, റൂബി

11058
Category: 13
Sub Category:
Heading: കുടുംബം ദൈവവിളിയുടെ വിളനിലമായപ്പോള്‍ പിതാവ് ഡീക്കന്‍, പുത്രന്‍ വൈദികന്‍
Content: റാപിഡ് സെഡാര്‍: കുടുംബം ദൈവവിളിയുടെ വിള നിലമായപ്പോള്‍ അമേരിക്കയില്‍ ഡീക്കനായ പിതാവിന് വൈദികനായ മകന്‍. അമേരിക്കയിലെ ഇയോവ സംസ്ഥാനത്തെ സെഡാര്‍ റാപ്പിഡിലെ സെന്റ് പാട്രിക്ക് ഇടവകാംഗങ്ങളായ ഡീക്കന്‍ ഡാന്‍ റൌസും അദ്ദേഹത്തിന്റെ പുത്രനും വൈദികനുമായ ഫാ. ജേക്കബ് റൌസുമാണ് ദൈവവിളിയുടെ മഹത്വം ലോകത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ജൂലൈ 20ന് സെന്റ് റാഫേല്‍ കത്തീഡ്രലില്‍ വെച്ച് സ്ഥിര ഡീക്കന്‍ പട്ടം സ്വീകരിച്ച ഡാന്‍ റൌസിന് സ്വന്തം മകന്‍ പുരോഹിതനായിട്ടുള്ള ഡുബുക്ക് അതിരൂപതയിലെ രണ്ടാമത്തെ സ്ഥിര ഡീക്കന്‍ എന്ന വിശേഷണം കൂടിയുണ്ട്. ഇക്കഴിഞ്ഞ മെയ് 26ന് ഡുബുക്കിലെ സെന്റ് റാഫേല്‍ കത്തീഡ്രലില്‍ വെച്ചായിരുന്നു ജേക്കബ് റൌസിന്റെ തിരുപ്പട്ട സ്വീകരണം. തങ്ങളുടെ പിതാവിന്റെ പട്ടസ്വീകരണം മറ്റേതൊരു പരിപാടിയേക്കാളും തങ്ങളെ കൂടുതലായി അടുപ്പിച്ച ഒരു അനുഭവമായിരുന്നുവെന്നു ഫാ. ജേക്കബ് റൌസും, ഡീക്കന്‍ ഡാനിന്റെ ഭാര്യ ജെയ്നെയും, അവരുടെ ഇളയ മകനായ ജോഷ്വായും അടങ്ങുന്ന റൌസ് കുടുംബം ഒരുപ്പോലെ സാക്ഷ്യപ്പെടുത്തുന്നു. ദൈവവിളി അനുസരിക്കുവാനായി തങ്ങളുടെ മക്കളെ എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നുവെന്നും അതു തിരിച്ചറിയുവാന്‍ അവരെ സഹായിക്കണമെന്ന് ദൈവത്തോട് താന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്നും കത്തോലിക്ക സ്കൂള്‍ അധ്യാപക കൂടിയായ ജെയ്നെ പറഞ്ഞു. റൌസ് കുടുംബത്തിന് പുറമേ, 2017-ല്‍ സ്ഥിര ഡീക്കന്‍ പട്ടം സ്വീകരിച്ച സ്റ്റാന്‍ ഉപായും, 2018-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച മകന്‍ ഫാ. ആന്‍ഡി ഉപായുമാണ് ഡുബുക്ക് അതിരൂപതയില്‍ നിന്നും പിതാവ് ഡീക്കനും പുത്രന്‍ പുരോഹിതനുമായിട്ടുള്ള മറ്റൊരു കുടുംബം. 2015ല്‍ നിത്യവൃതമെടുത്ത ഡൊമിനിക്കന്‍ സഭാംഗമായ സിസ്റ്റര്‍ മേരി സോഗ്ഗിന്റെ പിതാവും അന്‍പത്തിനാലുകാരനുമായ സ്കോട്ട് സോഗ് ഡീക്കന്‍ പട്ടം സ്വീകരിച്ചത് 2017-ലാണ്. ഇവരും ഡുബുക്ക് അതിരൂപതാംഗങ്ങളാണെന്നത് ശ്രദ്ധേയമാണ്. ദൈവവിളിയുടെ കാര്യത്തില്‍ മറ്റുള്ള കുടുംബങ്ങള്‍ക്ക് പ്രചോദനമായി മാറുകയാണ് ഈ കുടുംബങ്ങള്‍.
Image: /content_image/News/News-2019-08-28-11:59:05.jpg
Keywords: വൈദിക, പൗരോഹി

11059
Category: 18
Sub Category:
Heading: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാള്‍ നിറവില്‍ ഒല്ലൂര്‍ തീര്‍ത്ഥാടന കേന്ദ്രം
Content: ഒല്ലൂര്‍: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാള്‍ ഇന്ന് ഒല്ലൂര്‍ വിശുദ്ധ എവുപ്രാസ്യ അതിരൂപത തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഇന്ന് നടക്കാനിരിക്കെ തിരുനാള്‍ തിരുക്കര്‍മങ്ങളിലും ഊട്ടുനേര്‍ച്ചയിലും പങ്കെടുക്കുന്നതിനു കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിശ്വാസികളുടെ പ്രവാഹം. തിരുനാള്‍ ദിനമായ ഇന്നു രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് വല്ലൂരാന്‍, തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് പുലിക്കോട്ടില്‍, ഒല്ലൂര്‍ ഫൊറോന വികാരി ഫാ. ജോസ് കോനിക്കര എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഒല്ലൂര്‍ ഫൊറോനയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരാകും. മേരിമാതാ മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. വിന്‍സന്റ് ആലപ്പാട്ട് സന്ദേശം നല്‍കും. ഉച്ചയ്ക്ക് 12നു ഒല്ലൂര്‍ മേരിമാത പള്ളിയിലേക്കുള്ള ജപമാലപ്രദക്ഷിണം നടക്കും. ഒല്ലൂര്‍ മഠം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന വെഞ്ചരിച്ച ഊട്ടുനേര്‍ച്ച തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ ഊട്ടുനേര്‍ച്ച വിതരണംചെയ്യും. ഊട്ടുനേര്‍ച്ചയ്ക്ക് ഏകദേശം 50,000 പേരെയാണു പ്രതീക്ഷിക്കുന്നത്. ഉച്ചകഴിഞ്ഞു മൂന്നിന് ഇംഗ്ലീഷ് കുര്‍ബാന, അഞ്ചിന് ലദീഞ്ഞ്, ആഘോഷമായ സമൂഹബലിക്കു ഫാ. ഫ്രാന്‍സിസ് ആളൂര്‍ കാര്‍മികനാവും. ഫാ. ഡെന്നി ചിറയത്ത് സന്ദേശം നല്കും. എല്ലാ വര്‍ഷവും തിരുനാളിനായി ശേഖരിക്കുന്ന പണത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഒല്ലൂര്‍ തീര്‍ത്ഥാടന കേന്ദ്രം കഴിഞ്ഞവര്‍ഷം എല്ലാ ചെലവുകളും വെട്ടിച്ചുരുക്കി മൂന്നര ലക്ഷം രൂപ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. ഈ വര്‍ഷവും ഒരു വിഹിതം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കും.
Image: /content_image/India/India-2019-08-29-04:22:01.jpg
Keywords: എവുപ്രാസ്യ

11060
Category: 18
Sub Category:
Heading: അവഹേളനപരമായ പോസ്റ്റുകള്‍: കന്യാസ്ത്രീകളും വിവിധ സംഘടനകളും പരാതി നല്‍കി
Content: കോട്ടയം: സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി അവഹേളനപരമായ പോസ്റ്റുകളും അപവാദ പ്രചാരണങ്ങളും നടത്തിവരുന്നവര്‍ക്കെതിരേ കന്യാസ്ത്രീകളും വിവിധ സംഘടനകളും പരാതി നല്‍കി. ഫേസ്ബുക്ക്, വാട്ട്‌സ് ആപ് തുടങ്ങിയവയിലൂടെ കന്യാസ്ത്രീകളെ വളരെ മോശമായ ഭാഷയില്‍ അവഹേളിക്കുകയും വ്യാജപ്രചാരണം നടത്തുകയും ചെയ്തവര്‍ക്കെതിരേയാണ് പോലീസ് അധികാരികള്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിരിക്കുന്നത്. അശ്ലീല കമന്റുകള്‍ സഹിതം തുടര്‍ച്ചയായി പോസ്റ്റുകളിട്ട കോഴിക്കോട് സ്വദേശിക്കെതിരേ സന്യാസിനികളുടെ അഭിഭാഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയതിനെതിരേ ഇതര ക്രൈസ്തവ സംഘടനകളും കേസ് കൊടുത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയതിനെതിരേ കൊല്ലം രൂപത കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും കെസിവൈഎം രൂപത സമിതിയും പരാതി നല്‍കിയിട്ടുണ്ട്. വ്യാജപ്രചാരണം നടത്തുന്ന ചില വാര്‍ത്താ ചാനലുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അപവാദ പ്രചാരണം നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും വിവിധ കന്യാസ്ത്രീ സമൂഹങ്ങളും സംഘടനകളും കോടതിയില്‍ അടക്കം കൂടുതല്‍ പരാതികള്‍ നല്‍കുമെന്നും അറിയിച്ചു.
Image: /content_image/India/India-2019-08-29-04:49:20.jpg
Keywords: അവഹേ

11061
Category: 18
Sub Category:
Heading: വിശ്വാസത്തെ മുറിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിക്ക് കെഎല്‍സിഎ
Content: കൊച്ചി: കത്തോലിക്കാസഭയിലെ വിവിധ വിഷയങ്ങള്‍ അതീവ മോശകരമായി അവതരിപ്പിച്ചു സഭാവിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പുകള്‍ ഇടുന്നവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കി. സന്യസ്തര്‍ക്കെതിരേ പൊതുവിലും അതുവഴി കന്യാസ്ത്രീഭവനങ്ങള്‍ക്കെതിരേയും അശ്ലീലങ്ങള്‍ എഴുതി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന വ്യക്തികളെ നിരീക്ഷിക്കാനും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ നടപടി എടുക്കാനും തയാറാകണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടു. മനഃപൂര്‍വം മതവികാരങ്ങളെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ സ്ഥിരമായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആളുകളെ നിരീക്ഷിക്കുന്നതിനും കുറ്റകരമെന്നു കണ്ടാല്‍ നടപടിയെടുക്കുന്നതിനും പോലീസിന്റെ സൈബര്‍ വിഭാഗം തയാറാകണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, ട്രഷറര്‍ എബി കുന്നേപ്പറന്പില്‍, വൈസ് പ്രസിഡന്റുമാരായ ഇ.ഡി. ഫ്രാന്‍സിസ്, ജി. സഹായദാസ്, ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, ടി.എ. ഡാല്‍ഫിന്‍, എസ്.ഉഷാകുമാരി, അജു ബി. ദാസ്, സെക്രട്ടറിമാരായ എം.സി. ലോറന്‍സ്, ജസ്റ്റിന്‍ ആന്റണി, ബിജു ജോസി, ദേവസി ആന്റണി, ജോണ്‍ ബാബു, ജസ്റ്റീന ഇമ്മാനുവല്‍, ഫോറം കണ്‍വീനര്‍മാരായ ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, ബിജു രാജു, ഷൈജ ടീച്ചര്‍, എഡ്വേര്‍ഡ് ഫ്രാന്‍സീസ്, വിന്‍സ് പെരിഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-08-29-04:54:33.jpg
Keywords: ലാറ്റിന്‍, ലത്തീ

11062
Category: 1
Sub Category:
Heading: നിരോധനം നീക്കി: വിമുക്ത സൈനികരുടെ ആശുപത്രികളില്‍ ബൈബിൾ പ്രദർശിപ്പിക്കാം
Content: വാഷിംഗ്ടണ്‍ ഡിസി: നാളുകളായി വിമുക്ത സൈനികരുടെ ആശുപത്രികളിൽ ബൈബിൾ പ്രദർശിപ്പിക്കുന്നതിലുണ്ടായിരുന്ന നിരോധനം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നീക്കി. വിമുക്ത സൈനികരുടെ വകുപ്പിന്റെ മുൻപത്തെ നയപ്രകാരമായിരുന്നു ബൈബിളിന് ചാപ്പലുകളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. വിവിധ വിമുക്ത സൈനിക ആശുപത്രികളിൽ ക്രിസ്തുമസ് കരോളും, ക്രിസ്തുമസ് ട്രീയും നിരോധിക്കുന്നു എന്ന ആക്ഷേപം സജീവമായിരിന്നു. മതേതര നിലപാട് വേണമെന്ന വ്യാഖ്യാനത്തോടെയായിരിന്നു നീക്കം ചെയ്യല്‍. ഇതിന് പിന്നാലെയാണ് വിമുക്ത സൈനികരുടെ വകുപ്പ് തങ്ങളുടെ നയം തിരുത്തിയത്. നിലവില്‍ ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇപ്പോള്‍ വിമുക്ത സൈനിക ആശുപത്രികളിൽ വിശ്വാസപരമായ പുസ്തകങ്ങളും, ചിഹ്നങ്ങളും മറ്റും അനുവദിക്കുന്നുണ്ടെന്ന് ഡെയിലി സിഗ്നൽ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസമാണ് പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നത്. മതപരമായ ചിഹ്നങ്ങളെയും മറ്റും സംബന്ധിച്ച് തങ്ങളുടെ വകുപ്പിന്റെ നയത്തിൽ വ്യക്തത വരുത്താനാണ് പ്രസ്തുത നടപടി സ്വീകരിച്ചതെന്ന് വിമുക്ത സൈനികരുടെ വകുപ്പ് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. എന്നാൽ വകുപ്പിന്റെ പുതിയ നയങ്ങൾക്കെതിരെ നിരീശ്വരവാദ പ്രസ്ഥാനങ്ങൾ രംഗത്തുവന്നിട്ടുണ്ട്.
Image: /content_image/News/News-2019-08-29-05:13:22.jpg
Keywords: ബൈബി, വിശുദ്ധ ഗ്രന്ഥ

11063
Category: 1
Sub Category:
Heading: ബുര്‍ക്കിനോ ഫാസോയില്‍ കുരിശുരൂപം ധരിച്ചതിന് ക്രൈസ്തവരെ കൊലപ്പെടുത്തി
Content: ബാനി: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയിലെ ബാനി ഗ്രാമത്തില്‍ നാലോളം ക്രൈസ്തവ വിശ്വാസികളെ കുരിശുരൂപം ധരിച്ചതിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി. ഇക്കഴിഞ്ഞ ജൂണ്‍ 27ന് നടന്ന സംഭവം അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (ACN) ആണ് കഴിഞ്ഞ ദിവസം പുറംലോകത്തെ അറിയിച്ചത്. ഔവാഹിഗൌയാ രൂപതാംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് രാജ്യത്തിന്റെ വടക്ക്കിഴക്കന്‍ മേഖലയിലുള്ള ഡോരി രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ലോറന്റ് ബിര്‍ഫുവോരെ ഡാബിരെ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബുര്‍ക്കിനാ ഫാസോയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്ക് നേര്‍ക്ക് നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്. ബാനി ഗ്രാമവാസികളെല്ലാം ഒത്തുകൂടിയിരുന്ന അവസരത്തില്‍ തീവ്രവാദികളെത്തി കൂടിയിരുന്നവരോടെല്ലാം നിലത്ത് കിടക്കുവാന്‍ ആജ്ഞാപിച്ചു. അവരെ പരിശോധിച്ച ശേഷം കുരിശുരൂപം ധരിച്ചിരുന്ന 4 പേരെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ഗതിയും ഇതുതന്നെയായിരിക്കുമെന്ന് ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയ ശേഷമാണ് തീവ്രവാദികള്‍ പോയതെന്നും ബിഷപ്പ് ഡാബിരെ വിവരിച്ചു. ജോലിയോ കൂലിയോ ഇല്ലാത്തതിനാല്‍ നിരവധി ഇസ്ലാമിക യുവാക്കള്‍ ജിഹാദി സംഘടനകളില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും കഴിഞ്ഞ 3 വര്‍ഷമായി ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ബുര്‍ക്കിനോ ഫാസോയിലെ ഇസ്ലാമിക തീവ്രവാദികള്‍ക്ക് പുറത്തുനിന്നുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ സജീവമാണ്. തീവ്രവാദികള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ആഫ്രിക്കയില്‍ നിര്‍മ്മിക്കുന്നവയല്ലെന്നും, ബുര്‍ക്കിനാ ഫാസോയിലെ സൈന്യത്തിന്റെ പക്കല്‍ ഇത്രയും ആയുധങ്ങള്‍ ഇല്ലെന്നും ബിഷപ്പ് വെളിപ്പെടുത്തി. തീവ്രവാദികള്‍ക്ക് എവിടെനിന്നുമാണ് ഇത്രയധികം ആയുധങ്ങള്‍ ലഭിക്കുന്നതെന്നും, ആരാണ് അവരെ പിന്തുണക്കുന്നതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. രാജ്യത്തെ ക്രിസ്ത്യാനികളുടെ സാന്നിധ്യം തുടച്ചു നീക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യമെന്നും മെത്രാന്‍ പറഞ്ഞു. ഇസ്ലാമിക തീവ്രവാദികള്‍ക്ക് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നത് തടയുവാനും, ബുര്‍ക്കിനോ ഫാസോയിലെ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുള്ള അക്രമങ്ങള്‍ തടയുവാനും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും ബിഷപ്പ് തേടിയിട്ടുണ്ട്. രാജ്യത്തു ഇരുപതോളം ക്രൈസ്തവരാണ് ഈ വര്‍ഷം ഇതുവരെ ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 60 ശതമാനം മുസ്ലീങ്ങള്‍ ഉള്ള ബുര്‍ക്കിനാ ഫാസോയില്‍ വെറും ഇരുപതു ശതമാനം മാത്രമാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2019-08-29-05:54:57.jpg
Keywords: ബുര്‍ക്കിനോ

11064
Category: 10
Sub Category:
Heading: മതാധിഷ്ഠിത ജീവിതം വിഷാദ രോഗം കുറക്കുമെന്ന് പഠനഫലം
Content: വാഷിംഗ്‌ടണ്‍ ഡി.സി: ദൈവ വിശ്വാസപരമായ കാര്യങ്ങളുമായുള്ള അടുപ്പം വിഷാദ രോഗത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനഫലം. അമേരിക്കയിലെ ചാപ്പല്‍ ഹില്ലിലെ നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസ്സറായ ജെയ്ന്‍ കൂളി ഫ്രൂവിര്‍ത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിഷാദരോഗത്തെ ചെറുക്കുന്നതിന് മതാധിഷ്ഠിത ജീവിതം കൊണ്ട് കഴിയുമെന്നാണ് ഫ്രൂവിര്‍ത്ത് പറയുന്നത്. വിഷാദരോഗത്തിന്റെ ഏറ്റവും കഠിനമായ അവസ്ഥയില്‍ ചികിത്സപോലും അസാധ്യമായ രോഗികളില്‍ മതാഭിമുഖ്യത്തോടുള്ള വര്‍ദ്ധനവ് മൂന്നില്‍ രണ്ടു മടങ്ങ് ഫലം ഉണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ രണ്ടു സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ‘നാഷണല്‍ ലോന്‍ജിറ്റ്യൂഡിനല്‍ സര്‍വ്വേ ഇഫ് അഡോളസെന്റ് റ്റു അഡള്‍ട്ട് ഹെല്‍ത്തിന്റെ’ പടിപടിയായുള്ള നിരീക്ഷണങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നുമാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ദൈവ വിശ്വാസവുമായുള്ള ആഭിമുഖ്യത്തിന്റെ ശരാശരി നിലവാരം 1.0 നിരക്കില്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ വിഷാദരോഗം 11 ശതമാനം വരെ കുറയ്ക്കുവാന്‍ സാധിക്കുമെന്ന്‍ അമേരിക്കന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ഫ്രൂവിര്‍ത്ത് അവകാശപ്പെട്ടു. ഇന്ന്‍ മനോരോഗ ചികിത്സാ രംഗത്തും മതത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ വിഷാദരോഗത്തിന്റെ തോതിലുള്ള വര്‍ദ്ധനവ് ഭയപ്പെടുത്തുന്നതാണെന്ന് ഫ്രൂവിര്‍ത്ത് പറയുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ സ്കൂള്‍ ക്ലബ്ബുകളിലേയോ, അത്ലറ്റിക്സിലേയോ പങ്കാളിത്തമൊന്നും മതാഭിമുഖ്യം നല്‍കുന്നത്ര ഗുണം ചെയ്യില്ലെന്നും, ഒറ്റപ്പെടല്‍ നേരിടുന്ന കൗമാരക്കാരെ സംബന്ധിച്ചിടത്തോളം ദേവാലയവും ദേവാലയ കാര്യങ്ങളും പുതു പ്രതീക്ഷയേകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അമേരിക്കയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ വിഷാദവും, ആത്മഹത്യാ പ്രവണതയും ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരികയാണ്. 45,000 ത്തോളം ആളുകളാണ് 2016-ല്‍ അമേരിക്കയില്‍ ആത്മഹത്യ ചെയ്തത്. 1995-ലെ കണക്കുമായി താരതമ്യം ചെയ്യൂമ്പോള്‍ 25% വര്‍ദ്ധനവാണിത്.
Image: /content_image/News/News-2019-08-29-09:42:06.jpg
Keywords: സര്‍വ്വേ, പഠനഫല