Contents

Displaying 10781-10790 of 25160 results.
Content: 11095
Category: 1
Sub Category:
Heading: ഭ്രൂണഹത്യ അനുകൂല പരാമർശം ഒഴിവാക്കി ജി7 രാജ്യങ്ങള്‍
Content: വാഷിംഗ്ടണ്‍ ഡി.സി: ഏറ്റവും വലിയ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിയില്‍ നേതാക്കള്‍ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ പ്രസ്താവനയില്‍ നിന്ന് ഭ്രൂണഹത്യ അനുകൂല പരാമർശം ഒഴിവാക്കി. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന നിലപാടുകൾ പത്രക്കുറിപ്പിൽ ഉൾപ്പെടുത്തണമെന്ന ജി7 ഉപദേശക സമിതിയുടെ നിർദ്ദേശമാണ് രാഷ്ട്രത്തലവന്മാർ തള്ളിയത്. തങ്ങളുടെ നിർദേശത്തിൽ ഭ്രൂണഹത്യ മൗലിക അവകാശമാണെന്നും, ലിബറൽ ഭ്രൂണഹത്യ നയങ്ങൾ പിന്തുടരുന്ന കാനഡ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും ഉപദേശക സമിതി പ്രസ്താവിച്ചിരിന്നു. ഭ്രൂണഹത്യയെ ഒരു വൈദ്യശാസ്ത്ര രീതിയായി കാണണമെന്നും, നിയമ ബന്ധിതമായി കാണരുതെന്നുമുളള വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നിർദേശത്തോട് ഒത്തു പോകുന്നതാണ് തങ്ങളുടെ നിർദ്ദേശങ്ങളെന്നും അവർ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലേ പുറത്തുവന്ന പ്രസ്താവനയിലാണ് ഭ്രൂണഹത്യ അനുകൂല പ്രസ്താവന ഒഴിവാക്കിയത്. കഴിഞ്ഞ വർഷം ജി7 അധ്യക്ഷ പദവി കാനഡ വഹിച്ചിരുന്ന സമയത്താണ് ഉപദേശക സമിതിക്ക് രൂപം നൽകുന്നത്. ഭ്രൂണഹത്യ അനുകൂല ഫെമിനിസ്റ്റ് സംഘടനകളടക്കമുള്ള വിവിധ ഗ്രൂപ്പുകള്‍ തങ്ങളുടെ ആവശ്യങ്ങൾ ഔദ്യോഗിക പത്രക്കുറിപ്പിൽ നിന്നും ഒഴിവാക്കിയതിൽ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ജി7-ല്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ സാന്നിധ്യമാണ് ഭ്രൂണഹത്യ പോലുള്ള വിഷയങ്ങളിൽ മൗനം പാലിക്കാൻ രാഷ്ട്ര തലവൻമാരെ പ്രേരിപ്പിച്ചതെന്നാണ് നയതന്ത്ര വിദഗ്ധരുടെ നിരീക്ഷണം. യുഎസിനു പുറമെ കാന‍ഡ, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങളാണു ജി 7 അംഗങ്ങൾ.
Image: /content_image/News/News-2019-09-02-08:41:01.jpg
Keywords: രാജ്യ
Content: 11096
Category: 1
Sub Category:
Heading: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും വിശ്വാസവും: ചര്‍ച്ചയുമായി യൂറോപ്യന്‍ കത്തോലിക്ക കോണ്‍ഫറന്‍സ്
Content: സീബര്‍ഗ്: പത്താമത് അന്താരാഷ്‌ട്ര യൂറോപ്യന്‍ കത്തോലിക്ക ചൈന കോണ്‍ഫറന്‍സില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും വിശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു. ജര്‍മ്മനിയിലെ സീബര്‍ഗിലുള്ള കത്തോലിക്ക സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (KSI) ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ നടന്ന കോണ്‍ഫറന്‍സ് പരിസ്ഥിതിയെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ ‘ലൗദാത്തോ സി’ എന്ന ചാക്രിക ലേഖനത്തേയും, സാങ്കേതിക ശാസ്ത്രത്തേയും ആസ്പദമാക്കിയായിരിന്നു. ഡിജിറ്റലൈസേഷന്‍, നിര്‍മ്മിതി ബുദ്ധി തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍, ‘ലൗദാത്തോ സി’ എന്നിവക്ക് പുറമേ ചൈനയിലെ കത്തോലിക്ക സഭ, വത്തിക്കാന്‍ - ചൈന കരാറിന്റെ ഭാവി ഫലങ്ങള്‍ തുടങ്ങിയവയും കോണ്‍ഫറന്‍സിന്റെ മുഖ്യ വിഷയങ്ങളായി. ഹോങ്കോങ്ങ്, ചൈന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള വിദഗ്ദര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഏഷ്യാ ന്യൂസിന്റെ ഡയറക്ടറായ ഫാ. ബര്‍ണാര്‍ഡോ സെര്‍വെല്ലേര ചൈനയുടെ മതപരമായ നയങ്ങളെക്കുറിച്ച് വിശദീകരണം നല്‍കി. ചൈനയുടെ വികസനത്തിന്റെയും സാങ്കേതിക പരിപൂര്‍ണ്ണതയുടെയും പശ്ചാത്തലത്തില്‍ പാപ്പയുടെ പ്രസ്താവനകള്‍ക്ക് ചൈനയിലുള്ള പ്രസക്തിയെക്കുറിച്ചും കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്തു. പ്രകൃതിയുടെ സംരക്ഷണത്തിലും മനുഷ്യ സ്വാതന്ത്ര്യത്തിലും ക്രൈസ്തവ വിശ്വാസത്തിനും മറ്റു മതങ്ങള്‍ക്കും വഹിക്കാവുന്ന പങ്കും കോണ്‍ഫറന്‍സിന്റെ വിഷയമായെന്ന്‍ ഫാ. ബര്‍ണാര്‍ഡോ സെര്‍വെല്ലേര പറഞ്ഞു.
Image: /content_image/News/News-2019-09-02-10:32:27.jpg
Keywords: ശാസ്ത്ര
Content: 11097
Category: 13
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന്‍ ഒരിക്കലും വ്യതിചലിച്ചിട്ടില്ല: ആസിയയുടെ ആദ്യ അഭിമുഖം പുറത്ത്
Content: ഒട്ടാവ, കാനഡ: വ്യാജ മതനിന്ദാക്കുറ്റത്തിന്റെ പേരില്‍ എട്ടു വര്‍ഷത്തോളം മരണവും കാത്ത് ജയിലില്‍ കഴിഞ്ഞതിനു ശേഷം ഈ വര്‍ഷം മോചിതയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ വനിത ആസിയാ ബീബി നല്‍കിയ ആദ്യ അഭിമുഖം പുറത്ത്. സഹനത്തിന്റെ കാലഘട്ടങ്ങളില്‍ തന്റെ ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു ഒരിക്കല്‍ പോലും വ്യതിചലിച്ചിട്ടില്ലെന്നും തന്റെ പെണ്‍മക്കള്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരിക്കല്‍ പോലും താന്‍ അവരുടെ മുന്നില്‍വെച്ച് കരഞ്ഞിട്ടില്ലെന്നും സണ്‍ഡേ ടെലിഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ ആസിയാ ബീബി പറഞ്ഞു. ജയില്‍ മോചിതയായയതിന് ശേഷം ആസിയ നല്‍കുന്ന ആദ്യത്തെ അഭിമുഖമാണിത്. പാക്കിസ്ഥാനിലെ മതനിന്ദാകുറ്റം പിന്‍വലിക്കണമെന്നും വ്യാജ മതനിന്ദയുടെ പേരില്‍ അന്യായമായി ജയിലില്‍ കഴിയുന്ന എല്ലാവരും മോചിപ്പിക്കപ്പെടുന്നതിനായി സര്‍വ്വശക്തന്‍ അവരെ സഹായിക്കട്ടെയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും ആസിയാ ബീബി പറഞ്ഞു. നിയമം ചുമത്തുന്നതിന് മുന്‍പ് ശരിയായ വിധത്തിലുള്ള അന്വേഷണം നടത്തുന്നതിനുള്ള സംവിധാനം ആവശ്യമാണ്. ശക്തമായ തെളിവുകളുടെ അഭാവത്തിലാണ് മതനിനിന്ദാക്കുറ്റം ചുമത്തുന്നതെന്നും ഇത് പിന്‍വലിക്കപ്പെടണമെന്നും ആസിയ പറഞ്ഞു. 2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. എന്നാല്‍ ഇതേ തുടര്‍ന്നു ഇസ്ലാമിക സംഘടനകള്‍ വന്‍ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആസിയാ ബീബിക്ക് ഒടുവില്‍ കാനഡ അഭയം നല്‍കുകയായിരുന്നു.
Image: /content_image/News/News-2019-09-02-12:01:26.jpg
Keywords: ആസിയ
Content: 11098
Category: 11
Sub Category:
Heading: ലഹരിക്കും വിഷാദ രോഗത്തിനുമെതിരെ പ്രാര്‍ത്ഥന ഉയര്‍ത്തി കൗമാരക്കാരുടെ 70 മൈല്‍ കാല്‍നട യാത്ര
Content: പോര്‍ട്ട്‌ലാന്‍ഡ്: തങ്ങളുടെ തലമുറയിലെ നിരവധി ജീവിതങ്ങളെ ബാധിച്ചിരിക്കുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, വിഷാദരോഗം, ആത്മഹത്യ എന്നിവക്കെതിരെ എഴുപതു മൈല്‍ നീണ്ട കാല്‍നട പ്രാര്‍ത്ഥനാ തീര്‍ത്ഥാടനവുമായി കൗമാരക്കാര്‍. അമേരിക്കന്‍ സംസ്ഥാനമായ മെയ്നെയിലെ പോര്‍ട്ട്‌ലാന്‍ഡ് നഗരത്തില്‍ നിന്നുള്ള പതിനൊന്ന് കൗമാരക്കാരാണ് തങ്ങളുടെ വിശ്വാസ സാക്ഷ്യം ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്തത്. ഓഗസ്റ്റ് 21നു മെയ്നെയിലെ ഓഗസ്റ്റായിലുള്ള സെന്റ്‌ മേരി ഓഫ് അസംപ്ഷന്‍ ദേവാലയത്തില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനം നാലു ദിവസങ്ങള്‍ക്ക് ശേഷം ബാങ്ങോര്‍ നഗരത്തിലെ സെന്റ്‌ ജോണ്‍ കത്തോലിക്ക ദേവാലയത്തിലാണ് സമാപിച്ചത്. ഓരോ ദിവസവും ജപമാലയും, കരുണ കൊന്തയും ഇതര പ്രാര്‍ത്ഥനകളും തുടര്‍ച്ചയായി ചൊല്ലിക്കൊണ്ടായിരുന്നു യാത്ര. തീര്‍ത്ഥാടനത്തിലുടനീളം സെമിത്തേരികള്‍ കാണുമ്പോഴൊക്കെ അവിടെ നിന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും ചൊല്ലുകയും ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കളുടെ മോക്ഷത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. പ്രത്യേക ആശീര്‍വ്വാദത്തോടെയായിരുന്നു ഓരോ ദിവസത്തെ യാത്രയും തുടങ്ങിയിരുന്നത്. തങ്ങളുടെ നിയോഗങ്ങളുടെ പ്രതീകമാണ് പതാകയിലെ വര്‍ണ്ണങ്ങളെന്നും, കക്കയുടെ പുറംതോട് വിശുദ്ധ യാക്കോബുമായി ബന്ധപ്പെട്ട ക്രിസ്തീയ തീര്‍ത്ഥാടനത്തിന്റെ അടയാളമാണെന്നും തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച പാട്രിക് കാര്‍ട്ടര്‍ എന്ന പതിനെട്ടുകാരന്‍ വിവരിച്ചു. തീര്‍ത്ഥാടനത്തിന് പോര്‍ട്ട്‌ലാന്‍ഡ് രൂപതയുമായി ബന്ധമൊന്നുമില്ലെങ്കിലും ദൈവനിയോഗവുമായി ബന്ധപ്പെട്ട് രൂപത സംഘടിപ്പിച്ച ഒരു പരിപാടി വഴിയാണ് ഈ കൗമാരക്കാര്‍ പരസ്പരം കണ്ടുമുട്ടുകയും തീര്‍ത്ഥാടനത്തിനുള്ള പദ്ധതിയിടുകയും ചെയ്തത്. തങ്ങളുടെ ജീവിതത്തേപ്പോലും നേരിട്ട് ബാധിച്ചിട്ടുള്ളതിനാലാണ് ലഹരിയുടെ അടിമത്വവും, വിഷാദരോഗവും, ആത്മഹത്യാ പ്രവണതയും പ്രാര്‍ത്ഥനാ നിയോഗമായി തിരഞ്ഞെടുത്തതെന്നും ദേശീയ ശരാശരിയില്‍ വളരെ ഉയര്‍ന്ന ആത്മഹത്യാ നിരക്കാണ് മെയ്നയിലേതെന്നും കാര്‍ട്ടര്‍ പറഞ്ഞു. ഭ്രൂണഹത്യയുടെ അവസാനത്തിനുവേണ്ടിയും തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവര്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു. ഭാവിയില്‍ ഈ തീര്‍ത്ഥാടനം കൂടുതല്‍ വിപുലീകരിക്കുവാനാണ് ഇവരുടെ പദ്ധതി.
Image: /content_image/News/News-2019-09-02-19:13:38.jpg
Keywords: കൗമാ
Content: 11099
Category: 18
Sub Category:
Heading: മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ റഷ്യയില്‍
Content: കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രഥമ റഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണു ബാവായുടെ റഷ്യന്‍ സന്ദര്‍ശനം. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ എക്‌സ്‌റ്റേണല്‍ അഫേഴ്‌സ് വിഭാഗം തലവന്‍ ബിഷപ്പ് ഹിലാരിയോണ്‍ന്റെയും ബിഷപ്പ് ഡയനിഷ്യൂന്റെയും നേതൃത്വത്തില്‍ ബാവയെ സ്വീകരിച്ചു. കാതോലിക്കാ ബാവായോടൊപ്പമുളള പ്രതിനിധിസംഘം മോസ്‌കോയിലെ മര്‍ത്തമറിയം മഠം, കത്തീഡ്രല്‍ ഓഫ് െ്രെകസ്റ്റ് ദി സേവിയര്‍, സെന്റ് സിറിള്‍ ചാപ്പല്‍, മെത്തോഡിയോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് എന്നിവ സന്ദര്‍ശിച്ചു. വരും ദിവസങ്ങളില്‍ കാതോലിക്കാ ബാവാ കിറില്‍ പാത്രിയര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തും. ബൈസന്റൈയിന്‍ ഓര്‍ത്തഡോക്‌സ് സഭകളും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും തമ്മില്‍ വിശ്വാസപരമായ കാര്യങ്ങളില്‍ വ്യത്യാസമില്ലെന്ന് നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ വ്യക്തമായിട്ടുള്ളതാണ്. 1976ല്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായും റഷ്യ സന്ദര്‍ശിച്ചിരുന്നു.
Image: /content_image/India/India-2019-09-03-00:22:00.jpg
Keywords: ഓര്‍ത്തഡോ
Content: 11100
Category: 18
Sub Category:
Heading: 'സി. എനേദിന ഫെസ്റ്റിനയെ രാജ്യത്തു നിന്ന്‍ പുറത്താക്കിയത് മനുഷ്യത്വരഹിതം'
Content: കോട്ടയം: ഒഡീഷയിലെ ഗജപതി ജില്ലയിലെ ആദിവാസികളുടെയും ദളിതരുടെയും ക്ഷേമത്തിനുവേണ്ടി അന്‍പത് വര്‍ഷത്തിലധികം സേവനം ചെയ്ത സ്പാനിഷ് കന്യാസ്ത്രി ഡോ. സി. എനേദിന ഫെസ്റ്റിന വീസ പുതുക്കിനല്‍കാതെ രാജ്യത്തുനിന്ന് പുറത്താക്കിയ വിദേശകാര്യ വകുപ്പിന്റെ നടപടി മനുഷ്യത്വരഹിതവും വിവേചനപരവുമാണെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി. പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി ജാതിമതവര്‍ഗ വ്യത്യാസമില്ലാതെ ക്ഷേമപ്രവര്‍ത്തനം നടത്തിയ കന്യാസ്ത്രീയെ പുറത്താക്കിയ നടപടി പിന്‍വലിച്ച് വിസ പുതുക്കി നല്‍കണമെന്നും കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് അഡ്വ.പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാ.ആന്റണി മുഞ്ഞോലി, എച്ച്.പി. ഷാബു, ഹെന്‍റി ജോണ്‍, ജിജി പേരകശേരി, അനില പീറ്റര്‍, നൈനാന്‍ ബിജോ തുളിശേരി, അഡ്വ.വി.വി. ഷാജി, സതീശ് മറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-09-03-00:28:36.jpg
Keywords: വിങ്ങിപ്പൊട്ടി
Content: 11101
Category: 18
Sub Category:
Heading: ദൈവത്തിന്റെ കാഴ്ചപ്പാടില്‍ എല്ലാവരും തുല്യര്‍: ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി
Content: കോട്ടയം: ദൈവത്തിന്റെ കാഴ്ചപ്പാടില്‍ എല്ലാവരും തുല്യരാണെന്നും ജാതിവര്‍ണ വിവേചനം നിയമനിര്‍മാണത്തിലൂടെയും ഉള്‍ക്കാഴ്ചയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഇതിനെ മറികടക്കാമെന്നും ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. കോട്ടയം സിഎംഎസ് കോളജ് ദ്വിശതാബ്ദി ആഘോഷത്തിനു പ്രൗഢഗംഭീരമായ സമാപനം കുറിച്ചു നടന്ന സമ്മേളനത്തിനെത്തിയതായിരിന്നു അദ്ദേഹം. ക്രിസ്ത്യാനി എന്ന നിലയില്‍ എല്ലാവരും നല്ല ഗുരുക്കന്മാരായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി തോമസ് ഐസക് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. സിഎംഎസ് കോളജ് മൈതാനത്തു നടന്ന സമ്മേളനത്തില്‍ ദ്വിശതാബ്ദി സുവനീര്‍ റിട്ട. ജസ്റ്റീസ് കെ.ടി. തോമസ്, എംജി യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ കുമാറിനു നല്കി പ്രകാശനം നിര്‍വഹിച്ചു. സിഎംഎസിന്റെ 200 വര്‍ഷത്തെ ചരിത്രം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി സംവിധായകന്‍ ജോഷി മാത്യു, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോനയ്ക്കു കൈമാറി പ്രകാശനം നിര്‍വഹിച്ചു. എന്‍എസ്എസ് യൂണിറ്റ് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കൈമാറി. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു റവ.ഫിലിപ് ലീക്ക് മഹാത്മാഗാന്ധി അയച്ച കത്ത് ആലേഖനം ചെയ്ത ഫലകം കോളജ് ബര്‍സാര്‍ റവ. ജേക്കബ് ജോര്‍ജ് ആര്‍ച്ച്ബിഷപ്പിനു കൈമാറി. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു.
Image: /content_image/India/India-2019-09-03-00:37:29.jpg
Keywords: വെല്‍ബി
Content: 11102
Category: 11
Sub Category:
Heading: പൈശാചികത: ഹാരി പോട്ടര്‍ ലൈബ്രറിയിൽ നിന്നും ഒഴിവാക്കി കത്തോലിക്ക സ്കൂൾ
Content: ടെന്നസി: ഹാരി പോട്ടർ പുസ്തകങ്ങൾ നീക്കം ചെയ്തുകൊണ്ട് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുള്ള കത്തോലിക്കാ സ്കൂളിലെ ലൈബ്രറി. നാഷ്വില്ലെ സെന്റ് എഡ്വേർഡ് സ്കൂളിന്റെ അജപാലന പദവി വഹിക്കുന്ന ഫാ. ഡാൻ റീഹിലാണ് ഹാരി പോട്ടർ പുസ്തകങ്ങൾക്കെതിരെ ശക്തമായ നിലപാടുകളെടുത്തത്. ഭൂതോച്ചാടകരുമായും, വത്തിക്കാനുമായും കൂടിയാലോചിച്ചതിനു ശേഷമാണ് 7 വാല്യങ്ങളുള്ള ഹാരി പോട്ടർ പരമ്പരയിലെ പുസ്തകങ്ങൾ തങ്ങളുടെ ലൈബ്രറിയിൽ നിന്നും നിരോധിക്കാൻ ഫാദർ ഡാൻ റീഹിൽ തീരുമാനമെടുക്കുന്നത്. തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കുട്ടികളുടെ മാതാപിതാക്കൾക്ക് ഫാ. ഡാൻ ഇമെയിൽ സന്ദേശവുമയച്ചിട്ടുണ്ട്. ഇന്ദ്രജാലത്തെ നല്ലതും, ചീത്തയുമായി വേർതിരിച്ചു കാണുന്നതു തന്നെ ഒരു കൗശല പൂർണമായ തെറ്റിദ്ധാരണ സൃഷ്ടിക്കലാണെന്നും അദ്ദേഹം പറയുന്നു. പുസ്തകത്തിൽ പറയുന്ന മന്ത്രങ്ങൾ, യഥാർത്ഥത്തിലുള്ളവയാണെന്നാണ് ഫാ. ഡാൻ റീഹിൽ പറയുന്നത്. ഇതു വായിക്കുന്ന മനുഷ്യർ പൈശാചിക ശക്തികളുടെ സാന്നിധ്യത്തിന് അടിമപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാരിപോട്ടർനെ പറ്റി കത്തോലിക്കാസഭയ്ക്ക് ഔദ്യോഗികമായ ഒരു പ്രബോധനമില്ലാത്തതിനാൽ പ്രസ്തുത വിഷയത്തെ സംബന്ധിച്ച് ഫാ. ഡാൻ റീഹിൽ തന്നെയായിരിക്കും അവസാനവാക്ക് പറയുന്നതെന്ന് നാഷ്വില്ലെയിലെ കത്തോലിക്കാ സ്കൂളുകളുടെ മേൽനോട്ടം നിർവഹിക്കുന്ന റബേക്ക ഹാമൽ പറഞ്ഞു. സ്കൂളിൽ പുതിയ ലൈബ്രറി ആരംഭിച്ചപ്പോഴാണ് ഇപ്പോഴുള്ള പുസ്തകങ്ങളെ പറ്റി ഒന്നുകൂടി വിശകലനം ചെയ്യാൻ അധ്യാപകർ തീരുമാനമെടുത്തതെന്നും റബേക്ക പറഞ്ഞു. ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ പൈശാചിക സ്വാധീനത്തിനു വഴിവെക്കുമെന്ന് ലോക പ്രശസ്ത ഭൂതോച്ചാടകന്‍ ഫാ. ഗബ്രിയേല്‍ അമോര്ത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരിന്നു.
Image: /content_image/News/News-2019-09-03-00:51:46.jpg
Keywords: ഹാരി, പൈശാ
Content: 11103
Category: 1
Sub Category:
Heading: നോക്കിലെ മരിയന്‍ ദേവാലയത്തിലെ രോഗശാന്തിക്ക് സഭയുടെ അംഗീകാരം
Content: ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായി മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ നടന്ന അത്ഭുത രോഗശാന്തിക്ക് സഭയുടെ അംഗീകാരം. മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടിലെ പ്രസിദ്ധമായ നോക്കിലെ മരിയന്‍ ദേവാലയം സന്ദര്‍ശിച്ച മാരിയോണ്‍ കാരള്‍ എന്ന സ്ത്രീക്ക് ലഭിച്ച അത്ഭുത രോഗശാന്തി വൈദ്യശാസ്ത്രത്തിനു അതീതമാണെന്നാണ് ഐറിഷ് സഭ അംഗീകരിച്ചിരിക്കുന്നത്. ദീര്‍ഘകാലമായി രോഗിയായിരുന്ന മാരിയോണ്‍ അത്ഭുതകരമായി സുഖം പ്രാപിച്ചത് ഈ പുണ്യസ്ഥലത്ത് നടത്തിയ തീര്‍ത്ഥാടനത്തിലൂടെയാണെന്ന വസ്തുത അംഗീകരിക്കുന്നുവെന്നാണ് മാരിയോണിന്റെ അത്ഭുതരോഗശാന്തിയെ അംഗീകരിച്ചുകൊണ്ട് അര്‍ദായിലേയും, ക്ലോണ്‍മാങ്കോയിസിലേയും മെത്രാനായ ഫ്രാന്‍സിസ് ഡഫിയുടെ പ്രതികരണം. പ്രഖ്യാപന സമയത്ത് മാരിയോണും അവിടെ ഉണ്ടായിരുന്നു. ദൈവം ഉണ്ടെന്നും ദൈവത്തിനു ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നതെന്നു അയര്‍ലണ്ടിലെ വെസ്റ്റ്‌മീത്ത് കൗണ്ടിയിലെ അത്ലോണ്‍ നിവാസി കൂടിയായ മാരിയോണ്‍ കാരള്‍ പ്രതികരിച്ചു. ജീവിത ദു:ഖങ്ങള്‍ക്ക് പരിഹാരവും, രോഗശാന്തിയും തേടി അനേകര്‍ എത്തുന്ന മാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ നോക്കിലെ മരിയന്‍ ദേവാലയത്തില്‍ 1989-ലാണ് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കിയിരുന്ന മാരിയോണ്‍ എത്തിച്ചേര്‍ന്നത്. ഒരു കണ്ണിനു പൂര്‍ണ്ണമായും മറ്റേകണ്ണിന് ഭാഗികമായും മാത്രമേ അവര്‍ക്ക് കാഴ്ച ഉണ്ടായിരുന്നുള്ളൂ. നടക്കുവാന്‍ കഴിയാത്തതിനാല്‍ സ്ട്രെച്ചറിലാണ് അവരെ ബസലിക്കയിലെ രോഗശാന്തി ശുശ്രൂഷക്കായി എത്തിച്ചത്. ദേവാലയത്തില്‍ ആശീര്‍വ്വാദ സമയത്ത് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയില്‍ സൌഖ്യാനുഭവം ഉണ്ടാകുകയായിരിന്നു. ഉടന്‍തന്നെ സ്ട്രെച്ചറില്‍ ചാടി നിലത്തിറങ്ങിയ താന്‍ വേദനയോ ബുദ്ധിമുട്ടോ കൂടാതെ തറയിലൂടെ നടന്നുവെന്ന് മാരിയോണ്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാരിയോണിന് ലഭിച്ച രോഗശാന്തി അവളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു. മാരിയോണിന് പുറമേ നിരവധി പേര്‍ അവളില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രോഗശാന്തി വൈദ്യശാസ്ത്രത്തിന്റെ വിശദീകരണങ്ങള്‍ക്കു അപ്പുറത്താണെന്ന് സഭ ഔദ്യോഗികമായി അംഗീകരിച്ചുവെന്നാണ് തുവാം അതിരൂപതയുടെ മെത്രാനായ മൈക്കേല്‍ നിയറി പറഞ്ഞത്. സാധാരണഗതിയില്‍ ഇത്തരം സാഹചര്യങ്ങള്‍ വളരെ ജാഗ്രതയോടെയാണ് സഭ ഇടപെടാറുറുള്ളത്. അത്ഭുതം സംഭവിച്ച് മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ രോഗശാന്തി അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത വ്യക്തമാക്കുന്നതായും ഇക്കാലയളവില്‍ നടത്തിയ മെഡിക്കല്‍ പരിശോധനകളെല്ലാം തന്നെ ഈ രോഗശാന്തിക്ക് വൈദ്യശാസ്ത്രപരമായ വിശദീകരണമൊന്നുമില്ലെന്നാണ് പറഞ്ഞിരിക്കുന്നതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Image: /content_image/News/News-2019-09-03-12:48:43.jpg
Keywords: മരിയ, മാതാവ
Content: 11104
Category: 14
Sub Category:
Heading: വൈദികരുടെ ഉയിര്‍പ്പാട്ട് നവമാധ്യമങ്ങളില്‍ വൈറല്‍
Content: കൊച്ചി: പ്രളയത്തെ മലയാളി സമൂഹം അതിജീവിച്ചതിന്റെ ത്യാഗങ്ങള്‍ ഉള്‍ച്ചേര്‍ത്തുക്കൊണ്ട് എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികർ ഒരുക്കിയ ഉയിർപ്പാട്ട് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. അതിരൂപതയിലെ മാധ്യമ വിഭാഗമായ പിൽഗ്രിംസ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലുള്ള ദി ട്വൽവ് ബാൻഡിലെ പന്ത്രണ്ടോളം വൈദികരാണ് ഹൃദയ സ്പര്‍ശിയായ ഗാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രളയജലത്തിൽ നിന്നും കരകയറാൻ സഹായിച്ചവരെ കോർത്തിണക്കിയാണ് പാട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്കായി തൻ്റെ കടയിലെ വസ്ത്രങ്ങൾ പൂര്‍ണ്ണമായും നൽകിയ നൗഷാദിന്റെ വാക്കുകളിലൂടെയാണ് ഗാനം ആരംഭിക്കുന്നതെന്നും സാർവത്രിക സ്നേഹത്തെയാണ് ഈ പാട്ട് ഓർമപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഫാ. ജയിംസ് തൊട്ടിയിൽ, ഫാ. ജേക്കബ് കോറോത്ത് എന്നിവർ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന പാട്ടിനായി വരികളെഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും ഫാ.നിബിൻ കുരിശിങ്കലാണ്. ഫാ.എബി ഇടശ്ശേരി, ഫാ.ചെറിയാൻ നേരേവീട്ടിൽ, ഫാ.മെൽവിൻ ചിറ്റിലപ്പിള്ളി എന്നിവർ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗിറ്റാര്‍ സുമേഷ് പരമേശ്വറും കീറ്റാര്‍ ഫാ.ജാക്സൺ സേവ്യറും വയലിൻ ഫാ.എബി ഇടശ്ശേരിയും ഹാര്‍മോണിയം ഫാ.സജോ പടയാട്ടിയും തബല ഫാ.ജൂബി കളത്തിപ്പറമ്പിലുമാണ് വായിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിജോ എബ്രഹാമും എഡിറ്റിങ് ഫാ.ജേക്കബ് കോറോത്തും നിര്‍വ്വഹിച്ചിരിക്കുന്നു.
Image: /content_image/News/News-2019-09-03-14:42:37.jpg
Keywords: വൈറ