Contents
Displaying 10791-10800 of 25160 results.
Content:
11105
Category: 9
Sub Category:
Heading: സ്വർല്ലോക രാജ്‌ഞിയുടെ മാധ്യസ്ഥം തേടി രണ്ടാം ശനിയാഴ്ച കൺവെൻഷൻ 14 ന്: ആർച്ച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി പങ്കെടുക്കും; മരിയ ഭക്തിയുടെ സുവിശേഷവുമായി ഫാ. സോജി ഓലിക്കലും സെഹിയോനും
Content: ബർമിംങ്‌ഹാം: പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ ദൈവപരിപാലനയുടെ അതിശക്തവും പ്രകടവുമായ അനുഗ്രഹങ്ങളും വിടുതലുകളും ജീവിതനവീകരണവും സാധ്യമായിക്കൊണ്ടിരിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇത്തവണ മാതൃസ്നേഹത്തിന്റെ കൃപാവർഷത്തിനൊരുങ്ങി സെപ്റ്റംബർ 14 ന് നടക്കും.ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും. ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി കൺവെൻഷനിൽ പങ്കെടുക്കും. നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോൾ അതിന്റെ പിന്നിൽ ഉപകരണമാക്കി ദൈവം വളർത്തുന്ന സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന , ദേശഭാഷാ വ്യത്യാസമില്ലാതെ നിരവധിപേർ പങ്കെടുക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിൽ ഇത്തവണ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ ഷാജി ജോർജ് ,ബ്രദർ ജോൺസൻ ജോസഫ്, സൂര്യ ജോൺസൻ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു. ഇതിന്റെ പുതിയ ലക്കം ഇത്തവണ ലഭ്യമാണ്. കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ മാസത്തിലെ കൺവെൻഷനായി സെപ്റ്റംബർ 14 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ 07506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267
ജോബി ഫ്രാൻസിസ് 07588 809478.
Image: /content_image/Events/Events-2019-09-04-04:16:29.jpg
Keywords: സോജി

11106
Category: 1
Sub Category:
Heading: ഇന്തോനേഷ്യന്‍ കർദ്ദിനാളിന്റെ നിയമനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഭരണകൂടവും മുസ്ലിം നേതാക്കളും
Content: ജക്കാര്‍ത്ത: കര്‍ദ്ദിനാളുമാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്തോനേഷ്യന്‍ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് സുഹാരിയോയുടെ നിയമനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇസ്ളാമിക നേതാക്കളും രാഷ്ട്രീയ നേതൃത്വവും. നിയമനത്തില്‍ ഭരണകൂട നേതൃത്വവും അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. മതകാര്യങ്ങളുടെ ചുമതലയുള്ള ഇന്തോനേഷ്യൻ മന്ത്രിയായ ലുക്മാൻ ഹക്കീം സെയ്ഫുദ്ദീനാണ് ആർച്ച് ബിഷപ്പിന് ആദ്യമായി ആശംസ അറിയിച്ച് രംഗത്തെത്തിയത്. മുഹമ്മദീയ എന്ന മുസ്ലിം മിതവാദി സംഘടനയുടെ മുൻ അമരക്കാരനും, ഇസ്ലാമിക പണ്ഡിതനുമായ അഹമ്മദ് സൈഫി മാരിഫിയും അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. പുതിയ ജോലിക്കായി, തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന് ഭാവുകങ്ങൾ നേരുന്നവെന്ന് അദ്ദേഹം ആശംസിച്ചു. 1990-കളിൽ യോഗ്യകർത്തയിലെ രണ്ട് വ്യത്യസ്ത സർവ്വകലാശാലകളിൽ പഠിപ്പിക്കുന്ന സമയം മുതൽ ഇരുവരും ദൃഢമായ സൗഹൃദമാണ് വളർത്തിക്കൊണ്ടുവന്നിരിന്നത്. ജക്കാർത്ത ആർച്ച് ബിഷപ്പായിരുന്ന സമയത്തെ അനുഭവപാടവം കൊണ്ട് മികച്ച രീതിയിൽ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാൻ സുഹാരിയോക്ക് സാധിക്കുമെന്ന് അഹമ്മദ് സൈഫി മാരിഫ് പ്രത്യാശ പ്രകടിപ്പിച്ചു. കര്‍ദ്ദിനാള്‍ നിയമനത്തില്‍ രാജ്യത്തെ ക്രൈസ്തവ വിശ്വാസികളും അതീവ സന്തോഷത്തിലാണ്. ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് സുഹാരിയോ കത്തോലിക്കാ നേതൃത്വത്തിന് ഒരു മികച്ച ഉദാഹരണമാണെന്നും, അദ്ദേഹത്തിന്റെ നിയമനം രാജ്യം മുഴുവനും അഭിമാനിക്കാൻ വക നൽകുന്നതാണെന്നും ഇന്തോനേഷ്യയിലെ, സഭകളുടെ കൂട്ടായ്മയുടെ (രാജ്യത്തെ ഏറ്റവും വലിയ പ്രൊട്ടസ്റ്റൻറ് സംഘടന) ജനറൽ സെക്രട്ടറി റവ. ഗോമാർ ഗുൾട്ടം പറഞ്ഞു. അറുപത്തിയൊന്‍പതുകാരനായ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ്, ഇന്തോനേഷ്യന്‍ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ്.
Image: /content_image/News/News-2019-09-04-04:52:50.jpg
Keywords: ഇന്തോനേ

11107
Category: 18
Sub Category:
Heading: അർത്തുങ്കൽ - വേളാങ്കണ്ണി കെഎസ്‌ആര്‍ടിസി സര്‍വ്വീസിന് ആരംഭം
Content: ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തീരദേശവാസികളുടെ ദീർഘ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ അർത്തുങ്കൽ ബസലിക്കയെയും വേളാങ്കണ്ണി ബസലിക്കയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിന് ആരംഭം. അർത്തുങ്കൽ ബസലിക്ക ദേവാലയ അങ്കണത്തിൽവച്ചു നടന്ന ചടങ്ങില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രനാണ് ബസ് ഫ്ലാഗ് ഓഫ്ചെയ്തത്. ആലപ്പുഴ എം.പി. ശ്രീ.എ.എം. ആരിഫ്, ബസലിക്ക റെക്ട്ര്‍ ഫാ. ക്രിസ്റ്റഫര്‍ അര്‍ഥശേരിയില്‍ എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരുന്നു. കൂടാതെ രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അർത്തുങ്കൽ പള്ളിയിൽ നിന്നും എല്ലാ ദിവസവും വൈകുന്നേരം 03:30 മണിക്ക് തിരിച്ച് പിറ്റേ ദിവസം രാവിലെ 07:55ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 04:15ന് തിരിച്ച് പിറ്റേ ദിവസം രാവിലെ എട്ടുമണിക്ക് അർത്തുങ്കൽ വഴി ചേർത്തലയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ട്രിച്ചി, തഞ്ചാവൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കും ഈ സര്‍വീസ് പ്രയോജനപ്രദമാണ്.
Image: /content_image/India/India-2019-09-04-05:09:58.jpg
Keywords: വേളാങ്ക

11108
Category: 10
Sub Category:
Heading: ഇന്റര്‍നെറ്റിനല്ല, മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥനക്കാണ് സമയം ചെലവഴിക്കേണ്ടത്: മൈക്ക് പെൻസ്
Content: വിർജീനിയ: പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് വീണ്ടും രംഗത്ത്. ഇന്‍റർനെറ്റിലല്ല, മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥനയിലാണ് കൂടുതൽ സമയം ചെലവഴിക്കേണ്ടതെന്ന് വൈസ് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന ക്രിസ്തീയ സംഘടനയായ 'അലിയന്‍സ് ഡിഫൻറിംഗ് ഫ്രീഡം' (എ.ഡി.എഫ്) സംഘടനയുടെ സംഗമത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. രാഷ്ട്രീയത്തിന് അതീതമായി പെൻസ് ഉയര്‍ത്തിപ്പിടിക്കുന്ന ക്രിസ്തീയ മൂല്യങ്ങള്‍ക്കെതിരെ ഉയരുന്ന വിമർശനങ്ങളോടുള്ള പ്രതികരണമെന്തെന്ന എഡിഎഫ് പ്രസിഡന്റ് മൈക്കിൾ ഫാരിസിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പെൻസിന്റെ പ്രസ്താവന. ക്രൈസ്തവരെന്ന നിലയില്‍ സ്നേഹിതരേയും ശത്രുക്കളെയും സ്നേഹിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് നാം. രാഷ്ട്രീയത്തില്‍ ഇതിനു വലിയ വ്യാപ്തിയാനുള്ളതെന്നും ക്ഷമയാണ് ഏറ്റവും വലിയ സമ്മാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ക്രിസ്തീയ വിശ്വാസം പൊതുവേദികളില്‍ പരസ്യമായി പ്രഘോഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് പെന്‍സ്. ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള ധാര്‍മ്മിക മൂല്യച്യുതികള്‍ക്ക് എതിരെ ശക്തമായി സ്വരമുയര്‍ത്തുന്ന അദ്ദേഹം ബൈബിള്‍ വാക്യങ്ങള്‍ തന്റെ പ്രസംഗങ്ങളില്‍ പരാമര്‍ശിക്കാറുണ്ടെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.
Image: /content_image/News/News-2019-09-04-05:41:01.jpg
Keywords: വൈസ് പ്രസി, മൈക്ക്

11109
Category: 18
Sub Category:
Heading: 'മാധ്യമങ്ങൾ സമര്‍പ്പിത ജീവിതത്തിന്റെ മഹനീയത മറക്കരുത്'
Content: കൊച്ചി: സമർപ്പിത ജിവിതം തെരഞ്ഞെടുത്ത ലക്ഷക്കണക്കിന് കത്തോലിക്ക സഭയിലെ സന്യാസിനിമാർ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെയും നന്‍മകളെയും മറച്ചുപിടിച്ചു ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയർത്തിപ്പിടിച്ചു സന്യാസ സമൂഹത്തെ അവഹേളിക്കുവാൻ ശ്രമിക്കുന്നതു അപലപനീയമാണെന്ന് കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്. വ്രതങ്ങൾ സമർപ്പിത ജീവിതത്തിന്റെ അടിസ്ഥാനം ആണെന്നുള്ള അടിസ്ഥാന തത്വം എഴുത്തുകാരും പത്രങ്ങളും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ മാധ്യമങ്ങൾ നാടിന്റെ സ്വാതന്ത്രത്തിനും വളർച്ചയ്ക്കും മത സൗഹാർദ്ദത്തിനും വേണ്ടി പ്രവർത്തിച്ച പാരമ്പര്യം ഉണ്ട്. മനുഷ്യ മനസ്സുകളെ മൂല്യങ്ങളിൽ ഒരുമിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടത്. ആശയങ്ങളുടെ മാലിന്യങ്ങൾ വാരിവിതറുവാൻ പക്വതയുള്ള പത്രാധിപന്മാരും പത്രപ്രവർത്തകരും ശ്രമിക്കാറില്ല. കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ കാരുണ്യ മേഖലകളിലെല്ലാം മികച്ച സേവനം കാഴ്ചവെച്ച ക്രിസ്തവരെ മനപ്പൂർവം അവഹേളിക്കുവാനുള്ള നീക്കങ്ങൾ വിഷമങ്ങൾ സൃഷ്ടിക്കുന്നു. രഹസ്യമായി നിലപാടുകൾ എടുത്തവർ ഇപ്പോൾ അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്നതായി കാണുന്നു. സന്യാസത്തിനും ആശ്രമജീവിതത്തിനും വലിയ പ്രാധാന്യം നൽകുന്ന സംസ്കാരമാണ് ഭാരതത്തിനുള്ളത്. കേരളത്തിലും അതിന് നല്ല വേരുകൾ ഉണ്ട്. സമർപ്പിത ജിവിതം തെരഞ്ഞെടുത്ത ലക്ഷക്കണക്കിന് സന്യാസിനിമാർ കത്തോലിക്ക സഭയിലുണ്ട്. അവരുടെ മികച്ച സേവനം വിദ്യാഭ്യാസ ആരോഗ്യ കാരുണ്യ രംഗങ്ങളിൽ കേരള ജനത അനുഭവിക്കുണ്ട്. എന്നിട്ടും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയർത്തിപ്പിടിച്ചു ഒരു സമൂഹത്തെ അവഹേളിക്കുവാൻ ശ്രമിക്കുന്നതിൽ ഏറെ വേദനിക്കുന്നു, ശക്തമായി പ്രതിഷേധിക്കുന്നു. ആശ്രമ ജീവിതത്തിന്റെ അന്തസ്സ് സമൂഹം ആദരവോടെ കാണുന്നു. എന്നാൽ വേറിട്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ സ്വതന്ത്രമായി ചിന്തിക്കുന്നവരായി കാണാതെ, ആശ്രമജീവിതത്തിന്റെ അദ്ധ്യാത്മികതയെ നശിപ്പിക്കുന്ന പ്രവണത പുലർത്തരുത്. വ്രതങ്ങൾ സമർപ്പിത ജീവിതത്തിന്റെ അടിസ്ഥാനം ആണെന്നുള്ള അടിസ്ഥാന തത്വം എഴുത്തുകാരും പത്രങ്ങളും മറക്കരുത്. ദാരിദ്രം, അനുസരണം, എന്നിവയെല്ലാം സമർപ്പിത ജീവിതത്തിന്റെ ഭാഗമാണെന്നു അറിയാത്തവർ അത് മനസ്സിലാക്കുവാൻ ശ്രമിക്കണം. സമർപ്പിത ജിവിതം ഒറ്റയ്ക്കല്ല ഒരുമിച്ചാണ്. അത് ദൈവത്തിനും സമൂഹത്തിനുവേണ്ടിയും ആണ്. മാധ്യമങ്ങൾ അതിന്റെ മഹനീയ ദൗത്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2019-09-04-07:34:38.jpg
Keywords: കെസിബിസി

11110
Category: 1
Sub Category:
Heading: ആദ്യ വിശുദ്ധനായുള്ള കാത്തിരിപ്പിനിടെ ബംഗ്ലാദേശില്‍ പുസ്തക പ്രകാശനം
Content: ധാക്ക: ബംഗ്ലാദേശിന്റെ ചരിത്രത്തിലാദ്യമായി വിശുദ്ധ പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന ധാക്കയിലെ മുന്‍ മെത്രാപ്പോലീത്തയും ഹോളിക്രോസ് സഭാംഗവുമായ ആര്‍ച്ച് ബിഷപ്പ് തിയോടോണിയൂസ് അമല്‍ ഗാംഗുലിയുടെ സ്മരണാര്‍ത്ഥമുള്ള പുസ്തകം പ്രകാശനം ചെയ്തു. മെത്രാപ്പോലീത്തയുടെ നാല്‍പ്പത്തിരണ്ടാമത് ചരമവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 2-ന് ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ച് നടന്ന ചടങ്ങില്‍ കര്‍ദ്ദിനാള്‍ പാട്രിക് ഡി റൊസാരിയോയാണ് 'ദൈവദാസന്‍ തിയോടോണിയൂസ് അമല്‍ ഗാംഗുലി: ബംഗ്ലാദേശ് സഭയുടെ അഭിമാനം' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. 789 പേജുള്ള പുസ്തകം ബംഗ്ലാദേശിലെ കത്തോലിക്ക സഭ തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. മെത്രാപ്പോലീത്തയുടെ കബറടിത്തിങ്കല്‍ പ്രാര്‍ത്ഥിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്ത ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാനയും, ദൈവദാസന്‍ ഗാംഗുലിയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. നൂറുകണക്കിന് വിശ്വാസികളാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള കത്തോലിക്ക സഭയുടെ വരവ്, മെത്രാപ്പോലീത്തയുടെ ജീവിതത്തിലേയും, പ്രവര്‍ത്തന മേഖലയിലേയും സുപ്രധാന സംഭവങ്ങള്‍, അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവര്‍ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ എന്നിവയാണ് പുസ്തകത്തില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ ഫലമാണ് പുസ്തകമെന്ന് എഡിറ്ററായ സുനില്‍ പെരേര പറയുന്നു. 1920-ല്‍ ധാക്കയിലെ ഹഷ്നാബാദിലെ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഇടവകയിലാണ് മോണ്‍. ഗാംഗുലി ജനിച്ചത്. 1965-ല്‍ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം 1960-ല്‍ ധാക്കയിലെ സഹായ മെത്രാനായി അഭിഷിക്തനായി. 1965-ലാണ് അദ്ദേഹം ധാക്കയിലെ മെത്രാപ്പോലീത്തയാകുന്നത്. എളിമയും, ലാളിത്യവും, പാവങ്ങളോടുള്ള കരുണയും മൂലം അനേകര്‍ക്കു ക്രിസ്താനുഭവം പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1977-ല്‍ തന്റെ അന്‍പത്തിയേഴാമത്തെ വയസ്സില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നു അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. 1971-ല്‍ സ്വാതന്ത്ര്യം നേടിയ ബംഗ്ലാദേശിന്റെ സാമൂഹ്യമായ ഉന്നതിക്കും, യുവജനങ്ങളുടെ ഇടയിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ അദ്ദേഹത്തിന്റെ ജീവിത ദര്‍ശനം ഇന്നും അനേകരുടെ ഹൃദയങ്ങളില്‍ മായാത്ത ഓര്‍മ്മയാണ്. 2006-ലാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം വത്തിക്കാനിലെ നാമകരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന് നാമകരണം സംബന്ധിച്ച രേഖകള്‍ എല്ലാം തന്നെ കൈമാറിയിരിന്നു. വരും മാസങ്ങളില്‍ നാമകരണത്തെ സംബന്ധിച്ചു പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.
Image: /content_image/News/News-2019-09-04-09:39:23.jpg
Keywords: ബംഗ്ലാ

11111
Category: 1
Sub Category:
Heading: കന്ധമാൽ രക്തസാക്ഷികളുടെ സ്മരണയില്‍ ഒഡീഷയിലെ വിശ്വാസികൾ
Content: ഭുവനേശ്വർ: ഒഡീഷയിലെ കന്ധമാലില്‍ നടന്ന അതികഠിനമായ ക്രൈസ്തവ പീഡനത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ അയവിറക്കി ഭാരത സഭ. അനുസ്മരണ ദിനമായ ഓഗസ്റ്റ് 29ന് കട്ടക്ക് -ഭുവനേശ്വർ അതിരൂപതയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ശുശ്രുഷകളിൽ അരലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ക്രൈസ്തവ വിശ്വാസത്തിനു സാക്ഷ്യം വഹിച്ച കന്ധമാൽ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു വിശ്വാസം മുറുകെപ്പിടിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നു ദുരന്തത്തെ അതിജീവിച്ച പോൾ പ്രധാൻ പറഞ്ഞു. ദൈവം തന്റെ സ്വന്തം ഛായയിൽ സൃഷ്‌ടിച്ച മനുഷ്യർ പരസ്പരം വിശ്വാസത്തിന്റെ പേരിൽ അക്രമിക്കപെടുന്നത് വേദനാജനകമാണെന്നും ന്യുനപക്ഷങ്ങൾ വേട്ടയാടുമ്പോൾ അവരുടെ ഭയവും ആശങ്കയും ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്നും അതിരൂപത വികാരി ജനറാൾ ഫാ. പ്രദോഷ് ചന്ദ്ര നായക് പറഞ്ഞു. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേരെ അസഹിഷ്ണുത പ്രചരിപ്പിക്കുന്ന തീവ്ര സംഘടനകളെ ശക്തമായ ഭാഷയിലാണ് കാണ്ഡമാൽ ക്രൈസ്തവ സംഘടന അധ്യക്ഷൻ ബിപ്രോ ചാരിയൻ നായക് വിമര്‍ശിച്ചത്. മതേതര രാഷ്ട്രമായ ഭാരതത്തിൽ വിശ്വാസത്തിന്റെ പേരിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നവരെ ശിക്ഷിക്കാൻ ഭരണകൂടം മുൻകൈയെടുക്കണമെന്നും മതസ്വാതന്ത്ര്യം ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും സ്വതന്ത്രമായി വിശ്വാസം തിരഞ്ഞെടുക്കാനും ജീവിക്കാനും ഓരോത്തർക്കും അവകാശമുണ്ടായിരിക്കെ, രാജ്യത്തെ ന്യുനപക്ഷങ്ങളുടെ അവകാശ സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. 2008-ൽ ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പിന്നീട് നടന്ന കൂട്ടക്കൊലയിൽ നൂറ്റിയിരുപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ഭവനങ്ങളാണ് അന്ന് ആക്രമിക്കപ്പെട്ടത്. അന്നത്തെ ആക്രമണത്തില്‍ കന്യാസ്ത്രീ അടക്കമുള്ള നിരവധി ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിന്നു. വ്യാജ ആരോപണത്തിന്റെ നിഴലില്‍ ഇപ്പോഴും നീതി ലഭിക്കാതെ തടവറ വാസം അനുഭവിക്കുന്ന ക്രൈസ്തവരുണ്ട്.
Image: /content_image/News/News-2019-09-04-11:17:08.jpg
Keywords: കന്ധമാൽ

11112
Category: 1
Sub Category:
Heading: കന്ധമാൽ രക്തസാക്ഷികളുടെ സ്മരണയില്‍ ഭാരത സഭ
Content: ഭുവനേശ്വർ: ഒഡീഷയിലെ കന്ധമാലില്‍ നടന്ന അതികഠിനമായ ക്രൈസ്തവ പീഡനത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ അയവിറക്കി ഭാരത സഭ. അനുസ്മരണ ദിനമായ ഓഗസ്റ്റ് 29ന് കട്ടക്ക് -ഭുവനേശ്വർ അതിരൂപതയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ശുശ്രുഷകളിൽ അരലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ക്രൈസ്തവ വിശ്വാസത്തിനു സാക്ഷ്യം വഹിച്ച കന്ധമാൽ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു വിശ്വാസം മുറുകെപ്പിടിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നു ദുരന്തത്തെ അതിജീവിച്ച പോൾ പ്രധാൻ പറഞ്ഞു. ദൈവം തന്റെ സ്വന്തം ഛായയിൽ സൃഷ്‌ടിച്ച മനുഷ്യർ പരസ്പരം വിശ്വാസത്തിന്റെ പേരിൽ അക്രമിക്കപെടുന്നത് വേദനാജനകമാണെന്നും ന്യുനപക്ഷങ്ങൾ വേട്ടയാടുമ്പോൾ അവരുടെ ഭയവും ആശങ്കയും ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്നും അതിരൂപത വികാരി ജനറാൾ ഫാ. പ്രദോഷ് ചന്ദ്ര നായക് പറഞ്ഞു. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേരെ അസഹിഷ്ണുത പ്രചരിപ്പിക്കുന്ന തീവ്ര സംഘടനകളെ ശക്തമായ ഭാഷയിലാണ് കന്ധമാൽ ക്രൈസ്തവ സംഘടന അധ്യക്ഷൻ ബിപ്രോ ചാരിയൻ നായക് വിമര്‍ശിച്ചത്. മതേതര രാഷ്ട്രമായ ഭാരതത്തിൽ വിശ്വാസത്തിന്റെ പേരിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നവരെ ശിക്ഷിക്കാൻ ഭരണകൂടം മുൻകൈയെടുക്കണമെന്നും മതസ്വാതന്ത്ര്യം ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും സ്വതന്ത്രമായി വിശ്വാസം തിരഞ്ഞെടുക്കാനും ജീവിക്കാനും ഓരോത്തർക്കും അവകാശമുണ്ടായിരിക്കെ, രാജ്യത്തെ ന്യുനപക്ഷങ്ങളുടെ അവകാശ സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. 2008-ൽ ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പിന്നീട് നടന്ന കൂട്ടക്കൊലയിൽ നൂറ്റിയിരുപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ഭവനങ്ങളാണ് അന്ന് ആക്രമിക്കപ്പെട്ടത്. അന്നത്തെ ആക്രമണത്തില്‍ കന്യാസ്ത്രീ അടക്കമുള്ള നിരവധി ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിന്നു. വ്യാജ ആരോപണത്തിന്റെ നിഴലില്‍ ഇപ്പോഴും നീതി ലഭിക്കാതെ തടവറ വാസം അനുഭവിക്കുന്ന ക്രൈസ്തവരുണ്ട്.
Image: /content_image/News/News-2019-09-04-11:20:00.jpg
Keywords: ഒഡീഷ, കന്ധമാൽ

11113
Category: 1
Sub Category:
Heading: ഫാ. ഡേവിഡ് റ്റാൻഗോക്കു നൈജീരിയന്‍ ജനതയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
Content: അബൂജ: നൈജീരിയയിലെ ജലിന്‍ഗോയില്‍ അതിദാരുണമായി കൊല്ലപ്പെട്ട ഫാ. ഡേവിഡ് റ്റാൻഗോയുടെ മൃതസംസ്കാരം നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ നടന്നു. ജലിന്‍ഗോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ചാള്‍സ് ഹമ്മാവ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈദികന്‍ സമാധാനത്തിന്റെ സ്നേഹിതന്‍ ആയിരിന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഉണ്ടായ വേദനകള്‍ സര്‍വ്വതും ദൈവത്തിന് ഭരമേല്‍പ്പിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു. രണ്ടു സമുദായങ്ങൾ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി യാത്രയിലായിരിക്കുമ്പോഴാണ് അദ്ദേഹം മരണം ഏറ്റുവാങ്ങിയതെന്നും ബിഷപ്പ് സ്മരിച്ചു. ഫാ. ഡേവിഡ് റ്റാൻഗോയുടെ മരണം കത്തോലിക്ക സഭക്ക് മാത്രമല്ല നഷ്ടമുളവാക്കിയതെന്നും രാജ്യത്തെ ക്രൈസ്തവ സമൂഹത്തിനു മുഴുവന്‍ നഷ്ട്ടമാണെന്ന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയായുടെ താരബ സ്റ്റേറ്റ് ചെയര്‍മാന്‍ ഏശയ്യാ ജിരപ്പ പ്രതികരിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നു പ്രാദേശിക ഗ്രൂപ്പുകളായ ടിവ്, ജുകുൻ എന്ന രണ്ട് സമുദായങ്ങൾ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു അനുരഞ്ജന ചര്‍ച്ചയ്ക്കായി പോകുമ്പോഴായിരിന്നു ഫാ. ഡേവിഡ് റ്റാൻഗോ കൊല്ലപ്പെട്ടത്. വൈദികന്‍ കടന്നു പോയ വഴിയിൽ അക്രമികൾ വാഹനം തടഞ്ഞു തീകൊളുത്തുകയായിരിന്നു. കത്തിക്കരിഞ്ഞ വൈദികന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ നൈജീരിയന്‍ വിശ്വാസികള്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ചത് അനേകരെ കണ്ണീരിലാഴ്ത്തി. ജലിന്‍ഗോ രൂപത ആസ്ഥാനത്തുള്ള സെമിത്തേരിയിലാണ് വൈദികന്റെ മൃതശരീരം അടക്കം ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2019-09-04-12:40:36.jpg
Keywords: നൈജീ

11114
Category: 1
Sub Category:
Heading: മാതൃഭൂമി ഓഫീസിന് മുന്നില്‍ നൂറുകണക്കിന് സന്യസ്ഥരുടെ പ്രതിഷേധ കൂട്ടായ്മ
Content: കണ്ണൂര്‍: ക്രൈസ്തവ സന്യസ്ഥരെ താറടിച്ചുകാണിക്കുവാനും സന്യാസത്തെ വളരെ നീചമായ രീതിയില്‍ അവഹേളിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ കണ്ണൂര്‍ മാതൃഭൂമി ഓഫീസിന് മുന്നില്‍ നൂറുകണക്കിന് സന്യസ്ഥരുടെ പ്രതിഷേധകൂട്ടായ്മ. സന്തോഷത്തോടെയും അഭിമാനത്തോടെയും തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന സന്യാസത്തെ അവഹേളിക്കരുതെന്നും തങ്ങളെ അപമാനിക്കരുതെന്നും സന്യാസം തങ്ങള്‍ക്കു ക്ലേശമോ വേദനയോ അല്ലെന്നും സന്യസ്ഥര്‍ പറഞ്ഞു. വേദനയിലും ദുഃഖത്തിലും പുഞ്ചിരിക്കുന്ന മുഖത്തോടെ പ്രേഷിതമേഖലയിലേക്ക് ഇറങ്ങിച്ചെല്ലുന്നവരാണ് തങ്ങളെന്ന് സിസ്റ്റര്‍ എമസ്റ്റീന ഡിഎസ്എസ് പറഞ്ഞു. സംതൃപ്തിയുടെ മുഖമാണ് സന്യാസത്തിന്. ഏതു പ്രതിസന്ധിയിലും പ്രേഷിതപ്രവര്‍ത്തനത്തിന് ധൈര്യമുള്ളവരാണ് ഞങ്ങള്‍. എത്രതന്നെ പരിഹസിച്ചാലും ദൈവസ്‌നേഹത്തിലധിഷ്ഠിതമായ ഞങ്ങളുടെ സന്യാസത്തെ ദുര്‍ബലപ്പെടുത്താനാകില്ലെന്നും സിസ്റ്റര്‍ എമസ്റ്റീന കൂട്ടിച്ചേര്‍ത്തു. സന്യസ്തര്‍ക്കുനേരേ നടക്കുന്നത് ബോധപൂര്‍വമായ പീഡനമാണെന്നും അതിനെ പ്രതിരോധിക്കാന്‍ തങ്ങളെ ഇനിയും തെരുവിലിറക്കരുതെന്നും സിസ്റ്റര്‍ നോബിള്‍ മേരി എഫ്‌സിസി പറഞ്ഞു. നിവൃത്തികേടുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇത്തരമൊരു പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവന്നത്. ഞങ്ങളെ വേട്ടയാടാന്‍ ഇറങ്ങിയിരിക്കുന്നവരോട് സഹതാപമാണ് തോന്നുന്നത്. ഞങ്ങളുടെ ജീവിതം എങ്ങനെയാണെന്നും ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അറിയാന്‍ കണ്ണുതുറന്ന് ചുറ്റും നോക്കിയാല്‍ മതി. അസത്യമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമുമ്പ് മാധ്യമപ്രവര്‍ത്തകര്‍ അതുചെയ്യണം. സന്തോഷത്തോടെയും ഉത്തരവാദി!ത്തത്തോടെയും പ്രേഷിതപ്രവര്‍ത്തനം ചെയ്യുന്നവരാണ് ഞങ്ങള്‍. വിശുദ്ധ മദര്‍ തെരേസയെപ്പോലെ ഏതു പ്രതികൂല സാഹചര്യങ്ങളിലും പ്രേഷിതവേല ചെയ്യാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂവെന്നും സിസ്റ്റര്‍ നോബിള്‍ മേരി പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് മുന്നൂറോളം സന്യസ്തര്‍ പങ്കെടുത്ത പ്രതിഷേധകൂട്ടായ്മ കണ്ണൂരില്‍ നടന്നത്. ജപമാല കൈയിലെടുത്ത് പ്രാര്‍ത്ഥിച്ചതിനു ശേഷം മെഴുകുതിരി കത്തിച്ച് കറുത്ത തുണി ഉപയോഗിച്ച് കണ്ണു കെട്ടിയാണ് സന്യസ്ഥര്‍ പ്രതിഷേധം അറിയിച്ചത്. കണ്ണൂര്‍, തലശേരി രൂപതകളിലെ ഏതാനും വൈദികരും ഐക്യദാര്‍ഢ്യ സന്ദേവുമായി സ്ഥലത്തെത്തിയിരിന്നു. തുടര്‍ച്ചയായ നിയമ ലംഘനങ്ങളെ തുടര്‍ന്നു എഫ്‌സിസി സമൂഹം പുറത്താക്കിയ കന്യാസ്ത്രീയെ കൂട്ടിപ്പിടിച്ചു സമര്‍പ്പിത ജീവിതത്തെ തേജോവധം ചെയ്യുന്ന രീതിയില്‍ മാതൃഭൂമി ഞായറാഴ്ച സപ്ലിമെന്റിലെ ഒരു പേജ് മാറ്റിവെച്ചിരിന്നു. ഇതിനെതിരെയാണ് സന്യസ്ഥര്‍ ഒന്നടങ്കം സംഘടിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ മുഖ്യധാര മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് പുറത്തുവന്നിരിക്കുകയാണ്. നൂറുകണക്കിന് സന്യസ്ഥരുടെ പ്രതിഷേധം മാധ്യമങ്ങള്‍ കണ്ടില്ലെന്ന്‍ നടിക്കുകയായിരിന്നു.
Image: /content_image/News/News-2019-09-05-04:12:26.jpg
Keywords: അവഹേ