Contents

Displaying 10801-10810 of 25160 results.
Content: 11115
Category: 18
Sub Category:
Heading: സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള പ്രചരണങ്ങളെ അപലപിച്ച് മേജര്‍ സുപ്പീരിയര്‍മാര്‍
Content: കൊച്ചി: ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പൊതുസമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധ ശക്തികള്‍ മനഃപൂര്‍വം നടത്തുന്ന ദുഷ്പ്രചാരണങ്ങളെ അപലപിച്ച് സന്യാസിനീ, സന്യാസ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയര്‍മാരുടെ സമ്മേളനം. സത്യത്തെ സംരക്ഷിക്കുക എന്ന പേരില്‍ വ്യാജപ്രചാരണം നടത്തുന്നതു ശരിയല്ല. ആരോപണങ്ങളുടെ വാസ്തവം പരിശോധിക്കാതെയുള്ള മാധ്യമ റിപ്പോര്‍ട്ടിംഗുകള്‍ മാധ്യമ ധാര്‍മികതയ്ക്കു വിരുദ്ധമാണ്. ക്രിസ്തീയ സന്യാസത്തെ നവീകരിക്കാനെന്ന വ്യാജേന ബഹുഭൂരിപക്ഷം വരുന്ന സന്യാസിനികളുടെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും വ്രണപ്പെടുത്തുന്ന ശൈലികളും നടപടികളും മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ അവലംബിക്കുന്നത് തീര്‍ത്തും അപലപനീയമാണ്. സന്യാസസമൂഹങ്ങളില്‍ ആവശ്യമായി വരുന്ന അച്ചടക്ക നടപടികളുടെ സാംഗത്യവും യുക്തിയും വിശ്വാസസമൂഹത്തെ യഥോചിതം ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന് യോഗം നിരീക്ഷിച്ചു. കുപ്രചാരണങ്ങളെയും കുതന്ത്രങ്ങളെയും ഉപരോധിക്കാന്‍ യുക്തിപരവും വസ്തുനിഷ്ഠവുമായ വിശകലനങ്ങള്‍ നടത്തി വിശദീകരണം നല്‍കാന്‍ ചര്‍ച്ചാവേദികളും യോഗങ്ങളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഹിന്ദു, ക്രിസ്ത്യന്‍ സന്യാസങ്ങളെ താരതമ്യം ചെയ്ത് മതത്തിനും മതസ്ഥാപനങ്ങള്‍ക്കുംനേരെ നവോത്ഥാനത്തിന്റെ പേരില്‍ നടത്തുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ മാധ്യമവിചാരണകള്‍ മതസൗഹാര്‍ദത്തെ തകര്‍ക്കും. ക്രൈസ്തവ സന്യാസത്തെ പരിഹാസ്യമാക്കുംവിധം ചില മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങളില്‍ െ്രെകസ്തവ സന്യസ്തര്‍ക്കുള്ള പ്രതിഷേധം അധികൃതരെ അറിയിക്കാനും യോഗം തീരുമാനിച്ചതായി കെസിഎംഎസ് വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ എസ്‌ഐസി, സെക്രട്ടറി സിസ്റ്റര്‍ മോഡസ്റ്റ സിറ്റിസി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Image: /content_image/News/News-2019-09-05-05:46:58.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 11116
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ഹൊസെ ദെ ജീസസ് ദിവംഗതനായി
Content: ബോഗോട്ട: കൊളംബിയയിലെ മനിസാലെസ് അതിരൂപതയുടെ എമരിറ്റസ് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഹൊസെ ദെ ജീസസ് പിമെന്റോ റോഡ്രിഗസ് അന്തരിച്ചു. നൂറാം വയസിലായിരിന്നു അദ്ദേഹത്തിന്റെ മരണം. 1919 ഫെബ്രുവരി 18ന് ജനിച്ച പിമെന്റോ 1941ല്‍ വൈദികനായി.1955ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ അദ്ദേഹത്തെ പാസ്‌റ്റോ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ മോണ്‍ടെറിയ രൂപതയുടെ ബിഷപ്പായി നിയമിച്ചത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത ബിഷപ്പ് പിമെന്റയെ 1975ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ മനിസാലെസ് അതിരൂപതാധ്യക്ഷനായി നിയമിച്ചു. ജോണ്‍ പോള്‍ രണ്ടാമന്റെ കാലത്ത് 1995ലാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്.2015 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. കര്‍ദ്ദിനാള്‍ പിമെന്റോയുടെ നിര്യാണത്തില്‍ കൊളംബിയയിലെ കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് അനുശോചനം രേഖപ്പെടുത്തി.
Image: /content_image/News/News-2019-09-05-06:55:29.jpg
Keywords: കൊളംബി
Content: 11117
Category: 18
Sub Category:
Heading: സഭാ പ്രശ്നങ്ങളില്‍ ക്രിസ്തീയ പരിഹാരമുണ്ടാകണം: കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവ
Content: മണര്‍കാട്: യാക്കോബായ സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള ബന്ധത്തില്‍ ക്രിസ്തീയമായ പരിഹാരമുണ്ടാകണമെന്നും പരിശുദ്ധാത്മാവ് ഇടപെട്ട് ഈ വിഷയത്തില്‍ എല്ലാവര്‍ക്കും ഹൃദയത്തിനു ശാന്തത പകരുന്ന ഒരു പരിഹാരമുണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കാമെന്നും സീറോ മലങ്കര സുറിയാനി സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ. ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പു തിരുനാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഭകള്‍ ഒരുമിച്ചു മുന്നേറേണ്ടതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇത്തരം സംഗമങ്ങളെന്നും കര്‍ദിനാള്‍ പറഞ്ഞു. മണര്‍കാട് പള്ളിയുടെ സാമൂഹിക സേവനങ്ങള്‍ അചഞ്ചലമായ ദൈവാശ്രയത്തിന്റെ പാഠമാണ് നല്‍കുന്നത്. അനേകര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ദേവാലയമാണു മണര്‍കാട് പള്ളിയെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പറഞ്ഞു. സേവന രംഗത്ത് മണര്‍കാട് ഇടവക സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും ചെയ്യുന്നത് വലിയ സേവനങ്ങളാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ് പറഞ്ഞു. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ നിര്‍വഹിച്ചു. സേവകാസംഘം നിര്‍മിച്ചു നല്‍കുന്ന 15 ഭവനങ്ങളുടെ അടിസ്ഥാനശിലാ വിതരണം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സമൂഹവിവാഹ ധനസഹായ വിതരണം തോമസ് ചാഴികാടന്‍ എംപിയും വയോജന സംഘടനയിലെയും വനിതാ സമാജത്തിലെയും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ ബെന്നി ബഹനാന്‍ എംപിയും മരിയന്‍ അവാര്‍ഡ് വിതരണവും വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും നിര്‍വഹിച്ചു. വികാരി ഇ.ടി. കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ ഇട്യാടത്ത്, ട്രസ്റ്റിമാരായ സി.പി. ഫിലിപ്പ്, സാബു വര്‍ഗീസ്, രഞ്ജിത് മാത്യു, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് കോര്‍എപ്പിസ്‌കോപ്പ ചിരവത്തറ, കത്തീഡ്രല്‍ സെക്രട്ടറി വി.വി. ജോയി വെള്ളാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-09-05-07:26:10.jpg
Keywords: ബാവ
Content: 11118
Category: 13
Sub Category:
Heading: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനി വനിതക്ക് ഒടുവില്‍ സ്വീഡനില്‍ താമസാനുമതി
Content: സ്റ്റോക്ഹോം: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനിയന്‍ വനിത ഐഡീന്‍ സ്ട്രാന്‍ഡ്സന് അഭയാര്‍ത്ഥി പദവിയും താമസാനുമതിയും നല്‍കുവാന്‍ സ്വീഡനിലെ മൈഗ്രേഷന്‍ ഏജന്‍സിയുടെ തീരുമാനം. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി വെളിപ്പെടുത്തുക വഴി മാധ്യമ ശ്രദ്ധ നേടിയ ആളാണ്‌ സ്ട്രാന്‍ഡ്സന്‍. രാജ്യം വിടുവാനോ ജോലി ചെയ്യുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ രണ്ടു വര്‍ഷങ്ങള്‍ തള്ളിനീക്കിയതിന് ശേഷമാണ് സ്ട്രാന്‍ഡ്സന് അഭയാര്‍ത്ഥി പദവി നല്‍കുവാന്‍ സ്വീഡിഷ് സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ ഇറാനില്‍ നിന്നു തന്നെ സ്ട്രാന്‍ഡ്സന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു. മുസ്ലീങ്ങള്‍ ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന വീഡിയോ കാണുവാന്‍ ഇടയായതും, യേശു ക്രിസ്തുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചതുമാണ് സ്ട്രാന്‍ഡ്സനെ മതം മാറുവാന്‍ പ്രേരിപ്പിച്ചത്. 2014-ല്‍ ഇറാനില്‍ നിന്നും തൊഴില്‍ വിസയില്‍ സ്വീഡനിലെത്തിയ സ്ട്രാന്‍ഡ്സന്‍ തന്റെ പേരിനൊപ്പം സ്വീഡിഷ് പേരുകൂടി ചേര്‍ക്കുകയാണ് ആദ്യം ചെയ്തത്. സ്വീഡനിലെത്തിയ സ്ട്രാന്‍ഡ്സന്‍ പരസ്യമായി മാമ്മോദീസ മുങ്ങുവാനായി അപേക്ഷ സമര്‍പ്പിച്ചു. പരസ്യമായി മാമോദീസ മുങ്ങുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താനൊരു ക്രിസ്ത്യാനിയും സ്വതന്ത്രയുമാണെന്നുമാണ് ഇതിനെക്കുറിച്ച് സ്ട്രാന്‍ഡ്സന്‍ പറഞ്ഞത്. സ്വീഡനിലെ പാസ്റ്ററായ കായി ബെര്‍ജറിനെയാണ് സ്ട്രാന്‍ഡ്സന്‍ വിവാഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 10-നായിരുന്നു ഇവരുടെ വിവാഹം. തുടക്കത്തില്‍ പൌരത്വത്തിനായി അപേക്ഷിച്ച സ്ട്രാന്‍ഡ്സന്റെ അപേക്ഷ നിരസിക്കുകയും അവളെ ഇറാനിലേക്ക് മടക്കി അയക്കുവാനുമായിരുന്നു സ്വീഡിഷ് ഗവണ്‍മെന്റ് തീരുമാനം. സ്ട്രാന്‍ഡ്സന്റെ കഥ പുറത്തായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി പേര്‍ അവള്‍ക്കായി രംഗത്തെത്തി. ഇതിനിടെ ഹംഗേറിയന്‍ സര്‍ക്കാര്‍ അവള്‍ക്ക് അഭയം വാഗ്ദാനം ചെയ്തിരിന്നു. ആഗോള തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ധം മൂലം അവസാനം സ്വീഡിഷ് സര്‍ക്കാര്‍ തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സ്ട്രാന്‍ഡ്സന് ഇറാനിലേക്ക് മടങ്ങേണ്ടി വരികയാണെങ്കില്‍ തടവു ശിക്ഷയും, പീഡനവും മരണവും അടക്കമുള്ളവയായിരിന്നു സ്വീകരിക്കേണ്ടി വരിക. എന്നാല്‍ പുതിയ തീരുമാനത്തോടെ സ്ട്രാന്‍ഡ്സന് പേടികൂടാതെ സ്വീഡനില്‍ താമസിക്കുവാനുള്ള കളമൊരുങ്ങിയിരിക്കുകയാണ്.
Image: /content_image/News/News-2019-09-05-08:37:13.jpg
Keywords: ഇറാന, സ്വീഡ
Content: 11119
Category: 14
Sub Category:
Heading: ടാക്സില: തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ പാക്കിസ്ഥാനി മണ്ണ്
Content: ലാഹോര്‍: വിശുദ്ധ തോമാശ്ലീഹാ ഭാരതത്തിലേക്കുള്ള യാത്രാമധ്യേ കടന്നുപോയെന്ന് വിശ്വസിക്കപ്പെടുന്ന പാക്കിസ്ഥാനിലെ ഒരു സ്ഥലം ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുകയാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ടാക്സിലാ എന്ന് വിളിക്കപ്പെടുന്ന സ്ഥലത്താണ് അപ്പസ്തോലിക സ്പര്‍ശനമേറ്റ നഗരം സ്ഥിതിചെയ്യുന്നത്. ചരിത്ര രേഖകളനുസരിച്ച് വിശുദ്ധ തോമാശ്ലീഹാ, ഗോൺഡോഫറസ് രാജാവിന്റെ കൊട്ടാരത്തിലേക്ക് സുവിശേഷം പ്രസംഗിക്കാനായി പോകവേ ടാക്സിലായിലൂടെയും കടന്നുപോയിട്ടുണ്ടെന്നാണ് പുരാതന രേഖകള്‍ സൂചിപ്പിക്കുന്നത്. 1822-ല്‍ കണ്ടെത്തിയ, തോമയുടെ നടപടികളെന്ന മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട സുറിയാനി ഭാഷയിലുള്ള ഗ്രന്ഥത്തില്‍ തോമാശ്ലീഹായെ നേരിട്ടുകണ്ട രാജാവ് അദ്ദേഹത്തിന് വലിയൊരു കൊട്ടാരം പണിയാനുള്ള പണം നൽകിയെന്നും സൂചിപ്പിക്കുന്നുണ്ട്. എന്നാൽ തോമാശ്ലീഹ പണമെല്ലാം പാവപ്പെട്ടവർക്ക് നൽകുകയായിരിന്നു. തന്റെ നിര്‍ദ്ദേശം ചെവിക്കൊള്ളാതിരിന്ന തോമാശ്ലീഹായെ ജീവനോടെ കത്തിക്കാനായി രാജാവ് ഉത്തരവിട്ടു. ഗ്രന്ഥത്തിലെ വിവരണ പ്രകാരം അതേ ദിവസങ്ങളിൽ തന്നെ രാജാവിന്റെ സഹോദരനായ ഗാഡ് മരണപ്പെട്ടു. എന്നാല്‍ പിന്നീട് അദ്ദേഹം അത്ഭുതകരമായി ജീവനിലേക്ക് തിരികെ വരുകയും ചെയ്തു. താൻ നിത്യതയിലെത്തിയപ്പോള്‍ രാജാവിനുവേണ്ടി തോമാശ്ലീഹാ സ്വർഗത്തിൽ ഒരു കൊട്ടാരം നിർമ്മിച്ചിരിക്കുന്നത് കണ്ടതായി ഗാഡ് വെളിപ്പെടുത്തി. ഇതു കേട്ട് ഗോൺഡോഫറസ് രാജാവ് തോമാശ്ലീഹായെ വെറുതെ വിടുകയും, രാജ്യത്തെ ജനങ്ങളോടൊപ്പം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. 1975ലെ പുരാവസ്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാൻ സർക്കാർ സിർക്കാപ് എന്ന ഈ സ്ഥലവും അവിടെ സ്ഥിതി ചെയ്യുന്ന പുരാവസ്തു കേന്ദ്രവും സംരക്ഷിക്കുന്നത്. യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ളതാണ് സിർക്കാപ്. ജൂലൈ മൂന്നിന് വിശുദ്ധന്റെ തിരുനാളിൽ പങ്കെടുക്കാനായി ആയിരങ്ങളാണ് ഇവിടെയ്ക്ക് എല്ലാവർഷവും എത്തുന്നത്. ക്രൈസ്തവർക്ക് വളരെ പ്രാധാന്യമുള്ള സിർക്കാപ് പുരാവസ്തു കേന്ദ്രം നവീകരിക്കണമെന്ന് അടുത്തിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ മെത്രാൻ സമിതിയുടെ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ നേതാക്കളും, മുസ്ലിം - ക്രൈസ്തവ വിശ്വാസികളും, വിദേശ സഞ്ചാരികളും, ചരിത്ര വിദ്യാർത്ഥികളുമടക്കം നിരവധിയാളുകൾ ഓരോ ദിവസവും ഇവിടെ സന്ദർശിക്കാന്‍ എത്താറുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-09-05-11:03:03.jpg
Keywords: പാക്കി
Content: 11120
Category: 1
Sub Category:
Heading: ആമസോണ്‍ സിനഡിന്റെ പ്രവര്‍ത്തന രേഖയില്‍ ആശങ്കയുമായി കര്‍ദ്ദിനാളുമാര്‍
Content: വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ മാസം നടക്കുവാനിരിക്കുന്ന ആമസോണ്‍ മേഖലയിലെ മെത്രാന്മാരുടെ സിനഡിന്റെ പ്രവര്‍ത്തന രേഖയില്‍ (ഇന്‍സ്ട്രുമെന്റം ലബോറിസ്) സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ കത്തോലിക്കാ സഭയുടെ ആധികാരിക പ്രബോധനങ്ങള്‍ക്ക് നിരക്കുന്നതല്ലായെന്ന ആശങ്കയുമായി കര്‍ദ്ദിനാള്‍മാരായ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളറും കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയും. കത്തോലിക്കാ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പുതിയ അജപാലന മേഖലയുടെ സൃഷ്ടി, വിവാഹിതരായ പുരുഷന്‍മാര്‍ക്ക് തിരുപ്പട്ടം നല്‍കല്‍ (വിരി പ്രൊബാറ്റി) തുടങ്ങി സിനഡിന്റെ പ്രവര്‍ത്തന രേഖയില്‍ സൂചിപ്പിച്ചിരിക്കുന്ന ചില കാര്യങ്ങള്‍ പരമ്പരാഗത കത്തോലിക്കാ പ്രബോധനങ്ങള്‍ക്ക് ചേരുന്നതല്ലെന്നു ഓഗസ്റ്റ് 28ന് കര്‍ദ്ദിനാള്‍ ബ്രാന്‍ഡ്മുള്ളര്‍ സഹ കര്‍ദ്ദിനാളുമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. പാന്‍ ആമസോണ്‍ സിനഡിന്റെ നേതാക്കള്‍ തന്നെ ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക താനുമായി പങ്കുവെച്ച കാര്യവും സഭാ ചരിത്ര പണ്ഡിതനും, സമകാലീന സഭാ ചരിത്രത്തിന്റെ അന്താരാഷ്ട്ര കമ്മീഷന്‍ പ്രസിഡന്റായി സേവനവും ചെയ്തിട്ടുമുള്ള കര്‍ദ്ദിനാള്‍ ബ്രാന്‍ഡ്മുള്ളര്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹിതരെ പൗരോഹിത്യത്തിലേക്ക് പരിഗണിക്കുന്നതിനോട് അനുകൂല നിലപാടുവെച്ച് പുലര്‍ത്തുന്ന കര്‍ദ്ദിനാള്‍ ക്ളോഡിയോ ഹമ്മസ് സിനഡിന്റെ അദ്ധ്യക്ഷനായിരിക്കുന്നത് സിനഡില്‍ മോശം സ്വാധീനം ചെലുത്തുമോ എന്ന ആശങ്കയും കര്‍ദ്ദിനാള്‍ പ്രകടിപ്പിക്കുന്നുണ്ട്. വിശ്വാസത്തിനും, സഭയുടെ ആരാധനാപരവും ശ്രേണിപരവുമായ ഘടനക്കും, അപ്പസ്തോലിക പാരമ്പര്യത്തിനും നേര്‍ക്ക് ഉയരുന്ന വെല്ലുവിളികളെ നേരിടണമെന്ന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ബ്രാന്‍ഡ്മുള്ളര്‍ തന്റെ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ്‌ 28-ന് തന്നെയാണ് വത്തിക്കാന്‍ പരമോന്നത നീതിപീഠത്തിന്റെ മുന്‍ തലവനും, മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയും കര്‍ദ്ദിനാള്‍മാരുടെ സംഘത്തിന് കത്തയച്ചിരിക്കുന്നത്. സിനഡിന്റെ പ്രവര്‍ത്തനരേഖയില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍, സഭ പ്രബോധനങ്ങള്‍ക്കെതിരാണെന്നാണ് കര്‍ദ്ദിനാള്‍ ബുര്‍ക്കെയുടെ കത്തില്‍ പറയുന്നു. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനിസ്വേല, സുരിനാം എന്നിവ ഉൾപ്പെടുന്ന ലാറ്റിന്‍ അമേരിക്കയിലെ ബിഷപ്പുമാര്‍ പങ്കെടുക്കുന്ന സിനഡ് ഒക്ടോബര്‍ 6 മുതല്‍ 27 വരെയാണ് നടക്കുക.
Image: /content_image/News/News-2019-09-05-12:05:42.jpg
Keywords: ആമസോ
Content: 11121
Category: 10
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിലേക്ക് വരുന്നവരെ തടയാന്‍ ചൈന നിയമം കര്‍ക്കശമാക്കുന്നു
Content: ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടി കൂടുതല്‍ ശക്തമാകുന്നു. പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് തടയുന്ന നിയമം ഇപ്പോള്‍ കൂടുതല്‍ കര്‍ക്കശമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സഭയോട് അടുക്കുന്ന യുവതലമുറയെ തടയുക എന്നതാണ് ഈ നിയമത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് വിലയിരുത്തുന്നു. യുവജനങ്ങള്‍ യേശുവിനോടു അടുക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ ദേവാലയത്തില്‍ അയക്കുവാനും, മതബോധന ക്ലാസ്സുകള്‍ നടത്തുവാനും സാധിച്ചിരുന്നു. ഞായറാഴ്ച തോറുമുള്ള മതബോധന ക്ലാസുകള്‍ വഴിയായിരുന്നു കുട്ടികള്‍ ബൈബിള്‍ വാക്യങ്ങളും, ക്രിസ്ത്യന്‍ ഗാനങ്ങളും പഠിച്ചിരുന്നതെന്നും മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസിന്റെ എറിക് ബുര്‍ക്ലിന്‍ വിവരിച്ചു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആകെ മാറിക്കഴിഞ്ഞുവെന്നാണ് ബുര്‍ക്ലിന്‍ പറയുന്നത്. ക്രിസ്ത്യന്‍ യൂത്ത് മിനിസ്ട്രികളുടെ പ്രവര്‍ത്തനങ്ങളെ വളരെ കര്‍ക്കശമായാണ് സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മതബോധന ക്ലാസ്സുകള്‍ നടത്തുവാന്‍ പാടില്ലെന്ന റിലീജിയസ് അഫയേഴ്സ് ബ്യൂറോയുടെ ഉത്തരവ് പല ദേവാലയങ്ങളും കൈപ്പറ്റിക്കഴിഞ്ഞു. ചില ദേവാലയങ്ങളുടെ പ്രവേശനകവാടത്തില്‍ ഈ ഉത്തരവ് പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ മതങ്ങളെ കമ്മ്യൂണിസ്റ്റുവത്കരിച്ച് ഭരണകൂട അനുയായികളാക്കി മാറ്റുകയും, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനോടുള്ള ജനങ്ങളുടെ ഭക്തി വര്‍ദ്ധിപ്പിക്കുകയുമാണ്‌ ഇത്തരം നടപടികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് മതങ്ങളെ കമ്മ്യൂണിസ്റ്റുവത്കരിക്കണമെന്ന്‍ സ്റ്റേറ്റ് കൗണ്‍സില്‍ തലവനായ ലി കെക്യാങ്ങ് കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഭരണകൂടത്തിന്റെ ലക്ഷ്യം വ്യക്തമായതായി സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത അധോ സഭയാണ് ഭരണകൂട ഒത്താശയോടെയുള്ള മതപീഡനത്തിന്റെ പ്രധാന ഇരകള്‍. നിരവധി വൈദികരും സുവിശേഷ പ്രഘോഷകരും വിശ്വാസത്തിന്റെ പേരില്‍ ഇപ്പോള്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ചൈനയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ അത്ഭുതാവഹമായ വളര്‍ച്ച കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നുണ്ടെന്നാണ് ഇത്തരം നിയമങ്ങളും നടപടികളും വ്യക്തമാക്കുന്നത്. 2030-നോട് കൂടെ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2019-09-05-13:08:55.jpg
Keywords: ചൈന, ചൈനീ
Content: 11122
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ റോജര്‍ എച്ചെഗരായി ദിവംഗതനായി
Content: വത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ മുന്‍ വൈസ് ഡീനും ഫ്രാന്‍സില്‍ നിന്നുള്ള കര്‍ദ്ദിനാളുമായ റോജര്‍ എച്ചെഗരായി(96) അന്തരിച്ചു. കര്‍ദ്ദിനാള്‍ എച്ചെഗരായിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു. പാരീസിലെ സഹായ മെത്രാനായും മാഴ്‌സയില്‍സിലെ ആര്‍ച്ച്ബിഷപ്പായും സേവനം ചെയ്ത അദ്ദേഹം 1988ല്‍ റോമിലെത്തി പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസിന്റെ അധ്യക്ഷനായി ചുമതലയേറ്റു.1998ല്‍ 75ാം വയസില്‍ റിട്ടയര്‍ ചെയ്യുന്നതുവരെ ഈ പദവിയില്‍ തുടര്‍ന്നു. ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെയും യൂറോപ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെയും അധ്യക്ഷ പദവി അലങ്കരിച്ചിട്ടുള്ള അദ്ദേഹത്തെ 1979ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 2005ല്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ വൈസ് ഡീനായി. 2017ല്‍ അദ്ദേഹം വത്തിക്കാനില്‍ നിന്നു ഫ്രാന്‍സിലെ ബയോണില്‍ തിരിച്ചെത്തി. കര്‍ദ്ദിനാള്‍ എച്ചെഗരായിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു.
Image: /content_image/News/News-2019-09-06-01:11:57.jpg
Keywords: ഫ്രഞ്ച, ഫ്രാന്‍സ
Content: 11123
Category: 1
Sub Category:
Heading: മൊസാംബിക്കില്‍ സമാധാന ശ്രമങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് പാപ്പ
Content: മപ്പൂത്തോ: നിര്‍ബന്ധ നിയമങ്ങളോ, അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനങ്ങളോ, സുരക്ഷാ സന്നാഹങ്ങളോ ഒന്നുമില്ലാത്ത ഒരു സമൂഹത്തിലാണ് സമാധാനം വളരുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. ത്രിദിന സന്ദര്‍ശനത്തിനായി മൊസാംബിക്കില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പ തലസ്ഥാന നഗരമായ മെപ്പൂത്തോയിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. മൊസാംബിക്കിന്‍റെ തീരങ്ങളില്‍ ഈയിടെ ആഞ്ഞടിച്ച സൈക്ലോണ്‍ ഇദായി, കെന്നത്ത് എന്നിവയുടെ കെടുതിയില്‍പ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യവും സ്നേഹസാമീപ്യവും അറിയിക്കുന്നതായി ഓര്‍മ്മിപ്പിച്ചും തന്നെ രാജ്യത്തേക്ക് ക്ഷണിച്ചതിന് നന്ദി അറിയിച്ചുമാണ് പാപ്പ പ്രഭാഷണം ആരംഭിച്ചത്. മൊസാംബിക്ക് ഒരു രാജ്യമെന്ന നിലയില്‍ നേരിട്ട പ്രതിസന്ധികളെയും വെല്ലുവിളികളെയും രാജ്യാന്തര സമൂഹത്തിന്‍റെ പിന്‍തുണയോടെ അനുരഞ്ജനത്തിന്‍റെ പാതയിലൂടെ നേരിടാന്‍ സാധിച്ചത് ചാരിതാര്‍ത്ഥ്യത്തോടെ അനുസ്മരിക്കുന്നു. സെറാ ദി ഗൊറോങ്കോസാ ഉടമ്പടിയിലൂടെയും, 1992-ല്‍ റോമില്‍ നടന്ന ചര്‍ച്ചകളിലൂടെ നിഗമനത്തില്‍ എത്തിയ പൊതുവായ സമാധാനക്കരാറിലൂടെയും മൊസാംബിക്കിലെ ജനങ്ങള്‍ക്കിടയില്‍ പരസ്പരം ഉയര്‍ന്ന സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ സംവാദത്തിന്‍റെ പാതയിലൂടെ സാധിച്ചത് സന്തോഷത്തോടെ ഇവിടെ അനുസ്മരിക്കുന്നു. ചരിത്രപരമായ ഈ സമാധാന ഉടമ്പടികള്‍ തുടര്‍ന്നും പാലിക്കാനും, അതിന്‍റെ സദ്ഫലങ്ങളില്‍ വളര്‍ന്നു പ്രത്യാശയോടെ മുന്നോട്ടുപോകാനും മൊസാംബിക്കിലെ ജനങ്ങള്‍ക്കു രാഷ്ട്രനേതാക്കള്‍ കരുത്തേകേണ്ടതാണ്. ഉത്തരവാദിത്വത്തോടെയും പങ്കാളിത്തത്തിന്‍റെ പാതയിലും ജനങ്ങളെ കൂട്ടായ്മയിലേയ്ക്കു നയിക്കാന്‍ നേതാക്കള്‍ക്കു സാധിച്ചാല്‍ രാഷ്ട്രത്തിന്‍റെ ഭാവി ഇനിയും സമാധാനത്തിന്‍റെ പാതയില്‍ വളരും. പൊതുനന്മയ്ക്കായി ധൈര്യപൂര്‍വ്വം സമാധാനം ആശ്ലേഷിക്കുന്നതാണ് ഭാവി നന്മയെന്ന്, പോള്‍ ആറാമന്‍ പാപ്പായെ ഉദ്ധരിച്ചുകൊണ്ട്, ഫ്രാന്‍സിസ് പാപ്പ ചൂണ്ടിക്കാട്ടി സമാധാനം കല്ലുകള്‍ക്കും മുള്ളുകള്‍ക്കും ഇടയില്‍ വളരുന്നൊരു ചെറുപുഷ്പം പോലെയാണ്. ഇന്നാടിന്‍റെ ശാശ്വതമായ സമാധാനം ഇവിടത്തെ സകലരിലും നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്ത്വമാണെന്ന് കാലാന്തരത്തില്‍ ജനങ്ങള്‍ക്കു മനസ്സിലായിട്ടുണ്ട്. അതിനാല്‍ മതഭ്രാന്തിനോ, മൗലിക ചിന്താഗതികള്‍ക്കോ കീഴ്പ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടും ധൈര്യത്തോടും ബുദ്ധികൂര്‍മ്മതയോടുംകൂടെ എപ്പോഴും അനുരഞ്ജനത്തിന്‍റെ വഴികളില്‍ മൊസാംബിക്കില്‍ സമാധാനം വളര്‍ത്തുവാനും നിലനിര്‍ത്താനും പരിശ്രമിക്കാം! അതിക്രമങ്ങള്‍ സമൂഹത്തില്‍ നാശം മാത്രമേ വിതയ്ക്കുകയുള്ളൂവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ മൊസാംബിക്കു സന്ദര്‍ശനത്തിന് ഇന്നതോടെ സമാപനമാകും. നാളെയും മറ്റെന്നാളും മഡഗാസ്ക്കറിലും 9, 10 തീയതികളില്‍ മൗറീഷ്യസിലും പാപ്പയുടെ സന്ദര്‍ശനം നടക്കും.
Image: /content_image/News/News-2019-09-06-01:29:12.jpg
Keywords: പാപ്പ
Content: 11124
Category: 18
Sub Category:
Heading: പ്രസിദ്ധമായ മണര്‍കാട് റാസ ഇന്ന്
Content: മണര്‍കാട്: പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോന്പു തിരുനാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ റാസ ഇന്നു നടക്കും. ആഗോളതലത്തില്‍ കീര്‍ത്തികേട്ട വലിയ ആധ്യാത്മിക ഘോഷയാത്ര ആയിരക്കണക്കിനു മുത്തുക്കുടകളുടെയും നിരവധി പൊന്‍, വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ ഉച്ചയ്ക്ക് 12നാണ് റാസ ആരംഭിക്കുക. മരിയന്‍ പ്രാര്‍ത്ഥന ഗീതങ്ങള്‍ ആലപിച്ചു മുത്തുക്കുടയേന്തി ദൈവമാതാവിനെ സ്തുതിച്ചും പതിനായിരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. നാളെ രാവിലെ 11.30നാണു പ്രസിദ്ധമായ'നടതുറക്കല്‍' ചടങ്ങ് നടക്കും. പള്ളിയുടെ പ്രധാന മദ്ബഹയില്‍ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശനത്തിനായി വര്‍ഷത്തിലൊരിക്കല്‍ തുറന്നുകൊടുക്കുന്നതാണ് നടതുറക്കല്‍. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ നടതുറക്കല്‍ ചടങ്ങിനു മുഖ്യകാര്‍മികത്വം വഹിക്കും.
Image: /content_image/India/India-2019-09-06-01:37:27.jpg
Keywords: റാസ