Contents
Displaying 10811-10820 of 25160 results.
Content:
11125
Category: 18
Sub Category:
Heading: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കു ദേശീയ അവാര്‍ഡ്
Content: കോട്ടയം: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയതല പുരസ്‌കാരത്തിന് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അര്‍ഹമായി.: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ ലില്ലിയാനെ ഫൗണ്ടേഷനുമായി സഹകരിച്ചു നല്‍കുന്ന അവാര്‍ഡാണ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കരസ്ഥമാക്കിയിരിക്കുന്നത്. രണ്ടു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം സെക്കന്തരാബാദില്‍ സംഘടിപ്പിച്ച അവാര്‍ഡ്ദാനചടങ്ങില്‍ കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ലില്ലിയാനെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സ്റ്റീവന്‍ ബര്‍ഡനീസില്‍ നിന്ന് ഏറ്റുവാങ്ങി. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ 1997 മുതല്‍ നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള ശാസ്ത്രീയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.ചായി പ്രസിഡന്റ് സിസ്റ്റര്‍ ഡോ. വിക്ടോറിയ നരിസേട്ടി ജെഎംജെ, സെക്രട്ടറി ഫാ. ജോര്‍ജ് കണ്ണന്താനം, ഡയറക്ടറല്‍ ജനറല്‍ റവ. ഡോ. മാത്യു അബ്രാഹം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-09-06-01:46:40.jpg
Keywords: കോട്ടയ

11126
Category: 18
Sub Category:
Heading: മിഷന്‍ ലീഗ് അവാര്‍ഡ് ഫാ. ഫ്രാന്‍സിസ് ചീരങ്കലിന്
Content: മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറന്പില്‍ മിഷന്‍ അവാര്‍ഡിന് കോതമംഗലം രൂപതയിലെ റവ. ഡോ. ഫ്രാന്‍സിസ് ചീരങ്കല്‍ അര്‍ഹനായി. നാഗാലാന്‍ഡ് മിഷനില്‍ സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹത്തെ സാമൂഹ്യ പ്രവര്‍ത്തന രംഗത്തും ജീവകാരുണ്യ രംഗത്തും നല്‍കിയ സേവനം പരിഗണിച്ചാണ് അവാര്‍ഡിനു തെരഞ്ഞെടുത്തത്. ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന ഉപ രക്ഷാധികാരി മാര്‍ ജോസഫ് പെരുന്തോട്ടം, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചുക്കണ്ടത്തില്‍, പ്രസിഡന്റ് ബിനു മാങ്കൂട്ടം, സെക്രട്ടറി ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സീസ് കൊല്ലറേട്ട് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ 21ാമത് ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് 14ന് ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം ആര്‍പ്പൂക്കര ചെറുപുഷ്പം ദേവാലയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അവാര്‍ഡ് സമ്മാനിക്കും.
Image: /content_image/India/India-2019-09-06-01:54:01.jpg
Keywords: മിഷന്‍ ലീഗ

11127
Category: 1
Sub Category:
Heading: ‘സേഫ് ഹാവന്‍സ്’ വഴി രക്ഷപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം നാലായിരം പിന്നിട്ടു
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ അനാഥ കുരുന്നുകള്‍ക്ക് തണലേകുന്ന ‘സേഫ് ഹാവന്‍സ്’ന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇതുവരെ രക്ഷപ്പെട്ട കുട്ടികളുടെ എണ്ണം 4014 ആയി. നിയമപരമായ വിചാരണയും നൂലാമാലകളും കൂടാതെ കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളില്‍ ഏല്‍പ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം നല്‍കുന്ന നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സേഫ് ഹാവന്‍സ് നടത്തിയ ബോധവത്കരണത്തിന്റെ ഫലമാണ് ഈ നേട്ടം. നവജാത ശിശുക്കളുടെ വിലയേറിയ ജീവന്‍ സംരക്ഷിക്കുവാനും, അപകടകരവും മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതുമായ സാഹചര്യങ്ങളില്‍ അമ്മമാര്‍ക്ക് കുട്ടികളെ ഏല്‍പ്പിക്കുവാന്‍ പറ്റിയ സുരക്ഷിത കേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘സേഫ് ഹാവന്‍സ് അലിയന്‍സ്’ സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ ശ്രദ്ധേയമാകുകയാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന കുട്ടികളെ ദത്ത് നല്‍കാന്‍ ഉചിതമായവരെ കണ്ടെത്തുന്നത് വരെ ആ കുട്ടിയുടെ സംരക്ഷണം ‘സേഫ് ഹാവന്‍സ്’ ഉറപ്പാക്കുകയാണ് ചെയ്യുന്നത്. പ്രസവാനന്തരമോ അല്ലെങ്കില്‍ അതിനു ശേഷമോ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മരങ്ങള്‍ക്കിടയിലും, പാര്‍ക്കിംഗ് സ്ഥലങ്ങളിലും, കെട്ടിടങ്ങളുടെ പുറകിലും ഉപേക്ഷിക്കുക പതിവാണ്. ഓരോ വര്‍ഷവും നിരവധി കുട്ടികളാണ് ഇത്തരത്തില്‍ ആരും അറിയാത്ത സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇത്തരത്തില്‍ കുട്ടികളെ ഉപേക്ഷിക്കുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്ക് ശിക്ഷ ഉറപ്പാണ്. ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ ഉടനടി കണ്ടെത്തിയില്ലെങ്കില്‍ അവരുടെ ജീവനും അപകടത്തിലാകുമെന്നത് വേദനാജനകമായ വസ്തുതയാണ്. കുട്ടികളെ ഉപേക്ഷിക്കുന്നത് തടയുവാന്‍ നവജാത ശിശുക്കളെ യാതൊരു ഭയമോ നിയമപരമായ വിചാരണയോ കൂടാതെ സുരക്ഷിത കേന്ദ്രങ്ങളില്‍ ഏല്‍പ്പിക്കുവാന്‍ മാതാപിതാക്കളെ അനുവദിച്ചുകൊണ്ട് പാസാക്കിയ നിയമത്തെ പൊതുജനങ്ങളുടെ അറിവിലെത്തിച്ചത് സേഫ് ഹാവന്‍സിന്റെ പ്രചാരണങ്ങളാണ്. ഓരോ സംസ്ഥാനങ്ങളിലേയും സേഫ് ഹാവന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേയും പോലീസ് സ്റ്റേഷനുകളും, ഫയര്‍ സ്റ്റേഷനുകളും, ആശുപത്രികളും സര്‍ട്ടിഫൈഡ് സേഫ് ഹാവന്‍സ് കേന്ദ്രങ്ങളാണ്. ആയിരകണക്കിന് കുരുന്നുകള്‍ക്കാണ് സേഫ് ഹാവന്‍സ് വഴി ജീവിതം ലഭിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-09-06-02:07:29.jpg
Keywords: കുഞ്ഞ, ജീവ

11128
Category: 11
Sub Category:
Heading: യുവജനങ്ങളുടെ സര്‍വ്വമത കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് പാപ്പ
Content: മപൂത്തോ: ഫ്രാന്‍സിസ് പാപ്പയുടെ മൊസാംബിക്ക് അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ മപൂത്തോയിലെ മാസക്വീനി സ്റ്റേഡിയത്തില്‍ യുവജനങ്ങളുടെ സര്‍വ്വമത കൂട്ടായ്മയില്‍ പാപ്പ പങ്കെടുത്തു. വിവിധ മതക്കാരും, ഒരു വിശ്വാസസമൂഹത്തില്‍ ഉള്‍പ്പെടാത്തവരുമായ യുവജനങ്ങളുമായാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്. യുവജനങ്ങള്‍ നല്കിയ ഊഷ്മളമായ വരവേല്പിനും, അവരുടെ കലാപരിപാടികള്‍ക്കും നന്ദിപറഞ്ഞുകൊണ്ട് മാര്‍പാപ്പ പ്രഭാഷണം ആരംഭിച്ചു. യുവജനങ്ങളുടെ കൂടെയായിരിക്കുന്നത് തനിക്ക് സന്തോഷദായകവും, ഒപ്പം തന്റെ ഉത്തരവാദിത്ത്വവുമാണെന്നും ജീവന്‍റെ സന്തോഷം യുവജനങ്ങളിലാണ് പ്രസരിക്കുന്നതെന്നും പാപ്പ പറഞ്ഞു. സമാധാനത്തിനായി വെല്ലുവിളികളെ അതിജീവിച്ച് യുവജനങ്ങള്‍ ഒരു കുടുംബംപോലെ സമ്മേളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതില്‍ പാപ്പാ അതിയായ സംതൃപ്തി രേഖപ്പെടുത്തി. ഇന്നത്തെ യുവതലമുറയ്ക്ക് അറിയാം, ഏതു മതത്തില്‍പ്പെട്ടവരായാലും എല്ലാവരും ഒരുമയോടെ ജീവിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. അത്രത്തോളം യുദ്ധവും, കലാപങ്ങളും, പീഡനങ്ങളും, കുടിയേറ്റത്തിന്‍റെ പ്രശ്നങ്ങളുമെല്ലാം നമുക്കു ചുറ്റും നടമാടുന്നുണ്ട്. സമാധാനമുള്ള ഒരു ജനസഞ്ചയത്തിന്‍റെ ചരിത്രമെഴുതേണ്ട പദ്ധതിയുടെ പ്രാധാന്യം യുവജനങ്ങള്‍ മറ്റാരെയുംകാള്‍ കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിനാല്‍ ഇന്നിന്‍റെ ചരിത്രത്തില്‍ പ്രത്യാശയുടെയും സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ഏടുകള്‍ എഴുതിച്ചേര്‍ക്കാന്‍ യുവതലമുറയ്ക്ക് സാധിക്കുമെന്ന ബോധ്യം കൈവെടിയരുതെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2019-09-06-02:17:00.jpg
Keywords: പാപ്പ, യുവജന

11129
Category: 13
Sub Category:
Heading: ആദ്യ വിശുദ്ധനുള്ള നടപടികള്‍ ആരംഭിച്ച് സിംബാബ്‌വേ സഭ
Content: ഹരാരെ: സിംബാബ്‌വേയിലെ കുഷ്ഠ രോഗികള്‍ക്കായി തന്റെ ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച ജോണ്‍ ബ്രാഡ്ബേണ്‍ എന്ന ഫ്രാന്‍സിസ്കന്‍ അല്‍മായ മിഷ്ണറി സിംബാബ്‌വേയുടെ ആദ്യ വിശുദ്ധനായേക്കും. ബ്രാഡ്ബേണിന്റെ നാല്‍പ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം വിശുദ്ധ പദവിക്ക് യോഗ്യനാണോയെന്ന് തീരുമാനിക്കുന്നതിനുള്ള മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന നടപടികള്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ചു. ഈ ദിവസങ്ങളില്‍ സിംബാബ്‌വേയിലെ കത്തോലിക്കാ സഭ ബ്രാഡ്ബേണിന്റെ വിശുദ്ധ പദവിയെ അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ കേള്‍ക്കും. സിംബാബ്‌വെയിലെ കുഷ്ഠരോഗികള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഈ ഫ്രാന്‍സിസ്കന്‍ മിഷ്ണറി ത്യാഗപൂര്‍ണ്ണമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ഇന്ത്യയിലടക്കം സഞ്ചരിച്ചിട്ടുള്ള ജോണ്‍ ബ്രാഡ്ബേണ്‍ എന്ന ബ്രിട്ടീഷ് സൈനികന്‍ ഒമ്പതാം ഗൂര്‍ഖ റൈഫിള്‍സിനൊപ്പം ധീരമായി പോരാടിയശേഷം ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കത്തോലിക്കാ സഭയുമായി അടുക്കുന്നത്. ലോകം മുഴുവന്‍ അലഞ്ഞതിന്റെ അനുഭവസമ്പത്തുമായി 1969-ല്‍ ഇന്ന് സിംബാബ്‌വേ എന്നറിയപ്പെടുന്ന റൊഡേഷ്യയില്‍ എത്തിയ ബ്രാഡ്ബേണ്‍ ഹരാരെയുടെ കിഴക്കുഭാഗത്ത് മൊസാംബിക്കിന്റെ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മൂട്ടെംവ്വായിലെ കുഷ്ഠരോഗ ശുശ്രൂഷാ കേന്ദ്രത്തിലെ വാര്‍ഡനായി സേവനമാരംഭിച്ചു. വടക്കു കിഴക്കന്‍ സിംബാബ്‌വേയില്‍ നിന്നും വെള്ളക്കാരായ പുരോഹിതന്‍മാരെയെല്ലാം പുറത്താക്കിയെങ്കിലും ബ്രാഡ്ബേണ്‍ അവിടെനിന്നും പോകുവാന്‍ കൂട്ടാക്കാതെ കുഷ്ഠരോഗികള്‍ക്കിടയിലുള്ള തന്റെ സേവനം തുടര്‍ന്നു. ഒരു ചെറിയ തകര കുടിലില്‍ കവിതയും, ഹാര്‍മോണിയവുമായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്. ചാരനെന്ന ആരോപണത്തിന്റെ പേരില്‍ 1979-ല്‍ സിംബാബ്‌വെയില്‍ വെച്ച് അതിക്രൂരമായി കൊല്ലപ്പെടാനായിരുന്നു ഈ മനുഷ്യസ്നേഹിയുടെ വിധി. റൊഡേഷ്യന്‍ ബുഷ് വാര്‍ എന്നറിയപ്പെടുന്ന ആഭ്യന്തര യുദ്ധത്തിനിടെ കുഷ്ഠ രോഗികളെ അധിവസിപ്പിച്ചിരിക്കുന്ന കേന്ദ്രത്തിലെത്തിയ ഗറില്ലകള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട് ഏതാണ്ട് 4 ദശകങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുന്നത്. നിരവധി വിശ്വാസികളാണ് ബ്രാഡ്ബേണ്‍ ജീവിച്ചിരുന്ന സ്ഥലം സന്ദര്‍ശിക്കുവാന്‍ ഇന്നു എത്തിക്കൊണ്ടിരിക്കുന്നത്. ബ്രാഡ്ബേണിന്റെ മാധ്യസ്ഥത്താല്‍ തങ്ങളുടെ രോഗം സൌഖ്യപ്പെട്ടു എന്ന അവകാശവാദവുമായി നിരവധി ആളുകളും രംഗത്തെത്തിയിട്ടുണ്ട്.
Image: /content_image/News/News-2019-09-06-14:16:24.jpg
Keywords: വിശുദ്ധ

11130
Category: 18
Sub Category:
Heading: മാര്‍ ആന്റണി കരിയിലിന്റെ സ്ഥാനാരോഹണം ഇന്ന്
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്നു നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ 10.30ന് കൃതജ്ഞതാബലിയോടെയാണു ശുശ്രൂഷകള്‍ ആരംഭി ക്കുന്നത്. അതിരൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍ മെത്രാപ്പോലീത്തന്‍ വികാരിയുടെ നിയമനം സംബന്ധിച്ച ഡിക്രി വായിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ കൃതജ്ഞതാബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍, ബംഗളൂരു അതിരൂപത വികാരി ജനറാള്‍ മോണ്‍. എസ്. ജയനാഥന്‍, മാണ്ഡ്യ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി, അതിരൂപത സിഞ്ചല്ലൂസ് റവ. ഡോ. ജോസ് പുതിയേടത്ത്, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനീറ്റ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി. ജരാര്‍ദ്ദ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. അതിരൂപതയിലെ വൈദികരും സന്ന്യസ്ത, അല്മായ പ്രതിനിധികളും പങ്കെടുക്കും.
Image: /content_image/India/India-2019-09-07-03:20:07.jpg
Keywords: അങ്കമാ

11131
Category: 18
Sub Category:
Heading: ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പേരില്‍ വ്യാജ പ്രചരണം
Content: പാലക്കാട്: അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഓണാഘോഷത്തെക്കുറിച്ചും, തിരുവചനാടിസ്ഥാനത്തിലുള്ള, വേദപാരംഗതരുടെ നിഗമന പ്രകാരമുള്ള അന്തിക്രിസ്തുവിന്റെ ലക്ഷണങ്ങൾ എന്ന വിഷയത്തെക്കുറിച്ചും, ഫാ. സേവ്യർഖാൻ വട്ടായില്‍ എഴുതിയത് എന്ന പേരിൽ പ്രചരിക്കുന്ന ലേഖനം വ്യാജമാണെന്ന് ധ്യാനകേന്ദ്ര നേതൃത്വം വ്യക്തമാക്കി. അച്ചന്റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ് വിശ്വാസികളുടെ മനസ്സിൽ തെറ്റിദ്ധാരണ ഉളവാക്കുന്നതിനായി ചില കുബുദ്ധികൾ മന:പ്പൂർവ്വം ചെയ്ത പ്രവൃത്തിയാണെന്നും ഇപ്രകാരം ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടില്ലായെന്നും ഇത്തരത്തില്‍ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ പേരിൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും സെഹിയോൻ മിനിസ്ട്രീസ് അഡ്മിനിസ്ട്രേറ്റർ റെജി അറയ്ക്കൽ പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/India/India-2019-09-07-03:33:39.jpg
Keywords: വ്യാജ

11132
Category: 18
Sub Category:
Heading: മണര്‍കാട് റാസയില്‍ പങ്കുചേര്‍ന്ന് പതിനായിരങ്ങള്‍
Content: കോട്ടയം: എട്ടുനോമ്പു തിരുനാളിനിടെ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടന്ന റാസയില്‍ പങ്കുചേര്‍ന്ന് പതിനായിര കണക്കിന് വിശ്വാസികള്‍. തിരിനാളങ്ങളുടെ വര്‍ണപ്രഭയില്‍ കന്യകാമാതാവിന്റെ ചിത്രം അലങ്കരിച്ചു കൂപ്പുകരങ്ങളോടെ ദേശവാസികള്‍ പ്രാര്‍ത്ഥനാസൂക്തങ്ങള്‍ ഉരുവിട്ടു റാസയെ വരവേറ്റു. കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട് കവല, കരോട്ടെ പള്ളി വഴികളിലൂടെ സ്വര്‍ണം, വെള്ളിക്കുരിശുകളും പതിനായിരത്തിലധികം മുത്തുക്കുടകളുമായി പാതകളും പാതയോരങ്ങളും നിറഞ്ഞുകവിഞ്ഞു വിശ്വാസികള്‍ റാസയില്‍ പങ്കുചേര്‍ന്നു. നാനാ ജാതി മതസ്തരായ മാതൃഭക്തര്‍ വിശ്വാസ റാലിയില്‍ പങ്കുചേര്‍ന്നുവെന്നത് ശ്രദ്ധേയമായി. ഇന്നു രാവിലെ 11.30ന് ഉച്ചനമസ്‌കാരത്തിനു ശേഷം പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങിനും നോന്പുനോറ്റു പ്രാര്‍ഥിക്കുന്ന ജനസാഗരം സാക്ഷിയാകും.സെന്റ് മേരീസ് കത്തീഡ്രലിന്റെ പ്രധാന മദ്ബഹയില്‍ സ്ഥാപിച്ചിരിക്കുന്ന കന്യകാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം വര്‍ഷത്തിലൊരിക്കല്‍ തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. തിരുന്നാള്‍ ദിനമായ നാളെ രണ്ടിനു പ്രദക്ഷിണത്തോടെയും പാച്ചോര്‍ നേര്‍ച്ചയോടെയുമാകും എട്ടു നോന്പിനു സമാപനമാകുക.
Image: /content_image/India/India-2019-09-07-03:51:12.jpg
Keywords: റാസ

11133
Category: 10
Sub Category:
Heading: ക്രൈസ്തവ സന്യാസമെന്തെന്ന് 'മാതൃഭൂമി'യെ പഠിപ്പിച്ച് അക്രൈസ്തവ യുവതി: ഓഡിയോ വൈറല്‍
Content: കണ്ണൂര്‍: കത്തോലിക്ക സന്യാസത്തിന്റെ മഹത്വവും ജീവിതക്രമവും ഉള്‍ക്കൊള്ളാതെയുള്ള നിലപാടുകള്‍ക്ക് പിറകെ പായുന്ന പ്രമുഖ മാധ്യമം മാതൃഭൂമിക്കു ശക്തമായ മറുപടിയുമായി അക്രൈസ്തവ യുവതി. രാധിക എന്ന യുവതി മാതൃഭൂമി ഓഫീസില്‍ വിളിച്ച് സന്യാസമേന്തെന്ന് അധികൃതര്‍ക്ക് വിവരിച്ചുകൊടുക്കുന്ന ഓഡിയോയാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. സന്യസ്ഥ ജീവിതത്തിന്റെ മഹത്വവും നന്മയും അക്കമിട്ടു നിരത്തിക്കൊണ്ടാണ് രാധികയുടെ ഫോണ്‍ കോളെന്നത് ശ്രദ്ധേയമാണ്. പേര് പരിചയപ്പെടുത്തിയ ശേഷം താനും തന്റെ അനിയത്തിയും സിസ്റ്റർമാർ പഠിപ്പിച്ച സ്‌കൂളിലായിരുന്നു പഠിച്ചത് എന്ന ആമുഖത്തോടെയാണ് സംഭാഷണം ആരംഭിക്കുന്നത്. "ഒരിക്കൽ സിസ്റ്റർമാരുടെ ഉപദേശങ്ങളൊക്കെ കടുപ്പമായോ ഭാരിച്ചതായോ ഒക്കെ തോന്നിയ തങ്ങൾ പിന്നീട് ആ ഉപദേശങ്ങളും തിരുത്തലുകളും തങ്ങളുടെ ലൈഫിൽ ശക്തിയായി മാറുന്നത് അനുഭവിക്കുവാൻ തുടങ്ങി. മാതൃഭൂമി ഫീച്ചർ ചെയ്ത വ്യക്തി പറയുന്നത് പോലെ തന്നെ ഒരിക്കൽ കന്യാസ്ത്രികൾ നൽകിയ ഉപദേശങ്ങൾ തങ്ങളെയും അലോസരപ്പെടുത്തിയിരുന്നു. എന്നാൽ അതൊക്കെ തിരിച്ചറിവില്ലായ്മയിൽ നിന്നാണെന്നും തങ്ങളുടെ ശോഭനമായ ഭാവിക്കാണ് ആ തിരുത്തലുകൾ നൽകിയതെന്നും മനസിലാക്കുന്നത് ഒരു കുടുംബ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു കുട്ടികളെ വളർത്തുവാൻ ആരംഭിച്ച നിമിഷം മുതലാണ്". ഇത്തരത്തിലാണ് സംഭാഷണം നീളുന്നത്. നന്നായി ജീവിക്കുന്ന ധാരാളം സിസ്റ്റേഴ്സ് ഇവിടെ യുണ്ടെന്നും അവരെ കൂടി പരിഗണിക്കണമെന്നും കലഹിച്ചു നിൽക്കുന്ന ഒരു ഭാഗത്തെ മാത്രം ഉയർത്തിപ്പിടിച്ചാൽ മാധ്യമ ധർമ്മം പൂർത്തിയാവില്ലായെന്നും രാധിക മാതൃഭൂമിയെ ഓര്‍മ്മപ്പെടുത്തുന്നു. മറുഭാഗത്തുള്ള ഒരു വലിയ വിഭാഗത്തിന്റെ നിശബ്ദതയുടെ ഉള്ളിലെ നന്മയെ കൂടെ ഉയർത്തിക്കാട്ടണമെന്നും രണ്ടു ഭാഗത്തും നിന്നാൽ നിങ്ങൾ അവതരിപ്പിക്കുന്ന കാര്യങ്ങളിൽ നീതി ഉണ്ടാകും എന്ന് ബോധ്യമാകുമെന്നും അവര്‍ തുറന്ന്‍ പറഞ്ഞു. ഓഡിയോ സംഭാഷണം നവ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-09-07-04:17:53.jpg
Keywords: മാതൃഭൂ

11134
Category: 13
Sub Category:
Heading: ഹാൻ ചുങ്: ഭീഷണി വകവെക്കാതെ കൊറിയക്കാർക്ക് ക്രിസ്തുവിനെ നല്‍കിയ യോദ്ധാവ്
Content: സിയോള്‍: മതസ്വാതന്ത്ര്യത്തിന് ലോകത്ത് ഏറ്റവും ശക്തമായ വിലക്കുള്ള ഉത്തര കൊറിയയില്‍ മരണത്തിന് മുന്‍പ് ആയിരത്തോളം ആളുകള്‍ക്ക് ക്രിസ്തുവിനെ പകർന്നു നല്‍കിയ സുവിശേഷ പ്രഘോഷകൻ മാധ്യമങ്ങളില്‍ ഇടംനേടുന്നു. ഹാൻ ചുങ് റിയോൾ എന്ന പേരുള്ള കൊറിയയിൽ വേരുകളുള്ള ചൈനീസ് മിഷ്ണറി 2016ൽ കൊല്ലപ്പെടുന്നതിനു ആയിരങ്ങള്‍ക്കു ക്രിസ്തുവിനെ നല്‍കിയെന്നാണ് വിശ്വാസികളെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1990 മുതൽ ചാങ്ബേയ് എന്ന പേരിലറിയപ്പെടുന്ന കൊറിയയുടെയും, ചൈനയുടെയും അതിർത്തി പ്രദേശത്തായിരുന്നു അദ്ദേഹത്തിന്റെ സുവിശേഷ പ്രവര്‍ത്തനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും സുവിശേഷവത്ക്കരണത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഉത്തരകൊറിയയിലെ ഏകാധിപത്യ സർക്കാരിന്റെ കണ്ണിലെ കരടായി ഹാൻ ചുങ് റിയോൾ പിന്നീട് മാറി. 2003 മുതൽ അദ്ദേഹം ഉത്തരകൊറിയയുടെ 'മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ' ഉൾപ്പെട്ടിരുന്നുവെന്ന് പറയപ്പെടുന്നു. ക്ഷാമം മൂലം ഉത്തര കൊറിയ വിട്ട ആളുകൾക്ക് പാർപ്പിടവും ഭക്ഷണവും ഒരുക്കിയും അദ്ദേഹം ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെ അധ്യായം അനേകര്‍ക്ക് പകര്‍ന്നു നല്‍കി. നവംബര്‍ മൂന്നിന് പീഡിത സഭയ്ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര പ്രാര്‍ത്ഥന ദിനത്തിനു മുന്നോടിയായി പുറത്തുവിട്ട ഡോക്യുമെന്ററിയിൽ സാങ് ചുൽ എന്ന ഉത്തരകൊറിയൻ ക്രൈസ്തവ വിശ്വാസിയാണ് ഇക്കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്. മിഷ്ണറിമാർ ആദ്യമൊക്കെ നല്ല മനുഷ്യരായിരിക്കും, പിന്നീട് അവർ വീടുകളിൽ പ്രവേശിച്ച് നിങ്ങളുടെ കരൾ ഭക്ഷിക്കുമെന്ന തരത്തിലുള്ള പഠനമാണ് തങ്ങൾക്ക് രാജ്യത്ത് നിന്നും ലഭിച്ചതെന്ന് സാങ് ചുൽ പറയുന്നു. ഉത്തര കൊറിയയിൽ ജോലിയൊന്നും ലഭിക്കാത്തതിനാൽ വില്‍പ്പനക്കായി കൂൺ ശേഖരണം സാങ് ചുൽ ആരംഭിച്ചിരുന്നു. കൂണുമായി സാങ് ചുൽ കാണുന്നത് ഹാൻ ചുങിനെയാണ്. അപകടസാധ്യതയുണ്ടായിട്ടും ലാഭമൊന്നും പരിഗണിക്കാതെ ആ കൂണുകൾ അദ്ദേഹം കൈമാറി. ഇങ്ങനെയുളള സഹായങ്ങളെല്ലാം ചെയ്യുന്നത് താൻ ഒരു ക്രിസ്ത്യാനിയായതു കൊണ്ടാണെന്ന് ഹാൻ തുടരെത്തുടരെ പറയുമായിരുന്നു. ഒരു ദിവസം ഹാൻ നടത്തുന്ന സുവിശേഷപ്രഘോഷണം സർക്കാരിന്റെ കണ്ണിൽ പെട്ടു. ഉത്തരകൊറിയയുടെ കൊലയാളികൾ അദ്ദേഹത്തെ വകവരുത്തി. എന്നാൽ സാങിന്റെയും, അദ്ദേഹത്തെ പോലുള്ള നിരവധിയാളുകളുടെയും ജീവിതത്തിൽ ക്രിസ്തുവിനെ നൽകിയാണ് അദ്ദേഹം വിടവാങ്ങിയത്. ഹാൻ ചുങിന് ജീവൻ നൽകേണ്ടി വന്നെങ്കിലും, തനിക്കും, തന്നെപ്പോലുള്ള നിരവധി ഉത്തരകൊറിയക്കാർക്കും പ്രതീക്ഷ പകർന്നു നൽകാൻ അദ്ദേഹത്തിന് സാധിച്ചെന്ന് സാങ് ചുൽ അടിവരയിട്ട് പറയുന്നു. ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, ദൈവം യാഥാർത്ഥ്യമാണെന്ന സന്ദേശം പങ്കുവയ്ക്കുന്നത് തങ്ങൾ തുടരുമെന്നും അദ്ദേഹം പറയുന്നു.
Image: /content_image/News/News-2019-09-07-04:58:20.jpg
Keywords: കൊറിയ