Contents

Displaying 10841-10850 of 25160 results.
Content: 11155
Category: 1
Sub Category:
Heading: ആശുപത്രികള്‍ക്ക് പുറമേ കത്തോലിക്ക സ്കൂളുകളും പിടിച്ചെടുത്ത് എറിത്രിയന്‍ സര്‍ക്കാര്‍
Content: അസ്മാര: ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയിലെ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ പിടിച്ചെടുക്കല്‍ തുടരുന്നു. കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ പിടിച്ചെടുത്തതിന് പിന്നാലെ സഭയുടെ കീഴിലുള്ള സ്കൂളുകളും പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള ഏഴോളം സ്കൂളുകള്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ പിടിച്ചെടുത്തതായി ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എഴുപതുവര്‍ഷത്തില്‍ പരം പഴക്കമുള്ള സ്കൂളുകളും ഇതില്‍ ഉള്‍പ്പെടുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ ദോഷകരമായി ബാധിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ സഭ രംഗത്തെത്തിയിട്ടുണ്ട്. സ്കൂളുകള്‍ കൈമാറണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സഭകള്‍ക്കും, മുസ്ലീം സംഘടനകള്‍ക്കും നല്‍കി കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആയിരകണക്കിന് രോഗികളെ പുറത്താക്കികൊണ്ട് സഭയുടെ കീഴിലുള്ള നിരവധി ആശുപത്രികളാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. ഭരണഘടനയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടത്താത്ത എറിത്രിയയില്‍ രാഷ്ട്രീയ നവോത്ഥാനം വേണമെന്ന കത്തോലിക്കാ സഭയുടെ ആവശ്യത്തോടുള്ള പ്രതികാരമായിട്ടാണ് ഈ നടപടികളെ പൊതുവേ വിലയിരുത്തപ്പെടുന്നത്. തങ്ങള്‍ നടത്തുന്ന സാമൂഹ്യ സേവനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധമല്ലെന്നു സഭ വ്യക്തമാക്കിയിട്ടുണ്ട്. 1995-ല്‍ പാസാക്കിയ (റെഗുലേഷന്‍ 73/1995) നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. മതസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുവാനുള്ള ഉദ്ദേശത്തോടെയാണ് നിയമം പാസാക്കിയിരിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് സംഭാവനകള്‍ ചോദിക്കുന്നതില്‍ നിന്നും, വിദേശ സംഭാവനകള്‍ ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും മതസ്ഥാപനങ്ങളെ നിയമം വിലക്കുന്നുണ്ട്. തങ്ങളുടെ വികസനപരമായ സേവനങ്ങള്‍ക്കുള്ള പണം സ്ഥാപനങ്ങള്‍ പ്രാദേശികമായി കണ്ടെത്തണമെന്നാണ് നടപടികളെ ന്യായീകരിച്ചു കൊണ്ട് ഇക്കഴിഞ്ഞ ജൂണ്‍ 27-ന് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. പ്രസിഡന്റ് ഇസയ്യാ അഫ്വെര്‍ക്കിയുടെ നേതൃത്വത്തിലുള്ള എറിത്രിയന്‍ സര്‍ക്കാരിന്റെ ഏകാധിപത്യപരമായ നടപടികള്‍ ആഗോള തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. എറിത്രിയയില്‍ ഒരു അധികാരമാറ്റം അനിവാര്യമാണെന്ന ആവശ്യം ഇതിനോടകം തന്നെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.
Image: /content_image/News/News-2019-09-10-05:16:40.jpg
Keywords: എറിത്രിയ
Content: 11156
Category: 18
Sub Category:
Heading: മുന്‍ കന്യാസ്ത്രീയുടെ മറവില്‍ സഭാവിശ്വാസങ്ങളെ അക്രമിക്കാന്‍ ശ്രമം: സിസിഎഫ്
Content: കല്‍പ്പറ്റ: ഒരു സന്യാസ സഭയും അതിലെ ഒരു അംഗവും തമ്മിലുള്ള തീര്‍ത്തും ഭരണഘടനാപരമായ പ്രശ്‌നത്തെ വളച്ചൊടിച്ച് സഭയയേയും അതിന്റെ വിശ്വാസപ്രമാണങ്ങളേയും പൊതുസമൂഹത്തില്‍ അവഹേളിക്കാനുള്ള തല്‍പരകക്ഷികളുടെ ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം (സിസിഎഫ്) ജില്ലകമ്മിറ്റി വിലയിരുത്തി. കേരളത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓരോ പ്രദേശങ്ങളിലേയും തികച്ചും പ്രാദേശികമായ വിഷയങ്ങളുടെ പേരില്‍ സമരങ്ങള്‍ തുടങ്ങുകയും പിന്നീട് വലിയ സാമൂഹ്യ സംഘര്‍ഷങ്ങളിലേക്ക് ആ സമരങ്ങളെ എത്തിക്കുകയും ചെയ്ത സംഘടനകളുടെ അദൃശ്യ സാന്നിധ്യം സിസ്റ്റര്‍ ലൂസിയുടെ പ്രശ്‌നത്തില്‍ അനുഭവപ്പെടുന്നു എന്നത് നിഷേധിക്കാനവാത്ത വസ്തുതയാണ്. നിരീശ്വരവാദപ്രസ്ഥാനങ്ങള്‍ക്കും കേരളത്തിലെ രാഷ്ട്രീയ, മതസംഘട്ടനങ്ങളില്‍ ഒരു ഭാഗത്ത് സ്ഥിരമായി പേരു പരാമര്‍ശിച്ചു കേള്‍ക്കുന്ന ഒരു ക്രൈസ്തവേതര മതസംഘടനയ്ക്കും ഈശ്വര വിശ്വാസികളുടെ ആഭ്യന്തരകാര്യത്തില്‍ തിരിശ്ശീലക്കു പിന്നില്‍ നിന്ന് ഇടപെടുന്നത് എന്തിനാണെന്ന് പൊതുസമൂഹം അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവരുടെ ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഉദ്ദേശ്യം നല്ലതല്ലെന്നും നടപടികള്‍ നേരിടുന്ന സന്യാസിനിയെ സഹായിക്കാനെന്ന വ്യാജേന സഭാധികാരികളേയും വിശ്വാസ സമൂഹത്തേയും തമ്മില്‍ തെറ്റിച്ച് ആഭ്യന്തര സംഘര്‍ഷമുണ്ടാക്കി ക്രൈസ്തവ വിശ്വാസത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള കൃത്യമായ പ്ലാന്‍ ചെയ്ത നിഗൂഡപദ്ധതി നടപ്പിലാക്കാനാണ് ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നതെന്നും വിശ്വാസ സമൂഹം മനസ്സിലാക്കണമെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ഇത്തരം ചിലസംഘടനയിലെ ആളുകളുടെ കുബുദ്ധിയിലുതിച്ച നാടകമായിരുന്നു പൂട്ടിയിടീല്‍ ആരോപണമെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞ സാഹചര്യത്തില്‍ അവര്‍ ഇനിയെങ്കിലും കര്‍ട്ടനുപിറകില്‍നിന്നും മുന്നോട്ടുവരുകയും തങ്ങളുടെ തെറ്റ് പൊതുജനമധ്യത്തില്‍ ഏറ്റുപറഞ്ഞ് ഇതില്‍നിന്നും പിന്‍വാങ്ങണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. നടപടികള്‍ നേരിടുന്ന സന്യാസിനിയെ സഹായിക്കാനെന്ന വ്യാജേന സമരം നടത്തുകയും അതിനുശേഷം സന്യാസവ്രതം സ്വീകരിച്ച സ്ത്രീകള്‍ മാത്രം താമസിക്കുന്ന മഠങ്ങള്‍ക്കുമുന്‍പിലേക്ക് സമരക്കാരയ പുരുഷന്‍മാര്‍കടന്നുവരുകയും അവിടുത്തെ താമസക്കാരായ സ്ത്രീകളില്‍ ഭയമുളവാക്കുന്ന വിധത്തില്‍ പെരുമാറുകയും ചെയ്യുന്നത് എന്തിന്റെ പേരിലായാലും ഏതു പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങളെ വിശാസസമൂഹം കൈയ്യുംകെട്ടി നോക്കി നില്‍ക്കുമെന്നും ആരും കരുതേണ്ടതില്ല. വിശ്വാസി കുടുംബങ്ങളില്‍ നിന്നും സന്യാസത്തിന്റെ ആവൃതിയിലേക്ക് കടന്നുവന്നിരിക്കുന്ന സഹോദരിമാരുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം വിശ്വാസ സമൂഹത്തിനുണ്ട്. ആവശ്യഘട്ടത്തില്‍ ആ ഉത്തരവാദിത്വം നിറവേറ്റാന്‍ വിശ്വസസമൂഹം മുന്നിട്ടിറങ്ങുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. സഭാസ്ട്രക്ച്ചര്‍തന്നെ തകര്‍ത്തുകളയുക എന്ന ലക്ഷ്യത്തോട് നടക്കുന്ന പ്രവര്‍ത്തനങ്ങളെ സമൂഹമധ്യത്തില്‍ തുറന്നുകാണിക്കുന്നതിനും സഭാവിശ്വാസ സംരക്ഷണ്ണത്തിനുമായി സമാനസംഘടനകളുമായികൂടിച്ചേര്‍ന്ന് ജനകീയമുന്നേറ്റം നടത്തി പ്രതിരോധമൊരുക്കുന്നതിനും സിസിഎഫ് മുന്‍ കൈയ്യെടുക്കും. ഇതിന്റെ ഭാഗമായി ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനായി ഈ മാസം 13ന് കല്‍പറ്റ സിസിഎഫ് ജില്ലാകമ്മിറ്റിഓഫീസില്‍ ജില്ലയിലെ സമാനസ്വഭാവമുള്ള വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം നടത്തും. യോഗത്തില്‍ മതസാമൂഹികരാഷ്ട്രീയരംഗത്തേ പ്രമുഖ വ്യക്തിത്തങ്ങള്‍ പങ്കെടുക്കും. ജില്ലയിലെ റബ്ബര്‍കൃഷി നിരോധിക്കുന്നതിനുമുന്‍പ് ശാസ്ത്രീയമായ പഠനം നടത്തണമെന്നും അതിനായി കാര്‍ഷിക,ഭൗമശാസ്ത്രമേഖലകളിലെ വിദ്ഗ്തരുടെ സമിതിയെ നിയമിക്കണമെന്നും യോഗം സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു. പരിസ്ഥിതിപ്രശ്‌നങ്ങളുടെ പേരില്‍ ഏതെങ്കിലും സാഹചര്യത്തില്‍ റബ്ബര്‍ കൃഷി നിരോധിക്കേണ്ടിവന്നാല്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആവശ്യമായനഷ്ടപരിഹാരമോ തൊഴിലധിഷ്ടിത പുനരധിവാസ പാക്കേജ് നടപ്പിലാക്കണം. കേരളത്തിലെ യാത്രാറോഡുകള്‍ മുഴുവനും തകര്‍ന്നു തരിപ്പണമായ സാഹചര്യത്തില്‍ നിസ്സാര തെറ്റുകള്‍ക്ക് വഹന ഉടമകള്‍ക്ക് ഭീമമായ പിഴചുമത്തുന്നത് അംഗീകരിക്കാനാവില്ല.സര്‍ക്കാരിന്റെ വരുമാനസ്രോതസായി വാഹനപിഴയെ കാണുന്നത് ആധുനീക കാലഘട്ടത്തിലെ സര്‍ക്കാരുകള്‍ക്ക് ചേര്‍ന്നതല്ല.അതിനാല്‍ ഈ തീരുമാനം കേരളത്തില്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നും യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടരി ജോസ് താഴത്തേല്‍, ട്രഷറര്‍ കെ.കെ.ജേക്കബ്,സെക്രട്ടറി ലോറന്‍സ് കല്ലോടി, മേഴ്‌സി ദേവസ്യ, ജോണ്‍സണ്‍, ജേക്കബ് കുന്നുംപുറം, ഷിബുമാവേലിക്കുന്നേല്‍, മൈക്കിള്‍, റോബിന്‍സണ്‍, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-09-10-06:08:31.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 11157
Category: 1
Sub Category:
Heading: അസാധാരണ മിഷ്ണറി മാസത്തിനു മുന്നോടിയായി ആഗോള തലത്തില്‍ ബൈബിൾ മാസാചരണം
Content: ഉറുഗ്വേ: ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷ്ണറി മാസത്തിനു ദിവസങ്ങള്‍ ശേഷിക്കേ ബൈബിൾ മാസാചരണവുമായി വിവിധ രാജ്യങ്ങള്‍. പരമ്പരാഗതമായി സെപ്റ്റംബർ മുപ്പതാം തീയതി വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനത്തിന്റെ അനുസ്മരണമായാണ് ലാറ്റിനമേരിക്കയിലും മറ്റു ഭൂഖണ്ഡങ്ങളിലുമായി സെപ്തംബർ മാസം ബൈബിൾ മാസമായി ആചരിക്കുന്നത്. ഈ വർഷവും വിപുലമായ ആഘോഷങ്ങൾക്കാണ് വിവിധ മെത്രാൻ സമിതികൾ പദ്ധതിയിട്ടിരിക്കുന്നത്. ഈ പ്രത്യേക നാളുകളെ പിന്തുണയ്ക്കാനും ആവേശപൂർണ്ണമാക്കാനും, ചിലിയിലെ മെത്രാൻ സമിതി പ്രത്യേക വെബ്സൈറ്റ് തന്നെ ആരംഭിച്ചുവെന്നത് ശ്രദ്ധേയമാണ്. ബൈബിൾ പ്രാർത്ഥനകൾ ഉൾപ്പെടെയുള്ളവ പ്രസ്തുത വെബ്സൈറ്റിൽ ലഭ്യമാണ്. "ദൗത്യവും, ജ്ഞാനസ്നാനവും ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ദൈവജനം" എന്നതാണ് ബൈബിൾ മാസാചരണത്തിന്റെ പ്രമേയം. ഇത് ഒക്ടോബറിലെ അസാധാരണ മിഷ്ണറി മാസത്തിനായുളള പ്രമേയത്തെ അനുസ്മരിപ്പിക്കുന്നതാണ്. 'ജ്ഞാനസ്നാനപ്പെടുത്തി അയക്കപെട്ടു' എന്ന ആപ്തവാക്യത്തിൽ നിന്നും പ്രചോദനം സ്വീകരിച്ച് ഉറുഗ്വേയിലെ സഭയും ബൈബിൾ മാസാചരണം നടത്തുന്നുണ്ട്. ഗ്വാട്ടിമാലയിലെ മെത്രാൻ സമിതിയും ബൈബിൾ മാസത്തിന് പ്രത്യേക ക്രമീകരണം നടത്തുന്നുണ്ട്. "ദൈവമായ കര്‍ത്താവിന്റ ആത്‌മാവ്‌ എന്റെ മേലുണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്‌ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു" എന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ വാക്യങ്ങളാണ് അവിടുത്തെ സഭയുടെ പ്രമേയ വിഷയം.
Image: /content_image/News/News-2019-09-10-06:21:07.jpg
Keywords: ബൈബി
Content: 11158
Category: 18
Sub Category:
Heading: 'മാതാപിതാക്കൾ സമൂഹത്തിന്റെ സമ്പത്ത്'
Content: തൃശൂർ. പ്രപഞ്ചത്തിന്റെ സൃഷ്ട്ടാവായ ദൈവത്തിന്റെ സൃഷ്‌ടികർമ്മത്തിൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന മാതാപിതാക്കൾ സഹ കാർമ്മികരായി മാറുന്നുവെന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ്‌ സാബു ജോസ്. വ്യവസ്ഥാപിത വിവാഹം നടത്തുകയും, തുടർന്നു ദൈവം നൽകുന്ന കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുകയും ചെയ്യുന്നവർ തികഞ്ഞ രാജ്യസ്നേഹികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂർ അതിരൂപതയിലെ വിശുദ്ധ ജോൺ പോൾ പ്രോലൈഫ് മൂവേമെന്റ് സംഘടിപ്പിച്ച "ഏലീശ്വാ മീറ്റ്" 2019 എന്ന പേരിലുള്ള ഗര്ഭിണികളുടേയും അവരുടെ ജീവിത പങ്കാളികളുടേയും പഠന ബോധവത്കരണ സംഗമം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനേകർ വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്ന് വേണ്ടതുപോലെ കുടുംബ സംവിധാനങ്ങളെക്കുറിച്ചു മനസ്സിലാക്കാതെ മാറി നിൽക്കുമ്പോൾ വിവാഹത്തിലൂടെ കുടുംബത്തിന് അടിസ്ഥാനം സ്ഥാപിക്കുന്നവർ സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമാണെന്നും അദ്ദേഹം വിശദീകരിച്ചു. അമ്മ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുമ്പോൾ പിതാവ് ഹൃദയത്തിൽ സ്വീകരിക്കുന്നുവെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പസ്തലേറ്റ് സെക്രട്ടറികൂടിയായ സാബു ജോസ് വ്യക്തമാക്കി. തൃശൂർ അതിരൂപതാ ഡയറക്ടർ ഫാ. ഡെന്നി താന്നിക്കൽ അധ്യക്ഷത വഹിച്ചു. കെസിബിസി പ്രോലൈഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജെയിംസ് ആഴ്ച്ചങ്ങാടൻ, സെക്രട്ടറി വർഗീസ്‌ പി എൽ, ജോർജ് മാസ്റ്റർ പ്രസംഗിച്ചു. ഡോ ടോണി, നവോമി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിശുദ്ധകുർബാനയും ആരാധനയും ഉണ്ടായിരുന്നു. അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗർഭിണികളും അവരുടെ ജീവിത പങ്കാളികളും ഏലീശ്വാ മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു.
Image: /content_image/India/India-2019-09-10-08:41:33.jpg
Keywords: പ്രോലൈ
Content: 11159
Category: 24
Sub Category:
Heading: ദേവി മേനോനിൽ നിന്ന് റോസ് മരിയയിലേക്ക്: ഈ സാക്ഷ്യം വായിക്കാതെ പോകരുതേ..!
Content: “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”. ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു വിമര്‍ശനത്തിനാണ് ആദ്യമായി വി.ബൈബിള്‍ വാങ്ങിയതും,വായിച്ചതും. പിന്നീട് കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ബുക്ക്‌ എഴുതണമെന്നു തോന്നി. ഹിക്രിമു എന്ന ആശയം മുന്‍നിര്‍ത്തി 3 പ്രധാന മതങ്ങളിലെയും ഒരേപോലത്തെ കാര്യങ്ങള്‍ ഉള്‍ക്കൊളിച്ചുള്ള ഒരു ഗ്രന്ഥം – സ്വസ്തിസൂക്തം. അത്യാവശ്യം ഹിന്ദുമത ഗ്രന്ഥങ്ങളും, ബൈബിളും, ഖുറാനും അതിനു വേണ്ടി പഠിച്ചു. മതങ്ങളുടെ (വിശ്വാസം) തരം തിരിവ് Totemism, Animism(philosophical and ethnological), Paganism/ Mithraism, Monotheism, Polytheism ഇങ്ങനെയാണെന്ന് പഠിപ്പിക്കുന്നു. മൂന്നു അബ്രാഹിമിക്ക് മതങ്ങളില്‍ ഒന്നാണ് CHRISTIANITY, അതെല്ലാം Monotheism-(Greek word- monos=single, theos= God)ആണ്. ഏകദൈവവിശ്വാസവും, ബഹുദൈവആരാധനയും മനസ്സിലാക്കി. ബുദ്ധ-ജൈന, സൌരാഷ്ട്രിയ-യഹൂദ മതങ്ങളും പഠനവിഷയങ്ങള്‍ ആക്കി. ഏക്‌ഓംകാര്‍ എന്ന് തുടങ്ങുന്ന സിഖ്മൂലമന്ത്രം ധ്യാനവിഷയമാക്കി. 20-22 വയസ്സിനു മുന്പേ ആണ് ഇതൊക്കെ. ഓര്‍മ്മവച്ച നാള്‍ മുതല്‍ നാമം ജപിച്ചും, അമ്പലങ്ങളില്‍ പോയും, ഹൈന്ദവ ആചാരങ്ങള്‍ പിന്തുടര്‍ന്നും ജീവിച്ച വ്യക്തിയാണ് ഞാന്‍. ആയുസ്സിലെ മുപ്പത്തിമൂന്നര വര്‍ഷം അങ്ങനെ ആയിരുന്നു. ഞാന്‍ വിശ്വസിച്ച ആചാരങ്ങളെ ഒരിടത്തും ഞാന്‍ അധിക്ഷേപിച്ചു സംസാരിച്ചിട്ടില്ല. എന്നാല്‍, തീര്‍ച്ചയായും ഇന്നെനിക്ക് ഒരൊറ്റ ദൈവമേ ഒള്ളൂ, എന്‍റെ ഈശോമിശിഹ, അതെവിടെ വിളിച്ചു പറയാനും ഞാന്‍ തയ്യാറാണ്. ഖുറാന്‍ വായിച്ചാല്‍ ഞാന്‍ മുസ്ലിം ആവുമെന്ന് പരിഹസിച്ചവരോട് –യാസീനും ഫാത്തിഹയും ഓതാന്‍ അറിയുന്ന, തെറ്റ് കൂടാതെ നിസ്കരിക്കാന്‍ അറിയുന്ന വ്യക്തിയാണ് ഞാന്‍. മഹാഭാരതവും രാമായണവും പഠിക്കാത്തത് കൊണ്ട് എന്ന് പറഞ്ഞവരോട് –രാമായണത്തിലെ പ്രധാനപ്പെട്ട ശ്ലോകം ഏതാണെന്ന് ആ പറഞ്ഞ എത്ര പേര്‍ക്ക് അറിയാം? മഹാഭാരതത്തിലെ ശ്രീവിഷ്ണുസഹസ്രനാമം കാണാതെ ചൊല്ലാന്‍ ആ പറഞ്ഞ എത്ര പേര്‍ക്ക് അറിയാം. ശ്രീദേവിമാഹത്മ്യത്തിലെ ഒരു അദ്ധ്യായവും, ശ്രീമത്ഭഗവത്‌ഗീതയിലെ ഒരു അദ്ധ്യായവും, 3 സഹസ്രനാമങ്ങളും, ചില വേദസൂക്തങ്ങളും, 50ഓളം ശ്ലോക-സ്തോത്ര പ്രാര്‍ത്ഥനകളും നിത്യേനെ ചൊല്ലുകയും ചെയ്തിരുന്ന വ്യക്തിയാണ് ഞാന്‍. ശ്രീചക്രത്തിലെ ദേവിസാന്നിധ്യത്തെ പേരെടുത്തു പ്രാര്‍ത്ഥിക്കുന്ന ഖഡ്ഗമാല സ്തോത്രം നിങ്ങള്ക്ക് എത്ര പേര്‍ക്ക് അറിയാം? പാശുപതാസ്ത്ര മന്ത്രത്തിന്റെ യഥാര്‍ത്ഥരൂപം കേരളത്തില്‍ എത്ര പേര്‍ക്ക് അറിയാം? കുണ്ടലിനിധ്യാനത്തെപറ്റി പറയാന്‍ എത്രപേര്‍ക്ക് സാധിക്കും? വിധി പ്രകാരം ആചാരം ചെയ്തു, ദിക്ബന്ധനം ഒക്കെ ചെയ്തു ശ്രീലളിത സഹസ്രനാമം പാരായണം ചെയ്യാന്‍ നിങ്ങള്‍ക്ക് എത്ര പേര്‍ക്ക് അറിയാം? ഇതൊക്കെ അറിയാവുന്ന ഒരു ഹിന്ദു ആയിരുന്നുട്ടോ ഞാൻ. ദയവായി എന്‍റെ ഹൈന്ദവ ആത്മീയ ദാരിദ്ര്യം ആണ് എന്നെ ക്രിസ്ത്യാനി ആക്കി മാറ്റിയതെന്നു പറയരുതേ. എന്‍റെ അമ്മയെ ക്ഷേത്രത്തിലെ കവാടം- പാര്‍ക്കിംഗ് ഏരിയ വരെ അനുഗമിക്കുന്ന വ്യക്തിയാണ് ഇന്നും ഞാന്‍. അമ്മ എത്ര സമയമെടുത്താലും, ആ വിശ്വാസത്തെ ബഹുമാനിച്ചു ക്ഷമയോടെ കാത്തുനില്‍ക്കുന്ന ഒരു നസ്രാണിയാണ് ഞാന്‍. എന്നാല്‍ ആ സമയത്ത് അവിടെയുള്ള ആരിലെങ്കിലും എന്‍റെ കഴുത്തിലെ മാർ സ്ലീവാ അലോസരമുണ്ടാക്കിയാല്‍, അവര്‍ കാണ്‍കെ ചുരുങ്ങിയത് 3 പ്രാവശ്യമെങ്കിലും സ്നേഹവിശ്വാസങ്ങളോടെ സ്ലീവാമുദ്ര എന്നിൽ അടയാളപ്പെടുത്തുന്ന വ്യക്തിയാണ് ഞാന്‍. അത്ഭുതങ്ങള്‍ കണ്ടു മതം മാറാനാണെങ്കില്‍ എന്‍റെ വീട്ടിലുള്ളവര്‍ എപ്പോഴേ ക്രൈസ്തവർ ആയേനെ. വിശ്വസിക്കാന്‍ സാധിക്കാത്ത അത്രമാത്രം അത്ഭുതങ്ങള്‍ ഈശോ ഈ പാപിയായ എന്നില്‍ ചൊരിഞ്ഞിട്ടുണ്ട്. അത്ഭുതങ്ങളോ, നേട്ടങ്ങളോ അല്ല ഒരാളെ വിശ്വാസിയാക്കുക, അനുഭവങ്ങള്‍ ആണ്. എന്‍റെ അനുഭവം ആണ് എന്നെ നസ്രാണി ആക്കിയത്. അച്ചു സാമ്പത്തികനേട്ടവും, ശാരീരികസുഖവും ലഭിച്ചത് കൊണ്ടാണ് ക്രിസ്ത്യാനി ആയത് എന്ന സംശയം ഉള്ള സഹോദരങ്ങളോട് - പ്രിയപ്പെട്ടവരേ, നാലക്കത്തില്‍ അധികം സേവിങ്ങ്സ് ഇല്ലാത്ത, അന്നന്നത്തെ അപ്പത്തിനു വേണ്ടി മാത്രം ചെറിയ ജോലി ചെയ്യുന്ന, ഉള്ളത് മുഴുവന്‍ ഉപേക്ഷിച്ചു ഈശോയെ മാത്രം നേടിയും-ആഗ്രഹിച്ചും ജീവിക്കുന്ന ഒരു സത്യ ക്രിസ്ത്യാനിയാനിയാണ് ഞാന്‍. ലക്ഷങ്ങളോ, കോടികളോ വിശ്വാസത്തിനു വിലയിടാമെന്നു തോന്നിയിട്ടില്ല, മുതിര്‍ന്നവരോ-ഗുരുകാരണവന്മാരോ അങ്ങനെ പഠിപ്പിച്ചിട്ടില്ല. ശാരീരികസുഖം- 39വയസ്സ് ആവാറായി, ഇത്രയും കാലത്തിനിടയ്ക്കു ഇതാണ് ഈ ലോകത്തെ ഏറ്റവും വലിയ കാര്യമെന്ന് തോന്നിയിട്ടില്ല. ക്രിസ്ത്യാനി ആയപ്പോള്‍ കിട്ടിയത് ഇത് രണ്ടുംഅല്ലാട്ടോ, മന:സുഖം ആണ് നേടിയത്. പിന്നെ, ഫേമസ് ആകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാനെങ്കില്‍ ഇന്ന് ഏതെങ്കിലും കമ്പനിയുടെ സിഇഓ ആയി ഇരുന്നേനെ. 34ആം വയസ്സിൽ ഞാൻ ഒരു നസ്രാണി ആയെങ്കിൽ, എന്റെ ഈശോയേ ചങ്കോട് ചേർത്തെങ്കിൽ, എന്റെ ഈശോയുടെതായെങ്കിൽ, ദൈവകൃപയാൽ ഈശോയ്ക്ക് വേണ്ടി മാത്രം ജീവിച്ചു മരിക്കാനാണ്. Date Of Birth - 24th Oct 1980 | Baptism - 1st Jan 2015 ഏകദേശം 2009 മുതല്‍ സ്ഥിരമായി വി.ബൈബിള്‍ വായിക്കുന്ന, വി.കുര്‍ബാനയില്‍ പങ്കുചേരുന്ന(മാമോദിസയ്ക്ക് മുന്‍പ് സ്വീകരിച്ചിട്ടില്ല) വ്യക്തിയാണ് ഞാന്‍. 2004-05 കാലം ഒത്തിരി വേദനകളും, നഷ്ടങ്ങളും, സഹനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു, മറ്റെന്തു നഷ്ടത്തെക്കാളും ചങ്കിലെ പ്രാണനായി ചേര്‍ത്തു വച്ച അച്ഛയുടെ വേര്‍പാട് പറയാന്‍ സാധിക്കാത്ത വിധം എന്നെ തളര്‍ത്തി. ജീവിതമാകെ അര്‍ത്ഥശൂന്യമായി, നിരാശയാല്‍ മനസ്സ് തകര്‍ന്നു. ഇന്ന് ഞാന്‍ ഈ ലോകത്ത് ജീവനോടെ ഉണ്ടെങ്കില്‍ അതിനു ഒരേയൊരു കാരണമേയോള്ളൂ –“എന്‍റെ ഈശോ”. എന്‍റെ മനസ്സിലെ വലിയൊരു കുറവ്, ആത്മഹത്യ പ്രവണത പാടെ തുടച്ചു നീക്കാന്‍ എന്‍റെ ഈശോയ്ക്കു മാത്രമേ കഴിഞ്ഞോള്ളൂ. അച്ഛയുടെ അടുത്ത് എളുപ്പം എത്താന്‍ 9 പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ച ആളാണ്‌ ഞാന്‍. ഒറ്റയ്ക്ക് ഞാന്‍ അധിക സമയം ഇരുന്നാല്‍ എന്നെ അറിയാവുന്നവരുടെ നെഞ്ചിടിപ്പ് കൂടുമായിരുന്നു. ആ ചിന്തയില്‍ നിന്ന് ഒരു വിധത്തിലും എനിക്ക് രക്ഷപ്പെടാന്‍ പറ്റുന്നില്ലായിരുന്നു. അത്ര മനശക്തി ഇല്ലാത്ത ആള്‍ആയിരുന്നില്ല ഞാന്‍. ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട് –ആത്മീയജീവിതത്തില്‍ മുന്നോട്ടു പോകുന്ന ഞാന്‍, ഉറച്ച ദൈവവിശ്വാസിയായ ഞാന്‍ എന്ത്കൊണ്ട് ഈ കാര്യത്തില്‍ പതറിപോകുന്നു? ദൈവസ്നേഹവും വിശ്വാസവും കൊണ്ട് തെറ്റുകളില്‍ നിന്ന് അകന്നു ജീവിക്കാന്‍ വലിയ ബുദ്ധിമുട്ട് കൂടാതെ സാധിക്കുമ്പോഴും ഈ കാര്യത്തില്‍ എന്തുകൊണ്ട് ഞാന്‍ വീണുപോകുന്നു? ജീവിക്കാന്‍ ഒട്ടും താത്പര്യം ഇല്ലായിരുന്നു, നിരാശ മാത്രം. എന്നാല്‍ ഞാന്‍ പോലും അറിയാതെ ഈശോ വി.ബൈബിളിലൂടെ, വി.കുര്‍ബാനയിലൂടെ എന്‍റെ ഹൃദയത്തിലേക്ക്, മനസ്സിലേക്ക്, ആത്മാവിലേക്ക് ആഴത്തില്‍ ഇറങ്ങി എന്നെ ശക്തിപ്പെടുത്തി, ആ ദിവ്യസ്നേഹത്താല്‍ എന്നെ എപ്പോഴും പൊതിഞ്ഞു പിടിച്ചു, എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. മരിക്കാന്‍ ഭയമില്ലെങ്കിലും എനിക്ക് ഇന്ന് ജീവിക്കാന്‍ ആഗ്രഹമാണ്. എന്നെ ഈ ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്നത് ഒന്നെയോള്ളൂ- വി.കുര്‍ബാന. ഓരോ കുര്‍ബാനയും എനിക്ക് ഒരു അനുഭവമാണ്. കണ്ണുനീരോടെയാണ് ഞാനിത് ടൈപ്പ് ചെയ്യുന്നത്. ആരെയും തോല്‍പ്പിക്കാനുമല്ല, ഒന്നിനെയും തകര്‍ക്കാനുമല്ല ഞാന്‍ എന്റെ ഈശോയേ സ്വീകരിച്ചത്, ഈശോയുടെതായത്, ഒരു നസ്രാണി ആയത്. എനിക്കെന്‍റെ ഈശോയെ സ്വീകരിക്കാതെ ജീവിക്കാന്‍ പറ്റില്ലായിരുന്നു. സ്നേഹത്താല്‍ അത്രമാത്രം എന്നെ കീഴ്പ്പെടുത്തി, സ്വന്തമാക്കി, സ്വന്തമായി എന്‍റെ ഈശോ. 2011-ല്‍ മലയാറ്റൂര്‍മല നാലാം സ്ഥലം മുതല്‍ മുട്ടില്‍കയറി മുട്ടിലെ തൊലിപൊട്ടി അടര്‍ന്നപ്പോളും ചിരിയോടെ ഈശോയുടെ സ്നേഹത്തെപ്പറ്റി കൂടെയുള്ളവരോട്‌ പറഞ്ഞപ്പോള്‍, അച്ചു ക്രിസ്ത്യാനി ആവും എന്ന് പറഞ്ഞവരോട് അവിടെ നിന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് –എന്‍റെ ഈശോയെ എനിക്കിഷ്ടമാണ്, എന്നാലും മരിക്കുനത് വരെ ഞാന്‍ ഹിന്ദുവായിരിക്കുന്നു. പക്ഷേ, 2014-ല്‍ എന്നെ കാത്തിരുന്നത് വലിയ വലിയ ദൈവാനുഭവങ്ങള്‍ ആണ്. പെട്ടെന്ന് ഒരു ദിവസം തോന്നിയ ഭ്രമം അല്ല എന്‍റെ ക്രിസ്തീയത, എന്‍റെ 33 വര്‍ഷത്തെ ജീവിതം മാറ്റി വരയ്ക്കാന്‍ ഞാന്‍ ഒരു രാത്രി കൊണ്ട് തീരുമാനിച്ചതല്ല. എനിക്കു എന്‍റെ ഈശോ ഇല്ലാതെ, എന്‍റെ ഈശോയുടെതാവാതെ ഒരു നിമിഷം പോലും പറ്റില്ലാ എന്ന് പൂര്‍ണമായി മനസ്സിലാക്കിയിട്ടും ചങ്ക് പൊടിയുന്ന വേദനയോടെ മാസങ്ങള്‍ ഞാന്‍ തീചൂളയില്‍ എന്‍റെ വിശ്വാസത്തെ ഉരുക്കി പൂര്‍ണമാക്കുകയായിരുന്നു. എന്‍റെ ജീവിതമെ, ഞാനെ എന്തിനാണെന്നുള്ള തിരിച്ചറിവ് അതായിരുന്നു ആ വര്‍ഷം. മരണത്തിനോ, ഡിപ്രഷനോ വിട്ടുകൊടുക്കാതെ, ഒരു നിമിഷം പോലും എന്നില്‍ നിന്ന് മാറാതെ എന്‍റെ ഈശോ ആ തിരുഹൃദയത്തോട് ചേര്‍ത്തുപിടിച്ചു എന്നെ. കണ്ണിലെ കൃഷ്ണമണിയെക്കാള്‍ എന്നെ കരുതി. എന്നിലെ ചിന്തകളിലെ വൈകല്യങ്ങളെ തുടച്ചുമാറ്റി. നിന്നോള്ളം വലുതല്ല എനിക്കൊന്നും എന്ന് പറയുന്ന ദൈവത്തെ ഞാന്‍ അനുഭവിച്ചു. നിന്നെ എനിക്ക് ആവശ്യമുണ്ടെന്നു പറയുന്ന ദൈവത്തെ ഞാന്‍ തിരിച്ചറിഞ്ഞു. എനിക്കായി കാത്തിരുന്ന ദൈവത്തെ ഞാന്‍ വ്യക്തതയോടെ അറിഞ്ഞ നിമിഷം, എന്നെ-ഇനിയുള്ള എന്‍റെ ജീവിതത്തെ പൂര്‍ണമായി സമര്‍പ്പിച്ചു ഞാന്‍. ഒരു ദിവസമെങ്കില്‍ ഒരു ദിവസം ജീവിക്കുന്നുണ്ടെങ്കില്‍ ഈശോയെ സ്വന്തമാക്കി ജീവിക്കുംന്നു ഉറപ്പിച്ചു ഞാന്‍. ഒന്നര ഇഞ്ചിലധികം ആഴമുള്ള, മൂന്നു ദിവസം പഴക്കമുള്ള, പഴുത്തുവിങ്ങാന്‍ തുടങ്ങിയ മുറിവ്, ഒരു രാത്രി കൊണ്ട് ഡ്രൈ ആക്കിയ എന്‍റെ ഈശോയുടെ സ്നേഹത്താല്‍ നിറഞ്ഞ സമയം പറയാന്‍ വാക്കുകള്‍ ഇല്ല. അച്ച പോയതിനു ശേഷം- 10വര്‍ഷത്തിനു ശേഷം ഉറക്കഗുളികയെ ആശ്രയിക്കാതെ ഞാന്‍ ആദ്യമായി ഉറങ്ങിയത് അന്നാണ്. ഇതൊക്ക എങ്ങനെയാണ് ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കേണ്ടത്? എന്‍റെ ഈ തീരുമാനത്തെ ഏറ്റവും എതിര്‍ത്തത് എന്നെ അറിയുന്ന ക്രിസ്ത്യാനികള്‍ ആയിരുന്നു. ഒരു ക്രിസ്ത്യാനികളും എന്നെ മതംമാറാന്‍ പ്രലോഭിപ്പിച്ചിട്ടില്ല. പ്രിയപ്പെട്ടവരേ, പൈസ വാങ്ങിച്ചു സ്വീകരിക്കാന്‍ പറ്റുന്നതല്ല വിശ്വാസം. ബ്രെയിന്‍ വാഷ്‌ ചെയ്തു മാറ്റാന്‍ പറ്റുന്നതല്ല മതം. മതപരിവര്‍ത്തനത്തെകുറിച്ച് ഒരു വാക്ക് പറഞ്ഞുകൊള്ളട്ടെ, ക്രിസ്ത്യന്‍ മിഷനറിമാര്‍ വന്‍കിട രാഷ്ട്രങ്ങളില്‍ പോയി സാമ്പത്തിക നേട്ടത്തിനല്ല സേവനം ചെയ്യുന്നത്. പട്ടിണി പാവങ്ങള്‍ക്കിടയില്‍, അറിവില്ലായ്മയാല്‍ അപരിഷ്ക്രതരായി ജീവിക്കുന്നവരുടെ ഇടയില്‍, ദൈവവിശ്വാസരാഹിത്യത്താല്‍ ജീവിതമൂല്യങ്ങള്‍ ഇല്ലാതെ ജീവിക്കുന്നവരുടെ ഇടയില്‍ ഒക്കെയാണ് ട്ടോ സേവനം ചെയ്യുന്നത്. ഒറീസ്സയില്‍ 10/50 രൂപയും, 1/3 kg അരിയും മാത്രം വാങ്ങി പഠിപ്പിക്കുന്ന സ്കൂളുകള്‍ ഉണ്ട്. നോര്‍ത്ത് ഈസ്റ്റില്‍ നഗ്നരായും സംസ്ക്കാരശുന്യരായി ജീവിക്കുന്നവരെയും, പ്രാഥമികആവശ്യങ്ങള്‍ക്ക് പോലും വലിയ സൌകര്യമില്ലാതെ കഷ്ടപ്പെട്ട് ജീവിച്ച് അവരെ ഉദ്ധരിക്കുന്ന പ്രിയ സമര്‍പ്പിതരേ അറിയാം. അന്യരാജ്യങ്ങളില്‍ പോയി പ്രഭാഷണങ്ങള്‍ നടത്തുന്ന ഹരേ രാമ ഹരേ കൃഷ്ണ പ്രസ്ഥാനത്തെയോ, ശ്രീ ശ്രീ രവിശങ്കര്‍ പ്രസ്ഥാനത്തെയോ, മാതാ അമൃതാനന്ദമയിയെയോ ഇവിടെ ആരും വിമര്‍ശിക്കുന്നില്ല, അവര്‍ ചെയുന്ന നന്മകള്‍ മനസ്സിലാക്കുന്നു. ആരും വിമര്‍ശനാതീതര്‍ അല്ല എന്ന് മറക്കരുതുട്ടോ. ഒരു കാര്യംകൂടി പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു --- എല്ലാ മതങ്ങളുടെയും ഏറ്റവും പരമമായ ലക്‌ഷ്യം മോക്ഷം ആണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍, ദൈവത്തെ കണ്ടുമുട്ടല്‍. ആത്മീയമായി എത്ര വളര്‍ന്നാലും ദൈവത്തെ കാണുമ്പോള്‍ അത്ഭുതാദരവുകളോടെ സ്തുതിക്കാന്‍ മാത്രമേ ബൈബിള്‍ അല്ലാതെ മറ്റു മതഗ്രന്ഥങ്ങള്‍ ഒക്കെ എന്നെ പഠിപ്പിചോള്ളൂ. പക്ഷേ വി.ബൈബിളിലൂടെ എന്‍റെ ഈശോ എന്നെ മറ്റൊരു തലത്തില്‍ എത്തിച്ചു. ഏറ്റവും വലിയ ആത്മീയ നേട്ടമായി ഞാന്‍ കരുതുന്നത്- “എന്‍റെ ഈശോയെ കണ്ടാല്‍, എന്‍റെ ദൈവത്തെ കണ്ടാല്‍ ഏറ്റവും വലിയ സ്നേഹ ബഹുമാനങ്ങളോടെ ഒട്ടും താമസിക്കാതെ, അതിശയിക്കാതെ കെട്ടിപിടിച്ചു ആ നെഞ്ചോടു ചേര്‍ന്ന് നില്‍ക്കാനുള്ള കൃപ”. അത്രയ്ക്ക് മനുഷ്യ മനസ്സിലേക്ക് ആഴ്ന്നിറങ്ങാന്‍, ഒരിത്തിരി പോലും അകല്‍ച്ച ഇല്ലാതെ നമ്മുടെ ഹൃദയത്തെ സ്വന്തമാക്കാന്‍, നമ്മില്‍ ഒന്നാവാന്‍ ആ ദിവ്യസ്നേഹത്തിന് മാത്രമേ സാധിക്കൂ. സ്നേഹത്തിന്‍റെ ഭക്തിയുടെ വിശ്വാസത്തിന്‍റെ ആത്മീയതയുടെ ഏറ്റവും വലിയ പൂര്‍ണത. എന്‍റെ ജീവ ശ്വാസത്തെക്കാള്‍ എനിക്കു വലുത് എന്‍റെ ഈശോ ആണ്. എന്‍റെ ജീവനേക്കാളും ജീവിതത്തെക്കാളും എനിക്ക് പ്രിയപ്പെട്ട ഈശോ. ഒരു നസ്രാണി ആയി ജീവിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഈ ലോകം മുഴുവന്‍ എന്നെ തനിച്ചാക്കിയാലും, അപമാനിച്ചാലും, എന്തൊക്കെ സഹിക്കേണ്ടിവന്നാലും തളരാതെ, പതറാതെ ഈ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ എനിക്ക് എന്‍റെ ഈശോ മാത്രം മതി. എന്നിലൂടെ എന്‍റെ ഈശോ ജീവിക്കണമേ എന്ന പ്രാര്‍ത്ഥനയോടെ, ഈശോയുടെ സമാധാനം ഏവര്‍ക്കും ആശംസിച്ചുകൊണ്ട്, ഈ ലോകം മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ ഈശോമിശിഹായെ സ്തുതിച്ചുകൊണ്ട്, മഹത്വപ്പെടുത്തി കൊണ്ട് ഈശോയുടെ റോസ് മരിയ (അച്ചു).
Image: /content_image/SocialMedia/SocialMedia-2019-09-10-11:13:31.jpg
Keywords: ഹൈന്ദവ, മുസ്ലിം
Content: 11160
Category: 9
Sub Category:
Heading: നിത്യ ജീവന്റെ ലഹരിയുമായി 'ലിറ്റിൽ ഇവാഞ്ചലിസ്റ്റ്': ബിൽഡ് ദി ചർച്ച് ആപ്തവാക്യവുമായി പുതിയ ലക്കം 14ന്
Content: ബർമിംങ്‌ഹാം: കുട്ടികൾക്ക് യേശുവിൽ വളരാൻ, മുന്നേറാൻ പുതുമയാർന്ന ശുശ്രൂഷകളുമായി ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി പ്രാർത്ഥനാപൂർവ്വം ഒരുങ്ങുകയാണ്. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, വീഡിയോ ഗെയിം എന്നിവയ്ക്ക് അടിമപ്പെട്ട ഇളം മനസ്സുകളെ സ്നേഹം, ദയ, കാരുണ്യം, ക്ഷമ, തുടങ്ങിയ സദ്ഗുണങ്ങളുടെ വഴിയേ സഞ്ചരിച്ച്‌ യേശുക്രിസ്തുവാകുന്ന നിത്യ ജീവന്റെ ലഹരിക്കടിമപ്പെടാൻ "ബിൽഡ് ദ ചർച്ച്" എന്ന ആപ്തവാക്യവുമായി സെഹിയോൻ യൂറോപ്പ് പ്രസിദ്ധീകരിക്കുന്ന ലിറ്റിൽ ഇവാഞ്ചലിസ്റ്റ് എന്ന ത്രൈമാസികയുടെ പുതിയലക്കം ഇത്തവണ കൂടുതൽ പുതുമയിലും മേന്മയിലും 14 ന് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ലഭ്യമാണ്. മാതാവിന്റെ പിറവിത്തിരുനാളിനെ മുൻനിർത്തി കുട്ടികൾക്ക് കൊടുക്കാവുന്ന ഒരു നല്ല സമ്മാനമായിട്ടാണ് ഇത്തവണ ലിറ്റിൽ ഇവാഞ്ചലിസ്റ്റിനെ ഒരുക്കിയിരിക്കുന്നത്. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥതയിൽ ദൈവപരിപാലനയുടെ അതിശക്തവും പ്രകടവുമായ അനുഗ്രഹങ്ങളും വിടുതലുകളും ജീവിതനവീകരണവും സാധ്യമായിക്കൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി പങ്കെടുക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ നിരവധിപേർ പങ്കെടുക്കുന്ന ഈ‌ കൺവെൻഷനിൽ ഇത്തവണ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ ഷാജി ജോർജ് ,ബ്രദർ ജോൺസൻ ജോസഫ് , സൂര്യ ജോൺസൻ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസികയും ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ മാസത്തിലെ കൺവെൻഷനായി സെപ്റ്റംബർ 14 ന് ‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# Bethel Convention Centre <br> Kelvin way <br> West Bromwich <br> Birmingham <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ ‭07506 810177‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267 <br> ജോബി ഫ്രാൻസിസ് ‭07588 809478‬.
Image: /content_image/Events/Events-2019-09-10-10:05:30.jpg
Keywords: സെഹിയോ
Content: 11161
Category: 13
Sub Category:
Heading: ‘ആ ഫോട്ടോയാണ് എന്നെ ഒരു പുരോഹിതനാക്കിയത്’: വൈദികന്റെ ട്വീറ്റ് ശ്രദ്ധ നേടുന്നു
Content: ലോസ് ആഞ്ചലസ്: തന്റെ ജീവിതം മാറ്റിമറിച്ച ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ലോസ് ഏഞ്ചലസ് രൂപത വൈദികന്‍റെ ട്വീറ്റ് വാര്‍ത്തയാകുന്നു. 2011-ല്‍ മാഡ്രിഡില്‍ നടന്ന ലോക യുവജന സംഗമത്തില്‍ എടുത്ത ഫോട്ടോയാണ് തന്നെ ഒരു പുരോഹിതനാക്കിയതെന്നാണ് ഫാ. ഗോയോ ഹിഡാല്‍ഗൊ എന്ന വൈദികന്റെ ട്വീറ്റില്‍ പറയുന്നത്. മുട്ടുകുത്തി കുമ്പസാരം കേള്‍ക്കുന്ന വൈദികന്റെ ചിത്രമാണ് അദ്ദേഹം ട്വീറ്റില്‍ പങ്കുവെച്ചിരിക്കുന്നത്. ‘2011-ല്‍ മാഡ്രിഡില്‍ നടന്ന ലോക യുവജന സംഗമത്തിലാണ് ഞാന്‍ ഈ ഫോട്ടോ എടുക്കുന്നത്. അന്ന് ഒന്നാം വര്‍ഷ സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു. മുട്ടുകുത്തി നിന്നുകൊണ്ട് കുമ്പസാരം കേള്‍ക്കുന്ന വൈദികന്റെ ആ ചിത്രം എന്നെ ഒരുപാട് സ്വാധീനിച്ചു. ആ നിമിഷം മുതലാണ് ഒരു പുരോഹിതനാവാന്‍ ഞാന്‍ ശരിക്കും തീരുമാനിച്ചതെന്ന് എനിക്കറിയാം’ എന്നാണ് ഫാ. ഗോയോയുടെ ട്വീറ്റില്‍ പറയുന്നത്. ‘ക്ഷമ എന്റെ ജീവിതത്തെ മാറ്റി’, ‘കുമ്പസാരത്തെ ഭയക്കരുത്’ എന്നു കൂടി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I took this picture in 2011, during World Youth Day in Madrid. I was a 1st year seminarian. Seeing a priest kneeling hearing confessions impacted me tremendously. I knew right then that I really wanted to be a priest. <br>Forgiveness changed my life. <br>Don’t be afraid of confession. <a href="https://t.co/TNhScEBFH9">pic.twitter.com/TNhScEBFH9</a></p>&mdash; Fr. Goyo (@FrGoyo) <a href="https://twitter.com/FrGoyo/status/1164447253068570624?ref_src=twsrc%5Etfw">August 22, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വെറും നിലത്ത് മുട്ടുകുത്തി നിന്നുകൊണ്ട് കുമ്പസാരം കേള്‍ക്കുന്ന പുരോഹിതന്റെ ആ ചിത്രം കാണുമ്പോള്‍ ഒരു സാധാരണ ഫോട്ടോ എന്ന് തോന്നുമെങ്കിലും കുമ്പസാരമെന്ന കൂദാശയുടെ ശക്തി വെളിപ്പെടുത്തുന്നതാണ് ഈ ഫോട്ടോയെന്ന്‍ മിക്കവരും സാക്ഷ്യപ്പെടുത്തുന്നു. നിരവധി പേരാണ് കുമ്പസാരത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും, തങ്ങള്‍ക്കുണ്ടായ കുമ്പസാര അനുഭവങ്ങളെക്കുറിച്ചുമുള്ള കഥകളുമായി കമന്റ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളോളം കുമ്പസാരിക്കാതെ ഇരുന്നതിനു ശേഷം ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി കുമ്പസാരിച്ചതു മുതല്‍ തന്റെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിച്ചുവെന്നും തന്റെ ജീവിതം നവീകരിക്കപ്പെട്ടുവെന്നും സ്നേഹത്താല്‍ നിറഞ്ഞുവെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ദൈവവിളി സ്വീകരിച്ചതിനു നന്ദി! ദൈവത്തേയും ഞങ്ങളേയും സ്നേഹിക്കുന്ന പുരോഹിതരേയാണ് വേണ്ടത്; ‘ക്ഷമയുടെ ശക്തിയെ കാണിക്കുന്ന ചിത്രം പങ്കുവെച്ചതിന് നന്ദി’- ഇത്തരത്തില്‍ നിരവധി കമന്റുകളും ഫാ. ഗോയോയുടെ ട്വീറ്റിനു ലഭിക്കുന്നുണ്ട്.
Image: /content_image/News/News-2019-09-10-11:39:43.jpg
Keywords: ട്വീറ്റ
Content: 11162
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെ സംഘടിച്ച് ഇരുപതിനായിരത്തോളം പ്രോലൈഫ് പ്രവര്‍ത്തകര്‍
Content: ബെല്‍ഫാസ്റ്റ്: അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍വെച്ച് നടന്ന പ്രോലൈഫ് റാലിയില്‍ ഇരുപതിനായിരത്തോളം പേരുടെ പങ്കാളിത്തം. വടക്കന്‍ അയര്‍ലന്റിലെ ജനങ്ങളുടെ മേല്‍ ഗര്‍ഭഛിദ്ര അനുകൂല തീരുമാനം അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള ശക്തമായ പ്രതിഷേധമായിരിന്നു ‘മാര്‍ച്ച് ഫോര്‍ ദെയര്‍ ലൈവ്സ്’ റാലി. പ്രോലൈഫ് സംഘടനകളായ പ്രെഷ്യസ് ലൈഫ്, ദി ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, യൂത്ത് ഫോര്‍ ലൈഫ് എന്‍.ഐ എന്നീ സംഘടനകളാണ് റാലി സംഘടിപ്പിച്ചത്. ‘ഗര്‍ഭഛിദ്രം ഞങ്ങളുടെ പേരില്‍ വേണ്ട’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്. സ്റ്റോര്‍മോണ്ടിലെ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഐറിഷ് സഭയുടെ തലവനും അര്‍മാഗിലെ മെത്രാപ്പോലീത്തയുമായ ഈമണ്‍ മാര്‍ട്ടിന്‍, മുന്‍ വടക്കന്‍ അയര്‍ലന്റ് പോലീസ് ഓംബുഡ്സ്മാന്‍ ബാരോണെസ്സ് നുവാല ഒ’ലോണ്‍, ഡെമോക്രാറ്റിക്‌ യൂണിയന്‍ പാര്‍ട്ടി (ഡി.യു.പി) നേതാവ് അര്‍ലീന്‍ ഫോസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. റാലി പാര്‍ലമെന്റ് കവാടത്തിലെത്തിയപ്പോള്‍ വടക്കന്‍ അയര്‍ലന്റിലെ 6 കൗണ്ടികളുടെ പ്രതീകമെന്നനിലയില്‍ 6 മിനിട്ട് നേരം കവാടത്തിന് മുന്നില്‍ തലകുനിച്ച് നിശബ്ദരായി നിന്നത് വേറിട്ടതായി. ജൂലൈ മാസത്തില്‍ അറുപത്തിയഞ്ചിനെതിരെ 328 വോട്ടുകള്‍ക്കാണ് 1861-ലെ ഒഫന്‍സസ് എഗൈന്‍സ്റ്റ് പേഴ്സന്‍ ആക്റ്റിലെ അബോര്‍ഷന്‍ നിരോധിച്ചുകൊണ്ടുള്ള 58, 59 വകുപ്പുകള്‍ റദ്ദാക്കപ്പെട്ടത്. നിശബ്ദമായ ഈ പ്രതിഷേധം കൊണ്ട് രണ്ടു കാര്യങ്ങള്‍ പറയുവാനാണ് ആഗ്രഹിക്കുന്നതെന്ന്‍ റാലിയുടെ സംഘാടകരില്‍ പ്രമുഖയായ സാറ ക്രച്ച്ലി പറഞ്ഞു. വടക്കന്‍ അയര്‍ലന്റിലെ ജനങ്ങളായ നമ്മള്‍ ഈ നിയമ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ലായെന്നും രണ്ടാമത്തേത് പൊതുജന അഭിപ്രായത്തിനു വിരുദ്ധമായ നടപടിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വടക്കന്‍ അയര്‍ലന്റിലെ സിറ്റിംഗ് എംപിമാര്‍ എല്ലാവരും തന്നെ ഈ നിയമ ഭേദഗതിയെ എതിര്‍ത്താണ് വോട്ട് ചെയ്തിരിക്കുന്നതെന്നും സംസാരിക്കുവാന്‍ കഴിയാത്ത ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഈ നിയമനിര്‍മ്മാണത്തില്‍ പരിഗണിച്ചിട്ടില്ലായെന്നും സാറ ക്രച്ച്ലി പറഞ്ഞു. ‘ഫെയിത്ത്-വയര്‍’ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2016-17 കാലയളവില്‍ വടക്കന്‍ അയര്‍ലന്റില്‍ 13 ഗര്‍ഭഛിദ്രം നടന്നപ്പോള്‍, ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഏതാണ്ട് രണ്ടു ലക്ഷത്തോളം അബോര്‍ഷനുകളാണ് നടന്നിട്ടുള്ളത്.
Image: /content_image/News/News-2019-09-10-14:16:00.jpg
Keywords: അയര്‍, ഐറിഷ
Content: 11163
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന് സമാപനം
Content: വത്തിക്കാന്‍ സിറ്റി: ഒരാഴ്ചയോളം നീണ്ടുനിന്ന ഫ്രാന്‍സിസ് പാപ്പയുടെ ത്രിരാഷ്ട്ര ആഫ്രിക്കന്‍ പര്യടനത്തിന് സമാപനം. സെപ്തംബര്‍ 4-10 വരെ നീണ്ടു നിന്ന അപ്പസ്തോലിക യാത്രയില്‍ മൊസാംബിക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് പാപ്പ സന്ദര്‍ശിച്ചത്. പ്രാദേശിക സമയം രാവിലെ 9 മണിയോടെ അന്തനാനരീവോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ മാര്‍പാപ്പ മഡഗാസ്കറിന്‍റെ പ്രസിഡന്‍റ് ആന്‍ഡ്രി റെജൊലീനയുമായി ഏതാനും നിമിഷങ്ങള്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഔപചാരിക സൈനിക ബഹുമതി നല്കിയ ശേഷമാണ് പാപ്പയെ രാജ്യം യാത്രയാക്കിയത്. നേരത്തെ സമാധാനരാജ്ഞിയുടെ തീര്‍ത്ഥാടനത്തിന്‍റെ തിരുനടയില്‍ എത്തിയ പാപ്പാ, എതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥിച്ചശേഷം പ്രത്യേകം തയാറാക്കിയ അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചു. വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് പാപ്പായും നൂറുകണക്കിന് വൈദികരും ബലിവേദി നിറഞ്ഞുനിന്നത് ഒരു മഹോത്സവത്തിന്‍റെ പ്രതീതി ഉണര്‍ത്തി. ജനങ്ങള്‍ ആവശേഷത്തോടെയും സജീവമായും ആടിയും പാടിയും ഭക്തിനിര്‍ഭരമായി പങ്കുചേര്‍ന്നു. മഡഗാസ്കറിന്‍റെ തലസ്ഥാന നഗരമായ മപ്പൂത്തോയിലെ അന്തനാനരീവോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9.20-ന്, ഇന്ത്യയിലെ സമയം 11.50-ന് എയര്‍ മഡഗാസ്കറിന്‍റെ എ340 വിമാനത്തില്‍ റോമിലേയ്ക്ക് യാത്രതിരിച്ചതോടെയാണ് പാപ്പയുടെ സന്ദര്‍ശനത്തിന് സമാപനമായത്.
Image: /content_image/News/News-2019-09-11-04:23:11.jpg
Keywords: പാപ്പ, ആഫ്രിക്ക
Content: 11164
Category: 18
Sub Category:
Heading: ശക്തമായ മഴയില്‍ മട്ടാഞ്ചേരി സിനഗോഗ് തകര്‍ന്നുവീണു
Content: മട്ടാഞ്ചേരി: മലബാറി യഹൂദന്മാരുടെ പ്രാര്‍ത്ഥനാലയമായിരുന്ന കടവുംഭാഗം സിനഗോഗ് ശക്തമായ മഴയില്‍ തകര്‍ന്നുവീണു. ജനവാസ കേന്ദ്രത്തില്‍ തലയുയര്‍ത്തി നിന്നിരുന്ന അറുപത് അടിയോളം ഉയരമുള്ള ചരിത്ര സ്മാരകം ഇന്നലെ രാവിലെ 11നാണു നിലംപൊത്തിയത്. പതിനാലാം നൂറ്റാണ്ടില്‍ കറുത്ത യഹൂദര്‍ പണികഴിപ്പിച്ച ദേവാലയം 1948 വരെ പ്രാര്‍ത്ഥനാനിര്‍ഭരമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം യഹൂദര്‍ ഇസ്രയേലിലേക്കു പലായനം ചെയ്തതോടെ സ്മാരകം അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് പാണ്ടികശാലയായി മാറ്റപ്പെട്ട കെട്ടിടം സ്വകാര്യവ്യക്തിയുടെ സ്വത്തായി മാറിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്നു സര്‍ക്കാര്‍ ഏറ്റെടുത്തു. ചെങ്കല്‍ക്കെട്ട് മാതൃകയില്‍ കുമ്മായം ചേര്‍ത്തു നിര്‍മിച്ച കെട്ടിടം വിദേശാധിപത്യത്തിന്റെ ശേഷിപ്പായി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് നിലംപൊത്തിയത്. മുന്‍വശത്തെ പകുതിഭാഗം തകര്‍ന്നു മേല്‍ക്കൂരയിലെ തടികളും ചെങ്കല്‍ കട്ടകളും റോഡിലേക്കു വീഴുകയായിരുന്നു. സമീപത്തെ വീട്ടുകാരും പലചരക്ക് വ്യാപാരിയും ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മട്ടാഞ്ചേരി പോലീസും അഗ്‌നിരക്ഷാസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Image: /content_image/India/India-2019-09-11-04:43:54.jpg
Keywords: യഹൂദ