Contents

Displaying 10871-10880 of 25160 results.
Content: 11185
Category: 18
Sub Category:
Heading: മലയാളി വൈദികന്റെ അറസ്റ്റ്: ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി
Content: ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ കള്ളക്കേസില്‍ കുടുക്കി മലയാളിയായ ഫാ. ബിനോയി വടക്കേടത്തുപറമ്പിലിനെ ജയിലില്‍ അടച്ചതിലും സാഹിബ്ഗഞ്ച് ജില്ലയിലെ കത്തോലിക്കാ ജൂണിയര്‍ കോളജ് ഗുണ്ടകള്‍ അടിച്ചു തകര്‍ത്ത സംഭവത്തിലും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി. 'ദീപിക' പത്രത്തില്‍ ഇന്നലെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ജാര്‍ഖണ്ഡിലെ രണ്ടു സംഭവങ്ങളിലും രണ്ടു ജില്ലാ പോലീസ് സൂപ്രണ്ടുമാരോടും വിശദീകരണം തേടിയതെന്നു കമ്മീഷന്‍ ദേശീയ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ പറഞ്ഞു. ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കു നേര്‍ക്കുണ്ടായ അതിക്രമങ്ങളില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിഷേധിച്ചു. വാര്‍ത്ത വായിച്ച ഉടന്‍ തന്നെ ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് നേതാക്കളെ വിളിച്ച് സംഭവത്തില്‍ വേണ്ട സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. ബിനോയിയ്ക്കു ജാമ്യം അനുവദിക്കേണ്ടത് കോടതിയാണെന്നാണ് ജാര്‍ഖണ്ഡിലെ ദിയോദര്‍ദ് ജില്ലയിലെ പോലീസ് സൂപ്രണ്ട് പ്രാഥമിക വിശദീകരണം നല്‍കിയത്. അറസ്റ്റിലുള്ള വൈദികന് കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചേക്കുമെന്നാണു പ്രതീക്ഷയെന്നും എസ്പി ദേശീയ ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു. ജാര്‍ഖണ്ഡിലെ മുണ്ട്‌ലി തീന്‍പഹാഡിലെ ജെസ്യൂട്ട് വൈദികര്‍ നടത്തിവന്നിരുന്ന സെന്റ് ജോണ്‍ ബെര്‍ക്കുമാന്‍സ് ജൂണിയര്‍ കോളജ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്‌തേക്കുമെന്നു പോലീസ് ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-09-14-05:11:26.jpg
Keywords: ന്യൂനപക്ഷ
Content: 11186
Category: 18
Sub Category:
Heading: ഫാ. ബിനോയിയുടെ മോചനത്തിനായി ഉമ്മന്‍ ചാണ്ടി മോദിക്ക് കത്തയച്ചു
Content: തിരുവനന്തപുരം: തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംങ്ങിദളിന്റെ വ്യാജ ആരോപണത്തെ തുടര്‍ന്നു ജാര്‍ഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന മലയാളി വൈദികന്‍ ഫാ. ബിനോയ് ജോണിന്റെ മോചനത്തിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. മൗലിക അവകാശങ്ങള്‍ നിഷേധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സാമൂഹ്യസേവനം നടത്തുന്ന ഫാ. ബിനോയ് ജോണിനെ എട്ടു ദിവസം മുന്‍പാണ് മത പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചു ജാര്‍ഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തത്.
Image: /content_image/India/India-2019-09-14-05:41:25.jpg
Keywords: ഉമ്മന്‍
Content: 11187
Category: 1
Sub Category:
Heading: മാനവ സാഹോദര്യ പ്രഖ്യാപനത്തിന്റെ പ്രഥമ യോഗം വത്തിക്കാനില്‍ നടന്നു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ യു‌എ‌ഇയില്‍ ഒപ്പുവെച്ച മാനവ സാഹോദര്യ പ്രഖ്യാപനത്തിന്‍റെ നടത്തിപ്പിനുള്ള കമ്മിറ്റിയുടെ പ്രഥമ യോഗം വത്തിക്കാനില്‍ നടക്കും. ഇക്കഴിഞ്ഞ ബുധനാഴ്ച മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് നിയുക്ത കര്‍ദ്ദിനാള്‍ ബിഷപ്പ് മിഗുവേല്‍ എയിഞ്ചല്‍ ഗ്വിക്സോ, പാപ്പയുടെ പേര്‍സണല്‍ സെക്രട്ടറി മോണ്‍സീഞ്ഞോര്‍ യാന്നിസ് ലാസി ഗായിദ്, ഈജിപ്തിലെ അല്‍ അസ്സാര്‍ യൂണിവേഴ്സിറ്റി പ്രതിനിധികളായ പ്രഫസര്‍ മുഹമ്മദ് ഖാലിഫ് അല്‍ മുബാറക്, മുഹമ്മദ് മഹമൂദ് അബ്ദേല്‍ സലാം, എമിറേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അബുദാബി സാംസ്കാരിക വകുപ്പിന്റെ ഡയറക്ടര്‍ മുഹമ്മദ് ഖലീഫാ അല്‍ മുബാറക്ക്, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ യാസര്‍ സയീദ്, അബ്ദുള്ള ഹരേബ് അല്‍മുഹായിരി, എറിമിറേറ്റ് രാജ്യങ്ങളിലെ മുതിര്‍ന്ന സമുദായ നേതാക്കളുടെ സംഘടന സെക്രട്ടറി ജനറല്‍ സുല്‍ത്താന്‍ ഫൈസല്‍ അല്‍ ഖലീഫ് അല്‍റെമയ്ത്തി എന്നിവര്‍ പങ്കെടുത്തു. കഴിവും സന്നദ്ധതയുമുള്ളവര്‍ ഇനിയും വിശ്വസാഹോദര്യത്തിന്‍റെ ശില്പികളാകണമെന്നും, ലോകത്തെ സാഹോദര്യത്തിലും കൂട്ടായ്മയിലും വളര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടണമെന്നും കമ്മിറ്റിയംഗങ്ങളെ പാപ്പ ഉദ്ബോധിപ്പിച്ചു. ഒരു മണിക്കൂറില്‍ അധികം യോഗത്തില്‍ പങ്കെടുത്ത പാപ്പ, തുടര്‍ന്നുള്ള യോഗ ക്രമങ്ങള്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പകരക്കാരന്‍, ആര്‍ച്ചുബിഷപ്പ് എഡഗര്‍ പേഞ്ഞ പരായെ ഏല്പിച്ചു. വത്തിക്കാന്‍റെ മുദ്രണാലയത്തില്‍ ഒരുക്കിയ മാനവ സാഹോദര്യ പ്രഖ്യാപനത്തിന്‍റെ പ്രതികള്‍ എല്ലാവര്‍ക്കും സമ്മാനിച്ചുകൊണ്ടാണ് പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലേയ്ക്കു പാപ്പാ മടങ്ങിയത്. മാര്‍പാപ്പയും വലിയ ഇമാം മുഹമ്മദ് അല്‍ തയ്യീബ്, ദുബായിയുടെ രാജാവ് മുഹമ്മദ് ബിന്‍ സഹീദ് എന്നിവര്‍ നല്കുന്ന പിന്‍തുണയ്ക്കും പ്രേത്സാഹനത്തിനും കമ്മിറ്റി നന്ദിയര്‍പ്പിച്ചു. ലോക സമാധാനത്തിനും സാഹോദര്യത്തിനും പ്രാര്‍ത്ഥന അര്‍പ്പിച്ചുകൊണ്ടാണ് യോഗം സമാപിച്ചത്.
Image: /content_image/News/News-2019-09-14-06:39:15.jpg
Keywords: പാപ്പ, യു‌എ‌ഇ
Content: 11188
Category: 18
Sub Category:
Heading: മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ഉദ്ഘാടനം ഇന്ന്
Content: കോട്ടയം: പാലാ രൂപതയുടെ കീഴില്‍ ചേര്‍പ്പുങ്കലില്‍ ആരംഭിക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയുടെ വെഞ്ചരിപ്പ് ഇന്നു ഉച്ചകഴിഞ്ഞു മൂന്നിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഒപി, ഐപി ചികിത്സകളും പിന്നീട് ആരംഭിക്കും. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയായ മെഡിക്കല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ പാലാ ചേര്‍പ്പുങ്കല്‍ പള്ളിക്കു സമീപമാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 27 ഏക്കറിലെ 5,67,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. 750 പേര്‍ക്കു കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 275 കിടക്കകള്‍ സജ്ജമാക്കും. വാര്‍ഡുകള്‍ അടക്കം പൂര്‍ണമായും ശീതീകരിച്ച ആശുപത്രിയില്‍ 17 സൂപ്പര്‍ സ്‌പെഷാലിറ്റി, 22 സ്‌പെഷാലിറ്റി, 10 തീവ്രപരിചരണ വിഭാഗങ്ങള്‍, 11 ഓപ്പറേഷന്‍ തിയേറ്ററുകള്‍, അറുപതില്‍ അധികം ഡോക്ടര്‍മാരുടെ സേവനം എന്നിവയുണ്ടാകും. അലോപ്പതിക്കു പുറമെ ആയുര്‍വേദ ഹോമിയോപ്പതി ചികിത്സാവിഭാഗങ്ങളും പ്രവര്‍ത്തിക്കും. കാത്ത് ലാബ്, സിടി, എംആര്‍ഐ, അവയവദാനത്തിനായുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, ഒരേസമയം 25 പേര്‍ക്ക് ഡയാലിസിസ് നടത്താവുന്ന യൂണിറ്റ്, ഇലക്ട്രോണിക് മെഡിക്കല്‍ റിക്കാര്‍ഡ്‌സ്, ലാബുകള്‍, ബ്ലഡ് ബാങ്കുകള്‍, തീവ്രപരിചരണ സംവിധാനത്തോടെയുള്ള രണ്ട് ആംബുലന്‍സുകള്‍, 350 പേര്‍ക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന കാന്റീന്‍, വിശാലമായ പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളുണ്ട്. കുറഞ്ഞ നിരക്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം ഇടുക്കി, മൂലമറ്റം, തൊടുപുഴ, ഈരാറ്റുപേട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ പ്രദേശത്തെ ജനങ്ങള്‍ക്കു ഗുണകരമാകുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ പറഞ്ഞു.
Image: /content_image/India/India-2019-09-14-07:28:58.jpg
Keywords: കല്ലറങ്ങാ, പാലാ
Content: 11189
Category: 1
Sub Category:
Heading: നിനവേയിലെ പീഡിത ക്രൈസ്തവ സമൂഹത്തിന് പിന്തുണ തേടി കർദ്ദിനാൾ സാക്കോ
Content: നിനവേ: ഇറാഖിലെ നിനവേയിലെ ക്രൈസ്തവ സാന്നിധ്യം നിലനിർത്തുന്നതിനായി സർക്കാരിനും ഇറാഖി ജനതയ്ക്കും മാനുഷികവും, ധാർമികവുമായ ഉത്തരവാദിത്വമുണ്ടെന്ന് കൽദായ സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ. അനീതി അവസാനിപ്പിക്കണമെന്നും ക്രൈസ്തവരുടെ അവകാശം സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് അധികാരികൾക്ക് അദ്ദേഹം കത്ത് കൈമാറിയിട്ടുണ്ട്. രാജ്യ ചരിത്രത്തിലെ ശ്രേഷ്ഠമായ ഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് ക്രൈസ്തവരെന്നും, അവർ പ്രത്യേക അവകാശങ്ങളല്ല സമത്വമാണ് ആഗ്രഹിക്കുന്നതെന്നും കത്തിൽ കർദ്ദിനാൾ ചൂണ്ടിക്കാട്ടി. ഉത്തര ഇറാഖിൽ, സായുധരായ ഷിയാ പോരാളികൾ ക്രൈസ്തവരുടെ ഭാവിക്ക് ഭീഷണിയാണെന്നാണ് കത്തോലിക്ക മതമേലധ്യക്ഷന്മാരും, മറ്റ് ക്രൈസ്തവ നേതാക്കളും പരാതിപ്പെടുന്നത്. ഷിയാ പോരാളികളും, ഇറാഖി സൈന്യവുമായി നിലനിൽക്കുന്ന സംഘർഷങ്ങളും, ഇസ്ലാമിക് സ്റ്റേറ്റിനെ ഭയന്ന് ക്രൈസ്തവർക്ക് പലായനം ചെയ്യേണ്ടി വന്നതും നിനവേ പ്രവിശ്യയിലെ ക്രൈസ്തവരുടെ സാന്നിധ്യത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ ക്രൈസ്തവർക്ക് ഭൂരിപക്ഷമുളള പ്രദേശത്ത് ജനസംഖ്യയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ശക്തികളെ ലൂയിസ് സാക്കോ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. ചിലരുടെ ശത്രുതാമനോഭാവവും സർക്കാരിന്റെ പിടിപ്പുകേടും മൂലം മറ്റാരെയുംക്കാൾ കൂടുതൽ ക്രൈസ്തവർക്ക് സഹിക്കേണ്ടി വന്നുവെന്നും കത്തിൽ വ്യക്തമായി പറയുന്നുണ്ട്. സാഹചര്യങ്ങൾ മെച്ചപ്പെടുത്താനായി വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചാണ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ കത്ത് അവസാനിക്കുന്നത്.
Image: /content_image/News/News-2019-09-14-07:57:17.jpg
Keywords: സാക്കോ
Content: 11190
Category: 10
Sub Category:
Heading: വില്ല്യം സിഫുണ: ബൈബിള്‍ ആയുധമാക്കി കുറ്റവാളികളെ നേരിടുന്ന കെനിയന്‍ പോലീസ് ഓഫീസര്‍
Content: മാറാലാല്‍, കെനിയ: വെടിവെയ്പ്പും കൊള്ളയും സര്‍വ്വ സാധാരണമായ സാംബുരു കൗണ്ടിയിലുള്ള മാറാലാല്‍ തെരുവിലെ കുറ്റകൃത്യങ്ങളെ തടയുവാന്‍ വ്യത്യസ്ഥമായ പോരാട്ട മാര്‍ഗ്ഗവുമായി കെനിയന്‍ പോലീസിലെ ചീഫ് ഇന്‍സ്പെക്ടറായ വില്ല്യം സിഫുണ. വെറും ബൈബിള്‍ മാത്രമാണ് ഈ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ ആയുധം. ബൈബിളില്‍ നിന്നുള്ള ഉപദേശങ്ങള്‍ നല്‍കുക, മോഷ്ടിച്ച വസ്തു യഥാര്‍ത്ഥ ഉടമക്ക് തിരിച്ചു നല്‍കുക, അവരോടു മാപ്പപേക്ഷിക്കുക, ഇനിയൊരിക്കലും മോഷ്ടിക്കില്ലെന്നു പ്രതിജ്ഞ ചെയ്യിപ്പിക്കുക തുടങ്ങിയവയാണ് ഹൈകോര്‍ട്ട് അംഗീകാരമുള്ള ഔദ്യോഗിക മീഡിയേറ്ററും, എല്‍ഷദായി റെസ്റ്റോറേഷന്‍ മിനിസ്ട്രീസ് ദേവാലയത്തിലെ സ്ഥിര പ്രഭാഷകനുമായ ഈ പോലീസ് ഓഫീസറിന്റെ പോരാട്ട മാര്‍ഗ്ഗങ്ങള്‍. മിക്ക കുറ്റകൃത്യങ്ങളും ഏതെങ്കിലും വിധത്തില്‍ കന്നുകാലികളുടെ മോഷണവുമായി ബന്ധപ്പെട്ടതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുറ്റവാളികളെ നേര്‍വഴിക്ക് നയിക്കുന്നതിന് ബൈബിള്‍ അധിഷ്ഠിതമായ തന്ത്രങ്ങള്‍ പയറ്റുവാന്‍ സിഫുണയെ പ്രേരിപ്പിച്ചത്. കുറ്റവാളികളില്‍ വളരെ നല്ല മാറ്റങ്ങളാണ് ഈ മാര്‍ഗ്ഗം വഴി ഉണ്ടായതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കുറ്റകൃത്യങ്ങളെ തടയുവാന്‍ ദൈവത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും ഇത് ഒരിക്കലും ഒറ്റക്ക് സാധ്യമല്ലായെന്നും ഒരു പോലീസുകാരന്‍ എന്ന നിലയില്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം ദൈവീക ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കുറ്റവാളികളുടെ വാക്കുകളെ അദ്ദേഹം കണ്ണുമടച്ച് വിശ്വസിക്കാറില്ല. “തുറുങ്കില്‍ അടക്കുന്നതിനു മുന്‍പ് അവര്‍ക്ക് പറയുവാനുള്ളത് കൂടി ഞാന്‍ കേള്‍ക്കും. നിസ്സാരകുറ്റങ്ങള്‍ ആണെങ്കില്‍ തങ്ങളുടെ കുറ്റങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും അവരെ ഉപദേശിക്കും”. ഭാവിയില്‍ എപ്രകാരം കുറ്റകൃത്യങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുമെന്ന് വിശദീകരിക്കുന്ന വിശദമായൊരു ദീര്‍ഘകാലപദ്ധതിയും അദ്ദേഹം കുറ്റവാളികളില്‍ നിന്നും എഴുതി വാങ്ങിക്കാറുണ്ട്. നിയമപാലന വ്യവസ്ഥയില്‍ എങ്ങും കാണാത്ത ഈ മാര്‍ഗ്ഗം അത്ഭുതകരമായ ഫലങ്ങളാണ് ഉണ്ടാക്കുന്നതെന്നും, കുറ്റകൃത്യം തടയുവാന്‍ ദൈവവിശ്വാസം ആവശ്യമാണെന്നും സിഫുണ പറഞ്ഞു. “സുവിശേഷം പ്രസംഗിക്കുന്ന പോലീസുകാരന്‍” എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
Image: /content_image/News/News-2019-09-14-12:09:46.jpg
Keywords: കെനിയ, ബൈബി
Content: 11191
Category: 18
Sub Category:
Heading: വിശ്വാസികളുടെ നിശബ്ദത ഭീരുത്വമല്ല: വിശ്വാസ സംരക്ഷണ വേദി
Content: കല്‍പ്പറ്റ: വിശ്വാസ ജീവിതത്തിനും സന്യസ്ത പൗരോഹിത്യ ജീവിതത്തിനും എതിരായി സമീപകാലത്തായി നടന്നു കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങളെ പൊതു സമൂഹത്തില്‍ തുറന്ന് കാണിക്കുന്നതിനായി വിശ്വാസ സംരക്ഷണ വേദി എന്ന പേരില്‍ അത്മായ സംഘടന രൂപീകരിച്ചു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ വിശ്വാസരീതികള്‍ ഇടവക പള്ളിയിലെ അള്‍ത്താരയോടും യേശു ക്രിസ്തുവിന്റെ ബലിപീഠത്തോടും ചേര്‍ന്ന് പോകുന്നതാണ്. വിശ്വാസത്തെ നിലനിര്‍ത്തുന്ന ഇടവക ദൈവാലയങ്ങളെ വിശ്വാസികളില്‍ നിന്നും അകറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില നിരീശ്വരവാദ സംഘടനകള്‍ കിട്ടുന്ന എല്ലാ സന്ദര്‍ഭങ്ങളേയും ഉപയോഗപ്പെടുത്തുന്നു എന്നത് വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സന്യാസജീവിതവും പൗരോഹിത്യവും ജീവിതാന്തസായി തെരഞ്ഞെടുത്ത പലരും ഓട്ടം പൂര്‍ത്തിയാക്കാനാവാതെ വഴിയില്‍ വീണുപോയിട്ടുണ്ട്. അതൊന്നും സഭയുടെ ദര്‍ശനങ്ങളുടെയൊ പ്രവര്‍ത്തന രീതികളുടെയൊ കുഴപ്പമല്ല. മറിച്ച് സന്യാസജീവിതത്തോട് നീതി പുലര്‍ത്താനും നിയമങ്ങളെ അനുസരിക്കാനും കഴിയാതെ വരുന്നവരുടെ പരാജയമാണ്. ഇങ്ങനെ പരാജയപ്പെട്ട് പുറത്താക്കപ്പെട്ട ഒരു സന്യാസിനിയെ മുന്നില്‍ നിര്‍ത്തി നിക്ഷിപ്ത താല്‍പ്പര്യമുള്ള ആളുകള്‍ സഭാത്മകതയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ വിശ്വാസ സമൂഹം ശക്തമായി എതിര്‍ക്കും. സഭയില്‍ സന്യാസജീവിതം പൂര്‍ത്തീകരിക്കാനാവാതെ പല കാരണങ്ങളാല്‍ പല കാലഘട്ടത്തിലും സഭ വിട്ട് പോയവരാരും ചെയ്യാത്ത വിധത്തില്‍ വിശ്വാസികളെ അക്രമിക്കുന്ന സഭാ ശത്രുക്കളെ കൂട്ട് പിടിച്ച് ഇപ്പോള്‍ പുറത്താക്കപ്പെട്ട സന്യാസിനി നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ ഉദ്ദേശ ശുദ്ധിയെ സംശയിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തിലെ വിശ്വാസ ക്രമത്തേയും കുടുംബങ്ങളില്‍ നടക്കേണ്ട വിശ്വാസ പരിശീലനത്തേയും ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ച് വരുകയാണ്. അവരുടെ കൈകളിലെ കളിപ്പാവയായി ചരട് പൊട്ടിയ പട്ടം പോലെ പ്രവര്‍ത്തിക്കുന്നവരുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയുന്നതിന് വിശ്വാസികള്‍ക്ക് സാധിക്കും. എന്നാല്‍ വിശ്വാസികളുടെ നിശബ്ദത ഭീരുത്വമല്ലെന്ന് ഇത്തരം സംഘടനകളും പ്രസ്ഥാനങ്ങളും മനസിലാക്കണം. ആവശ്യമായ സമയത്ത് അവര്‍ പ്രതികരിക്കും. ഈ കാര്യങ്ങളില്‍ ആവശ്യമായ ബോധവത്ക്കരണം നടത്തുന്നതിനായി കല്‍പ്പറ്റ, പുല്‍പ്പള്ളി, മാനന്തവാടി, ബത്തേരി, പനമരം എന്നീ മേഘലകളില്‍ ജനകീയ കണ്‍വന്‍ഷനുകൾ നടത്താനും യോഗം തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം 29-ന് കല്‍പ്പറ്റയില്‍ നടക്കും. സന്യാസസമൂഹവും സഭയും പൊതു സമൂഹത്തിന് ചെയ്തിട്ടുള്ള നന്‍മകളെ അവതരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. വിശ്വാസ സംരക്ഷണ വേദി രൂപീകരണ യോഗം മാനന്തവാടി രൂപത പാസ്ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സിസിഎഫ് ചെയര്‍മാന്‍ സാലു ഏബ്രഹാം അധ്യക്ഷത വഹിച്ചു. വിവിധ അത്മായ സംഘടനകളെ പ്രതിനിധീകരിച്ച് എബിന്‍ മുട്ടപ്പള്ളില്‍, കെ.കെ. ജേക്കബ്, ഷാജന്‍ മണിമല, അഞ്ജു പി. സണ്ണി, ഗ്രേസി ചിറ്റിനാപ്പള്ളില്‍, ബിജി, കെ.കെ. ജേക്കബ്, ലോറന്‍സ് കല്ലോടി, ജോസ് പള്ളത്ത്, വി.ഒ. പ്രിന്‍സ്, ജോസ് താഴത്തേല്‍, എം.സി. സെബാസ്റ്റിയന്‍, ജോസ് പുന്നക്കുഴി എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസ സംരക്ഷണ വേദി ചെയര്‍മാനായി എം.സി. സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ സാലു ഏബ്രഹാം, കണ്‍വീനര്‍മാരായി കെ.കെ. ജേക്കബ്, ഗ്രേസി ചിറ്റിനാപ്പള്ളില്‍, ജോസ് പുന്നക്കുഴി എന്നിവരേയും തെരഞ്ഞെടുത്തു. യോഗത്തില്‍ പങ്കെടുത്ത വിവിധ സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി 17 അംഗ പ്രവര്‍ത്തക സമിതിയേയും തെരഞ്ഞെടുത്തു.
Image: /content_image/India/India-2019-09-14-17:44:12.jpg
Keywords: വിശ്വാസ
Content: 11192
Category: 18
Sub Category:
Heading: മാനന്തവാടിയില്‍ ഇന്ന് സന്യസ്ത അല്‍മായ വൈദിക സംഗമം
Content: മാനന്തവാടി: ക്രൈസ്തവ സന്യാസത്തെ പൊതുസമൂഹത്തില്‍ തേജോവധം ചെയ്യുന്നതിനെതിരെ സ്ത്രീസന്യസ്തരുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ ഇന്ന് സന്യസ്ത അല്മായ വൈദിക കൂട്ടായ്മ. ഉച്ചകഴിഞ്ഞ് 3.30ന് ദ്വാരക പാസ്റ്ററല്‍ സെന്ററിലെ സീയോന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കൂട്ടായ്മയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടായിരത്തിലേറെപ്പേര്‍ സംബന്ധിക്കും. ആനന്ദത്തോടും സംതൃപ്തിയോടും കൂടി ജീവിച്ചു പോരുന്ന െ്രെകസ്തവ സന്യസ്ത ജീവിതശൈലിയെ പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാട്ടുന്നവര്‍ക്കെതിരേയുള്ള മുന്നറിയിപ്പുകൂടിയാണ് ഈ വിശദീകരണ പ്രാര്‍ത്ഥനാസമ്മേളനം. ക്രൈസ്തവ സന്യാസം അര്‍ത്ഥപൂര്‍ണമായി ജീവിക്കാന്‍ സാധിക്കാത്തവരും അതെന്താണെന്നു ജീവിച്ച് പരിചയമില്ലാത്തവരുമാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ചുക്കാന്‍ പിടിക്കുന്നതെന്ന തിരിച്ചറിവിലാണു സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ സ്ത്രീ സന്യസ്തര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പ്രതികരണങ്ങള്‍ നടത്തും. ഇതിന്റെ ഭാഗമായി ഇറക്കുന്ന 12 പേജ് വരുന്ന സമര്‍പ്പിതശബ്ദം ലഘുലേഖ എല്ലാ കുടുംബങ്ങളിലും എത്തിക്കാനും തീരുമാനമുണ്ട്. രൂപതയിലെ ഏതെങ്കിലും ഭക്തസംഘടനകളുടെ ഭാരവാഹികള്‍ വഴിയോ ഇടവകകളിലെ സ്ത്രീസന്യസ്തരുടെ ഭവനങ്ങള്‍ വഴിയോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. സിസ്റ്റര്‍ ആന്‍സി പോള്‍ എസ്എച്ച്, സിസ്റ്റര്‍ ട്രീസ എസ്എബിഎസ്, സിസ്റ്റര്‍ ജീസ സിഎംസി തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. മാധ്യമപ്രവര്‍ത്തകരെ സമ്മേളനത്തിലേക്ക് പ്രത്യേകമായി സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.
Image: /content_image/India/India-2019-09-15-01:39:53.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 11193
Category: 18
Sub Category:
Heading: ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ ചരമവാര്‍ഷികം ആചരിച്ചു
Content: ആര്‍പ്പൂക്കര: ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക ഡയറക്ടറും മഹാമിഷണറിയുമായ ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ 21ാം ചരമവാര്‍ഷികം അദ്ദേഹത്തിന്റെ മാതൃഇടവകയായ കോട്ടയം ആര്‍പ്പൂക്കര ചെറുപുഷ്പം ഇടവകയില്‍ മിഷന്‍ ലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മിഷന്‍ സംഘടനയുടെ പ്രാരംഭകനും മഹാമിഷണറിയുമാണ് മാലിപ്പറമ്പിലച്ചനെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സഭയുടെ യഥാര്‍ത്ഥ ദൗത്യങ്ങളിലൊന്നാണ് മിഷന്‍ പ്രവര്‍ത്തനം. അതൊരിക്കലും വിസ്മരിക്കാന്‍ പാടില്ല. സഭയിലുണ്ടാകുന്ന ഒറ്റപ്പെട്ട പ്രശ്‌നങ്ങളെ സഭയുടെ പൊതുപ്രശ്‌നമായി കാണാന്‍ പാടില്ലെന്നും മാര്‍ തറയില്‍ കൂട്ടിച്ചേര്‍ത്തു. മിഷന്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പൂച്ചുകണ്ടത്തില്‍, അരുണ്‍ ജോസ്, റവ. ഡോ. ഫ്രാന്‍സിസ് ചീരങ്കല്‍, ബിനോയ് പള്ളിപ്പറന്പില്‍, ഫാ. ടോജി പുതിയാപറന്പില്‍, ഫാ. ആന്റണി പെരുമാനൂര്‍, അലീന ജയ്‌മോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാലിപ്പറന്പിലച്ചന്റെ കബറിടത്തില്‍ നടത്തിയ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്കു സമാപനമായി.
Image: /content_image/News/News-2019-09-15-01:46:00.jpg
Keywords: മിഷന്‍ ലീഗ
Content: 11194
Category: 18
Sub Category:
Heading: മാര്‍ സ്ലീവാ മെഡിസിറ്റി ജനങ്ങള്‍ക്കു സമര്‍പ്പിച്ചു
Content: പാലാ: പാലാ രൂപതയുടെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയായ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ വെഞ്ചരിപ്പ് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ഈശോയുടെ ശുശ്രൂഷയുടെ വലിയൊരു ഭാഗം രോഗീശുശ്രൂഷയായിരുന്നുവെന്നും കര്‍ത്താവിന്റെ ശുശ്രൂഷ ലോകത്ത് തുടരുക എന്നതാണ് ആശുപത്രികൊണ്ടു ലക്ഷ്യമാക്കുന്നതെന്നും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കു വലിയൊരു മാതൃകയാണ് പാലാ രൂപതയുടെ മാര്‍ സ്ലീവാ മെഡിസിറ്റിയെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ മാത്യു അറക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, ആന്റോ ആന്റണി, എംഎല്‍എമാരായ പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, പി.സി. ജോര്‍ജ്, സുരേഷ് കുറുപ്പ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഒരാഴ്ച ജനങ്ങള്‍ക്ക് ആശുപത്രി സമുച്ചയവും സജ്ജീകരണങ്ങളും കാണാന്‍ സൗകര്യമുള്ള ഓപ്പണ്‍ ഹൗസ് ദിനങ്ങളായിരിക്കും. ഒപി, ഐപി പ്രവര്‍ത്തനം ഒക്ടോബര്‍ ആദ്യവാരത്തില്‍ തുടങ്ങും. മെഡിസിറ്റിയുടെ ഉദ്ഘാടനം അതിനുശേഷം നടക്കും. 17 സൂപ്പര്‍ സ്‌പെഷാലിറ്റി, 22 സ്‌പെഷാലിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കു പുറമെ ആയുര്‍വേദ, ഹോമിയോ ചികിത്സ സംവിധാനങ്ങളും മെഡിസിറ്റിയില്‍ ലഭ്യമാണ്. വെഞ്ചിരിപ്പിനു മുന്നോടിയായി ചേര്‍പ്പുങ്കല്‍ ഫൊറോനപള്ളിയില്‍നിന്നു ഉണ്ണീശോയുടെ തിരുസ്വരൂപം വിശ്വാസികള്‍ പ്രദക്ഷിണമായി ആശുപത്രിയിലെത്തിച്ചു. കുറവിലങ്ങാട് പള്ളിയില്‍നിന്നു മാതാവിന്റെ തിരുസ്വരൂപവും ആശുപത്രിയിലെത്തിച്ചിരുന്നു.
Image: /content_image/India/India-2019-09-15-02:06:48.jpg
Keywords: പാലാ