Contents

Displaying 10911-10920 of 25160 results.
Content: 11225
Category: 11
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും മോചിപ്പിച്ച സ്ഥലത്ത് ക്രൈസ്തവ വിദ്യാലയം പുനഃരാരംഭിച്ചു
Content: ക്വാരഘോഷ്: ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആധിപത്യത്തില്‍ മോചിതമായ ഇറാഖിലെ ക്വാരഘോഷിൽ ക്രൈസ്തവ വിദ്യാലയം വീണ്ടും തുറന്നു. പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന സെന്റ് ജോസഫ് സ്കൂളാണ് വീണ്ടും തുറന്നത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം 2014ൽ പണി പൂര്‍ത്തിയാക്കിയ സ്കൂള്‍ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ ആധിപത്യത്തിലാക്കുകയായിരിന്നു. തുടര്‍ന്നു ആയിരകണക്കിന് കുട്ടികളാണ് കുടുംബത്തോടൊപ്പം ക്വാരഘോഷിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ ഭയന്ന് പലായനം ചെയ്തത്. ഇതിനിടെ സെന്റ് ജോസഫ് സ്കൂൾ തങ്ങളുടെ മിലിട്ടറി താവളമാക്കി ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ മാറ്റി. 2016-ലാണ് പ്രദേശം തീവ്രവാദികളുടെ കൈയില്‍ നിന്നു തിരികെ പിടിക്കാന്‍ സൈന്യത്തിന് സാധിച്ചത്. ഇതിനിടയിൽ സ്കൂൾ ഏതാണ്ട് പൂർണമായി തകർക്കപ്പെട്ടിരുന്നു. ഓപ്പൺ ഡോർസിന്റെയും, മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് സ്കൂൾ ഇപ്പോള്‍ പുനർനിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഏതാണ്ട് 130 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. ക്രൈസ്തവ വിശ്വാസിയായി ജീവിക്കാൻ ബുദ്ധിമുട്ടുള്ള അന്‍പതു രാജ്യങ്ങളുടെ ഓപ്പൺ ഡോർസ് പട്ടികയിൽ, 13ാം സ്ഥാനത്താണ് ഇറാഖ്. രാജ്യത്തെയും സിറിയയിലെയും ക്രൈസ്തവ പീഡനത്തെ പറ്റി ആഗോള ശ്രദ്ധ ക്ഷണിക്കുന്നതിനായി 'പശ്ചിമേഷ്യക്കു വേണ്ടിയുള്ള ആഗോള പ്രതീക്ഷ' എന്നപേരിൽ ഒരു പ്രചരണം ഓപ്പൺ ഡോർസ് സംഘടന മൂന്നു വർഷം മുന്‍പ് നടത്തിയിരുന്നു.
Image: /content_image/News/News-2019-09-19-06:32:52.jpg
Keywords: ഇറാഖ
Content: 11226
Category: 1
Sub Category:
Heading: കര്‍മലീത്ത മാതൃസഭയുടെ ജനറല്‍ കൗണ്‍സിലര്‍ പദവിയിലേക്ക് ആദ്യമായി മലയാളി വൈദികന്‍
Content: റോം: ആഗോള കര്‍മലീത്ത മാതൃസഭയുടെ ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ ഓഷ്യാനിയ ഓസ്‌ട്രേലിയ മേഖലയുടെ ജനറല്‍ കൗണ്‍സിലറായി റവ. ഡോ. റോബര്‍ട്ട് തോമസ് പുതുശേരി തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് മലയാളി കര്‍മലീത്ത വൈദികന്‍ ഈ സന്യാസസമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലറാകുന്നത്. റോമില്‍ ചേര്‍ന്ന തെരെഞ്ഞെടുപ്പിലാണ് ഡോ. റോബര്‍ട്ട് തോമസിന് പുതിയ ഉത്തരവാദിത്വം കൈവന്നത്. ജനറല്‍ ചാപ്റ്ററില്‍ പ്രിയോര്‍ ജനറാളായി അയര്‍ലന്‍ഡുകാരനായ ഫാ. മൈക്കിള്‍ ഒനീലും ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നീ മേഖലകളിലേക്കുള്ള കൗണ്‍സിലര്‍മാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ സെന്റ് തോമസ് പ്രൊവിന്‍സിന്റെ മുന്‍ പ്രോവിന്‍ഷ്യലായ റവ. ഡോ. റോബര്‍ട്ട് തോമസ് പുതുശേരി ഇപ്പോള്‍ കോതമംഗലം കറുകടത്തുള്ള മൗണ്ട് കാര്‍മല്‍ കോളജിന്റെ മാനേജരും അക്കഡേമിക് ചെയറുമായി പ്രവര്‍ത്തിക്കുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള മൂക്കന്നൂര്‍ പരേതരായ പുതുശേരി ഔസേപ്പിന്റെയും എവുപ്രാസിയുടെയും മകനാണ് ഫാ. റോബര്‍ട്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കര്‍മലീത്ത മാതൃസഭ ആരംഭിച്ചത്.
Image: /content_image/News/News-2019-09-19-07:25:30.jpg
Keywords: മലയാള
Content: 11227
Category: 1
Sub Category:
Heading: അല്‍ഷിമേഴ്സ് കാന്‍സര്‍ രോഗികളെ സ്മരിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അല്‍ഷിമേഴ്സ് കാന്‍സര്‍ രോഗങ്ങളെ തുടര്‍ന്നു വേദന അനുഭവിക്കുന്ന സ്ത്രീ-പുരുഷന്മാരെ പ്രത്യേകം സ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. ശനിയാഴ്ച (സെപ്തംബര്‍ 21) ലോക അല്‍ഷിമേഴ്സ് ദിനമായി ആചരിക്കുന്ന കാര്യം സ്മരിച്ച പാപ്പ ഓര്‍മ്മയും സംസാരശേഷിയും നഷ്ടമാകുന്ന അല്‍ഷിമേഴ്സ് രോഗികള്‍ പലപ്പോഴും മനുഷ്യാന്തസ്സിന് ഇണങ്ങാത്തവിധം ക്ലേശങ്ങള്‍ അനുഭവിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. രോഗീപരിചാരകരുടെ ഹൃദയ പരിവര്‍ത്തനത്തിനായും, അല്‍ഷിമിയേഴ്സ് രോഗികള്‍ക്കുവേണ്ടിയും, അവരെ സ്നേഹത്തോടെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ വത്തിക്കാനിലെത്തിയവരോടും ആഗോള വിശ്വാസികളോടും ആഹ്വാനം ചെയ്തു. തന്റെ സന്ദേശത്തില്‍ കാന്‍സര്‍ രോഗികളെ കുറിച്ചും പാപ്പ പ്രത്യേകം പരാമര്‍ശം നടത്തി. കാന്‍സര്‍ രോഗത്തിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുന്നവര്‍ ലോകത്തിന്ന് നിരവധിയാണെന്നും അവര്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്നും, അങ്ങനെ അവര്‍ക്കു രോഗശമനം ലഭിക്കുവാനും, അവരുടെ ചികിത്സാക്രമം പൂര്‍വ്വോപരി മെച്ചപ്പെടുവാനും ഇടയാവട്ടെയെന്നും പാപ്പ ആശംസിച്ചു. ഇന്നലെ വത്തിക്കാനില്‍ നടന്ന പതിവുള്ള പ്രതിവാര കൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പ രോഗികളെ സ്മരിച്ചത്. രാജ്യാന്തര അല്‍ഷിമേഴ്സ് സൊസൈറ്റിയാണ് (Alshiemer’s Disease International Society) സെപ്തംബര്‍ 21 ലോക അല്‍ഷിമേഴ്സ് ദിനമായി ആചരിക്കുന്നത്.
Image: /content_image/News/News-2019-09-19-07:41:38.jpg
Keywords: രോഗ
Content: 11228
Category: 24
Sub Category:
Heading: ആമസോൺ സിനഡും ആശങ്കകളും: 9 ചോദ്യങ്ങളും ഉത്തരങ്ങളും
Content: 1) #{red->n->n->എന്താണ് ആമസോൺ സിനഡ്? }# ബ്രസീൽ ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ മേഖലയിലെ റോമൻ കാത്തോലിക്ക ബിഷപ്പുമാർ മാർപാപ്പയുടെ അധ്യക്ഷതയിൽ കൂടാൻ പോകുന്ന ഒരു പ്രാദേശിക സുനഹദോസാണ് ആമസോൺ സിനഡ്. ഒക്ടോബർ 6 മുതൽ 28 വരെ റോമിൽ വച്ചാണ് ഇത് നടക്കുന്നത്. 2) #{red->n->n->എന്താണ് "Instrumentum Laboris Amazonia"? }# ആമസോൺ സിനഡിലെ ചർച്ചകൾക്ക് സഹായകമാകാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒരുക്കരേഖയാണ് "Amazonia". സിനഡിനു വേണ്ടിയുള്ള സെക്രട്ടറിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 3) #{red->n->n->എന്താണ് പരക്കെയുള്ള ആശങ്കകൾ? }# പ്രവർത്തനരേഖയിൽ ദൈവശാസ്ത്രപരമായ തെറ്റുകളും പാഷാണ്ഡതകളും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് പ്രചരിപ്പിക്കപ്പെടുന്ന ആശങ്ക. 4) #{red->n->n->ആശങ്കയിൽ ഭയപ്പെടാൻ എന്തെങ്കിലുമുണ്ടോ? }# വ്യത്യസ്തവും വൈരുധ്യങ്ങൾ നിറഞ്ഞതുമായ ദൈവശാസ്ത്ര അഭിപ്രായങ്ങൾ സുനഹദോസുകളിൽ ചർച്ച ആകാറുണ്ട്. അത്തരം ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന പഠനങ്ങൾക്ക് മാർപാപ്പയുടെ നേതൃത്വത്തിലുള്ള സുന്നഹദോസ് അംഗീകാരം നൽകുമ്പോഴാണ് അത് സഭയുടെ പ്രബോധനം ആകുന്നത്. സിനഡിനു ശേഷം മാർപാപ്പ പുറപ്പെടുവിക്കുന്ന സിനഡാനന്തര അപ്പസ്തോലിക ആഹ്വാനമായിരിക്കും പ്രബോധനപരമായ ഔദ്യോഗിക രേഖ. അതു മാത്രമായിരിക്കും സഭാപ്രബോധനം; പ്രവർത്തന രേഖയ്ക്ക് യാതൊരു നിയമസാധുതയും ഉണ്ടാകില്ല. 5) #{red->n->n-> വിവാഹിതരുടെ പൗരോഹിത്യത്തെ കുറിച്ച് പ്രവർത്തനരേഖയിൽ എന്താണ് പറയുന്നത്? }# ആമസോൺ മേഖലയിലെ പുരോഹിതരുടെ രൂക്ഷ ക്ഷാമത്തിന് പരിഹാരമെന്നോണം വിവാഹിതരായവർക്ക് പൗരോഹിത്യം അനുവദിക്കാനുള്ള നിയമ ഭേദഗതി ചർച്ച ചെയ്യുവാൻ പ്രവർത്തനരേഖ നിർദ്ദേശിക്കുന്നുണ്ട്. സന്യാസികളല്ലാത്ത പുരോഹിതരുടെ ബ്രഹ്മചര്യം കാനോൻ നിയമപ്രകാരം പുരോഹിതർ തങ്ങളുടെ ബിഷപ്പിന് മുമ്പാകെ നൽകുന്ന ഒരു വാഗ്ദാനമാണ്. ഈ നിയമത്തിൽ ഭേദഗതി വരുത്താനൊ ഒരു പ്രത്യേക സാഹചര്യത്തിൽ അതിന് ഇളവു നൽകാനൊ മാർപാപ്പയ്ക്ക് അധികാരമുണ്ട്. അതിനാൽ മാർപാപ്പ സിനഡിൽ ഈ നിയമത്തിൽ നിയമ ഭേദഗതി വരുത്തിയാൽ പോലും ഇതിൽ ദൈവശാസ്ത്രപരമായ തെറ്റുകളോ പാഷാണ്ഡതകളൊ ഉണ്ടാകില്ല. എന്നാൽ, വിവാഹിതരായവരുടെ പൗരോഹിത്യം പ്രവർത്തനരേഖയിലെ ഒരു നിർദ്ദേശം മാത്രമാണെന്നും ഇത് സിനഡിലെ പ്രധാന ചർച്ചാവിഷയം അല്ലെന്നും "La Stampa" എന്ന ഇറ്റാലിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ മാർപാപ്പ വ്യക്തമാക്കുകയുണ്ടായി. 6) #{red->n->n-> സാംസ്കാരിക അനുരൂപണങ്ങളെ പ്രവർത്തനരേഖ എങ്ങനെ നോക്കി കാണുന്നു?}# ആമസോൺ മേഖലയിലെ ജനവിഭാഗങ്ങളിലെ ഗൊത്രമതവിഭാഗങ്ങളെയും ആചാരനുഷ്ഠാനങ്ങളെയും ഉൾക്കൊണ്ട് സാംസ്കാരിക അനുരൂപണത്തിന്റെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് ചർച്ച ചെയ്യാൻ സിനഡ് ആഗ്രഹിക്കുന്നു. സാംസ്കാരിക അനുരൂപണങ്ങളിലൂടെയും കൂടെയാണ് കത്തോലിക്ക സഭയിലെ വിവിധങ്ങളായ ആരാധനാക്രമങ്ങളും മതാനുഷ്ഠാനങ്ങളും രൂപാന്തരപ്പെട്ടു വന്നത്. പശ്ചാത്യ സഭയുടെ ഇപ്പോഴത്തെ ശൈലികളെ ആദ്യമ സഭാസമൂഹളുടെ രീതികളുമായി താരതമ്യം ചെയ്താൽ തീർത്തും വൈദേശികമായി തോന്നിയേക്കാം. അതെ തോന്നലുകൾ മാത്രമാണ് പശ്ചാത്യ സഭയ്ക്ക് ആമസോൺ സിനഡിന്റെ സാംസ്കാരിക അനുരൂപണത്തോടുള്ള തുറവിയിൽ ആശങ്കകളായി പ്രകടമായതും! 7) #{red->n->n->പ്രകൃതിയെ കുറിച്ച് പ്രവർത്തനരേഖ എന്താണ് പറയുന്നത്? }# അതിസങ്കീർണമായ ജൈവവൈവിധ്യം നിറഞ്ഞ ആമസോൺ മേഖല ദൈവിക വെളിപാടിന്റെ ഉറവിടമാണെന്ന് പ്രവർത്തനരേഖ പറയുന്നു. സാർവത്രികമായ ദൈവിക വെളിപാടുകൾ ആമസോൺ മേഖലയിൽ മാത്രമല്ല, പ്രപഞ്ചം മുഴുവനിലും ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. സവിശേഷ വെളിപാടുകൾ അപ്രാപ്യമായിരിക്കുന്ന മനുഷ്യർ ദൈവത്തെ അന്വേഷിച്ച് കണ്ടെത്തുന്നത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സാർവത്രിക ദൈവിക വെളിപാടുകൾ നൽകുന്ന വെളിച്ചത്തിലാണ് (Cf. CCC 50). സാർവത്രിക വെളിപാടുകളിലൂടെ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സർവ്വവ്യാപിയായ ദൈവത്തെ ദർശിക്കുന്നത് ബ്രഹ്മവാദമായി തെറ്റിദ്ധരിച്ചവരാണ് ആശങ്കപ്പെടുന്നത്. 8) #{red->n->n->പരിസ്ഥിതി വാദത്തെ കുറിച്ച് എന്താണ് പ്രവർത്തനരേഖ പറയുന്നത്? }# പരിസ്ഥിതി ദൈവത്തിന്റെ സൃഷ്ടിയാണെന്നും അതിനെ അംഗീകരിക്കുന്നവർ സൃഷ്ടാവായ ദൈവത്തെ തന്നെയാണ് അംഗീകരിക്കുന്നതെന്നും രേഖ പറയുന്നു. ആമസോൺ മേഖലയിലെ വ്യത്യസ്ത മതവിഭാഗങ്ങളിലെ ദേവ സങ്കല്പങ്ങൾ പരിസ്ഥിതിയിൽ ഉണ്ടെന്നു പറയുമ്പോൾ രേഖയിൽ അതിഭാവുകത്വം നിറഞ്ഞുനിൽക്കുന്നുണ്ട്. മനുഷ്യൻ സൃഷ്ടിയുടെ മകുടം ആയിരിക്കെ തന്നെ ഏതെങ്കിലും വ്യക്തികളുടെയൊ സമൂഹത്തിന്റെയൊ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ നശിപ്പിക്കുന്നത് തിന്മയാണെന്ന് മാത്രമല്ല, അത് മനുഷ്യൻ എന്നതിന്റെ അർത്ഥതലങ്ങളെ നീയും-ഞാനും മാത്രമാക്കി ചുരുക്കുകയും ചെയ്യുന്നു. ഈ അർത്ഥം ഗ്രഹിക്കാത്തവരാണ് സൃഷ്ടവസ്തുക്കളിലുള്ള മനുഷ്യന്റെ സ്ഥാനത്തെ കുറിച്ച് രേഖയിൽ തെറ്റുണ്ടെന്ന് ആശങ്കപ്പെടുന്നത്. 9) #{red->n->n->സിനഡിനു വേണ്ടി പ്രാർത്ഥനയജ്ഞങ്ങൾ ആഹ്വാനം ചെയ്യപ്പെട്ടതെന്തിനാണ്? }# പ്രവർത്തനരേഖയിൽ വലിയതോതിൽ തെറ്റുകൾ ഉണ്ടെന്ന ആശങ്കയിലാണ് സിനഡിനു വേണ്ടി നല്ല ഉദ്ദേശത്തിൽ പ്രാർത്ഥിക്കണം എന്ന് പറഞ്ഞ് ക്യാപയിനുകൾ കാണപ്പെട്ടത്. പ്രവർത്തനരേഖയിൽ തെറ്റുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ രേഖയ്ക്ക് യാതൊരു നിയമ സാധുതയുമില്ല. പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ തന്റെ സവിശേഷമായ അധികാരമുപയോഗിച്ച് വിശ്വാസത്തെയും ധാർമികതയെയും കുറിച്ച് പഠിപ്പിക്കുമ്പോൾ മാർപാപ്പയ്ക്ക് അപ്രമാദിത്വം ഉണ്ട്. എന്നിരുന്നാലും സിനഡിന്റെ വിജയത്തിനും പിതാക്കന്മാർക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കുന്നത് നല്ലതാണ്.
Image: /content_image/SocialMedia/SocialMedia-2019-09-19-07:49:30.jpg
Keywords: ആമസോ
Content: 11229
Category: 1
Sub Category:
Heading: അന്ധത ഭാവിക്കരുത്: ആഫ്രിക്കയിലേക്കുള്ള ഐ‌എസ് വ്യാപനം തടയണമെന്ന് ഹംഗറി
Content: ബുഡാപെസ്റ്റ്: മതപീഡനം അനിയന്ത്രിതമായ കുടിയേറ്റത്തിന് കാരണമാകുമെന്ന ആശങ്ക പങ്കുവെച്ചുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഫ്രിക്കയിലേക്കുള്ള വ്യാപനം തടയണമെന്ന ആവശ്യവുമായി യൂറോപ്യന്‍ പാര്‍ലമെന്റിലെ ഹംഗറിയുടെ പ്രതിനിധി. ബുര്‍ക്കിനാ ഫാസോയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ വിളിച്ചു ചേര്‍ത്ത യൂറോപ്പ്യന്‍ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ്ണ യോഗത്തിലാണ് ഹംഗറിയുടെ ഭരണകക്ഷിയായ ഫിദേസ് കെ.ഡി.എന്നിന്റെ ഭാഗമായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയംഗം ഗിയോര്‍ഗി ഹോള്‍വെനി ഈ ആവശ്യമുന്നയിച്ചത്. മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും സ്വാധീനം വിട്ടൊഴിയുന്ന ഇസ്ലാമിക് സ്റ്റേറ്റ് സാഹെല്‍ മേഖലയിലെ സുരക്ഷ കുറവായ രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണെന്ന് ഗിയോര്‍ഗി പറഞ്ഞു. ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളിലുണ്ടായ നാടകീയമായ വര്‍ദ്ധനവും അദ്ദേഹം ചൂണ്ടിക്കാട്ടി. സലേഷ്യന്‍ സഭാംഗവും സ്പെയിന്‍ സ്വദേശിയുമായ അന്റോണിയോ സെസാര്‍ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെ മൂന്ന്‍ മിഷ്ണറിമാരടക്കം 57 പേരെയുമാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ കാര്യത്തില്‍ അന്ധത ഭാവിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളും സ്ഥാപനങ്ങളും തങ്ങളുടെ അമിതമായ നിഷ്പക്ഷത വെടിഞ്ഞാല്‍ മാത്രമേ ഇതിനൊരു പരിഹാരമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ മേഖലയിലെ സുരക്ഷാപരവും സാമൂഹ്യപരവുമായ കാര്യങ്ങളില്‍ ക്രിസ്തീയ സഭകള്‍ക്ക് പ്രധാന പങ്കുണ്ടെന്ന കാര്യവും ഗിയോര്‍ഗി യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവ വിശ്വാസം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹവും യൂറോപ്യന്‍ പാര്‍ലമെന്റും അടിയന്തിരമായി ശ്രദ്ധ ചെലുത്തേണ്ട സമയമായെന്നാണ് ഗിയോര്‍ഗിയുടെ പ്രസ്താവനയെ നിരീക്ഷകര്‍ വീക്ഷിക്കുന്നത്.
Image: /content_image/News/News-2019-09-19-11:15:33.jpg
Keywords: ഹംഗ, ഹംഗേ
Content: 11230
Category: 13
Sub Category:
Heading: അസാധാരണ മിഷ്ണറി മാസത്തിനായി ക്രൈസ്തവ ലോകം: ഉദ്ഘാടനം ഒക്ടോബര്‍ 1ന്
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയില്‍ പ്രേഷിത മേഖലയിലെ ആവേശം ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായുള്ള അസാധാരണ മിഷ്ണറി മാസത്തിന്റെ ഉദ്ഘാടനത്തിനായി ലോകമെമ്പാടും ഒരുക്കങ്ങള്‍. ഒക്ടോബര്‍ 1 ചൊവ്വാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് ഇറ്റാലിയന്‍ സമയം വൈകിട്ട് 5.15­ന് ആരംഭിക്കുന്ന ചടങ്ങില്‍വെച്ചാണ് ഫ്രാന്‍സിസ് പാപ്പ അസാധാരണ മിഷ്ണറി മാസത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. കോംബോണി മിഷ്ണറീസ്, സവേരിയന്‍സ്, മിഷ്ണറീസ് ഓഫ് ദി കോണ്‍സോലാറ്റാ, പി.ഐ.എം.ഇ, മിഷ്ണറീസ് ഓഫ് ദി ഇമ്മാക്കുലേറ്റ് തുടങ്ങി ഇറ്റലിയിലെ എട്ടോളം മിഷ്ണറി സ്ഥാപനങ്ങള്‍ തയ്യാറാക്കിയ പ്രാര്‍ത്ഥനകളും സാക്ഷ്യങ്ങളുമായി ആരംഭിക്കുന്ന ചടങ്ങിന്റെ അവസാനം പാപ്പ പ്രേഷിതര്‍ക്ക് കുരിശുരൂപം കൈമാറും. വത്തിക്കാന്‍ സുവിശേഷക തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 7 വൈകിട്ട് 3 മണിക്ക് സാന്താ മരിയ മാഗ്ഗിയോറെ ബസലിക്കയില്‍ വെച്ച് നടക്കുന്ന ജപമാലയാണ് പ്രത്യേക പ്രേഷിത മാസത്തിന്റെ ഭാഗമായുള്ള മറ്റൊരു പരിപാടി. പ്രേഷിത മാസത്തോടനുബന്ധിച്ച് ‘ലോക മിഷന്‍ സണ്‍ഡേ’യുടെ ഭാഗമായി ഒക്ടോബര്‍ 20 ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് പ്രത്യേക ബലിയര്‍പ്പണവും നടക്കും. ആമസോണ്‍ മേഖലയിലെ മെത്രാന്‍മാര്‍ക്കായുള്ള പ്രത്യേക സിനഡില്‍ പങ്കെടുക്കുന്നവരും കുര്‍ബാനയില്‍ സംബന്ധിക്കും. പ്രേഷിത മേഖലയെ നിയോഗം വെച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഒക്ടോബറില്‍ ഉണ്ടായിരിക്കും. സാക്ഷ്യങ്ങളും, വിചിന്തനങ്ങളുമായി പുത്തന്‍ ഉണര്‍വോടെയുള്ള പ്രാര്‍ത്ഥനാ യാത്രയിലൂടെ സാര്‍വത്രിക സഭയെ നയിക്കുക എന്നതാണ് മാര്‍പാപ്പ പ്രഖ്യാപിച്ച അസാധാരണ പ്രേഷിത മാസത്തിന്റെ ലക്ഷ്യം. ആഴമായ പ്രേഷിത മനോഭാവത്തോടെ പ്രത്യേക പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ നടത്തുവാന്‍ ഓരോ പ്രാദേശിക ഇടവകകളെയും ഒക്ടോബറില്‍ പാപ്പ ക്ഷണിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മാധ്യസ്ഥ ഉണ്ണീശോയുടെ വിശുദ്ധ തെരേസയുടെ തിരുനാള്‍ ദിനമാണ് പ്രത്യേക പ്രേഷിത മാസത്തിന്റെ ആരംഭ ദിനമായി പരിഗണിച്ചുവരുന്നത്. റോമിലെ തീര്‍ത്ഥാടകരാകുവാനല്ല മറിച്ച് സ്വന്തം ഭവനത്തില്‍ നിന്നും തുടങ്ങി ഭൂമിയുടെ മുക്കിലും, മൂലയിലും സുവിശേഷത്തിന്റെ ആനന്ദം പകരുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന തീര്‍ത്ഥാടകരാണ് നാമെന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നതാണ് പ്രത്യേക പ്രേഷിത മാസമെന്ന്‍ പാപ്പ നേരത്തെ പ്രസ്താവിച്ചിരിന്നു. അസാധാരണ പ്രേഷിത മാസത്തിന്റെ കൌണ്ട് ഡൌണും സന്ദേശവും വീഡിയോകളും ഉള്‍കൊള്ളിച്ചുക്കൊണ്ട് വത്തിക്കാന്‍ www.october2019.va എന്ന പ്രത്യേക വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്. </p> <blockquote class="embedly-card"><h4><a href="http://www.october2019.va/en.html">Extraordinary Missionary Month October 2019</a></h4><p>The Holy Father's message for the 93rd World Mission Day is online, which will be celebrated as part of the Extraordinary Missionary Month October 2019 with the theme "Baptized and Sent: the Church of Christ on Mission in the World."</p></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//cdn.embedly.com/widgets/platform.js" charset="UTF-8"></script> <p>
Image: /content_image/News/News-2019-09-19-11:41:25.jpg
Keywords: പ്രേഷിത
Content: 11231
Category: 1
Sub Category:
Heading: കേരളത്തിലെ ലത്തീന്‍ മെത്രാന്മാരുടെ അഡ് ലിമിന സന്ദര്‍ശനം പൂര്‍ത്തിയായി
Content: വത്തിക്കാന്‍ സിറ്റി: കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ മെത്രാന്മാര്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അഡ് ലിമിന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെയും ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെയും നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തിയത്. സെപ്റ്റംബര്‍ 11നു റോമിലെത്തിയ മെത്രാന്മാര്‍ 18 വരെ നീണ്ട വിവിധ പരിപാടികളില്‍ സംബന്ധിച്ചു. കേരളത്തിലെ പ്രളയക്കെടുതികളെക്കുറിച്ചു മെത്രാന്മാരോടു ചോദിച്ചറിഞ്ഞ മാര്‍പാപ്പ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ശാന്തിയും സമാധാനവും ആശംസിച്ചു. വിഭാഗീയതയും അസമത്വവും സമൂഹത്തിലെ അസമാധാനത്തിനു കാരണങ്ങളാകുന്‌പോള്‍ സംവാദത്തിന്റെയും സൗഹൃദഭാഷണത്തിന്റെയും ദൗത്യമേറ്റെടുക്കണമെന്നു മാര്‍പാപ്പ മെത്രാന്മാരോട് ആഹ്വാനം ചെയ്തു. അനുരഞ്ജനത്തിന്റെ പ്രവാചകരാകാനും നാഗരികതയുടെ ദുരവസ്ഥകളെ കാരുണ്യത്താല്‍ പവിത്രീകരിക്കാനും കഴിഞ്ഞാലേ ഇക്കാലത്തു സംഘര്‍ഷങ്ങളെ ഒഴിവാക്കാനാവൂ. അക്രമത്തെ സ്‌നേഹത്തിന്റെ സുവിശേഷംകൊണ്ടു പ്രതിരോധിക്കാന്‍ കഴിയണമെന്നും മാര്‍പാപ്പ പറഞ്ഞു. സന്ദര്‍ശനത്തിനിടെ പിതാക്കന്മാരുടെ മുഖ്യകാർമികത്വത്തിൽ റോമിലെ പ്രസിദ്ധ ബസലിക്കയായ സാന്‍ ജിയോവാന്നീ ഡെല്‍ ഫിയോറെന്‍റീന ദേവാലയത്തില്‍ മലയാളത്തിൽ ദിവ്യബലി അർപ്പിച്ചു. ഇറ്റലിയിലെ പ്രവാസി മലയാളികളുമായി സംവാദം നടത്താനും പിതാക്കന്മാര്‍ സമയം കണ്ടെത്തി. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ (കൊച്ചി), സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ (കോഴിക്കോട്), ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍ (നെയ്യാറ്റിന്‍കര), ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല (കണ്ണൂര്‍), ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി (കൊല്ലം), ബിഷപ്പ് ഡോ. ജെയിംസ് ആനാപറന്പില്‍ (ആലപ്പുഴ), ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (ആലപ്പുഴ), ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ (വിജയപുരം), ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി (കോട്ടപ്പുറം), ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ (പുനലൂര്‍), ബിഷപ്പ് ഡോ. ക്രിസ്തുദാസ് (തിരുവനന്തപുരം) എന്നിവരാണ് പരിശുദ്ധ സിംഹാസനത്തില്‍ സന്ദര്‍ശനം നടത്തിയത്.
Image: /content_image/News/News-2019-09-20-04:04:46.jpg
Keywords: ലാറ്റിന്‍, ലത്തീ
Content: 11232
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു
Content: റോം: ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ റോമിൽ പുരോ​ഗമിക്കുന്നു. 2019 ഒക്ടോബർ പതിമൂന്നാം തീയതി വത്തിക്കാനിലാണ് വിശുദ്ധപദവി പ്രഖ്യാപനം. നാമകരണ ചടങ്ങുകളുടെ രക്ഷാധികാരി യൂറോപ്പിലെ സീറോ മലബാർ സഭ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ .സ്റ്റീഫൻ ചിറപ്പണത്തിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ റോമിലെ സാന്തോം ഇടവക വികാരി ഫാ. ചെറിയാൻ വാരികാട്ട്, ഹോളിഫാമിലി സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ സി. ഉദയ CHF, നാമകരണ പ്രക്രിയയുടെ പോസ്റ്റുലേറ്റർ ഫാ.ബനഡിക്ട് വടക്കേക്കര OfmCap, സി.എം.ഐ, സന്യാസസമൂഹത്തിന്റെ പ്രൊകുറേറ്റർ ജനറൽ ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ CMI എന്നിവരെ ജനറൽ കൺവീനർമാരായി തിരഞ്ഞെടുത്തു. തുടർന്ന് ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപികരിക്കുകയും ഉത്തരവാദിത്തങ്ങൾ കൈമാറുകയും ചെയ്തു. വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾക്കു മുന്നോടിയായി ഒക്ടോബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച്ച റോമിലെ 'മരിയ മജോരേ' മേജർ ബസലിക്കയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾക്കു വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്രീഫെക്ട് കർദ്ദിനാൾ ആഞ്ചലോ ബേച്ചു നേതൃത്വം നല്കും. പിറ്റേ ദിവസം പതിമൂന്നാം തിയ്യതി ഞായറാഴ്ച രാവിലെ 10 .00ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന വിശുദ്ധ ബലിയിൽ വാ.ജോൺ ഹെൻട്രി ന്യൂമാൻ, വാ. ജുസപ്പീന വനീനി, വാ.ഡൽച്ചേ ലോപ്പസ് പോന്റസ്, വാ. മർഗരീത്ത ബേയ്സ് എന്നീ നാലു പേർക്കുമൊപ്പം വാ.മറിയം ത്രേസ്യയെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. ഒക്ടോബർ14 തിങ്കളാഴ്ച്ച റോമിലെ സെന്റ്. അനസ്താസ്യ ബസിലിക്കയിൽ നടക്കുന്ന കൃതജ്ഞതാ ബലിക്ക് സീറോ മലബാർ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. വി. അൽഫോൻസാമ്മ ,വി. കുര്യാക്കോസ് ചാവറ ഏലിയാസ് അച്ചൻ, വി.എവുപ്രാ സ്യാമ്മ, വി.മദർ തെരേസ എന്നിവർക്കു ശേഷം ഭാരതത്തിൽ നിന്നു വിശുദ്ധയാകുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണ പരിപാടികളിൽ പങ്കെടുക്കുവാനായി ആയിരകണക്കിന് ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റോമിൽ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.
Image: /content_image/News/News-2019-09-20-04:09:20.jpg
Keywords: മറിയം ത്രേസ്യ
Content: 11233
Category: 11
Sub Category:
Heading: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്സ് (കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ട്സ്)/ കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള അവസാന വര്‍ഷ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ മാത്രമേ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എപിഎല്‍ വിഭാഗത്തെ പരിഗണിക്കുകയുള്ളൂ. 60 ശതമാനം മാര്‍ക്ക് നേടുന്ന ബികോം അല്ലെങ്കില്‍ മറ്റു ബിരുദധാരികളില്‍ നിന്നും മെറിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബിപിഎല്‍ വിഭാഗക്കാര്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. 30 ശതമാനം സ്കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ ഈ സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്കോളര്‍ഷിപ്പ് തുക. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 21. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2302090. </p> <blockquote class="embedly-card"><h4><a href="http://www.minoritywelfare.kerala.gov.in">Minority Welfare</a></h4><p>A Minority Cell was constituted under General Administration Department Kerala Government Secretariat, during April 2008</p></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//cdn.embedly.com/widgets/platform.js" charset="UTF-8"></script> <p>
Image: /content_image/India/India-2019-09-20-04:43:07.jpg
Keywords: ന്യൂനപക്ഷ
Content: 11234
Category: 10
Sub Category:
Heading: പതിവിന് മാറ്റമില്ല: തിരുനാൾ ദിനത്തിൽ ജാനുയേരിയസിന്റെ രക്തക്കട്ട രക്തമായി മാറി
Content: നേപ്പിൾസ്: മുന്‍വര്‍ഷങ്ങളില്‍ സംഭവിച്ച അത്ഭുതത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. ഇറ്റലിയിലെ നേപ്പിള്‍സിന്റെ മധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട ശാസ്ത്രത്തെ വീണ്ടും അമ്പരിപ്പിച്ചു വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ വീണ്ടും രക്തമായി അലിഞ്ഞു. കര്‍ദ്ദിനാള്‍ ക്രെസെന്‍സിയോ സെപ്പേയാണ് ആയിരങ്ങള്‍ക്ക് മുന്നില്‍ അത്ഭുത വിവരം സ്ഥിരീകരിച്ചത്. രാവിലെ പത്തു മണിയോടു കൂടിയാണ് അത്ഭുതം നടന്നത്. 1389-മുതല്‍ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.  വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16-നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്ത് മതപീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ചയാളാണ് വിശുദ്ധ ജാനുയേരിയസ്. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. ഉണങ്ങി കട്ടപിടിച്ച ഈ രക്തം അലിയുന്ന പ്രതിഭാസത്തെ വിവരിക്കുവാന്‍ ശാസ്ത്രജ്ഞര്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.
Image: /content_image/News/News-2019-09-20-06:57:27.jpg
Keywords: ജാനു