Contents

Displaying 10931-10940 of 25160 results.
Content: 11245
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ അനാഥാലയത്തിന് ജോര്‍ദ്ദാന്‍ രാജാവിന്റെ കൈത്താങ്ങ്‌
Content: അഞ്ചാര: കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയത്തിന് ജോര്‍ദ്ദാന്‍ രാജാവ് അബ്ദല്ല രണ്ടാമന്റെ കൈത്താങ്ങ്. അഞ്ചാരയിലെ ഔര്‍ ലേഡി ഓഫ് ഓഫ് ദി മൗണ്ട് ഇടവകയിലെ ആരോരുമില്ലാത്തവരുടെ അഭയ കേന്ദ്രമായ 'മേരി മദര്‍ ഓഫ് ഹോപ്‌’ അനാഥാലയത്തിനു അബ്ദല്ല രാജാവ് മിനി ബസ്സാണ് സംഭാവന ചെയ്തിരിക്കുന്നത്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോവുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്ത കുട്ടികളേയും, കൗമാരക്കാരേയും ചേര്‍ത്തുപിടിക്കുന്ന അഭയകേന്ദ്രമാണ് ‘മേരി മദര്‍ ഓഫ് ഹോപ്‌’ അനാഥാലയം. 'ഇന്‍കാര്‍നേറ്റ് വേര്‍ഡ്' എന്ന കോണ്‍ഗ്രിഗേഷന് കീഴിലുള്ള വൈദികരും സിസ്റ്റേഴ്സുമാണ് ഈ അഗതിമന്ദിരത്തിന് നേതൃത്വം വഹിക്കുന്നത്. 2017-ല്‍ ജോര്‍ദ്ദാനിലെ പാട്രിയാര്‍ക്കല്‍ വികാര്‍ ആയിരുന്ന ബിഷപ്പ് വില്ല്യം ഷോമാലിയാണ് ‘നൈറ്റ്സ് ഓഫ് ദി ഹോളി സെപ്പള്‍ച്ചര്‍’ന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച ഈ അനാഥാലയത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ജോര്‍ദ്ദാന്‍ രാജാവ് ഇതാദ്യമായല്ല ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും സംഭാവനകള്‍ നല്‍കുന്നത്. ജറുസലേമിലെ പ്രശസ്തമായ തിരുക്കല്ലറ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് 2018 നവംബര്‍ മാസം ജോര്‍ദാന്‍ രാജാവിനു ലഭിച്ച ടെമ്പിള്‍ടണ്‍ അവാര്‍ഡ് തുകയുടെ നല്ലൊരു ഭാഗം നീക്കിവച്ചിരിന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്തയായി മാറിയിരിന്നു.
Image: /content_image/News/News-2019-09-21-13:40:26.jpg
Keywords: ജോര്‍ദാ
Content: 11246
Category: 1
Sub Category:
Heading: 'അഡ് ലിമിന' സന്ദര്‍ശനത്തിനായി മലങ്കര മെത്രാന്മാര്‍ റോമില്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പമുളള അഞ്ചു വര്‍ഷത്തിലൊരിക്കലെ 'അഡ് ലിമിന' സന്ദര്‍ശനത്തിനായി മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ റോമിലെത്തി. 22 മുതല്‍ 28 വരെ സന്ദര്‍ശനം നടക്കും. സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിലുള്ള സംഘമാണ് റോമിലെത്തിയിരിക്കുന്നത്. നാളെ രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്മാരെ ഒരുമിച്ചു കാണും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ തിരുസംഘങ്ങള്‍ സന്ദര്‍ശിച്ചു സഭയുടെയും വിവിധ ഭദ്രാസനങ്ങളുടെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് മാര്‍പാപ്പ തിരുസംഘം പ്രതിനിധികളോടൊപ്പം മെത്രാന്മാരെ കാണും. സന്ദര്‍ശനം 28നു സമാപിക്കും. സന്ദര്‍ശനത്തോടനുബന്ധിച്ചു മെത്രാന്മാര്‍ വിവിധ ബസിലിക്കകള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കും. കേരളത്തിലെ ലത്തീന്‍ മെത്രാന്‍മാരുടെ 'അഡ് ലിമിന' സന്ദര്‍ശനം ഈ ആഴ്ചയാണ് പൂര്‍ത്തിയായത്.
Image: /content_image/News/News-2019-09-22-01:47:59.jpg
Keywords: മലങ്കര
Content: 11247
Category: 11
Sub Category:
Heading: വീണ്ടും ലവ് ജിഹാദ്? മാതാപിതാക്കള്‍ സൂക്ഷിക്കുക
Content: കോഴിക്കോട്: കോഴിക്കോട് പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ച കേസില്‍ ലവ് ജിഹാദെന്ന ആരോപണം ബലപ്പെടുന്നു. കോഴിക്കോട് സ്വദേശിനിയും നഗരത്തില്‍ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥിനിയുമായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ച് മതപരിവര്‍ത്തനത്തിനായി ഭീഷണിപ്പെടുത്തിയത്. നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം (19) എന്ന വിദ്യാര്‍ത്ഥിക്കെതിരേ പെണ്‍കുട്ടിയുടെ രക്ഷിതാവ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.പോലീസ് നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കുന്ന ദേശീയസുരക്ഷാ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ(ഐബി), റോ എന്നീ ഏജന്‍സികള്‍ പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയെ മതം മാറ്റാനായി ശ്രമിച്ചതിനു പിന്നില്‍ മതതീവ്രവാദ സംഘടനയുടെ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. പ്രതി മയക്കുമരുന്നിന് അടിമയാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ലൗ ജിഹാദ് എന്ന പേരില്‍ വ്യാപകമായി മതംമാറ്റം നടത്തിയിരുന്ന സംഘടനയാണ് ഇതിനു പിന്നിലുള്ളതെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 52 യുവതികളെ കോഴിക്കോട് ജില്ലയില്‍ മാത്രം മതം മാറ്റിയെന്നാണു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനു ലഭിച്ച വിവരം. അടുത്തിടെ മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള കോഴിക്കോട്ടെ ആശുപത്രിയിലെ ആറ് ക്രിസ്ത്യന്‍ നഴ്സുമാരെ മതം മാറ്റിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ഏജന്‍സികളോടും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിട്ടുണ്ട്. അതേസമയം ഉന്നത ഇടപെടലില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുണ്ടെന്ന ആക്ഷേപം വ്യാപകമാണ്. #{red->none->b-> കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ ‍}# കോഴിക്കോട് നഗരത്തിലെ കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ഥികളായ ജാസിമും പെണ്‍കുട്ടിയും സൗഹൃദത്തിലായിരുന്നു. ജൂലൈ ഏഴിനു ഉച്ചകഴിഞ്ഞ് മൂന്നോടെ പെണ്‍കുട്ടിയും രണ്ടു കൂട്ടുകാരികളും നഗരത്തിലെ തന്നെ സരോവരം പാര്‍ക്ക് സന്ദര്‍ശിക്കാന്‍ പോയ സമയത്ത് അവിചാരിതമെന്നോണം അവിടെയെത്തിയ മുഹമ്മദ് ജാസിം പെണ്‍കുട്ടിക്കു ജ്യൂസ് നല്‍കി. ജ്യൂസ് കഴിച്ചു പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് പാര്‍ക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചു മാനഭംഗപ്പെടുത്തുകയും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന ഭീഷണി മുഴുക്കി പെണ്‍കുട്ടിയെ ജാസിം നിരന്തരം മാനസിക സമ്മര്‍ദ്ധത്തിലാഴ്ത്തുകയും പണം കൈപ്പറ്റുകയും ചെയ്തു. ഇതിനു പുറമേയാണ് തം മാറാന്‍ ശക്തമായ സമ്മര്‍ദ്ധം നടത്തിയത്. പുറത്തു വിവരം പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ പെണ്‍കുട്ടി താമസിച്ചു കൊണ്ടിരിന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമുള്ള ഹോസ്റ്റലില്‍നിന്നു വീട്ടിലേക്കു പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ യുവാവിന്റെ നേതൃത്വത്തില്‍ സംഘം ശ്രമിച്ചു. ഇതിന്റെ വീഡിയോ ക്ലിപ്പിംഗ് ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കി പെണ്‍കുട്ടിയുടെ പിതാവ് ഓഗസ്റ്റ് അഞ്ചിനു നടക്കാവ് പോലീസില്‍ പരാതി നല്‍കി. വിശദമായ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ തയാറാക്കി കേസെടുത്തു. സംഭവം നടന്നതു മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേക്കു കൈമാറുകയും മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കുകയും ചെയ്തു. എന്നാല്‍, കേസില്‍ തുടര്‍നടപടി ഉണ്ടായില്ല. ശക്തമായ ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന്‍ വ്യക്തമാകുന്നത്. ക്രൈസ്തവ-ഹൈന്ദവ സമുദായങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയത്തില്‍ കുടുക്കുകയാണ് ലവ് ജിഹാദ് മാഫിയയുടെ പ്രവര്‍ത്തന രീതി. പഠനത്തിനും ജോലിക്കുമായി വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന പെണ്‍കുട്ടികളാണ് കൂടുതലും 'ലവ് ജിഹാദി`കളുടെ ഇരകളാകുന്നത്. കാലഘട്ടത്തിനാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളുമായി പ്രത്യക്ഷപ്പെടുന്ന യുവാക്കള്‍ ഇത്തരം യുവതികളുമായി സൗഹൃദത്തിലാകും. പണവും സൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ള സൗമ്യമായ പെരുമാറ്റവും വഴി പെണ്‍കുട്ടികളെ വരുതിയിലാക്കി ഏതുമതവും പ്രശ്നമല്ല എന്ന ആധുനിക കാഴ്ചപ്പാട് അറിയിച്ചു വിശ്വാസം നേടിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പിന്നീട് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രത്യേക ഇടപെടല്‍ നടത്തും. നീണ്ട നാളുകള്‍ക്ക് ശേഷം ലവ് ജിഹാദ് വീണ്ടും ശക്തമാകുമ്പോള്‍ ഇരകളാകുന്നതില്‍ ഭൂരിഭാഗം പേരും ക്രൈസ്തവ പെണ്‍കുട്ടികള്‍ ആണെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെതിരെ സഭാനേതൃത്വവും ക്രിസ്ത്യന്‍ സംഘടനകളും നിസംഗത ഒഴിവാക്കി പ്രതികരിക്കണമെന്നാണ് സോഷ്യല്‍ മീഡിയായില്‍ ഉയരുന്ന മുറവിളി.
Image: /content_image/News/News-2019-09-22-02:55:14.jpg
Keywords: ഇസ്ളാമിക, ഇസ്ലാ
Content: 11248
Category: 18
Sub Category:
Heading: മാര്‍ മാത്യു പോത്തനാമുഴി ട്രസ്റ്റ് പുരസ്കാരം ജസ്റ്റീസ് കുര്യന്‍ ജോസഫിന്
Content: കോതമംഗലം: കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനും തൊടുപുഴ ന്യൂമാന്‍ കോളജ് സ്ഥാപകനുമായ മാര്‍ മാത്യു പോത്തനാമുഴിയുടെ സ്മരണയ്ക്കായി ആരംഭിച്ച ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫിന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണു പുരസ്‌കാരം. നാളെ രാവിലെ 11ന് മൂവാറ്റുപുഴ നിര്‍മല കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബിഷപ്പ് പോത്തനാമുഴി അനുസ്മരണ സമ്മേളനത്തില്‍ കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊന്പില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ക്കും പൊതുജീവിതത്തില്‍ െ്രെകസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പുലര്‍ത്തിയ അവധാനതയ്ക്കുമുള്ള അംഗീകാരമാണു പുരസ്‌കാരമെന്നു ട്രസ്റ്റ് ചെയര്‍മാന്‍ റവ. ഡോ. തോമസ് പോത്തനാമുഴി, ഭാരവാഹികളായ ഫാ. ജോസ് പൊതൂര്‍, ഫാ. ബിബിന്‍ പോത്തനാമുഴി, ഫാ. സെബാസ്റ്റ്യന്‍ പോത്തനാമുഴി, ഫാ. നിഖില്‍ കോടമുള്ളില്‍ എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2019-09-22-03:03:28.jpg
Keywords: കുര്യന്‍
Content: 11249
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ശിഷ്യഗണത്തിലെ അവസാന അംഗവും യാത്രയായി
Content: വാകക്കാട്: 1932- 33 കാലഘട്ടത്തില്‍ വാകക്കാട് പള്ളിക്കൂടത്തില്‍ അധ്യാപനം നടത്തിയ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ശിഷ്യഗണത്തിലെ അവസാന അംഗവും യാത്രയായി. ഇടമറുക് ഇടയക്കുന്നേല്‍ പി.കെ. ഗൗരിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നിര്യാതയായത്. 90 വയസ്സായിരിന്നു. ഗൗരിക്കുട്ടിയുടെ സ്‌കൂള്‍ ജീവിതത്തിലെ ഓര്‍മകളെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അധ്യാപനത്തെയും ആസ്പദമാക്കി വാകക്കാട് അല്‍ഫോന്‍സ ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ് തയാറാക്കിയ ഹ്രസ്വചിത്രം 'വിശുദ്ധ അധ്യാപിക' ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്പ് ഗൗരിക്കുട്ടിയമ്മയുമായി ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ അല്‍ഫോന്‍സാമ്മയുടെ സൗമ്യമായ പെരുമാറ്റത്തെക്കുറിച്ചും സ്‌നേഹപൂര്‍ണമായ അധ്യാപനത്തെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. അല്‍ഫോന്‍സാമ്മ കുട്ടികളെ നല്ല ശിക്ഷണത്തിലായിരുന്നു വളര്‍ത്തിയതെന്നായിരിന്നു അവര്‍ പറഞ്ഞിരിന്നത്. ഗൗരിക്കുട്ടിയമ്മയുടെ നിര്യാണത്തില്‍ വാകക്കാട് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ മാനേജര്‍ ഫാ. ജയിംസ് കുടിലിലും അധ്യാപകരും അനുശോചിച്ചു. സംസ്‌കാരം നടത്തി.
Image: /content_image/India/India-2019-09-22-03:14:14.jpg
Keywords: അല്‍ഫോ
Content: 11250
Category: 10
Sub Category:
Heading: 450 തെരുവു കുട്ടികളെ തിരുസഭയിലേക്ക് സ്വീകരിക്കാന്‍ ഫിലിപ്പീന്‍സ് കർദ്ദിനാൾ
Content: മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ ദരിദ്രരായ കുട്ടികളെ പരിപാലിക്കുന്ന ടുലൈങ് കബട്ടാൻ എന്ന സർക്കാരിതര സംഘടന സംരക്ഷിക്കുന്ന 450 തെരുവു കുഞ്ഞുങ്ങള്‍ക്ക് ആർച്ച് ബിഷപ്പ് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ ജ്ഞാനസ്നാനം നല്‍കും. സെപ്റ്റംബർ 28നു മനിലയിലെ അമലോൽഭവ മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലായിരിക്കും ജ്ഞാനസ്നാന കർമ്മം നടക്കുക. സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഫാ. മാത്യു ഡൗഷസും, മറ്റ് പത്ത് വൈദികരും, അന്നേ ദിവസം കർദ്ദിനാൾ അർപ്പിക്കുന്ന ബലിയിൽ സഹകാർമികരാകും. പണം നൽകാൻ സാധിക്കാത്തതിനാൽ, കൂദാശകളിൽ നിന്നും കൃപ ലഭിക്കില്ല എന്ന തെറ്റായ ചിന്താഗതി ഫിലിപ്പീൻസിലെ ദരിദ്രര്‍ക്കിടയില്‍ വ്യാപകമായതിനാല്‍ ടുലൈങ് കബാട്ടാൻ സംഘടനയോട് ഒത്തൊരുമിച്ച് പ്രസ്തുത ചിന്താഗതി മാറ്റാനാണ് അതിരൂപത ശ്രമിക്കുന്നത്. കൂദാശകൾക്ക് പണം നൽകേണ്ടങ്കിലും, അതിന് പണം നൽകേണ്ടതുണ്ടെന്ന ധാരണ പലർക്കുമുണ്ടെന്ന് ടുലൈങ് കബട്ടാൻ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 1998 മുതൽ ടുലൈങ് കബട്ടാൻ സംഘടന ഫിലിപ്പീൻസിൽ പാവപ്പെട്ടവരെ സഹായിക്കുന്നതിൽ സജീവ സാന്നിധ്യമാണ്. തെരുവു കുട്ടികൾക്കും, വൈകല്യമുള്ളവർക്കും മറ്റുമായി അഞ്ചോളം പദ്ധതികളാണ് സംഘടന രൂപപ്പെടുത്തിയെടുത്തത്. തെരുവിൽ ഉപേക്ഷിക്കപെട്ട വൃദ്ധർക്കും സംഘടന സഹായം നൽകിവരുന്നുണ്ട്. കഴിഞ്ഞ 21 വർഷത്തിനിടയിൽ, 55000 കുട്ടികളെയാണ് ടുലൈങ് കബാട്ടാൻ സഹായിച്ചത്. സംഘടനയുടെ സഹായം സ്വീകരിച്ചവരിൽ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഡാർവിൻ റാമോസും ഉൾപ്പെടുന്നു.
Image: /content_image/News/News-2019-09-22-03:26:14.jpg
Keywords: ഫിലിപ്പീ
Content: 11251
Category: 9
Sub Category:
Heading: അഭിഷേകാഗ്നിയുടെ അഭിഷേകമേകാൻ യുകെയിൽ സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ്: ഡിസംബർ 12 മുതൽ ഡെർബിഷെയറിൽ: കുട്ടികൾക്കും പ്രത്യേക ധ്യാനം: ബുക്കിങ് തുടരുന്നു
Content: ബർമിങ്ഹാം: യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് "എഫാത്ത കോൺഫറൻസ് " യുകെ യിലെ ഡെർബിഷെയറിൽ നടക്കുന്നു. ഡിസംബർ 12 മുതൽ 15 വരെ ഡാർബിഷെയറിലെ നയനമനോഹരമായ ഹേയസ് കോൺഫറൻസ് സെന്റർ യൂറോപ്പിന്റെ അഭിഷേകാഗ്നി മലയായി മാറും. ഇതിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും ധ്യാനത്തിൽ പങ്കെടുക്കും. നവസുവിശേഷവത്ക്കരണരംഗത്ത്‌ അഭിഷേകാഗ്നിയുടെ പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും, പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക്‌ ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് " എഫാത്ത കോൺഫറൻസിനായി അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ, യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നു. യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്. www.afcmuk.org #{red->n->n->അഡ്രസ്സ്; }# THE HAYES <br> SWANWICK <br> DERBYSHIRE <br> DE55 1AU #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# അനീഷ് തോമസ് - 07760254700 <br> ബാബു ജോസഫ് - 07702061948
Image: /content_image/Events/Events-2019-09-22-14:00:57.jpg
Keywords: വട്ടായി, സെഹിയോ
Content: 11252
Category: 18
Sub Category:
Heading: ലവ് ജിഹാദ്: ദേശീയ സുരക്ഷ ഏജന്‍സി പെണ്‍കുട്ടിയുടെ മൊഴിയെടുത്തതായി സൂചന
Content: കോഴിക്കോട്: ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമിച്ച സംഭവത്തില്‍ ദേശീയ സുരക്ഷാ ഏജന്‍സിയും (എന്‍ഐഎ)യും ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യും പെണ്‍കുട്ടിയുടെ മൊഴിയെടുത്തതായി സൂചന. സംസ്ഥാന ആഭ്യന്തര വകുപ്പ് കേസൊതുക്കാനും പ്രതിക്കു രക്ഷപ്പെടാനുള്ള അവസരമൊരുക്കുന്നതായും ആരോപണം നിലനില്‍ക്കെയാണു കേന്ദ്ര ഏജന്‍സികള്‍ സമാന്തര അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്തെ മറ്റു മതപരിവര്‍ത്തന കേസുകളുമായി ഈ കേസിനു ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. അതേസമയം, പ്രതിയെ പിടികൂടാനായി സംസ്ഥാന പോലീസ് യാതൊരു നടപടിയും ഇനിയും സ്വീകരിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടു രണ്ടു മാസമാവാറായിട്ടും കേസിന്റെ പ്രാധാന്യം കണക്കിലെടുത്തു പ്രത്യേക അന്വേഷണ സംഘം പോലും രൂപീകരിച്ചിട്ടില്ല. ഇതിനെതിരേ വിവിധ സംഘടനകള്‍ ഇന്നു പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്കു പ്രകടനം നടത്താനാണു തീരുമാനം. കോഴിക്കോട് നഗരത്തിലെ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെയാണു മതപരിവര്‍ത്തനത്തിനായി ഭീഷണിപ്പെടുത്തിയത്. നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം എന്ന വിദ്യാര്‍ഥിക്കെതിരേ പെണ്‍കുട്ടിയുടെ രക്ഷിതാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കാര്യമായി നടപടി സ്വീകരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കുന്ന ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ(ഐബി), റോ, എന്നീ ഏജന്‍സികളും പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇതിന്ന് പിന്നാലെയാണ് മൊഴി രേഖപ്പെടുത്തിയത്. അടുത്തിടെ മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള കോഴിക്കോട്ടെ ആശുപത്രിയിലെ ആറ് ക്രിസ്ത്യന്‍ നഴ്സുമാരെ മതം മാറ്റിയതായി വെളിപ്പെടുത്തലുണ്ടായിരിന്നു.
Image: /content_image/News/News-2019-09-23-03:59:23.jpg
Keywords: ലവ്
Content: 11253
Category: 18
Sub Category:
Heading: 'ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള തീവ്രവാദ അജണ്ടകള്‍ ആശങ്കാജനകം'
Content: കോട്ടയം: ഭാരതത്തിലെ ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള തീവ്രവാദ ശക്തികളുടെ അജണ്ടകള്‍ ആശങ്കാജനകമെന്നു കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഈ രീതി തുടര്‍ന്നാല്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം വരും നാളുകളില്‍ വന്‍ പ്രതിസന്ധികളെ നേരിടേണ്ടിവരുമെന്നുള്ളതു തിരിച്ചറിയണം. ക്രൈസ്തവ സഭാസംവിധാനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും മാത്രമല്ല വിശ്വാസി സമൂഹത്തെയും ലക്ഷ്യംവച്ചുള്ള ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങളെ നിസാരവത്കരിക്കാതെ കണ്ണുതുറന്നു കാണാന്‍ വിവിധ െ്രെകസ്തവ വിഭാഗങ്ങള്‍ക്കും നേതൃത്വങ്ങള്‍ക്കുമാകണം. ഒരു തലമുറതന്നെ നഷ്ടപ്പെടുന്ന പ്രതിസന്ധിയെ നേരിടാന്‍ സഭാസംവിധാനങ്ങള്‍ ഉണരണം. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പോലും ക്രൈസ്തവ വിരുദ്ധത തുടരുന്‌പോള്‍ വിവിധ സഭാ നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കാതിരിക്കുന്നതു ദുഃഖകരമാണ്. കഴിഞ്ഞ നാളുകളില്‍ ഭരിച്ച യുഡിഎഫും ഇപ്പോള്‍ ഭരിക്കുന്ന എല്‍ഡിഎഫും ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവരോട് അവഗണനയാണു കാണിക്കുന്നത്. മതനിരപേക്ഷത ഉയര്‍ത്തിക്കാട്ടി സഭയുടെ പൊതുവേദികളില്‍ സഭാവിരുദ്ധരെ പ്രതിഷ്ഠിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. സന്പത്തിന്റെ തര്‍ക്കത്തിലും പള്ളികളുടെ അവകാശത്തിന്റെ പേരിലും വിശ്വാസികളെ തെരുവിലേക്കു തമ്മിലടിക്കാന്‍ തള്ളിവിടുന്നതു െ്രെകസ്തവികതയാണോയെന്നു വിവിധ സഭാസമൂഹങ്ങളും നേതൃത്വങ്ങളും പുനര്‍ചിന്ത നടത്തണം. ക്രൈസ്തവ സഭാവിഭാഗങ്ങളിലുള്ള ഭിന്നിപ്പുകള്‍ മുതലെടുത്തു വിരുദ്ധ ശക്തികള്‍ സഭയ്ക്കുള്ളിലേക്കു നുഴഞ്ഞുകയറി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതി വിശേഷം അനുവദിക്കാന്‍ പാടില്ല. വിശ്വാസി സമൂഹത്തില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിച്ച് പശ്ചിമേഷ്യയില്‍ ക്രൈസ്തവര്‍ നേരിട്ട ദുരന്തങ്ങള്‍ക്കു സമാനമായി ഭാരത സഭയെ തള്ളിവിടരുത്. സഭയ്ക്കുള്ളിലും വിശ്വാസി സമൂഹത്തിനിടയിലും ഒരുമയും സ്വരുമയും സൃഷ്ടിച്ചു വിശ്വാസികളെ സംരക്ഷിക്കാന്‍ സഭാ നേതൃത്വങ്ങള്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ടുവരണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2019-09-23-04:17:49.jpg
Keywords: ഇസ്ലാമി
Content: 11254
Category: 14
Sub Category:
Heading: എറിൻ വരച്ച ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം ഇനി വത്തിക്കാനില്‍ ഭദ്രം
Content: മുണ്ടക്കയം: വിജയപുരം രൂപത മുണ്ടക്കയം സെന്റ് മേരീസ് ഇടവകാംഗവും മതബോധന ഹെഡ്മാസ്റ്ററുമായ റോബിന്‍ സ്രാമ്പിക്കലിന്റെയും മിനിയുടെയും മകളായ എറിന്‍ റോബിന്‍ വരച്ച ഫ്രാന്‍സീസ് പാപ്പയുടെ ചിത്രം ഇനി വത്തിക്കാനില്‍ ഭദ്രം. അടുത്ത ദിവസങ്ങളില്‍ നടന്ന അഡ് ലിമിന സന്ദര്‍ശനത്തിന്റെ ഭാഗമായി റോമില്‍ എത്തിയ വിജയപുരം ബിഷപ്പ് ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരിലാണ് പത്താം ക്ലാസുകാരിയായ ഈ കലാകാരി വരച്ച ചിത്രം പാപ്പയ്ക്ക് കൈമാറിയത്. ആരാണ് ചിത്രം വരച്ചതെന്ന് പാപ്പ ബിഷപ്പിനോട് ആരാഞ്ഞു. വികാരി ജനറാള്‍ മോണ്‍.ജസ്റ്റിന്‍ മഠത്തിപ്പറന്പിലിന്റെ നിര്‍ദേശപ്രകാരം മൂന്നു ദിവസങ്ങള്‍ മാത്രമെടുത്താണു എറിന്‍ ചിത്രം പൂര്‍ത്തിയാക്കിയത്. നിരവധിയായ ജീവസുറ്റ ചിത്രങ്ങള്‍ വരച്ചിട്ടുള്ള എറിന്‍ എരുമേലി നിര്‍മലാ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഐറിന് എല്ലാവിധ പിന്തുണയുമായി ചിത്രകാരന്‍കൂടിയായ പിതാവ് റോബിനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ സഹോദരന്‍ എറിക്കും കൂടെയുണ്ട്.
Image: /content_image/India/India-2019-09-23-05:10:49.jpg
Keywords: പാപ്പ, മെത്രാ