Contents

Displaying 10971-10980 of 25160 results.
Content: 11285
Category: 13
Sub Category:
Heading: 'യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പ്രതിദിനം 11 ക്രൈസ്തവര്‍ കൊല്ലപ്പെടുന്നു': ട്രംപ് യുഎന്നില്‍
Content: ന്യൂയോര്‍ക്ക്: യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ആഗോള തലത്തില്‍ പ്രതിദിനം 11 ക്രൈസ്തവ വിശ്വാസികള്‍ വീതം കൊല്ലപ്പെടുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐക്യരാഷ്ട്രസഭയില്‍. യുഎന്‍ ജെനറല്‍ അസംബ്ലിക്ക് മുന്‍പ് നടത്തിയ പ്രധാന പ്രസംഗത്തിലാണ് ട്രംപ് ആഗോളതലത്തില്‍ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെ ശക്തമായി അപലപിച്ചും ക്രൈസ്തവ പീഡനം ചൂണ്ടിക്കാട്ടിയും സന്ദേശം നല്‍കിയത്. അമേരിക്കയിലേയും, ഇറാഖ് സിറിയ തുടങ്ങിയ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേയും വിശ്വാസപരമായ നിര്‍മ്മിതികള്‍ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദി സംഘടനകളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അവയുടെ സംരക്ഷണത്തിനും, മതസ്വാതന്ത്ര്യത്തിനുമായി തന്റെ ഭരണകൂടം 2.5 കോടി ഡോളര്‍ കൂടി ചിലവിടുമെന്നും ട്രംപ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ലോകത്ത് മറ്റേതു മതങ്ങളെക്കാളും കൂടുതലായി പീഡിപ്പിക്കപ്പെടുന്നത് ക്രിസ്ത്യാനികളാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ചൈന മുതല്‍ നൈജീരിയ വരേയും, ഇറാഖ് മുതല്‍ നിക്കരാഗ്വ വരേയും മതസ്വാതന്ത്ര്യം കടുത്ത ഭീഷണിയിലാണെന്നും 2016-ല്‍ ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ വയോധികനായ കത്തോലിക്കാ വൈദികന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ കൊല്ലപ്പെട്ടതും, പെനിസില്‍വാനിയയിലേയും കാലിഫോര്‍ണിയയിലേയും യഹൂദ സിനഗോഗുകള്‍ ആക്രമിക്കപ്പെട്ടതും, ന്യൂസിലന്‍ഡിലെ മുസ്ലീം പള്ളിക്കു നേരെയുണ്ടായ ആക്രമണവും, നൂറുകണക്കിന് നിരപരാധികളായ വിശ്വാസികള്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന ആക്രമണങ്ങളും ട്രംപ് സ്മരിച്ചു. വിശ്വാസപരമായ നിര്‍മ്മിതികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ തടയണമെന്നും, മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ വിചാരണ ചെയ്യുകയും കഠിനമായി ശിക്ഷിക്കണമെന്നും വിവിധ രാഷ്ട്രങ്ങളിലെ ഗവണ്‍മെന്റുകളോട് ആവശ്യപ്പെടുവാനും അദ്ദേഹം മറന്നില്ല. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാനമനസ്കരായ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സഖ്യം’ രൂപീകരിക്കുന്ന കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. മതന്യൂനപക്ഷങ്ങളെ നിശബ്ദരാക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ടാണ് പലരാഷ്ട്രങ്ങളും നാനാത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും, എല്ലാ മനുഷ്യരുടേയും മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നതാണ് യഥാര്‍ത്ഥ സഹിഷ്ണുത എന്ന്‍ പറഞ്ഞുകൊണ്ടാണ് ട്രംപ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന മതപീഡനവും മതസ്വാതന്ത്ര്യ ലംഘനത്തെ പറ്റിയും ഇതിനു മുന്‍പ് പല വേദികളിലും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
Image: /content_image/News/News-2019-09-26-12:02:11.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 11286
Category: 10
Sub Category:
Heading: മണിപ്പൂരിലെ കുക്കി ഭാഷയില്‍ ഫിയാത്ത് മിഷന്‍ ബൈബിള്‍ പുറത്തിറക്കി
Content: ഇംഫാല്‍: മണിപ്പൂര്‍ ഇംഫാല്‍ രൂപതയില്‍ പ്രാദേശിക ട്രൈബല്‍ ഭാഷയായ കുക്കിയില്‍ ഫിയാത്ത് മിഷന്‍ ബൈബിള്‍ പുറത്തിറക്കി. ഇക്കഴിഞ്ഞ സെപ്തംബര്‍ 10 ന് ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് ജോസഫ് മിറ്റത്താനി ബൈബിളിന്റെ ആദ്യ പ്രകാശനം ചെയ്തു. നോര്‍ത്ത് ഇന്ത്യയിലെ നിരവധി പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ ബിഷപ്പ് എമിരറ്റസ് ജോസഫ് മിറ്റത്താനി പിതാവിന്റെ എപ്പിസ്‌കോല്‍ ഓഡിനേഷന്‍ സെറിമണിയുടെ അമ്പതാം വാര്‍ഷികാഘോഷവേളയിലാണ് ബൈബിള്‍ പ്രകാശനം നടന്നത്. 2009 ല്‍ ഫിയാത്ത് മിഷന്റെ ആദ്യ ബൈബിള്‍ പതിപ്പ് പുറത്തിറക്കിയതും മിറ്റത്താനി പിതാവ് തന്നെയായിരുന്നു. മണിപ്പൂരിലെ കുക്കി ബൈബിള്‍ ഭാഷക്കാരുടെ 34 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഫിയാത്ത് മിഷനിലൂടെ തങ്ങളുടെ സ്വന്തം ഭാഷയില്‍ ബൈബിള്‍ വായിക്കാന്‍ അവസരം ലഭിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലൂമന്‍, ആര്‍ച്ച് ബിഷപ്പ് ജോണ്‍ മൂലിറ, ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാല, ബിഷപ്പ് ജോണ്‍ തോമസ് കട്ര്കുടിയില്‍, ബിഷപ്പ് ജെയിംസ് തോപ്പില്‍, ബിഷപ്പ് റോബര്‍ട്ട്, ഫിയാത്ത് മിഷന്‍ പ്രതിനിധി തങ്കമ്മദീദി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലോകസുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള കത്തോലിക്കാസഭയിലെ ഒരു അത്മായ മുന്നേറ്റമാണ് ഫിയാത്ത് മിഷന്‍. ഇന്ത്യയിലും വിദേശത്തുമുള്ള പ്രാദേശിക ഭാഷയില്‍ ബൈബിള്‍ പ്രിന്റ് ചെയ്ത് കൊടുക്കുക എന്നതാണ് ഫിയാത്ത് മിഷന്റെ പ്രധാന ദൗത്യം. കുക്കിഭാഷയിലെ ബൈബിള്‍ അടക്കം ഇതുവരെ 22 ഭാഷകളില്‍ ബൈബിള്‍ പ്രിന്റ ് ചെയ്ത് കൊടുത്തിട്ടുണ്ട്. മിഷന്‍ ധ്യാനങ്ങള്‍, മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍, ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍, ജിജിഎം മിഷന്‍ എക്‌സിബിഷന്‍, മിഷന്‍ ട്രെയിനിംഗ്, സ്‌ക്രിപ്തുറ (ബൈബിള്‍ കയ്യെഴുത്ത് മത്സരം), പാപ്പിരസ് ബൈബിള്‍ പ്രിന്റിംഗ്, ഫിയാത്ത് മാഗസിന്‍, സോഷ്യല്‍ മീഡിയകളിലൂടെയുള്ള സുവിശേഷ പ്രഘോഷണം തുടങ്ങിയവയാണ് ഫിയാത്ത് മിഷന്റെ ശുശ്രൂഷാ മേഖലകള്‍.
Image: /content_image/India/India-2019-09-26-12:54:00.jpg
Keywords: ഫിയാത്ത
Content: 11287
Category: 1
Sub Category:
Heading: ഇന്ത്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ റോമില്‍ നടത്തുന്ന 'അഡ് ലിമിന' സന്ദര്‍ശനത്തിൽ ഇന്ത്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫ്രാൻസിസ് പാപ്പ. എന്തെല്ലാം പ്രതിസന്ധികളിലൂടെ കടന്നുപോയാലും ഐക്യത്തിന്റെ സംഭാഷണവും യേശു ലോകത്തിനു നല്‍കിയ കരുണയുടെ ശുശ്രൂഷകളും തുടരുകതന്നെ വേണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്‍ സംഘത്തെ ഓര്‍മിപ്പിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു സുവിശേഷത്തിന്റെ പ്രഘോഷണം ധൈര്യപൂര്‍വം നടത്താന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദിക്ക് ഒരുക്കമായിട്ടുള്ള വരുന്ന പത്തു വര്‍ഷങ്ങളിലെ സഭാത്മകമായ മുന്നൊരുക്കങ്ങള്‍ കർദ്ദിനാള്‍ ക്ലീമിസ് ബാവ വിശദീകരിച്ചു. രണ്ടു മണിക്കൂര്‍ നേരം നീണ്ട കൂടിക്കാഴ്ചയില്‍ മാര്‍പ്പാപ്പ മെത്രാന്മാരോടു തങ്ങളുടെ ഭദ്രാസനത്തിന്റെ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ച നടത്തി. തുടര്‍ന്ന് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ മെത്രാന്മാര്‍ വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി, സഭാക്യത്തിനും മതാന്തര സംവാദത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍, സുവിശേഷ പ്രഘോഷണത്തിനു വേണ്ടിയുള്ള തിരുസംഘം, വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുവേണ്ടിയുള്ള തിരുസംഘം എന്നിവ സന്ദര്‍ശിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ പത്രോസിന്റെ കബറിടത്തോടു ചേര്‍ന്നുള്ള ബലിപീഠത്തില്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ മെത്രാന്മാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയായ വിശുദ്ധ മാര്‍ത്തായുടെ ഭവനത്തിലെ ചാപ്പലില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടൊപ്പം മെത്രാന്മാര്‍ ബലിയര്‍പ്പിച്ചു. ഇന്നു രാവിലെ മാതാവിന്റെ നാമത്തിലുള്ള മേജര്‍ ബസിലിക്കയില്‍ ബലിയര്‍പ്പിക്കും. പൗരസ്ത്യ തിരുസംഘ കാര്യാലയവും വിശുദ്ധ പൗലോസിന്റെ കബറിടം സ്ഥിതിചെയ്യുന്ന സെന്റ് പോള്‍ ബസിലിക്കയും സന്ദര്‍ശിക്കും. മെത്രാന്മാരുടെ സന്ദര്‍ശനം നാളെ പൂര്‍ത്തിയാകും.
Image: /content_image/News/News-2019-09-27-00:23:33.jpg
Keywords: മലങ്കര
Content: 11288
Category: 18
Sub Category:
Heading: ലവ് ജിഹാദ്: ഒത്തുതീര്‍പ്പിന് വ്യാപക ശ്രമം നടന്നതായി വെളിപ്പെടുത്തല്‍
Content: കോഴിക്കോട്: ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു നഗ്ന ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിനു ശ്രമിച്ച കേസില്‍ പോലീസ് ആദ്യഘട്ടത്തില്‍ തന്നെ ഒത്തു തീര്‍പ്പിനു ശ്രമിച്ചതായി ആക്ഷേപം. പരാതി നല്‍കാനെത്തിയപ്പോഴാണു പോലീസ് ഒത്തുതീര്‍പ്പാക്കാമെന്നു പറഞ്ഞത്. പ്രതിയായ യുവാവിനെ അന്നു സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയതായും പെണ്‍കുട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, കേസുമായി മുന്നോട്ടുപോവാന്‍ രക്ഷിതാവ് തീരുമാനിച്ചതോടെ പ്രതി ജാസിം സ്ഥലം വിടുകയായിരുന്നു. അതിനു ശേഷം ഒന്നരമാസം കഴിഞ്ഞാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ജാസിം പോലീസിനു മുമ്പാകെ കീഴടങ്ങിയത്. കൂടാതെ പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യം കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയിലേക്കായിരുന്നു പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി എത്തിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പിന്നീടതു മെഡിക്കല്‍ കോളജിലേക്കു മാറ്റിയതിനു പിന്നിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. അതേസമയം, വിഷയം മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിനു നിരന്തരം ഭീഷണിയുണ്ടായി. നെറ്റ് കോള്‍ വഴിയായിരുന്നു ഭീഷണി. കേസില്‍ നിന്നു പിന്‍മാറണമെന്നാണ് ആവശ്യപ്പെട്ടത്. വഴങ്ങാതിരുന്നപ്പോള്‍ 10 ലക്ഷം രൂപ വാങ്ങിത്തരാമെന്നു പറഞ്ഞു ചില രാഷ്ട്രീയക്കാര്‍ പിതാവിനെ സമീപിച്ചു. ഒരേ സ്ഥാപനത്തില്‍ പഠിക്കുന്ന യുവാവുമായി പെണ്‍കുട്ടിക്കു സൗഹൃദമായിരുന്നുള്ളത്. എന്നാല്‍, ഇതു പ്രണയമെന്ന രീതിയിലാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ സരോവരം പാര്‍ക്കില്‍ ജാസിമിനു സഹായത്തിനായി ഒരു ജീവനക്കാരനുമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരനാണു പാര്‍ക്കിനുള്ളിലെ റൂമിന്റെ താക്കോല്‍ ജാസിമിനു നല്‍കിയത്.
Image: /content_image/India/India-2019-09-27-00:34:59.jpg
Keywords: ലവ്
Content: 11289
Category: 18
Sub Category:
Heading: 'ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്കെതിരേ കര്‍ശന നടപടി വേണം'
Content: ചങ്ങനാശേരി: പ്രേമം നടിച്ചും പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും ചതിച്ചും മതം മാറ്റുന്നതു ഹീനമായ പ്രവൃത്തിയാണെന്നും, ഇത് ന്യായീകരിക്കാന്‍ പറ്റില്ലെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാസമിതി. ഇത്തരം സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും ഇതിനു പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നും സമിതി വിലയിരുത്തി. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും യോഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തില്‍ പി. ആര്‍.ഒ. അഡ്വ. ജോജി ചിറയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം പാസ്റ്ററല്‍ കൗണ്സിനല്‍ സെക്രട്ടറി ഡോ. ഡൊമിനിക്ക് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രഫ. ജെ. സി. മാടപ്പാട്ട് വിഷയാവതരണം നടത്തി. അഡ്വ. ജോര്‍ജ് വര്‍ഗീസ്, വര്‍ഗീസ് ആന്റണി, പി. എ കുര്യാച്ചന്‍, ഡോ.ആന്റണി മാത്യൂസ്, ടോം അറയ്ക്കപ്പറന്പില്‍, ലിബിന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-09-27-00:42:05.jpg
Keywords: ലവ്
Content: 11290
Category: 18
Sub Category:
Heading: മറിയം ത്രേസ്യയുടെ നാമകരണ ചടങ്ങില്‍ പങ്കുചേരാന്‍ നാനൂറിലേറെ പേര്‍ റോമിലേക്ക്
Content: തൃശൂര്‍: ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയുടെ നാമകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെ മെത്രാന്മാരും സന്യസ്തരും ജനപ്രതിനിധികളുമുള്‍പ്പെടെ നാനൂറിലേറെ പേര്‍ റോമിലേക്കു പോകും. ഒക്ടോബര്‍ 13നു സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ 13നു രാവിലെ പത്തിനാണ് മദര്‍ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ചടങ്ങില്‍ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികനാകും. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഇന്ത്യയിലെ ആഘോഷം നവംബര്‍ 16ന് കുഴിക്കാട്ടുശേരിയില്‍ നടക്കും. പ്രഖ്യാപനത്തിന്റെ തലേദിവസമായ 12ന് വൈകുന്നേരം നാലിനു മരിയ മെജോറ ബസിലിക്കയില്‍ ഒരുക്കശുശ്രൂഷ നടക്കും. വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ ജിയോവാനി ബെച്ച്യു മുഖ്യകാര്‍മികനാകും. വിശുദ്ധ പ്രഖ്യാപനത്തിന്റെ പിറ്റേന്ന് രാവിലെ പത്തരയ്ക്ക് റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഒക്ടോബര്‍ 13 ന് ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ദേവാലയങ്ങളിലും കൃതജ്ഞതാബലി അര്‍പ്പിക്കുമെന്നു മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചിട്ടുണ്ട്. ആഗോള കത്തോലിക്കാ സഭയ്ക്ക് കേരളം നല്‍കുന്ന നാലാമത്തെ വിശുദ്ധയാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. 1876 ഏപ്രില്‍ 26 ന് ജനിച്ച് 1926 ജൂണ്‍ 8 ന് മരണമടഞ്ഞ സിസ്റ്റര്‍ മറിയം ത്രേസ്യ 2000 ഏപ്രില്‍ 9 നാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. കുടുംബങ്ങളില്‍ പ്രാര്‍ത്ഥനയുടെ ചൈതന്യവും ആരോഗ്യ പരിചരണവും മാനസിക സാന്ത്വനവും എത്തിക്കാന്‍ 1914 മേയ് 14 നു മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസിനീസമൂഹം ഇന്നു ഒമ്പതു രാജ്യങ്ങളിലെ 248 ഭവനങ്ങളിലായി 1990 സന്യാസിനിമാര്‍ സേവനം ചെയ്യുന്നുണ്ട്.
Image: /content_image/India/India-2019-09-27-01:09:42.jpg
Keywords: മറിയം ത്രേസ്യ
Content: 11291
Category: 2
Sub Category:
Heading: കുരുന്നു ജീവനുകളെ കൂട്ടക്കൊല നടത്താന്‍ ബ്രിട്ടന്റെ സഹായവും
Content: ന്യൂയോര്‍ക്ക്: ഗര്‍ഭഛിദ്ര പ്രചാരണത്തിനും, ഗര്‍ഭനിരോധനത്തിനുമായി 600 മില്യണ്‍ പൗണ്ട് ചെലവിടുവാന്‍ യു.കെ പദ്ധതിയിടുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച യു.കെ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സെക്രട്ടറി അലോക് ശര്‍മ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞ കാര്യമാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഞെട്ടലുളവാക്കിയിരിക്കുന്നത്. വരുന്ന 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ബംഗ്ലാദേശ്, സിറിയ, യെമന്‍ തുടങ്ങിയ ദരിദ്ര രാഷ്ട്രങ്ങളില്‍ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ലഭ്യമാക്കുവാനാണ് ഈ തുക വിനിയോഗിക്കുക. പ്രോലൈഫ് കാഴ്ചപ്പാടുകള്‍ക്ക് തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് തങ്ങളുടെ പദ്ധതിയെ ന്യായീകരിച്ചുകൊണ്ട് ശര്‍മ്മ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞത്. പ്രത്യുത്പ്പാദന ആരോഗ്യ പരിപാലന വസ്തുക്കള്‍ എന്നാണ് യു.കെ സര്‍ക്കാരിന്റെ പത്രക്കുറിപ്പില്‍ പറയുന്നതെങ്കിലും, ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭ നിരോധന ഗുളികകള്‍, അബോര്‍ഷന്‍ സാമഗ്രികള്‍ തുടങ്ങിയവ ലഭ്യമാക്കലാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്ന്‍ നിരീക്ഷിക്കപ്പെടുന്നു. ലോകത്തെ ദരിദ്രരാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പ്രത്യുല്‍പ്പാദനപരവും, ലൈംഗീകവുമായ അവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള ആഗോളശ്രമങ്ങളില്‍ യുകെ മുന്‍പന്തിയിലാണ്. ഈ സഹായം വഴി ദശലക്ഷകണക്കിന് പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ശരീരത്തിന്റെ മേല്‍ നിയന്ത്രണം ലഭിക്കുമെന്നും, തങ്ങള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുവാന്‍ കഴിയുമെന്നും ശര്‍മ പറഞ്ഞു. ഗര്‍ഭനിരോധനവും, അബോര്‍ഷനും മനുഷ്യാവകാശമാണെന്ന്‍ പറഞ്ഞു ‘ഇന്റര്‍നാഷണല്‍ വുമണ്‍സ് ഹെല്‍ത്ത് കൊയാളിഷന്‍’ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായിട്ടാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യാതൊരു അവകാശങ്ങളും അബോര്‍ഷനില്ലെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നത്. ഐക്യരാഷ്ട്രസഭയും, ബ്രിട്ടീഷ് സര്‍ക്കാരും തങ്ങളുടെ ജീവന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയണമെന്ന്‍ “റൈറ്റ് റ്റു ലൈഫ്”ന്റെ യു.കെ. ഔദ്യോഗിക വക്താവായ കാതറിന്‍ റോബിന്‍സണ്‍ ആവശ്യപ്പെട്ടു. ബ്രിട്ടനിലെ ജനങ്ങള്‍ തങ്ങളുടെ നികുതിപ്പണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഇഷ്ടപ്പെടാത്തവരാണെന്നും, വിദേശങ്ങളിലെ അബോര്‍ഷനുകള്‍ക്കായി തങ്ങള്‍ നല്‍കുന്ന നികുതി ഉപയോഗിക്കുന്നതിനോട് 65 ശതമാനം ജനങ്ങളും എതിര്‍പ്പുപ്രകടിപ്പിച്ചിട്ടുണ്ടെന്നും കാതറിന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ യുകെയുടെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ട്രംപിന് കീഴിലുള്ള അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിനായി പ്രോലൈഫ് രാഷ്ട്രങ്ങളുടെ മേല്‍ നടത്തിയ സമ്മര്‍ദ്ധത്തെ അമേരിക്കന്‍ പ്രസിഡന്റ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിന്നു. അബോര്‍ഷന് യാതൊരു അവകാശവുമില്ലെന്നും, “പ്രത്യുല്‍പ്പാദന ആരോഗ്യം” എന്ന വാക്യം പ്രയോഗിക്കുന്നത് തന്നെ തെറ്റാണെന്നും യു.എസ് ഹെല്‍ത്ത് ആന്‍ഡ്‌ ഹുമന്‍ സര്‍വീസസ് സെക്രട്ടറി അലെക്സ് അസറും നേരത്തെ വ്യക്തമാക്കി.
Image: /content_image/Liturgy/Liturgy-2019-09-27-01:28:38.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 11292
Category: 1
Sub Category:
Heading: കുരുന്നു ജീവനുകളെ കൂട്ടക്കൊല നടത്താന്‍ ബ്രിട്ടന്റെ സഹായവും
Content: ന്യൂയോര്‍ക്ക്: ഗര്‍ഭഛിദ്ര പ്രചാരണത്തിനും, ഗര്‍ഭനിരോധനത്തിനുമായി 600 മില്യണ്‍ പൗണ്ട് ചെലവിടുവാന്‍ യു.കെ പദ്ധതിയിടുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച യു.കെ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സെക്രട്ടറി അലോക് ശര്‍മ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞ കാര്യമാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഞെട്ടലുളവാക്കിയിരിക്കുന്നത്. വരുന്ന 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ബംഗ്ലാദേശ്, സിറിയ, യെമന്‍ തുടങ്ങിയ ദരിദ്ര രാഷ്ട്രങ്ങളില്‍ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ലഭ്യമാക്കുവാനാണ് ഈ തുക വിനിയോഗിക്കുക. പ്രോലൈഫ് കാഴ്ചപ്പാടുകള്‍ക്ക് തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് തങ്ങളുടെ പദ്ധതിയെ ന്യായീകരിച്ചുകൊണ്ട് ശര്‍മ്മ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞത്. പ്രത്യുത്പ്പാദന ആരോഗ്യ പരിപാലന വസ്തുക്കള്‍ എന്നാണ് യു.കെ സര്‍ക്കാരിന്റെ പത്രക്കുറിപ്പില്‍ പറയുന്നതെങ്കിലും, ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭ നിരോധന ഗുളികകള്‍, അബോര്‍ഷന്‍ സാമഗ്രികള്‍ തുടങ്ങിയവ ലഭ്യമാക്കലാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്ന്‍ നിരീക്ഷിക്കപ്പെടുന്നു. ലോകത്തെ ദരിദ്രരാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പ്രത്യുല്‍പ്പാദനപരവും, ലൈംഗീകവുമായ അവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള ആഗോളശ്രമങ്ങളില്‍ യുകെ മുന്‍പന്തിയിലാണ്. ഈ സഹായം വഴി ദശലക്ഷകണക്കിന് പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ശരീരത്തിന്റെ മേല്‍ നിയന്ത്രണം ലഭിക്കുമെന്നും, തങ്ങള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുവാന്‍ കഴിയുമെന്നും ശര്‍മ പറഞ്ഞു. ഗര്‍ഭനിരോധനവും, അബോര്‍ഷനും മനുഷ്യാവകാശമാണെന്ന്‍ പറഞ്ഞു ‘ഇന്റര്‍നാഷണല്‍ വുമണ്‍സ് ഹെല്‍ത്ത് കൊയാളിഷന്‍’ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായിട്ടാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യാതൊരു അവകാശങ്ങളും അബോര്‍ഷനില്ലെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നത്. ഐക്യരാഷ്ട്രസഭയും, ബ്രിട്ടീഷ് സര്‍ക്കാരും തങ്ങളുടെ ജീവന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയണമെന്ന്‍ “റൈറ്റ് റ്റു ലൈഫ്”ന്റെ യു.കെ. ഔദ്യോഗിക വക്താവായ കാതറിന്‍ റോബിന്‍സണ്‍ ആവശ്യപ്പെട്ടു. ബ്രിട്ടനിലെ ജനങ്ങള്‍ തങ്ങളുടെ നികുതിപ്പണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഇഷ്ടപ്പെടാത്തവരാണെന്നും, വിദേശങ്ങളിലെ അബോര്‍ഷനുകള്‍ക്കായി തങ്ങള്‍ നല്‍കുന്ന നികുതി ഉപയോഗിക്കുന്നതിനോട് 65 ശതമാനം ജനങ്ങളും എതിര്‍പ്പുപ്രകടിപ്പിച്ചിട്ടുണ്ടെന്നും കാതറിന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ യുകെയുടെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ട്രംപിന് കീഴിലുള്ള അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിനായി പ്രോലൈഫ് രാഷ്ട്രങ്ങളുടെ മേല്‍ നടത്തിയ സമ്മര്‍ദ്ധത്തെ അമേരിക്കന്‍ പ്രസിഡന്റ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിന്നു. അബോര്‍ഷന് യാതൊരു അവകാശവുമില്ലെന്നും, “പ്രത്യുല്‍പ്പാദന ആരോഗ്യം” എന്ന വാക്യം പ്രയോഗിക്കുന്നത് തന്നെ തെറ്റാണെന്നും യു.എസ് ഹെല്‍ത്ത് ആന്‍ഡ്‌ ഹുമന്‍ സര്‍വീസസ് സെക്രട്ടറി അലെക്സ് അസറും നേരത്തെ വ്യക്തമാക്കി.
Image: /content_image/News/News-2019-09-27-01:28:43.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 11293
Category: 1
Sub Category:
Heading: വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ ലെവാഡ ദിവംഗതനായി
Content: വത്തിക്കാന്‍ സിറ്റി: ഏഴു വര്‍ഷത്തോളം വിശ്വാസ തിരുസംഘത്തിന്റെ തലവനായി സേവനം ചെയ്ത കര്‍ദ്ദിനാള്‍ വില്യം ലെവാഡ അന്തരിച്ചു. എണ്‍പത്തിമൂന്നു വയസ്സായിരിന്നു. റോമന്‍ കൂരിയയിലെ ഏറ്റവും പ്രധാന പദവികളിലൊന്നായ വിശ്വാസ തിരുസംഘത്തില്‍ നിയമിതനായ ആദ്യ അമേരിക്കക്കാരനായ ഇദ്ദേഹം പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്റെയും ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷന്റെയും പ്രസിഡന്റുകൂടിയായിരുന്നു. 1936 ജൂണ്‍ 15നു കാലിഫോര്‍ണിയായിലായിരിന്നു ജനനം. സാന്‍ ഫ്രാന്‍സിസ്‌കോ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി പത്തു വര്‍ഷം സേവനം അനുഷ്ഠിച്ചശേഷമാണ് റോമിലെത്തിയത്. 2006-ല്‍ പോപ്പ് ബനഡിക്ട് പതിനാറാമനാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
Image: /content_image/News/News-2019-09-28-04:07:49.jpg
Keywords: വിശ്വാസ തിരുസംഘ
Content: 11294
Category: 1
Sub Category:
Heading: ഒന്നേകാല്‍ വര്‍ഷത്തിന് ശേഷം സിസ്റ്റര്‍ കണ്‍സീലിയക്കു മോചനം
Content: ന്യൂഡല്‍ഹി: വ്യാജ ആരോപണങ്ങളുടെ പേരില്‍ കേസിലകപ്പെട്ട മദര്‍ തെരേസയുടെ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ അംഗമായ സിസ്റ്റര്‍ കണ്‍സീലിയ ബസ്ലക്കു ഒന്നേകാല്‍ വര്‍ഷത്തിന് ശേഷം മോചനം. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഇന്നലെയാണ് സിസ്റ്ററിനെ വിട്ടയച്ചത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടിട്ടും തളരാതെ, ധീരമായി പ്രാര്‍ത്ഥനയോടെ സിസ്റ്ററിനുവേണ്ടി നിലകൊണ്ട മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസസഭയെ അഭിനന്ദിക്കുന്നതായി സി‌ബി‌സി‌ഐ ജനറല്‍ സെക്രട്ടറിയും റാഞ്ചി സഹായമെത്രാനുമായ ഡോ. തിയഡോര്‍ മസ്‌ക്രീനാസ് പ്രസ്താവനയില്‍ കുറിച്ചു. കേസില്‍ നീതി ലഭ്യമാക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കു ദൈവനാമത്തില്‍ നന്ദി രേഖപ്പെടുത്തുന്നതായും സഭാനേതൃത്വം അറിയിച്ചു. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്ററിനെതിരേ ക്രമവിരുദ്ധമായ ദത്തെടുക്കലും കൂടി കെട്ടിച്ചമച്ചാണ് തടവിലാക്കിയത്. ശിശുപരിപാലന കേന്ദ്രത്തില്‍ ഏല്‍പിക്കാനെന്ന പേരില്‍ നിര്‍മല്‍ ഹൃദയയില്‍ നിന്ന് രക്ഷിതാക്കള്‍ കൊണ്ടുപോയ കുഞ്ഞിനെ അനധികൃതമായി കൈമാറിയെന്നായിരിന്നു ആരോപണം. 2018 ജൂലൈ നാലിന് അറസ്റ്റ് ചെയ്ത സിസ്റ്ററുടെ മോചനത്തിനായി ദേശീയ തലത്തില്‍ തന്നെ സ്വരമുയര്‍ന്നിരിന്നു.
Image: /content_image/News/News-2019-09-28-04:50:54.jpg
Keywords: കണ്‍സീ