Contents

Displaying 10981-10990 of 25160 results.
Content: 11295
Category: 18
Sub Category:
Heading: ലവ് ജിഹാദ്: സര്‍ക്കാരിനും പോലീസിനും ശക്തമായ താക്കീതുമായി ക്രൈസ്തവ സംഘടനകള്‍
Content: കോഴിക്കോട്: കോഴിക്കോട് ക്രൈസ്തവ വിശ്വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു മതപരിവര്‍ത്തനത്തിന് ശ്രമിച്ച സംഭവത്തില്‍ സര്‍ക്കാരിനും പോലീസിനും ശക്തമായ താക്കീതുമായി ക്രൈസ്തവ സംഘടനകള്‍ സംഘടിച്ചു. ഇന്നലെ കോഴിക്കോട്ടു നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലും ധര്‍ണയിലും വിദ്യാര്‍ഥികളും വൈദികരും കന്യാസ്ത്രീകളും പൊതുജനങ്ങളുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അണിചേര്‍ന്നത്. താമരശേരി രൂപതയ്ക്കു കീഴിലെ കെസിബിസി പ്രോലൈഫ്, എകെസിസി, മാതൃവേദി തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി സരോവരം പരിസരത്തുനിന്നു കളക്ടറേറ്റിനു മുന്നില്‍ എത്തിയത്. 'കോഴിക്കോടിന്റെ മകള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ, ഞങ്ങളുണ്ട് സോദരിക്കൊപ്പം, നിര്‍ബന്ധിത മതപരിവര്‍ത്തകരെ ജയലിലടയ്ക്കുക, പ്രണയം മതപരിവര്‍ത്തന ലക്ഷ്യം വച്ചോ' തുടങ്ങിയ പ്ലാക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. കളക്ടറേറ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ ഒരുമിച്ച് മനുഷ്യമതില്‍ തീര്‍ക്കുകയായിരുന്നു. സംവിധായകന്‍ അലി അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധത്തെതുടര്‍ന്ന് കളക്ടറേറ്റിനു മുന്നില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഒന്നര മണിക്കൂറോളം പ്രവര്‍ത്തകര്‍ വായ് മൂടികെട്ടി പ്രതിഷേധിച്ചു. പോലീസ് അനാസ്ഥയ്ക്കെതിരേ സംഘടനാ നേതാക്കള്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവേശോജ്വലമായി കരഘോഷം മുഴക്കി. ആദ്യം പ്രണയം നടിച്ച് വിവാഹം കഴിച്ചശേഷം ഇപ്പോള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് മകളെ നിര്‍ബന്ധിക്കുന്നതായി ആരോപിച്ച് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ അമ്മയും സഹോദരനും പ്രതിഷേധ സദസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തി. മറ്റു സംഘടനകളില്‍നിന്നു വ്യത്യസ്തമായി, നീതിക്കുവേണ്ടി നിയമത്തോടൊപ്പം നിന്നുകൊണ്ടാണ് പ്രവര്‍ത്തകര്‍ സമരം നടത്തുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ കത്തോലിക്കാ കോണ്‍ഗ്രസ് രൂപത വൈസ് പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ പറഞ്ഞു. മറ്റേതെങ്കിലും സംഘടനയോ രാഷ്ട്രീയപാര്‍ട്ടിയോ ആയിരുന്നുവെങ്കില്‍ സമരത്തിന്റെ സ്വഭാവം മാറിയേനെ. അത്തരം സമരങ്ങള്‍ നമ്മള്‍ ഏറെ കണ്ടതാണ്. എന്നാല്‍ ഇത് പാവപ്പെട്ട പെണ്‍കുട്ടിക്കും അവരുടെ കുടുംബത്തിനും നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള സമരമാണ്. മതതീവ്രവാദമാണ് ഈ സംഭവത്തില്‍ പ്രകടമായിരിക്കുന്നത്. ആഗോള ഭീകരതയുടെ ഭാഗമായാണ് ഈ മതപരിവര്‍ത്തനം. ഇതിന്റെ ഇരകളാക്കപ്പെടുന്നത് മിക്കപ്പോഴും ക്രിസ്ത്യന്‍ വിഭാഗമാണ്. ഒരു മതവും ഇതിന് കൂട്ടുനില്‍ക്കില്ല. ഇസ്ലാം ക്രിസ്ത്യന്‍ മതപരിവേഷം ഈ സംഭവത്തിന് ചാര്ത്ത രുത്. ഇത്തരം സംഭവങ്ങളെ തള്ളിപ്പറയാന്‍ മതനേതൃത്വം ആര്‍ജവം കാണിക്കണം. സ്ത്രീയുടെ മാനത്തിന് വിലപറയാന്‍ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. മതപരിവര്‍ത്തന വകുപ്പ് ചേര്ക്കാ തെ എന്തുകൊണ്ട് ആദ്യം പോലീസ് കേസെടുത്തു എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയും ലൗ ജിഹാദുകള്‍ ആവര്‍ത്തിച്ചാല്‍ അതിനെ ശക്തമായ ഭാഷയില്‍ പ്രതിരോധിക്കാന്‍ രൂപതയിലെ ചെറുപ്പക്കാര്‍ അണിനിരക്കുമെന്നും സംഭവം നടന്ന കോഴിക്കോട്ടെ സരോവരം പാര്‍ക്ക് അനിവാര്യമായാല്‍, കെസിവൈഎം ചെറുപ്പക്കാരുടെ നിയന്ത്രണത്തിലാക്കുമെന്നും സംഘടനയുടെ രൂപത പ്രസിഡണ്ട് വിശാഖ് തോമസ് മുന്നറിയിപ്പ് നല്‍കി. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ബേബി പെരുമാലില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ആന്റണി കളത്തിപറമ്പില്‍, കെസിബിസി പ്രൊ ലൈഫ് സെക്രട്ടറി ഷിബു കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ് കുംബ്‌ളാനി, തങ്കച്ചന്‍ തെക്കേക്കര, ജോസി ഫ്രാന്‍സിസ് , കെസിബിസി പ്രോ ലൈഫ് ഭാരവാഹികളായ ഫാ. ജോസ് പെണ്ണാപറമ്പില്‍, സജീവ് പുരയിടം, തങ്കച്ചന്‍ പുരയിടം, ജയിംസ് മറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2019-09-28-05:48:16.jpg
Keywords: ലവ് ജിഹാദ
Content: 11296
Category: 13
Sub Category:
Heading: ബഹ്റിന്റെ വളർച്ചയിൽ ക്രൈസ്തവർക്ക് നിർണായക പങ്ക്: വിദേശകാര്യ മന്ത്രി ഖാലിദ് അഹ്മദ്
Content: മനാമ: ബഹ്റിന്റെ വളർച്ചയിൽ ക്രൈസ്തവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ. 'ബഹ്റിനിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രം' എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവർ ബഹ്റിൻ സമൂഹത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. സമാധാനപരമായ സഹവര്‍ത്തിത്വത്തിനായി പ്രവർത്തിക്കുന്ന കിംഗ് ഹമാദ് ഗ്ലോബൽ നടത്തിയ സമ്മേളനത്തില്‍ പങ്കുചേരാന്‍ ബഹ്റിൻ മന്ത്രിസഭയിലെ മറ്റു ചില അംഗങ്ങളും എത്തിത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ സഹവര്‍ത്തിത്വത്തിന്റെ മൂല്യങ്ങളും അതിൽ നിന്ന് ജന്മം കൊള്ളുന്ന സംവാദങ്ങളും പ്രോത്സാഹിപ്പിക്കാൻ കിംഗ് ഹമാദ് ഗ്ലോബൽ സെന്റർ നടത്തുന്ന പ്രവർത്തനങ്ങളെ ശൈഖ് ഖാലിദ് ബിൻ അഹ്മദ് ശ്ലാഘിച്ചു. സമ്മേളനത്തിലെ വലിയ ജനപങ്കാളിത്തം അവരുടെ പ്രവർത്തനങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റിന്‍ രാജാവ് ഹമാദ് ബിൻ ഈസ അൽ ഖലീഫ ദേശീയതലത്തിലും, അന്താരാഷ്ട്ര തലത്തിലും മതങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ നടത്തുന്ന ശ്രമങ്ങൾ വൻ വിജയമാണെന്നും, മതമൈത്രിയുടെ കാര്യത്തിൽ രാജ്യം ലോകരാഷ്ട്രങ്ങൾക്ക് മാതൃകയാണെന്നും ശൈഖ് ഖാലിദ് കൂട്ടിച്ചേർത്തു.
Image: /content_image/News/News-2019-09-28-06:14:05.jpg
Keywords: ഗള്‍ഫ, അറേബ്യ
Content: 11297
Category: 7
Sub Category:
Heading: അസാധാരണ മിഷ്ണറി മാസത്തില്‍ സഭ നമ്മോടു ആഹ്വാനം ചെയ്യുന്ന നാല് കാര്യങ്ങള്‍
Content: അസാധാരണ മിഷ്ണറി മാസം ആരംഭിക്കുവാന്‍ ഇനി രണ്ടു നാളുകള്‍: ഒക്ടോബറിലെ പ്രത്യേക മിഷന്‍ മാസത്തില്‍ നാലു കാര്യങ്ങളില്‍ ശ്രദ്ധ ഊന്നുവാന്‍ സഭ നമ്മോടു ആഹ്വാനം ചെയ്യുന്നു. ഏതൊക്കെയാണ് അവ?
Image:
Keywords: അസാധാ
Content: 11298
Category: 18
Sub Category:
Heading: വിശ്വാസ സംരക്ഷണ വേദി വയനാട് ജില്ലാ കൺവെൻഷൻ ഒക്ടോബർ രണ്ടിന്
Content: കൽപ്പറ്റ: വിശ്വാസ സംരക്ഷണ വേദി വയനാട് ജില്ലാ കൺവെൻഷൻ ഒക്ടോബർ രണ്ടിന് കൽപ്പറ്റയിൽ നടക്കും. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഭയെയും സഭാനേതൃത്വത്തെയും അധിക്ഷേപിക്കുകയും പൗരോഹിത്യം, സന്യാസം കുടുംബം എന്നീ ദൈവവിളികളെ വികൃതമാക്കി അവതരിപ്പിക്കുകയും ഇവ മനുഷ്യാവകാശ ലംഘനങ്ങളുടെ വേദികളാണെന്നും സ്ഥാപിച്ച് സഭയിൽ അന്തഛിദ്രം വളർത്തുന്നതിനുള്ള സംഘടിതമായ ശ്രമം നടന്നു വരുന്നുവെന്നും സമീപകാല സംഭവങ്ങൾ വെളിപ്പെടുത്തി തരുന്നുണ്ടന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ വിശ്വാസ സമൂഹത്തെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും കരുതലെടുക്കാനും ബോധവല്കരണ ശ്രമങ്ങൾ നടത്തുന്നതിന് മാനന്തവാടി, കോഴിക്കോട്, ബത്തേരി രൂപതകളിലെ അൽമായ നേതാക്കളുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണ വേദി എന്നൊരു കൂട്ടായ്മക്ക് രൂപം നല്‍കുകയായിരിന്നു. കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, പനമരം, ബത്തേരി, പുൽപള്ളി മേഖലകളിൽ കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൺവെൻഷനുകളുടെ ജില്ലാതല ഉത്ഘാടനം 2019 ഒക്ടോബർ 2 ന് 2.30 മുതൽ 5 മണി വരെ കൽപ്പറ്റ ഡി പോൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നി കൺവെൻഷനിൽ റിട്ടയർഡ് ഐ.എ.എസ് ഉദ്യോഗസ്ഥ ലിഡ ജേക്കബ് നിർവ്വഹിക്കും. സന്യാസവും സഭയും എന്ന വിഷയമവതരിപ്പിച്ച് ശ തോമസ് ഏറണാട്ട് പ്രസംഗിക്കും. എം.സി . സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ സഭാ വിഭാഗങ്ങളെയും സംഘടനകളേയും പ്രതിനിധീകരിച്ച് ഷാജൻ മണിമല, ഫിലോമിന ടീച്ചർ, സെബാസ്റ്റ്യൻ പാലം പറമ്പിൽ, ജോണി കുളക്കാട്ടുകുടി, എബിൻ മുട്ടപ്പള്ളി, ഫാ.സോമി വടയാപറമ്പിൽ, ഫാ. തോമസ് ചമത, സിസ്റ്റർ. ആൻസി പോൾ എസ്. എച്ച്, അൻജു.പി. സണ്ണി, വിജി നെല്ലിക്കുന്നേൽ, കെ.കെ.ജേക്കബ്, സാലു അബ്രാഹം എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2019-09-28-09:32:46.jpg
Keywords: വിശ്വാസ സംര
Content: 11299
Category: 1
Sub Category:
Heading: ദാരിദ്ര്യ നിർമാർജനത്തിനു പത്തുലക്ഷം ഡോളറിന്റെ പദ്ധതിയുമായി കത്തോലിക്ക സംഘടന
Content: വാഷിംഗ്ടണ്‍ ഡി‌സി: ദാരിദ്ര്യ നിർമ്മാര്‍ജ്ജനത്തിനായി നവീന ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കാൻ പ്രത്യേക പദ്ധതിയുമായി കത്തോലിക്ക സംഘടന. 165 കത്തോലിക്ക ജീവകാരുണ്യ സംഘടനകളുടെ മാതൃ പ്രസ്ഥാനമായ കാത്തലിക് ചാരിറ്റീസ് യുഎസാണ് ദാരിദ്ര്യ നിർമ്മാര്‍ജ്ജനത്തിനായി പുതിയ ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തില്‍ പുതു ആശയവുമായി രംഗത്ത് വരുന്ന പ്രസ്ഥാനത്തിലെ അംഗങ്ങളായ സംഘടനകൾക്ക് പത്തുലക്ഷത്തോളം ഡോളര്‍ കൈമാറും. കാത്തലിക് ചാരിറ്റീസ് യുഎസ്എ അധ്യക്ഷയായ സിസ്റ്റർ ഡോണ മാർക്കമാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രഖ്യാപനം വ്യാഴാഴ്ച നടത്തിയത്. വിവിധ സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വ്യത്യസ്തവും, നവീനവുമായ രീതികളിൽ പരിഹരിക്കുന്നതിനായി പ്രസ്ഥാനത്തിലൂടെ അവസരം നൽകാൻ ആഗ്രഹിക്കുന്നതായി സിസ്റ്റർ ഡോണ വ്യക്തമാക്കി. വലിയ മാറ്റങ്ങൾക്ക് കാരണമാകാന്‍ സാധ്യതയുള്ള ആശയങ്ങൾ സൃഷ്ടിക്കപ്പെടാൻ ഇതു ഇടയാക്കുമെന്നും സിസ്റ്റർ ഡോണ പ്രത്യാശ പ്രകടിപ്പിച്ചു. നിര്‍ധനരായ സാധുക്കള്‍ക്ക് വേണ്ടി വിവിധ കത്തോലിക്ക സംഘടനകൾ പാർപ്പിടവും, ഭക്ഷണവും, മെഡിക്കൽ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോള്‍ ആദ്യം സഹായ ഹസ്തവുമായി ഓടിയെത്തുന്നതും കത്തോലിക്ക സംഘടനകളാണ്. ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്.
Image: /content_image/News/News-2019-09-28-10:44:23.jpg
Keywords: സന്നദ്ധ
Content: 11300
Category: 13
Sub Category:
Heading: ലോകത്തിന്റെ ആദരവും സ്നേഹവും ഏറ്റുവാങ്ങി വീണ്ടും ബ്രദര്‍ പീറ്റര്‍ തബിച്ചി
Content: വാഷിംഗ്‌ടണ്‍ ഡി.സി: ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ‘ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ്’ പുരസ്കാരം നേടി ജനശ്രദ്ധയാകര്‍ഷിച്ച ഫ്രാന്‍സിസ്കന്‍ സന്യാസി പീറ്റര്‍ തബിച്ചിക്കു വീണ്ടും ആഗോള സമൂഹത്തിന്റെ ആദരവ്. പ്രത്യേക ക്ഷണം സ്വീകരിച്ച് വാഷിംഗ്‌ടണും, ഐക്യരാഷ്ട്രസഭയും, സിലിക്കണ്‍ വാലിയും സന്ദര്‍ശിച്ച അദ്ദേഹം അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രത്യേക പ്രഭാഷണം തന്നെ നടത്തി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17ന് നടത്തിയ പ്രസംഗം ബ്രദര്‍ തബിച്ചി “എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമെ” എന്ന പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. “ഒന്നാമാനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും, എല്ലാവരുടേയും ശുശ്രൂഷകനുമാകണം” എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ മറ്റുള്ളവരോട്‌ അനുതപിക്കുവാനും, സേവിക്കുവാനുമായി നമ്മുടെ കൈകളും ഹൃദയവും തുറന്നുപിടിക്കുന്നവരായിരിക്കണമെന്ന് ബ്രദര്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പറഞ്ഞു.

It was a great privilege and honour to open the US Congress with the Franciscan prayer for peace at the Capitol, Washington DC. What a great day! God bless us all. pic.twitter.com/rdhC6MxRhN
— Peter Tabichi (@petertabichi) September 18, 2019

വാഷിംഗ്‌ടണ്‍ ഡി.സിയിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഫ്രാന്‍സിസ്കന്‍ സമാധാന പ്രാര്‍ത്ഥനയോടെ അമേരിക്കന്‍ കോണ്‍ഗ്രസ് ആരംഭിക്കാനായത് ഒരു ബഹുമതിയും, ആദരവുമായി കാണുന്നുവെന്നാണ് പിന്നീട് ഇതിനെക്കുറിച്ച് ബ്രദര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഗൂഗിള്‍, ഫേസ്ബുക്ക്, സിസ്കോ എന്നീ ലോക പ്രശസ്ത ടെക് കമ്പനികളുടെ ആസ്ഥാന മന്ദിരങ്ങളിലും പ്രത്യേക ക്ഷണപ്രകാരം അദ്ദേഹം സന്ദര്‍ശനം നടത്തി. ആഫ്രിക്കയിലെ എസ്.ടി.ഇ.എം വിദ്യഭ്യാസത്തിന്റെ ഉന്നമനത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ കമ്പനി നേതൃത്വങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

As a leading tech company, it was good to learn about ⁦@GoogleForEdu⁩’s work in supporting science in #Africa - with partnerships, we, too, can leapfrog and achieve the true potential of Africa’s youths. We have a lot to do, so let’s give our 100% to this cause pic.twitter.com/ObmxpmcZ8t
— Peter Tabichi (@petertabichi) September 20, 2019

കെനിയന്‍ പതാകയോടെയാണ് സിസ്കോയും, ഫേസ്ബുക്കും സ്വാഗതം ചെയ്തതെന്നും, ഗൂഗിളിന്റെ സഹായത്തോടെ ആഫ്രിക്കയിലെ ശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. കെനിയന്‍ സ്വദേശിയായ ബ്രദര്‍ പീറ്റര്‍ കെനിയയിലെ പവാനി ഗ്രാമത്തിലെ റിഫ്റ്റ് വാലിയിലെ സെക്കണ്ടറി സ്കൂളിലെ കണക്ക്-സയന്‍സ് അദ്ധ്യാപകനാണ്. തന്റെ വരുമാനത്തിന്റെ എണ്‍പതു സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്. ഇദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നു സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ദേശീയവും, അന്തര്‍ദേശീയവുമായ ശാസ്ത്രമത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16-ന് ബ്രദര്‍ തബിച്ചി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ 74-മത് ജനറല്‍ അസംബ്ലിയിലും ഇദ്ദേഹം സംബന്ധിക്കുന്നുണ്ട്.
Image: /content_image/News/News-2019-09-28-11:50:07.jpg
Keywords: തബിച്ചി, ലോക
Content: 11301
Category: 11
Sub Category:
Heading: കോഴിക്കോട് ലവ് ജിഹാദ്: തുടരന്വേഷണം നിലച്ചു
Content: കോഴിക്കോട്: ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം വധഭീഷണി മുഴക്കി മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചെന്ന കേസില്‍ തുടരന്വേഷണം നിലച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രതി കോഴിക്കോട് നടുവണ്ണൂരിനടുത്ത കരുവണ്ണൂര്‍ സ്വദേശി കുറ്റിക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിം (19) കഴിഞ്ഞ ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയതോടെയാണ് തുടരന്വേഷണം അവസാനിച്ചത്. ചൊവ്വാഴ്ച തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെങ്കിലും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനോ ഫോണ്‍വിളിയുടെ സിഡിആര്‍ (കോള്‍ ഡീറ്റയില്‍സ് റെക്കോഡ്) ശേഖരിക്കാനോ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. മതതീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ പ്രാഥമിക അന്വേഷണം നടത്തിയെന്ന നിലയ്ക്ക് ഇനിയെല്ലാം എന്‍ഐഎ ചെയ്‌തോട്ടെ എന്നാണ് ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പോലീസിന്റെ മറുപടി. പീഡനം നടന്ന് ഒന്നരമാസമായിട്ടും പ്രതി മുഹമ്മദ് ജാസിമിനെ അറസ്റ്റ് ചെയ്തിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്കിയിരുന്നെങ്കിലും തുടക്കംമുതല്‍തന്നെ ഒത്തുതീര്‍ക്കാനായിരുന്നു പോലീസിനു താത്പര്യം. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തെങ്കിലും പോലീസ് സ്‌റ്റേഷനില്‍ ഒത്തുതീര്‍പ്പ് സംഭാഷണത്തിന്റെ ഭാഗമായി പ്രതി സന്നിഹിതനായിരുന്നു. കേസില്‍നിന്നു പിന്മാറില്ലെന്ന് പിതാവ് ഉറച്ച തീരുമാനം അറിയിച്ചതോടെ പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന പ്രതി സമര്‍ഥമായി മുങ്ങുകയായിരുന്നു. സംഭവം പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടും പോലീസ് അറസ്റ്റ് നീട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയുടെ പരാതിയില്‍ മാനഭംഗപ്പെടുത്തല്‍ (ഐപിസി 376) പിടിച്ചുപറി (384) , വധഭീഷണി (506) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുഹമ്മദ് ജാസിമിനെതിരേയുള്ള കേസ്. എന്നാല്‍, വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല എന്നതു ശ്രദ്ധേയമാണ്. 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ റിമാന്‍ഡ് കാലാവധിക്കുള്ളില്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ പിന്നെ അതിനു കഴിയില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ റിമാന്‍ഡ് പ്രതികളെ സാധാരണ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാറുള്ളതാണ്. പക്ഷേ, മുഹമ്മദ് ജാസിമിനെ കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഇത്തരം കേസുകളില്‍ റിമാന്‍ഡ് ചെയ്യപ്പെടുമ്പോഴോ അതിനടുത്ത ദിവസമോ പോലീസ് കസ്റ്റഡി ആവശ്യപ്പെടാറുള്ളതാണ്. കേസില്‍ പോലീസ് അലംഭാവം കാട്ടുന്നതായി നേരത്തേതന്നെ ആരോപണം ഉയര്‍ന്നിരുന്നു. മയക്കുമരുന്ന് നല്‍കി ബോധംകെടുത്തിയശേഷം തന്റെ നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തതായി പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. എന്നാല്‍ ഇതുവരെ പ്രതിയുടെ ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. വീഡിയോയും ചിത്രങ്ങളും മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുത്തിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നില്ല. ഓഗസ്റ്റ് ആദ്യവാരം ഹോസ്റ്റലിനു മുന്നില്‍നിന്ന് തന്നെ തട്ടിക്കൊണ്ടുപോകാന്‍ പ്രതിയുടെ നേതൃത്വത്തില്‍ ശ്രമിച്ചതായും പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. എന്നാല്‍ പ്രതിയുടെ സാന്നിധ്യത്തിനു തെളിവായ ടവര്‍ ലൊക്കേഷന്‍ പരിശോധനയും ഇതുവരെ നടന്നിട്ടില്ല. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ കോളജ് ഹോസ്റ്റല്‍ പരിസരത്തും പീഡനം നടന്ന സരോവരം പാര്‍ക്കിലും സിസിടിവികാമറകളുണ്ട്. ഇവ പരിശോധിക്കാനും പോലീസ് തയാറായിട്ടില്ല. മുഹമ്മദ് ജാസിം ഒന്നര മാസമാണ് ഒളിവില്‍ കഴിഞ്ഞത്. അതെവിടെയെന്നോ ആരെല്ലാം സഹായിച്ചെന്നോ തുടങ്ങിയുള്ള അന്വേഷണവും നടന്നിട്ടില്ല. അതേസമയം, പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു സ്ഥാപിക്കാന്‍ പ്രതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ചിത്രങ്ങളും വാട്‌സ്ആപ് ചാറ്റിംഗുകളും പോലീസിന്റെ പക്കലുണ്ട്. ഇതുപയോഗപ്പെടുത്തി പ്രതിക്ക് ഏതുവിധേനയും ജാമ്യം ലഭ്യമാക്കാന്‍ ശ്രമം നടക്കു ന്നുണ്ട്.
Image: /content_image/India/India-2019-09-29-02:05:17.jpg
Keywords: ലവ്
Content: 11302
Category: 13
Sub Category:
Heading: പ്രേഷിതര്‍ ദൈവത്തിന്റെ ഉപകരണങ്ങള്‍: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: ലോകത്തില്‍ ദൈവത്തിനു പ്രവര്‍ത്തിക്കാനുള്ള ഉപകരണങ്ങളാണു പ്രേഷിതരെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഒക്ടോബര്‍ മാസം കത്തോലിക്കാ സഭ പ്രേഷിതമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി പിഒസിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരാശയത്തെ വില്‍ക്കാന്‍ ശ്രമിക്കുന്നവരല്ല പ്രേഷിതര്‍. തങ്ങള്‍ സ്വീകരിച്ച സ്‌നേഹം എന്ന ഏറ്റവും വിലപ്പെട്ട നിധി പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാന്‍ തയാറാകുന്നവരാണ് അവര്‍. സ്‌നേഹം പ്രസരിപ്പിക്കുന്ന പ്രക്രിയയാണവര്‍ ചെയ്യുന്നത്. പ്രേഷിതപ്രവര്‍ത്തനം സുവിശേഷ ചൈതന്യം ജീവിക്കുന്ന രീതിയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തികുന്നേല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ജോസഫ്, കേരള കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍, ഫാ. ഡായ് കുന്നത്ത് എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി.
Image: /content_image/India/India-2019-09-29-02:14:54.jpg
Keywords: ആലഞ്ചേ
Content: 11303
Category: 1
Sub Category:
Heading: മാര്‍ അബിമലേക് തിമോഥെയൂസിനെ ഇന്നു വിശുദ്ധനായി പ്രഖ്യാപിക്കും
Content: തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ അബിമലേക് തിമോഥെയൂസിനെ വിശുദ്ധനായി പരസ്യപ്രഖ്യാപനം നടത്തുന്ന സമ്മേളനം ഇന്ന്. കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങുകളില്‍ കല്‍ദായ സഭാധ്യക്ഷന്‍ മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ സ്ലീവ പാത്രിയര്‍ക്കീസ് മുഖ്യകാര്‍മികത്വം വഹിക്കും. ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആസ്ഥാനമായ ഇറാഖിലെ എർബിലിൽ ചേർന്ന സുന്നഹദോസ് നേരത്തെ തിമോഥിയോസിനു വിശുദ്ധ പദവി നൽകിയിരുന്നു. ഇതിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്നു നടക്കുന്നത്. 1908 ഫെബ്രുവരി 27നു ഇന്ത്യയിലെത്തിയ അദ്ദേഹം കേരളത്തിലെ കൽദായ സഭാ വിശ്വാസികളുടെ പ്രിയ ഇടയനായി മാറുകയായിരിന്നു. തുർക്കി പൗരനായ മാർ അബിമലേക് തിമോഥിയോസ് ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തിരുന്നു. തൃശൂരിലെ ഹൈ റോഡിന് തൃശൂർ കോർപറേഷൻ 'മാർ തിമോഥിയോസ് ഹൈറോഡ് ' എന്ന പേരു നൽകിയതും ആദര സൂചകമായാണ്. പ്രാർത്ഥനകൾ സുറിയാനിയിൽ നിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. സൺഡേ സ്കൂൾ പാഠപുസ്തകവും എഴുതിയിട്ടുണ്ട്. തൃശൂരിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു മാർ അബിമലേക്. 1945ൽ തൃശൂരിൽ കൽദായ മെത്രാപ്പൊലീത്തൻ അരമനയിൽ മാർ അബിമലേക് ദിവംഗതനായി.
Image: /content_image/News/News-2019-09-29-02:29:16.jpg
Keywords: കല്‍ദായ
Content: 11304
Category: 18
Sub Category:
Heading: ഇന്ന് ലോഗോസ് ക്വിസ്: അഞ്ചര ലക്ഷം പേര്‍ പരീക്ഷ ഹാളിലേക്ക്
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ബൈബിള്‍ ക്വിസ് ഇന്നു നടക്കും. വിവിധ പള്ളികളിലും സ്ഥാപനങ്ങളിലുമായി ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ബൈബിള്‍ ക്വിസില്‍ അഞ്ചര ലക്ഷം പേരാണു പങ്കെടുക്കുന്നത്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലും ക്വിസ് സംഘടിപ്പിക്കുന്നുണ്ട്. ലോഗോസ് ബൈബിള്‍ ക്വിസിന്റെ 20ാം വര്‍ഷമാണിത്. രൂപതാടിസ്ഥാനത്തില്‍ 60,788 പേരെ പങ്കെടുപ്പിക്കുന്ന എറണാകുളംഅങ്കമാലി അതിരൂപതയാണു ലോഗോസ് പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. തൃശൂര്‍, പാലാ രൂപതകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഈ വര്‍ഷവും ഭിന്നശേഷിക്കാര്‍ക്കു ലോഗോസ് മത്സരം സംഘടിപ്പിക്കുന്നുണ്ട്. ലോഗോസ് സെമിഫൈനല്‍ പരീക്ഷ നവംബര്‍ 10നു കോഴിക്കോട്, ആലുവ, കൊല്ലം എന്നീ കേന്ദ്രങ്ങളിലും മെഗാഫൈനല്‍ നവംബര്‍ 23, 24 തീയതികളില്‍ പാലാരിവട്ടം പിഒസിയിലും നടക്കുമെന്നു ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശേരി അറിയിച്ചു.
Image: /content_image/India/India-2019-09-29-02:44:15.jpg
Keywords: ലോഗോസ്