Contents
Displaying 10851-10860 of 25160 results.
Content:
11165
Category: 1
Sub Category:
Heading: സിറിയയില്‍ യുദ്ധത്തില്‍ തകർന്നത് 120 ക്രൈസ്തവ ദേവാലയങ്ങള്‍
Content: ഡമാസ്ക്കസ്: എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം സിറിയയിൽ തകര്‍ക്കപ്പെട്ടത് 120 ക്രൈസ്തവ ദേവാലയങ്ങളെന്ന് സിറിയൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്സിന്‍റെ റിപ്പോർട്ട്. ക്രൈസ്തവരെ ഭീഷണിയിലാഴ്ത്തുവാനും അവിടെ നിന്നും തുരത്താനുമാണ് സിറിയൻ സർക്കാരും, ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദി സംഘടനകളും ക്രൈസ്തവ ആരാധനാലയങ്ങൾക്കു നേരെ നടത്തുന്ന ആക്രമണങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുദ്ധ നിരീക്ഷണ സംഘടനയായ സിറിയൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്സ് വെളിപ്പെടുത്തി. ഹോമ്സ് പ്രവിശ്യയിലെ സെന്റ് ഏലിയൻ സന്യാസ ആശ്രമം ബുൾഡോസർ വെച്ച് 2015ൽ ഇസ്ലാമിക് സ്റ്റേറ്റ് തകർത്തതിന് സമാനമായ ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ പല ദേവാലയങ്ങളും തകർന്നത് ഷെൽ/ റോക്കറ്റ് ആക്രമണങ്ങളിൽ നിന്നുമാണെന്നും സിറിയയിലെ പ്രതിപക്ഷവുമായി ബന്ധമുള്ള ഈ സംഘടന വ്യക്തമാക്കി. യുദ്ധത്തിനു മുമ്പ് സിറിയയിലെ രണ്ടു കോടി 30 ലക്ഷം ജനസംഖ്യയുടെ പത്തു ശതമാനം ക്രൈസ്തവ വിശ്വാസികളായിരുന്നു. മുന്‍പ് ഇസ്ലാം മതസ്ഥരുമായി സൗഹൃദത്തിലായിരുന്നു ക്രൈസ്തവർ കഴിഞ്ഞിരുന്നത്. ബാഷർ അൽ ആസാദിന്റെ ഭരണകാലയളവിൽ ക്രൈസ്തവ വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യവും ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നു നൂറുകണക്കിന് വിശ്വാസികള്‍ രാജ്യത്തു നിന്നും പലായനം ചെയ്യുകയായിരിന്നു.
Image: /content_image/News/News-2019-09-11-05:24:41.jpg
Keywords: സിറിയ

11166
Category: 13
Sub Category:
Heading: 'പാക്കിസ്ഥാന്റെ മദര്‍ തെരേസ'യെ ആദരിച്ച് ഗൂഗിള്‍
Content: ലാഹോര്‍: കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ജീവിതം ബലിയാക്കി മാറ്റിയ 'പാക്കിസ്ഥാന്റെ മദര്‍ തെരേസ' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന സിസ്റ്റര്‍ ഡോ. റൂത്ത് ഫൗയുടെ സ്മരണയില്‍ ഗൂഗിളും. ലോകം ആദരവോടെ ഇന്നും സ്മരിക്കുന്ന സിസ്റ്ററിന്റെ തൊണ്ണൂറാം ജന്മദിനത്തോട് അനുബന്ധിച്ച് ഗൂഗിള്‍ ഡൂഡിലില്‍ ചിത്രം പതിപ്പിച്ചുകൊണ്ടാണ് സി. റൂത്ത് ഫൗയോടുള്ള ആദരവ് ടെക് ഭീമനായ ഗൂഗിള്‍ പ്രകടിപ്പിച്ചത്. ചരിത്രത്തില്‍ കൈയ്യൊപ്പു പതിച്ച വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാര്‍ത്ഥം ഗൂഗിളിന്റെ പ്രധാന പേജിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍. നിരാലംബരായ കുഷ്ഠരോഗികള്‍ക്കായി അര നൂറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച സിസ്റ്റര്‍ റൂത്തിന്റെ ത്യാഗത്തോടുള്ള ആദരവ് തിങ്കളാഴ്ചയാണ് ഗൂഗിള്‍ പ്രകടമാക്കിയത്. 1929ല്‍ ജര്‍മനിയിലാണ് സിസ്റ്റര്‍ റൂത്തിന്റെ ജനനം. രണ്ടാം ലോക യുദ്ധത്തിന്റെ ആക്രമങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് റൂത്ത് വളര്‍ന്നത്. പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സൊസൈറ്റി ഓഫ് ഡോട്ടേഴ്‌സ് ഓഫ് ഹാര്‍ട്ട് ഓഫ് മേരി സന്യാസിനി സഭയില്‍ അംഗമായ റൂത്ത് മദര്‍ തെരേസയെപ്പോലെ ഇന്ത്യയിലെ അശരണര്‍ക്കിടയില്‍ സേവനം ചെയ്യാനായിരുന്നു നിയോഗിക്കപ്പെട്ടത്. ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ വീസാ പ്രശ്‌നങ്ങള്‍മൂലം കറാച്ചിയില്‍ സിസ്റ്ററിന് ഇറങ്ങേണ്ടി വന്നു. കറാച്ചി നഗരത്തിലെ കുഷ്ഠരോഗികളുടെ ദയനീയാവസ്ഥ കണ്ട് സിസ്റ്റര്‍ റൂത്ത് കര്‍മമണ്ഡലം പാക്കിസ്ഥാനാണെന്ന് തീരുമാനിക്കുകയായിരിന്നു. 1962ല്‍ സിസ്റ്ററിന്റെ നേതൃത്വത്തില്‍ കറാച്ചിയില്‍ മാരി അഡലെയ്ഡ് ലെപ്രോസി സെന്റര്‍ സ്ഥാപിതമായി. പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും പ്രവര്‍ത്തനമാരംഭിച്ച് അന്പതിനായിരത്തിലധികം കുടുംബങ്ങള്‍ക്കു ചികിത്സയും സാന്ത്വനവും നല്കുവാന്‍ സിസ്റ്ററിന്റെ നിരന്തര പരിശ്രമത്തിലൂടെ ഫലം കണ്ടു. 1979ല്‍ പാക്കിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ ഹിലാല്‍ ഇ- ഇംതിയാസ് നല്‍കി സിസ്റ്റര്‍ റൂത്തിനെ പാക്കിസ്ഥാന്‍ ആദരിച്ചു. 1989ല്‍ ഹിലാല്‍-ഇ-പാക്കിസ്ഥാന്‍ ബഹുമതിയും സിസ്റ്ററിനു ലഭിച്ചു. സിസ്റ്ററിന്റെയും സംഘത്തിന്റെയും കഠിനപ്രയത്‌നം കൊണ്ട് ആദ്യ കുഷ്ഠരോഗ വിമുക്ത ഏഷ്യന്‍ രാജ്യമായി മാറാന്‍ പാക്കിസ്ഥാനു സാധിച്ചു. 1996-ല്‍ ആണ് ലോകാരോഗ്യ സംഘടന പാക്കിസ്ഥാനെ കുഷ്ഠരോഗ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചത്. 2017 ഓഗസ്റ്റ് 10നു സിസ്റ്റര്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി ഒരു ക്രിസ്ത്യന് വനിതയ്ക്കു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാക്കിസ്ഥാന്‍ വിടചൊല്ലിയത് സിസ്റ്റര്‍ റൂത്ത് ഫൗവിന്റെ സംസ്ക്കാരത്തിലായിരിന്നു. കറാച്ചിയിലെ സദറിലുള്ള സെന്‍റ് പാട്രിക് കത്തീഡ്രലില്‍ നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളില്‍ പ്രസിഡന്റ് മന്‍മൂന്‍ ഹുസൈന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തിരിന്നു.
Image: /content_image/News/News-2019-09-11-06:15:30.jpg
Keywords: പാക്കി

11167
Category: 18
Sub Category:
Heading: ജാലിയന്‍വാലാ ബാഗ്: പടവുകളില്‍ സാഷ്ടാംഗം വീണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
Content: അമൃത്‌സർ: ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികത്തിൽ സ്മാരകം സന്ദര്‍ശിച്ച് ഖേദപ്രകടനവുമായി ആംഗ്ലിക്കന്‍ സഭയുടെ തലവനും കാന്റർബറി ആർച്ച് ബിഷപ്പുമായ റവ. ജസ്റ്റിൻ വെൽബി. ദേശീയ മ്യൂസിയത്തിന്റെ പടവുകളില്‍ സാഷ്ടാംഗം പ്രണമിച്ചു പ്രാർത്ഥിച്ച റവ. ജസ്റ്റിൻ വെൽബി നിരപരാധികളെ വെടിവച്ചുകൊന്ന സംഭവത്തിൽ അങ്ങേയറ്റം ലജ്ജിക്കുകയും ഖേദിക്കുകയും ചെയ്യുന്നതായി പറഞ്ഞു. സ്മാരകം സന്ദർശിച്ചത് തന്നെ പിടിച്ചുലച്ച അനുഭവമായിരുന്നുവെന്നും അദ്ദേഹം ചൊവ്വാഴ്ച സന്ദര്‍ശനത്തിന് ശേഷം സന്ദർശക ഡയറിയിൽ കുറിച്ചു. ബ്രിട്ടിഷ് സർക്കാരിന്റെ പ്രതിനിധിയല്ലാത്തതിനാൽ ബ്രിട്ടനുവേണ്ടി സംസാരിക്കാനാവില്ലായെന്നും എന്നാൽ എനിക്കു ക്രിസ്തുവിന്റെ നാമത്തിൽ സംസാരിക്കാൻ കഴിയുമെന്നും ഇതു പാപത്തിന്റെ സ്ഥലമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 1919 ഏപ്രിൽ 13നാണ് വൈശാഖി ആഘോഷങ്ങൾക്കായി ജാലിയൻവാലാ ബാഗിൽ ഒരുമിച്ചുകൂടിയ ജനങ്ങൾക്കു നേരെ കേണൽ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് പട്ടാളം കൂട്ടവെടിവെയ്പ്പ് നടത്തിയത്. 379 പേർ മരിച്ചുവെന്നാണ് സ്ഥിരീകരിച്ചതെങ്കിലും 1600 പേർ രക്തസാക്ഷികളായതായാണ് കണക്ക്.

I feel a deep sense of grief, humility and profound shame having visited the site of the horrific #JallianwalaBagh massacre in Amritsar today.

Here, a great number of Sikhs – as well as Hindus, Muslims and Christians – were shot dead by British troops in 1919. pic.twitter.com/p5fDprIMbr
— Archbishop of Canterbury (@JustinWelby) September 10, 2019

ദുരന്തത്തിന്റെ നൂറാം വാർഷികത്തിൽ ബ്രിട്ടൻ മാപ്പു പറയണമെന്ന് ആഗോള തലത്തില്‍ സ്വരമുയര്‍ന്നിരിന്നു. എന്നാല്‍ ഖേദപ്രകടനം നടത്തുക മാത്രമാണ് ചെയ്തത്. അതേസമയം കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ അതിനെ അപലപിച്ച് റവ. ജസ്റ്റിൻ വെൽബി ട്വീറ്റ് ചെയ്തിരുന്നു. കൂട്ടക്കൊലയ്ക്കു ബ്രിട്ടീഷ് സര്‍ക്കാരിനു വേണ്ടി മാപ്പുചോദിക്കാനുള്ള പദവിയിലുള്ള ആളല്ലെങ്കിലും വ്യക്തിപരമായി മാപ്പുപറയുന്നുവെന്നായിരുന്നു അന്ന് അദ്ദേഹം കുറിച്ചത്.
Image: /content_image/News/News-2019-09-11-08:40:20.jpg
Keywords: ജസ്റ്റിന്‍ വെല്‍

11168
Category: 1
Sub Category:
Heading: ക്രൈസ്തവ മിഷ്ണറിമാര്‍ക്ക് അലവന്‍സുമായി ആന്ധ്ര മുഖ്യമന്ത്രി: എതിര്‍പ്പുമായി ബിജെപി
Content: ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ക്രൈസ്തവ മിഷ്ണറിമാര്‍ക്ക് ഓരോ മാസവും അലവന്‍സുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി. തെരഞ്ഞെടുപ്പു കാലയളവില്‍ അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളില്‍ ഒന്നായിരിന്നു മിഷ്ണറിമാര്‍ക്ക് ഓരോ മാസവും അലവന്‍സുകള്‍ നല്‍കുമെന്ന പ്രഖ്യാപനം. ഇത് അടുത്ത വര്‍ഷം ആരംഭത്തോടെ നടപ്പിലാക്കും. പ്രചരണത്തിന്റെ ഭാഗമായി സഹായങ്ങളില്‍ ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 10000 മുതല്‍ 35000 വരെ നല്‍കുമെന്നും മുസ്ലീം മൗലവിമാര്‍ക്ക് 15000 രൂപ വീതവും അനുവദിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരിന്നു. ധനസഹായ നിര്‍ണ്ണയത്തിനായി സംസ്ഥാന ന്യൂനപക്ഷ സമുദായ ക്ഷേമവകുപ്പിനെ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കുമുള്ള സഹായം 2020 മാര്‍ച്ച് മാസത്തിനുള്ളില്‍ നല്‍കുമെന്നും ജഗന്‍മോഹന്‍ റെഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ക്രൈസ്തവ മിഷ്ണറിമാര്‍ക്ക് അലവന്‍സ് നല്‍കുവാനുള്ള തീരുമാനത്തില്‍ ബിജെപി നേതൃത്വം അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്തി ആയിരുന്ന രാജശേഖര റെഡ്ഢിയുടെ മകൻ ആണ് ജഗൻ. താന്‍ ദൈവത്തിൽ വിശ്വസിക്കുകയും ദിനംപ്രതി ബൈബിൾ വായിക്കുകയും ചെയ്യുന്നയാളാണെന്നും വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷനായ ജഗൻമോഹൻ റെഡ്ഢി പലവട്ടം പൊതുവേദികളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ജഗന്റെ സഹോദരിയുടെ ഭർത്താവു അനിൽ കുമാർ ആന്ധ്രയിൽ അറിയപ്പെടുന്ന ഒരു ക്രിസ്തീയ പ്രഭാഷകൻ കൂടിയാണ്.
Image: /content_image/News/News-2019-09-11-10:28:11.jpg
Keywords: മിഷ്ണറി

11169
Category: 10
Sub Category:
Heading: ജീവിതത്തിലെ ഏറ്റവും പ്രധാന ഭാഗം ക്രിസ്തുവിലുള്ള വിശ്വാസം: മാൻ v/s വൈൽഡ് അവതാരകൻ
Content: കാലിഫോര്‍ണിയ: തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ക്രിസ്തുവിലുള്ള വിശ്വാസമാണെന്ന്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഡിസ്കവറി ചാനലിലെ പ്രശസ്തമായ 'മാൻ വേഴ്സസ് വൈൽഡ്' പ്രോഗ്രാം അവതാരകൻ ബിയർ ഗ്രിൽസ്. 'സോൾ ഫ്യുവൽ' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തന്റെ പുതിയ പുസ്തകം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ക്രിസ്തുവിലുള്ള വിശ്വാസത്തെ പറ്റിയാണ് പ്രതിപാദിക്കുന്നതെന്ന് ഫോക്സ് ന്യൂസ് മാധ്യമവുമായി നടത്തിയ അഭിമുഖത്തിൽ ബിയർ ഗ്രിൽസ് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ തനിക്ക് സഹായകമായ കാര്യങ്ങളെപ്പറ്റി താൻ എഴുതി വയ്ക്കാറുണ്ടായിരുന്നുവെന്നും അവയെല്ലാം ക്രിസ്തുവിന്റെ പഠനങ്ങളിൽ വേരുകളുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയഞ്ചു വയസ്സായിരുന്ന സമയത്താണ് അദ്ദേഹത്തിന് പിതാവിനെ നഷ്ടപ്പെടുന്നത്. തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ സംഭവമെന്ന് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. യേശുവിലുള്ള വിശ്വാസമാണ് അതിനെ അതിജീവിക്കാൻ ശക്തി നൽകിയതെന്ന്‍ അദ്ദേഹം സാക്ഷ്യപ്പെടുത്തി. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ ശക്തമായി നേരിടാനും ജീവിതത്തിൽ സമാധാനം കണ്ടെത്താനും വിവിധ മാർഗങ്ങൾ അദ്ദേഹം പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. പുസ്തകത്തോടൊപ്പം ബിയർ ഗ്രിൽസിന്റെ ഒരു ശബ്ദ വിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നരേന്ദ്ര മോദിയുമായി നടത്തിയ പ്രോഗ്രാമിന്റെ ആരംഭത്തില്‍ പ്രാര്‍ത്ഥനയോടെയാണ് ബിയർ ഗ്രിൽസ് പ്രോഗ്രാം ആരംഭിച്ചത്. ഇത് നവ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരിന്നു.
Image: /content_image/News/News-2019-09-11-12:56:55.jpg
Keywords: ഹോളിവു, നടന്‍

11170
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ കോളേജിനു നേരെ തീവ്രഹിന്ദു പ്രവര്‍ത്തകരുടെ ആക്രമണം
Content: റാഞ്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ജെസ്യൂട്ട് സഭയുടെ കോളേജിനു നേരെ തീവ്രഹിന്ദു പ്രവര്‍ത്തകരുടെ ആക്രമണം. അഞ്ഞൂറോളം തീവ്രഹിന്ദു പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് മാനേജ്‌മെന്റ് ആരോപിക്കുന്നു. വ്യാപക നാശനഷ്ട്ടങ്ങളെ തുടര്‍ന്നു ഒരാഴ്ചയായി കോളേജ് തുറക്കാനാവാതെ അടഞ്ഞു കിടക്കുകയാണ്. സാഹിബ്ഗഞ്ച് പട്ടണത്തില്‍നിന്നും 38 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കോളേജ് ജെസ്യൂട്ട് സഭയുടെ ദുംകറൈഗഞ്ച് പ്രോവിന്‍സാണ് നിയന്ത്രിക്കുന്നത്. തങ്ങള്‍ക്ക് കോളേജ് തുറക്കാന്‍ സാധിക്കുന്നില്ലെന്നും എല്ലാം നശിപ്പിക്കപ്പെട്ടതായും സെന്റ് ജോണ്‍ ബെര്‍ക്കുമാന്‍സ് ഇന്റര്‍ കോളജിന്റെ സെക്രട്ടറി ഫാ. തോമസ് കുഴിവേലില്‍ പറഞ്ഞു. ആക്രമണമുണ്ടായി ഏട്ടു ദിവസത്തിനുശേഷവും കുറ്റവാളികള്‍ക്കെതിരേ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല. അക്രമത്തില്‍ 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. കുറ്റവാളികള്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍, മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷനിയമ അധികൃതര്‍ക്കും പരാതി അയച്ചിട്ടുണ്ട്.
Image: /content_image/India/India-2019-09-12-00:27:43.jpg
Keywords: ജാര്‍ഖ

11171
Category: 11
Sub Category:
Heading: സ്കൂളുകളെ സ്വവര്‍ഗ്ഗാനുരാഗ ആശയങ്ങളിൽ നിന്നും മോചിപ്പിക്കാൻ ബ്രസീൽ പ്രസിഡന്റ്
Content: സാവോപോളോ: പ്രൈമറി സ്കൂളുകളിൽ സ്വവര്‍ഗ്ഗാനുരാഗ എൽ.ജി.ബി.ടി ആശയങ്ങൾ വ്യാപിക്കുന്നതിന് തടയിടാൻ നിയമ നിർമ്മാണം നടത്താൻ ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൾസെനാരോ. ലോകത്തെ ഗ്രസിച്ചിരിക്കുന്ന എൽ.ജി.ബി.ടി ആശയങ്ങൾ നിന്നും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ സംരക്ഷിക്കാനായി കരട് ബില്ല് തയ്യാറാക്കാൻ താൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചതായി ട്വിറ്റർ പേജിലൂടെയാണ് ബൊൾസെനാരോ വെളിപ്പെടുത്തിയത്. പ്രസ്തുത വിഷയത്തിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് അവകാശമുണ്ടോ എന്നറിയാൻ അറ്റോർണി ജനറലിനെ ബന്ധപ്പെട്ടിരുന്നതായും, അറ്റോർണി ജനറലിൽ നിന്നും അനുകൂലമായ നിയമോപദേശമാണ് ലഭിച്ചതെന്നും സെപ്റ്റംബർ മൂന്നാം തീയതി മറ്റൊരു ട്വിറ്റർ പോസ്റ്റിൽ ബൊൾസെനാരോ വ്യക്തമാക്കിയിരുന്നു. എൽ.ജി.ബി.ടി ആശയങ്ങൾ സമൂഹത്തിൽനിന്ന് തുടച്ചു നീക്കുമെന്ന് ബൊൾസെനാരോ ഇലക്ഷൻ കാലഘട്ടത്തിൽ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. അതിന്റെ പൂർത്തീകരണമെന്നോണമാണ് കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. ബ്രസീലില്‍ പത്തിൽ, 9 പേർ എൽ.ജി.ബി.ടി ചിന്താഗതികൾ വിദ്യാലയങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിനെ എതിർക്കുന്നതായി കഴിഞ്ഞ ഒക്ടോബർ മാസം നടത്തിയ ഒരു പൊതു സർവ്വേയിൽ നിന്നും വ്യക്തമായിരുന്നു. ജനുവരി ഒന്നാം തീയതി ബ്രസീലിയൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ജയിർ ബൊൾസെനാരോ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന നേതാവാണ്. ധാര്‍മ്മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുള്ള ആശയങ്ങളുടെ പേരിൽ ലിബറൽ മാധ്യമങ്ങളും ഇടതുപക്ഷ സംഘടനകളും ബൊൾസെനാരോയെ ശക്തമായി വിമർശിക്കാറുണ്ടെങ്കിലും വോട്ടിനുവേണ്ടി ക്രൈസ്തവ ആശയങ്ങൾ തള്ളിക്കളയാൻ അദ്ദേഹം തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. താൻ ബ്രസീലിയൻ പ്രസിഡന്റായിരിക്കുന്ന കാലത്തോളം എൽ.ജി.ബി.ടി ആശയങ്ങളും, സെക്സ് ടൂറിസവും ബ്രസീലിന്റെ മണ്ണിൽ വളരാൻ അനുവദിക്കുകയില്ലെന്ന് ശക്തമായ ഭാഷയിൽ ബൊൾസെനാരോ വ്യക്തമാക്കിയിരിന്നു.
Image: /content_image/News/News-2019-09-12-00:44:17.jpg
Keywords: ബ്രസീ

11172
Category: 1
Sub Category:
Heading: സമാധാന ശ്രമങ്ങളെ കൊട്ടിഘോഷിക്കാതെ വിജയമായി കാണണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സമാധാനത്തിനായി പരിശ്രമിച്ചത് കൊട്ടിഘോഷിക്കാതെ സമാധാനത്തെ വിജയമായി കാണണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. സമാധാന ശ്രമത്തില്‍ ഒരിക്കലും വിജയം അവകാശപ്പെടാനാവില്ലായെന്നും കാരണം അത് വളരെ ലോലമാണെന്നും സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടപ്പെടാവുന്നതാണെന്നും പാപ്പ താക്കീതുനല്കി. ആഫ്രിക്ക അപ്പസ്തോലിക പര്യടനം കഴിഞ്ഞ് മഡഗാസ്കരില്‍നിന്ന് റോമിലേയ്ക്കു മടങ്ങവെ രാജ്യാന്തര മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരിന്നു പാപ്പ. സമാധാനം നേടിയതോ, അതിനായി പരിശ്രമിച്ചതോ നാം കൊട്ടിഘോഷിക്കേണ്ടതല്ല. സമാധാനവും, സമാധാനമുള്ള ജീവിതവുമായിരിക്കണം വിജയാഘോഷമെന്ന്‍ പാപ്പ കൂട്ടിച്ചേര്‍ത്തു. മൊസാംബിക്കിലെ ആഭ്യന്തര കലാപവും സമാധാനപ്രക്രിയയും വളരെ നീണ്ടതായിരുന്നു. അനുദിന ജീവിതത്തില്‍ നാം എല്ലാവരും സമാധാനശ്രമങ്ങള്‍ തുടരണം, സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണമെന്ന് പാപ്പാ പറഞ്ഞു. ശത്രുവിനെ കാണാന്‍ ചെല്ലുന്നത് ഭീതി ഉയര്‍ത്തുന്ന കാര്യമാണ്. സമാധാനത്തിനുള്ള പരിശ്രമം ജീവന്‍ പണയംവച്ചും നിര്‍വ്വഹിക്കുന്നതാണ്. പരിശ്രമം സമാധാനത്തിന്‍റെ പാതയിലെ മുന്നോട്ടുള്ള ചുവടുവയ്പ്പുകളാണെന്ന് പാപ്പ വിശേഷിപ്പിച്ചു. ഒന്നാം ലോകയുദ്ധത്തിന്‍റെ ശതാബ്ദിസ്മരണയില്‍ താന്‍ ഇറ്റലി-ഒസ്ട്രിയ അതിര്‍ത്തിയിലുള്ള റെഡിപൂളിയ സെമിത്തേരി സന്ദര്‍ശിച്ചത് പാപ്പാ അനുസ്മരിച്ചു. യുദ്ധത്തില്‍ മരണമടഞ്ഞ നാല്‍പ്പത്തിആറായിരത്തില്‍ അധികം ഭടന്മാര്‍ അടക്കംചെയ്യപ്പെട്ട വിസ്തൃതമായ സെമിത്തേരിയാണത്. ക്രൂരമായൊരു യുദ്ധത്തിന്‍റെ അന്ത്യമാണത്. നാസി-ഫാസിസ്റ്റ് ഐകാധിപത്യം കാണിച്ച മനുഷ്യത്വത്തിന് എതിരായ ചരിത്രത്തിലെ ക്രൂരതയായിരുന്നു ഒന്നാം ലോകയുദ്ധം. അതിനാല്‍ ചെറുതായാലും വലുതായാലും സമൂഹങ്ങള്‍ തമ്മിലായാലും, രാഷ്ട്രങ്ങള്‍ തമ്മിലായാലും യുദ്ധമരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ആഫ്രിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മേരി മേജര്‍ ബസിലിക്കയില്‍ പത്തു മിനിറ്റ് പ്രാര്‍ത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Image: /content_image/News/News-2019-09-12-00:56:46.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

11173
Category: 11
Sub Category:
Heading: യുവജനങ്ങളെ കുമ്പസാരത്തിലേക്ക് അടുപ്പിക്കാന്‍ വ്യത്യസ്ഥ ആശയവുമായി ഒരു വൈദികന്‍
Content: ഇന്ത്യാന: ഇടയന്‍ അജഗണത്തെ തിരിച്ചറിയുന്നവനാകണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആവര്‍ത്തിച്ചുള്ള ആഹ്വാനം പൌരോഹിത്യ ജീവിതത്തില്‍ സ്വാംശീകരിച്ചിരിക്കുകയാണ് ഇന്ത്യാനയിലെ ഒരു വൈദികന്‍. ഇന്ത്യാനയിലെ സെന്റ് തോമസ് അക്വിനാസ് കത്തോലിക്ക ദേവാലയത്തിലെ വൈദികനായ ഫാ. പാട്രിക് ഒപി, വെസ്റ്റ് ലാറായെറ്റീ പ്യൂര്‍ഡൂ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ കുമ്പസാരിപ്പിക്കാനായി അദ്ദേഹം അവരെ തേടിച്ചെല്ലുകയാണ് പതിവ്. ഗോള്‍ഫ് കാര്‍ട്ടില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളെ തേടിപ്പിടിച്ച് ചെന്ന് അവരെ മുഖാമുഖം ഇരുത്തിയാണ് അദ്ദേഹം കുമ്പസാരിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കുമ്പസാരം സഭയുടെ അതിപ്രധാനപ്പെട്ട കൂദാശയാണെന്നും സഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ടെങ്കിലും പാരമ്പര്യവാദികളാകേണ്ടതുമില്ലായെന്നും അദ്ദേഹം പറയുന്നു. കോളേജിലേക്ക് നേരിട്ടു ഇറങ്ങിയുള്ള ഫാ. പാട്രിക്കിന്റെ മിനിസ്ട്രി നിരവധി വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ആരംഭത്തില്‍ വൈദികന്റെ ആശയം കൌതുകമായി തോന്നിയെങ്കിലും ഇപ്പോള്‍ ഇത് ആത്മീയ ജീവിതത്തിന് ഏറെ സഹായകമാണെന്ന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറയുന്നു.
Image: /content_image/News/News-2019-09-12-01:27:58.jpg
Keywords: വൈദിക

11174
Category: 1
Sub Category:
Heading: ക്രൈസ്തവ പ്രതിനിധി സംഘം സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
Content: ദുബായ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കൻ ഐക്യനാടുകളില്‍ നടന്ന ഭീകരാക്രമണത്തിന്റെ പതിനെട്ടാം വാര്‍ഷികത്തിന്റെ തലേ ദിവസമായ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദ പാലസില്‍ വെച്ചായിരുന്നു ഇവാഞ്ചലിക്കല്‍ ഗ്രന്ഥകാരനും അമേരിക്കന്‍-ഇസ്രായേല്‍ ഇരട്ടപൗരത്വവുമുള്ള ജോയല്‍ റോസന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ പ്രതിനിധി സംഘവുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തിയത്. പരസ്പര സൗഹാര്‍ദ്ദവും, തീവ്രവാദവുമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളെന്ന്‍ വാഷിംഗ്‌ടണിലെ സൗദി എംബസി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സൗദി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര സഖ്യത്തിലെ പ്രധാന പങ്കാളിയാണ് സൗദിയെന്നും, സൗദിയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും, സൗദി പുരോഗമനത്തിന്റെ പാതയിലാണെങ്കിലും ചില മേഖലകളില്‍ മാറ്റം വരേണ്ടതുണ്ടെന്നും ക്രിസ്ത്യന്‍ പ്രതിനിധി സംഘം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ട്രംപിന്റെ ഇവാഞ്ചലിക്കല്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍മാനായ റവ. ജോണി മൂര്‍, പ്രശസ്ത അമേരിക്കന്‍ സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ വക്താവായിരുന്നിട്ടുള്ള ലാറി റോസ്, ഏതാണ്ട് 15,000-ത്തോളം അംഗബലമുള്ള ന്യൂ മെക്സിക്കോയിലെ കാല്‍വരി അല്‍ബുക്കര്‍ക്ക് സമൂഹത്തിന്റെ വചനപ്രഘോഷകനായ സ്കിപ് ഹെയിറ്റ്സിഗ് എന്നിവരായിരുന്നു ക്രിസ്ത്യന്‍ പ്രതിനിധി സംഘത്തിലെ പ്രമുഖര്‍. അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്ത് ബന്ധര്‍ രാജകുമാരി, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍, ഫോറിന്‍ അഫയേഴ്സ് മന്ത്രി ആദേല്‍ അല്‍-ജുബെയ്ര്‍, മുസ്ലീം വേള്‍ഡ് ലീഗ് തലവന്‍ ഷെയിഖ് മൊഹമ്മദ് അല്‍-ഇസ്സ തുടങ്ങിയവരും സൗദി രാജകുമാരനോടൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അടുത്തവര്‍ഷം നടക്കുവാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയേക്കാവുന്ന ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് സൗദി രാജകുമാരന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുന്നത്. മതസ്വാതന്ത്ര്യത്തിന് വിലക്കുള്ള സൗദിയുടെ പൊതുപ്രതിച്ഛായ വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികളുടെ ഭാഗമായിട്ടു കൂടിയാണ് ഈ കൂടിക്കാഴ്ചയെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Image: /content_image/News/News-2019-09-12-12:59:46.jpg
Keywords: സൗദി