Contents

Displaying 10751-10760 of 25162 results.
Content: 11065
Category: 1
Sub Category:
Heading: ഇത്ര ചെറുതാകാന്‍ എത്ര വളരേണം: വൈദികനില്‍ നിന്ന്‍ ആശീര്‍വ്വാദം സ്വീകരിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകം ആദരിക്കുന്ന വ്യക്തിത്വത്തിന് ഉടമയും നൂറ്റിമുപ്പതു കോടി കത്തോലിക്ക വിശ്വാസികളുടെ തലവനുമായ ഫ്രാന്‍സിസ് പാപ്പയുടെ എളിമയുടെ തെളിമയാര്‍ന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. അടുത്ത നാളില്‍ പൌരോഹിത്യം സ്വീകരിച്ച യുവ നവ വൈദികനില്‍ നിന്ന്‍ ആശീര്‍വ്വാദം സ്വീകരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശിരസ്സ് കുനിച്ചാണ് ലോകത്തിന്റെ വലിയ ഇടയന്‍ ആശീര്‍വ്വാദം ഏറ്റുവാങ്ങുന്നതെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത. കാരുണ്യത്തിന്റെയും എളിമയുടെയും ദീപസ്തംഭമായി ലോകം വാഴ്ത്തുന്ന പാപ്പയുടെ ഈ പ്രവര്‍ത്തി ഏറെ ഹൃദയസ്പര്‍ശിയാണെന്നും അനേകര്‍ക്ക് പ്രചോദനമേകുന്നതാണെന്നും മിക്കവരും നവമാധ്യമങ്ങളില്‍ കുറിച്ചു. പാപ്പയ്ക്കു ആശീര്‍വ്വാദം നല്കിയ വൈദികന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ എല്ലാവര്‍ക്കും നവമാധ്യമങ്ങളില്‍ പറയാന്‍ രണ്ടു കാര്യങ്ങളെയുള്ളൂ, ഇത്ര ചെറുതാകാന്‍ എത്ര വളരേണം; പത്രോസിന്റെ പിന്‍ഗാമിയെ ആശീര്‍വ്വദിച്ച ആ കരങ്ങള്‍ എത്രയോ ഭാഗ്യമുള്ളവ. #{red->none->b-> കര്‍ത്താവേ, നീ സ്ഥാപിച്ച പൗരോഹിത്യം എത്രയോ ശ്രേഷ്ഠം. ‍}#
Image: /content_image/News/News-2019-08-29-10:48:47.jpg
Keywords: പാപ്പ, എളിമ
Content: 11066
Category: 1
Sub Category:
Heading: ഇത്ര ചെറുതാകാന്‍ എത്ര വളരേണം: വൈദികനില്‍ നിന്ന് ആശീര്‍വ്വാദം സ്വീകരിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകം ആദരിക്കുന്ന വ്യക്തിത്വത്തിന് ഉടമയും നൂറ്റിമുപ്പതു കോടി കത്തോലിക്ക വിശ്വാസികളുടെ തലവനുമായ ഫ്രാന്‍സിസ് പാപ്പയുടെ എളിമയുടെ തെളിമയാര്‍ന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. അടുത്ത നാളില്‍ പൗരോഹിത്യം സ്വീകരിച്ച യുവ നവ വൈദികനില്‍ നിന്ന്‍ ആശീര്‍വ്വാദം സ്വീകരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശിരസ്സ് കുനിച്ചാണ് ലോകത്തിന്റെ വലിയ ഇടയന്‍ ആശീര്‍വ്വാദം ഏറ്റുവാങ്ങുന്നതെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത. കാരുണ്യത്തിന്റെയും എളിമയുടെയും ദീപസ്തംഭമായി ലോകം വാഴ്ത്തുന്ന പാപ്പയുടെ ഈ പ്രവര്‍ത്തി ഏറെ ഹൃദയസ്പര്‍ശിയാണെന്നും അനേകര്‍ക്ക് പ്രചോദനമേകുന്നതാണെന്നും മിക്കവരും നവമാധ്യമങ്ങളില്‍ കുറിച്ചു. പാപ്പയ്ക്കു ആശീര്‍വ്വാദം നല്കിയ വൈദികന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ എല്ലാവര്‍ക്കും നവമാധ്യമങ്ങളില്‍ പറയാന്‍ രണ്ടു കാര്യങ്ങളെയുള്ളൂ, ഇത്ര ചെറുതാകാന്‍ എത്ര വളരേണം; പത്രോസിന്റെ പിന്‍ഗാമിയെ ആശീര്‍വ്വദിച്ച ആ കരങ്ങള്‍ എത്രയോ ഭാഗ്യമുള്ളവ. #{red->none->b-> കര്‍ത്താവേ, നീ സ്ഥാപിച്ച പൗരോഹിത്യം എത്രയോ ശ്രേഷ്ഠം. ‍}#
Image: /content_image/News/News-2019-08-29-10:48:47.jpg
Keywords: പാപ്പ, എളിമ
Content: 11067
Category: 1
Sub Category:
Heading: ബാബിലോണിയക്കാർ ജെറുസലേം കീഴടക്കിയതിന്റെ തെളിവുകൾ വീണ്ടും
Content: ജെറുസലേം: ബൈബിളിലെ പഴയ നിയമത്തില്‍ വിവരിച്ചിരിക്കുന്ന ബാബിലോണിയക്കാർ ജെറുസലേം കീഴടക്കിയതിനെ പറ്റിയുള്ള ഭാഗം സ്ഥിരീകരിച്ചുകൊണ്ട് പുരാവസ്തു ഗവേഷകർ വീണ്ടും തെളിവുകൾ കണ്ടെത്തി. ജറുസലേമിലെ സീയോൻ മലമുകളില്‍ നടന്ന ഗവേഷണത്തിലാണ് നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തിയത്. നോർത്ത് കരോളിന സർവ്വകലാശാലയിലെ ഗവേഷകരാണ് സുപ്രധാന തെളിവുകൾ കണ്ടെത്തിയിരിക്കുന്നത്. ബിസി 586ൽ നടന്ന ജെറുസലേം പിടിച്ചെടുക്കലിന് മുൻപ് ജെറുസലേമിന്റെ സമ്പത്തിനെ പറ്റി വിവരിക്കുന്ന ബൈബിൾ ഭാഗങ്ങൾ സാധൂകരിക്കുന്നതാണ് പുതിയ തെളിവുകൾ. കലങ്ങളുടെയും, വിളക്കുകളുടെയും കഷണങ്ങളും, ചാര നിക്ഷേപങ്ങളും, പ്രത്യേകതരം ആഭരണവുമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഉന്നത സ്ഥാനം വഹിച്ചിരുന്നവരുടേതെന്ന് സൂചന നൽകുന്ന ആഭരണം കിട്ടിയതെന്ന് സർവ്വകലാശാലയുടെ മൗണ്ട് സിയോൺ ആർക്കിയോളജിക്കൽ പ്രോജക്റ്റ് സഹ ഡയറക്ടറായ ശിമോൻ ജിപ്സൺ പറഞ്ഞു. ഒന്നോ രണ്ടോ വസ്തുക്കള്‍ കിട്ടിയാൽ ബാബിലോണിയക്കാർ നടത്തിയ ആക്രമണത്തെക്കുറിച്ച് സ്ഥിരീകരണം ലഭിക്കില്ലെങ്കിലും, അനന്യമായ ചില പുരാവസ്തുക്കൾ ലഭിച്ചത് ആക്രമണം നടന്നുവെന്നതിലേക്ക് നേരിട്ട് വിരൽചൂണ്ടുന്നതായി അദ്ദേഹം പറയുന്നു. നെബുക്കദ്നെസ്സാറിന്റെ കീഴില്‍ ബാബിലോണിയക്കാര്‍ ജെറുസലേം ആക്രമിച്ചതിനെക്കുറിച്ചാണ് ബൈബിളിലെ 2 രാജാക്കന്മാരുടെ പുസ്തകത്തില്‍ വിവരിക്കുന്നത്. ബൈബിളില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച്, നെബുക്കദ്നെസ്സാറിന്റെ പത്തൊന്‍പതാം ഭരണവര്‍ഷം അവന്റെ അംഗരക്ഷകന്‍മാരുടെ നേതാവായ നെബുസരദാന്‍ ജെറുസലേമില്‍ വന്നു കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും, വീടുകളും അഗ്നിക്കിരയാക്കി. മാളികകള്‍ കത്തിച്ചാമ്പലായി. അവനോടുകൂടെയുണ്ടായിരുന്ന കല്‍ദായ സൈന്യം ജെറുസലേമിന് ചുറ്റുമുള്ള കോട്ടത്തകര്‍ക്കുകയും ചെയ്തു (2 രാജാക്കന്‍മാര്‍ 25:8-11). ചാരത്തിൽ നിന്നും ആഭരണങ്ങൾ പോലുള്ളവ ലഭിച്ചതും ബാബിലോണിയൻ ആക്രമണം നടന്നു എന്നതിനെ സാധൂകരിക്കുന്ന മറ്റൊരു തെളിവാണ്. ഇതേ സ്ഥലത്തു നിന്നു ലഭിച്ച അമ്പിന്‍മുനകൾ ബാബിലോണിയക്കാർ ആ കാലഘട്ടത്തിൽ യുദ്ധത്തിനായി ഉപയോഗിച്ചു കൊണ്ടിരുന്നവയാണെന്ന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോ. ജോ ഉസിയേലിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റിയും (IAA) ഇക്കാര്യം മറ്റൊരു ഗവേഷണത്തില്‍ കണ്ടെത്തിയിരിന്നു.
Image: /content_image/News/News-2019-08-29-13:10:15.jpg
Keywords: ബൈബി, ഗവേഷ
Content: 11068
Category: 1
Sub Category:
Heading: പൗരസ്ത്യ സംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ സില്‍വെസ്ത്രീനി ദിവംഗതനായി
Content: റോം: പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ അക്കില്ലെ സില്‍വെസ്ത്രീനി അന്തരിച്ചു. 95 വയസ്സായിരിന്നു. വടക്കന്‍ ഇറ്റലിയിലെ ബ്രിസിഗല്ലയില്‍ 1923ല്‍ ജനിച്ച അദ്ദേഹം 1946ലാണു വൈദികപട്ടം സ്വീകരിച്ചത്. ബൊളോഞ്ഞ, പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റികളില്‍നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടര്‍ന്ന് വത്തിക്കാന്‍ നയതന്ത്ര സര്‍വീസില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചു. 1993 മേയില്‍ മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനുമായി ചര്‍ച്ച നടത്തിയ വത്തിക്കാന്‍ പ്രതിനിധിസംഘത്തെ നയിച്ചത് സില്‍വെസ്ത്രീനിയായിരുന്നു. 1988ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. വത്തിക്കാന്‍ സിഞ്ഞെത്തൂര (സുപ്രീംകോടതി) പ്രീഫെക്ടായി പ്രവര്‍ത്തിച്ചശേഷം 1991ലാണ് പൗരസ്ത്യസഭകളുടെ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ടായത്. 2000ല്‍ വിരമിച്ചു. 35 വര്‍ഷത്തോളം വത്തിക്കാനും ഇതര രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ഊഷ്മളമാക്കുന്നതിന് നിര്‍ണ്ണായക ഇടപെടല്‍ അദ്ദേഹം നടത്തിയിരിന്നു.
Image: /content_image/News/News-2019-08-30-05:35:34.jpg
Keywords: പൗരസ്ത്യ
Content: 11069
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതി പ്രാര്‍ത്ഥന ദിനം ഇന്ന്
Content: കൊച്ചി: ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനെതിരേ കെസിബിസി പ്രോ ലൈഫ് സമിതി എറണാകുളം മേഖല വരാപ്പുഴ അതിരൂപത പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ഇന്നുരാവിലെ 10.30 മുതല്‍ 12 വരെ പ്രാര്‍ത്ഥനാദിനമാചരിക്കും. കത്തീഡ്രല്‍ വികാരി മോണ്‍. ജോസ് പടിയാരംപറന്പില്‍ നേതൃത്വം വഹിക്കുന്ന പ്രാര്‍ത്ഥനാച്ചടങ്ങില്‍ കെസിബിസി പ്രോ ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, മേഖല ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, രൂപത ഡയറക്ടര്‍ ഫാ. ആന്റണി കോച്ചേരി, സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, മേഖല പ്രസിഡന്റ് ജോണ്‍സന്‍ ഏബ്രഹാം എന്നിവര്‍ സന്നിഹിതരാകും. എറണാകുളം മേഖലയിലെ ഏഴു രൂപതകളില്‍നിന്നുമുള്ള ഭാരവാഹികള്‍ പങ്കെടുക്കുമെന്നു മേഖല സെക്രട്ടറി ജോയ്‌സ് മുക്കൂടും രൂപത സെക്രട്ടറി ലിസ തോമസും അറിയിച്ചു.
Image: /content_image/India/India-2019-08-30-06:21:42.jpg
Keywords: പ്രോലൈ
Content: 11070
Category: 9
Sub Category:
Heading: അലാബേർ 2019 നാളെ: പിതാക്കന്മാരുടെ സന്ദേശങ്ങളും വിശദ വിവരങ്ങളും
Content: ബർമിങ്ഹാം : യേശുനാമത്തിൽ നവസുവിശേഷവത്ക്കരണത്തിന്റെ പുതുവസന്തം വിരിയിച്ചുകൊണ്ട് ഫാ.സോജി ഓലിക്കൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യുകെ ഒരുക്കുന്ന " അലാബേർ 2019 " നാളെ ബർമിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. ഏറെ പുതുമകൾ നിറഞ്ഞ ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന അലാബേർ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് നടക്കുക. ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ അലാബേർ 2019 ലേക്ക് ഏവരെയും ക്ഷണിച്ചുകൊണ്ട് നൽകുന്ന സന്ദേശം കേൾക്കാം. </p> <iframe width="640" height="360" src="https://www.youtube.com/embed/OwahrqqO8Js" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> മാർ ജോസഫ് സ്രാമ്പിക്കൽ </p> <iframe width="492" height="360" src="https://www.youtube.com/embed/ouSPnlMJGdQ" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p>. യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോൽപ്പിക്കാൻ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു 5 പൗണ്ടാണ് ഒരാൾക്ക് ടിക്കറ്റ് ചാർജ് . അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യൂത്ത് കോ ഓർഡിനേറ്ററും പ്രമുഖ ആത്മീയ വചന പ്രഘോഷകനുമായ ബ്രദർ ജോസ് കുര്യാക്കോസ് നാളത്തെ ശുശ്രൂഷയെപ്പറ്റി നൽകുന്ന സന്ദേശം. </p> <iframe width="619" height="346" src="https://www.youtube.com/embed/eezdiQyHKAg" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> വി.കുർബാനയ്ക്കു പുറമേ സെഹിയോൻ യുകെ യുടെ വിറ്റ്നസെസ്‌ ബാൻഡ് , പ്രത്യേക വർക് ഷോപ്പുകൾ , അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും.കുമ്പസാരിക്കാനും അവസരമുണ്ടായിരിക്കും. ഫുഡ് സ്റ്റാളുകളും കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്നതാണ്. കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു. >>>>>> ADDRESS: >>>>>> BETHEL CONVENTION CENTRE <br> BIRMINGHAM <br>B 70 7J W . >>>>>> .കൂടുതൽ വിവരങ്ങൾക്ക്‬. > ക്ലമൻസ് നീലങ്കാവിൽ ‭07949 499454‬ <br> ടെന്നി ‭+44 7740 818172‬.
Image: /content_image/Events/Events-2019-08-30-07:06:21.jpg
Keywords: ഫാ.സോജി
Content: 11071
Category: 1
Sub Category:
Heading: വത്തിക്കാന്‍ കരാറിന് ശേഷം ചൈനയില്‍ രണ്ടാമത്തെ ബിഷപ്പും അഭിഷിക്തനായി
Content: ഹാന്‍ഷോങ്ങ്: മെത്രാന്‍ നിയമനത്തെ സംബന്ധിച്ചുള്ള ചൈന-വത്തിക്കാന്‍ കരാറിനു ശേഷം രണ്ടാമത്തെ മെത്രാഭിഷേകവും നടന്നു. ചൈനയിലെ ഹാന്‍ഷോങ് രൂപതയുടെ ഭരണകാര്യങ്ങളില്‍ സഹായ മെത്രാനായി നാല്‍പ്പത്തിനാലുകാരനായ മോണ്‍. സ്റ്റെഫാനോ സു ഹോങ്വെയാണ് അഭിഷിക്തനായിരിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെയാണ് പുതിയ മെത്രാന്റെ അഭിഷേകമെന്ന്‍ വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 28-ന് ഹാന്‍ഷോങ്ങിലെ സെന്റ്‌ മൈക്കേല്‍ കത്തീഡ്രലില്‍ വെച്ച് നടന്ന അഭിഷേക ശുശ്രൂഷകള്‍ക്ക് കുന്‍മിങ് രൂപതയുടെ മെത്രാനും, ചൈനീസ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ മോണ്‍. മാ യിങ്ലി നേതൃത്വം നല്‍കി. വത്തിക്കാനിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയാനും സര്‍വ്വകലാശാലയിലും, കാനഡയിലും അജപാലക സംബന്ധിയായ പഠനങ്ങള്‍ നടത്തിയിട്ടുള്ള മോണ്‍. സു ഹോങ്വെ 2002-ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. ‘സത്യത്തിലും സ്നേഹത്തിലും സേവനം’ എന്നര്‍ത്ഥം വരുന്ന "സെര്‍വയര്‍ ഇന്‍ വെരിറ്റേറ്റ് എറ്റ് കാരിറ്റേറ്റ് എന്ന ലാറ്റിന്‍ വാക്യമാണ് പുതിയ മെത്രാന്റെ ഔദ്യോഗിക മുദ്രാവാക്യം. ഷാന്‍‌ക്സി മേഖലയില്‍ നിന്നുള്ള 7 മെത്രാന്മാര്‍ക്ക് പുറമേ 80 പുരോഹിതരും, നിരവധി കന്യാസ്ത്രീകളും ആയിരത്തോളം വിശ്വാസികളും അഭിഷേക ശുശ്രൂഷയില്‍ പങ്കെടുത്തു. പുതിയ മെത്രാനെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് ചൈനീസ് മെത്രാന്‍ സമിതി പുറത്തുവിട്ട ഔദ്യോഗിക രേഖയില്‍ “പാപ്പ സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചിട്ടുണ്ട്” എന്ന് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രാബല്യത്തില്‍ വന്ന ചൈന- വത്തിക്കാന്‍ കരാര്‍ നാളിതുവരെ ഫലരഹിതമായി തുടരുകയായിരിന്നു. കരാറിന് ഒരു വര്‍ഷത്തിന് ദിവസങ്ങള്‍ ശേഷിക്കെ കഴിഞ്ഞ ദിവസമാണ് ആദ്യ സ്ഥാനാരോഹണം നടന്നത്. ഓഗസ്റ്റ് 26നു ചൈനയിലെ ഇന്നര്‍ മംഗോളിയയിലെ ജിന്നിംഗ് രൂപതയിലെ മെത്രാനായി ഫാ. അന്റോണിയോ യാവോ ഷുനാണ് അന്നു സ്ഥാനാരോഹണം ചെയ്തത്.
Image: /content_image/News/News-2019-08-30-07:33:20.jpg
Keywords: ചൈന, ചൈനീ
Content: 11072
Category: 18
Sub Category:
Heading: സമര്‍പ്പിത ജീവിതത്തെ അവഹേളിച്ചവര്‍ക്കെതിരെ പോലീസിന് കൂടുതല്‍ പരാതികള്‍
Content: കണ്ണൂര്‍: സമൂഹ മാധ്യമങ്ങളിലൂടെ ക്രൈസ്തവ വിശ്വാസത്തെയും സമര്‍പ്പിത ജീവിതത്തെയും അവഹേളിച്ചു പോസ്റ്റുകള്‍ നല്‍കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ നല്‍കി. നവമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയവയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന്‍ ചൂണ്ടിക്കാട്ടിയാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ സംഘടന ഭാരവാഹികളും വ്യക്തികളും പരാതി നല്കിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെയും സന്യാസിനികളെയും അപമാനിച്ച കോഴിക്കോട് മുക്കം സ്വദേശിക്കെതിരേ തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദനു പരാതി നല്കി. മുഖ്യമന്ത്രി, ഡിജിപി, ന്യൂനപക്ഷ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്കിയിട്ടുണ്ട്. എസ്എംവൈഎം കാഞ്ഞിരപ്പള്ളി രൂപത സമിതിയും കെസിവൈഎം കൊച്ചി രൂപതയും സോഷ്യല്‍ മീഡിയയിലെ അപവാദ പ്രചാരണത്തിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. വയനാട് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന് വേണ്ടി ചെയര്‍മാന്‍ സാലു അബ്രാഹവും പരാതി പൊലീസിന് കൈമാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തില്‍ തലശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. സന്യസ്തര്‍ക്കെതിരേ പൊതുവിലും അതുവഴി കന്യാസ്ത്രീ ഭവനങ്ങള്‍ക്കെതിരേയും അശ്ലീലങ്ങള്‍ എഴുതി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന വ്യക്തികളെ നിരീക്ഷിക്കാനും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും പോലീസ് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. രാജ്യത്തു െ്രെകസ്തവ സന്യാസിനികള്‍ ചെയ്യുന്ന സേവനങ്ങള്‍ അനുഭവിച്ചിട്ടുള്ള വലിയൊരു സമൂഹം രാജ്യത്തുണ്ടെന്നും ഇത്തരത്തില്‍ സേവന സന്നദ്ധരായവരെ അപമാനിക്കുന്ന പ്രവണതകള്‍ക്കെതിരെ പൊതുസമൂഹം ഉണരണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-08-30-09:02:13.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 11073
Category: 1
Sub Category:
Heading: സാത്താനിക് ടെമ്പിളിലെ അംഗങ്ങളിൽ അധികവും സ്വവര്‍ഗ്ഗാനുരാഗികള്‍
Content: ന്യൂയോര്‍ക്ക്: പൈശാചിക സാത്താന്‍ സംഘടനയായ സാത്താനിക് ടെമ്പിളിലെ അംഗങ്ങളിൽ അന്‍പതു ശതമാനത്തിൽ അധികവും സ്വവര്‍ഗ്ഗാനുരാഗ ആഭിമുഖ്യമുള്ള എല്‍‌ജി‌ബി‌ടി വിഭാഗക്കാരാണെന്ന് വെളിപ്പെടുത്തല്‍. ആറ്റിട്യൂട് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സാത്താനിക് ടെമ്പിളിന്റെ സഹ സ്ഥാപകൻ ലൂസിയൻ ഗ്രീവ്സ് തന്നെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. കത്തോലിക്ക സഭ അടക്കമുള്ള ക്രിസ്തീയ സഭകൾ സ്വവര്‍ഗ്ഗാനുരാഗ ചിന്താഗതികളിൽ അടിപ്പെട്ട് കഴിയുന്നവരെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ സാത്താനിക് ടെമ്പിൾ അവരുടെ ആശയങ്ങൾക്കു കൂടുതല്‍ പ്രോത്സാഹനം നൽകുന്നതാണ് ഗ്രൂപ്പിലെ അംഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള കാരണമായി വിലയിരുത്തുന്നത്. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} സാത്താനിക ടെമ്പിളിൽ അംഗങ്ങളാകുന്നവർ എൽ.ജി.ബി.റ്റി വിരുദ്ധ ചിന്താഗതിക്കാരായ ക്രൈസ്തവരെ അവരുടെ വിശ്വാസങ്ങളുടെ പേരിൽ അപമാനിക്കണമെന്ന നിയമം ഉണ്ടെന്നും വെളിപ്പെടുത്തലുണ്ട്. പ്രസ്തുത ചിന്താഗതികൾ സമൂഹത്തിനും, വ്യക്തികൾക്കും ഒരേപോലെ പ്രശ്നം സൃഷ്ടിക്കുന്നവയാണെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ വിവാഹം പാടുള്ളൂവെന്നും, എൽജിബിടി ചിന്താഗതികൾ വെറും പൊള്ളയാണെന്നുമുളള കാലാകാലങ്ങളായുള്ള കത്തോലിക്കാസഭയുടെ പഠനം ആവർത്തിച്ച് വ്യക്തമാക്കിയ പുതിയ വത്തിക്കാൻ രേഖ അടുത്തിടെയാണ് വത്തിക്കാന്റെ കത്തോലിക്ക വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘം പുറത്തുവിട്ടത്.
Image: /content_image/News/News-2019-08-30-10:18:25.jpg
Keywords: പിശാച, സാത്താ
Content: 11074
Category: 1
Sub Category:
Heading: മാര്‍ ആന്റണി കരിയില്‍ പുതിയ വികാര്‍ ആര്‍ച്ച് ബിഷപ്പ്: ഫാ. വിൻസന്‍റ് നെല്ലായിപ്പറമ്പില്‍ ബിജ്നോർ രൂപതാധ്യക്ഷന്‍
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്കു പുതിയ വികാര്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ വിവിധ നിയമനങ്ങള്‍ സീറോ മലബാര്‍ സിനഡ് പ്രഖ്യാപിച്ചു. മാണ്ഡ്യ രൂപത മെത്രാനും സിഎംഐ സന്യാസ സഭാംഗവുമായ മാര്‍ ആന്റണി കരിയില്‍ ആണ് എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ വികാര്‍ ആര്‍ച്ച്ബിഷപ്പ്. എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന്മാരായിരിന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതയുടെ ബിഷപ്പായും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാനായും നിയമിച്ചിട്ടുണ്ട്. പ്രായ പരിധി എത്തിയതിനെ തുടര്‍ന്നു ബിജ്നോർ രൂപതാധ്യക്ഷന്‍ രാജി സന്നദ്ധത അറിയിച്ചതിനാല്‍ സിഎംഐ സഭാംഗമായ ഫാ. വിൻസന്‍റ് നെല്ലായിപ്പറമ്പിലിനെ ബിജ്നോർ ബിഷപ്പായും നിയമിച്ചു. നിയമന ഉത്തരവ് കാക്കനാട് മൌണ്ട് സെന്‍റ് തോമസിലും അതേസമയം റോമിലും പുതിയ മെത്രാന്റെ നിയമനം പ്രഖ്യാപിച്ചു. രൂപതയ്ക്ക് വികാര്‍ ആര്‍ച്ച് ബിഷപ്പ് പ്രഖ്യാപിച്ചെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തു മേജര്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. 1950 മാർച്ച് 26 ന് എറണാകുളം – അങ്കമാലി അതിരൂപതയിലെ ചേർത്തലക്കടുത്തുള്ള ചാലിൽ എന്ന സ്ഥലത്താണ് മാർ ആൻ്റണി കരിയിലിന്റെ ജനനം. സി. എം. ഐ കോൺഗ്രിഗേഷനിൽ അംഗമായ അദ്ദേഹത്തിൻ്റെ ആദ്യ വ്രതവാഗ്ദാനം 1967 മെയ് 16 നും പൗരോഹിത്യ സ്വീകരണം 1977 ഡിസംബർ 27 നും ആയിരുന്നു.1978 മുതൽ 1997 വരെ ബാംഗ്ളൂർ ക്രൈസ്റ്റ് കോളേജിന്റെ (ഇപ്പോഴത്തെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി) പ്രൊഫസറായും പ്രിൻസിപ്പൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെ പ്രിൻസിപ്പൽ ആയി 1997 മുതൽ 2002 വരെ ഇദ്ദേഹമായിരുന്നു. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റെയും കൊച്ചി രാജഗിരി ബിസിനസ് സ്കൂൾ ആൻഡ് രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളോജിയുടെ ഡയറക്ടർ ആയും ചുമതല വഹിച്ചിട്ടുണ്ട്. 2002 മുതൽ 2008 വരെ സി. എം. ഐ സഭയുടെ പ്രിയോർ ജനറൽ ആയിരുന്നു. പിന്നീട്, കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ പ്രൊവിഷ്യൽ ആയി 2011 ലും ഇദ്ദേഹം നിയമിതനായി. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് കന്നടയിൽ ഡിപ്ലോമയും ദൈവശാസ് ത്രത്തിൽ ബിരുദവും (ധർമ്മാരം വിദ്യാക്ഷേത്രം ബാംഗ്ളൂർ), ഫിലോസഫി (പൂനെ ജ്ഞാനദീപം വിദ്യാപീഠം) നേടിയിട്ടുണ്ട്. സോഷ്യോളജിയിൽ ഡോക്ടറേറ്റ് ഉള്ള ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ‘കേരളത്തിലെ സഭയും സമൂഹവും’, ‘തിരുവചസ്സ്’, ‘സുവർണ ചിന്തകൾ’ എന്നിവ അവയിൽ ചിലതാണ്.
Image: /content_image/News/News-2019-08-30-11:02:26.jpg
Keywords: എറണാ