Contents

Displaying 10391-10400 of 25166 results.
Content: 10705
Category: 9
Sub Category:
Heading: ജൂബിലേറിയൻ ഫാ.ജോസഫ് നരിക്കുഴിക്ക് അനുഗ്രഹ ആശംസയേകി ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷൻ
Content: ബർമിങ്ഹാം പൗരോഹിത്യ ജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന റവ.ഫാ.ജോസഫ് നരിക്കുഴിക്ക് ഇത്തവണ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ അനുഗ്രഹാശംസകൾ നേരുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ്. മാർ.ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനാവുന്ന ദിവ്യബലിയിൽ ഫാ. നരിക്കുഴിയും കാർമ്മികത്വം വഹിക്കും. ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 13 നാണ് ബർമിങ്ഹാമിൽ നടക്കുക. 1939 ൽ ജനിച്ച ഫാ. നരിക്കുഴി 1969 ൽ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽവച്ച് മാർ. കുര്യാക്കോസ് കുന്നശ്ശേരിയിൽ നിന്നും ഛത്തീസ്ഗഡിലെ റായ്‌പൂർ രൂപതയ്ക്കുവേണ്ടി വൈദിക പട്ടം സ്വീകരിച്ചു. 1997 ൽ യുകെ യിലെത്തിയ അച്ചൻ ബിർമിങ്ഹാം രൂപതയിലെ വിവിധ ഇടവകകളിലും വിവിധ സീറോ മലബാർ കമ്മ്യൂണിറ്റികളിലും സേവനം ചെയ്തു. അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകൻ ഫാ.ഷൈജു നടുവത്താനി , യൂറോപ്പിലെ പ്രശസ്ത സുവിശേഷപ്രവർത്തകൻ ഫാ. ഗ്ലാഡ്‌സൺ ദെബ്രോ, അഭിഷേകാഗ്നി മിനിസ്ട്രിയുടെ മുഴുവൻസമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ നോബിൾ ജോർജ്, യുകെ കോ ഓർഡിനേറ്ററും ആത്മീയ ശുശ്രൂഷകനുമായ ബ്രദർ സാജു വർഗീസ് ‌എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. അവധിക്കാല കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബിർമിങ്ഹാമിൽ നടന്നു. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13 ന്‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ ‭07506 810177‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424 <br> ബിജു അബ്രഹാം- 07859890267
Image: /content_image/Events/Events-2019-07-11-09:58:00.jpg
Keywords: രണ്ടാം ശനി
Content: 10706
Category: 1
Sub Category:
Heading: തെക്കൻ സുഡാന് സഹായഹസ്തവുമായി ഇറ്റാലിയൻ മെത്രാൻ സമിതി
Content: റോം: തെക്കൻ സുഡാനിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇറ്റാലിയൻ മെത്രാൻ സമിതി പത്തു ലക്ഷം യൂറോ അനുവദിച്ചു. ചൊവ്വാഴ്ച നടന്ന മെത്രാൻ സമിതി സമ്മേളനത്തിലാണ് തുക വകയിരുത്തിയത്. സുഡാനിലെ അടിയന്തിര പ്രവര്‍ത്തനങ്ങൾക്കും സാധാരണക്കാര്‍ക്കുള്ള വരുമാന മാർഗങ്ങൾക്കും പുനർനിർമാണത്തിനുമായി തുടർച്ചയായി നാലാം വർഷമാണ് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ സഹായം. ഇറ്റാലിയൻ നിയമപ്രകാരം നികുതി മതസ്ഥാപനങ്ങൾക്കോ സാമൂഹികപദ്ധതികൾക്കോ നൽകണമെന്ന വ്യവസ്ഥയനുസരിച്ചു ലഭിക്കുന്ന പണമാണ് സഭയുടെ ആരാധന ശുശ്രുഷകൾക്കും ഇടവക പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ചു എട്ടു വർഷങ്ങൾക്കു ശേഷവും അതിരൂക്ഷമായ പ്രതിസന്ധികളിടെ കടന്നുപോകുന്ന ലോകരാജ്യങ്ങളിൽ ഒന്നാണ് തെക്കൻ സുഡാൻ. എഴുപതു ലക്ഷം ജനങ്ങൾ രാജ്യത്തു ഭക്ഷ്യ ക്ഷാമം നേരിടുബോൾ രണ്ട് ലക്ഷത്തോളം പൗരന്മാർ രാജ്യത്തു അഭയാർഥികളായി തുടരുന്നു. സമീപരാഷ്ട്രങ്ങളിൽ അഭയം തേടിവരും അനവധിയാണ് . സമാധാന ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിലും മിലിട്ടറിയുടെയും ഭരണകൂടത്തിന്റെയും ആക്രമണങ്ങൾ പൗരന്മാർക്കു നേരെ നടക്കുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. രാജ്യത്തെ നേതാക്കളുമായി ഈ വർഷം ഏപ്രിലിൽ മാർപാപ്പ നടത്തിയ സംഭാഷണത്തിൽ യുദ്ധക്കെടുതികൾ അവസാനിപ്പിക്കുന്നതിനും രാഷ്ട്രിയ-വംശീയ വേർതിരിവുകളില്ലാതെ രാജ്യം ഒറ്റകെട്ടായി മുന്നോട്ടു പോകുന്നതിനു എല്ലാവരും ഉദ്യമിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു.
Image: /content_image/News/News-2019-07-11-10:27:18.jpg
Keywords: സുഡാ
Content: 10707
Category: 1
Sub Category:
Heading: ആണവായുധങ്ങള്‍ വെഞ്ചരിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ
Content: മോസ്കോ: ആണവ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ വെഞ്ചരിക്കുന്ന സമ്പ്രദായം നിറുത്തുന്ന കാര്യം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരിഗണനയില്‍. കഴിഞ്ഞ മാസം സഭാനിയമങ്ങളെക്കുറിച്ചുള്ള കമ്മിറ്റി മോസ്കോയില്‍ യോഗം ചേര്‍ന്ന് മിസൈലുകളും, യുദ്ധവിമാനങ്ങളും വെഞ്ചരിക്കുന്ന പതിവ് അവസാനിപ്പിക്കുവാന്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ്‌ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നത്. മാരകമായ യുദ്ധോപകരണങ്ങളും വന്‍ ആയുധങ്ങളും വെഞ്ചരിക്കുന്നതിന് പകരം സൈനികരെയും അവരുടെ ആയുധങ്ങളേയും വ്യക്തിപരമായി ആശീര്‍വ്വദിക്കുന്നതിലാണ് പുരോഹിതര്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നു കമ്മിറ്റി നിര്‍ദ്ദേശിച്ചിരിന്നു. നിര്‍ദ്ദേശം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവനും, മോസ്കോയിലെ പാത്രിയാര്‍ക്കീസുമായ കിറിലിന്റെ പരിഗണനയിലാണിപ്പോള്‍.സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്ന പട്ടാളക്കാരനേയും അവനുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് അവന്റെ സ്വന്തം ആയുധത്തേയും വെഞ്ചരിക്കുന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാമെന്നും അല്ലാതെ വന്‍ നാശമുണ്ടാക്കുന്ന ആയുധങ്ങള്‍ വെഞ്ചരിക്കുന്നതിനെക്കുറിച്ചല്ല ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും മോസ്കോ പാത്രിയാര്‍ക്കേറ്റിലെ ബിഷപ്പ് സാവ്വാ ടുടുനോവ് പറഞ്ഞു. രാജ്യത്തിന്റെ ആത്മീയ സംരക്ഷണം എന്ന നിലയില്‍ സൈനീക പരേഡുകളിലും, ബന്ധപ്പെട്ട മറ്റ് പരിപാടികളിലും ടോപോള്‍-ക്ലാസ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വെഞ്ചരിക്കുന്ന പതിവ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭക്കുണ്ട്. 2007-ല്‍ മോസ്കോയിലെ ക്രൈസ്റ്റ് സേവ്യര്‍ കത്തീഡ്രലില്‍വെച്ച് റഷ്യയുടെ ആണവ ആയുധങ്ങള്‍ വെഞ്ചരിച്ചിരുന്നു. വിശുദ്ധ സെറാഫിമിനെയാണ് റഷ്യയുടെ ആണവ ആയുധങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായി കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി ആണവായുധങ്ങളെ ശക്തമായി എതിര്‍ക്കുക മാത്രമല്ല, തങ്ങളുടെ ആണവായുധങ്ങള്‍ ഇല്ലാതാക്കുന്ന രാഷ്ട്രങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന സമീപനമാണ് കത്തോലിക്കാ സഭയുടേത്. നവംബര്‍ മാസത്തിലെ തന്റെ ജപ്പാന്‍ സന്ദര്‍ശനത്തിനിടക്ക് രണ്ടാം ലോകമഹായുദ്ധക്കാലത്ത് ആറ്റംബോംബിനിരയായ ഹിരോഷിമയും, നാഗസാക്കിയും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2019-07-11-12:07:59.jpg
Keywords: റഷ്യ
Content: 10708
Category: 1
Sub Category:
Heading: ദിവ്യകാരുണ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മെത്രാന്മാരോട് കർദ്ദിനാൾ ലൂയിസ് സാക്കോ
Content: ഇർബിൽ: ദിവ്യകാരുണ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മെത്രാന്മാരോടും വൈദികരോടും അഭ്യര്‍ത്ഥിച്ച് കൽദായ കത്തോലിക്ക സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് സാക്കോ. നാം ലോകത്തിനു നൽകുന്ന ക്രിസ്തുവിന്റെ ആനന്ദകരമായ സാക്ഷ്യം പ്രാർത്ഥനയും ദിവ്യകാരുണ്യവുമാണെന്നും ഉത്തര ഇറാഖിലെ ഇർബിൽ പ്രവിശ്യയിലുള്ള അങ്കാവയിൽ നടന്ന മെത്രാൻമാരുടേയും, വൈദികരുടേയും വാർഷിക ധ്യാനത്തിൽ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുർബാന സാർവത്രികമായ രീതിയിൽ അർപ്പിക്കണമെന്നും, ഏകാന്തതയിലുളള പ്രാർത്ഥനയ്ക്കും, കൂട്ടായ്മയിലുള്ള പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മെത്രാൻ പദവി എന്നത് ആദരവോ, യോഗ്യതയോ അനുസരിച്ചു നൽകപ്പെടുന്ന ഒന്നല്ല. അത് ഒരു പ്രത്യേക വിളിയാണെന്നു കർദ്ദിനാൾ ലൂയിസ് സാക്കോ ഏഷ്യാ ന്യൂസിനോട് പറഞ്ഞു. ദൈനംദിന പ്രവർത്തികളിൽ നിന്നും ഏകാന്തതയും, മനശാന്തിയും നേടാനായി ആത്മീയ ധ്യാനം വളരെയധികം പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈ 8നു ആരംഭിച്ച വാർഷിക ധ്യാനം നാളെ സമാപിക്കും. ഇറാഖിലും സിറിയയിലുമായി നടന്ന ആഭ്യന്തര സംഘർഷങ്ങളിൽ വലിയ പ്രതിസന്ധിയെ നേരിട്ട കൽദായ സഭ ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. ഫ്രാൻസിസ് മാർപാപ്പ അടുത്തവർഷം ഇറാഖിലേക്ക് നടത്തുവാനിരിക്കുന്ന ഇടയ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇറാഖി സഭ. മാർപാപ്പയുടെ സന്ദർശനം ഒട്ടനവധി ആത്മീയവും ഭൗതികവുമായ മുറിവുകൾ സൗഖ്യമാക്കും എന്ന പ്രതീക്ഷയിലാണവർ.
Image: /content_image/News/News-2019-07-11-14:43:31.jpg
Keywords: ഇറാഖ
Content: 10709
Category: 1
Sub Category:
Heading: ദിവ്യകാരുണ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മെത്രാന്മാരോട് കർദ്ദിനാൾ ലൂയിസ് സാക്കോ
Content: ഇർബിൽ: ദിവ്യകാരുണ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മെത്രാന്മാരോടും വൈദികരോടും അഭ്യര്‍ത്ഥിച്ച് കൽദായ കത്തോലിക്ക സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് സാക്കോ. നാം ലോകത്തിനു നൽകുന്ന ക്രിസ്തുവിന്റെ ആനന്ദകരമായ സാക്ഷ്യം പ്രാർത്ഥനയും ദിവ്യകാരുണ്യവുമാണെന്നും ഉത്തര ഇറാഖിലെ ഇർബിൽ പ്രവിശ്യയിലുള്ള അങ്കാവയിൽ നടന്ന മെത്രാൻമാരുടേയും, വൈദികരുടേയും വാർഷിക ധ്യാനത്തിൽ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുർബാന സാർവത്രികമായ രീതിയിൽ അർപ്പിക്കണമെന്നും, ഏകാന്തതയിലുളള പ്രാർത്ഥനയ്ക്കും, കൂട്ടായ്മയിലുള്ള പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മെത്രാൻ പദവി എന്നത് ആദരവോ, യോഗ്യതയോ അനുസരിച്ചു നൽകപ്പെടുന്ന ഒന്നല്ല. അത് ഒരു പ്രത്യേക വിളിയാണെന്നു കർദ്ദിനാൾ ലൂയിസ് സാക്കോ ഏഷ്യാ ന്യൂസിനോട് പറഞ്ഞു. ദൈനംദിന പ്രവർത്തികളിൽ നിന്നും ഏകാന്തതയും, മനശാന്തിയും നേടാനായി ആത്മീയ ധ്യാനം വളരെയധികം പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈ 8നു ആരംഭിച്ച വാർഷിക ധ്യാനം നാളെ സമാപിക്കും. ഇറാഖിലും സിറിയയിലുമായി നടന്ന ആഭ്യന്തര സംഘർഷങ്ങളിൽ വലിയ പ്രതിസന്ധിയെ നേരിട്ട കൽദായ സഭ ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. ഫ്രാൻസിസ് മാർപാപ്പ അടുത്തവർഷം ഇറാഖിലേക്ക് നടത്തുവാനിരിക്കുന്ന ഇടയ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇറാഖി സഭ. മാർപാപ്പയുടെ സന്ദർശനം ഒട്ടനവധി ആത്മീയവും ഭൗതികവുമായ മുറിവുകൾ സൗഖ്യമാക്കും എന്ന പ്രതീക്ഷയിലാണവർ.
Image: /content_image/News/News-2019-07-11-14:43:33.jpg
Keywords: ഇറാഖ
Content: 10710
Category: 18
Sub Category:
Heading: കെ‌ആര്‍‌എല്‍‌സി‌സി വാര്‍ഷിക ജനറല്‍ അസംബ്ലി ഇന്നു മുതല്‍
Content: കൊച്ചി: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ അസംബ്ലി ഇന്നു മുതല്‍ 14 വരെ കൊല്ലം കൊട്ടിയം ക്രിസ്തുജ്യോതിസ് അനിമേഷന്‍ സെന്ററില്‍ നടക്കും. 'അധികാര പങ്കാളിത്തം നീതിസമൂഹത്തിന്' എന്ന പ്രമേയമാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുക. ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി ആമുഖപ്രസംഗവും സണ്ണി കപികാട് മുഖ്യപ്രഭാഷണവും നടത്തും. ഏഴു സെഷനുകളായാണു സമ്മേളനം .
Image: /content_image/India/India-2019-07-12-03:08:38.jpg
Keywords: ലാറ്റിന്‍, ലത്തീ
Content: 10711
Category: 18
Sub Category:
Heading: 'ക്രൈസ്തവര്‍ക്കിടയില്‍ തൊഴില്‍രഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഭീതിജനകം'
Content: കൊച്ചി: തൊഴിലില്ലാത്തവരുടെ എണ്ണം ക്രൈസ്തവര്‍ക്കിടയില്‍ കൂടുന്നുവെന്ന പാര്‍ലമെന്ററി റിപ്പോര്‍ട്ട് ഭീതിജനകമെന്നു സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം). ഇന്ത്യയിലെ ക്രൈസ്തവരുടെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നിലവിലുള്ള ന്യൂനപക്ഷ പദ്ധതികളില്‍ ക്രൈസ്തവരെ കൂടുതലായി ഉള്‍പ്പെടുത്തുകയും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ തലങ്ങളില്‍ ജോലി സംവരണം ഏര്‍പ്പെടുത്തുകയും വേണമെന്നു സഭാ ആസ്ഥാനത്തു നടന്ന യോഗം ആവശ്യപ്പെട്ടു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് ദേശീയ തലത്തില്‍ നടത്തിയ പീരിയോഡിക്കല്‍ ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം ഇന്ത്യയിലെ ഇതര മതന്യൂനപക്ഷങ്ങളേക്കാള്‍ കൂടുതലാണ് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ തൊഴിലില്ലായ്മ നിരക്ക്. വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലും തൊഴില്‍ മേഖലകളിലും െ്രെകസ്തവ സമൂഹം മുന്നില്‍ നില്‍ക്കുന്നുവെന്ന നിരന്തരമുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്നതാണു പുതിയ കണക്കുകള്‍. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും വാണിജ്യ വ്യവസായ ബിസിനസ് തലങ്ങളിലും െ്രെകസ്തവര്‍ പുറന്തള്ളപ്പെട്ടിരിക്കുന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു. മലയോര തീരദേശമേഖലയുടെ പ്രതിസന്ധികളും കാര്‍ഷിക തകര്‍ച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയോടൊപ്പം െ്രെകസ്തവര്‍ക്കിടയില്‍ തൊഴില്‍ രഹിതരുടെ എണ്ണം പെരുകുന്നത് കുടുംബഭദ്രതയ്ക്കും സാമൂഹികവും സാമുദായികവുമായ അസന്തുലിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. വിവിധ െ്രെകസ്തവ സഭകള്‍ നടത്തുന്ന വിദ്യാഭ്യാസ ആരോഗ്യസ്ഥാപനങ്ങളൊഴിച്ചാല്‍ അഭ്യസ്തവിദ്യരായ െ്രെകസ്തവര്‍ക്കുള്ള ജോലി സാധ്യതാമേഖലകള്‍ പരിമിതമായി മാറിയിരിക്കുന്നു. നിലവിലെ സാമ്പത്തിക പിന്നോക്കാവസ്ഥ, ഉയര്‍ന്ന വിവാഹപ്രായനിരക്കിനും അവിവാഹിതരുടെ എണ്ണത്തിലുള്ള വര്‍ധനയ്ക്കും എണ്ണത്തില്‍ ശുഷ്‌കിച്ച കുടുംബങ്ങള്‍ക്കും ക്രൈസ്തവ ജനസംഖ്യാ ഇടിവിനും ഇടനല്‍കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി വിദ്യാഭ്യാസം, സ്വയം തൊഴില്‍, സംരംഭകത്വം, കോച്ചിംഗ് സെന്റര്‍ എന്നീ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനല്ലാതെ ക്രൈസ്തവര്‍ക്കു സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയുടെ പേരില്‍ ജനസംഖ്യാനുപാതികമായി ലഭിക്കുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജൂബിന്‍ കൊടിയംകുന്നേലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, സംസ്ഥാന സെക്രട്ടറി മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, വൈസ് പ്രസിഡന്റ് അഞ്ജുമോള്‍ ജോണി പൊന്നമ്പേല്‍, ഡെപ്യൂട്ടി പ്രസിഡന്റ് ജിതിന്‍ മുടപ്പാലയില്‍, സെക്രട്ടറി ആല്‍ബിന്‍ വറപോളയ്ക്കല്‍, ജിബിന്‍ താന്നിക്കാമറ്റത്തില്‍, കൗണ്‍സിലര്‍മാരായ ആല്‍വിന്‍ ഞായര്‍കുളം, ദിവ്യവിജയന്‍ കൊടിത്തറ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2019-07-12-03:18:19.jpg
Keywords: ക്രൈ
Content: 10712
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: 30ന് മുമ്പ് രേഖകള്‍ ഹാജരാക്കണം
Content: തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പില്‍ നിന്നു 2015-16, 2016- 17 വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിക്കാത്ത വിദ്യാര്‍ഥികളുണ്ടെങ്കില്‍ പാസ് ബുക്കിന്റെ കോപ്പി, 2015 മുതല്‍ 2018 വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ്, അവാര്‍ഡ് ലിസ്റ്റിന്റെ കോപ്പി ഉള്‍പ്പെടെ 30ന് മുമ്പ് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റില്‍ ഇമെയിലിലൂടെയും (scholarship.mwd@gmail.com)തപാലിലൂടെയും അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഈ രേഖകള്‍ ഹാജരാകാത്തവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ബാങ്ക് അക്കൗണ്ടുകള്‍ ആക്ടീവാണെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പുവരുത്തണം. രഫ. ജോസഫ് മുണ്ടശേരി സ്കോളര്‍ഷിപ്പ് ഫോര്‍ ടാലന്റഡ് സ്റ്റുഡന്റ്‌സ്, സി.എച്ച് മുഹമ്മദ്കോയ സ്കോളര്‍ഷിപ്പ് (ഫ്രഷ്, റിന്യൂവല്‍), ഐടിസി ഫീ റീഇംബേഴ്മെഹിന്റ് സ്കീം, സിഎ/ഐസിഡബ്ളിയുഎ/സിഎസ് സ്കോളര്‍ഷിപ്പ്, പ്എന്നീ സ്കോളര്‍ഷിപ്പുകളാണ് വകുപ്പ് നല്‍കിവരുന്നത്.
Image: /content_image/India/India-2019-07-12-03:25:03.jpg
Keywords: സ്കോള
Content: 10713
Category: 1
Sub Category:
Heading: വിൻസന്റ് ലാംബർട്ടിന് കണ്ണീരോടെ വിട, രക്തസാക്ഷിയെന്ന് കര്‍ദ്ദിനാള്‍ സാറ
Content: പാരീസ്‌: ഒരു പതിറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ ഭക്ഷണം നൽകാതെ ദയാവധത്തിന് വിധേയനാക്കാൻ ഫ്രഞ്ച് കോടതി വിധി പ്രസ്താവം നടത്തിയ വിൻസന്റ് ലാംബർട്ട് ഒടുവില്‍ നിത്യതയിലേക്ക് യാത്രയായി. നാല്‍പത്തിരണ്ടുകാരനായ വിന്‍സെന്റ് 2008-ല്‍ നടന്ന ഒരു വാഹനാപകടത്തിലാണ് അബോധാവസ്ഥയിലായത്. ജീവന്‍ ഏതുവിധേനയും നിലനിര്‍ത്തണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ കത്തോലിക്കാ വിശ്വാസികളായ മാതാപിതാക്കള്‍ പോരാടുകയായിരിന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഫ്രാൻസിലെ പരമോന്നത കോടതി വിൻസന്റ് ലാംബർട്ടിനെ മരണത്തിലേക്ക് തള്ളി വിടാൻ ഉത്തരവിടുകയായിരുന്നു. ഭക്ഷണം നൽകാതെ ദയാവധത്തിനു വിധേയനാക്കാൻ വന്‍ ലോബികൾ നടത്തിയ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ആഗോള തലത്തില്‍ ഉയര്‍ന്നത്. ലിബറല്‍ ചിന്താഗതിയും നിരീശ്വരവാദവും പിടികൂടിയ ഫ്രാൻസിൽ വിൻസന്റ് ലാംബർട്ടിന് ജീവിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയായിരിന്നു. ലാംബർട്ടിന്റെ മരണത്തില്‍ ദുഃഖം അറിയിച്ച് ആരാധന തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ട്വീറ്റ് രേഖപ്പെടുത്തി. രക്തസാക്ഷി എന്നാണ് കർദ്ദിനാൾ സാറ ട്വീറ്റിൽ വിശേഷിപ്പിച്ചത്. വിൻസന്റ് ലാംബർട്ട് ഇക്കാലഘട്ടത്തിലെ മനുഷ്യരുടെ, ഭയപ്പെടുത്തുന്ന ഭ്രാന്തിന്റെ ഇരയാണെന്നും കര്‍ദ്ദിനാള്‍ കുറിച്ചു.
Image: /content_image/News/News-2019-07-12-03:43:35.jpg
Keywords: ദയാവധ
Content: 10714
Category: 1
Sub Category:
Heading: ജെറുസലേമിലെ വിശുദ്ധ വീഥിയില്‍ സഞ്ചരിക്കുവാന്‍ ഇനി പൊതുജനങ്ങള്‍ക്ക് അവസരം
Content: ജെറുസലേം: യേശു ക്രിസ്തു സഞ്ചരിച്ചിരുന്ന വിശുദ്ധ പാതകളില്‍ ഒന്ന്‍ ചരിത്രത്തിലാദ്യമായി പൊതുജനങ്ങള്‍ക്ക് കാണുവാനായി തുറന്നു കൊടുക്കുന്നു. യേശു കുരുടന് കാഴ്ച നല്‍കിയ സീലോഹ കുളത്തില്‍ നിന്നും ആരംഭിച്ച് പടിഞ്ഞാറന്‍ മതിലോളം എത്തുന്ന ‘പുരാതന തീര്‍ത്ഥാടന പാത’യാണിത്. പുരാതന കാലങ്ങളില്‍ യഹൂദ ആചാരപ്രകാരം പാസ്സോവര്‍, പെന്തക്കൂസ്ത് (ഷാവ്വൌത്ത്), സുക്കോത്ത് (കൂടാര തിരുനാള്‍) തുടങ്ങിയ മൂന്നു ആഘോഷങ്ങള്‍ക്കായി ജെറുസലേം ദേവാലയം സന്ദര്‍ശിക്കുന്ന യഹൂദര്‍ സീലോഹ കുളത്തില്‍വെച്ച് ശരീരശുദ്ധി വരുത്തിയ ശേഷം ദേവാലയത്തിലേക്ക് പ്രവേശിച്ചിരുന്നത് ഈ പാതയിലൂടെയായിരുന്നു. ജെറുസലേം-അറബ് പ്രദേശമായ സില്‍വാനില്‍ ഭൂമിക്കടിയിലാണ് ഈ പാത ഇപ്പോള്‍. ആകസ്മികമായിട്ടായിരുന്നു ഈ വിശുദ്ധ പാത കണ്ടെത്തിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മറഞ്ഞ് കിടന്നിരുന്ന യഥാര്‍ത്ഥ സീലോഹ കുളം കണ്ടെത്തിയതോടെയാണ് ഈ പാതക്ക് വേണ്ടിയുള്ള അന്വേഷണം പുരാവസ്തു ഗവേഷകര്‍ ആരംഭിച്ചത്. സീലോഹ കുളത്തില്‍ നിന്നും ദേവാലയത്തിലേക്ക് യഹൂദര്‍ എപ്രകാരമായിരിക്കും പോയിരിക്കുക എന്ന ചോദ്യത്തിലൂന്നി പുരാവസ്തുഗവേഷകര്‍ തങ്ങളുടെ ഉദ്ഘനനം വ്യാപിപ്പിക്കുകയായിരിന്നു. റോമാക്കാര്‍ ജെറുസലേം ദേവാലയം ആക്രമിക്കുന്നതിന് മുന്‍പുള്ള ചില ചെറിയ നാണയങ്ങളും കണ്ടെത്തിയിരിന്നു. ഇപ്പോള്‍ കാണുന്നതിനേക്കാള്‍ നാലോ അഞ്ചോ മടങ്ങ് വലുപ്പമുള്ള വീഥിയായിരിക്കും അന്നുണ്ടായതെന്ന് സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടറായ സീവ് ഓറന്‍സ്റ്റെയിന്‍ പറയുന്നു. ഇരുവശങ്ങളിലും കടകളും കച്ചവടവും ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ‌ഡി 20നും 30നും ഇടയില്‍ റോമന്‍ ഗവര്‍ണര്‍ പന്തിയോസ് പീലാത്തോസ് നിര്‍മ്മിച്ചതാണ് ഈ പാതയെന്ന്‍ ഇസ്രായേലി പുരാവസ്തു അതോറിറ്റി അഭിപ്രായപ്പെടുന്നു. നിലവില്‍ വിശുദ്ധ പാതയുടെ പകുതി ഭാഗം മാത്രമാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത്. ശേഷിക്കുന്നവ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യേശു ക്രിസ്തു ദേവാലയത്തിലേക്ക് പോയിരുന്ന അതേ വിശുദ്ധ വീഥിയിലൂടെ സഞ്ചരിക്കുവാനുള്ള അസുലഭ ഭാഗ്യമാണ് ഇതോടെ ജെറുസലേം തീര്‍ത്ഥാടകര്‍ക്ക് കൈവരാന്‍ പോകുന്നത്.
Image: /content_image/News/News-2019-07-12-04:04:15.jpg
Keywords: ഇസ്രായേ, പാലസ്തീ