Contents

Displaying 10341-10350 of 25166 results.
Content: 10655
Category: 1
Sub Category:
Heading: ഹംഗേറിയൻ പ്രധാനമന്ത്രി എത്യോപ്യൻ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
Content: ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ എത്യോപ്യൻ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ പീഡനം, കുടിയേറ്റം യൂറോപ്പിലും ആഫ്രിക്കയിലും ഉണ്ടാക്കുന്ന അനന്തരഫലം, തുടങ്ങിയവയായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിലെ ചർച്ചാവിഷയങ്ങൾ. എത്യോപ്യൻ കത്തോലിക്കാ സഭയുടെ തലവനായ കർദ്ദിനാൾ ബർഹേനിയൂസ് ദിമിരീവ് സോറാഫേലിന് ഒപ്പം മറ്റു ക്രൈസ്തവസഭകളുടെ നേതാക്കളും ഹംഗേറിയൻ പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു. കുടിയേറ്റത്തിനു ശ്രമിച്ച് മനുഷ്യ കടത്തുകാരുടെ കയ്യിലെ കളിപ്പാവകളായി മാറാതെ, എത്യോപ്യയിൽ തന്നെ ജീവിതം കരുപ്പിടിപ്പിക്കാൻ ജനങ്ങളെ തങ്ങൾ സഹായിക്കുമെന്ന് സഭാ തലവന്മാർ അഭ്യര്‍ത്ഥിച്ചു. ഹംഗറി നൽകുന്ന സ്കോളർഷിപ്പുകൾക്ക് നേതാക്കന്മാര്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. അഭയാർത്ഥി ക്യാമ്പിലേക്കും പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്ന ആശുപത്രിയിലേക്കും സഹായമെത്തിക്കുന്നതിൽ ഹംഗറി പ്രത്യേക ഇടപെടല്‍ നടത്തിയിരിന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കർദ്ദിനാൾ ബർഹേനിയൂസ് ദിമിരീവ് വിക്ടർ ഓർബനു നന്ദി പ്രകാശിപ്പിച്ചു.
Image: /content_image/News/News-2019-06-26-12:16:09.jpg
Keywords: ഹംഗറി, ഓർബ
Content: 10656
Category: 1
Sub Category:
Heading: ന്യൂസിലൻഡിൽ ദയാവധത്തിനെതിരെ ആയിരത്തിലധികം ഡോക്ടർമാർ രംഗത്ത്
Content: വെല്ലിംഗ്ടൻ: ന്യൂസിലൻഡിൽ ദയാവധ നിയമം പാസാക്കാൻ ശ്രമം നടക്കുന്നതിനിടെ തങ്ങൾ ദയാവധത്തിന് കൂട്ടുനിൽക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് 1085 ഡോക്ടർമാർ പൊതുജനങ്ങൾക്ക് എഴുതിയ കത്തിൽ ഒപ്പിട്ടു. ദയാവധത്തിനെതിരെ നിലകൊള്ളുന്ന കെയർ അലയൻസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡോക്ടർമാർ കത്ത് തയാറാക്കിയിട്ടുണ്ട്. "ദി എൻഡ് ഓഫ് ലൈഫ് ചോയ്സ് ബില്ല്" എന്ന് പേരിട്ടിരിക്കുന്ന ബില്ല് 2017 ലാണ് അതിന്റെ ആദ്യ കടമ്പ കടന്നത്. രണ്ടാമത്തെ സ്റ്റേജും പിന്നിട്ട ബില്ല് ഇനി ഒരു കടമ്പയും കൂടി കടന്നാൽ നിയമമായി മാറും. ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടറുടെ സഹായത്തോടുകൂടി യുള്ള മരണവും, ദയാവധവും അധാർമികമാണ് എന്ന് നിലപാടുള്ള വേൾഡ് മെഡിക്കൽ അസോസിയേഷന്റെയും, ന്യൂസിലൻഡ് മെഡിക്കൽ അസോസിയേഷന്റെയും വീക്ഷണങ്ങളോട് ഒപ്പമാണ് തങ്ങളെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഡോക്ടർമാർ അവരുടെ രോഗികളെ കൊല്ലുവാനായി തുടങ്ങിയാൽ, ഡോക്ടർമാർക്ക് രോഗികളുമായുള്ള ബന്ധം ദുർബലമാകുമെന്നും അവർ പറഞ്ഞു. ജനപ്രതിനിധികൾ ദയാവധ ബില്ലിൽ ഒപ്പിട്ടാൽ അതു തന്റെ ജോലിയെ തന്നെ തകർക്കുമെന്ന് കെയർ അലയൻസ് സംഘടനയിലെ അംഗമായ ഡോ. സിനിയാഡ് ഡോണെല്ലി പറഞ്ഞു. ഡോക്ടർമാർ എന്ന നിലയിൽ, തങ്ങൾക്ക് അതിന്റെ ഭാഗം ആകേണ്ടന്നും സിനിയാഡ് ഡോണെല്ലി കൂട്ടിച്ചേർത്തു. ദയാവധം നിയമം നടപ്പിലായാൽ, ഡോക്ടർമാരെ അതിൽ നിന്ന് ഒഴിവാക്കാൻ തങ്ങൾ ഇടപെടുമെന്ന് ന്യൂസിലൻഡ് മെഡിക്കൽ അസോസിയേഷന്റെ അധ്യക്ഷ പദവിയിലിരിക്കുന്ന ഡോക്ടർ കേറ്റ് ബഡോക്ക് പറഞ്ഞു. അസോസിയേഷനിലെ അയ്യായിരത്തിലധികം ഡോക്ടർമാർ ദയാവധത്തിനെ എതിർക്കുന്നവരാണെന്നും കേറ്റ് ബഡോക്ക് വ്യക്തമാക്കി.
Image: /content_image/News/News-2019-06-26-12:18:11.jpg
Keywords: ദയാ
Content: 10657
Category: 1
Sub Category:
Heading: എറണാകുളം- അങ്കമാലി അതിരൂപത: പുതിയ തീരുമാനങ്ങളുമായി പാപ്പ
Content: വത്തിക്കാൻ സിറ്റി: എറണാകുളം-അങ്കമാലി അതിരൂപതയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വിവിധ തലങ്ങളില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ തീരുമാനങ്ങൾ സീറോ മലബാർ സഭയെ അറിയിച്ചു. ഇക്കാര്യം മീഡിയ കമ്മീഷനാണ് മാധ്യമങ്ങളെ അറിയിച്ചത്. പുതിയ തീരുമാന പ്രകാരം കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി വീണ്ടും ചുമതലയേൽക്കും. പാപ്പയുടെ ഉത്തരവിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു. 1. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ (സേദേ പ്ലേന എത്ത് ആദ് നൂത്തും സാന്തേ സേദിസ്) ആയി അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് നിര്‍വഹിച്ചു വന്നിരുന്ന അജപാലന ശുശ്രൂഷയുടെ കാലാവധി സമാപിച്ചു. അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് പാലക്കാട് രൂപതാധ്യക്ഷനായി അജപാലന ശുശ്രൂഷ തുടരുന്നതാണ്. അഡ്മിനിസ്ട്രേറ്ററുടെ ചുമതല അവസാനിച്ചിരിക്കുന്നതിനാല്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണ്ണമായും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് നിര്‍വഹിക്കുന്നതാണ്. 2. അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, അഭിവന്ദ്യ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ പിതാക്കന്മാരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് മാര്‍പാപ്പാ മാറ്റിനിര്‍ത്തിയിരിക്കുന്നു. ഈ പിതാക്കന്മാരുടെ പുതിയ അജപാലന ശുശ്രൂഷയെ സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ പരിശുദ്ധ സിനഡ് തീരുമാനം എടുക്കണം. 3. എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ചുബിഷപ്പ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കേണ്ടതാണ്. പരിശുദ്ധ പിതാവിന്റെ കല്‍പ്പനയുടെ വിശദീകരണം എന്ന നിലയില്‍ റോമിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി താഴെ പറയുന്ന കാര്യങ്ങള്‍ കൂടി അറിയിച്ചിട്ടുണ്ട്: 1. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ നിയോഗിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും പഠിച്ചശേഷമാണ് തിരുസിംഹാസനം മേല്‍പറയപ്പെടുന്ന തീരുമാനങ്ങള്‍ എടുത്തത്. 2. സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് മാസം വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍്ജ് ആലഞ്ചേരി പിതാവ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ഇക്കാല യളവില്‍ സ്വീകരിക്കാവുന്നതാണ്. 3. എറണാകുളം-അങ്കമാലി അതിരൂപതയുടെ കൂരിയായിലെ വിവിധ തസ്തികകളിലെ നിയമനങ്ങള്‍ സ്ഥിരം സിനഡുമായി ആലോചിച്ച് നടപ്പിലാക്കുന്നതിന് അതിരൂപതാദ്ധ്യക്ഷനെന്ന നിലയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. കൂരിയായുടെ ആത്യന്തികമായ പുന:ക്രമീകരണം ഓഗസ്റ്റ് മാസത്തിലെ സിനഡിനുശേഷം നടത്തുതാണ് അഭികാമ്യം. 4. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളിലുള്‍പ്പടെ സുസ്ഥിരവും സുഗമവുമായ ഭരണനിര്‍വഹണത്തിനാവശ്യമായ തീരുമാനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ എടുക്കുവാന്‍ ഓഗസ്റ്റ് മാസത്തില്‍ ചേരുന്ന സീറോ മലബാര്‍ സിനഡ് ശ്രദ്ധിക്കേണ്ടതാണ്. അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും സിനഡിലെ ചര്‍ച്ചകള്‍ക്ക് സഹായകമാകും. സഭയില്‍ കൂാട്ടയ്മയും പരസ്പര സഹകരണവും വളര്‍ത്തുതിനാവശ്യമായ നടപടികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. സഭയുടെ സത്യവിശ്വാസവും അച്ചടക്കവും പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്ന നടപടികള്‍ സിനഡില്‍ രൂപപ്പെടുത്തണം. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏറെനാളുകളായി നിലനിന്നിരുന്ന പ്രതിസന്ധികളെ സംബന്ധിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഈ അന്തിമ വിധിതീര്‍പ്പ് സഭാംഗങ്ങളെല്ലാവരും ഒരു മനസ്സോടെ സ്വീകരിക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ത്ഥിച്ചു. സഭയുടെ കൂട്ടായ്മ അഭംഗുരം നിലനിര്‍ത്താന്‍ എല്ലാവരും ഒരുമനസ്സോടെ പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം എല്ലാ സഭാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.
Image: /content_image/News/News-2019-06-27-13:09:58.jpg
Keywords: ആലഞ്ചേ, പാപ്പ
Content: 10658
Category: 18
Sub Category:
Heading: ജഗദല്‍പൂര്‍ അപകടം: മരിച്ചത് കാസര്‍ഗോഡ് സ്വദേശിനിയായ കന്യാസ്ത്രീ
Content: ചിറ്റാരിക്കാല്‍: മധ്യപ്രദേശിലെ ജഗദല്‍പുരില്‍ വാഹനാപകടത്തില്‍ മരിച്ചത് കാസര്‍ഗോഡ് കണ്ണിവയല്‍ സ്വദേശിനിയായ കന്യാസ്ത്രീ. കണ്ണിവയലിലെ മടുക്കാങ്കല്‍ ജോസഫിന്റെയും പരേതയായ ഏലിയാമ്മയുടെയും മകള്‍ സിസ്റ്റര്‍ ജയ്‌സ് (55) ആണ് മരിച്ചത്. ദീനബന്ധു സഭാംഗമായ സിസ്റ്റര്‍ ജയ്‌സ് അടുത്തയിടെയാണ് ജഗദല്‍പുരിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച ആറോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഉള്‍പ്പെടെ പരിക്കേറ്റവര്‍ ചികിത്സയിലാണ്. സിസ്റ്റര്‍ ജയ്‌സിന്റെ സംസ്‌കാരം ഒന്നിനു രാവിലെ 9.30 ന് ജഗദല്‍പുര്‍ ബിഷപ്‌സ് ഹൗസ് സെമിത്തേരിയില്‍ നടക്കും.
Image: /content_image/India/India-2019-06-29-04:41:54.jpg
Keywords: അപകട
Content: 10659
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ ദൃശ്യരൂപം പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ ദൃശ്യരൂപം നവ സുവിശേഷവത്കരണത്തിനുള്ള പൊന്തിഫിക്കൽ സംഘടന പുറത്തിറക്കി. വായിച്ച് മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങളെ ദൃശ്യാവിഷ്‌കാരത്തിലൂടെ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വീഡിയോ കാറ്റക്കിസം ഓഫ് കാത്തലിക്ക് ചർച്ച്’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. 25 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിൽ 46 അധ്യായങ്ങളിലായാണ് സഭയുടെ മതബോധന ഗ്രന്ഥം അവതരിപ്പിക്കപ്പെടുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ ആറ് വർഷം കൊണ്ടാണ് മതബോധന ഗ്രന്ഥത്തിന്റെ ദൃശ്യാവിഷ്‌കാരം പൂര്‍ത്തിയാക്കിയിരിക്കുന്നത്. എഴുപതിനായിരത്തിലധികം ആളുകളാണ് സുവിശേഷ പ്രഘോഷണാർത്ഥം ഈ വീഡിയോ നിർമ്മാണത്തിൽ പങ്കുചേർന്നതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-06-29-05:06:17.jpg
Keywords: മതബോധന
Content: 10660
Category: 1
Sub Category:
Heading: മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: തിങ്കളാഴ്ച തീയതി പ്രഖ്യാപിച്ചേക്കും
Content: വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ ഇരുപതാം വര്‍ഷം വിശുദ്ധ പദവിയിലേക്ക് അടുത്ത് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. ഹോളിഫാമിലി സന്യാസിനീ സമൂഹ സ്ഥാപകയായ മറിയം ത്രേസ്യായെ വിശുദ്ധ പദപ്രഖ്യാപനത്തിലേക്ക് ഉയര്‍ത്താനുള്ള തീയതിയെ സംബന്ധിച്ച് തിങ്കളാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വത്തിക്കാന്‍ പ്രസ് റിലീസിലൂടെ അറിയിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ജൂലൈ ഒന്നിന് വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ രാവിലെ പത്തു മണിക്ക് നടക്കുന്ന കര്‍ദ്ദിനാള്‍മാരുടെ ഓര്‍ഡിനറി പബ്ലിക് കണ്‍സിസ്റ്ററിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ തൃശൂര്‍ പെരിഞ്ചേരിയില്‍ ക്രിസ്റ്റഫര്‍ എന്ന കുഞ്ഞിന് ലഭിച്ച അത്ഭുത രോഗശാന്തി കര്‍ദ്ദിനാളുമാരുടെ തിരുസംഘം ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ അംഗീകാരം നല്‍കിയിരിന്നു. ഇതിന് പിന്നാലെ നാമകരണത്തിന് പാപ്പയുടെ അംഗീകാരവും ലഭിച്ചു. തീയതി പ്രഖ്യാപനത്തില്‍ മാത്രമേ അനിശ്ചിതത്വം ഉണ്ടായിരിന്നുള്ളൂ. ഇക്കാര്യത്തിനാണ് തിങ്കളാഴ്ചയോടെ കൃത്യമായ വിവരം ലഭിക്കാന്‍ പോകുന്നത്.

മറിയം ത്രേസ്യായെ കൂടാതെ വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്റി ന്യൂമാന്‍, കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഓഫ് ദി മദര്‍ ഓഫ് ഗോഡ് സ്ഥാപക ഡല്‍സ് ലോപേസ്, സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള ഫ്രാന്‍സിസ് അസീസ്സിയുടെ മൂന്നാം സഭാംഗമായ മാര്‍ഗിരിറ്റ ബേയ്സ്, സെന്‍റ് കാമ്മില്ലസിന്റെ മക്കള്‍ എന്ന സന്യസ്ഥ സമൂഹത്തിന്റെ സ്ഥാപക ജി‌യൂസെപ്പിന വന്നിനി തുടങ്ങിയവരുടെ നാമകരണത്തെ സംബന്ധിച്ചുള്ള കാര്യങ്ങളിലും തിങ്കളാഴ്ച തീരുമാനമുണ്ടാകും.
Image: /content_image/News/News-2019-06-29-06:17:14.jpg
Keywords: മറിയം ത്രേസ്യ
Content: 10661
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തിലിന് മാര്‍ത്തോമ്മ പുരസ്‌കാരം
Content: ചങ്ങനാശേരി: ഉന്നത ദൈവശാസ്ത്രപഠന കേന്ദ്രമായ ചങ്ങനാശേരി മാര്‍ത്തോമ്മ വിദ്യാനികേതന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാര്‍ത്തോമ്മ പുരസ്‌കാരത്തിന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അര്‍ഹനായി. കാഞ്ഞിരപ്പള്ളി സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, ഡോ.പി.സി.അനിയന്‍കുഞ്ഞ്, ജോജി ചിറയില്‍ എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഭാരതീയവും പൗരസ്ത്യവുമായ ക്രിസ്തീയ പൈതൃകത്തിന്റെ പരിപോഷണാര്‍ഥം നിസ്തുല സംഭാവനകളര്‍പ്പിച്ചവരെ ആദരിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് മാര്‍ത്തോമ്മ പുരസ്‌കാരം. ജൂലൈ മൂന്നിനു രാവിലെ പത്തിനു മാര്‍ത്തോമ്മ വിദ്യാനികേതന്‍ ഹാളില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം അവാര്‍ഡ് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. സാര്‍വത്രിക കത്തോലിക്കസഭാ കൂട്ടായ്മയില്‍ സീറോ മലബാര്‍ സഭയുടെ പൈതൃക സംരക്ഷണത്തിന് ഈടുറ്റ നേതൃത്വം നല്കിയ മേലധ്യക്ഷനാണ് മാര്‍ പവ്വത്തിലെന്ന് അവാര്‍ഡ് നിര്‍ണയസമിതി ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2019-06-29-07:31:56.jpg
Keywords: പവ്വ
Content: 10662
Category: 1
Sub Category:
Heading: 17 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയുമായി എറിത്രിയന്‍ സമൂഹം
Content: അസ്മാര: 'ആഫ്രിക്കയിലെ ഉത്തരകൊറിയ' എന്നറിയപ്പെടുന്ന എറിത്രിയയിലെ ഏകാധിപത്യ ഭരണകൂടം ഇരുപതിലധികം ക്രിസ്ത്യന്‍ ആശുപത്രികള്‍ അന്യായമായി പിടിച്ചെടുത്ത നടപടിയില്‍ ഉപവാസ പ്രാര്‍ത്ഥനയുമായി എറിത്രിയന്‍ സമൂഹം. ഭരണകൂടത്തിനായി 17 ദിവസം നീളുന്ന ഉപവാസ-പ്രാര്‍ത്ഥനക്കാണ് എറിത്രിയന്‍ കത്തോലിക്കാ സഭാതലവന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ജൂണ്‍ 22-നാണ് അസ്മാരയിലെ മെത്രാപ്പോലീത്തയായ അബൂനെ മെന്‍ഗെസ്റ്റീബ് ടെസ്ഫാമറിയം ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. രാജ്യത്തെ ദേവാലയങ്ങളിലും ആശ്രമങ്ങളിലും ഇക്കഴിഞ്ഞ 25ന് തന്നെ ഉപവാസ പ്രാര്‍ത്ഥന ആരംഭിച്ചു. ജൂലൈ 12നാണ് ഉപവാസ പ്രാര്‍ത്ഥന അവസാനിക്കുക. കത്തോലിക്കാ ആശുപത്രികള്‍ പിടിച്ചെടുത്ത് ദേശീയവല്‍ക്കരിക്കുവാനുള്ള സര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിച്ച മെത്രാപ്പോലീത്ത, കര്‍ത്താവിനു മാത്രമേ നമ്മേ ആശ്വസിപ്പിക്കുവാനും, നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും കഴിയുകയുള്ളൂവെന്നും ഓര്‍മ്മിപ്പിച്ചു. 1993 മുതല്‍ എറിത്രിയ ഭരിക്കുന്ന പ്രസിഡന്റ് ഇസയാസ് അഫ്വെര്‍ക്കിയുടെ ഭരണകൂടത്തെ കത്തോലിക്ക സഭ വിമര്‍ശിച്ചതിനോടുള്ള പ്രതികാര നടപടിയാണ് അടച്ചുപൂട്ടലെന്നു മെത്രാപ്പോലീത്ത കുറിച്ചു. എറിത്രിയക്കാര്‍ക്കു സാമൂഹ്യ നീതി ഉറപ്പുവരുത്തിക്കൊണ്ടുള്ള ദേശീയ അനുരഞ്ജനം ആവശ്യപ്പെട്ടുകൊണ്ടുള്ള അജപാലക കത്തും ഏപ്രില്‍ മാസത്തില്‍ സഭ പുറത്തുവിട്ടിരുന്നു. ഈ മാസം ആദ്യത്തിലാണ് എറിത്രിയന്‍ കേന്ദ്ര സര്‍ക്കാര്‍ 22 കത്തോലിക്കാ ആശുപത്രികള്‍ പിടിച്ചെടുത്ത് സര്‍ക്കാരിന്റെ കീഴിലാക്കുവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവ് അനുസരിക്കുവാന്‍ വിസമ്മതിച്ചിരിന്നു. പിന്നീട് സൈന്യത്തെ ഉപയോഗിച്ച് ആശുപത്രിയിലെ രോഗികളെ ഒഴിവാക്കി ആശുപത്രികള്‍ അടച്ചു പൂട്ടുകയാണ് ഉണ്ടായത്. ഇതിനുമുന്‍പ് പ്രാര്‍ത്ഥിച്ചുവെന്ന കുറ്റത്തിനു നിരവധി ക്രിസ്ത്യന്‍ സ്ത്രീകളെ ജയിലിലിട്ട ചരിത്രം എറിത്രിയക്കുണ്ട്.
Image: /content_image/News/News-2019-06-29-08:23:37.jpg
Keywords: എറിത്രിയ
Content: 10663
Category: 14
Sub Category:
Heading: ബൈബിള്‍ രാജാക്കന്മാരുടെ ശവകുടീരം വീണ്ടും തുറന്നു
Content: ജെറുസലേം: ജെറുസലേമിന്റെ ഹൃദയഭാഗത്ത് പുരാതനനഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന രണ്ടായിരം വര്‍ഷം പഴക്കമുള്ള “രാജാക്കന്‍മാരുടെ ശവകുടീരം” (ദി ടോംബ് ഓഫ് കിംഗ്സ്) എന്നറിയപ്പെടുന്ന കല്ലറ സമുച്ചയം വീണ്ടും തുറന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കുളില്‍ ഇതാദ്യമായാണ് പൊതുപ്രദര്‍ശനത്തിന് കല്ലറ തുറന്നുകൊടുക്കുന്നത്. ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്ന രാജാക്കന്മാരായ ദാവീദിനേയും, സോളമനേയും അടക്കം ചെയ്തിരിക്കുന്ന സ്ഥലമാണെന്നാണ് ഉദ്ഘനനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പുരാവസ്തു ഗവേഷകനായ ഫെലീസിയന്‍ ഡെ സോള്‍സി പറയുന്നത്. എന്നാല്‍ ഹെലേന രാജ്ഞിയുടെ രാജവംശത്തില്‍ പെട്ടവരുടെ കല്ലറകളാണെന്ന ഭിന്ന അഭിപ്രായം മറ്റ് പുരാവസ്തുഗവേഷകര്‍ ഉന്നയിക്കുന്നുണ്ട്. കല്ലറ സ്ഥിതി ചെയ്യുന്നത് ഇസ്രായേലിലാണെങ്കിലും ഫ്രഞ്ച് കോണ്‍സുലേറ്റിനാണ് നിയന്ത്രണം. സ്ഥലത്തിന്റെ ചരിത്രപരമായ പ്രാധാന്യം കാരണം തങ്ങളുടെ പൂര്‍വ്വപിതാക്കന്‍മാരെ അടക്കം ചെയ്തിരിക്കുന്ന വിശുദ്ധസ്ഥലമായിട്ടാണ് യഹൂദര്‍ സ്ഥലത്തെ കണ്ടുവരുന്നത്. അതിനാല്‍ തന്നെ ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇസ്രായേലും ഫ്രാന്‍സും തമ്മില്‍ തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. തങ്ങളെ ഇവിടെ പ്രാര്‍ത്ഥിക്കുവാന്‍ അനുവദിക്കണം എന്നാണ് യഹൂദരുടെ ആവശ്യം. 2010-ലാണ് പുരാവസ്തുപരമായി വളരെയേറെ പ്രാധാന്യമുള്ള ശവകുടീര സമുച്ചയം അറ്റകുറ്റപ്പണികളെ തുടര്‍ന്ന്‍ അടച്ചത്. റോമന്‍ കാലഘട്ടത്തിലെ വിശാലമായ ഈ ശവകുടീര സമുച്ചയം മേഖലയിലെ ഏറ്റവും വലിയ ശവകുടീര സമുച്ചയമാണ്. തീര്‍ത്ഥാടകര്‍ക്കായി ചൊവ്വയും, വ്യാഴവും രാവിലെ തുറക്കുമെന്നാണ് കോണ്‍സുലേറ്റിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. 45 മിനിട്ട് നേരത്തേക്ക് 15 പേര്‍ക്ക് മാത്രമാണ് പ്രവേശനം.
Image: /content_image/News/News-2019-06-29-11:22:27.jpg
Keywords: ഇസ്രായേ
Content: 10664
Category: 1
Sub Category:
Heading: കൊറിയയിലെ 'സമാധാന ബലിയിൽ' പങ്കെടുത്തത് ഇരുപതിനായിരത്തിൽ പരം വിശ്വാസികള്‍
Content: സിയോള്‍: കൊറിയൻ യുദ്ധം ആരംഭിച്ചതിന്റെ 69ാം വാർഷിക ദിനത്തിൽ ദക്ഷിണ കൊറിയയിൽ നടന്ന 'സമാധാന ദിവ്യബലിയിൽ' പങ്കെടുത്തത് ഇരുപതിനായിരത്തിൽ പരം വിശ്വാസികള്‍. കൊറിയൻ ജനതയുടെ ഐക്യത്തിനായുള്ള കൊറിയൻ മെത്രാൻ സമിതിയുടെ തന്നെ കമ്മിറ്റിയാണ് വിശുദ്ധ കുർബാന സംഘടിപ്പിച്ചത്. യുദ്ധ സ്മാരകങ്ങൾ നിലനിൽക്കുന്ന ദക്ഷിണകൊറിയയിലെ പജു നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇമ്ജിൻഗക്ക് പാർക്കില്‍ നടന്ന ദിവ്യബലി അര്‍പ്പണത്തിന് സിയൂൾ കർദ്ദിനാളും ഉത്തരകൊറിയയുടെ തലസ്ഥാനത്തിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതലയും വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂ യിയോം സൊ ജങ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെ കത്തോലിക്ക സഭ മുഴുവനും കൊറിയയുടെ വേദനാജനകമായ ചരിത്രത്തിൽ സമാധാനത്തിന്റെ വിത്തുകൾ പാകാനായി പ്രാർത്ഥിക്കുകയാണെന്ന് കർദ്ദിനാൾ ആൻഡ്രൂ വിശുദ്ധ കുര്‍ബാന മധ്യേയുള്ള സന്ദേശത്തില്‍ പറഞ്ഞു. "ബ്ലസ്ഡ് ആർ ദി പീസ് മേക്കേഴ്സ്" എന്ന് പേരിട്ടിരുന്ന വിശുദ്ധ കുർബാനക്കിടയിൽ യുദ്ധത്തിൽ നിന്നും സംഘടനങ്ങളിൽ നിന്നും പിന്മാറി സമാധാനത്തിനുള്ള ആഹ്വാനവുമായി കുറിപ്പ് ഇറക്കി. ഇരു കൊറിയകളും തമ്മിലുളള ചർച്ചകൾ മുന്നോട്ടുപോകണമെന്നും വിശ്വാസികൾ അതിനെ പിന്തുണക്കണമെന്നും ഐക്യത്തിനായുള്ള കൊറിയൻ മെത്രാൻ സമിതിയുടെ കമ്മിറ്റി അധ്യക്ഷൻ പീറ്റർ ലീ കത്തിലൂടെ ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-06-29-12:04:09.jpg
Keywords: കൊറിയ