Contents
Displaying 10321-10330 of 25166 results.
Content:
10635
Category: 1
Sub Category:
Heading: കത്തോലിക്ക സഭ മതസ്വാതന്ത്ര്യവാരത്തിന് അമേരിക്കയില്‍ ആരംഭം
Content: കാലിഫോര്‍ണിയ: ദേശീയ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മതസ്വാതന്ത്ര്യവാരത്തിന് അമേരിക്കയില്‍ ആരംഭം. ജൂണ്‍ 22നു ആരംഭിച്ച മതസ്വാതന്ത്ര്യവാരാചരണം 29 ശനിയാഴ്ചയാണ് സമാപിക്കുക. “പ്രത്യാശയില്‍ ശക്തി” എന്നതാണ് ഇക്കൊല്ലത്തെ വിചിന്തന പ്രമേയം. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ അല്‍മായ പ്രേഷിതത്വത്തെ സംബന്ധിച്ച 'അപ്പോസ്തോലിക്കാം ആക്ത്വസിത്താത്തെം' എന്ന രേഖയിലെ “വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരങ്ങളാണെന്നു കരുതിക്കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളില്‍ പ്രത്യാശയില്‍ ശക്തി കണ്ടെത്തുന്നു” എന്ന വാചകത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ് പ്രമേയം. അടുത്തിടെ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന ബില്‍ കാലിഫോര്‍ണിയ സെനറ്റ് പാസാക്കിയ സാഹചര്യത്തില്‍ അതിനെതിരെയുള്ള പ്രതിഷേധത്തിന്റെ സമയമായി കൂടിയാണ് ഇത്തവണത്തെ മതസ്വാതന്ത്ര്യവാരത്തെ ഏവരും നോക്കികാണുന്നത്. അതീവ സഹനങ്ങളിലൂടെ കടന്നുപോകുന്ന മധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവരെ സ്മരിച്ചായിരിന്നു ഇന്നലെ രാജ്യമെമ്പാടുമുള്ള അനുസ്മരണം. വരും ദിവസങ്ങളില്‍ നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടിയും റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയും പ്രത്യേക അനുസ്മരണം നടക്കും. 2012-ലാണ് മതസ്വാതന്ത്ര്യവാരത്തിന് അമേരിക്കയില്‍ ആരംഭം കുറിച്ചത്.
Image: /content_image/News/News-2019-06-24-03:02:54.jpg
Keywords: മതസ്വാ

10636
Category: 13
Sub Category:
Heading: കുഞ്ഞ് പുരോഹിതര്‍ ഇവിടെയുമുണ്ട്: ബാലികയുടെ വീഡിയോ വൈറല്‍
Content: കൊച്ചി: കുഞ്ഞ് പുരോഹിതരുടെ ബലിയര്‍പ്പണ അനുകരണത്തിന്റെ നിരവധി വീഡിയോകള്‍ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇവ എല്ലാം തന്നെ വിദേശ രാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ ആയിരിന്നെങ്കില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ബാലികയുടെ വീഡിയോയാണ്. പുരോഹിതന്റെ കാപ്പയെന്ന പോലെ വസ്ത്രം ധരിച്ചു കര്‍ത്താവ് പഠിപ്പിച്ച 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥന ചൊല്ലുന്ന കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FAddictedjesuschrist%2Fvideos%2F2353697344673935%2F&show_text=0&width=261" width="261" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> നാല് വയസ്സു തോന്നിക്കുന്ന കുഞ്ഞിന്റെ പേരോ സ്ഥലമോ സംബന്ധിച്ചു വിവരങ്ങള്‍ ഒന്നുമറിയില്ലെങ്കിലും വാട്സാപ്പിലും ടിക്ക്ടോക്കിലുമായി നൂറുകണക്കിന് ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്. നിഷ്കളങ്കതയോടെയുള്ള കുഞ്ഞിന്റെ പ്രാര്‍ത്ഥന ദൈവത്തിന് സ്വീകാര്യമാകുമെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.
Image: /content_image/News/News-2019-06-24-11:02:07.jpg
Keywords: വൈറ

10637
Category: 14
Sub Category:
Heading: അബ്രഹാം ലിങ്കന്റെ ബൈബിള്‍ 150 വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്യ പ്രദര്‍ശനത്തിന്
Content: വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കന്റേതായി സൂക്ഷിച്ചിരിന്ന ബൈബിള്‍ നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്യപ്രദര്‍ശനത്തിന്. 5 ബൈബിളുകള്‍ സ്വന്തമായുണ്ടായിരുന്ന ലിങ്കന് അദ്ദേഹം കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പത്തെ വര്‍ഷം 1864-ലാണ് ആറാമത്തെ ബൈബിള്‍ സമ്മാനമായി ലഭിക്കുന്നത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ മുറിവേറ്റ സൈനികര്‍ക്ക് വേണ്ടിയുള്ള ധനസമാഹരണാര്‍ത്ഥം ഫിലാഡെല്‍ഫിയായില്‍ സൈനികരെ ശുശ്രൂഷിക്കുന്ന ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ ലിങ്കന് സമ്മാനിച്ചതാണ് ഈ ബൈബിള്‍. “അമേരിക്കന്‍ പ്രസിഡന്‍റിന് ദി ലേഡീസ് ഓഫ് ദി സിറ്റിസന്‍സ് വോളണ്ടീര്‍ ഹോസ്പിറ്റല്‍ ഫിലാഡല്‍ഫിയ സമ്മാനിക്കുന്നത്” എന്നാണ് ഈ ബൈബിളിന്റെ പുറം ചട്ടയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. വിശ്വാസം, പ്രതീക്ഷ, കാരുണ്യം എന്നീ വാക്കുകളും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ എക്കാലത്തേയും മഹാനായ പ്രസിഡന്റിന്റെ ശക്തമായ ദൈവവിശ്വാസം വെളിപ്പെടുത്തുന്നതാണ് പുതിയ ബൈബിളിന്റെ കണ്ടെത്തലെന്ന് ലിങ്കന്‍ മ്യൂസിയത്തിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FLincoln.Museum%2Fposts%2F10157091971276469&width=500" width="500" height="714" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> ലിങ്കന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വിധവയായ ഭാര്യ മേരി ടോഡ് ലിങ്കന്‍, ഈ ബൈബിള്‍ തന്റെ കുടുംബസുഹൃത്തും, അയല്‍ക്കാരനും ബാപ്റ്റിസ്റ്റ് മിനിസ്റ്ററുമായ റവ. നോയെസ് മൈനറിന് സമ്മാനമായി നല്‍കുകയാണുണ്ടായത്. ഇതുവരെ ഈ ബൈബിള്‍ രഹസ്യമായി സൂക്ഷിച്ച മൈനര്‍ കുടുംബം ഈ അടുത്തകാലത്താണ് ഇത് എബ്രഹാം ലിങ്കന്‍ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി മ്യൂസിയത്തിനു സമ്മാനമായി നല്‍കുവാന്‍ തീരുമാനിച്ചത്. ദൈവപുത്രന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുള്ള ജെറുസലേം സന്ദര്‍ശിക്കുവാന്‍ ലിങ്കന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രഥമ വനിത തന്നോട് പറഞ്ഞിട്ടുള്ളതായി മൈനര്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. എബ്രഹാം ലിങ്കന്റെ ദൈവവിശ്വാസത്തെപ്പറ്റി പല വാദങ്ങളും നിലവിലുണ്ടായിരുന്നു. യുവത്വത്തില്‍ അദ്ദേഹമൊരു നിരീശ്വരവാദിയായിരുന്നെന്നും, സുവിശേഷങ്ങളിലെ സത്യത്തെ ലിങ്കന്‍ ചോദ്യം ചെയ്യുക പോലുമുണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ 1862-ന് ശേഷം തന്റെ മകന്റെ മരണം ഉള്‍പ്പെടെയുള്ള ചില ദൗര്‍ഭാഗ്യ സംഭവങ്ങളെ തുടര്‍ന്നാണ് ലിങ്കന്‍ ദൈവവിശ്വാസിയായി മാറുന്നത്. “എനിക്ക് മറ്റെങ്ങും പോകുവാനില്ല എന്ന ബോധ്യം എന്നെ ദൈവത്തിന്റെ മുന്നില്‍ മുട്ടിന്മേല്‍ എത്തിച്ചിരിക്കുന്നു” എന്നാണ് ഇതേക്കുറിച്ച് ലിങ്കന്‍ തന്റെ സുഹൃത്തിന് എഴുതിയത്. തന്റെ പ്രസംഗങ്ങളില്‍ ബൈബിള്‍ പരാമര്‍ശങ്ങള്‍ ഉദ്ധരിക്കുന്നതു ലിങ്കന്‍റെ പതിവായിരിന്നു. ദൈവം മനുഷ്യന് നല്‍കിയിട്ടുള്ളതില്‍ ഏറ്റവും മഹത്തായ സമ്മാനമാണ് ബൈബിളെന്നും ലിങ്കന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് ട്രംപ്, സത്യപ്രതിജ്ഞക്കായി ലിങ്കന്‍ ഉപയോഗിച്ചിരുന്ന ബൈബിള്‍ ഉപയോഗിച്ചിരിന്നു.
Image: /content_image/News/News-2019-06-24-12:35:31.jpg
Keywords: ബൈബി

10638
Category: 18
Sub Category:
Heading: സമര്‍പ്പിത വഴിയില്‍ പിച്ച്ഡിയുടെ തിളക്കവുമായി സന്യാസിനി സഹോദരങ്ങള്‍
Content: കൊച്ചി: സമര്‍പ്പിത ശുശ്രൂഷയുടെ വഴിയില്‍ പിച്ച്ഡി നേട്ടത്തിന്റെ തിളക്കവുമായി സന്യാസിനി സഹോദരങ്ങള്‍ ശ്രദ്ധ നേടുന്നു. കറുകുറ്റി കല്ലറ ചുള്ളി വീട്ടില്‍ പരേതനായ കെ.പി. കുഞ്ഞുവറീതിന്റെയും നെയ്തി വര്‍ഗീസിന്റെയും മക്കളും സിഎംസി സന്യാസിനി സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രോവിന്‍സ് അംഗങ്ങളുമായ സിസ്റ്റര്‍ പ്രസാദയും സഹോദരി സിസ്റ്റര്‍ ജീസ ഗ്രേസുമാണു വ്യത്യസ്ത വിഷയങ്ങളില്‍ അടുത്തടുത്ത ദിവസങ്ങളില്‍ ഡോക്ടറേറ്റ് നേടിയത്. ചെന്നൈയിലെ സവീത യൂണിവേഴ്‌സിറ്റിയില്‍ നിന്നു ജീറിയാട്രിക് മെഡിസിന്‍ രംഗത്തെ ഗവേഷണപഠനത്തിനാണു സിസ്റ്റര്‍ പ്രസാദ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. വയോജനമന്ദിരങ്ങളിലെ അന്തേവാസികളുടെ വിവിധ പ്രശ്‌നങ്ങളും തെറാപ്പി ചികിത്സകളിലൂടെ അവയ്ക്കുള്ള പരിഹാരവും ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടിയിരിന്നു. വയോധികരെ പാര്‍പ്പിക്കുന്ന കരിയാടിലെ മരിയന്‍ ഹോസ്പീസില്‍ ശുശ്രൂഷ ചെയ്തിരിന്നതിനാല്‍ തനിക്ക് അവിടുത്തെ അനുഭവങ്ങളും അറിവുകളും ഗവേഷണ പഠനത്തില്‍ സഹായകമായെന്നു നിലവില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ വകുപ്പുമേധാവി കൂടിയായ സിസ്റ്റര്‍ പ്രസാദ പറയുന്നു. കോയന്പത്തൂര്‍ അവിനാശിലിംഗം യൂണിവേഴ്‌സിറ്റിയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ ശാസ്ത്രപഠനത്തില്‍ മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചു നടത്തിയ ഗവേഷണത്തിനാണ് സിസ്റ്റര്‍ ജീസ ഗ്രേസ് പിഎച്ച്‌ഡി നേടിയത്. നിലവില്‍ അങ്കമാലി സ്‌നേഹസദന്‍ കോളജ് ഓഫ് സ്‌പെഷല്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പലാണു സിസ്റ്റര്‍ ജീസ ഗ്രേസ്. സമര്‍പ്പിത ജീവിതത്തിനിടയില്‍ ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിച്ചതിലും വിജയകരമായി പൂര്‍ത്തിയാക്കാനായതിലും അഭിമാനമുണ്ടെന്നു സിസ്റ്റര്‍ പ്രസാദയും സിസ്റ്റര്‍ ജീസയും പറഞ്ഞു.
Image: /content_image/News/News-2019-06-25-05:29:17.jpg
Keywords: സന്യാസ, സമര്‍പ്പി

10639
Category: 11
Sub Category:
Heading: 2022 ലോക യുവജന സംഗമത്തിന്റെ പ്രമേയം മാർപാപ്പ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍/ ലിസ്ബണ്‍: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ പ്രമേയം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. "മറിയം എഴുന്നേറ്റു തിടുക്കത്തിൽ പുറപ്പെട്ടു" എന്ന അര്‍ത്ഥമുള്ള "മേരി എറോസ് ആൻഡ് വെന്‍റ് വിത്ത് ഹേസ്റ്റ്" എന്നതാണ് 2022 യുവജന സംഗമത്തിന്റെ തീം. ശനിയാഴ്ച അന്താരാഷ്ട്ര യുവജന ഫോറത്തിന്റെ സമാപനത്തിലാണ് പാപ്പ സുപ്രധാന പ്രഖ്യാപനം നടത്തിയത്. താൻ ഒരുക്കിയ പാത പിന്തുടരാനായുള്ള ദൈവത്തിന്റെ സ്വരത്തിന് ചെവി നല്‍കണമെന്ന്‍ പാപ്പ ഓർമിപ്പിച്ചു. മറിയത്തെ പോലെ, മറിയവുമായുള്ള ഐക്യത്തിൽ ദൈനംദിന ജീവിതം മറ്റുള്ളവരിലേക്ക് ആനന്ദവും, സ്നേഹവും ചൊരിയട്ടെയെന്നും അന്താരാഷ്ട്ര യുവജന ഫോറത്തിൽ പങ്കെടുക്കാനെത്തിയ യുവജന പ്രതിനിധികളോടായി പാപ്പ പറഞ്ഞു. ലോകത്തിന്റെ അന്ധകാരത്തിലേക്ക് ക്രിസ്തുവിന്റെ പ്രകാശം കൊണ്ടുവരാനായി വിളിക്കപ്പെട്ടിരിക്കുന്നവരാണ് യുവജനങ്ങളെന്നു പാപ്പ ഓർമ്മിപ്പിച്ചു. എത്ര കൂടുതലായി ആളുകളിലേക്ക് നാം ക്രിസ്തുവിനെ പകർന്നുനൽകുന്നവോ, അത്രയും കൂടുതലായി നമുക്ക് ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കാൻ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. 2018ൽ നടന്ന ബിഷപ്പുമാരുടെ സിനഡിൽ എടുത്ത തീരുമാനങ്ങൾ എങ്ങനെ നടപ്പിലാക്കാമെന്ന വിഷയത്തെ പറ്റി ചർച്ച ചെയ്യാനാണ് അല്‍മായർക്കും, കുടുംബങ്ങൾക്കും, ജീവനുമായുള്ള വത്തിക്കാൻ തിരുസംഘം ജൂൺ 19 മുതൽ 22 വരെ നീണ്ടുനിന്ന അന്താരാഷ്ട്ര യുവജന ഫോറം സംഘടിപ്പിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷം യുവജനസംഗമത്തിന് വേദിയാകുന്ന ലിസ്ബൺ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയിൽ നിന്നും 75 മൈലുകൾ മാത്രം അകലെയാണ്.
Image: /content_image/News/News-2019-06-25-06:04:21.jpg
Keywords: യുവജന

10640
Category: 18
Sub Category:
Heading: തീരദേശ ജനതക്ക് വേണ്ടി സ്വരമുയര്‍ത്തി കെആര്‍എല്‍സിസി യോഗം
Content: കൊച്ചി: കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന തീരപ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുള്ള താത്കാലിക നടപടികള്‍ കാര്യക്ഷമതയോടും ജാഗ്രതയോടുംകൂടി നടപ്പാക്കണമെന്ന് കെആര്‍എല്‍സിസി വിളിച്ചു ചേര്‍ത്ത സമുദായനേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. കേന്ദ്ര ഭൗമ ശാസ്ത്രമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍സിസിആര്‍) 2018 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ 44 ശതമാനം തീരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. കടലും തീരവും വന്‍കിട പദ്ധതികള്‍ക്കായി ഉപയോഗിക്കുന്‌പോള്‍ തീരജനതയ്ക്ക് വലിയ ആഘാതങ്ങളാണ് നേരിടേണ്ടിവരുന്നത്. എന്നാല്‍ ഈ ആഘാതങ്ങളും അതുവഴി ഉണ്ടാകുന്ന ദുരിതങ്ങളും ഒഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശാസ്ത്രീയമായ പഠനങ്ങളും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടന്നിട്ടില്ല. തിരുവനന്തപുരത്ത് വലിയതുറ, കൊച്ചുവേളി, കൊല്ലത്തെ ഇരവിപുരം, ആലപ്പാട്ട്, ആലപ്പുഴയിലെ ഒറ്റമശേരി, എറണാകുളം ജില്ലയിലെ ചെല്ലാനം, എടവനക്കാട്, തൃശൂര്‍ ജില്ലയിലെ പെരിയാട് എന്നിവിടങ്ങളില്‍ കനത്ത കടലാക്രമണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓരോ പ്രദേശത്തും വ്യത്യസ്തമായ രീതിയില്‍ കടലാക്രമണം ചെറുക്കേണ്ടതുണ്ട്. അതുകൊണ്ട് അടിയന്തരമായി സംസ്ഥാനസര്‍ക്കാര്‍ ഈ പ്രദേശങ്ങളിലെ പ്രത്യേകതകള്‍ക്കനുസരിച്ച് തീരസംരക്ഷണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണം. രൂക്ഷമായ കടല്‍ക്ഷോഭത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി ശാസ്ത്രീയ പ്രതിരോധമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി ഒരു പഠനസംഘത്തെ നിയോഗിക്കണം. കടലാക്രമണ പ്രതിരോധസംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും ഫണ്ട് ലഭ്യമാക്കി ഫലപ്രദവും സമയബന്ധിതവുമായി പ്രവര്‍ത്തിക്കുന്നതിന് ഭരണപരവും സാന്പത്തികപരവുമായ അധികാരങ്ങളുള്ള പ്രത്യേക സംവിധാനത്തിനായി ഗവണ്‍മെന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണം. കടലാക്രമണത്തെത്തുടര്‍ന്ന് ജനങ്ങള്‍ നടത്തിയ സമരങ്ങളില്‍ പോലീസ് എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണം. സംസ്ഥാനബജറ്റില്‍ തീരസംരക്ഷണത്തിനായി 500 കോടി രൂപയെങ്കിലും നീക്കി വയ്ക്കണമെന്നു സമുദായനേതാക്കളുടെ അടിയന്തരയോഗം സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ഷാജി ജോര്‍ജ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറന്പില്‍, ജോസഫ് ജൂഡ്, ഷെറി ജെ. തോമസ്, ഫാ. ജെയ്‌സണ്‍ വടശേരി, ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍, ജെക്കോബി, ജസ്റ്റിന്‍ കരിപ്പാട്ട്, ബിജു ജോസി, റോയ് ഡിക്കൂഞ്ഞ, രാജു ഈരേശേരില്‍, പൈലി ആലുങ്കല്‍, ബാബു കാളിപ്പറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-06-25-08:05:10.jpg
Keywords: കടല്‍, തീര

10641
Category: 1
Sub Category:
Heading: ഫാ. മൈക്കിള്‍ ലോസിനു പോളിഷ് ജനതയുടെ യാത്രാമൊഴി
Content: വാഴ്സോ: മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയില്‍ ഡീക്കന്‍- വൈദിക പട്ടം ഒരുമിച്ച് സ്വീകരിച്ച് ഒടുവില്‍ നിത്യതയിലേക്ക് യാത്രയായ ഫാ. മൈക്കിള്‍ ലോസിന് പോളണ്ട് എന്നെന്നേക്കുമായി വിട ചൊല്ലി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാളിസിലെ ഗോഡ്സ് പ്രോവിഡന്‍സ് ഇടവക ദേവാലയത്തില്‍വെച്ചു നടന്ന മൃതസംസ്കാര ശുശ്രൂഷയില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരുമാണ് അന്തിമ ഉപചാരമര്‍പ്പിക്കുവാന്‍ എത്തിയത്. കാളിസിലെ സെന്റ് സാന്താ കത്തീഡ്രല്‍ വികാരി മോണ്‍സിഞ്ഞോര്‍ ആഡം മോഡ്ലിന്‍സ്കി വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കിയത്. ഫാ. മൈക്കിളിന്റെ സഭയായ സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സഭാംഗങ്ങളുടെ ഒരു വന്‍ നിരതന്നെ ദേവാലയത്തില്‍ എത്തിയിരിന്നു. പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായ റവ. ഡോ. ക്രിസ്റ്റോഫ് ദേവാലയത്തില്‍ ഉണ്ടായിരിന്നു. സഭയുടെ പ്രാദേശിക സമൂഹത്തില്‍പ്പെട്ട ഫാ. കാസിമിയേഴ്സ് ബാരനോവ്സ്കി വിടപറയല്‍ സന്ദേശം നല്‍കി. പിറ്റേന്ന് ശനിയാഴ്ച ഫാ. മൈക്കിള്‍ ലോസിന്റെ ജന്മദേശമായ ഡാബ്രോവ്കി ബ്രെന്‍സ്കിച്ച് ഇടവകയില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കും ഇതര ശുശ്രൂഷകള്‍ക്കും ടാര്‍നോ രൂപതയുടെ സഹായ മെത്രാനായ ലെസെക് ലെസ്കീവിക്സ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. മൈക്കിള്‍ ലോസിന്റെ ബന്ധുമിത്രാദികള്‍, പുരോഹിതര്‍, സന്യസ്ഥര്‍ എന്നിവരെക്കൂടാതെ നിരവധി വിശ്വാസികളും കുര്‍ബാനയില്‍ പങ്കെടുത്തു. പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രേജ് ഡൂഡെയുടെ പ്രത്യേക പ്രതിനിധിയായി മന്ത്രിസഭാ കാര്യാലയത്തിന്റെ ഡയറക്ടറായ മീസ്കോ പാവ്ലാക്കും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഫാ. മൈക്കിളിന്റെ ദൈവവിളിയുടെ ചരിത്രം നമ്മെ സംബന്ധിച്ചിടത്തോളം ദൈവസേവനത്തിന് വേണ്ടിയുള്ള ആഗ്രഹത്തിന്റേയും പ്രാര്‍ത്ഥനയുടേയും ഒരു സാക്ഷ്യമാണെന്ന്‍ കോണ്‍ഗ്രിഗേഷന്‍റെ പ്രാദേശിക സുപ്പീരിയര്‍ പറഞ്ഞു. സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ് ജനറല്‍ കൗണ്‍സിലറായ ഫാ. ഫെര്‍ണാണ്ടോയും ഫാ. മൈക്കിളിനെ അനുസ്മരിച്ച് സന്ദേശം നല്‍കി. “യേശുവിന്റെ സ്നേഹത്തില്‍ നിന്നും എന്നെ വേര്‍പിരിക്കുവാന്‍ യാതൊന്നിനും സാധ്യമല്ല” എന്ന വചനത്തിന്റെ നേര്‍സാക്ഷ്യമാണ് ഫാ. മൈക്കിള്‍ എന്ന്‍ അദ്ദേഹം പറഞ്ഞു. ആശുപത്രിക്കിടക്കയിൽ ടെർമിനൽ കാൻസറിനോട് മല്ലിട്ട് കിടക്കവേ ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക അനുവാദത്തോടുകൂടി ഒരേ ദിവസം ഡീക്കൻ പട്ടവും, പൗരോഹിത്യ പട്ടവും ഒരുമിച്ചു സ്വീകരിച്ച ഫാ. മൈക്കിള്‍ ഇക്കഴിഞ്ഞ പതിനേഴാം തീയതിയാണ് സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് യാത്രയായത്.
Image: /content_image/News/News-2019-06-25-08:57:50.jpg
Keywords: പോളിഷ്, പോളണ്ട

10642
Category: 1
Sub Category:
Heading: ഗവണ്‍മെന്റ് യോഗത്തില്‍ സാത്താന്‍ സ്തുതി: വ്യാപക പ്രതിഷേധം, ഇറങ്ങിപ്പോക്ക്
Content: അലാസ്ക: അമേരിക്കന്‍ സംസ്ഥാനമായ അലാസ്കയിലെ പ്രാദേശിക ഗവണ്‍മെന്റ് യോഗം സാത്താന്‍ സ്തുതികളോടെ ആരംഭിച്ചതിനെതിരെ പ്രതിഷേധവും ഇറങ്ങിപ്പോക്കും. സ്വയംഭരണാധികാരമുള്ള കെനായി ഉപദ്വീപ് മേഖലയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൂടിയ പ്രാദേശിക അസ്സംബ്ലി യോഗത്തിലാണ് സാത്താനിക് ടെമ്പിള്‍ എന്ന സംഘടനയിലെ അംഗമായ ഐറിസ് ഫോണ്ടാന സാത്താന്‍ സ്തുതി നടത്തിയത്. സര്‍ക്കാര്‍ യോഗങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും എന്ത് നാമത്തിലും പ്രാരംഭ പ്രാര്‍ത്ഥന നടത്തുവാനുള്ള കെനായി ഉപദ്വീപ് മേഖലയുടെ നയമാണ് ഗവണ്‍മെന്റ് യോഗത്തില്‍ പരസ്യമായി സാത്താനെ സ്തുതിക്കുവാന്‍ ഫോണ്ടാന അവസരമാക്കി മാറ്റിയത്. എന്നാല്‍ നാല്‍പ്പതോളം അംഗങ്ങളാണ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. “സാത്താനേയും അവന്റെ പ്രവര്‍ത്തനങ്ങളേയും നിരോധിക്കുക”, “യേശുവിനേയും അവന്റെ സ്നേഹത്തേയും അറിയുക” എന്നിങ്ങനെയെഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. മേയറായ ചാര്‍ളി പിയേഴ്സ്, അസ്സംബ്ലി അംഗങ്ങളായ നോം ബ്ലേക്ക്ലി, പോള്‍ ഫിഷര്‍ തുടങ്ങിയവരും നിരവധി ശ്രോതാക്കളും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. സാത്താന്‍ സ്തുതി ഗീതങ്ങള്‍ നടത്തുമെന്ന സൂചനയെ തുടര്‍ന്നു യോഗം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ഡിഫന്‍സ് ഓഫ് ട്രഡീഷന്‍, ഫാമിലി, പ്രോപ്പര്‍ട്ടി എന്ന കത്തോലിക്കാ സംഘടന പരിപാടി റദ്ദാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. പൊതുനന്മക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സാത്താന്റെ പ്രതിനിധിക്ക് എങ്ങനെ അനുവാദം കിട്ടിയെന്നാണ് സംഘടന സമര്‍പ്പിച്ച ഇരുപത്തിആറായിരത്തോളം പേര്‍ ഒപ്പിട്ട പരാതിയില്‍ ചോദിക്കുന്നത്. അമേരിക്കയില്‍ സാത്താന്‍ ആരാധകര്‍ ഇതുപോലെയുള്ള പരസ്യ പ്രകടങ്ങള്‍ക്ക് ഇതിനു മുന്‍പും മുതിര്‍ന്നിട്ടുണ്ട്. നികുതി ഇളവ് ആവശ്യപ്പെട്ടതും, ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസിലെ സ്നേക്കിറ്റിവിറ്റി പ്രദര്‍ശനവും അവയില്‍ ഉള്‍പ്പെടുന്നു. പബ്ലിക് സ്കൂളുകളിലെ ഗുഡ്ന്യൂസ് ക്ലബ്ബുകള്‍ക്ക് ബദലായി മൂന്നു വര്‍ഷം മുന്‍പ് ആഫ്റ്റര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്ബുകള്‍ക്കും സാത്താന്‍ ആരാധകര്‍ ആഹ്വാനം നല്‍കിയിരിന്നു.
Image: /content_image/News/News-2019-06-25-10:30:58.jpg
Keywords: സാത്താ, പിശാ

10643
Category: 1
Sub Category:
Heading: കുടുംബ ബന്ധത്തിന്റെ പവിത്രത നശിപ്പിക്കാനുള്ള നീക്കത്തെ പരാജയപ്പെടുത്തി മെക്സിക്കന്‍ സംസ്ഥാനം
Content: സിനാലോവ: കത്തോലിക്കാ സഭ പാവനമായി കരുതുന്ന വിവാഹബന്ധത്തെ പുനര്‍നിര്‍വചിക്കുവാനുള്ള ഇടതുപക്ഷ കക്ഷികളുടെ നീക്കത്തെ മെക്സിക്കോയുടെ വടക്കന്‍ സംസ്ഥാനമായ സിനാലോവയിലെ നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തി. സിനാലോവ ഫാമിലി കോഡിലെ നാല്‍പ്പതാമത്തെ വകുപ്പില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി അവതരിപ്പിച്ച ബില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ പതിനെട്ടിനെതിരെ ഇരുപതു വോട്ടുകള്‍ക്കാണ് പിന്തള്ളപ്പെട്ടത്. “സ്വതന്ത്രവും, ഉത്തരവാദിത്വ ബോധത്തോടും അറിവോടും തുല്ല്യ അവകാശത്തോടും പൂര്‍ണ്ണമായ കടമകളുമായി പ്രത്യുല്‍പ്പാദനത്തിനുള്ള സാധ്യതയോടെയുള്ള സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം” എന്നാണ് സിനാലോവ ഫാമിലി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 40-ല്‍ പറയുന്നത്. ഇതില്‍ “സ്ത്രീയും പുരുഷനും” തമ്മില്‍ എന്ന് പറയുന്നിടത്ത് “വ്യക്തികള്‍” തമ്മില്‍ എന്നാക്കി മാറ്റണമെന്നായിരുന്നു പിന്തള്ളപ്പെട്ട ബില്ലിലെ നിര്‍ദ്ദേശം. സ്വവര്‍ഗ്ഗാനുരാഗികളായവര്‍ക്ക് കൂടുതല്‍ മേല്‍ക്കോയ്മ കൊണ്ടുവരാനായിരിന്നു മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ നേതാവായിട്ടുള്ള ലെഫ്റ്റിസ്റ്റ് നാഷ്ണല്‍ റിജനറേഷന്‍ മൂവ്മെന്റ് (മൊറേന) പാര്‍ട്ടിയുടെ നീക്കം. എന്നാല്‍ ഇതിനെതിരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റെവല്യൂഷണറി പാര്‍ട്ടി (PRI) അംഗങ്ങളും, ദി നാഷണല്‍ ആക്ഷന്‍ പാര്‍ട്ടി (PAN) അംഗങ്ങളും വോട്ട് രേഖപ്പെടുത്തുകയായിരിന്നു. വിവാഹത്തിന്റെ പവിത്രതക്ക് സിനാലോവ നല്‍കുന്ന പ്രാധാന്യം ശ്രദ്ധേയമാണെന്നു നാഷണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലിയുടെ പ്രസിഡന്റായ റോഡ്രിഗോ ഇവാന്‍ കോര്‍ട്ടെസ് പ്രസ്താവിച്ചു. പിന്തള്ളപ്പെട്ട ബില്‍ നിയമം ആകുമായിരുന്നെങ്കില്‍ നിസ്സഹായരായ കുട്ടികളുടെ അവസ്ഥ എന്താകുമായിരുന്നുവെന്ന്‍ സിനാലോവയിലെ ‘വി ആര്‍ ഫാമിലി മൂവ്മെന്റി’ന്റെ പാബ്ലോ ബെല്‍ട്രാന്‍ ചോദ്യമുയര്‍ത്തി. പരമ്പരാഗത കുടുംബങ്ങളുടെ സംരക്ഷണം, കുടുംബമെന്ന നിര്‍വചനത്തിന്റെ സംരക്ഷണം, പ്രധാനപ്പെട്ട രാഷ്ട്രീയ അജണ്ടയാക്കി കുടുംബത്തെ മാറ്റല്‍ തുടങ്ങിയവയാണ് മെക്സിക്കോയിലെ കുടുംബ ജീവിതം നേരിടുന്ന മൂന്ന്‍ വെല്ലുവിളികളെന്നാണ് പ്രോ ഫാമിലി സംഘടനയായ കോണ്‍പാര്‍ട്ടിസിപ്പേസിയോണിന്റെ മാര്‍ഷ്യല്‍ പാഡില്ല പറഞ്ഞു. അതേസമയം ലെഫ്റ്റിസ്റ്റ് നാഷണല്‍ റിജനറേഷന്‍ മൂവ്മെന്റ് പാര്‍ട്ടിയുടെ നിലപാട് സമൂഹത്തില്‍ ദോഷഫലങ്ങളുണ്ടാമെന്ന് വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടിയിലെ ചിലര്‍ ഇക്കഴിഞ്ഞ ആഴ്ച രാജിവെച്ചിരിന്നു.
Image: /content_image/News/News-2019-06-25-11:31:10.jpg
Keywords: മെക്സി

10644
Category: 18
Sub Category:
Heading: ഡീക്കന്‍ ജെറിനു ജോയ്‌സണിന് വിട
Content: മുംബൈ: യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ ദിനത്തില്‍ അള്‍ത്താരയില്‍ കുഴഞ്ഞുവീണു മരിച്ച ഡീക്കന്‍ ജെറിൻ ജോയ്‌സൺ ചിറ്റിലപ്പിള്ളിക്കു മുംബൈ സമൂഹം വിട നല്‍കി. അന്ധേരി സേക്രട്ട് ഹാർട്ട് ചർച്ചിലുംസാകിനാക്ക മേരി മാതാ പള്ളിയിലും നടന്ന പൊതു ദർശനത്തിനും മൃതസംസ്കാര ചടങ്ങിനും നൂറുകണക്കിനാളുകൾ പങ്കെടുത്തു. കല്യാൺ രൂപതാ ബിഷപ്പ് മാർ തോമസ് ഇലവനാൽ, ഷിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, കാനഡയിലെ മിസിസാഗ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ അരിക്കാട്ട് തുടങ്ങിയവരും സംസ്കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നൽകി. കല്യാണ്‍ രൂപതക്കു വേണ്ടി തിരുപട്ടം സ്വീകരിക്കാനിരിക്കവെയാണ് മലയാളി ഡീക്കന്‍ ജെറിന്റെ ആകസ്മിക വേർപാട്. ഇക്കഴിഞ്ഞ 20നു നെരൂൾ സെന്റ് ലിറ്റിൽ ഫ്ലവർ ദേവാലയത്തില്‍ ദിവ്യകാരുണ്യം സക്രാരിയിലേക്ക് മാറ്റുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഉടനെ അടുത്തുള്ള ടെർണ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം പൂനയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മുംബൈ ഹിന്ദുജ ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു ജെറിൻ. പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിന് ശേഷമാണ് പൗരോഹിത്യം സ്വീകരിക്കാന്‍ വീണ്ടും ഒരുക്കങ്ങള്‍ ആരംഭിച്ചത്.
Image: /content_image/India/India-2019-06-26-05:47:28.jpg
Keywords: ഡീക്ക