Contents
Displaying 10281-10290 of 25166 results.
Content:
10595
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് മാത്രമായി കൂടിക്കാഴ്ച വിളിച്ച്ചേര്‍ത്ത് കാലിഫോര്‍ണിയ സ്റ്റേറ്റ് സെനറ്റര്‍
Content: കാലിഫോര്‍ണിയ: പ്രത്യേക തെരഞ്ഞെടുപ്പിലൂടെ കാലിഫോര്‍ണിയ സ്റ്റേറ്റ് സെനറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ബ്രയാന്‍ ഡാലേ തന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. റെഡ്ഢിങ്ങിലെ ലിറ്റില്‍ കണ്‍ട്രി ചര്‍ച്ചില്‍ നടന്ന ‘ഫെയിത്ത് & വാല്യൂ ടൌണ്‍ഹാള്‍’ കൂടിക്കാഴ്ചയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് മാത്രമായിരുന്നു ക്ഷണം. റെഡ്ഢിങ്ങ് മേയര്‍ ജൂലി വിന്റര്‍ മോഡറേറ്റ് ചെയ്യുന്ന ഫെയിത്ത് & വാല്യൂ ടൌണ്‍ഹാള്‍ കൂടിക്കാഴ്ചയിലേക്ക് പ്രാദേശിക സഭകളിലെ ക്രിസ്ത്യാനികള്‍ക്ക് സ്വാഗതം എന്നാണ് ഫേസ്ബുക്ക് ക്ഷണത്തില്‍ സൂചിപ്പിച്ചത്. രാഷ്ട്രത്തിന്റേയും, സംസ്ഥാനങ്ങളുടേയും പട്ടണങ്ങളുടേയും സംസ്ക്കാര രൂപീകരണത്തില്‍ ക്രിസ്ത്യന്‍ വിശ്വാസ മൂല്യങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഓര്‍മ്മിപ്പിക്കുന്നുണ്ട്. “ഞാനല്ല ഈ മത്സരം വിജയിച്ചിരിക്കുന്നത്. ദൈവമാണ് ഈ മത്സരം ജയിച്ചിരിക്കുന്നത്. ഞാന്‍ സെനറ്റില്‍ ഉണ്ടായിരിക്കരുതെന്നായിരുന്നു ദൈവേഷ്ടമെങ്കില്‍ ഞാന്‍ സെനറ്റില്‍ ഉണ്ടായിരിക്കുമായിരുന്നില്ല”. ഡാലേ കൂടിക്കാഴ്ചയില്‍ നടത്തിയ പ്രസ്താവന ഇതായിരിന്നു. അതേസമയം ക്രൈസ്തവര്‍ക്ക് മാത്രമായിട്ടുള്ള ക്ഷണത്തെ വിവാദമാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ഇതിന് അദ്ദേഹം നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. “ഹല്ലേലൂയ! എന്റെ നടപടികളെ ചോദ്യം ചെയ്യുക എന്നത് അവരുടെ ഭരണഘടനാപരമായ അവകാശമാണ്. അതുപോലെ തന്നെ, വിശ്വാസികളെ ഉള്‍പ്പെടുത്തി ഒരു കൂടിക്കാഴ്ച നടത്തുവാന്‍ എനിക്കും ഭരണഘടനാപരമായ അവകാശമുണ്ട്”. തന്റെ ജില്ലയിലെ മുസ്ലീംങ്ങള്‍ക്ക് മാത്രമായി ഇല്‍ഹാന്‍ ഒമര്‍ കൂടിക്കാഴ്ച സംഘടിപ്പിച്ചതും, ജേര്‍ഡ് ഹുഫ്മാന്‍ നിരീശ്വരവാദികള്‍ക്കായി കൂടിക്കാഴ്ച്ച സംഘടിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങള്‍ക്ക് ആക്ഷന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്.
Image: /content_image/News/News-2019-06-18-08:04:43.jpg
Keywords: അമേരി, യുഎസ്

10596
Category: 1
Sub Category:
Heading: വാഗ്ദാനങ്ങള്‍ ജലരേഖയായി: നോട്രഡാം കത്തീഡ്രലിന് സഹായമേകുന്നത് സാധാരണക്കാര്‍
Content: പാരീസ്: സമീപകാലത്ത് അഗ്നിബാധക്കിരയായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നോട്രഡാം കത്തീഡ്രല്‍ പുതുക്കിപ്പണിയുന്നതിന് മാധ്യമങ്ങളിലൂടെ സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത ഫ്രഞ്ച് ശതകോടീശ്വരന്‍മാരുടെ വാക്കുകള്‍ ജലരേഖകളായി മാറുന്നു. ദേവാലയ പുനര്‍നിര്‍മ്മാണത്തിന് വന്‍ സംഭാവനകള്‍ വാഗ്ദാനം ചെയ്ത പ്രമുഖ കോടീശ്വരന്മാരില്‍ ആരും തന്നെ യാതൊരുവിധ തുകയോ സംഭാവനയായി നല്‍കിയിട്ടില്ലെന്നാണ് ദേവാലയ അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം ചെറു സംഭാവനകളിലൂടെ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് താങ്ങാകുവാന്‍ സാധരണക്കാര്‍ തയാറാകുന്നു എന്നത് ശ്രദ്ധേയമാണ്. അമേരിക്കയിലെയും ഫ്രാന്‍സിലെയും ചില വ്യക്തികള്‍ ‘നോട്രഡാം ചാരിറ്റബിള്‍ ഫൗണ്ടേഷന്‍’ വഴി നല്‍കുന്ന സംഭാവനകള്‍ ഉപയോഗിച്ചാണ് നിലവില്‍ ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്. നൂറ്റിയന്‍പതോളം തൊഴിലാളികളാണ് ദിവസവും ജോലിയില്‍ വ്യാപൃതരായികൊണ്ടിരിക്കുന്നതെന്ന് നോട്രഡാം സീനിയര്‍ പ്രസ്സ് ഒഫീഷ്യലായ ആന്‍ഡ്രേ ഫിനോട്ട് പറഞ്ഞു. ദേവാലയ പുനരുദ്ധാരണത്തിനുള്ള ആദ്യ സ്വകാര്യ സംഭാവനയായ 36 ലക്ഷം യൂറോ ( 40 ലക്ഷം അമേരിക്കന്‍ ഡോളര്‍) ഈ മാസമാണ് കൈമാറിയതെന്നും, ഫ്രാന്‍സിലെ ഉദാരമതികളായ വ്യക്തികളുടെ ചെറു സംഭാവനകള്‍ ചേര്‍ത്ത തുകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ സംഭാവനകള്‍ വാഗ്ദാനം ചെയ്തവര്‍ ഇതുവരെ ഒരു പൈസപോലും നല്‍കാതെ നിശബ്ദത പാലിക്കുകയാണെന്നും ഫിനോട്ട് കുറ്റപ്പെടുത്തി. ഫ്രാന്‍സിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളും വന്‍ കമ്പനികളും ഏതാണ്ട് 100 കോടി ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗുച്ചി, സെയിന്റ് ലോറന്റ് എന്നീ കമ്പനികളുടെ ഉടമസ്ഥാവകാശമുള്ള കെറിംഗ് കമ്പനിയുടെ മാതൃസ്ഥാപനമായ ആര്‍ട്ടെമീസിന്റെ ഫ്രാങ്കോയിസ് പിനോള്‍ട്ട് 10 കോടി യൂറോയാണ് ദേവാലയം അഗ്നിബാധക്കിരയായതിന് പിന്നാലെ വാഗ്ദാനം ചെയ്തിരുന്നത്. ഫ്രഞ്ച് എനര്‍ജി കമ്പനിയായ ടോട്ടലിന്റെ സി.ഇ.ഒ വൈറ്റ് പാട്രിക്കും ഏതാണ്ട് ഇതിനോടടുത്ത തുക തന്നെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലൂയീസ് വൂയിട്ടന്‍, ഡയര്‍ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയായ LVMH-ന്റെ സി.ഇ.ഒ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട് 200 മില്യണ്‍ യൂറോ സംഭാവനയായി പ്രഖ്യാപിച്ചിരിന്നു. ലൊറീല്‍ ഫോര്‍ച്ചൂണ്‍ ഉടമകളായ ബെറ്റെന്‍കോര്‍ട്ട് ഷൂള്ളര്‍ ഫൗണ്ടേഷനും ഇതേ തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം വാഗ്ദാനങ്ങള്‍ ഉണ്ടായത് അല്ലാതെ സംഭാവന യാതൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫ്രാന്‍സിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനേക്കാള്‍ തങ്ങളുടെ പേരുകള്‍ അനശ്വരമാക്കുക എന്നതാണ് ഇത്തരം വലിയ വാഗ്ദാനങ്ങളുടെ പിന്നിലുള്ള ലക്ഷ്യമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. എല്ലാ ദിവസവും 24 മണിക്കൂറും നീണ്ടുനില്‍ക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കത്തീഡ്രലില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം സംഭാവന നല്‍കുന്ന ഇക്കാര്യത്തില്‍ അമേരിക്കക്കാര്‍ വളരെയേറെ ഉദാരമതികളാണെന്നു ‘ദി ഫ്രണ്ട്സ് ഓഫ് നോട്രഡാം ഡെ പാരീസി'ന്റെ പ്രസിഡന്റ് മൈക്കേല്‍ പിക്കോഡ് പറഞ്ഞു. 5 വര്‍ഷം കൊണ്ട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ നേരത്തെ പ്രസ്താവിച്ചത്. അതേസമയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുന്‍ ആര്‍മി ചീഫ് ജെനറലായിരുന്ന ജീന്‍-ലൂയീസ് ജോര്‍ജ്ജ്ലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
Image: /content_image/News/News-2019-06-18-10:12:44.jpg
Keywords: നോട്രഡാം, കത്തീഡ്ര

10597
Category: 1
Sub Category:
Heading: മാലിയിലെ ക്രൈസ്തവ കൂട്ടക്കൊല നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രസിഡന്‍റും കര്‍ദ്ദിനാളും
Content: വത്തിക്കാന്‍ സിറ്റി/ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഡോഗോണ്‍ വംശജരായ ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ച സൊബാനെ ഡാ ഗ്രാമം സന്ദര്‍ശിച്ച് പ്രസിഡന്റായ ഇബ്രാഹിം ബൗബാക്കാര്‍ കെയിറ്റ. ബമാകോ അതിരൂപതയുടെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ജീന്‍ സെര്‍ബോയുടെ ഒപ്പമാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ജൂണ്‍ 9 രാത്രിയിലാണ് മാലിയെ നടുക്കിയ കൂട്ടക്കൊല നടന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ സൊബാനെ ഡായിലെ 24 കുട്ടികളടക്കം 35 പേരാണ് അക്രമികളാല്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. തീവ്ര ഇസ്ളാമിക നിലപാടുള്ള ഗോത്ര സംഘടനയായ ഫുലാനികളോ പിയൂലുകളോ ആണ് ആക്രമണം നടത്തിയത്. ഇവരില്‍ ആരെന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമില്ല. സന്ദര്‍ശനത്തിനിടക്ക് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മാലി പ്രസിഡന്റ് പ്രസ്താവിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമപരമല്ലാതെ ആയുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നവരുടെ ആയുധങ്ങള്‍ തിരിച്ചുവാങ്ങിക്കുമെന്നും ആയുധങ്ങള്‍ ഹാജരാക്കാത്തവരെ നിയപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നൂറ്റമ്പതോളം പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിനു ശേഷവും പ്രസിഡന്‍റ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയെങ്കിലും നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം ഫുലാനികളും, പിയൂലുകളും കൃഷിക്കാരായ ബംബാര, ഡോഗോണ്‍ എന്നീ ഗോത്രക്കാരെ ആക്രമിക്കുന്നത് പതിവു സംഭവമായി മാറിയിരിക്കുകയാണ്. പ്രദേശത്ത് ഏറെയും ഉള്ളതു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനിടെ അമാഡോ കൗഫായുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക സംഘടനയുടെ ഭീഷണികള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശക്തമായിരിക്കുകയായിരുന്നെന്ന് പ്രാദേശിക നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. വംശീയമായ പകവീട്ടലുകളില്‍ ഈ വര്‍ഷം തന്നെ നൂറുകണക്കിന് പേരാണ് മരണം വരിച്ചത്. ഇതിനിടെ അല്‍ക്വയിദ, ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദി സംഘടനകളുമായി ബന്ധമുള്ള സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ 95%വും ഇസ്ലാം മതസ്ഥരാണ്. കേവലം 2% മാത്രമാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2019-06-18-11:20:21.jpg
Keywords: മാലി

10598
Category: 1
Sub Category:
Heading: എമിരറ്റസ് ബെനഡിക്ട് പാപ്പക്ക് സ്‌ട്രോക്ക്: പ്രചരണം വ്യാജമെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: വിശ്രമം ജീവിതം നയിക്കുന്ന എമിരറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പക്ക് മസ്തിഷ്കാഘാതം ഉണ്ടായെന്ന പ്രചരണം വ്യാജമെന്ന് വത്തിക്കാന്‍. പരിശുദ്ധ സിംഹാസനത്തിന്റെ വക്താവ് അലക്സാണ്ട്ര ജിസോട്ടിയാണ് സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ തള്ളിക്കളഞ്ഞത്. ഇതേ വാർത്ത മാർപാപ്പയുടെ സെക്രട്ടറിയായ ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വിനും നിഷേധിച്ചിട്ടുണ്ട്. പാപ്പയുടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിൽ കുറവുണ്ടായതായും സ്ട്രോക്ക് സംഭവിച്ചുവെന്നും സൂചിപ്പിച്ച് തിങ്കളാഴ്ച രാത്രി മുതല്‍ പ്രചരണമുണ്ടായിരിന്നു. ഇതാണ് വത്തിക്കാന്‍ നിഷേധിച്ചിരിക്കുന്നത്. 2013ൽ മാര്‍പാപ്പ പദവിയിൽനിന്ന് ഒഴിഞ്ഞതിനു ശേഷം വത്തിക്കാന്‍ ഗാര്‍ഡനിലെ മെറ്റര്‍ എക്ലേസിയയില്‍ വിശ്രമ ജീവിതം തുടരുകയാണ് ബെനഡിക്റ്റ് പാപ്പ. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബെനഡിക്ട് പാപ്പയുടെ ജന്മദിനത്തിന്റെ തലേന്നു ഫ്രാന്‍സിസ് പാപ്പ ആശംസ അറിയിക്കാന്‍ ആശ്രമത്തിലെത്തിയിരിന്നു.
Image: /content_image/News/News-2019-06-18-12:45:43.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്

10599
Category: 18
Sub Category:
Heading: കുരിശുമല തകര്‍ക്കാനുള്ള ശ്രമം അപലപനീയമെന്നു പാഞ്ചാലിമേടിലെ തദ്ദേശവാസികള്‍
Content: കാഞ്ഞിരപ്പള്ളി: പൂര്‍വ പിതാക്കന്‍മാരില്‍ നിന്നു കൈവശം ലഭിച്ച പാഞ്ചാലിമേട് മരിയന്‍ കുരിശുമല തകര്‍ക്കാനുള്ള ശ്രമം അപലപനീയമെന്നു തദ്ദേശവാസികള്‍. 1956ല്‍ കുരിശുകള്‍ സ്ഥാപിച്ച് കുരിശുമലയായി പ്രഖ്യാപിച്ചതാണ്. ദുഃഖവെള്ളിയാഴ്ചത്തെ പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്കുശേഷം വിശ്വാസികള്‍ മരിയന്‍ കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്താറുണ്ട്. എതിര്‍വശത്തെ അമ്പലത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഭൂപരിഷ്കരണ നിയമപ്രകാരം സര്‍ക്കാര്‍ പിടിച്ചെടുത്ത് മിച്ച ഭൂമിയാകുന്നതുവരെ കള്ളിവയലില്‍, കരിമ്പനാല്‍ കുടുംബങ്ങളുടെ കൈവശമായിരുന്നു ഈ സ്ഥലം. സര്‍ക്കാര്‍ സ്ഥലം മിച്ചഭൂമിയാക്കിയതിനുശേഷവും നാളിതുവരെ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു. വിശ്വാസ ആചാരങ്ങളെ തകര്‍ക്കാനും മതങ്ങളെ താറടിച്ച് കാണിക്കാനും വേണ്ടിയാണ് ചിലര്‍ ശ്രമിക്കുന്നതെന്ന ആരോപണം പ്രദേശവാസികള്‍ക്ക് ഇടയില്‍ ശക്തമാണ്. തദ്ദേശവാസികളായ ഹിന്ദുക്കളും ക്രൈസ്തവരും ഉള്‍പ്പെടെയുള്ള എല്ലാ സമുദായക്കാരും ഒരുമിച്ചു ജീവിക്കുന്ന കുടിയേറ്റ പ്രദേശത്ത് ഇവിടവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെത്തി നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്നലെ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ഭുവനേശ്വരി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.എസ്. സുനില്‍, കെ.ആര്‍. ചന്ദ്രന്‍, ഡിടിപിസി സെക്രട്ടറി ജയന്‍ പി. വിജയന്‍, പഞ്ചായത്ത് സെക്രട്ടറി ടിജോ തോമസ് എന്നിവര്‍ സംയുക്ത പത്ര സമ്മേളനത്തില്‍ പ്രസ്താവിച്ചിരിന്നു.
Image: /content_image/India/India-2019-06-19-03:37:16.jpg
Keywords: പാഞ്ചാ

10600
Category: 18
Sub Category:
Heading: ലളിതകലാ അക്കാദമി സൂപ്പര്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുന്നത് ധിക്കാരപരം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: കോട്ടയം: സര്‍ക്കാര്‍ നിര്‍ദേശങ്ങളെപ്പോലും അവഗണിച്ചുതള്ളി കേരള ലളിതകലാ അക്കാദമി സൂപ്പര്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുന്നത് ധിക്കാരപരവും ജനാധിപത്യ സംവിധാനത്തിന് അപമാനവുമാണെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. സാംസ്‌കാരിക മന്ത്രി നിയമസഭയില്‍ നടത്തിയ പ്രഖ്യാപനം മറികടന്നുള്ള ലളിതകലാ അക്കാദമിയുടെ തീരുമാനത്തില്‍ ഇനി നിലപാട് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹത്തിനു വിശുദ്ധമായ കുരിശിനെ വിചിത്രമായി ചിത്രീകരിച്ചിട്ട് അവഹേളനമല്ലെന്നു പറഞ്ഞ് ന്യായീകരണം കണ്ടെത്തുന്നവരെ അക്കാദമിയില്‍ നിലനിര്‍ത്തുന്നതു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തുമാകാമെന്നതു ധിക്കാരമാണ്. സമാധാനത്തോടെയുള്ള ക്രൈസ്തവ പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും മുഖവിലയ്‌ക്കെടുത്ത് വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിച്ചും അവാര്‍ഡ് റദ്ദാക്കിയും അടിയന്തര നടപടികളെടുക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2019-06-19-03:45:24.jpg
Keywords: സിബിസിഐ

10601
Category: 18
Sub Category:
Heading: റവ. ഡോ. ജോസ് ചിറേന്മലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
Content: കൊച്ചി: ഇന്നലെ അന്തരിച്ച സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഓര്‍ഡിനറി ട്രൈബ്യൂണലിന്റെ പ്രസിഡന്‍റ് റവ. ഡോ. ജോസ് ചിറേന്മലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. സീറോ മലബാര്‍ സഭയുടെ കൂരിയായില്‍ അഞ്ചു വര്‍ഷം സേവനം ചെയ്ത അദ്ദേഹത്തിന്റെ കാനോനിക വിഷയങ്ങളിലെ വ്യക്തത പ്രശംസനീയമായിരുന്നുവെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷനും വൈദികന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. സഭാനിയമത്തിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് സഭയുടെ വളര്‍ച്ചയ്ക്കും കുടുംബ നവീകരണത്തിനും അല്മായരെ കരുത്തുറ്റവരാക്കാനും സഹായിച്ചുവെന്നു കമ്മീഷന്‍ ചൂണ്ടികാട്ടി. ജനറല്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാബു ജോസ് (പ്രോലൈഫ് അപ്പസ്‌തോലേറ്റ്), റോസിലി പോള്‍ തട്ടില്‍ (മാതൃവേദി), അഡ്വ. ജോസ് വിതയത്തില്‍ (ലൈറ്റി ഫോറം), ഫാ. ജിയോ കടവി (എകെസിസി), ഫാ. ഫിലിപ്പ് വട്ടയത്തില്‍ (കുടുംബ പ്രേഷിതത്വം), ഫാ. ലോറന്‍സ് തൈക്കാട്ടില്‍ (കുടുംബ കൂട്ടായ്മ) തുടങ്ങിയവര്‍ പ്രസംഗിച്ചു. റവ. ഡോ. ചിറമേലിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം 4.30നു സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിച്ചു. ചാപ്പലില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാശൂശ്രൂഷകളില്‍ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, സിഎസ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. ഫ്രാന്‍സിസ് കിളിവള്ളിക്കാട്ട്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കൂരിയ വൈസ് ചാന്‍സലര്‍ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൂരിയയിലെ വൈദികര്‍, സമര്‍പ്പിതര്‍, അല്മായര്‍ എന്നിവരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വിലാപയാത്രയായി മഞ്ഞപ്രയിലുള്ള വസതിയിലേക്കു കൊണ്ടുപോയി. സഭാ കാര്യാലയത്തിലെ വൈദികരും സമര്‍പ്പിതരും വിലാപയാത്രയില്‍ മൃതദേഹത്തെ അനുഗമിച്ചു. മൃതസംസ്കാരം ഇന്ന്‍ നടക്കും.
Image: /content_image/India/India-2019-06-19-04:01:52.jpg
Keywords: സീറോ

10602
Category: 1
Sub Category:
Heading: പശ്ചിമേഷ്യയിലെ ക്രൈസ്തവ സമൂഹത്തിലെ കുറവ്: ആശങ്ക പങ്കുവെച്ച് മാരോണൈറ്റ് സിനഡ്
Content: ബെയ്റൂട്ട്: പശ്ചിമേഷ്യയിലെ ക്രൈസ്തവരുടെ എണ്ണം കുറയുന്നതിൽ ആശങ്ക പങ്കുവെച്ചു മാരോണൈറ്റ് കത്തോലിക്ക സഭയുടെ വാർഷിക സിനഡ്. സിറിയ, ജോർദാൻ, വിശുദ്ധനാട്, ഈജിപ്ത്, സൈപ്രസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ക്രൈസ്തവരുടെ എണ്ണത്തിലുള്ള കുറവു പ്രത്യേകം പരാമര്‍ശിച്ചാണ് സിനഡ് ചര്‍ച്ച നടത്തിയത്. 2013ലെ സിറിയൻ ആഭ്യന്തര യുദ്ധത്തിനു ശേഷം നാല് ലക്ഷം ക്രൈസ്തവർ ഉണ്ടായിരുന്നതിൽ ഇന്നു പത്തു ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂ. യുദ്ധങ്ങൾ, സുരക്ഷാഭീതി, സാമ്പത്തിക പരാധീനത, തീവ്രവാദം, തുടങ്ങിയവ മൂലം പലായനം ചെയ്യേണ്ടിവന്ന ക്രൈസ്തവരുടെ പ്രശ്നങ്ങൾ അന്താരാഷ്ട്ര നേതൃത്വത്തിന് മുന്നിലും, അറബ് നേതൃത്വത്തിനു മുന്നിലും ഉയർത്തിക്കാട്ടുമെന്നും അതുവഴി അവർക്ക് അവരുടെ സാമൂഹിക വ്യക്തിത്വം സംരക്ഷിക്കാൻ സാധിക്കുമെന്നും മെത്രാൻ സിനഡ് ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വിവിധങ്ങളായ പ്രശ്നങ്ങളെ തുടര്‍ന്നു പലായനം ചെയ്ത ക്രൈസ്തവ സമൂഹത്തിന്റെ തിരിച്ചുവരവിന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ചെലുത്തുമെന്നും സിനഡ് ഓര്‍മ്മിപ്പിച്ചു. അതേസമയം പശ്ചിമേഷ്യയിൽ നിന്നുള്ള പലായനം പൂർണമായും നിർത്തലാക്കാൻ സാധിക്കില്ലായെന്ന് മെത്രാന്മാർ വിലയിരുത്തി. പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾ നോക്കാനായി മിഷ്ണറി വൈദികരെ അയക്കാനുള്ള പദ്ധതികളും സിനഡ് ചർച്ച ചെയ്തു. മാരോണൈറ്റ് സഭാ വിശ്വാസികളെ ഒരുമിപ്പിക്കുന്നത് പൊതുവായുളള ലിറ്റർജി ആണെന്നും മെത്രാന്മാർ പറഞ്ഞു. വിവാഹ ഒരുക്കം, പൗരോഹിത്യ രൂപീകരണം തുടങ്ങിയ വിഷയങ്ങളിലും വിശദമായ ചർച്ച വാർഷിക സിനഡ് നടത്തി. ജൂൺ 5 മുതൽ 8 വരെയും, 10 മുതൽ 15 വരെയും നടന്ന സിനഡില്‍ എല്ലാ മാരോണൈറ്റ് ബിഷപ്പുമാരും പങ്കുചേര്‍ന്നിരിന്നു.
Image: /content_image/News/News-2019-06-19-05:16:24.jpg
Keywords: മാരോണൈ

10603
Category: 1
Sub Category:
Heading: ആഫ്രിക്കയിൽ നിന്നും തട്ടിക്കൊണ്ടുപോയ വൈദികനായി സര്‍വ്വമത പ്രാര്‍ത്ഥന
Content: നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ മിഷ്ണറി വൈദികനു വേണ്ടി സര്‍വ്വമത പ്രാര്‍ത്ഥനയുമായി പ്രാദേശിക സമൂഹം. ഒന്‍പത് മാസം മുന്‍പ് കാണാതായ സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് (SAM) അംഗമായ ഫാ. പിയർലുയിജി മക്കാലിക്കു വേണ്ടിയാണ് ഇസ്ലാം മതം അടക്കം വിവിധ മതങ്ങളുടെ അധ്യക്ഷന്മാര്‍ സമൂഹ പ്രാര്‍ത്ഥന നടത്തിയത്. ഫാ. മൗറോ അർമാനിനോ പ്രാർത്ഥന സമ്മേളനത്തിന് നേതൃത്വം നൽകി. നിയാമെ സെന്റ് മൊണിക് ദേ ല ഫ്രാൻകോഫോണി ചാപ്പലിൽ ജൂൺ പതിനേഴിന് നടന്ന പ്രാർത്ഥന ശുശ്രുഷയിൽ രൂപത മെത്രാനും മറ്റു സഭാനേതാക്കന്മാരും വിവിധ മതസ്ഥരും സന്നിഹിതരായിരുന്നു. സൗഹൃദത്തിനും സമാധാനത്തിനുമായി നടത്തിയ ഒരു മണിക്കൂർ പ്രാർത്ഥനയിൽ വധിക്കപെട്ടവരും കാണാതായവരുമായ എല്ലാ വിശ്വാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായും പ്രാർത്ഥിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മാറാടിയിലെ ദേവാലയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫാ. പിയർലുയിജിയ്ക്കായി പ്രാർത്ഥന തുടരണമെന്നും ഫാ. അർമാനിയ കൂട്ടിച്ചേർത്തു. ക്രേമ രൂപതാംഗമായ ഫാ. മക്കാലി നേരത്തെ ഐവറി കോസ്റ്റിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു. തുടർന്ന്, നിയാമെയിൽ ബൊമാങ്ക ഇടവക വികാരിയായിരിക്കെയാണ് അദ്ദേഹത്തിന്റെ തിരോധാനം. സുവിശേഷവത്ക്കരണം, സാമൂഹ്യ പുരോഗതി, വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങൾ, യുവകർഷക പരിശീലനം തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചിരിന്നു.
Image: /content_image/News/News-2019-06-19-08:38:53.jpg
Keywords: ആഫ്രിക്ക

10604
Category: 1
Sub Category:
Heading: കത്തോലിക്ക ആശുപത്രികള്‍ പിടിച്ചെടുത്ത് എറിത്രിയന്‍ ഭരണകൂടം
Content: അസ്മാര: വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള ഹെല്‍ത്ത് ക്ലിനിക്കുകള്‍ പിടിച്ചെടുത്ത് അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. എറിത്രിയയിലെ ഇരുപത്തിരണ്ടോളം കത്തോലിക്ക ഹെല്‍ത്ത് ക്ലിനിക്കുകളാണ് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പിടിച്ചെടുത്ത് അടച്ചുപൂട്ടിയത്. ക്ലിനിക്കുകളിലെ രോഗികളോട് വീട്ടില്‍ പോകുവാന്‍ ആവശ്യപ്പെടുകയും, കാവലിനായി സൈന്യത്തെ വിന്യസിപ്പിക്കുകയും ചെയ്തുവെന്നുമാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കത്തോലിക്കാ സഭയുടെ സേവനം വേണ്ടെങ്കില്‍ സര്‍ക്കാരിന് അത് പറയാമെന്നും പക്ഷേ സഭയുടെ സ്വത്ത് കൈയ്യടക്കുന്നത് ശരിയല്ലായെന്നും സഭാനേതൃത്വം എറിത്രിയന്‍ സര്‍ക്കാരിനയച്ച കത്തില്‍ വ്യക്തമാക്കി. തങ്ങളുടെ സാമൂഹ്യ സേവനങ്ങള്‍ ഒരിക്കലും സര്‍ക്കാരിനു എതിരായിരുന്നില്ലെന്നും നിയമസംവിധാനം നിലവിലുള്ള രാജ്യത്ത് ഇത്തരം നടപടികള്‍ ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്തതാണെന്നും കത്തിലുണ്ട്. സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ കത്തോലിക്ക സഭ ആശ്യപ്പെട്ടതിന്റെ പ്രതികാരമായാണ് നിലവിലെ നടപടികളെ പൊതുവില്‍ വിലയിരുത്തുന്നത്. പിടിച്ചെടുത്ത 22 കത്തോലിക്ക ക്ലിനിക്കുകളില്‍ 8 എണ്ണം കെരെനിലെ എറിത്രിയന്‍ എപ്പാര്‍ക്കിയുടെ കീഴിലുള്ളതാണ്. വര്‍ഷം തോറും നാല്‍പ്പതിനായിരത്തോളം രോഗികളുടെ ആശ്രയകേന്ദ്രമായിരുന്നു ഈ ക്ലിനിക്കുകള്‍. സര്‍ക്കാരിന്റെ നടപടിമൂലം ഗ്രാമപ്രദേശങ്ങളിലെ ആയിരകണക്കിന് അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആരോഗ്യപരിപാലനത്തിനുള്ള സൗകര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ക്ലിനിക്കുകളിലെ സേവനം പലയിടങ്ങളിലും ലഭ്യമല്ലെന്ന് മാത്രമല്ല, നിലവാരം വളരെ മോശവുമാണ്. ഇതാദ്യമായല്ല എറിത്രിയന്‍ സര്‍ക്കാര്‍ സഭാ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നത്. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ കീഴിലേക്ക് ചുരുക്കികൊണ്ടുള്ള 1995-ലെ ഡിക്രി നിലവില്‍ വന്നതിനു ശേഷമാണ് സഭ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചത്. ക്രൈസ്തവരുടെ മാത്രമല്ല മുസ്ലീം സ്കൂളുകളും പ്രത്യേക ഡിക്രി ഉപയോഗിച്ച് അടച്ചുപൂട്ടിയിരുന്നു. 2004 മുതല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മതസ്വാതന്ത്ര്യത്തിന് ഭീഷണിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എറിത്രിയയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ എറിത്രിയയിലെ ആകെ ജനസംഖ്യയുടെ 4 ശതമാനമാണ് കത്തോലിക്ക വിശ്വാസികള്‍.
Image: /content_image/News/News-2019-06-19-10:04:53.jpg
Keywords: എറിത്രി