Contents

Displaying 10251-10260 of 25166 results.
Content: 10565
Category: 1
Sub Category:
Heading: 'എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടുക, അല്ലെങ്കിൽ കൊല്ലപ്പെടുക': ക്രൈസ്തവരോട് ബൊക്കോഹറാം
Content: നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ഭീഷണി ഉയര്‍ത്തി ഇസ്ലാമിക തീവ്രവാദികളായ ബൊക്കോഹറാം. ജൂൺ ഏഴാം തീയതി നൈജറിലെ, ഡിഫാ പ്രവിശ്യയിലുള്ള കിഞ്ചേണ്ടി എന്ന ഗ്രാമത്തിൽ നിന്നും ക്രൈസ്തവ യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് പുതിയ ഭീഷണി. ഒന്നെങ്കിൽ മൂന്നുദിവസത്തിനുള്ളിൽ പ്രദേശത്തുനിന്ന് രക്ഷപ്പെടുക, അല്ലെങ്കിൽ കൊല്ലപ്പെടാൻ തയ്യാറാകുക എന്ന് ക്രൈസ്തവർക്ക് മുന്നറിയിപ്പു നൽകുന്ന എഴുത്തുമായാണ് യുവതിയെ തീവ്രവാദികള്‍ തിരികെ അയച്ചത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് യുഎസ്എയാണ് ഇക്കാര്യം പുറത്തുവിട്ടത്. രഹസ്യ കേന്ദ്രങ്ങൾ ഓപ്പൺ ഡോർസിന് നൽകിയ വിവരമനുസരിച്ച് ഡിഫയിലും, മറ്റു സമീപ പ്രദേശങ്ങളിലുമുള്ള ക്രൈസ്തവർ രാജ്യത്തിന്റെ തലസ്ഥാനമായ നിയാമിയിലേയ്ക്കു മറ്റും പലായനം ചെയ്യുകയാണ്. 2015 ഫെബ്രുവരി മുതൽ നൈജീരിയയുമായും ചാഡുമായും അതിർത്തി പങ്കിടുന്ന പ്രദേശം ബൊക്കോഹറാം തീവ്രവാദികളുടെ ലക്ഷ്യ കേന്ദ്രമാണ്. കഴിഞ്ഞ ജൂലൈ 17നു ന്ഗാലേവ എന്ന ഗ്രാമത്തിൽ നിന്നും തീവ്രവാദികൾ നാൽപതോളം സ്ത്രീകളെയും, കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ഒമ്പതോളം പേരെ വധിക്കുകയും ചെയ്തിരുന്നു. യാഥാർത്ഥ്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞവർഷം ബൊക്കോഹറാമിനെ രാജ്യത്തു നിന്നും തുരുത്തിയെന്ന് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അവകാശപ്പെട്ടിരുന്നു. 2015ൽ അധികാരം ഏറ്റെടുത്തപ്പോൾ തീവ്രവാദികളുമായുള്ള പോരാട്ടത്തിൽ തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അംഗീകരിച്ചിരുന്നതാണ്. ആഫ്രിക്കയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ഇസ്ളാമിക അധിനിവേശം വിശ്വാസികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ മാധ്യമങ്ങളെ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നതാണ്.
Image: /content_image/News/News-2019-06-14-07:30:33.jpg
Keywords: ബൊക്കോ
Content: 10566
Category: 1
Sub Category:
Heading: സൂക്ഷിക്കുക: സ്വവർഗ്ഗാനുരാഗത്തെ പ്രോത്സാഹിപ്പിച്ച് 'കാർട്ടൂൺ നെറ്റ്‌വർക്ക്'
Content: ലോസ് ആഞ്ചല്‍സ്: ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളുടെ ഇഷ്ട്ട കാർട്ടൂൺ ചാനലായ 'കാര്‍ട്ടൂണ്‍ നെറ്റ്‌വർക്ക്'-ല്‍ സ്വവർഗ്ഗാനുരാഗത്തെ പിന്തുണക്കുന്ന എൽജിബിടി ജീവിത രീതിക്ക് പ്രോത്സാഹനം. സ്വവര്‍ഗ്ഗാനുരാഗികള്‍ തങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക മാസമായി ആഘോഷിക്കുന്ന ജൂൺ മാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാർട്ടൂൺ നെറ്റ്‌വർക്ക് രംഗത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞദിവസം എൽജിബിടിക്കാരുടെ റെയിൻബോ കൊടിയുടെ ചിഹ്നം ചാനല്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. സ്വവര്‍ഗ്ഗാനുരാഗ ചിന്താഗതികൾ പ്രോത്സാഹിപ്പിക്കാൻ നിരവധി കുട്ടികൾ കാണുന്ന 'സ്റ്റീവൻ യൂണിവേഴ്സ്' എന്ന ഷോയും കാർട്ടൂൺ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നുണ്ട്.

We want to wish everyone a HAPPY PRIDE and encourage all of our LGBTQ+ fans to stand proud all year long! ⁣
⁣#pride #happypride #powerpuffyourself #pridemonth #powerpuffgirls pic.twitter.com/hR8ZJ9ry1D
— Cartoon Network (@cartoonnetwork) June 2, 2019

ഇതിനുമുമ്പ് 2018ൽ കുട്ടികൾക്കുവേണ്ടിയുള്ള പ്രസ്തുത ഷോയിൽ സ്വവർഗ വിവാഹഭ്യർത്ഥന കാണിച്ച കാർട്ടൂൺ നെറ്റ്‌വർക്ക് വിവാദത്തിൽ അകപ്പെട്ടിരുന്നു. കഴിഞ്ഞവർഷം തന്നെ 'അഡ്വഞ്ചർ ടൈം' എന്ന പരമ്പരയും സമാന ആരോപണങ്ങൾ നേരിട്ടിരുന്നു. ഇതിനിടെ തങ്ങളുടെ വെബ്സൈറ്റിലൂടെയും കാർട്ടൂൺ നെറ്റ്‌വർക്ക് എൽജിബിടി ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. വാർണർ ബ്രോസിന്റെ ഉടമസ്ഥതയിലുള്ള കാർട്ടൂൺ നെറ്റ്‌വർക്ക് കുട്ടികള്‍ക്കും കുടുംബങ്ങൾക്കുമായുളള പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നവർ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്ന നിക്കളോടിയോൻ, ഹുളു തുടങ്ങിയ നെറ്റ്‌വർക്കുകൾക്ക് ഒപ്പം കാർട്ടൂൺ നെറ്റ്‌വർക്കും ഇടംപിടിക്കുകയാണ്. തിന്മയെ നന്മയുടെ രൂപത്തില്‍ അവതരിപ്പിച്ചു പിഞ്ചു മനസ്സുകളില്‍ സ്വാധീനം ചെലുത്തുവാന്‍ ഇത്തരം ചാനലുകള്‍ നടത്തുന്ന ഇടപെടലുകളില്‍ നിന്നും കുട്ടികളെ മാറ്റി നിര്‍ത്തണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
Image: /content_image/News/News-2019-06-14-09:35:20.jpg
Keywords: കുട്ടിക
Content: 10567
Category: 1
Sub Category:
Heading: പോളിഷ് ജനതയുടെ പ്രോലൈഫ് റാലിയെ അഭിനന്ദിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മനുഷ്യജീവന്റെ മൂല്യത്തെ പ്രഘോഷിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച പോളിഷ് ജനത നടത്തിയ മാര്‍ച്ച് ഫോര്‍ ലൈഫ് പ്രോലൈഫ് റാലിയെ അഭിനന്ദിച്ച് ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ബുധനാഴ്ച വത്തിക്കാന്‍ സ്ക്വയറില്‍ വെച്ച് നടത്തിയ പൊതു അഭിസംബോധനയിലാണ് പാപ്പ പോളണ്ടിലെ പ്രോലൈഫ് റാലിയെ അഭിനന്ദിച്ചത്. പലരും മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്തുവെന്ന് തനിക്ക് അറിയാമെന്നും ഗര്‍ഭാവസ്ഥമുതല്‍ പ്രായമാകുന്നത് വരെ രോഗപീഡകളില്‍ നിന്നും, ദുരിതങ്ങളില്‍ നിന്നും ജീവനെ സംരക്ഷിക്കുവാനും, പരിപാലിക്കുവാനുമാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ പറഞ്ഞു. “നിങ്ങളില്‍ പലരും, നിങ്ങളുടെ ആയിരകണക്കിന് സുഹൃത്തുക്കളും മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്തു എന്നെനിക്കറിയാം. ഗര്‍ഭാവസ്ഥമുതല്‍ പ്രായമാകുന്നത് വരെ രോഗപീഡകളില്‍ നിന്നും, ദുരിതങ്ങളില്‍ നിന്നും ജീവനെ സംരക്ഷിക്കുവാനും, പരിപാലിക്കുവാനുമാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി ജീവനോ നശിപ്പിക്കുകയോ, ജീവനെവെച്ച് പരീക്ഷണങ്ങള്‍ നടത്തുകയോ ചെയ്യുന്നത് അനുവദനീയമല്ല. ജീവന്‍ എപ്പോഴും ബഹുമാനിക്കപ്പെടുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. എന്റെ പൂര്‍ണ്ണ ഹൃദയത്തോടെ നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും ഞാന്‍ അനുഗ്രഹിക്കുന്നു”. വത്തിക്കാനിലെത്തിയ പോളിഷ് തീര്‍ത്ഥാടകരോട് പാപ്പ പറഞ്ഞത് ഇപ്രകാരമായിരിന്നു. ഞായറാഴ്ച വാര്‍സോയിലും മറ്റ് പോളിഷ് നഗരങ്ങളിലുമായി നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.
Image: /content_image/News/News-2019-06-14-11:27:23.jpg
Keywords: പോളിഷ്, പോളണ്ട
Content: 10568
Category: 13
Sub Category:
Heading: സങ്കീര്‍ത്തനത്തെ ചേര്‍ത്തുപിടിച്ചുള്ള ജീവിതത്തിന് 106 വയസ്സ്
Content: വെല്‍ഡണ്‍, നോര്‍ത്ത് കരോലിന: 106 വര്‍ഷങ്ങള്‍ നീണ്ട ദീര്‍ഘായുസ്സ് തനിക്ക് സമ്മാനിച്ചതില്‍ ദൈവത്തോട് നന്ദി പറയുകയാണ് വടക്കന്‍ കരോളിനയിലെ ഹാലിഫാക്സ് കൗണ്ടി സ്വദേശിനിയായ റൂത്ത് ഹില്ല്യാര്‍ഡ്. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു റൂത്തിന്റെ നൂറ്റിയാറാമത് ജന്മദിനം. തനിക്ക് ആയുസ് നല്കിയതിന് പിന്നില്‍ ദൈവമാണെന്നും ജീവിതത്തെ ശക്തിപ്പെടുത്തിയത് വിശുദ്ധ ബൈബിളാണെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. 1913 ജൂണ്‍ അഞ്ചിനായിരുന്നു റൂത്ത് ജനിച്ചത്. ഒരു സ്കൂള്‍ ടീച്ചറായിരുന്ന റൂത്ത് ദശകങ്ങളോളം അദ്ധ്യാപനവൃത്തിയില്‍ ചിലവഴിച്ചു. ഇതിനെല്ലാം പുറമേ ദൈവം തനിക്ക് കാണിച്ചു തന്ന ബൈബിളിലെ സത്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന ഒരു മതബോധന അദ്ധ്യാപക കൂടിയായായിരുന്നു അവര്‍. ഈ നൂറ്റിയാറാം വയസ്സിലും വിശുദ്ധ ലിഖിതങ്ങള്‍ ഉരുവിടുന്നതില്‍ റൂത്തിന് പ്രത്യേക കഴിവാണുള്ളത്. തന്റെ പ്രിയപ്പെട്ട ബൈബിള്‍ വാക്യത്തിന്റെ മൂല്യം കാണിച്ചു തരുവാനാണ് ജീവിതത്തിലെ 106 വര്‍ഷങ്ങളും ദൈവം ഉപയോഗിച്ചതെന്നാണ് റൂത്ത് വിശ്വസിക്കുന്നത്. “അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ ഞാന്‍ അവനോട് ചേര്‍ന്ന് നില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. ദീര്‍ഘായുസ്സ് നല്‍കി അവനെ ഞാന്‍ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനു കാണിച്ചുകൊടുക്കും” (സങ്കീര്‍ത്തനങ്ങള്‍ 91:15-16) എന്നതാണ് റൂത്തിന്റെ ഇഷ്ട്ട വചനം. മകനേയും 3 പേരക്കുട്ടികളേയും, പേരക്കുട്ടിയുടെ കുട്ടിയേയും അതായത് മൂന്നു തലമുറയെ കാണാനുള്ള ഭാഗ്യം ദൈവം റൂത്തിന് നല്‍കി. 106 വയസ്സ് എന്ന നാഴികകല്ല്‌ താണ്ടിയ റൂത്തിനെ ആദരിച്ചു കൊണ്ട് നോര്‍ത്ത് കരോലിന ഹൗസ് റെപ്രസന്റേറ്റീവ്സ് പ്രത്യേക സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം കൈമാറിയിരിന്നു.
Image: /content_image/News/News-2019-06-14-12:15:56.jpg
Keywords: വയസ
Content: 10569
Category: 4
Sub Category:
Heading: മരണത്തെ തോല്‍പ്പിച്ച യോഹന്നാന്‍ അപ്പസ്തോലന്റെ അത്ഭുത ചരിത്രം
Content: യേശുവിന്റെ ശിഷ്യന്മാരില്‍ എത്രപേര്‍ പേര്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടാകും? പലര്‍ക്കും ഉത്തരം മുട്ടിപ്പോകുന്ന ഒരു ചോദ്യമാണ്. ഉത്തരം പത്താണ്. യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു ആത്മഹത്യ ചെയ്തപ്പോള്‍ യോഹന്നാൻ അപ്പസ്തോലന്‍റേത് സ്വാഭാവിക മരണമായിരുന്നു. അദ്ദേഹം ഒന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് മരിക്കുന്നത്. ഒരു സുവിശേഷവും പുതിയ നിയമത്തിലെ മൂന്നു ലേഖനങ്ങളും വെളിപാട് പുസ്തകവും എഴുതിയത് യോഹന്നാൻ അപ്പസ്തോലനാണെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. അതേസമയം തന്നെ സുവിശേഷത്തിൽ യേശു ഏറ്റവും അധികമായി സ്നേഹിച്ചിരുന്ന ശിഷ്യൻ ആരാണ് എന്ന ചോദ്യത്തിന് 'യോഹന്നാൻ' എന്ന പേരാണ് മിക്ക പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. അതിനെ സാധൂകരിക്കുന്നതാണ് അന്ത്യനിമിഷത്തിലെ അവിടുത്തെ ഏല്‍പ്പിച്ചുകൊടുക്കല്‍. കുരിശിൽ കിടന്ന് യേശു തന്റെ അമ്മയായ മറിയത്തെ ഭരമേൽപ്പിക്കുന്നത് യോഹന്നാനെയാണ്. ഏറ്റവും പ്രായം കുറഞ്ഞ ശിഷ്യനും യോഹന്നാനായിരുന്നുവെന്ന്‍ കരുതപ്പെടുന്നു. ഇതിനാലാണ് ചരിത്രകാരന്മാർ യോഹന്നാൻ എഡി 98വരെ ജീവിച്ചിരുന്നു എന്ന് രേഖപ്പെടുത്തുന്നത്. പത്രോസ് തലകീഴായി കുരിശിൽ മരിക്കുകയും, തോമാശ്ലീഹാ കുന്തത്താൽ കൊല്ലപ്പെടുകയും യൂദാതദേവൂസ് അമ്പുകളാൽ കൊല്ലപ്പെടുകയും മറ്റു ശിഷ്യന്മാരും ഇപ്രകാരം അതിക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്തപ്പോൾ യോഹന്നാൻ മാത്രം ഇപ്രകാരമുള്ള വധശിക്ഷകളിൽ നിന്നും എങ്ങനെ രക്ഷപ്പെട്ടുയെന്ന് നമ്മൾ സ്വഭാവികമായും ചിന്തിച്ചേക്കാം. എന്നാൽ സുവിശേഷവത്ക്കരണത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളില്‍ വിറളിപൂണ്ട അധികാരികള്‍ യോഹന്നാനെയും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാൽ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരിന്നു. അദ്ദേഹം അതിൽ നിന്നൊക്കെ അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്. ഇത്തരത്തില്‍ നടന്ന ഒരു അത്ഭുത സംഭവത്തിന്റെ ഓര്‍മ്മ ഇന്നും സഭയുടെ എടുകളിലുണ്ട്. ദൈവമാതാവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം യോഹന്നാനെ ബന്ധനസ്ഥനാക്കി റോമിലേയ്ക്ക് കൊണ്ടുവരികയും മരണ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കൊളോസിയത്തിൽവെച്ച് കാണികളുടെ മുമ്പാകെ തിളക്കുന്ന എണ്ണയിൽ അപ്പസ്തോലനെ കൊല്ലാനായിരുന്നു അധികാരികള്‍ നിശ്ചയിച്ചിരിന്നത്. എണ്ണ തിളപ്പിച്ച് സേനാംഗങ്ങൾ യോഹന്നാനെ അതിലേയ്ക്ക് തള്ളിയിട്ടു. എന്നാൽ എണ്ണയിൽ വീണ് ഒരു പോറൽ പോലും ഏൽക്കാതെ പുറത്തുവന്ന യോഹന്നാനെയാണ് അവർ കണ്ടത്. പടയാളികളേയും അധികാരികളെയും സംബന്ധിച്ചിടത്തോളം തങ്ങളുടെ കണ്ണുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും ഒരുപാട് അപ്പുറത്തായിരിന്നു അത്. മനുഷ്യന്റെ യുക്തിക്ക് അപ്പുറത്ത് നടന്ന സംഭവം നേരിട്ടു കണ്ടുനിന്ന പലരും ക്രൈസ്തവ വിശ്വാസികളായെന്നു ചരിത്രത്തിൽ പറയുന്നു. അപ്പസ്തോലനെ കൊല്ലാൻ സാധിക്കാത്തതിൽ കലിപൂണ്ടും, നാണക്കേട് മൂലവും അദ്ദേഹത്തെ റോമിലെ ഭരണാധികാരി ഗ്രീസിലെ പാത്മോസ് ദ്വീപിലേക്ക് നാടുകടത്തുകയാണ് ഉണ്ടായത്. ഈ ദ്വീപില്‍വെച്ചാണ് പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടലില്‍ അദ്ദേഹം വെളിപാട് പുസ്തകം എഴുതുന്നത്. മരണത്തിന്റെ താഴ്വരയിലേക്ക് മനുഷ്യന്‍ വഴിവെട്ടിയിട്ടും അതിനെ അതിജീവിച്ച ക്രിസ്തുവിന്റെ ഈ പ്രിയപ്പെട്ട ശിഷ്യന്‍ എ.ഡി 98ല്‍ എഫേസൂസില്‍ വച്ച് സ്വഭാവിക മരണം പ്രാപിക്കുകയാണുണ്ടായത്. മുന്നോട്ടുള്ള ജീവിതം അസാധ്യമെന്ന് തോന്നുന്ന നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ യോഹന്നാന്‍ അപ്പസ്തോലന്നുണ്ടായ അനുഭവം നമ്മുക്കും സ്മരിക്കാം. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ അവര്‍ണ്ണനീയമാണ്..!
Image: /content_image/Mirror/Mirror-2019-06-15-11:01:17.jpg
Keywords: അപ്പസ്
Content: 10570
Category: 18
Sub Category:
Heading: 'സാംസ്‌കാരിക നായകര്‍ സത്യത്തിന്റെ വെട്ടം സമൂഹത്തില്‍ പരത്തുന്നവരാകണം'
Content: കൊച്ചി: സാംസ്‌കാരിക നായകര്‍ സത്യത്തിന്റെ വെട്ടം സമൂഹത്തില്‍ പരത്തുന്നവരാകണമെന്നു കെസിബിസി ഐക്യജാഗ്രതാ സമിതിയുടെ പിഒസിയില്‍ ചേര്‍ന്ന സമ്മേളനം അഭിപ്രായപ്പെട്ടു. അര്‍ധസത്യങ്ങളിലും മുന്‍വിധികളിലും മുറുകെപ്പിടിച്ചു നിലപാടു സ്വീകരിക്കുന്നവര്‍ സമൂഹത്തെ വഴിതെറ്റിക്കുകയും സമൂഹത്തില്‍ വിഭാഗീയതയുടെ വിത്തുകള്‍ വിതയ്ക്കുകയും ചെയ്യും. ഉത്തരവാദിത്വവും നിയന്ത്രണവുമില്ലാത്ത സ്വാതന്ത്ര്യം വ്യക്തിക്ക് അനുവദിച്ചുകൊടുക്കാന്‍ സമൂഹം നിര്‍ബന്ധിക്കപ്പെടുന്‌പോള്‍ സ്വാതന്ത്ര്യത്തിന്റെയും സര്‍ഗാത്മകതയുടെയും അര്‍ഥവും പ്രസക്തിയും ചോര്‍ന്നുപോകും. അടുത്തകാലത്ത് കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍, സത്യമറിയാതെയും അറിയാനുള്ള സമൂഹത്തിന്റെ അവകാശത്തെ അപ്രസക്തമാക്കും വിധത്തിലും ഉയര്‍ന്നുവന്ന ചില നിലപാടുകള്‍ 'ആരാണ് സാംസ്‌കാരിക നായകര്‍' എന്ന ഗൗരവമായ ചോദ്യം സമൂഹത്തിനുമുന്പില്‍ വയ്ക്കുന്നു. കത്തോലിക്കാസഭയ്‌ക്കെതിരേ സംഘടിതമായ ആക്രമണം നടത്താന്‍ കലാസാഹിത്യകാരന്‍മാര്‍ കടപ്പെട്ടവരാണ് എന്ന ഒരു മിഥ്യാധാരണ ചിലരുടെയെങ്കിലും മനസില്‍ രൂഢമൂലമായിട്ടുണ്ട്. സമയത്തോടുള്ള ഈ അസഹിഷ്ണുത കാത്തിരിക്കാനുള്ള വിമുഖതയായും എന്തിനെയും രാഷ്ട്രീയവത്കരിക്കാനുള്ള പ്രവണതയായും വെളിപ്പെട്ടുവരുന്നുവെന്നും സമ്മേളനം വിലയിരുത്തി. ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2019-06-15-05:49:28.jpg
Keywords: കെസിബിസി
Content: 10571
Category: 18
Sub Category:
Heading: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിലുള്ള മതനിന്ദ അംഗീകരിക്കാനാകില്ല: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍, മതനിന്ദയും മതനിരാസവും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം അങ്കമാലി അതിരൂപത. ആവിഷ്കാര സ്വാതന്ത്ര്യം മറ്റു മതങ്ങളേയും മതാചാരങ്ങളേയും അവഹേളിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ ചെലവില്‍ ഇത്തരം മതനിരാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലായെന്നും സംഘടന പ്രസ്താവിച്ചു. ആര്‍ക്കും എന്തും തോന്നുന്നപോലെ ചെയ്യാനുള്ളതല്ല ആവിഷ്കാര സ്വാതന്ത്ര്യം. ആര്‍ക്കും ആരുടെ തെറ്റുകളെയും വിമര്‍ശിക്കാം. എന്നാല്‍ വിമര്‍ശനം ആരോഗ്യകരമായിരിക്കണം. തെറ്റുകള്‍ തിരുത്താന്‍ പ്രചോദനം നല്‍കുന്നതായിരിക്കണം. മറ്റുള്ളവരുടെ വ്യക്തിത്വത്തെയോ വികാരങ്ങളെയോ വിശ്വാസങ്ങളെയോ മുറിപ്പെടുത്തുന്നതാകരുത്. ഒരു മതത്തിലേയും വിശ്വാസങ്ങളെയോ വിശ്വാസ പ്രതീകങ്ങളെയോ മത നേതാക്കളെ വ്യക്തിപരമായോ അവഹേളിക്കുന്നത് തെറ്റു തന്നെയാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഫ്രാന്‍സീസ് മൂലന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍, ജനറല്‍ സെക്രട്ടറി ജെയ്മോന്‍ തോട്ടുപുറം, ട്രഷറര്‍ ബേബി പൊട്ടനാനി, കേന്ദ്ര ഭാരവാഹികളായ പി.ജെ. പാപ്പച്ചന്‍, ബെന്നി ആന്റണി, അതിരൂപത ഭാരവാഹികളായ ബാബു ആന്റണി, സെബാസ്റ്റ്യന്‍ ചെന്നെക്കാടന്‍, ആനി റാഫി, മേരി റാഫേല്‍, ടിന്റു, ജോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-06-15-06:01:28.jpg
Keywords: കത്തോലിക്ക കോണ്‍
Content: 10572
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചാല്‍ ഇനി നടപടി: നിയമ സഹായവുമായി കെ‌എല്‍‌സി‌എ
Content: കൊച്ചി: ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തീയ പ്രതീകങ്ങളെയും അതീവ മോശകരമായി അവഹേളിക്കുന്നത് തുടരുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ സഹായവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. മതവിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ എഴുത്തുകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്ന വസ്തുതയെ കേന്ദ്രീകരിച്ചാണ് കെ‌എല്‍‌സി‌എ നിയമ നടപടിക്ക് പിന്തുണ നല്‍കുക. ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുള്ള ചിത്രങ്ങളും എഴുത്തുകളും പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെതിരെ നിരവധി വിശ്വാസികള്‍ പ്രതികരിക്കുന്നുണ്ടെങ്കിലും അവഹേളനം തുടരുക പതിവായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രവണതകൾ ഇല്ലാതാക്കണമെങ്കിൽ തിരികെയുള്ള പ്രതിഷേധങ്ങൾ കൊണ്ട് മാത്രം കാര്യമില്ലായെന്നും ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോയാല്‍ മാത്രമേ പരിഹാരമുണ്ടാകുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യമെന്നും കെ‌എല്‍‌സി‌എ വ്യക്തമാക്കി. മത വിദ്വേഷവും അവഹേളനവും നടത്തുന്നവര്‍ക്കെതിരെ ക്രിമിനൽ കേസ് ഫയല്‍ ചെയ്യാനാണ് നീക്കം. ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുള്ള പോസ്റ്റുകള്‍ തയാറാക്കുന്നവരെ കേസ് നല്‍കാന്‍ തയാറായി മുന്നോട്ടു വരുന്നവർക്ക് പോലീസിൽ നൽകാനുള്ള പരാതികൾ സൗജന്യമായി തയ്യാറാക്കി കൊടുക്കാനും നിയമ സഹായവും നല്‍കാനുമാണ് കെഎൽസിഎ ലീഗൽ സെൽ പുതുതായി ഉദ്ദേശിക്കുന്നതെന്ന് സംഘടന സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് 'പ്രവാചക ശബ്ദ'ത്തോട് പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേസ് നല്‍കാന്‍ സന്നദ്ധനാണെങ്കില്‍- പോസ്റ്റിന്റെ സ്ക്രീൻഷോട്ട്, ഐപി അഡ്രസ് വിവരങ്ങൾ ഉണ്ടെങ്കിൽ അത്, പ്രതിയുടെ വിലാസം (അഡ്രസ് ലഭിക്കുന്നത് കൂടുതൽ നല്ലത്), ഏത് പ്രദേശത്തു വെച്ചാണ് അത്തരം സംഭവം വായിക്കാൻ കാണാനിടയായത് എന്ന വിവരങ്ങളും stateklca@gmail.com എന്ന ഇ മെയിലിൽ അയക്കണം. തുടര്‍ന്നു താഴെ കാണുന്ന നമ്പറില്‍ വിളിച്ചാല്‍ പരാതി സൗജന്യമായി തയ്യാറാക്കി കൊടുക്കുകയും നിയമ സഹായവും നല്‍കുകയും ചെയ്യും. #{red->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍}# **അഡ്വ ഷെറി ജെ തോമസ് (ജനറൽ സെക്രട്ടറി) * Mob: 9447 200 500 ** അഡ്വ ജസ്റ്റിൻ കരിപ്പാട്ട് കൺവീനർ ലീഗൽ സെൽ * Mob: 9447 607 350
Image: /content_image/News/News-2019-06-15-06:51:30.jpg
Keywords: അവഹേ
Content: 10573
Category: 1
Sub Category:
Heading: പൗരോഹിത്യ വിളിയ്ക്കു ആദ്യ പ്രത്യുത്തരം നൽകി സുഡാനിലെ തംബുര -യംബിയോ രൂപത
Content: യംബിയോ: നീണ്ട കാലത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ആഫ്രിക്കൻ രാജ്യമായ സുഡാനിലെ തംബുര -യംബിയോ രൂപതയിൽ നിന്നും ആദ്യമായി തിരുപ്പട്ടം സ്വീകരണം. ജൂൺ ഏഴിന് യംബിയോ സെന്‍റ് ജോൺ പോൾ സെമിനാരിയിൽ നടന്ന ശുശ്രുഷയിൽ ഒരു വൈദികനും ഏഴു ഡീക്കന്മാരുമാണ് അഭിഷിക്തരായത്. നിലവില്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്നത് മറ്റ് രൂപതകളില്‍ നിന്നും വിദേശത്തു നിന്നും വന്നിട്ടുള്ള വൈദികരാണ്. വിശ്വാസം പ്രവർത്തിയിൽ കൊണ്ടുവരാൻ എല്ലാ സഭാമക്കൾക്കും പ്രചോദനമാണ് അവരുടെ സാക്ഷ്യമെന്നു രൂപത മെത്രാൻ മോൺ. എഡ്‌വേർഡോ ഹിയബോറോ കുസാല അഭിപ്രായപ്പെട്ടു. തെക്കൻ സുഡാൻ സഭയുടെ വളർച്ചയുടെ ഭാഗമാണ് രൂപതയിൽ നിന്നുള്ള ദൈവവിളിയെന്നും അത് ദൈവികദാനമായി സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കൻ സുഡാനിന്റെയും കോംഗോയുടെയും അതിർത്തി പ്രദേശമായ തംബുര - യംബിയോ രൂപതയിൽ ഇരുപത്തിയേഴു ഇടവകകളാണുള്ളത്. രാജ്യത്തെ ആഭ്യന്തര യുദ്ധത്തിന്റെ വേദനകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സമൂഹം കൂടിയാണ് പ്രദേശത്തെ ക്രൈസ്തവർ. പ്രദേശവാസികളുടെയും അഭയാർത്ഥികളുടെയും പുനരധിവാസത്തിനും ഇതര ഉന്നമനത്തിനും വേണ്ടിയാണ് യു‌എസ് എയിഡിനൊപ്പം ചേര്‍ന്ന് സഭാനേതൃത്വം പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിൽ രൂപതയില്‍ ആദ്യമായി നടന്ന പൗരോഹിത്യ സ്വീകരണം ദൈവജനത്തിനു ലഭിച്ച അനുഗ്രഹമാണെന്നു ടോലേഡോ രൂപതയിലെ ഫാ. ക്രിസ്റ്റഫർ ഹാർട്ടലി പറഞ്ഞു.
Image: /content_image/News/News-2019-06-15-08:21:00.jpg
Keywords: സുഡാ
Content: 10574
Category: 1
Sub Category:
Heading: എൽജിബിടി ഫ്ലാഗ് അമേരിക്കൻ എംബസികളിൽ ഉയര്‍ത്തുന്നത് തടഞ്ഞ് ട്രംപ് ഭരണകൂടം
Content: വാഷിംഗ്ടണ്‍ ഡി‌സി: സ്വവര്‍ഗ്ഗാനുരാഗികളുടെ എൽജിബിടി ഫ്ലാഗ് അമേരിക്കൻ എംബസികളുടെ കൊടിമരത്തിൽ കെട്ടുന്നത് തടഞ്ഞ് ട്രംപ് ഭരണകൂടം. ജൂൺ മാസത്തെ ആഘോഷത്തിന്റെ ഭാഗമായി ഇസ്രായേലിലും, ജർമനിയിലും, ബ്രസീലിലും, ലാറ്റ്വിയയിലുമുളള അമേരിക്കൻ എംബസികൾ റെയിൻബോ കൊടി ഉയർത്താൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് അനുമതി തേടിയിരുന്നെങ്കിലും ഭരണകൂടം നിഷേധിച്ചുവെന്ന്‍ നയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആഴമേറിയ ക്രൈസ്തവ വിശ്വാസിയായ മൈക്ക് പോംബിയോയുടെ കീഴിലാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗിക കൊടിമരങ്ങളിൽ റെയിൻബോ കൊടി ഉയർത്തേണ്ട ആവശ്യമില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒബാമ ഭരണകൂടത്തിന്റെ കാലഘട്ടത്തിൽ സ്വവര്‍ഗ്ഗാനുരാഗികളെ പിന്തുണക്കുന്ന റെയിൻബോ കൊടികൾ എംബസികളിൽ ഉയർത്താൻ അനുമതി നല്‍കിയിരിന്നു.
Image: /content_image/News/News-2019-06-15-09:35:15.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ