Contents

Displaying 10411-10420 of 25166 results.
Content: 10725
Category: 14
Sub Category:
Heading: ലോകത്തെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതി കണ്ടെത്തി
Content: സ്വിറ്റ്സര്‍ലന്‍ഡ്: ലോകത്തെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതി കണ്ടെത്തിയെന്ന അവകാശവാദവുമായി ചരിത്രപണ്ഡിത രംഗത്ത്. സ്വിറ്റ്സര്‍ലന്‍ഡിലെ ബാസെല്‍ യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസ്സറായ സബൈന്‍ ഹ്യൂബ്നെറാണ് ഈ ചരിത്രപരമായ കണ്ടെത്തലിനു പിന്നില്‍. റോമന്‍ സാമ്രാജ്യത്തിലെ ആദ്യകാല ക്രിസ്ത്യാനികള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും വിലപ്പെട്ട ഉള്‍ക്കാഴ്ച നല്‍കുന്ന പാപ്പിറസിലെഴുതിയ ഈ കയ്യെഴുത്ത് പ്രതി എഡി 230-ല്‍ എഴുതപ്പെട്ടതാണെന്നാണ് അനുമാനിക്കപ്പെടുന്നത്. റോമന്‍ ഈജിപ്തിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന നിലവിലുള്ള ക്രിസ്ത്യന്‍ രേഖകളില്‍ ഏറ്റവും പഴക്കമേറിയ ഈ രേഖ ബാസെല്‍ യൂണിവേഴ്സിറ്റിയുടെ പുരാതന രേഖകളുടെ ശേഖരത്തില്‍ നിന്നുമാണ് ലഭിച്ചത്. ഈജിപ്തിലെ ഹെറോനിനൂസ് ശേഖരം മാറ്റിയപ്പോഴായിരിക്കാം ഇത് ബാസെല്‍ യൂണിവേഴ്സിറ്റിയുടെ ശേഖരത്തില്‍ എത്തിയിരിക്കുകയെന്ന്‍ വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ 100 വര്‍ഷമായി യാതൊരുവിധ പഠനങ്ങള്‍ക്കോ, ഗവേഷണത്തിനോ വിധേയമാകാതെ ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു ഈ അമൂല്യ രേഖ. അറിയാനൂസ് എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തി തന്റെ സഹോദരനെഴുതിയ കത്താണിത്. കത്തിലെ ‘കര്‍ത്താവില്‍ സുഖമായിരിക്കട്ടെ’ എന്ന്‍ അറിയാനൂസ് തന്റെ സഹോദരനെ ആശംസിക്കുന്നതാണ് അവസാനവരി. അക്കാലത്തെ ക്രിസ്ത്യന്‍ സമുദായങ്ങളില്‍ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന ഒരു വാക്യമാണിതെന്നാണ് പ്രൊഫ. സബൈന്‍ പറയുന്നത്. ഇതില്‍ നിന്നും അറിയാനൂസും, അവന്റെ കുടുംബവും ക്രിസ്ത്യാനികളായിരുന്നുവെന്ന് വ്യക്തമായതായി പ്രൊഫ. സബൈന്‍ പറഞ്ഞു. മൂന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന പേരുകളില്‍ നിന്നും വ്യത്യസ്ഥമായൊരു പേരാണ് അറിയാനൂസിന്റെ സഹോദരന്റെ പാവ്ലൂസ് എന്ന പേര്. വിശുദ്ധ പൗലോസിന്റെ സമാനമായ പേരും ആദ്യകാലത്തെ ക്രിസ്തീയ വേരുകളിലേക്കു വിരല്‍ചൂണ്ടുന്നതായി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
Image: /content_image/News/News-2019-07-13-09:46:13.jpg
Keywords: ചരിത്ര, പുരാതന
Content: 10726
Category: 1
Sub Category:
Heading: മതപീഡനത്തിനെതിരെ വാഷിംഗ്‌ടണില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
Content: വാഷിംഗ്‌ടണ്‍ ഡി‌സി: ആഗോളതലത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള മതപീഡനങ്ങളെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി വാഷിംഗ്‌ടണില്‍ കോണ്‍ഫറന്‍സ് നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. സാന്‍റിയാഗോയിലെ സിനഗോഗിലും, ന്യൂസിലന്‍റിലെ മോസ്കിലും, ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലും ഉണ്ടായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ അടുത്ത ആഴ്ച നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. നോബേല്‍ പുരസ്കാര ജേതാവും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ലൈംഗീക അടിമയുമാക്കിയിരുന്ന ഇറാഖി യസീദി വനിത നാദിയ മുറാദ്, തുര്‍ക്കിയില്‍ രണ്ടു വര്‍ഷക്കാലം തടങ്കലില്‍ കിടന്നതിനു ശേഷം മോചിതനായ അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രന്‍സന്‍ എന്നിവരാണ് മുഖ്യ പ്രഭാഷകര്‍. ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുന്ന രോഹിങ്ക്യന്‍ മുസ്ലീം പ്രതിനിധികള്‍ക്ക് പുറമേ, സമാന അവസ്ഥയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട രണ്ടാമത്തെ ഗവണ്‍മെന്റ് സംവിധാനത്തില്‍ ഒരു ഡസനിലധികം മന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്നും മതപീഡനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അമേരിക്കയുടെ പ്രസ്താവനയില്‍ ഒപ്പിടുവാന്‍ സന്നദ്ധത കാണിച്ചുകൊണ്ട് നിരവധി രാഷ്ട്രങ്ങള്‍ രംഗത്തുവന്നിട്ടുണ്ടെന്നും മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎസ് അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക് പറഞ്ഞു. എന്നാല്‍ രാഷ്ട്രങ്ങളുടെ പേര് വെളിപ്പെടുത്തുവാന്‍ അദ്ദേഹം തയ്യാറായില്ല. ലോകത്തെ എഴുപതു ശതമാനം ജനങ്ങളും അപകടകരമായ വിധത്തില്‍ മതസ്വാതന്ത്യം ഹനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന് ബ്രൌണ്‍ബാക്ക് പറഞ്ഞു. ചൈനയിലെ മതപീഡനവുമായി ബന്ധമുള്ള കമ്പനികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ട്രംപ് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പതിമൂന്നായിരം രാഷ്ട്രീയ മതതടവുകാരെ വിട്ടയക്കുകയും, ചില ദേവാലയങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്ത ഉസ്ബെക്കിസ്ഥാന്‍ പോലെയുള്ള രാഷ്ട്രങ്ങള്‍ മാതൃകാപരമാണെന്നും ബ്രൌണ്‍ബാക്ക് പറഞ്ഞു.
Image: /content_image/News/News-2019-07-13-11:23:29.jpg
Keywords: ലൈംഗീ, പീഡന
Content: 10727
Category: 18
Sub Category:
Heading: കോപ്റ്റിക് കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ കേരളത്തില്‍
Content: തിരുവനന്തപുരം: ദൈവദാസന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് മുഖ്യാതിഥിയായി പങ്കെടുക്കുന്ന കോപ്റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് ഇബ്രാഹിം ഇസാക്ക് സദ്രാക്ക് ബാവാ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കുവേണ്ടി ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് പാത്രിയാര്‍ക്കീസിനെ സ്വീകരിച്ചു. ഇന്നു വൈകുന്നേരം നടക്കുന്ന മെഴുകുതിരി പ്രദക്ഷിണത്തിലും അപ്പസ്‌തോലിക ആശീര്‍വാദത്തിലും പാത്രിയാര്‍ക്കീസ് പങ്കെടുക്കും. നാളെ രാവിലെ എട്ടിന് ആരംഭിക്കുന്ന സമൂഹബലിയില്‍ പാത്രിയാര്‍ക്കിസ് ബാവ വചന സന്ദേശം നല്‍കും. ഈ വര്‍ഷം 111 കേന്ദ്രങ്ങളില്‍ നിന്നാണ് കബറിടത്തിലേക്ക് പദയാത്ര ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച പദയാത്രാ സംഘങ്ങള്‍ ഇന്നു വൈകുന്നേരം അഞ്ചോടെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലുള്ള കബറിടത്തില്‍ എത്തിച്ചേരും. റാന്നി പെരുന്നാട്ടില്‍ നിന്നാരംഭിച്ച പ്രധാനപദയാത്രാ സംഘവും തിരുവല്ല, മാവേലിക്കര, മൂവാറ്റുപുഴ, മാര്‍ത്താണ്ഡം, പാറശാല, ഗുഡ്ഗാവ്, പൂനഖഡ്കി എന്നീ ഭദ്രാസന കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച മറ്റുപദയാത്രകളും പ്രധാന പദയാത്രാസംഘത്തോടൊപ്പം കബറില്‍ പ്രവേശിക്കും.
Image: /content_image/India/India-2019-07-14-02:02:04.jpg
Keywords: കോപ്റ്റി
Content: 10728
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ഓഗസ്റ്റ് 31നു കോട്ടയത്ത്
Content: കോട്ടയം: ആഗോള ആംഗ്ലിക്കന്‍ സഭയുടെ അധ്യക്ഷന്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ഓഗസ്റ്റ് 31ന് കോട്ടയത്ത് എത്തുന്നു. സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ അതിഥിയായാണ് 165 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആംഗ്ലിക്കന്‍ പാരമ്പര്യമുള്ള വിശ്വാസികളുടെ ആത്മീയ പിതാവായ ആര്‍ച്ച് ബിഷപ്പ് കേരളത്തില്‍ എത്തുന്നത്. 31നു രാവിലെ 9.30നു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന ആര്‍ച്ച്ബിഷപ്പിനെ ദക്ഷിണേന്ത്യാ സഭ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. വൈകുന്നേരം അഞ്ചിനു കോട്ടയം ബേക്കര്‍ മൈതാനത്തു വിവിധ മതമേലധ്യക്ഷന്‍മാരും സംസ്ഥാന ജില്ലാ ഭരണനേതൃത്വവും കോട്ടയം പൗരാവലിയും മഹായിടവകയും ചേര്‍ന്ന് ആര്‍ച്ച്ബിഷപ്പിനു പൗരസ്വീകരണം നല്‍കുന്നതുമാണ്. സെപ്റ്റംബര്‍ ഒന്നിനു രാവിലെ എട്ടിനു കോട്ടയം സിഎസ്‌ഐ കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധ ആരാധനയ്ക്ക് ആര്‍ച്ച് ബിഷപ്പ് മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സിഎസ്‌ഐ അസന്‍ഷന്‍ ദേവാലയം സന്ദര്‍ശിക്കും. സെപ്റ്റംബര്‍ രണ്ടിനു രാവിലെ 11നു കോട്ടയം സിഎംഎസ് കോളജിലെ ജൂബിലി സമാപന പരിപാടിയില്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ്പിനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
Image: /content_image/India/India-2019-07-14-02:19:31.jpg
Keywords: ആംഗ്ലിക്ക
Content: 10729
Category: 18
Sub Category:
Heading: 'ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണം'
Content: കോട്ടയം: ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. 2005ല്‍ മുസ്ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കുന്നതിനായി രജിന്ദര്‍ സച്ചാര്‍ സമിതിയെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നിയോഗിച്ചു. 2006 നവംബര്‍ 30ന് സച്ചാര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം സമുദായത്തിന്റെ സംരക്ഷണത്തിനായി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ െ്രെകസ്തവരോടു നിഷേധനിലപാടാണു സ്വീകരിച്ചത്. െ്രെകസ്തവ സമൂഹത്തോടുള്ള കേന്ദ്ര അവഗണന ഇന്നും തുടരുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ ഔദാര്യമല്ലെന്നിരിക്കെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിലനില്‍ക്കുന്ന വിവേചനം ക്രൈസ്തവ സമൂഹത്തെ വലിയ ജീവിത പ്രതിസന്ധിയിലേക്കാണു തള്ളിവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ വക ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം കവര്‍ന്നെടുക്കുകയും ഇതിന്റെ പേരില്‍ ക്രൈസ്തവര്‍ നിരന്തരം ആക്ഷേപങ്ങള്‍ക്കിരയായി തീരുകയും ചെയ്യുന്ന സ്ഥിതിവിശേഷം തുടരാന്‍ അനുവദിച്ചുകൂടാ. ഇന്ത്യയില്‍ തൊഴില്‍രഹിതരുടെ ശതമാനത്തില്‍ െ്രെകസ്തവരാണു മുന്പിലെന്നുള്ള കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ 2019 ജൂണ്‍ 27ലെ ലോകസഭയിലെ രേഖാമൂലമായ വെളിപ്പെടുത്തല്‍ ഗൗരവമായി കാണണം. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആനുപാതികമായി ലഭ്യമാകേണ്ട തൊഴിലവസരങ്ങളുടെ നിഷേധങ്ങളും ഇവയൊക്കെ സൃഷ്ടിക്കുന്ന െ്രെകസ്തവ കുടുംബബന്ധങ്ങളിലെ അരക്ഷിതാവസ്ഥയും പിന്നോക്ക സാഹചര്യങ്ങളും പഠനവിഷയമാക്കണം. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നീതിപൂര്‍ണമായ ക്രൈസ്തവ പങ്കാളിത്തം ഉറപ്പുവരുത്താന്‍ കേന്ദ്രം ശ്രമിക്കേണ്ടതുമാണെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2019-07-14-02:35:18.jpg
Keywords: ഭാരത, ഇന്ത്യ
Content: 10730
Category: 1
Sub Category:
Heading: ഭൂതോച്ചാടകർക്ക് പ്രത്യേക പരിശീലനം നൽകാന്‍ പോളിഷ് മെത്രാന്‍ സമിതി
Content: ക്രാക്കോ: ഭൂതോച്ചാടകരായ വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിശീലനം നൽകാനായുള്ള കേന്ദ്രം ആരംഭിക്കുവാന്‍ പോളിഷ് മെത്രാന്‍ സമിതിയുടെ തീരുമാനം. ക്രാക്കോയില്‍ നിന്ന്‍ 50 മൈല്‍ മാറി കറ്റോവൈസ് നഗരത്തിൽ പരിശീലന കേന്ദ്രം ആരംഭിക്കാൻ ജൂണിൽ നടന്ന പോളിഷ് മെത്രാന്മാരുടെ പ്ലീനറി സമ്മേളനത്തിലാണ് തീരുമാനമായത്. പുതിയ തീരുമാനം പോളിഷ് സഭ ഭൂതോച്ചാടകർക്ക് നൽകുന്ന പ്രാധാന്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് പ്രമുഖര്‍ പറയുന്നു. കറ്റോവൈസ് നഗരത്തിൽ ആരംഭിക്കുന്ന കേന്ദ്രത്തിൽ ഭൂതോച്ചാടനം പഠിക്കാനായി വിദ്യാർഥികൾ ഉടനെയെത്തും. നിലവില്‍ പോളണ്ടിന് ഔദ്യോഗികമായി നൂറ്റിമുപ്പതോളം ഭൂതോച്ചാടകരായ വൈദികരുണ്ട്. ഭൂതോച്ചാടർക്ക് പരിശീലനം നൽകാൻ ആരംഭിക്കുന്ന കേന്ദ്രത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് മുൻ സാത്താനിക ആരാധകനായിരുന്ന സക്കാരി കിങ് പറഞ്ഞു. സഭ നൽകിയിരിക്കുന്ന അധികാരമുള്ള വ്യക്തികൾക്ക് മാത്രമേ വിജയകരമായി ഭൂതോച്ചാടനം ചെയ്യാൻ സാധിക്കുയുളളുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2019-07-14-02:51:43.jpg
Keywords: ഭൂതോ
Content: 10731
Category: 1
Sub Category:
Heading: സഭയ്ക്കും സഭാസ്ഥാപനങ്ങള്‍ക്കും ബുര്‍ക്കിനോ ഫാസോയില്‍ ഇനി അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്ക് പേരുകേട്ട ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയുമായി ഉടമ്പടി സ്ഥാപിച്ച് വത്തിക്കാന്‍. രാജ്യത്തെ കത്തോലിക്ക സഭയ്ക്കും സഭാസ്ഥാപനങ്ങള്‍ക്കും നൈയാമിക അംഗീകാരം നല്കുന്ന ഉടമ്പടി ഇക്കഴിഞ്ഞ വെള്ളിയാഴ്ച (12/07/2019) വത്തിക്കാനില്‍ വച്ചാണ് ഒപ്പുവെച്ചത്. വത്തിക്കാന്‍റെ വിദേശകാര്യാലയത്തിന്‍റെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ പരിശുദ്ധ സിംഹാസനത്തിനു വേണ്ടിയും ബുര്‍ക്കിനോ ഫാസോയുടെ വിദേശകാര്യ സഹകരണ വകുപ്പ് മന്ത്രി ആല്‍ഫ ബാരി രാജ്യത്തെ പ്രതിനിധീകരിച്ചും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ബുര്‍ക്കിനോ ഫാസോയില്‍ കത്തോലിക്കാസഭയ്ക്കും സഭാസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അംഗീകാരം നല്കുന്നതാണ് പുതിയ ഉടമ്പടി. രാഷ്ട്രത്തിന്‍റെയും സഭയുടെയും സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും ആദരിച്ചുകൊണ്ട് ഇരുവിഭാഗവും പൊതുനന്മ പരിപോഷിപ്പിക്കുന്നതിന് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഉടമ്പടി സഹായമാകും. ഫ്രാന്‍സിന്റെ കോളനിയായിരുന്ന ബുര്‍ക്കിനോ ഫാസോയില്‍ ഇസ്ലാമിക് സ്റ്റേറ്റ്, അൽക്വയ്ദ തീവ്രവാദികളും, പ്രാദേശിക തീവ്രവാദി സംഘടനയായ അൻസറുൽ ഇസ്ലാം എന്ന സംഘടനയും സജീവമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലായി വൈദികന്‍ ഉള്‍പ്പെടെ പതിനഞ്ചോളം ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്തു കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് പുതിയ പ്രതീക്ഷയാണ് ബുര്‍ക്കിനോ ഫാസോ- വത്തിക്കാന്‍ ഉടമ്പടി നല്‍കുന്നത്.
Image: /content_image/News/News-2019-07-14-03:14:43.jpg
Keywords: ബുര്‍ക്കി
Content: 10732
Category: 1
Sub Category:
Heading: അബോർഷൻ ക്ലിനിക്കിലെ ബോധവൽക്കരണം: അറസ്റ്റ് വരിച്ച് വൈദികർ
Content: ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള ഭ്രൂണഹത്യ ക്ലിനിക്കിലെത്തി സ്ത്രീകൾക്ക് റോസാപ്പൂ നൽകി ബോധവത്കരണം നടത്താന്‍ ശ്രമിച്ച രണ്ട് കത്തോലിക്ക വൈദികർ അറസ്റ്റില്‍. ജൂലൈ പതിമൂന്നാം തീയതിയാണ് വൈദികരെയും മറ്റു രണ്ടു പ്രോലൈഫ് ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തത്. ഫാ. ഫിഡിലിസ് മൊസിൻസ്കി, ഫാ. ഡേവ് നിക്സുമാണ് അറസ്റ്റ് വരിച്ച വൈദികർ. ഇതിനിടയിൽ ഭ്രൂണഹത്യ ചെയ്യാനായി എത്തിയ ഒരു സ്ത്രീ തന്റെ മനസ്സു മാറ്റി തിരികെ മടങ്ങിയതായി റെഡ് റോസ് റെസ്ക്യൂ വക്താവ് ലിസാ ഹാർട്ട് വെളിപ്പെടുത്തി. </p> <iframe width="675" height="405" src="https://www.youtube.com/embed/iNzGk9RLuxg" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> നേരത്തെ ഏതാണ്ട് പത്തോളം പോലീസ് വാഹനങ്ങളാണ് അബോര്‍ഷന്‍ ക്ലിനിക്കില്‍ നിന്ന്‍ പ്രോലൈഫ് പ്രവര്‍ത്തകരെ തുരുത്താന്‍ എത്തിയത്. പോലീസ്, വൈദികരെയും ആക്ടിവിസ്റ്റുകളെയും വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. ജൂലൈ പതിമൂന്നാം തീയതി പരിശുദ്ധ ദൈവമാതാവ് ഫാത്തിമയിൽ മൂന്ന് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ട് പ്രാർത്ഥനയുടെയും, പാപപരിഹാരത്തിന്റെയും ആവശ്യകതയെപ്പറ്റി പറഞ്ഞ ഓർമ്മ ദിനത്തിലാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്നത് വേദനാജനകമാണ്. </p> <iframe width="675" height="405" src="https://www.youtube.com/embed/N-gUmJouq10" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> തങ്ങളുടെ റെഡ് റോസ് റെസ്ക്യൂ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനായിരുന്നു സമർപ്പിച്ചിരുന്നതെന്ന് ഫാ. ഫിഡിലിസ് മൊസിൻസ്കി പറഞ്ഞു. ഇത് ആദ്യമായിട്ടാണ് ഈ അബോര്‍ഷന്‍ ക്ലിനിക്കില്‍ റെഡ് റോസ് റെസ്ക്യൂ നടക്കുന്നത്. കനേഡിയൻ പ്രോലൈഫ് ആക്ടിവിസ്റ്റായ മേരി വാഗ്നറിൽ നിന്നും പ്രചോദനം സ്വീകരിച്ചാണ് റെഡ് റോസ് റെസ്ക്യൂ ആക്ടിവിസ്റ്റുകൾ പ്രവർത്തിക്കുന്നത്.
Image: /content_image/News/News-2019-07-14-09:28:38.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 10733
Category: 18
Sub Category:
Heading: 'സഭയെ തകര്‍ക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്'
Content: കൊല്ലം: സഭയെ തകര്‍ക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളോട് യോജിക്കാന്‍ കഴിയില്ലായെന്നും തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. കെആര്‍എല്‍സിസിയുടെ മുപ്പത്തിനാലാമത് ജനറല്‍ അസംബ്ലിയുടെ സമാപനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. കലാലയത്തിനകത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ അതിപ്രസരം കാരണം ലക്ഷ്യം പ്രാപിക്കാന്‍ എന്തുമാകാമെന്നൊരു പ്രവണത വിദ്യാര്‍ഥിസമൂഹത്തില്‍ വളര്‍ന്നു വരുന്നതായും അദ്ദേഹം പറഞ്ഞു. ഭയന്നു കഴിയേണ്ട അവസ്ഥയാണിന്നുള്ളത്. മക്കളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് മാതാപിതാക്കള്‍ നിന്നില്ലെങ്കില്‍ ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന പ്രവണത എങ്ങനെയോ വിദ്യാര്‍ഥികള്‍ക്കിടയില്‍ കടന്നു കയറിയിരിക്കുന്നു. അതുകൊണ്ട് മാതാപിതാക്കള്‍ അറച്ചുനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ ആര്‍ക്കും സ്വാധീനിക്കാനും എന്തും ചെയ്യിക്കാനുമുള്ള അവസ്ഥാവിശേഷം സംജാതമായിട്ടുണ്ട്. വിദ്യാര്‍ഥികളെ വിദ്യാര്‍ഥികളായി കരുതി വേണ്ടത്ര അച്ചടക്കത്തോടെ അവരെ നേരായ രീതിയില്‍ പരിശീലിപ്പിക്കുന്ന സംവിധാനം രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. സഭയെ തകര്‍ക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളോട് യോജിക്കാന്‍ കഴിയില്ല. തീരദേശത്തെ പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ രീതിയില്‍ പരിഹാരം കാണുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. എല്ലിന്‍ കഷണങ്ങളിട്ട് പ്രീതിപ്പെടുത്തുന്ന അവസ്ഥയാണ് ഇന്നുള്ളത്. പോലീസിന്റെ മൂന്നാംമുറ അംഗീകരിക്കാന്‍ കഴിയില്ല. ഇത് സേനയ്ക്കാകെ മാനക്കേടാണ്. അതിനെ അപലപിക്കാതിരിക്കുവാന്‍ കഴിയില്ലായെയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി, ഷാജി ജോര്‍ജ്, റവ.ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പില്‍, ആന്റണി ആല്‍ബര്‍ട്ട്, സ്മിതാ ബിജോയ്, ആന്റണി നെറോണ, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഫാ.സെബാസ്റ്റ്യന്‍ മില്‍ട്ടന്‍ കളപ്പുരയ്ക്കല്‍, ഡെലിന്‍ ഡേവിഡ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/News/News-2019-07-15-04:39:34.jpg
Keywords: സൂസ
Content: 10734
Category: 1
Sub Category:
Heading: മതനിന്ദ കേസ്: പാക്കിസ്ഥാനി സുവിശേഷ പ്രഘോഷകന് ഒടുവില്‍ നീതി
Content: ലാഹോർ: പാക്കിസ്ഥാനില്‍ ഖുറാനെയും പ്രവാചകനെയും അപമാനിച്ചെന്ന ആരോപണം ചുമത്തി തടവിലാക്കി നരകയാതന അനുഭവിച്ച വചനപ്രഘോഷകനെ മോചിപ്പിച്ച് ലാഹോർ കോടതിയുടെ ഉത്തരവ്. സാഫർ ഇഖ്ബാൽ എന്ന ജഡ്ജിയാണ് ആരോപണ വിധേയനായ ജഡൂഹ് മാസിഹ് എന്ന പാസ്റ്ററിനെ വെറുതെ വിടാന്‍ ഉത്തരവായിരിക്കുന്നത്. 2017 ഫെബ്രുവരി രണ്ടാം തീയതിയാണ് പ്രദേശത്തെ ചില മുസ്ലീങ്ങളുടെ പരാതിയിന്മേൽ നസീറി പെന്തക്കോസ്തൽ ചർച്ചിന്റെ പാസ്റ്ററായ മാസിഹിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. 2017ൽ അദ്ദേഹത്തിന് ലാഹോർ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നെങ്കിലും ആറു കുട്ടികളോടൊപ്പം ഭയം മൂലം ഒളിവിലായിരുന്നു കഴിഞ്ഞിരുന്നത്. മാസിഹിന് തന്റെ ജോലിയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയില്ലായെന്നും അദ്ദേഹം ഒരു ഹൃദ്രോഗിയായി മാറിയെന്നും കേസ് വാദിച്ച കത്തോലിക്ക അഭിഭാഷകനായ നദീം അന്തോണി യു‌സി‌എ ന്യൂസിനോട് പറഞ്ഞു. ഇതിനുമുമ്പും പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ കേസിൽ നാലു ക്രൈസ്തവർക്കും, ഒരു മുസ്ലിം വനിതയ്ക്കും കേസ് വാദിച്ച് നദീം അന്തോണി വിജയം നേടിക്കൊടുത്തിട്ടുണ്ട്. വ്യാജ മതനിന്ദാ കേസിൽ അകപ്പെടുന്ന ക്രൈസ്തവർ രാജ്യത്ത് നിരവധിയാണ്. ക്രൈസ്തവരോടുളള പകവീട്ടാനായുള്ള ആയുധമായാണ് മതനിന്ദാ നിയമത്തെ അക്രൈസ്തവര്‍ ഉപയോഗിക്കുന്നത്. മതനിന്ദാ കേസിലുൾപ്പെട്ട് വർഷങ്ങളോളം ജയിൽശിക്ഷ അനുഭവിച്ച് പിന്നീട് കോടതി വെറുതെ വിട്ട ആസിയ ബീബിക്കു ഇപ്പോഴും ജീവനില്‍ ഭീഷണിയുണ്ട്. മതനിന്ദാ നിയമം ദുർവിനിയോഗം ചെയ്യുന്നത് തടയണമെന്ന് കഴിഞ്ഞ മാസം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
Image: /content_image/News/News-2019-07-15-04:59:58.jpg
Keywords: പാക്കി