Contents
Displaying 11051-11060 of 25160 results.
Content:
11365
Category: 14
Sub Category:
Heading: കാത്തിരിപ്പിന് വിരാമം: ഷെക്കെയ്ന ടെലിവിഷൻ ഇന്നുമുതൽ പൂർണ്ണ സംപ്രേക്ഷണത്തിലേക്ക്
Content: തൃശൂർ: മലയാള ദൃശ്യ മാധ്യമ രംഗത്ത് പുതിയ ചരിത്രം രചിക്കാൻ ശ്രദ്ധേയമായ പരിപാടികളും വാർത്താധിഷ്ഠിത പ്രോ6ഗ്രാമുകളുമായി ഷെക്കെയ്ന ടെലിവിഷൻ ഇന്നുമുതൽ പൂർണ്ണ സംപ്രേക്ഷണത്തിലേക്ക്. ജപമാല രാജ്ഞിയുടെ തിരുനാൾ ദിനത്തിലാണ് ചാനൽ സമ്പൂർണ്ണ സംപ്രേക്ഷണത്തിലേക്ക് കടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇന്ന് വൈകീട്ട് 6.30നാണ് ചാനൽ സമ്പൂർണ്ണ സംപ്രേഷണത്തിലേക്ക് കടക്കുക. ഏഴുമണിക്ക് ആഗോള ദേശീയ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളിച്ചു കൊണ്ട് വാർത്ത ബുള്ളറ്റിൻ 'ഷെക്കെയ്ന പ്രൈം', ഉന്നത ജോലിയും പദവിയും ഉപേക്ഷിച്ചു വൈദിക സമർപ്പിത ജീവിതത്തെ പുണർന്ന വ്യക്തികളുടെ ജീവിതാനുഭവം 'യെസ് ലോർഡ്', ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹ്യ വിഷയങ്ങൾ ക്രിയാത്മകമായി അവലോകനം ചെയ്യുന്ന 'ബിഗ് ബുക്ക്', ആഗോള കത്തോലിക്ക സഭയുടെ ചലനങ്ങൾ പൂർണ്ണമായും ഒപ്പിയെടുക്കുന്ന 'ചർച്ച് ടുഡേ', മുൻ കാലങ്ങളിൽ നടന്ന സംഭവങ്ങൾ പുനരാവിഷ്ക്കരിച്ചു കൊണ്ടുളള 'അന്നീ നാളിൽ' തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ ഇന്ന് ചാനലിൽ സംപ്രേക്ഷണം ചെയ്യും. ഇതിനെല്ലാം പുറമെ ഓരോ മണിക്കൂറിലെയും പ്രധാന വാർത്തകൾ ഉടനടി ജനങ്ങളിലേക്ക് എത്തിക്കുവാൻ 'ഷെക്കെയ്ന ബ്രെക്ക്' ഓരോ മണിക്കൂറും ഇടവിട്ട് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പരീക്ഷ സംപ്രേക്ഷണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വാർത്ത ബുള്ളറ്റിനുകൾ മാത്രമായിരുന്നു ചാനലിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിന്നത്. മുന്നോട്ടുള്ള ദിവസങ്ങളിൽ ചർച്ച് ബീറ്റ്‌സ്, റേമ, വിവ ജെസു, യുആർ ചൂസൻ, മറിയം കാലത്തിന്റെ അടയാളം, 100% ജീസസ്, ബിയോണ്ട് ദി ന്യൂസ്, രക്ഷകന്റെ മിഷൻ, ഇന്ത്യ ഫസ്റ്റ്, വേൾഡ് ക്ളോക്ക്, കർത്താവിന്റെ വചനം, വിശുദ്ധിയുടെ ആനന്ദം, വത്തിക്കാൻ ഡയറി, സത്യാന്വേഷി, റൂഹ എലോഹിം, ലിദിയ, ദയാസാഗർ, വാച്ച് ആൻഡ് പ്രേ, ഇന്ത്യ ഫസ്റ്റ് തുടങ്ങിയ വ്യത്യസ്തവും ആകർഷകവുമായ പരിപാടികൾ ജനങ്ങളിലേക്ക് എത്തും. ഇതോടൊപ്പം ഒക്ടോബർ 13നു നടക്കുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വത്തിക്കാനിൽ നിന്നുള്ള തത്സമയ സംപ്രേക്ഷണവും ഷെക്കെയ്ന ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കേരള വിഷൻ കേബിൾ നെറ്റ്‌വർക്കിൽ 512 നമ്പറിലാണ് ചാനൽ ലഭിക്കുക. വരും മാസങ്ങളിൽ വിവിധ ഡിറ്റിഎച്ച് ഓപ്പറേറ്റർമാരും ചാനൽ ലഭ്യമാക്കും. പ്രശസ്ത വചനപ്രഘോഷകൻ ബ്രദർ സന്തോഷ് കരുമത്രയുടെ നേതൃത്വത്തിൽ ആരംഭിച്ച ചാനൽ തൃശൂരിലെ പട്ടിക്കാട് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
Image: /content_image/News/News-2019-10-07-04:47:22.jpg
Keywords: ചാനൽ

11366
Category: 13
Sub Category:
Heading: ഡോക്ടറുടെ വസതിയിൽ നിന്നും കണ്ടെത്തിയ ഗർഭസ്ഥ ശിശുക്കളുടെ ഭാഗങ്ങൾ ആദരവോടെ അടക്കം ചെയ്യും
Content: ഇല്ലിനോയിസ്: അമേരിക്കയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു ഇല്ലിനോയിസിലെ ഉൾറിച്ച് ക്ലോപ്ഫെർ എന്ന ഡോക്ടറുടെ ഭവനത്തിൽ നിന്നും കണ്ടെത്തിയ ഗർഭസ്ഥ ശിശുക്കളുടെ രണ്ടായിരത്തോളം ശരീര ഭാഗങ്ങൾ ഉചിതമായ രീതിയിൽ അടക്കം ചെയ്യുമെന്ന് അറ്റോർണി ജനറൽ കുർട്ടിസ് ഹിൽ. വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ്, ഗർഭസ്ഥ ശിശുക്കൾക്ക് അർഹതപ്പെട്ട രീതിയിൽ മൃതസംസ്കാരം നടത്തുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കിയത്. 2246 ശരീര ഭാഗങ്ങളാണ് ഡോക്ടറുടെ ഇല്ലിനോയിസിലെ വസതിയിൽ ശാസ്ത്രീയരീതിയിൽ കേടുവരാതെ സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യാന സംസ്ഥാനത്തെ ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ഡോക്ടർ ക്ലോപ്ഫെർ ജോലി ചെയ്തിട്ടുണ്ട്. 2016ൽ അദ്ദേഹത്തിന്റെ മെഡിക്കൽ ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ റദ്ദാക്കിയിരുന്നു. ശിശുക്കളുടെ ശരീരഭാഗങ്ങൾക്കും, അമ്മമാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ബഹുമാനം നൽകുന്ന രീതിയിൽ നടപടിക്രമങ്ങൾ നടത്തി കൊടുക്കുന്നതിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നു അറ്റോർണി ജനറൽ വ്യക്തമാക്കി. ഭ്രൂണഹത്യയെ അനുകൂലിക്കുന്നവർ പോലും, ഡോക്ടറുടെ വീട്ടിൽ ശരീര ഭാഗങ്ങൾ ഒളിപ്പിച്ചുവെച്ചതിൽ അനിഷ്ടം രേഖപ്പെടുത്തിയതായി കുർട്ടിസ് ഹിൽ ഫോക്സ് ന്യൂസ് മാധ്യമത്തിൽ എഴുതിയ ഒരു ലേഖനത്തിൽ പറഞ്ഞു. ഗർഭസ്ഥ ശിശുക്കൾ വെറും ശരീരകോശങ്ങൾ മാത്രമാണെന്ന് ഭ്രൂണഹത്യ അനുകൂലികൾക്ക് ഉറപ്പുണ്ടെങ്കിൽ, ശരീരഭാഗങ്ങൾ കണ്ടിട്ട് ഭ്രൂണഹത്യ വിരുദ്ധരെ പോലെ അവർ എന്തിന് സംഭ്രമിക്കുന്നുവെന്ന പ്രസക്തമായ ചോദ്യവും അദ്ദേഹം തന്റെ ലേഖനത്തിൽ ഉന്നയിച്ചു. അതേസമയം കത്തോലിക്കാ മെത്രാന്മാരും, പ്രോലൈഫ് സംഘടനകളും ഉചിതമായ മൃതദേഹ സംസ്കാര ശുശ്രൂഷകൾ നൽകാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടുണ്ട്.
Image: /content_image/News/News-2019-10-07-05:03:27.jpg
Keywords: ഗർഭ

11367
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം- ഏഴാം ദിവസം
Content: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്ന് തയ്യാറാക്കിയ വീഡിയോ സന്ദേശം ഏഴാം ദിവസം.
Image:
Keywords: അസാധാരണ

11368
Category: 10
Sub Category:
Heading: മിഷ്ണറി സ്വഭാവം വീണ്ടെടുക്കുവാന്‍ ആഗ്രഹിക്കുന്ന സഭയ്ക്ക് തുര്‍ക്കി അവസരങ്ങളുടെ നാട്
Content: ഇസ്താംബുള്‍: മിഷ്ണറി സ്വഭാവം വീണ്ടെടുക്കുവാന്‍ ആഗ്രഹിക്കുന്ന കത്തോലിക്ക സഭയ്ക്ക് തുര്‍ക്കി അവസരങ്ങളുടെ നാടാണെന്ന് തുര്‍ക്കിയിലെ അപ്പസ്‌തോലിക വികാരിയേറ്റായ അനാറ്റോളിയയുടെ അധ്യക്ഷനായ ബിഷപ്പ് പാവോലോ ബിസേതി. ക്രൈസ്തവവിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ഇസ്ലാം മതസ്ഥരുടെ സംഖ്യയും കുറവല്ലായെന്നും അദ്ദേഹം വ്യക്തമാക്കി. മിലാന്‍ ആസ്ഥാനമായുള്ള ഫാമിഗ്ലിയ ക്രിസ്റ്റിയാനാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്നതിനേക്കാള്‍ മരിക്കുവാന്‍ തയാറായിട്ടുള്ള നിരവധി കുടുംബങ്ങള്‍ രാജ്യത്തുണ്ടെന്നും എന്നാല്‍ ആവശ്യമായ ക്രൈസ്തവ രൂപീകരണം നല്‍കുന്നതിനോ അവരുടെ അജപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ വേണ്ട സംവിധാനം തുര്‍ക്കിയിലെ സഭയ്ക്കിന്നില്ലായെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രാദേശിക വിശ്വാസികളോടൊപ്പമുള്ള കുടിയേറ്റക്കാരുടെ സാന്നിധ്യം അവസരങ്ങളുടെ പുതിയ വാതായനം തുറന്നിട്ടിരിക്കുകയാണ്. എന്നാല്‍ ന്യൂനപക്ഷാവകാശങ്ങള്‍ പലപ്പോഴും നിരാകരിക്കപ്പെടുന്ന തുര്‍ക്കിയില്‍ കാര്യമായ മിഷന്‍ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും ബിഷപ്പ് പറഞ്ഞു. ഇസ്ലാമിക് ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയില്‍ കത്തോലിക്ക സഭയ്ക്ക് രാജ്യത്ത് 54 ഇടവകകള്‍ മാത്രമാണുള്ളത്.
Image: /content_image/News/News-2019-10-07-09:19:25.jpg
Keywords: തുര്‍ക്കി

11369
Category: 13
Sub Category:
Heading: ക്രൈസ്തവ സന്നദ്ധ സംഘടനയെ പ്രകീർത്തിച്ച് ഹാരി രാജകുമാരൻ
Content: അംഗോള: യുദ്ധകാലത്ത് സ്ഥാപിച്ചിരുന്ന കുഴിബോംബുകൾ നീക്കം ചെയ്യുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ ഹാലോയെ അഭിനന്ദിച്ച് ഹാരി രാജകുമാരൻ. സംഘടനയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കി അഭിനന്ദനങ്ങളറിയിക്കാൻ രാജകുമാരൻ ആഫ്രിക്കൻ രാജ്യമായ അംഗോളയിലെത്തിയെന്നത് ശ്രദ്ധേയമാണ്. ഇതിനോടകം തന്നെ ഒരു ലക്ഷം കുഴിബോംബുകൾ സംഘടന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നീക്കം ചെയ്തിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നയാളുകൾക്ക്, മെഡിക്കൽ സഹായങ്ങളും, യാത്രാ സൗകര്യങ്ങളും നൽകുന്ന ദി മിഷൻ ഏവിയേഷൻ ഫെലോഷിപ്പ് എന്ന സംഘടനയാണ് ഹാലോ അംഗങ്ങളെയും സഹായിക്കുന്നത്. ദി മിഷൻ ഏവിയേഷൻ ഫെലോഷിപ്പ് അംഗങ്ങളെയും ഹാരി രാജകുമാരൻ അഭിനന്ദിച്ചു. ഇതിനിടയിൽ രക്ഷാകവചം ധരിച്ച് ഒരു കുഴിബോംബ് നിർവീര്യമാക്കുവാന്‍ അദ്ദേഹം മുന്‍കൈ എടുത്തുയെന്നത് ശ്രദ്ധേയമാണ്. 1997-ൽ രക്ഷാകവചം ധരിച്ച് ഹാരി രാജകുമാരന്റെ മാതാവ് ഡയാന രാജകുമാരി നിൽക്കുന്ന ചിത്രം പ്രസിദ്ധമായിരുന്നു. കുഴിബോംബുകൾ വ്യാപകമായ ഈ പ്രദേശത്തെക്കുറിച്ച് ലോക ശ്രദ്ധ കൂടുതൽ കിട്ടാൻ ആ ചിത്രം തന്നെ കാരണമായി. 1975 മുതൽ 2002 വരെയാണ് രാജ്യത്ത് മുഴുവൻ ഏകദേശം ഒരുകോടിയോളം കുഴിബോംബുകൾ സ്ഥാപിക്കപ്പെട്ടത്. യാത്ര ചെയ്യുമ്പോഴും, കൃഷിയിറക്കുമ്പോഴും ഈ കുഴിബോംബുകൾ അംഗോളക്കാരുടെ ജീവന് വൻ ഭീഷണിയാണ്.
Image: /content_image/News/News-2019-10-07-10:51:00.jpg
Keywords: രാജകു

11370
Category: 1
Sub Category:
Heading: ആമസോൺ സിനഡിന് ആരംഭം: പരിശുദ്ധാത്മാവിന്റെ ജ്ഞാനത്തിനായി പ്രാര്‍ത്ഥിച്ച് പാപ്പ
Content: റോം: ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനിസ്വേല, സുരിനാം എന്നിവ ഉൾപ്പെടുന്ന ലാറ്റിന്‍ അമേരിക്കയിലെ ബിഷപ്പുമാര്‍ പങ്കെടുക്കുന്ന പാന്‍ ആമസോണ്‍ സിനഡിന് റോമില്‍ ആരംഭം. പരിശുദ്ധാത്മാവിന്റെ ജ്ഞാനവും വിവേകവും സിനഡിൽ പങ്കെടുക്കുന്ന ബിഷപ്പുമാരിൽ നിറയുന്നതിനായി ആമസോൺ സിനഡ് ആരംഭിച്ചുകൊണ്ടു നടന്ന വിശുദ്ധ കുർബാനയില്‍ പാപ്പ പ്രാര്‍ത്ഥിച്ചു. പാൻ- ആമസോൺ മേഖലയെ സംബന്ധിക്കുന്ന നിർണ്ണായക സിനഡിൽ സഭയെ സഹായിക്കാൻ വിശ്വാസത്തിന്റെ ആത്മാവ്, സിനഡിൽ പങ്കെടുക്കുന്ന ഓരോരുത്തരിലേയ്ക്കും വർഷിക്കപ്പെടണമേയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു. മേഖലയിലെ സുവിശേഷവത്കരണത്തിനുള്ള വിവിധ രീതികളെക്കുറിച്ചും സുവിശേഷവത്കരണത്തിന്റെ ശുശ്രൂഷകളെക്കുറിച്ചുമായിരിക്കും സിനഡ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സിനഡിന്റെ പ്രവര്‍ത്തനരേഖയില്‍ പ്രതിപാദിച്ചിരിക്കുന്ന ചില കാര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ, ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരിന്നു. ഈ സാഹചര്യത്തില്‍ അതീവ പ്രാധാന്യത്തോടെ ലോകം സിനഡിനെ നോക്കികാണുന്നത്. എന്നാല്‍ പാന്‍ ആമസോണ്‍ മേഖലക്ക് വേണ്ടി മാത്രമുള്ള ഒരു പ്രത്യേക സിനഡാണിതെന്നും ചില എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നുമായിരിന്നു സിനഡ് സംഘാടകര്‍ അഭിപ്രായപ്പെട്ടത്. 185 പേര്‍ പങ്കെടുക്കുന്ന സിനഡ് ഒക്ടോബർ 27-ന് സമാപിക്കും.
Image: /content_image/News/News-2019-10-07-11:54:46.jpg
Keywords: ആമസോ, ഗോത്ര

11371
Category: 10
Sub Category:
Heading: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മാധ്യസ്ഥത്തിലുള്ള രോഗസൗഖ്യം: ശാസ്ത്രത്തിനപ്പുറം ദൈവീക ഇടപെടലാണെന്നു ആവര്‍ത്തിച്ച് ഡോ. ശ്രീനിവാസന്‍
Content: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള അത്ഭുത രോഗസൗഖ്യം ലഭിച്ച കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ വി.കെ.ശ്രീനിവാസന് ഇപ്പോഴും അത്ഭുതവും ആശ്ചര്യവും വിട്ടു മാറിയിട്ടില്ല. മാസം തികയുംമുന്‌പേ ജനിച്ചു ശ്വാസകോശത്തിനും ഹൃദയത്തിനും ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തി അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ എന്ന കുഞ്ഞിന്റെ രോഗ സൗഖ്യത്തിന് നിദാനമായത് വൈദ്യശാസ്ത്രത്തിനപ്പുറം ദൈവീക ഇടപെടലാണെന്ന കാര്യം ഡോക്ടര്‍ സ്ഥിരീകരിക്കുന്നു. ഒക്ടോബര്‍ 13ന് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വത്തിക്കാനിലെ ചടങ്ങില്‍ ഡോക്ടറും ഭാര്യ അപര്‍ണയും പങ്കെടുക്കും. ➤ {{തിരുശേഷിപ്പില്‍ പുതുജീവിതം ലഭിച്ച ക്രിസ്റ്റഫറിനെ കുറിച്ച് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/7416 }} ➤ #{green->none->b-> ഷെക്കെയ്ന ടെലിവിഷന്റെ പ്രത്യേക റിപ്പോര്‍ട്ട് താഴെ }#
Image: /content_image/News/News-2019-10-07-14:19:43.jpg
Keywords: ക്രിസ്റ്റഫര്‍, മറിയം

11372
Category: 9
Sub Category:
Heading: സ്ഥിരം വേദിയിൽ മാറ്റം: ഒക്ടോബർമാസ രണ്ടാംശനിയാഴ്ച കൺവെൻഷൻ 12 ന്: ബഥേൽ സെന്ററിന് പകരം സെന്റ് കാതറിൻ ഓഫ് സിയന: ഇത്തവണ കൺവെൻഷൻ മലയാളത്തിൽ മാത്രം
Content: ബെർമിങ്ഹാം: ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12ന് നടക്കുമ്പോൾ സ്ഥിരം വേദിയായ ബഥേൽ കൺവെൻഷൻ സെന്ററിന് പകരം സെന്റ് കാതറിൻ ഓഫ് സിയന വേദിയാകും.ഇത്തവണ കുട്ടികൾക്കൊഴികെയുള്ള ശുശ്രൂഷകൾ മലയാളത്തിൽ മാത്രമായിരിക്കും. നവംബർ മാസം മുതൽ വീണ്ടും സ്ഥിരമായി ബഥേൽ സെന്ററിൽത്തന്നെ കൺവെൻഷൻ നടക്കും. ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി, പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ, ആയിരങ്ങൾക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷൻ ഇത്തവണ സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഷിനോജ് കളരിക്കൽ , സെഹിയോൻ യുകെ യുടെ മുഴുവൻസമയ ശുശ്രൂഷകനും വചനപ്രഘോഷകനുമായ ബ്രദർ അനി ജോൺ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 12 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം സെന്റ് കാതറിൻ ഓഫ് സിയന ചർച്ചിലേയ്ക്ക് ക്ഷണിക്കുന്നു. #{red->none->b->അഡ്രസ്സ്: }# ST .CATHERINE OF SIENA CHURCH <br> 69.IRVING ST <br> BIRMINGHAM <br> B5 7BE #{green->none->b->താഴെ പറയുന്നവയാണ് തൊട്ടടുത്തുള്ള കാർ പാർക്കിംങുകൾ: }# NCP CAR PARKING, BOW STREET, B1 1DW ( £6.50 All day) GALLON PARKING, THORP STREET, B1 1QP(£5 All day) B5 6SD , HURST STREET (£4 All day). #{green->none->b->കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൻ 07506 810177 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു 07515 368239 ➤ യുകെയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: ബിജു എബ്രഹാം 07859 890267 <br> ജോബി ഫ്രാൻസിസ് 07588 809478.
Image: /content_image/Events/Events-2019-10-08-04:40:09.jpg
Keywords: സോജി

11373
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം- എട്ടാം ദിവസം
Content: അസാധാരണ മിഷൻ മാസത്തിലൂടെ മാർപാപ്പ വിശ്വാസികളായ നമ്മിൽ നിന്നു ആഗ്രഹിക്കുന്നത് എന്ത്?
Image:
Keywords: അസാധാരണ
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം- എട്ടാം ദിവസം
Content: അസാധാരണ മിഷൻ മാസത്തിലൂടെ മാർപാപ്പ വിശ്വാസികളായ നമ്മിൽ നിന്നു ആഗ്രഹിക്കുന്നത് എന്ത്?
Image:
Keywords: അസാധാരണ
Content:
11374
Category: 11
Sub Category:
Heading: എസ്എംവൈഎം പാലാ രൂപത എപ്പാർക്കിയൽ യൂത്ത് കോൺക്ലേവ്
Content: പാലാ: യുവജനങ്ങൾ സഭയോട് ആഭിമുഖ്യവും സ്നേഹവും പുലർത്തുന്നവരും സഭാപരവും സാമൂഹികവുമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രത കാത്തു സൂക്ഷിക്കുന്നവരും ആകണമെന്ന് എസ് എം വൈ എം ഇലഞ്ഞി മേഖല ഡയറക്ടർ റവ. ഫാ.സെബാസ്റ്റ്യൻ ചാമക്കാലായിൽ. എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ 2011, 2012, 2013, 2014, 2015 വർഷങ്ങളിൽ വിശ്വാസപരിശീലനം പൂർത്തിയാക്കിയ യുവജനങ്ങൾക്കായി എസ് എം വൈ എം മുളക്കുളം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ സെന്റ് .മേരീസ് കത്തോലിക്കാ പള്ളിയിൽ വച്ച് നടത്തപ്പെട്ട എപ്പാർക്കിയൽ സീനിയർ യൂത്ത് കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ ശക്തിയാൽ സഭയുടെ പ്രവർത്തനങ്ങൾ തഴച്ചുവളരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കോൺക്ലേവിന്റെ ഉദ്ദേശ്യമെന്തെന്നും ക്രിസ്തുവിന്റെ ചൈതന്യം ജീവിതത്തിൽ പകർത്തുന്നവർ ആകുന്നത് സാമൂഹികമായ വിഷയങ്ങൾ യുവജനങ്ങളുടെ വിഷയമാകുമ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് എം വൈ എം മുളക്കുളം യൂണിറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് കളപ്പുരക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോൺ അലക്സ് സ്വാഗതം ആശംസിച്ചു. എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ .സിറിൽ തയ്യിൽ ആമുഖപ്രഭാഷണം നടത്തി.എസ് എം വൈ എം പാലാ രൂപത ജോയിന്റ് ഡയറക്ടർ സി .ഷൈനി ഡി .എസ് .ടി .ആശംസകൾ നേർന്നു. എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ തോട്ടത്തിൽ യോഗത്തിന് കൃതജ്ഞതയർപ്പിച്ചു. 21-25 പ്രായങ്ങളിലുൾപ്പെടുന്ന യുവജനങ്ങൾക്കായി നടത്തപ്പെട്ട കോൺക്ലേവിൽ മുട്ടുചിറ, പെരിയപുറം, കൂത്താട്ടുകുളം, മാൻവെട്ടം, പൈങ്ങളം, മുളക്കുളം, കാട്ടാമ്പാക്ക്, ഇലഞ്ഞി എന്നിവിടങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു. ന്യൂനപക്ഷ അവകാശങ്ങൾ, സാമൂഹികപരമായ പ്രശ്നങ്ങൾ,സമകാലീന സംഭവങ്ങൾ എന്നിവ ക്യാമ്പിൽ ചർച്ച ചെയ്തു. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ, യൂത്ത് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ എസ് എം വൈ എം ഗ്ലോബൽ ഡയറക്ടർ ഫാ .ജോസഫ് ആലഞ്ചേരി , സി.ഗ്രേസ് എസ് എ ബി എസ്, ഫാ .റോബർട്ട് ചവറനാനിക്കൽ വി സി, ഫാ.സിജോ ചേന്നാടൻ സി എം ഐ എന്നിവർ ക്ലാസുകൾ നയിച്ചു. എസ് എം വൈ എം പാലാ രൂപത ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ,വൈസ് പ്രസിഡന്റ് റീത്തു ജോർജ്,സെബാസ്റ്റ്യൻ ജോയി, റോഷ്നി ജോർജ്, അഞ്ചുമോൾ ജോണി, റിബിൻ ജോസ്, ബ്ര.തോമസ് പടിഞ്ഞാറേമുറിയിൽ, അരുൺ റോബർട്ട്, ആൽവിൻ മോനിപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Image: /content_image/India/India-2019-10-08-04:47:20.jpg
Keywords: യുവജന