Contents
Displaying 11071-11080 of 25160 results.
Content:
11385
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരെ ബൊക്കോ ഹറാം കൊലപ്പെടുത്തി
Content: മൈദുഗുരി, നൈജീരിയ: നൈജീരിയായില്‍ ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാം കൊലപ്പെടുത്തുന്ന വീഡിയോ ബൊക്കോഹറാം പുറത്തുവിട്ടു. മാങ്ങു പ്രവിശ്യയില്‍ ഭവനരഹിതരെ സഹായിക്കുന്ന ലോറന്‍സ് ഡുണാ ഡാസിഗിര്‍, ഗോഡ്ഫ്രെ അലി ഷികാഗം എന്നി ക്രൈസ്തവ സന്നദ്ധ പ്രവര്‍ത്തകരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. മുഖം മൂടികളും ആയുധധാരികളുമായ തീവ്രവാദികള്‍ക്ക് മുന്നില്‍ ഇവരെ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്ന വീഡിയോ പുറത്തുവിട്ട ശേഷമായിരുന്നു കൊലപാതകം. ഇനി തങ്ങള്‍ പിടികൂടാന്‍ പോകുന്ന ക്രിസ്ത്യാനികളെയെല്ലാം കൊന്നുകളയുമെന്ന ഭീഷണിയും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22-ന് അമാക്ക് ന്യൂസ് ഏജന്‍സി എന്ന സൈറ്റിലൂടെ പുറത്തുവിട്ട വീഡിയോയിലുണ്ട്. തീവ്രവാദികളുടെ ആക്രമത്തിനിരയായി ഭവനരഹിതരായവര്‍ക്ക് വേണ്ടി താമസ സ്ഥലങ്ങള്‍ പണിയുന്നതിന് സഹായിച്ചുകൊണ്ടിരിക്കുമ്പോള്‍ മൈദുഗുരിയില്‍ വെച്ചാണ് ഇരുവരും, ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്കാ പ്രൊവിന്‍സ് (ISWAP) എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ബൊക്കോഹറാമിന്റെ പിടിയിലാകുന്നത്. നൈജീരിയയില്‍ മുന്‍പ് നടന്ന മതപരമായ കലാപങ്ങളില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ പ്രതികാരമായി തങ്ങള്‍ പിടികൂടുന്ന എല്ലാ ക്രിസ്ത്യാനികളേയും കൊല്ലുമെന്ന്‍ ഹൗസാ ഭാഷയില്‍ വീഡിയോയിലൂടെ പ്രഖ്യാപിക്കുന്നുണ്ട്. അടക്കം ചെയ്യുവാന്‍ പോലും ഇവരുടെ മൃതദേഹങ്ങള്‍ ലഭിക്കില്ലെന്നും, ഇവരുടെ സ്മരണക്കായി ഒരു താല്‍ക്കാലിക സ്മാരകം പണിയുമെന്നും പ്രാദേശിക ക്രൈസ്തവ നേതൃത്വം വ്യക്തമാക്കി. ഫെഡറല്‍ ഗവണ്‍മെന്റ് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നുവെങ്കില്‍ യുവാക്കള്‍ തീവ്രവാദി സംഘടനകളില്‍ ആകൃഷ്ടരാവില്ലായിരുന്നുവെന്നും, തന്റെ സ്വന്തക്കാര്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും റവ. പോഫി ആരോപിച്ചു. ഭവനരഹിതരെ സഹായിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടിട്ടുപോലും ഈ കൊലപാതകത്തെ അപലപിക്കുവാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് യു.എസ്-നൈജീരിയ നിയമസംഘടനയുടെ അറ്റോര്‍ണി ഇമ്മാനുവല്‍ ഒഗേബെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജെനറലിനെഴുതിയ കത്തില്‍ പറയുന്നു. ഇനിയും കൂടുതല്‍ പേര്‍ കൊല്ലപ്പെടുവാന്‍ പോകുന്നുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹത്തിന്റെ കത്തിലുണ്ട്. 2009-ല്‍ നൈജീരിയയില്‍ പതിനായിരകണക്കിന് ക്രിസ്ത്യാനികളാണ് ബൊക്കോഹറാമിനാല്‍ കൊലചെയ്യപ്പെട്ടിരിക്കുന്നത്. 23 ലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ക്രൈസ്തവ പീഡനം സംബന്ധിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ ഇക്കൊല്ലത്തെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ 12-മതാണ് നൈജീരിയയുടെ സ്ഥാനം.
Image: /content_image/News/News-2019-10-09-09:20:14.jpg
Keywords: നൈജീ

11386
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ മലയാള ഗാനങ്ങള്‍ വത്തിക്കാനില്‍ മുഴങ്ങും
Content: വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് നാലു ദിവസങ്ങള്‍ ശേഷിക്കേ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. അതേസമയം വിശുദ്ധ പ്രഖ്യാപന ചടങ്ങുകളുടെ പ്രാരംഭമായുള്ള പ്രദക്ഷിണ സമയത്തു വത്തിക്കാനില്‍ മലയാള ഗാനം ഉയരും. ഫാ. ബിനോജ് മുളവരിക്കല്‍ രചിച്ച “ഭാരത സഭതൻ പ്രഭയാം കേരള മണ്ണിൻ കൃപയാം..” എന്ന ഗാനമാണ് 10 വൈദികരും 15 സിസ്റ്റർമാരും 10 കുട്ടികളും യുവതീ-യുവാക്കളും മുതിർന്നവരുമായി 30 പേരുൾപ്പെടെ 65 അംഗ ഗായകസംഘം ആലപിക്കുക. കഴിഞ്ഞ രണ്ടരമാസമായുള്ള പരിശീലനത്തിലൂടെയാണ് സ്വര്‍ഗീയ നിമിഷത്തിനായി കാത്തിരിക്കുന്നതെന്നു ഫാ. ബിനോജ് മുളവരിക്കലും സഹായി ഡെല്‍റ്റസും പറയുന്നു. ''ക്രൂശിതന്റെ സ്‌നേഹിതേ, മറിയം ത്രേസ്യായേ, തിരുഹൃദയത്തിന്‍ തോഴിയേ, മറിയം ത്രേസ്യായേ'' എന്നു തുടങ്ങുന്ന മറ്റൊരു ഗാനവും നാമകരണ ചടങ്ങിനിടെ ഇതേ ഗായക സംഘം ആലപിക്കുന്നുണ്ട്. ഇതിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത് ഫാ. ബിനോജ് മുളവരിക്കലാണ്. 2008 ഒക്ടോബര്‍ 12നു അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിലും ഗാനമൊരുക്കാന്‍ സഹായിയായി നിലനിന്നത് ഫാ. ബിനോജായിരിന്നു. അന്ന് വൈദിക വിദ്യാര്‍ത്ഥിയായിരിന്നു അദ്ദേഹം. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 12നു പകരം ഒക്ടോബര്‍ 13നു മറ്റൊരു വിശുദ്ധയുടെ നാമകരണത്തിന് ഇടപെടല്‍ നടത്തുവാന്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഫാ. ബിനോജ്. അച്ചന് പൂര്‍ണ്ണ പിന്തുണയുമായി 65 അംഗ ഗായകസംഘവും മലയാളി സമൂഹവുമുണ്ട്.
Image: /content_image/News/News-2019-10-09-10:15:24.jpg
Keywords: മറിയം ത്രേസ്യ

11387
Category: 1
Sub Category:
Heading: സൈന്യത്തെ പിന്‍വലിച്ച അമേരിക്കന്‍ നടപടി സിറിയന്‍ ക്രൈസ്തവര്‍ക്കു പുതിയ ഭീഷണി
Content: ഡമാസ്കസ്: വടക്കന്‍ സിറിയയില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ച അമേരിക്കയുടെ അപ്രതീക്ഷിത നടപടി സിറിയന്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി മനുഷ്യാവകാശ സംഘടന. തുര്‍ക്കിയുടെ ആക്രമണ ഭീഷണിയുള്ളതിനാല്‍ വടക്ക് - കിഴക്കന്‍ സിറിയയിലെ ക്രിസ്ത്യന്‍, യസീദി സമൂഹങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ (ഐ.ഡി.സി) എന്ന സന്നദ്ധ സംഘടന ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. യുദ്ധത്തിന്റെ കെടുതികളില്‍ നിന്ന്‍ മുക്തി നേടി സാവധാനം ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സിറിയയിലെ ക്രിസ്ത്യന്‍ സമൂഹത്തിനേറ്റ ഒരു പ്രഹരമാണ് ഇതെന്നും സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് ഇറാഖി ക്രിസ്ത്യാനികളുടെ ഗതി വരുമോയെന്ന്‍ ഭയപ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു. അതേസമയം തുര്‍ക്കി സൈന്യം വടക്കന്‍ സിറിയയിലേക്ക് നീങ്ങുമെന്നും ആ മേഖലയില്‍ അമേരിക്കന്‍ സൈന്യമില്ലെന്നുമുള്ള ഒക്ടോബര്‍ ആറിലെ വൈറ്റ്ഹൗസ് പ്രഖ്യാപനം വടക്കന്‍ സിറിയയിലേയും, ഇറാഖിലേയും കുര്‍ദ്ദുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇറാഖ്, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വിവാദ മേഖലയാണ് കുര്‍ദ്ദിസ്ഥാന്‍. തുര്‍ക്കിയിലെ കുര്‍ദ്ദിഷ് സമൂഹം സര്‍ക്കാര്‍ നിരീക്ഷണത്തിനും, അടിച്ചമര്‍ത്തലിനും ഇരയായി കൊണ്ടിരിക്കുകയാണ്. അതിനാലാണ് തുര്‍ക്കിയുടെ നീക്കത്തെ സിറിയയിലെ കുര്‍ദ്ദിഷ് സമൂഹം ആശങ്കയോടെ നോക്കിക്കാണുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയെ സഹായിച്ച കുര്‍ദ്ദിഷ് ജനസംഖ്യയില്‍ നിരവധി യസീദികളും, ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു. അമേരിക്ക തങ്ങളുടെ നടപടിയെ ന്യായീകരിക്കുന്നുണ്ടെങ്കിലും തുര്‍ക്കിയുടെ നീക്കത്തില്‍ അമേരിക്കയും ആശങ്കാകുലരാണ്. അമേരിക്കന്‍ പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രന്‍സനെ തുര്‍ക്കി തടവിലാക്കിയപ്പോഴാണ് ട്രംപ് തുര്‍ക്കിക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന്‍ ബ്രന്‍സന്‍ മോചിപ്പിക്കപ്പെട്ടു. അതേസമയം മേഖലയിലെ ക്രൈസ്തവരെ തുര്‍ക്കി പീഡിപ്പിക്കുകയാണെങ്കില്‍ തുര്‍ക്കിക്ക് മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയെന്ന്‍ ഉറപ്പാക്കുവാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന്‍ ഐ.ഡി.സി പ്രഖ്യാപിച്ചു. മികച്ച പോരാളികളായ കുര്‍ദ്ദുകളെ തങ്ങള്‍ ഒരുവിധത്തിലും കൈവിടില്ലെന്നാണ് ട്രംപ് പറയുന്നത്. അമേരിക്ക സൈന്യത്തെ പിന്‍വലിച്ചാല്‍ അത് മേഖലയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ആഘാതമായിരിക്കുമെന്ന്‍ ഇര്‍ബിലിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ അല്‍ അസദ് മാസങ്ങള്‍ക്ക് മുന്‍പേ പ്രസ്താവിച്ചിരിന്നു. ‘വംശഹത്യക്കിരയായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്ന കാര്യത്തില്‍ അമേരിക്ക ഇനി ഐക്യരാഷ്ട്രസഭയെ ആശ്രയിക്കില്ല’ എന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ 2017-ലെ പ്രഖ്യാപനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഐ.ഡി.സി യുടെ പ്രസ്താവന അവസാനിക്കുന്നത്.
Image: /content_image/News/News-2019-10-09-11:30:17.jpg
Keywords: സിറിയ

11388
Category: 18
Sub Category:
Heading: സമുദായ ഭദ്രത തകര്‍ക്കുന്ന ശക്തികളെ തിരിച്ചറിയണം: ജാഗ്രതാസമിതി
Content: ചങ്ങനാശേരി: സഭയുടെയും സമുദായത്തിന്റെയും നിലനില്‍പ്പും ഭദ്രതയും ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകളും പ്രതികരണങ്ങളും വിശ്വാസികള്‍ നടത്തണമെന്ന് അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ്-ജാഗ്രതാ സമിതി. പി.ആര്‍.ഒ. അഡ്വ. ജോജി ചിറയിലിന്റെ അദ്ധ്യക്ഷതില്‍ കൂടിയ വിചിന്തനവേദിയുടെ ഉദ്ഘാടനവും കേരള ക്രൈസ്തവര്‍ അവസ്ഥയും അവകാശങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനവും അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത് നിര്‍വ്വഹിച്ചു. സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികള്‍, ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം എന്നീ വിഷയങ്ങളില്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍, ഫാ. ജെയിംസ് കൊക്കാവയലില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡോ. ഡൊമിനിക്ക് ജോസഫ്, ജോസ് മാത്യു ആനിത്തോട്ടം, ജോബി പ്രാക്കുഴി, ടോം അറയ്ക്കപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് അഡ്വ. പി.പി. ജോസഫ്, കെ.വി. സെബാസ്റ്റ്യന്‍, വര്‍ഗ്ഗീസ് ആന്റണി, ആന്റണി തോമസ് മലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Image: /content_image/India/India-2019-10-09-11:33:31.jpg
Keywords: സമുദായ

11389
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
Content: തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ഏതാനും ദിവസങ്ങളില്‍ കൂടി അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടിവരുമെന്നും അണുബാധ പ്രതിരോധശക്തി താരതമ്യേന കുറവായതിനാല്‍ സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് അറിയിച്ചു. പരിപൂര്‍ണ വിശ്രമം ആവശ്യമാണെന്നും പ്രാര്‍ത്ഥനയില്‍ പിതാവിനെ ഓര്‍ക്കുന്നവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും അതിരൂപത പ്രസ്താവനയില്‍ കുറിച്ചിട്ടുണ്ട്.
Image: /content_image/India/India-2019-10-10-03:54:58.jpg
Keywords: സൂസപാക്യ

11390
Category: 13
Sub Category:
Heading: കുടുംബങ്ങളെ സുവിശേഷമൂല്യങ്ങളില്‍ ശക്തീകരിക്കാന്‍ ആഹ്വാനവുമായി മലങ്കര ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി
Content: തിരുവനന്തപുരം: കുടുംബങ്ങളെ വിശ്വാസത്തിലും സുവിശേഷമൂല്യങ്ങളിലും ശക്തീകരിക്കാന്‍ മലങ്കര സുറിയാനി കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി ആഹ്വാനം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി പട്ടം കാതോലിക്കേറ്റ് സെന്ററില്‍ നടന്ന അസംബ്ലിയിലാണ് ഇക്കാര്യം പ്രതിപാദിച്ചത്. വിവാഹത്തിന് യുവജനങ്ങളെ വിശുദ്ധമായ പരിശീലനത്തിലൂടെ ഒരുക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ അസംബ്ലി ചര്‍ച്ച ചെയ്തു. വിവാഹ ആഘോഷങ്ങളില്‍ വളര്‍ന്നുവരുന്ന അനിയന്ത്രിതമായ ആഡംബരങ്ങള്‍ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. വിവാഹാനന്തരം സഭ നിരന്തരമായി ദന്പതികള്‍ക്കൊപ്പം നിന്ന് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സഹായിക്കണം. നവമാധ്യമങ്ങളും പുത്തന്‍ പ്രവണതകളും കുടുംബങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്ന സംസ്‌കാരത്തെ പ്രതിരോധിക്കേണ്ടതുണ്ട്. മക്കള്‍ ദൈവത്തിന്റെ ദാനം എന്ന ആശയത്തില്‍ അവരെ സ്വീകരിക്കുന്ന ജീവന്റെ സംസ്‌കാരം കുടുംബങ്ങളില്‍ വളരണം. കൃത്രിമ ജനനനിയന്ത്രണം, ഗര്‍ഭച്ഛിദ്രം തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരേ കുടുംബങ്ങല്‍ കൂടുതല്‍ ബോധവത്കരിക്കപ്പെടേണ്ടതുണ്ട്. വാര്‍ധക്യത്തിലുള്ളവര്‍ക്കായി നയങ്ങളും പരിപാടികളും ആവിഷ്‌കരിക്കേണ്ടതുണ്ട്. പ്രകൃതിസൗഹൃദമായ അന്തരീക്ഷവും സംസ്‌കാരവും കുടുംബങ്ങള്‍വഴി വളര്‍ത്തും. അക്രൈസ്തവരുമായിട്ടുള്ള വിവാഹം, സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഷയങ്ങളിലുള്ള അജപാലനപരമായ നയങ്ങള്‍ രൂപീകരിക്കണമെന്ന അഭിപ്രായവും അസംബ്ലിയില്‍ ഉയര്‍ന്നു. കൃപ നിറയുന്ന കുടുംബങ്ങള്‍ എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചു നടന്ന അസംബ്ലിയില്‍ സഭയിലെ എല്ലാ മെത്രാപ്പോലിത്താമാരും വൈദിക, സന്യസ്ത, അല്‍മായ പ്രതിനിധികളും പങ്കെടുത്തു. ഭദ്രാസനങ്ങളില്‍നിന്നും മറ്റ് രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. സമാപനദിവസമായ ഇന്നലെ രാവിലെ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സമൂഹബലിയില്‍ ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് മുഖ്യകാര്‍മ്മികനായിരുന്നു. തുടര്‍ന്നു നടന്ന റിപ്പോര്‍ട്ടിംഗ് സെഷനില്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് മോഡറേറ്റരായിരുന്നു. ഗ്രൂപ്പ് സെക്രട്ടറിമാരായ റവ. ഡോ. സണ്ണി മാത്യു, ഫാ. ബോവാസ് മാത്യു, സിസ്റ്റര്‍ ആര്‍ദ്ര, ഡോ. കെ.വി. തോമസ്‌കുട്ടി, വി.സി. ജോര്‍ജ്കുട്ടി, ഡോ. ജിനു എജി, ഷീജ ഏബ്രഹാം, ജിജി മത്തായി, മോന്‍സി ജോര്‍ജ്, വി.പി. മത്തായി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുചര്‍ച്ചയില്‍ മോണ്‍. ചെറിയാന്‍ താഴമണ്‍ മോഡറേറ്ററായിരുന്നു. സീറോ അവറില്‍ അസംബ്ലി അംഗങ്ങള്‍ നല്‍കിയ 42 ചോദ്യങ്ങള്‍ക്ക് കാതോലിക്കാബാവാ മറുപടി നല്‍കി. അസംബ്ലി പ്രമേയം സജി ജോണ്‍, ഏല്ലന്‍ ജോണ്‍ എന്നിവര്‍ അവതരിപ്പിച്ചു. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന് നല്‍കുന്ന ശുപാര്‍ശകള്‍ ഫാ. അനൂപ് പന്തിരായിതടത്തില്‍ അവതരിപ്പിച്ചു. മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ സമാപനസന്ദേശം നല്‍കി. ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പ്രസംഗിച്ചു.
Image: /content_image/India/India-2019-10-10-04:45:51.jpg
Keywords: മലങ്കര

11391
Category: 7
Sub Category:
Heading: അസാധാരണ മിഷന്‍ മാസം- ഒന്‍പതാം ദിവസം
Content: മിഷൻ തീക്ഷ്ണത നമ്മുക്ക് പൂർണ്ണമായും നഷ്ടമായോ? ഇത് വിചിന്തനത്തിന്റെ സമയം.
Image:
Keywords: അസാധാരണ

11392
Category: 7
Sub Category:
Heading: അസാധാരണ മിഷന്‍ മാസം- പത്താം ദിവസം
Content: സഭയിൽ മിഷൻ ജ്വലനം കുറഞ്ഞുകൊണ്ടിരിക്കുന്നു. നമുക്ക് മിഷൻ തീക്ഷ്ണത ഉണ്ടോ? ഇത് വ്യക്തിപരമായ ആത്മശോധനയുടെ സമയം.

11393
Category: 14
Sub Category:
Heading: നാമകരണത്തിനു മൂന്നു ദിവസം ബാക്കി: മറിയം ത്രേസ്യയുടെ ഛായാചിത്രം വത്തിക്കാനില്‍ സ്ഥാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ക്കു ഇനി മൂന്നു ദിവസം മാത്രം ബാക്കി. നാമകരണത്തിന് മുന്നോടിയായി വിശുദ്ധയുടെ ഛായാചിത്രം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ക്കു മുന്നോടിയായി ശനിയാഴ്ച റോമിലെ മരിയ മജോരേ മേജര്‍ ബസിലിക്കയില്‍ ഉച്ചകഴിഞ്ഞ് 3.30നു നടക്കുന്ന പ്രത്യേക ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജൊവാനി ആഞ്ചലോ ബേച്ചു മുഖ്യകാര്‍മ്മികത്വം വഹിക്കും. തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ സഹകാര്‍മ്മികരാകും. 13നു രാവിലെ 10നാണു (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30) വിശുദ്ധപദവി പ്രഖ്യാപനം നടക്കുക. മറിയം ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ പോസ്റ്റുലേറ്റര്‍ ഫാ. ബെനഡിക്ട് വടക്കേക്കര സെന്റ് പീറ്റേഴ്‌സിലെ ലിറ്റര്‍ജിക്കല്‍ ഓഫീസില്‍ ഏല്പിച്ചു. അസ്ഥിയാണു പ്രത്യേകം തയാറാക്കിയ അരുളിക്കയിലാക്കി തിരുശേഷിപ്പായി സമര്‍പ്പിച്ചിട്ടുള്ളത്. ഇത് അന്ന് അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. 14നു റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയില്‍ രാവിലെ 10.30ന് നടക്കുന്ന കൃതജ്ഞതാ ബലിക്കു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലബാര്‍ സഭയിലെ 51 ബിഷപ്പുമാരും സഹകാര്‍മ്മികരാകും. മറിയം ത്രേസ്യയും കര്‍ദ്ദിനാള്‍ ന്യൂമാനുമുള്‍പ്പെടെ ആറു പേരെയാണ് ഞായറാഴ്ച വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്.
Image: /content_image/News/News-2019-10-10-07:04:14.jpg

11394
Category: 1
Sub Category:
Heading: മാർപാപ്പയെ എതിർക്കുന്നവർ സഭയ്ക്ക് പുറത്ത്: സഭയിൽ വിഭാഗീയത സൃഷ്ടിക്കുന്നവർക്കെതിരെ കർദ്ദിനാൾ സാറ
Content: വത്തിക്കാന്‍ സിറ്റി: ഭൂമിയിലെ സഭയെ പ്രതിനിധീകരിക്കുന്നത് ക്രിസ്തുവിന്റെ വികാരിയായ മാർപാപ്പയാണെന്നും, മാർപാപ്പയ്ക്കെതിരേ നിൽക്കുന്നവർ അതിനാൽ തന്നെ സഭയ്ക്ക് പുറത്താണെന്നും ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. മാർപാപ്പയുടെ എതിരാളിയായി തന്നെ ചിത്രീകരിക്കുന്നവർ, സഭയെ ഭിന്നിപ്പിക്കാനായി ശ്രമിക്കുന്ന സാത്താന്റെ ഉപകരണമായി മാറുകയാണെന്നും 'കൊറേറെ ഡെല്ല സേറാ' എന്ന ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കർദ്ദിനാൾ പറഞ്ഞു. പ്രശ്നങ്ങളെയും, ഭിന്നിപ്പുകളെയും നേരിടേണ്ടി വരുന്നത് സഭയിൽ സർവ്വസാധാരണമാണെന്നും എന്നാൽ ക്രിസ്തുവിലുള്ള ഐക്യത്തിലേക്കാണ് എല്ലാ ക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും സാറ കൂട്ടിചേര്‍ത്തു. കാലഘട്ടത്തിന് യോജിച്ച വ്യക്തികളെ തന്നെയാണ് സഭയ്ക്ക് എപ്പോഴും പാപ്പ സ്ഥാനത്ത് ലഭിക്കാറുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു. എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയും, ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ ചില മേഖലകളിൽ വ്യത്യസ്തത നിലനിൽക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ ഏതാനും വർഷമായി നമ്മൾക്ക് കാണാൻ സാധിച്ചതു പോലെ ഇരുവരും തമ്മിൽ, വലിയ യോജിപ്പിലാണ് മുമ്പോട്ട് പോകുന്നതെന്നും കർദ്ദിനാൾ സാറ പറഞ്ഞു. അടുത്തിടെയാണ് അദ്ദേഹമെഴുതിയ 'ദി ഡേ ഈസ് നൗ ഫാർ സ്പെന്റ്' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇഗ്നേഷ്യസ് പ്രസ്സ് അമേരിക്കയിൽ പ്രസിദ്ധീകരിച്ചത്. എമിരറ്റസ് ബെനഡിക് പതിനാറാമൻ മാർപാപ്പയ്ക്കും, ഫ്രാൻസിസ് മാർപാപ്പയ്ക്കും, ലോകത്തിലെ മറ്റെല്ലാ വൈദികർക്കും വേണ്ടിയാണ് കർദ്ദിനാൾ റോബർട്ട് സാറ തന്റെ പുസ്തകം സമർപ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-10-10-08:08:45.jpg
Keywords: സാറ, റോബര്‍ട്ട് സാറ