Contents
Displaying 11031-11040 of 25160 results.
Content:
11345
Category: 18
Sub Category:
Heading: സൂസപാക്യം പിതാവിന്റെ നിലയില്‍ മാറ്റമില്ലാതെ തുടരുന്നു: പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി/ റോം: കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ എം. സൂസപാക്യത്തിന്റെ നില മാറ്റമില്ലാതെ തുടരുന്നു. രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന സൂസൈപാക്യം പിതാവിനുവേണ്ടി റോമിലായിരിക്കുന്ന സീറോ മലബാര്‍ ബിഷപ്പുമാര്‍ ഇന്നലെ പ്രത്യേകം പ്രാര്‍ത്ഥന നടത്തി. പിതാവിന്റെ ആരോഗ്യത്തിനായി ഏവരും പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പിതാവിന്റെ അസ്വാസ്ഥ്യത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിക്കുകയും പാപ്പായുടെ പ്രത്യേക ആശീര്‍വ്വാദം നേടുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബര്‍ രണ്ടിന് പനികൂടുകയും അണുബാധ കലശലാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ജൂബിലി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് പിതാവിനെ വിദഗ്ദ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരിന്നു. പിതാവിന് നേരെത്ത ബൈപാസ് സര്‍ജറി നടത്തിയിട്ടുള്ളതിനാലും അണുബാധ തുടരുന്നതിനാലും തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോഴും തുടരുന്നത്.
Image: /content_image/India/India-2019-10-04-07:07:04.jpg
Keywords: സൂസപാക്യ

11346
Category: 13
Sub Category:
Heading: ആമസോണിലെ ടികുണ ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും ആദ്യ കത്തോലിക്ക വൈദികന്‍
Content: നസറേത്ത്, കൊളംബിയ: ആമസോണ്‍ മേഖലയില്‍ കൊളംബിയ, പെറു, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനത്തില്‍ താമസിക്കുന്ന അറുപതിനായിരത്തില്‍ അധികം അംഗബലമുള്ള ടികുണ ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും ആദ്യ കത്തോലിക്ക വൈദികനാകാന്‍ യുവാവ് തയാറെടുക്കുന്നു. ഡീക്കന്‍ ഫെര്‍നി പെരേരയാണ് ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ആദ്യ പുരോഹിതനാകുവാന്‍ പ്രാര്‍ത്ഥനയോടെ ഒരുങ്ങുന്നത്. ഗോത്ര വര്‍ഗ്ഗക്കാരനായ പുരോഹിതന്‍ എന്ന നിലയില്‍ തന്റെ ഗോത്രത്തില്‍പ്പെട്ടവരില്‍ കത്തോലിക്കാ വിശ്വാസം കെടാതെ സൂക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന്‍ പെരേര പറയുന്നു. പൗരോഹിത്യത്തിലേക്കുള്ള പെരേരയുടെ ശ്രമങ്ങള്‍ കൗമാരത്തില്‍ തന്നെ ആരംഭിച്ചിരുന്നു. സ്വന്തം ഗ്രാമത്തില്‍ സ്കൂള്‍ ഇല്ലാത്തതിനാല്‍ ലെറ്റീഷ്യ എന്ന പട്ടണത്തില്‍ ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ നടത്തിയിരുന്ന ഡോര്‍മെറ്ററിയില്‍ താമസിച്ചായിരുന്നു അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇത്തരം നിലപാടുകളെ തുടര്‍ന്നു തങ്ങളുടെ സംസ്കാരം നശിപ്പിച്ചുവെന്ന വിമര്‍ശനം തനിക്ക് കേള്‍ക്കേണ്ടതായി വന്നിട്ടുണ്ടെന്നും തന്റെ ഗോത്രത്തിലെ നിരവധി യുവാക്കള്‍ പള്ളിയില്‍ പോകുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെരേര പറയുന്നു. സംഗീതത്തിലൂടെയും, നൃത്തത്തിലൂടെയും ആരാധന നടത്തുവാനാണ് തങ്ങള്‍ക്കിഷ്ടമെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍ ടികുണ യുവത്വത്തെ ആകര്‍ഷിക്കുന്നതിനായി സംഗീതവുമായി യോജിപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനാ രീതിയാണ് പെരേര സ്വീകരിച്ചിരിക്കുന്നത്. ഒരു അധ്യാപകനാകുവാനുള്ള പരിശീലനം നേടിയ ശേഷമാണ് പെരേര സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തുന്നത്. നേരത്തെ പ്രാദേശിക സുവിശേഷകന്റെ ആവശ്യപ്രകാരം ഒരു യുവജന കൂട്ടായ്മക്ക് നേതൃത്വം നല്‍കി വരവേയാണ് പെരേര ലെറ്റീഷ്യയിലെ മെത്രാനെ കണ്ടുമുട്ടുന്നത്. ഈ കൂടിക്കാഴ്ച പെരേരയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായി മാറുകയായിരിന്നു. നിങ്ങളില്‍ ആരെങ്കിലും ഒരു വൈദികന്‍ ആകുവാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന അദ്ദേഹത്തിന്റെ ചോദ്യമാണ് പെരേരയുടെ ജീവിതത്തെ മാറ്റിമറിച്ചത്. കൊളംബിയയിലെ പ്രധാന സെമിനാരിയില്‍ ചേര്‍ന്ന് തിയോളജിയും, തത്വശാസ്ത്രവും പഠിച്ചതിന് ശേഷം ഇക്കഴിഞ്ഞ ജൂണില്‍ മെത്രാന്‍ ജോസ് ക്വിന്റേറോ ഡയസില്‍ നിന്നും ട്രാന്‍സിഷണല്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു. ആമസോണ്‍ സ്വര്‍ഗ്ഗ തുല്യമാണെന്നും അതിനെ സംരക്ഷിക്കുവാന്‍ തങ്ങള്‍ അല്ലാതെ വേറെ ആരും രംഗത്ത് ഉണ്ടാകില്ലായെന്നും അദ്ദേഹം പറഞ്ഞു. വരും മാസങ്ങളില്‍ ഒരു ദിവസമായിരിക്കും അദ്ദേഹം തിരുപ്പട്ടം സ്വീകരിക്കുക.
Image: /content_image/News/News-2019-10-04-08:24:55.jpg
Keywords: ആമസോ, ഗോത്ര

11347
Category: 13
Sub Category:
Heading: 'നമ്മുടെ കണ്ണുകള്‍ യേശുവില്‍ കേന്ദ്രീകരിച്ചായിരിക്കണം': ഫ്രാന്‍സിസ്കന്‍ സര്‍വ്വകലാശാലയുടെ പുതിയ പ്രസിഡന്റ്
Content: സ്റ്റ്യൂബെന്‍വില്ലെ, ഒഹിയോ: 'നമ്മുടെ കണ്ണുകള്‍ യേശുവിലായിരിക്കുക' എന്നതാണ് പുതിയ പ്രസിഡന്റെന്ന നിലയില്‍ തന്റെ കാഴ്ചപ്പാടെന്നും, പ്രവാചകപരമായ ഒരു ദൗത്യമാണ് തന്റെ കീഴില്‍ സര്‍വ്വകലാശാലക്കുള്ളതെന്നും അമേരിക്കന്‍ സംസ്ഥാനമായ ഒഹിയോയിലെ സ്റ്റ്യൂബെന്‍വില്ലെയിലുള്ള ഫ്രാന്‍സിസ്കന്‍ സര്‍വ്വകലാശാലയുടെ പുതിയ പ്രസിഡന്റും, സുപ്രസിദ്ധ പ്രഭാഷകനുമായ ഫാ. ഡേവിഡ് പിവോങ്ക ടി.ഒ.ആര്‍. നമ്മള്‍ ചെയ്യുന്നതിനെ ദൈവം അനുഗ്രഹിക്കണമെന്ന് നമ്മള്‍ക്കാഗ്രഹമില്ലായെന്നും ദൈവം ചെയ്യുന്നതിനെ അനുഗ്രഹീതമായിരിക്കണമെന്നാണ് നമ്മുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 3-ന് കത്തോലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. നമ്മളെക്കുറിച്ച് തനിക്കൊരു പദ്ധതിയുണ്ടെന്ന് ദൈവം തന്നെ വെളിപ്പെടുത്തുകയും വ്യക്തമാക്കിതരികയും ചെയ്യുമെന്നാണ് തന്റെ പുതിയ പദവിയെക്കുറിച്ച് ഫാ. പിവോങ്ക പറഞ്ഞത്. യേശുവിനോട് വിശ്വസ്തതയുള്ളവരായിരുന്നുകൊണ്ട് അവനില്‍ മാത്രം നമ്മുടെ ദൃഷ്ടി കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും ഫാ. പിവോങ്ക ഓര്‍മ്മിപ്പിച്ചു. സഭക്ക് മുറിവേറ്റിരിക്കുന്നൊരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നതെങ്കിലും കര്‍ത്താവിന്റെ മണവാട്ടിയായ തിരുസഭക്ക് സ്വയം പ്രതിരോധിക്കുവാന്‍ കഴിവുണ്ടെന്നും, സൗഖ്യവും, ഐക്യവും കൊണ്ടുവരുന്ന ഒരു ഉറവിടമായി സര്‍വ്വകലാശാല മാറണമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. മറ്റുള്ള സര്‍വ്വകലാശാലകളില്‍ നിന്നും ഫ്രാന്‍സിസ്കന്‍ സര്‍വ്വകലാശാല എപ്രകാരം വ്യത്യസ്ഥമായിരിക്കുന്നുവെന്ന് വിശുദ്ധ ഫ്രാന്‍സിസ് നമുക്ക് കാണിച്ചുതരട്ടേയെന്നും അദ്ദേഹം ആശംസിച്ചു. 1989-ല്‍ താന്‍ ബിരുദം നേടിയ സര്‍വ്വകലാശാലയുടെ പുതിയ പ്രസിഡന്റായി മെയ് 21-നാണ് ഫാ. പിവോങ്ക ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് ഒക്ടോബര്‍ 4-നാണ് അദ്ദേഹം ഔദ്യോഗിക ചുമതലയേല്‍ക്കുന്നത്. ഫ്രാന്‍സിസ്കന്‍ സര്‍വ്വകലാശാലയുടെ ഏഴാമത്തെ പ്രസിഡന്റാണ് അന്‍പത്തിനാലുകാരനായ ഫാ. പിവോങ്ക. സഭയിലും സര്‍വ്വകലാശാലയിലും ഐക്യം നിലനിര്‍ത്തുക എന്നതാണ് സര്‍വ്വകലാശാലയുടെ തലവനെന്ന നിലയില്‍ തന്റെ ലക്ഷ്യമെന്ന് ഫാ. പിവോങ്ക വ്യക്തമാക്കി. സര്‍വ്വകലാശാലയുടെ ഭരണത്തില്‍ സുതാര്യത കൊണ്ടുവരുവാനും താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുമായി നല്ല ബന്ധം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
Image: /content_image/News/News-2019-10-04-10:56:19.jpg
Keywords: യേശു, ക്രിസ്തു

11348
Category: 1
Sub Category:
Heading: അമുസ്ലീങ്ങളെ പ്രധാനമന്ത്രി പ്രസിഡന്റ് പദവികളിലേക്ക് ശുപാര്‍ശ ചെയ്യുന്ന ബില്‍ പാക്കിസ്ഥാന്‍ തള്ളി
Content: ഇസ്ലാമാബാദ്: മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനില്‍ മുസ്ലീങ്ങളല്ലാത്തവരേയും പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലേക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഭരണഘടന ഭേദഗതി അനുശാസിക്കുന്ന ബില്‍ പാര്‍ലമെന്റ് പിന്തള്ളി. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പാക്കിസ്ഥാനില്‍ നിലവിലുള്ള നിയമമനുസരിച്ച് ക്രൈസ്തവരും ഹൈന്ദവരും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ പ്രധാനമന്ത്രിയോ, പ്രസിഡന്റോ ആവാനുള്ള അവകാശമില്ല. വര്‍ഗ്ഗീയമായ ഈ നിലപാട് തിരുത്തിയെഴുതുവാന്‍ ക്രിസ്ത്യന്‍ നിയമസാമാജികനും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയംഗവുമായ നവീദ് ആമിര്‍ ജീവ അവതരിപ്പിച്ച ബില്ലാണ് തള്ളിയത്. മതന്യൂനപക്ഷങ്ങളെ രാജ്യത്തെ പ്രധാന പദവികള്‍ വഹിക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ടുള്ള പാക്കിസ്ഥാന്‍ ഭരണഘടനയിലെ 41, 91 ആര്‍ട്ടിക്കിളുകള്‍ ഭേദഗതി ചെയ്ത് മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ പ്രധാനമന്ത്രിയോ, പ്രസിഡന്റോ ആവാന്‍ അവസരം നല്‍കണമെന്നു അനുശാസിക്കുന്ന ബില്‍ മുഖവിലക്കെടുക്കാതെ പിന്തള്ളപ്പെട്ടത്. പാക്കിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 91 അനുസരിച്ച് നാഷ്ണല്‍ അസംബ്ലിയില്‍ അംഗമായിട്ടുള്ള മുസ്ലീം മതവിശ്വാസികളെ മാത്രമേ രാജ്യത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുവാന്‍ കഴിയുകയുള്ളു. അമുസ്ലിമായ ഒരാള്‍ക്ക് പാക്കിസ്ഥാന്‍ പ്രസിഡന്റായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കഴിയില്ലെന്ന് ആര്‍ട്ടിക്കിള്‍ 41-ല്‍ പറയുന്നു. മതന്യൂനപക്ഷളോട് തന്റെ സര്‍ക്കാരിന് യാതൊരു വിവേചനവുമില്ല എന്നാവര്‍ത്തിച്ചു പറയുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരമാണ് നാഷണല്‍ അസംബ്ലിയുടെ ഈ നടപടിയിലൂടെ പുറത്തായത്.
Image: /content_image/News/News-2019-10-04-12:14:10.jpg
Keywords: പാക്കി

11349
Category: 7
Sub Category:
Heading: അസാധാരണ മിഷ്ണറി മാസം- നാലാം ദിവസം
Content: മിഷൻ മേഖലകളിലെ ദേവാലയങ്ങളുടെ ദയനീയ അവസ്ഥയും കേരള സഭയിലെ ദേവാലയങ്ങളും: ഒരു പുനർവിചിന്തനം അനിവാര്യമല്ലേ !
Image:
Keywords: അസാധാരണ

11350
Category: 13
Sub Category:
Heading: പോളിഷ് സഭയുടെ ചെറുത്തുനില്പിന്റെ പ്രതീകം കര്‍ദ്ദിനാള്‍ വിഷിന്‍സ്‌കി വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: കമ്മ്യൂണിസത്തിനെതിരായ പോളിഷ് സഭയുടെ ചെറുത്തുനില്പിന്റെ പ്രതീകം കര്‍ദ്ദിനാള്‍ സ്‌റ്റെഫാന്‍ വിഷിന്‍സ്‌കി വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഇതുസംബന്ധിച്ചു വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്റെ ശുപാര്‍ശ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. കര്‍ദ്ദിനാള്‍ വിഷിന്‍സ്‌കിയുടെ മധ്യസ്ഥതയില്‍ 19 വയസുകാരിക്ക് തൈറോയിഡ് കാന്‍സറില്‍നിന്നു ലഭിച്ച അത്ഭുത സൌഖ്യം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാമകരണം പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഫാ. കരോള്‍ വൊയ്റ്റീവയെ (പില്‍ക്കാലത്ത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ) ക്രാക്കോയിലെ ആര്‍ച്ച്ബിഷപ്പായി നിയമിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിത്വം കൂടിയാണ് കര്‍ദ്ദിനാള്‍ വിഷിന്‍സ്‌കി. 1901ല്‍ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മസോവിയയില്‍ ജനിച്ച ഇദ്ദേഹം 1925ല്‍ തിരുപ്പട്ടം സ്വീകരിച്ചു. 1946ല്‍ ലുബ്ലിന്‍ രൂപതയുടെ മെത്രാനായി. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 1948ല്‍ വാഴ്‌സോ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരായി പ്രവര്‍ത്തിച്ച വൈദികരെ ശിക്ഷിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു അദ്ദേഹം നിരവധി സഹനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. 1953ല്‍ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. കര്‍ദിനാള്‍ സ്ഥാനമേല്‍ക്കുന്നതിന് വത്തിക്കാനിലേക്കു യാത്രചെയ്യാന്‍ ഭരണകൂടം അദ്ദേഹത്തിന് അനുമതി നിഷേധിച്ചിരിന്നു. 1981ല്‍ അദ്ദേഹം ദിവംഗതനായി.
Image: /content_image/News/News-2019-10-05-04:52:09.jpg
Keywords: പോളിഷ്, പോളണ്ട

11351
Category: 18
Sub Category:
Heading: സൂസപാക്യം പിതാവിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് തിരുവനന്തപുരം അതിരൂപത
Content: തിരുവനന്തപുരം: അണുബാധയെ തുടര്‍ന്നു പനി കലശലായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ എം. സൂസപാക്യത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് അതിരൂപത നേതൃത്വം. പിതാവിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് പിതാവും സഹായമെത്രാന്‍ ക്രിസ്തുദാസ് പിതാവും സൂസപാക്യം പിതാവിനെ സന്ദര്‍ശിച്ച് ഡോക്ടറുമാരുമായി ചര്‍ച്ച നടത്തി. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ പിതാവിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അതിരൂപത മീഡിയ കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച ജൂബിലി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ചാണ് പിതാവിനെ വിദഗ്ദ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.
Image: /content_image/India/India-2019-10-05-05:10:18.jpg

11352
Category: 11
Sub Category:
Heading: 'പ്രണയത്തിന്റെ രക്തസാക്ഷികൾ': ബോധവത്ക്കരണ ക്ലാസുമായി കെസിവൈഎം
Content: കൊച്ചി: കെസിവൈഎം സംസ്ഥാന സമിതി 'പ്രണയത്തിന്റെ രക്തസാക്ഷികൾ' എന്ന ക്യാമ്പിനിന്റെ ഭാഗമായി യുവതികൾക്കായി ബോധവത്‌കരണ ക്ലാസ്സ് കേരള കത്തോലിക്ക സഭയുടെ ആസ്ഥാനമായ പിഓസിയിൽ വച്ചു സംഘടിപ്പിക്കും. ഒക്ടോബർ 13 ഞായറാഴ്ച രാവിലെ ഒന്‍പതു മണിമുതൽ നടക്കുന്ന ക്ലാസ് രൂപതകളിൽ ഭാരവാഹിത്വം വഹിക്കുന്ന വനിതകൾക്കും അനിമേറ്റേഴ്സിനുമായാണ് നടത്തപ്പെടുന്നത്. സമൂഹത്തിൽ യുവതികൾക്ക് നേരെ നടക്കുന്ന അധാർമിക പ്രവർത്തനങ്ങളായ മതപരിവർത്തനം, ലൗ ജിഹാദ് പോലെയുള്ള വിഷയങ്ങളിൽ യുവതികളെ ബോധവതികൾ ആക്കുക എന്നതോടൊപ്പം രൂപതകളിലും ഇടവകകളിലും സമൂഹത്തിലേക്കും ഇറങ്ങി ചെന്നുകൊണ്ട് യുവജനങ്ങളിൽ അവബോധം സൃഷ്ട്ടിക്കുന്നതിനുമായുള്ള യുവതികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ക്ലാസ്സ് സംഘടിപ്പിക്കുന്നത്. വിഷയത്തെ വളരെ ഗൗരവമായി കണ്ടുകൊണ്ട് രൂപത ഭാരവാഹികളായ എല്ലാ യുവതികളും ആനിമേറ്റേഴ്സും ക്ലാസിൽ പങ്കെടുക്കാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന സമിതി അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2019-10-05-06:32:43.jpg
Keywords: ലവ് ജിഹാദ

11353
Category: 1
Sub Category:
Heading: കൊളംബിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
Content: ബൊഗോട്ട: കൊളംബിയയിൽ സായുധ സംഘങ്ങളുടെ പോരാട്ട വേദിയായ കൗക്കാ പ്രവിശ്യയിൽ കത്തോലിക്കാ വൈദികനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വില്ലാവിസൻസിയോ ഗ്രാമത്തിലെ ജീസസ് ഡി ലാ മിസറികോർഡിയ ഇടവക ദേവാലയത്തിന്റെ ചുമതല വഹിച്ചിരുന്ന ഫാ. ജോണി റാമോസ് എന്ന വൈദികനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദേവാലയത്തിനു സമീപമുള്ള പള്ളിവക താമസസ്ഥലത്താണ് കൈകളും, കാലുകളും കൂട്ടികെട്ടിയ നിലയിൽ വൈദികന്റെ ശരീരം കാണപ്പെട്ടത്. മോഷണ ശ്രമത്തിനിടെ കള്ളന്മാർ അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കാനാണ് സാധ്യതയെന്ന്‍ പോലീസ് നിരീക്ഷിച്ചു. നേരത്തെ വില്ലാവിസൻസിയോ രൂപതയുടെ മോൺസിഞ്ഞോർ ഓസ്കർ ഉർബീന ഒർട്ടഗയാണ് കൊലപാതക വിവരം പുറം ലോകത്തെ അറിയിച്ചത്. ശരീരത്തിൽ നടത്തിയ പരിശോധനയിൽ മൂർച്ചയില്ലാത്ത എന്തോ വസ്തു ഉപയോഗിച്ച് തലയിൽ മാരകമായ മുറിവ് ഉണ്ടാക്കിയിട്ടുണ്ടെന്നും ശേഷം ശ്വാസംമുട്ടിയാണ് വൈദികൻ മരിച്ചിരിക്കുന്നതന്നും പരിശോധന തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി. വൈദികൻ പ്രസ്തുത ദേവാലയത്തിന്റെ ഉത്തരവാദിത്വം ചുമതലയേറ്റിട്ട് നാല് മാസം മാത്രം ആയിട്ടുള്ളൂവെങ്കിലും വിശ്വാസികൾക്ക് ഇടയില്‍ അദ്ദേഹം പ്രിയങ്കരനായിരുന്നു. ഈ വർഷം കൊളംബിയയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. ജോണി. കൗക്കാ പ്രവിശ്യയിൽ ദീർഘ നാളായി സൈനികരും, ഗൊറില്ല വിഭാഗവും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. പഴയതും പുതിയതുമായ സായുധ സംഘങ്ങൾ പ്രദേശത്ത് മേൽക്കോയ്മ നേടാൻ ശ്രമിക്കുന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം. മയക്കുമരുന്ന് ചെടികൾ വളർത്തി വിൽപ്പന നടത്തുന്നതും ഇവിടെ പതിവാണ്. പ്രദേശത്ത് സർക്കാരിന്റെ സാന്നിധ്യവും വികസനവും വേണമെന്നാണ് കാലാകാലങ്ങളായി കത്തോലിക്കാസഭ ആവശ്യപ്പെടുന്നത്. വിവിധ വിഭാഗങ്ങളും, ഭരണകൂടവും തമ്മിൽ സമാധാന ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കാനായി സഭയെയാണ് സർക്കാർ ആശ്രയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-10-05-07:13:02.jpg
Keywords: കൊളംബിയ

11354
Category: 10
Sub Category:
Heading: അസാധാരണ മിഷ്ണറി മാസം എന്തിന്?
Content: ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കെടുതിയില്‍ ലോക ജനത വിഷമിക്കുമ്പോള്‍, സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം എന്ന് ഓര്‍മ്മിപ്പിച്ച് ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പ നല്‍കിയ മാക്സിമം ഇല്ലൂട് എന്ന ശ്ലൈഹീകരേഖക്കു നൂറു വര്‍ഷം തികയുന്ന അവസരത്തിലാണ് ഫ്രാന്‍സിസ് പാപ്പ അസാധാരണ മിഷ്ണറി മാസം പ്രഖ്യാപിച്ചിരിക്കുന്നത്. 1919 നവംബറിലാണ് ഈ അപ്പസ്‌തോലിക് ലേഖനം പുറത്തിറങ്ങിയത്. ഒക്ടോബര്‍ ജപമാല മാസമായി ആഘോഷിക്കുന്നതോടൊപ്പം, മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യാപുണ്യവതിയുടെ തിരുനാളോടെയാണ് (ഒക്ടോബര്‍ 1) ഈ മാസം ആരാധനക്രമപരമായി സഭയില്‍ തുടക്കം കുറിക്കുന്നത്. മാത്രമല്ല, ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ചയ്ക്കു തൊട്ടുമുന്‍പുള്ള ഞായറാഴ്ച ആഗോള സഭയില്‍ “മിഷന്‍ ഞായര്‍” ആചരിക്കുന്നു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ 2019-ലെ ഒക്ടോബര്‍ മാസം മിഷ്ണറി മാസമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാമ്മോദീസ സ്വീകരിച്ചവരെല്ലാം മിഷ്ണറിയായി പോകണം’ എന്നതാണ് അസാധാരണ മിഷന്‍ മാസത്തിന്റെ ആപ്തവാക്യം. അതേ, ക്രൈസ്തവരായ നാം ഓരോരുത്തര്‍ക്കും വലിയ ഒരു ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുന്ന കാലയളവാണ് ഈ മിഷന്‍ മാസം. സുവിശേഷവത്ക്കരണം സഭയില്‍ യാഥാര്‍ത്ഥ്യമാകത്തക്ക വിധത്തില്‍ ക്രൈസ്തവ ജീവിതങ്ങള്‍ പ്രാര്‍ത്ഥനയിലും, ധ്യാനത്തിലും, ജീവിതസാക്ഷ്യത്തിലും, ഉപവി പ്രവര്‍ത്തനങ്ങളിലും പ്രത്യേകമായി ക്രമപ്പെടുത്താന്‍ ഈ മാസം ഉപയോഗപ്പെടുത്തുവാന്‍ പാപ്പ ആഗോള സമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നു. തങ്ങളുടെ ജീവിതങ്ങള്‍ ക്രിസ്താനുകരണത്തിന്‍റെ പാതയില്‍ നയിച്ച വിശുദ്ധരെയും, രക്തസാക്ഷികളെയും ഈ ഒരു മാസം ക്രൈസ്തവമക്കള്‍ പ്രത്യേക മാതൃകയും പ്രചോദനവുമായി സ്വീകരിക്കേണ്ടതാണെന്നും പാപ്പ ആഹ്വാനം ചെയ്യുന്നു.
Image: /content_image/News/News-2019-10-05-09:28:56.jpg