Contents

Displaying 11081-11090 of 25160 results.
Content: 11395
Category: 1
Sub Category:
Heading: മാർപാപ്പയെ എതിർക്കുന്നവർ സഭയ്ക്ക് പുറത്ത്: സഭയിൽ വിഭാഗീയത സൃഷ്ടിക്കുന്നവർക്കെതിരെ കർദ്ദിനാൾ സാറ
Content: വത്തിക്കാന്‍ സിറ്റി: ഭൂമിയിലെ സഭയെ പ്രതിനിധീകരിക്കുന്നത് ക്രിസ്തുവിന്റെ വികാരിയായ മാർപാപ്പയാണെന്നും, മാർപാപ്പയ്ക്കെതിരേ നിൽക്കുന്നവർ അതിനാൽ തന്നെ സഭയ്ക്ക് പുറത്താണെന്നും ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. മാർപാപ്പയുടെ എതിരാളിയായി തന്നെ ചിത്രീകരിക്കുന്നവർ, സഭയെ ഭിന്നിപ്പിക്കാനായി ശ്രമിക്കുന്ന സാത്താന്റെ ഉപകരണമായി മാറുകയാണെന്നും 'കൊറേറെ ഡെല്ല സേറാ' എന്ന ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കർദ്ദിനാൾ പറഞ്ഞു. പ്രശ്നങ്ങളെയും, ഭിന്നിപ്പുകളെയും നേരിടേണ്ടി വരുന്നത് സഭയിൽ സർവ്വസാധാരണമാണെന്നും എന്നാൽ ക്രിസ്തുവിലുള്ള ഐക്യത്തിലേക്കാണ് എല്ലാ ക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും സാറ കൂട്ടിചേര്‍ത്തു. കാലഘട്ടത്തിന് യോജിച്ച വ്യക്തികളെ തന്നെയാണ് സഭയ്ക്ക് എപ്പോഴും പാപ്പ സ്ഥാനത്ത് ലഭിക്കാറുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു. എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയും, ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ ചില മേഖലകളിൽ വ്യത്യസ്തത നിലനിൽക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ ഏതാനും വർഷമായി നമ്മൾക്ക് കാണാൻ സാധിച്ചതു പോലെ ഇരുവരും തമ്മിൽ, വലിയ യോജിപ്പിലാണ് മുമ്പോട്ട് പോകുന്നതെന്നും കർദ്ദിനാൾ സാറ പറഞ്ഞു. അടുത്തിടെയാണ് അദ്ദേഹമെഴുതിയ 'ദി ഡേ ഈസ് നൗ ഫാർ സ്പെന്റ്' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇഗ്നേഷ്യസ് പ്രസ്സ് അമേരിക്കയിൽ പ്രസിദ്ധീകരിച്ചത്. എമിരറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കും, ഫ്രാൻസിസ് മാർപാപ്പയ്ക്കും, ലോകത്തിലെ മറ്റെല്ലാ വൈദികർക്കും വേണ്ടിയാണ് കർദ്ദിനാൾ റോബർട്ട് സാറ തന്റെ പുസ്തകം സമർപ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-10-10-08:14:48.jpg
Keywords: സാറ, റോബര്‍ട്ട് സാറ
Content: 11396
Category: 1
Sub Category:
Heading: തിരുക്കല്ലറ ദേവാലയത്തിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനം: കരാറില്‍ ഒപ്പുവെച്ചു
Content: ജെറുസലേം: യേശുവിന്റെ തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന ജെറുസലേമിലെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തിന്റെ (തിരുക്കല്ലറ പള്ളി) രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഉടമ്പടിയില്‍ ക്രൈസ്തവ സഭാപ്രതിനിധികളും ടൂറിനിലെ ‘ലാ വെനാരിയറിയലെ ഫൌണ്ടേഷന്‍’ പ്രതിനിധികളും ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒപ്പുവെച്ചു. സാംസ്കാരിക-പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിലും, പുനരുദ്ധാരണത്തിലും വിദഗ്ദരായ ലാ വെനാരിയറിയലെ ഫൌണ്ടേഷനും റോമിലെ ‘ലാ സാപിയന്‍സാ’ സര്‍വ്വകലാശാലയിലെ ക്ലാസ്സിക്കല്‍ സ്റ്റഡീസ് വിഭാഗവുമായി സഹകരിച്ചാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതോടെ ചരിത്രമുറങ്ങുന്ന ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാമത്തെ ഭാഗത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ദേവാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുക എന്നതാണ് ഇറ്റാലിയന്‍ സ്ഥാപനങ്ങളുടെ പ്രാഥമിക ദൗത്യം. ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ്, അര്‍മേനിയന്‍ അപ്പസ്തോലിക പാത്രിയാര്‍ക്കേറ്റ്, ഫ്രാന്‍സിസ്കന്‍ സഭാ പ്രതിനിധികളുമാണ് ദേവാലയത്തിന്റെ ഭാഗത്ത്‌ നിന്നും ഉടമ്പടിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തുക കണ്ടത്തേണ്ടതും ഇവരുടെ ചുമതലയാണ്. നേരത്തെ ദേവാലയത്തില്‍ കല്ലറ സ്ഥിതി ചെയ്യുന്ന എഡിക്യൂളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പുരാവസ്തു ഗവേഷകര്‍ തന്നെയാണ് ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം ഇടിഞ്ഞു വീഴാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചത്. തുടര്‍ന്ന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ശക്തമല്ലാത്ത അടിത്തറയിലാണ് ദേവാലയം പണിതിരിക്കുന്നതെന്ന്‍ വ്യക്തമായി. ഇക്കാര്യം നാഷ്ണല്‍ ജിയോഗ്രാഫിയും റിപ്പോര്‍ട്ട് ചെയ്തിരിന്നു. തുടര്‍ന്നാണ്‌ പുനരുദ്ധാരണം നടത്തുവാന്‍ വീണ്ടും തീരുമാനമായത്. പുരാതന റോമന്‍ നിര്‍മ്മിതിയുടെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് ഹോളി സെപ്പള്‍ ദേവാലയം പണികഴിപ്പിച്ചത്. ഏഴാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ആക്രമണത്തിലും, 1003-ലെ ഫാറ്റിമിഡ്സ് ആക്രമണത്തിലും ഭാഗികമായി നശിപ്പിക്കപ്പെട്ട ദേവാലയം പതിനൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് പുനര്‍നിര്‍മ്മിച്ചത്. കോടികണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ഈ പുണ്യ ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.
Image: /content_image/News/News-2019-10-10-10:02:39.jpg
Keywords: തിരുക്കല്ലറ
Content: 11397
Category: 10
Sub Category:
Heading: അസാധാരണ മിഷന്‍ മാസം: മിഷനു വേണ്ടി നമ്മുടെ ഹൃദയങ്ങൾ നവീകരിക്കേണ്ട സമയമെന്ന് ഐറിഷ് മെത്രാപ്പോലീത്ത
Content: ഡബ്ലിന്‍: അസാധാരണ മിഷന്‍ മാസം മിഷ്ണറി ജീനുകൾക്ക് പുതിയ ഉണർവ് നൽകാനും, ഹൃദയങ്ങൾ മിഷനു വേണ്ടി നവീകരിക്കാനുമായുളള സമയമാണെന്ന്‍ ഐറിഷ് മെത്രാൻ സമിതിയുടെ അധ്യക്ഷനും അര്‍മാഗ് അതിരൂപത ആർച്ച് ബിഷപ്പുമായ ഈമോൻ മാർട്ടിൻ. ഒക്ടോബർ ഒന്നാം തീയതി ആരംഭിച്ച ഐറിഷ് മെത്രാൻമാരുടെ പൊതുസമ്മേളനത്തിനു മുൻപ് വിശുദ്ധ കുർബാനയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയിനൂത്തിലുളള സെന്റ് പാട്രിക് കോളേജിലെ സാന്താ മരിയ ഒറേട്ടറിയിലാണ് വിശുദ്ധ കുർബാനയർപ്പണം നടന്നത്. വിശുദ്ധ കുർബാനയോടുകൂടി അസാധാരണ മിഷ്ണറി മാസത്തിനും ആർച്ച് ബിഷപ്പ് ഈമോൻ മാർട്ടിൻ ഔദ്യോഗികമായി തുടക്കമിട്ടു. മിഷൻ പ്രവർത്തനത്തിനും, മറ്റുള്ളവരെ ക്രിസ്തുവിനായി നേടുന്നതിനും, വചനം നൽകുന്നതിനും, സാക്ഷികളാകുന്നതിനും മാമോദീസ സ്വീകരിച്ച ഓരോ വ്യക്തിയും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ബോധ്യം ക്രൈസ്തവ വിശ്വാസികളിൽ പുനര്‍ജീവിപ്പിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ അസാധാരണ മിഷ്ണറി മാസം പ്രഖ്യാപിച്ചതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. നിരവധി പേര്‍ പ്രത്യേകിച്ച് യുവജനങ്ങൾ, തങ്ങളുടെ ജീവിതത്തിൽ അർത്ഥങ്ങൾക്കും, പ്രതീക്ഷകൾക്കും മൂല്യങ്ങൾക്കും വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്നും അത് ക്രിസ്തുവിനെ കൂടാതെയുള്ള ഒരു ജീവിതത്തിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/News/News-2019-10-10-11:19:52.jpg
Keywords: അസാധാരണ
Content: 11398
Category: 13
Sub Category:
Heading: 'ആത്മാക്കളുടെ രക്ഷയ്ക്കായി മുന്‍നിരയില്‍ നിന്നു പോരാടണം': ഇന്‍-ആന്‍ഡ്‌-ഔട്ട് ബര്‍ഗര്‍ ശ്രംഖലയുടെ സിഇഒ
Content: കാലിഫോര്‍ണിയ: ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പരാജയപ്പെട്ടവരെ രക്ഷിക്കുവാനും വീണുപോയ ക്രൈസ്തവരെ തിരികെ കൊണ്ടുവരുവാനും മുന്‍നിരയില്‍ നിന്നു പോരാടണമെന്ന്‍ മുന്നൂറു കോടി ഡോളര്‍ ആസ്തിയുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ ലിന്‍സി സ്നൈഡര്‍. ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തിലാണ് ‘ഇന്‍ ആന്‍ഡ്‌ ഔട്ട്’ (In-N-Out) എന്ന ബര്‍ഗര്‍ ശ്രംഖലയുടെ ഉടമസ്ഥയും പ്രസിഡന്റുമായ ലിന്‍സി സ്നൈഡര്‍ ബിസിനസ്സിലും ജീവിതത്തിലും ദൈവ വിശ്വാസത്തിനുള്ള പങ്കിനെക്കുറിച്ച് മനസ്സ് തുറന്നത്. വേദനകളിലൂടെ കടന്നുപോയപ്പോള്‍ യേശുവിനെ അനുഗമിക്കുവാന്‍ ശ്രമിക്കുകയും അതുവഴി ജീവിതത്തില്‍ പിടിച്ചു നില്‍ക്കുകയായിരുന്നുവെന്ന് ‘ആര്‍മി ഓഫ് ലവ്’ എന്ന പ്രേഷിത കൂട്ടായ്മയുടെ സഹസ്ഥാപക കൂടിയായ ലിന്‍സി വെളിപ്പെടുത്തി. ദൈവം നമ്മുടെ ജീവിതത്തോട് ചേര്‍ക്കപ്പെട്ട അനുബന്ധമല്ല, മറിച്ച് നമ്മള്‍ ദൈവത്തില്‍ ചേര്‍ക്കപ്പെട്ടവരാണെന്ന്‍ പറഞ്ഞുകൊണ്ടാണ് ലിന്‍സി തന്റെ അഭിമുഖം അവസാനിപ്പിച്ചത്. 1948-ല്‍ ഹാരി സ്നൈഡറും അദ്ദേഹത്തിന്‍റെ ഭാര്യ എസ്തേറുമാണ് ഇന്‍ ആന്‍ഡ്‌ ഔട്ട് സ്ഥാപിക്കുന്നത്. സ്നൈഡര്‍ ദമ്പതികളുടെ ജീവിച്ചിരിക്കുന്ന ഏക പേരമകളാണ്‌ ലിന്‍സി. മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ അവള്‍ കമ്പനിയുടെ ഉടമയായി. തന്റെ അപ്പൂപ്പന്‍ - അമ്മൂമ്മമാരുടെ ബൈബിള്‍ പരമായ ആശയങ്ങളെ കേന്ദ്രീകരിച്ചാണ് ലിന്‍സി ബിസിനസ് ഇപ്പോഴും നിലനിര്‍ത്തുന്നത്. തന്റെ ഫാസ്റ്റ്ഫുഡിന്റെ പാക്കിംഗില്‍ ബൈബിള്‍ വാക്യങ്ങള്‍ ചേര്‍ത്തു ക്രിസ്തുവിനെ പ്രഘോഷിക്കുന്ന പാരമ്പര്യം ലിന്‍സിയും പിന്തുടരുന്നു. ലിന്‍സിയുടെ അമ്മാവനായ റിക്കാണ് ഈ പതിവ് ആരംഭിച്ചത്. അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹ 3:16) എന്നിങ്ങനെയുള്ള ബൈബിള്‍ വാചകങ്ങള്‍ ‘ഇന്‍-ആന്‍ഡ്‌-ഔട്ട്‌’ന്റെ സോഡാ, കോള കപ്പുകളില്‍ കാണാനാകും. ജോലിക്കാരാല്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും നല്ല നൂറു സി.ഇ.ഒ മാരുടെ ‘ഗ്ലാസ്സ് ഡോര്‍’ പുറത്തുവിട്ട വാര്‍ഷിക പട്ടികയില്‍ മൂന്നാമതാണ് ലിന്‍സിയുടെ സ്ഥാനം.
Image: /content_image/News/News-2019-10-10-12:27:47.jpg
Keywords: ബിസിന
Content: 11399
Category: 14
Sub Category:
Heading: 'കുടുംബങ്ങളുടെ മധ്യസ്ഥ' ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു
Content: വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ സമഗ്രജീവിതം പ്രതിപാദിക്കുന്ന, ദീപിക പ്രസിദ്ധീകരിച്ച ഗ്രന്ഥം 'കുടുംബങ്ങളുടെ മധ്യസ്ഥ' ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനാണ് മാര്‍പാപ്പയ്ക്കു ഗ്രന്ഥം കൈമാറിയത്. പുസ്തകം മറിച്ചുനോക്കിയ മാര്‍പാപ്പ മാതൃഭാഷയിലാണല്ലേ മുഴുവന്‍ ലേഖനങ്ങളുമെന്ന്‍ ബിഷപ്പ് ചോദിച്ചു. 'അതെ, സാധാരണക്കാര്‍ക്കുവേണ്ടി ഇറക്കുന്ന പുസ്തകമല്ലേ' എന്നു ബിഷപ്പ് മറുപടിപറഞ്ഞു. മലയാളത്തിലെ പ്രഥമ ദിനപത്രമാണു ദീപികയെന്നു ബിഷപ് പറഞ്ഞപ്പോള്‍ മാര്‍പാപ്പ എല്ലാവിധ ആശീര്‍വാദവും പ്രാര്‍ത്ഥനയും നേര്‍ന്നു. പുസ്തകത്തില്‍ കൈയൊപ്പ് ചാര്‍ത്തിയശേഷം, 'വിശുദ്ധ മറിയം ത്രേസ്യയുടെ പ്രഭ പുസ്തകം വഴി എല്ലാവരിലേക്കും പരക്കട്ടെ'യെന്നും പരിശുദ്ധ പിതാവ് ആശംസിച്ചു. മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്ന ഗ്രന്ഥത്തില്‍ അത്യപൂര്‍വമായ ചിത്രങ്ങളും പ്രഗല്ഭരുടെ ഈടുറ്റ ലേഖനങ്ങളും ഹൃദ്യമായ അനുഭവങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, മുന്‍ എംപിയും എംഎല്‍എയുമായ സാവിത്രി ലക്ഷ്മണന്‍ തുടങ്ങിയ പ്രമുഖരും വൈദികരും സിസ്‌റ്റേഴ്‌സും ദീപിക പത്രാധിപസമിതി അംഗങ്ങളും 'കുടുംബങ്ങളുടെ മധ്യസ്ഥ'യില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 250 രൂപ വിലയുള്ള പുസ്തകം ദീപികയുടെ എല്ലാ യൂണിറ്റ് ഓഫീസുകളിലും ലഭ്യമാണ്.
Image: /content_image/News/News-2019-10-11-04:56:50.jpg
Keywords: ദീപിക
Content: 11400
Category: 13
Sub Category:
Heading: മഠമാണ് എന്നില്‍ ക്രിസ്തുവിന്റെ ജ്വാല പകര്‍ന്നത്: ദയാബായ്
Content: കൊച്ചി: സന്ന്യാസ രൂപീകരണകാലത്ത് തനിക്കു ലഭിച്ച യേശുദര്‍ശനം ഇന്നും തന്‍റെ ജീവിതത്തില്‍ ജ്വലിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയായ ദയാബായ്. എറണാകുളം പിഒസിയില്‍ നടന്ന 'ക്രിസ്തീയ സന്ന്യാസം പൗരാവകാശവിരുദ്ധമോ?' എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തി സംസാരിക്കുകയായിരുന്നു അവര്‍. തന്‍റെ സന്ന്യാസഭവനത്തില്‍ നിന്ന് ലഭിച്ച സ്നേഹപൂര്‍വകമായ പരിപാലനവും നല്ല പെരുമാറ്റവും തന്നെ ക്രിസ്തു വിശ്വാസത്തില്‍ ഉറപ്പിച്ചുനിറുത്തുന്നതായിരുന്നുവെന്ന്‍ അവര്‍ കൂട്ടിച്ചേര്‍ത്തു. "കാലഘട്ടത്തിന്‍റെ പരിമിതികളിലും ആവശ്യങ്ങളിലും ദൈവേഷ്ടം വായിക്കാനാകും എന്ന കാഴ്ചപ്പാട് എനിക്ക് ലഭിച്ചത് ഞാന്‍ അംഗമായിരുന്ന സന്ന്യാസസമൂഹത്തില്‍ നിന്നുമാണ്. ദൈവാലയം ശുദ്ധീകരിക്കുന്ന യേശുവായിരുന്നു സന്ന്യാസജീവിതത്തില്‍ എന്‍റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയത്. മൂര്‍ച്ചയും തീര്‍ച്ചയുമുള്ള ആ ചെറുപ്പക്കാരന്‍ എത്ര അനായാസമാണ് സമൂഹത്തിന്‍റെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്നതും ഏറ്റവും നിസ്സാരരും ദരിദ്രരുമായവരോട് അനുരൂപപ്പെട്ടതും! ലൂക്കായുടെ സുവിശേഷത്തിലെ യേശുവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖ വചനങ്ങളുമാണ് ഇന്നും എന്നെ നയിച്ചുകൊണ്ടിരിക്കുന്നത്. എന്‍റെ സന്ന്യാസഭവനത്തില്‍ നിന്ന് ലഭിച്ച സ്നേഹപൂര്‍വകമായ പരിപാലനവും നല്ല പെരുമാറ്റവും എന്നെ ക്രിസ്തു വിശ്വാസത്തില്‍ ഉറപ്പിച്ചുനിറുത്തുന്നതായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സന്ന്യാസം 'Nurturing' ആയിരുന്നു, 'Torturing' അല്ലായിരുന്നു. "കുഞ്ഞേ, നീ സമയത്തിനുമുമ്പേ ആണ് നടക്കുന്നത്, എന്നാല്‍ ഒരിക്കല്‍ നീ അനേകര്‍ക്കു വഴികാട്ടിയാകും"എന്നാണ് സന്ന്യാസഭവനം വിട്ട് പാവപ്പെട്ട മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങാനുള്ള എന്‍റെ ആഗ്രഹം അറിയിച്ചപ്പോള്‍ എന്‍റെ നോവിസ് മിസ്ട്രസ് എന്നോടു പറഞ്ഞത്. ഒരു വര്‍ഷത്തെ നോവിഷ്യേറ്റ് പൂര്‍ത്തിയാക്കി പുറത്തേക്കു പോകാന്‍ തീരുമാനിച്ച ഞാന്‍ എന്‍റേതായ രീതിയില്‍ സന്ന്യാസം ജീവിക്കുകയാണ്", അവര്‍ പറഞ്ഞു. "കാറ്റും മഞ്ഞും മഴയും വെയിലും കൂട്ടാക്കാത്ത ഒരു ജീവിതം" - അതായിരുന്നു സന്ന്യാസ ഭവനം വിട്ടിറങ്ങിയപ്പോള്‍ ഭാവിയെപ്പറ്റിയുള്ള തന്‍റെ കാഴ്ചപ്പാട്. ഇപ്പോള്‍ ചിലര്‍, രണ്ടുവര്‍ഷത്തിനുശേഷം ജോലിയില്‍ നിന്നു വിരമിച്ച് സുരക്ഷിതമായി സാമൂഹ്യസേവനം ചെയ്യാനുള്ള സംവിധാനങ്ങളും സന്നാഹങ്ങളും ജോലിയുടെ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയുമുള്ളപ്പോഴേ സമ്പാദിച്ചുവയ്ക്കുന്നത് സന്ന്യാസജീവിതത്തോടോ പാവങ്ങളുടെ കൂട്ടുകാരനായ യേശുവിനോടോ ഉള്ള അഭിനിവേശം കൊണ്ടാകണമെന്നില്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സന്ന്യാസജീവിതത്തില്‍ വ്യക്തികളുടെ നന്മയും സമര്‍പ്പണവും ഏറെ ആദരണീയമായിരിക്കുമ്പോള്‍ തന്നെ, ഒരു സ്ഥാപനമെന്ന നിലയില്‍ സന്ന്യാസ ഭവനങ്ങളും സമൂഹങ്ങളും നിരന്തരമായ നവീകരണത്തിനു വിധേയമാകുന്നില്ലെങ്കില്‍, അനേകം വ്യക്തികളുടെ നന്മ കെട്ടുപോകുകയും അവരുടെ സമര്‍പ്പണത്തിന്‍റെ നന്മ സമൂഹത്തിനു ലഭിക്കാതെ പോവുകയും ചെയ്യുമെന്ന് ഡോ. മ്യൂസ് മേരി ജോര്‍ജ് പറഞ്ഞു. സംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ളില്‍ വീര്‍പ്പുമുട്ടുന്നവരും സഹിക്കുന്നവരുമുണ്ട്. അവരുടെ പ്രശ്നങ്ങളെയും പ്രയാസങ്ങളെയും കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും ഫലപ്രദമായ സംവിധാനങ്ങളുണ്ടാകണമെന്നും അവര്‍ പറഞ്ഞു. സിസ്റ്റര്‍ തെരേസ് ആലഞ്ചേരി എസ്എബിഎസ്, ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍, ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി മോഡറേറ്ററായിരുന്നു.
Image: /content_image/India/India-2019-10-11-05:28:11.jpg
Keywords: സന്യസ്ത, സമര്‍പ്പിത
Content: 11401
Category: 1
Sub Category:
Heading: ബ്രസീലിയന്‍ കര്‍ദ്ദിനാള്‍ സേറഫിം അന്തരിച്ചു
Content: സാവോ പോളോ: തെക്കു-കിഴക്കന്‍ ബ്രസീലിലെ ബേലോ ഹൊറിസോന്തെ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ സേറഫിം അന്തരിച്ചു. ഒക്ടോബര്‍ 8നു വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സില്‍ ദിവംഗതനായത്. 1924-ല്‍ മീനാസ് നോവാസില്‍ ജനിച്ച അദ്ദേഹം 1949-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഗ്രീഗോറിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സഭാനിയമത്തില്‍ ഉന്നതപഠനം നടത്തിയിട്ടുണ്ട്. 1958 മുതല്‍ ഡയമന്തീന അതിരൂപതയുടെ മതബോധന കേന്ദ്രത്തിന്‍റെ ഡയറക്ടറും, സെമിനാരിയിലെ അദ്ധ്യാപകനുമായി പ്രവര്‍ത്തിച്ചു. 1983-ല്‍ ബേലോ ഹൊറിസോന്തെയുടെ പിന്‍തുടര്‍ച്ച അവകാശമുള്ള മെത്രാനായി (co-coadjutor bishop) ഉയര്‍ത്തപ്പെട്ടു. 1986-ബേലോ ഹൊറിസോന്തെ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി. 1999-ല്‍ സഭാഭരണത്തില്‍നിന്നും വിരമിച്ച് വിശ്രമജീവിതം ആരംഭിച്ചു. കര്‍ദ്ദിനാള്‍ സേറഫിമിന്‍റെ ദേഹവിയോഗത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ എണ്ണം 224 ആയി കുറഞ്ഞു. അതില്‍ 128 പേര്‍ 80 വയസ്സിനു താഴെ ആഗോള സഭാദ്ധ്യക്ഷനായ പാപ്പയുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളവരും, ബാക്കി 96 പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.
Image: /content_image/News/News-2019-10-11-06:37:51.jpg
Keywords: ബ്രസീ
Content: 11402
Category: 1
Sub Category:
Heading: മാർപാപ്പ യേശുവിന്റെ ദൈവീക അസ്ഥിത്വത്തെ നിഷേധിച്ചുവെന്ന്‍ വ്യാജ പ്രചരണം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ വീണ്ടും വ്യാജ പ്രചരണവുമായി ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ യുജിനിയോ സ്കൾഫാരി. യേശു ക്രിസ്തു ദൈവമാണെന്ന് താൻ വിശ്വസിക്കുന്നില്ലായെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായാണ് ഇയാള്‍ അവകാശവാദമുന്നയിച്ചത്. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും നിഷേധിച്ച് വത്തിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ കാര്യങ്ങളെ സ്വതന്ത്രമായ വ്യാഖ്യാനം നൽകി യുജിനിയോ സ്കൾഫാരി പുനഃസൃഷ്ടിച്ചത് വിശ്വാസയോഗ്യമായി പരിഗണിക്കാനാവില്ലെന്ന് വത്തിക്കാൻ മാധ്യമ വിഭാഗം തലവൻ പൗളോ റുഫിനി ഒക്ടോബർ പത്താം തീയതി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യേശുക്രിസ്തു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണെന്ന യാഥാർത്ഥ്യം വത്തിക്കാന്റെ ഔദ്യോഗിക പ്രബോധനങ്ങളിലും, ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളിലും കാണാൻ സാധിക്കുമെന്നും പൗളോ റുഫിനി കൂട്ടിച്ചേർത്തു. ഒക്ടോബർ ഒന്‍പതാം തീയതി പ്രസിദ്ധീകരിച്ച 'ലാ റിപ്പബ്ലിക്ക' എന്ന ഇറ്റാലിയൻ പത്രത്തിലെഴുതിയ ലേഖനത്തിലാണ് വിവാദപരമായ പരാമർശം സ്കൾഫാരി നടത്തിയത്. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞുവെന്ന് സ്കൾഫാരി അവകാശപ്പെടുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ തന്നെ വ്യക്തിപരവും, സ്വതന്ത്രവുമായ വ്യാഖ്യാനമാണെന്ന് വിശദീകരിച്ച് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണിയും ഒക്ടോബർ ഒമ്പതാം തീയതി പത്രക്കുറിപ്പിറക്കിയിരുന്നു. കുറച്ചുനാൾമുമ്പ് താൻ മാർപാപ്പയുമായി ചർച്ച ചെയ്ത കാര്യം എന്നാണ് പ്രസ്തുത വിഷയത്തെ യുജിനിയോ സ്കൾഫാരി തന്റെ ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതിനു സമാനമായ വ്യാജ പ്രചരണം നടന്നിരിന്നു. നരകം ഇല്ല എന്നു പാപ്പ പറഞ്ഞതായി അവകാശപ്പെട്ടുകൊണ്ടാണ് അന്നു സ്കൾഫാരി രംഗത്തെത്തിയത്. ഇതിനു പിന്നാലേ വ്യാജ പ്രചരണമാണെന്ന് വത്തിക്കാന്‍ പ്രസ്താവനയിറക്കിയിരിന്നു. 95 വയസ്സുള്ള സ്കൾഫാരി നിരീശ്വരവാദിയാണെന്നതും പാപ്പയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടു രണ്ടു വര്‍ഷമായി എന്നതും ഇദ്ദേഹം നടത്തിയത് നുണപ്രചരണമാണെന്ന് കൂടുതല്‍ സാധൂകരിക്കുകയാണെന്ന്‍ നിരീക്ഷകര്‍ പറയുന്നു.
Image: /content_image/News/News-2019-10-11-07:33:03.jpg
Keywords: പാപ്പ
Content: 11403

Image: /content_image/News/News-2019-10-11-07:36:34.jpg
Keywords: നുണ
Content: 11404

Image: /content_image/News/News-2019-10-11-07:36:36.jpg
Keywords: നുണ