Contents

Displaying 11091-11100 of 25160 results.
Content: 11405
Category: 1
Sub Category:
Heading: മാർപാപ്പ യേശുവിന്റെ ദൈവീക അസ്ഥിത്വത്തെ നിഷേധിച്ചുവെന്ന്‍ വ്യാജ പ്രചരണം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ വീണ്ടും വ്യാജ പ്രചരണവുമായി ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ യുജിനിയോ സ്കൾഫാരി. യേശു ക്രിസ്തു ദൈവമാണെന്ന് താൻ വിശ്വസിക്കുന്നില്ലായെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായാണ് ഇയാള്‍ അവകാശവാദമുന്നയിച്ചത്. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും നിഷേധിച്ച് വത്തിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ കാര്യങ്ങളെ സ്വതന്ത്രമായ വ്യാഖ്യാനം നൽകി യുജിനിയോ സ്കൾഫാരി പുനഃസൃഷ്ടിച്ചത് വിശ്വാസയോഗ്യമായി പരിഗണിക്കാനാവില്ലെന്ന് വത്തിക്കാൻ മാധ്യമ വിഭാഗം തലവൻ പൗളോ റുഫിനി ഒക്ടോബർ പത്താം തീയതി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യേശുക്രിസ്തു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണെന്ന യാഥാർത്ഥ്യം വത്തിക്കാന്റെ ഔദ്യോഗിക പ്രബോധനങ്ങളിലും, ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളിലും കാണാൻ സാധിക്കുമെന്നും പൗളോ റുഫിനി കൂട്ടിച്ചേർത്തു. ഒക്ടോബർ ഒന്‍പതാം തീയതി പ്രസിദ്ധീകരിച്ച 'ലാ റിപ്പബ്ലിക്ക' എന്ന ഇറ്റാലിയൻ പത്രത്തിലെഴുതിയ ലേഖനത്തിലാണ് വിവാദപരമായ പരാമർശം സ്കൾഫാരി നടത്തിയത്. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞുവെന്ന് സ്കൾഫാരി അവകാശപ്പെടുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ തന്നെ വ്യക്തിപരവും, സ്വതന്ത്രവുമായ വ്യാഖ്യാനമാണെന്ന് വിശദീകരിച്ച് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണിയും ഒക്ടോബർ ഒമ്പതാം തീയതി പത്രക്കുറിപ്പിറക്കിയിരുന്നു. കുറച്ചുനാൾമുമ്പ് താൻ മാർപാപ്പയുമായി ചർച്ച ചെയ്ത കാര്യം എന്നാണ് പ്രസ്തുത വിഷയത്തെ യുജിനിയോ സ്കൾഫാരി തന്റെ ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതിനു സമാനമായ വ്യാജ പ്രചരണം നടന്നിരിന്നു. നരകം ഇല്ല എന്നു പാപ്പ പറഞ്ഞതായി അവകാശപ്പെട്ടുകൊണ്ടാണ് അന്നു സ്കൾഫാരി രംഗത്തെത്തിയത്. ഇതിനു പിന്നാലേ വ്യാജ പ്രചരണമാണെന്ന് വത്തിക്കാന്‍ പ്രസ്താവനയിറക്കിയിരിന്നു. 95 വയസ്സുള്ള സ്കൾഫാരി നിരീശ്വരവാദിയാണെന്നതും പാപ്പയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടു രണ്ടു വര്‍ഷമായി എന്നതും ഇദ്ദേഹം നടത്തിയത് നുണപ്രചരണമാണെന്ന് കൂടുതല്‍ സാധൂകരിക്കുകയാണെന്ന്‍ നിരീക്ഷകര്‍ പറയുന്നു.
Image: /content_image/News/News-2019-10-11-07:36:38.jpg
Keywords: നുണ
Content: 11406
Category: 1
Sub Category:
Heading: മാർപാപ്പ യേശുവിന്റെ ദൈവീക അസ്ഥിത്വത്തെ നിഷേധിച്ചുവെന്ന് വ്യാജ പ്രചരണം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ വീണ്ടും വ്യാജ പ്രചരണവുമായി ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ യുജിനിയോ സ്കൾഫാരി. യേശു ക്രിസ്തു ദൈവമാണെന്ന് താൻ വിശ്വസിക്കുന്നില്ലായെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായാണ് ഇയാള്‍ അവകാശവാദമുന്നയിച്ചത്. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും നിഷേധിച്ച് വത്തിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ കാര്യങ്ങളെ സ്വതന്ത്രമായ വ്യാഖ്യാനം നൽകി യുജിനിയോ സ്കൾഫാരി പുനഃസൃഷ്ടിച്ചത് വിശ്വാസയോഗ്യമായി പരിഗണിക്കാനാവില്ലെന്ന് വത്തിക്കാൻ മാധ്യമ വിഭാഗം തലവൻ പൗളോ റുഫിനി ഒക്ടോബർ പത്താം തീയതി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യേശുക്രിസ്തു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണെന്ന യാഥാർത്ഥ്യം വത്തിക്കാന്റെ ഔദ്യോഗിക പ്രബോധനങ്ങളിലും, ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളിലും കാണാൻ സാധിക്കുമെന്നും പൗളോ റുഫിനി കൂട്ടിച്ചേർത്തു. ഒക്ടോബർ ഒന്‍പതാം തീയതി പ്രസിദ്ധീകരിച്ച 'ലാ റിപ്പബ്ലിക്ക' എന്ന ഇറ്റാലിയൻ പത്രത്തിലെഴുതിയ ലേഖനത്തിലാണ് വിവാദപരമായ പരാമർശം സ്കൾഫാരി നടത്തിയത്. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞുവെന്ന് സ്കൾഫാരി അവകാശപ്പെടുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ തന്നെ വ്യക്തിപരവും, സ്വതന്ത്രവുമായ വ്യാഖ്യാനമാണെന്ന് വിശദീകരിച്ച് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണിയും ഒക്ടോബർ ഒമ്പതാം തീയതി പത്രക്കുറിപ്പിറക്കിയിരുന്നു. കുറച്ചുനാൾമുമ്പ് താൻ മാർപാപ്പയുമായി ചർച്ച ചെയ്ത കാര്യം എന്നാണ് പ്രസ്തുത വിഷയത്തെ യുജിനിയോ സ്കൾഫാരി തന്റെ ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതിനു സമാനമായ വ്യാജ പ്രചരണം നടന്നിരിന്നു. നരകം ഇല്ല എന്നു പാപ്പ പറഞ്ഞതായി അവകാശപ്പെട്ടുകൊണ്ടാണ് അന്നു സ്കൾഫാരി രംഗത്തെത്തിയത്. ഇതിനു പിന്നാലേ വ്യാജ പ്രചരണമാണെന്ന് വത്തിക്കാന്‍ പ്രസ്താവനയിറക്കിയിരിന്നു. 95 വയസ്സുള്ള സ്കൾഫാരി നിരീശ്വരവാദിയാണെന്നതും പാപ്പയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടു രണ്ടു വര്‍ഷമായി എന്നതും ഇദ്ദേഹം നടത്തിയത് നുണപ്രചരണമാണെന്ന് കൂടുതല്‍ സാധൂകരിക്കുകയാണെന്ന്‍ നിരീക്ഷകര്‍ പറയുന്നു.
Image: /content_image/News/News-2019-10-11-07:36:39.jpg
Keywords: നുണ, വ്യാജ
Content: 11407
Category: 18
Sub Category:
Heading: ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിന്‍റെ ഇരുപത്തിയഞ്ചാം ഓർമ്മപ്പെരുന്നാൾ
Content: പട്ടം: ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിൻറെ ഇരുപത്തിയഞ്ചാം ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 10നു തിരുവനന്തപുരം പട്ടം സെൻറ്‌ മേരീസ് കത്തീഡ്രലിൽ ആചരിച്ചു. രാവിലെ 7 മണിക്ക് ബസേലിയോസ് കർദ്ദിനാൾ ക്‌ളീമിസ് കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിയിൽ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. ജേക്കബ് മാർ ബർണബാസ്, ഡോ. വിൻസെൻറ് മാർ പൗലോസ്, ഡോ. സാമുവൽ മാർ ഐറേനിയോസ്, ഡോ. തോമസ് മാർ യൗസേബിയൂസ്, ഡോ. ഫിലിപ്പോസ് മാർ സ്തെഫനോസ്, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, ഡോ. തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, തിരുവനന്തപുരം ലത്തീൻ രൂപത സഹായ മെത്രാൻ ക്രിസ്തുദാസ് എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് കബറിടത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്ന ജ്ഞാന തപസി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് എന്നിവരടക്കം വിവിധ രാഷ്ട്രീയ നേതാക്കന്മാർ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്‌റ, കലാ -സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത് പുഷ്പാഞ്ജലി അർപ്പിച്ചു.
Image: /content_image/India/India-2019-10-11-08:43:45.jpg
Keywords: സ്മരണ
Content: 11408
Category: 9
Sub Category:
Heading: ഒരുക്കങ്ങൾ പൂർത്തിയായി: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: മരിയ ഭക്തിയുടെ സുവിശേഷവുമായി ഫാ. നടുവത്താനി: ആത്മാഭിഷേക ശുശ്രൂഷയുമായി ഷിനോജച്ചനും ബ്രദർ അനി ജോണും
Content: ബെർമിങ്ഹാം: അനുഗ്രഹ വർഷത്തിനൊരുങ്ങി സെന്റ് കാതറിൻ ഓഫ് സിയന. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ജപമാല മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കുമ്പോൾ സ്ഥിരം വേദിയായ ബഥേൽ കൺവെൻഷൻ സെന്ററിന് പകരം സെന്റ് കാതറിൻ ഓഫ് സിയന വേദിയാകും. ഇത്തവണ കുട്ടികൾക്കൊഴികെയുള്ള ശുശ്രൂഷകൾ മലയാളത്തിൽ മാത്രമായിരിക്കും. നവംബർ മാസം മുതൽ വീണ്ടും സ്ഥിരമായി ബഥേൽ സെന്ററിൽത്തന്നെ കൺവെൻഷൻ നടക്കും. ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി, പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ, ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷൻ ഇത്തവണ സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഷിനോജ് കളരിക്കൽ , സെഹിയോൻ യുകെ യുടെ മുഴുവൻസമയ ശുശ്രൂഷകനും വചനപ്രഘോഷകനുമായ ബ്രദർ അനി ജോൺ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം സെന്റ് കാതറിൻ ഓഫ് സിയന ചർച്ചിലേയ്ക്ക് ക്ഷണിക്കുന്നു.
Image: /content_image/Events/Events-2019-10-11-08:57:11.jpg
Keywords: രണ്ടാം
Content: 11409
Category: 1
Sub Category:
Heading: ആള്‍ക്കൂട്ടക്കൊലയെ ന്യായീകരിക്കുവാന്‍ ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ആര്‍എസ്എസ് തലവന്‍
Content: നാഗ്പൂര്‍: ആഗോളതലത്തില്‍ ഇന്ത്യയെ നാണംകെടുത്തിയ ആള്‍ക്കൂട്ടക്കൊലകളെ ന്യായീകരിക്കുവാന്‍ ബൈബിള്‍ വാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒക്ടോബര്‍ 8-ന് ദസ്സറ ആഘോഷങ്ങളുടെ ഭാഗമായി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗമാണ് ഭാഗവതിനെ കുരുക്കിലാക്കിയത്. ആള്‍ക്കൂട്ടക്കൊലകള്‍ ഇന്ത്യന്‍ ആശയമല്ല, പാശ്ചാത്യ ആശയമാണെന്ന്‍ വരുത്തിത്തീര്‍ക്കുവാന്‍ പാപിനിയായ സ്ത്രീയെ കല്ലെറിയുവാന്‍ ആള്‍ക്കൂട്ടം ശ്രമിച്ചതും, യേശു അവരെ തടയുന്നതുമായ സുവിശേഷ ഭാഗം ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗവതിന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം കനക്കുന്നത്. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ അപലപിച്ച് നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (എന്‍.സി.സി.ഐ) രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കുന്നതാണെന്ന് എന്‍.സി.സി.ഐ ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ബൈബിള്‍ സംഭവത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള സന്ദേശം ജനങ്ങളില്‍ സംശയത്തിന് കാരണമാകും. ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുകയുമാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. ഇത്തരം ദുര്‍വ്യാഖ്യാനങ്ങളില്‍ വിശ്വസിക്കരുത്, ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും എന്‍.സി.സി.ഐ യുടെ പ്രസ്താവനയിലുണ്ട്. അക്കാലഘട്ടത്തിലെ പുരുഷാധിപത്യത്തിനും, കപട സദാചാരത്തിനും ഇരയായ സ്ത്രീക്കൊപ്പം യേശു നിലകൊണ്ടതിനെയുയാണ് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടിയ സംഭവം സൂചിപ്പിക്കുന്നതെന്നും എന്‍.സി.സി.ഐ വ്യക്തമാക്കി. ഭാഗവത് പറയുന്നതിന് വിരുദ്ധമായി ആള്‍ക്കൂട്ട അതിക്രമത്തില്‍ നിന്നും ഒരു സ്ത്രീയെ യേശു രക്ഷിക്കുകയാണ് ചെയ്യുന്നത്. മതന്യൂനപക്ഷങ്ങളും, ദളിതരും, ആദിവാസികളും, ദരിദ്രരും, സ്ത്രീകളുമായ ദുര്‍ബ്ബലവിഭാഗമാണ് ഇന്ത്യയിലെ ആള്‍ക്കൂട്ടക്കൊലകളുടെ ഇരകള്‍. അതിനാല്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകളെ അപലപിക്കുവാനും, സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുവാനും സര്‍ക്കാരും, രാഷ്ട്രീയ പാര്‍ട്ടികളും ഒന്നടങ്കം രംഗത്ത് വരണമെന്നും നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-10-11-09:53:45.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 11410
Category: 11
Sub Category:
Heading: ഫിലിപ്പീന്‍സിലെ സ്കൂളുകളില്‍ ബൈബിള്‍ വായന നിര്‍ബന്ധമാക്കുന്ന ബില്ലിന് വന്‍പിന്തുണ
Content: മനില: ഫിലിപ്പീന്‍സിലെ പൊതു സ്കൂളുകളിലും, പ്രൈമറി സ്കൂളുകളിലും ബൈബിള്‍ വായന നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലിന് പൂര്‍ണ്ണ പിന്തുണയുമായി ഫിലിപ്പീന്‍സിലെ കത്തോലിക്ക സഭാനേതൃത്വം. കൂടുതല്‍ ആളുകള്‍ ദൈവവചനമറിയുന്നതിന് ഇടയാകുമെന്ന കാരണത്താല്‍ ബില്‍ പാസ്സാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നു ഫിലിപ്പീന്‍സ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സി.ബി.സി.പി) ബിബ്ലിക്കല്‍ അപ്പസ്തോലേറ്റ് എപ്പിസ്കോപ്പല്‍ കമ്മീഷന്റെ മുന്‍ തലവനും സോര്‍സഗോണ്‍ മെത്രാനുമായ ആര്‍ട്ടുറോ ബാസ്റ്റസ് പറഞ്ഞു. സി.ബി.സി.പിയുടെ യൂത്ത് എപ്പിസ്കോപ്പല്‍ കമ്മീഷന്റെ എക്സിക്യുട്ടീവ്‌ സെക്രട്ടറിയായ ഫാ. കോനെഗുണ്ടോ ഗര്‍ഗാന്റായും ബില്ലിനെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയും പ്രസക്തമായ നടപടിയുമാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്. എല്ലാ വര്‍ഷവും ജനുവരി മാസങ്ങളില്‍ ബൈബിളിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങളെ പിന്തുണക്കുന്നതായിരിക്കും ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസപരമായ നിര്‍ദ്ദേശങ്ങള്‍ പൊതു സ്കൂളുകളില്‍ വായിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും, എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മതാഭിമുഖ്യങ്ങളെ മാനിക്കത്തക്ക രീതിയില്‍ വേണമെന്നുമാണ് കലൂകന്‍ രൂപതാധ്യക്ഷന്‍ പാബ്ലോ ഡേവിഡ് ബില്ലിനെക്കുറിച്ച് പ്രതികരിച്ചത്. ഭാഗ്യത്തിന് പാശ്ചാത്യരെ ബാധിച്ചിരിക്കുന്ന മതനിരപേക്ഷത ഫിലിപ്പീന്‍സിലെ പൊതു സ്കൂളുകളെ പിടികൂടിയിട്ടില്ലെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂനിയര്‍ സ്കൂളുകളിലും ഹൈസ്കൂളുകളിലും ബൈബിള്‍ ഇഷ്ടപ്രകാരം പഠിക്കാവുന്ന ഒരു വിഷയമാക്കാമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ട് വെച്ചു. ഫിലിപ്പീന്‍സ് ജനപ്രതിനിധി സഭയിലെ പ്രതിനിധിയായ ബിയന്‍ വെനീഡോ അബാന്റെ ജൂനിയറാണ് ബൈബിള്‍ വായന സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന ‘ബില്‍ 2069’ അഥവാ ‘മാന്‍റേറ്ററി ബൈബിള്‍ റീഡിംഗ് ആക്റ്റ്’ സഭയുടെ പരിഗണനക്കായി വെച്ചത്. പൊതു പ്രൈമറി, ഹൈസ്കൂളുകളിലെ ഇംഗ്ലീഷ്, ഫിലിപ്പീനോ വിദ്യാര്‍ത്ഥികള്‍ക്ക് ബൈബിള്‍ വായന, ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍, പരീക്ഷ എന്നിവ നിര്‍ബന്ധമാക്കണമെന്ന് അനുശാസിക്കുന്ന ബില്ലാണിത്. മുസ്ലീം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഖുറാന്‍ വായനയും, ചര്‍ച്ചയും, പരീക്ഷയുമാണ്‌ ഈ വിഷയത്തില്‍ ഉള്‍പ്പെടുക. ആകെ ജനസംഖ്യയുടെ 92% വും ക്രൈസ്തവ വിശ്വസം പിന്തുടരുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്.
Image: /content_image/News/News-2019-10-11-11:02:16.jpg
Keywords: ഫിലിപ്പീ
Content: 11411
Category: 7
Sub Category:
Heading: അസാധാരണ മിഷന്‍ മാസം- പതിനൊന്ന് ദിവസം
Content: സുവിശേഷം പ്രഘോഷിക്കുക എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
Image:
Keywords: അസാധാരണ
Content: 11412
Category: 1
Sub Category:
Heading: വത്തിക്കാന്‍ ഒരുങ്ങി: മറിയം ത്രേസ്യ അടക്കം അഞ്ചുപേര്‍ നാളെ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ആഗോള സഭയിലെ വിശുദ്ധരുടെ പട്ടികയിലേക്ക് കേരളത്തില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചു അതുല്യ വ്യക്തിത്വങ്ങളുടെ പേരു ചേര്‍ക്കപ്പെടാന്‍ ഇനി ഒരു ദിവസം ബാക്കി. ഒക്ടോബര്‍ 13 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.15 (ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 01.45) നാണ് ചടങ്ങുകള്‍ ആരംഭിക്കുക. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍, വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ജുസെപ്പീന വന്നീനി, ബ്രസീലിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ഡൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലണ്ടിലെ അല്‍മായ സ്ത്രീയും ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാഗവുമായിരുന്ന മാര്‍ഗരറ്റ് ബെയ്സ് എന്നിവരാണ് മറിയം ത്രേസ്യയെ കൂടാതെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍ ലണ്ടനിലെ ആംഗ്ലിക്കന്‍ സഭയില്‍ വൈദികനായിരുന്നെങ്കിലും, പിന്നീട് കത്തോലിക്ക സഭയിലേയ്ക്കു ചേര്‍ന്ന് അജപാലനജീവിതം ആരംഭിക്കുകയായിരിന്നു. വാഗ്മിയും, ദൈവശാസ്ത്രപണ്ഡിതനും, കവിയും ആത്മീയഗ്രന്ഥ കര്‍ത്താവുമായിരുന്നു അദ്ദേഹം. 1845-ലാണ് അദ്ദേഹം കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. 1879-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. 1890-ല്‍ ബര്‍മിങ്ഹാമില്‍ അന്തരിച്ചു. മുന്‍പാപ്പാ ബെനഡിക്ട് 16-മനാണ് തന്‍റെ ഇംഗ്ലണ്ട് അപ്പസ്തോലിക യാത്രയ്ക്കിടെ 2016-ല്‍ കര്‍ദ്ദിനാള്‍ ന്യൂമാനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. “നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ...!” (Lead kindly light) വിഖ്യാതമായ കവിത കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ രചനയാണ്. വിശുദ്ധ കമിലസിന്‍റെ സഹോദരിമാരുടെ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയാണ് (Congregation of the Daughters of St. Camillus) ഇറ്റലിയില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ജുസെപ്പീന വന്നീനി. 1859-ല്‍ റോമിലായിരുന്നു ജനനം. ചെറുപ്പത്തിലേ അനാഥയായി മാറിയ അവള്‍ റോമിലെ ഒരു മഠത്തിലാണ് വളര്‍ന്നത്. അവിടെ രോഗീപരിചരണം തന്‍റെ ദൈവവിളിയായി ഉള്‍ക്കൊണ്ട അവള്‍ വിശുദ്ധ കമിലസിന്‍റെ രോഗീശുശ്രൂഷയുടെ ആത്മീയത ഉള്‍ക്കൊണ്ട് സന്ന്യാസിനീ സമൂഹത്തിന് രൂപം നല്കി. 1891-ല്‍ സമൂഹത്തിനു വത്തിക്കാന്‍റെ അംഗീകാരം ലഭിച്ചു. അനേകായിരങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ സിസ്റ്റര്‍ ജുസെപ്പീന സുപ്പീരിയര്‍ ജനറലായി സേവനം ചെയ്യുന്നതിനിടെ 1911-ല്‍ അന്തരിച്ചു. 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ജുസെപ്പീന വന്നീനിയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. സ്പെയിനില്‍ ജനിച്ചു ബ്രസീല്‍ പ്രവര്‍ത്തനമണ്ഡലമായി തിരഞ്ഞെടുത്ത വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ഡൂള്‍ചെ ലോപെസ് പോന്തെസ് ദൈവമാതാവും അമലോത്ഭവയുമായ കന്യകാനാഥയുടെ സന്ന്യാസിനീ സമൂഹത്തില്‍ അംഗമായിരിന്നു. ബ്രസീലിലെ ചേരിപ്രദേശങ്ങള്‍ തന്‍റെ പ്രേഷിതമേഖലയാക്കി മാറ്റിക്കൊണ്ടായിരിന്നു അവര്‍ തന്റെ ശുശ്രൂഷ വ്യാപിപ്പിച്ചത്. “പാവങ്ങളുടെ അമ്മ”യെന്ന് ജനങ്ങള്‍ സിസ്റ്റര്‍ പോന്തെസിനെ വിളിച്ചിരുന്നു. സിസ്റ്റര്‍ പോന്തെസിന്‍റെ അഗതികള്‍ക്കായുള്ള പ്രേഷിത സമര്‍പ്പണത്തിന്‍റെ തീക്ഷ്ണത കണ്ട്, വാഴ്ത്തപ്പെട്ട പദപ്രഖ്യാപന സമയത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശേഷിപ്പിച്ചത് “ഈ സ്ത്രീരത്നം മാനവികതയ്ക്കൊരു മാതൃക”യാണെന്നായിരിന്നു. സ്വിറ്റ്സര്‍ലണ്ടിലെ അല്‍മായ വനിതയായിരിന്നു ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാഗവുമായിരുന്ന മാര്‍ഗരറ്റ് ബെയ്സ്. ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭയില്‍ വ്രതമെടുത്ത് കന്യകയായി ജീവിച്ച അവര്‍ ജീവിതത്തിന്‍റെ ശാരീരികവും മാനസികവുമായ സഹനങ്ങളെ ക്ഷമയോടെ ഏറ്റുവാങ്ങി. പഞ്ചക്ഷതങ്ങള്‍ ഈ വിശുദ്ധയില്‍ പ്രകടമായിരിന്നു. പാവങ്ങളുടെ ശുശ്രൂഷ, മതബോധനം, ദേവാലയശുശ്രൂഷ എന്നിവയില്‍ തീക്ഷ്ണമതിയായിരുന്നവള്‍, ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയും ത്യാഗസമര്‍പ്പണവും ജീവിതവ്രതമാക്കി മാറ്റി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1995-ല്‍ മാര്‍ഗരറ്റ് ബെയ്സിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തി. {{ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ പൂര്‍ണ്ണജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1603 }} വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഈ അഞ്ചുപേരുടെയും ചിത്രങ്ങള്‍ വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ സ്ഥാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-10-11-12:52:43.jpg
Keywords: മറിയം ത്രേസ്യ
Content: 11413
Category: 1
Sub Category:
Heading: വത്തിക്കാന്‍ ഒരുങ്ങി: മറിയം ത്രേസ്യ അടക്കം അഞ്ചുപേര്‍ നാളെ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ആഗോള സഭയിലെ വിശുദ്ധരുടെ പട്ടികയിലേക്ക് കേരളത്തില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചു അതുല്യ വ്യക്തിത്വങ്ങളുടെ പേരു ചേര്‍ക്കപ്പെടാന്‍ ഇനി ഒരു ദിവസം ബാക്കി. നാളെ (ഒക്ടോബര്‍ 13) ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10.15 (ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 01.45) നാണ് ചടങ്ങുകള്‍ ആരംഭിക്കുക. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍, വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ജുസെപ്പീന വന്നീനി, ബ്രസീലിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ഡൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലണ്ടിലെ അല്‍മായ സ്ത്രീയും ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാഗവുമായിരുന്ന മാര്‍ഗരറ്റ് ബെയ്സ് എന്നിവരാണ് മറിയം ത്രേസ്യയെ കൂടാതെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍ ലണ്ടനിലെ ആംഗ്ലിക്കന്‍ സഭയില്‍ വൈദികനായിരുന്നെങ്കിലും, പിന്നീട് കത്തോലിക്ക സഭയിലേയ്ക്കു ചേര്‍ന്ന് അജപാലനജീവിതം ആരംഭിക്കുകയായിരിന്നു. വാഗ്മിയും, ദൈവശാസ്ത്രപണ്ഡിതനും, കവിയും ആത്മീയഗ്രന്ഥ കര്‍ത്താവുമായിരുന്നു അദ്ദേഹം. 1845-ലാണ് അദ്ദേഹം കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. 1879-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. 1890-ല്‍ ബര്‍മിങ്ഹാമില്‍ അന്തരിച്ചു. മുന്‍പാപ്പാ ബെനഡിക്ട് 16-മനാണ് തന്‍റെ ഇംഗ്ലണ്ട് അപ്പസ്തോലിക യാത്രയ്ക്കിടെ 2016-ല്‍ കര്‍ദ്ദിനാള്‍ ന്യൂമാനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. “നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ...!” (Lead kindly light) വിഖ്യാതമായ കവിത കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ രചനയാണ്. വിശുദ്ധ കമിലസിന്‍റെ സഹോദരിമാരുടെ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയാണ് (Congregation of the Daughters of St. Camillus) ഇറ്റലിയില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ജുസെപ്പീന വന്നീനി. 1859-ല്‍ റോമിലായിരുന്നു ജനനം. ചെറുപ്പത്തിലേ അനാഥയായി മാറിയ അവള്‍ റോമിലെ ഒരു മഠത്തിലാണ് വളര്‍ന്നത്. അവിടെ രോഗീപരിചരണം തന്‍റെ ദൈവവിളിയായി ഉള്‍ക്കൊണ്ട അവള്‍ വിശുദ്ധ കമിലസിന്‍റെ രോഗീശുശ്രൂഷയുടെ ആത്മീയത ഉള്‍ക്കൊണ്ട് സന്ന്യാസിനീ സമൂഹത്തിന് രൂപം നല്കി. 1891-ല്‍ സമൂഹത്തിനു വത്തിക്കാന്‍റെ അംഗീകാരം ലഭിച്ചു. അനേകായിരങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ സിസ്റ്റര്‍ ജുസെപ്പീന സുപ്പീരിയര്‍ ജനറലായി സേവനം ചെയ്യുന്നതിനിടെ 1911-ല്‍ അന്തരിച്ചു. 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ജുസെപ്പീന വന്നീനിയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. സ്പെയിനില്‍ ജനിച്ചു ബ്രസീല്‍ പ്രവര്‍ത്തനമണ്ഡലമായി തിരഞ്ഞെടുത്ത വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ഡൂള്‍ചെ ലോപെസ് പോന്തെസ് ദൈവമാതാവും അമലോത്ഭവയുമായ കന്യകാനാഥയുടെ സന്ന്യാസിനീ സമൂഹത്തില്‍ അംഗമായിരിന്നു. ബ്രസീലിലെ ചേരിപ്രദേശങ്ങള്‍ തന്‍റെ പ്രേഷിതമേഖലയാക്കി മാറ്റിക്കൊണ്ടായിരിന്നു അവര്‍ തന്റെ ശുശ്രൂഷ വ്യാപിപ്പിച്ചത്. “പാവങ്ങളുടെ അമ്മ”യെന്ന് ജനങ്ങള്‍ സിസ്റ്റര്‍ പോന്തെസിനെ വിളിച്ചിരുന്നു. സിസ്റ്റര്‍ പോന്തെസിന്‍റെ അഗതികള്‍ക്കായുള്ള പ്രേഷിത സമര്‍പ്പണത്തിന്‍റെ തീക്ഷ്ണത കണ്ട്, വാഴ്ത്തപ്പെട്ട പദപ്രഖ്യാപന സമയത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശേഷിപ്പിച്ചത് “ഈ സ്ത്രീരത്നം മാനവികതയ്ക്കൊരു മാതൃക”യാണെന്നായിരിന്നു. സ്വിറ്റ്സര്‍ലണ്ടിലെ അല്‍മായ വനിതയായിരിന്നു ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാഗവുമായിരുന്ന മാര്‍ഗരറ്റ് ബെയ്സ്. ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭയില്‍ വ്രതമെടുത്ത് കന്യകയായി ജീവിച്ച അവര്‍ ജീവിതത്തിന്‍റെ ശാരീരികവും മാനസികവുമായ സഹനങ്ങളെ ക്ഷമയോടെ ഏറ്റുവാങ്ങി. പഞ്ചക്ഷതങ്ങള്‍ ഈ വിശുദ്ധയില്‍ പ്രകടമായിരിന്നു. പാവങ്ങളുടെ ശുശ്രൂഷ, മതബോധനം, ദേവാലയശുശ്രൂഷ എന്നിവയില്‍ തീക്ഷ്ണമതിയായിരുന്നവള്‍, ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയും ത്യാഗസമര്‍പ്പണവും ജീവിതവ്രതമാക്കി മാറ്റി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1995-ല്‍ മാര്‍ഗരറ്റ് ബെയ്സിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തി. {{ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ പൂര്‍ണ്ണജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1603 }} വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഈ അഞ്ചുപേരുടെയും ചിത്രങ്ങള്‍ വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ സ്ഥാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-10-11-13:01:47.jpg
Keywords: വിശുദ്ധ പദ
Content: 11414
Category: 1
Sub Category:
Heading: ആമസോൺ സിനഡ്: സ്വന്തം പ്രത്യയശാസ്‌ത്രം പ്രചരിപ്പിക്കാനുള്ള ശ്രമം ദൈവനിന്ദയെന്ന് കർദ്ദിനാൾ സാറ
Content: റോം: തങ്ങളുടെ വ്യക്തിപരമായ പദ്ധതികൾ നടപ്പിലാക്കാൻ ആമസോൺ സിനഡിനെ ഉപയോഗിക്കുന്ന പാശ്ചാത്യരായ ചിലർ ദൈവത്തെയും, സഭയ്ക്കു വേണ്ടിയുള്ള ദൈവീക പദ്ധതിയെയും അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. 'കൊറേറി ഡെല്ലാ സേറ' എന്ന ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ റോബർട്ട് സാറ ഇക്കാര്യം സൂചിപ്പിച്ചത്. വിവാഹ ജീവിതം നയിക്കുന്നവർക്ക് പൗരോഹിത്യം നൽകാനുളള ശുപാര്‍ശ, വനിതകൾക്കു വേണ്ടിയുള്ള ഡീക്കൻ പദവി, അൽമായർക്ക് നൽകാനുദ്ദേശിക്കുന്ന അധികാര പരിധി തുടങ്ങിയ വിഷയങ്ങളാണ് പ്രത്യേകമായും സാറ ചൂണ്ടിക്കാട്ടിയത്. ഇത് സാർവത്രിക സഭയുടെ ഘടനയെ തന്നെ തകർക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സിനഡ് ഒരു പരീക്ഷണശാലയാക്കണമെന്ന് ചില ആളുകൾ പറയുന്നത് താൻ കേട്ടുവെന്നും, ചിലർ സിനഡ് കഴിഞ്ഞ് കാര്യങ്ങളൊന്നും പഴയപടി ആയിരിക്കില്ലായെന്ന് വിശ്വസിക്കുന്നതായും കർദ്ദിനാൾ റോബർട്ട് സാറ പറഞ്ഞു. ഇതെല്ലാം ആത്മാർത്ഥതയില്ലാത്തതും തെറ്റിദ്ധരിപ്പിക്കാൻ ഉതകുന്നവയുമാണെന്നും അദ്ദേഹം പറയുന്നു. വൈദിക ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും കർദ്ദിനാൾ റോബർട്ട് സാറ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. വൈദികരുടെ എണ്ണക്കുറവ് പരിഗണിച്ച് വിവാഹിതരായ പുരുഷന്‍മാര്‍ക്ക് വൈദിക പട്ടം നല്‍കുവാനുള്ള ശുപാര്‍ശയേ അസംബന്ധം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
Image: /content_image/News/News-2019-10-11-14:18:52.jpg
Keywords: സാറ