Contents
Displaying 11121-11130 of 25160 results.
Content:
11435
Category: 13
Sub Category:
Heading: രക്ഷയിലേയ്ക്കുള്ള കൂട്ടായ യാത്രയാണ് വിശ്വാസ ജീവിതം: നാമകരണ ചടങ്ങില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രക്ഷയിലേയ്ക്കുള്ള കൂട്ടായ യാത്രയാണ് വിശ്വാസ ജീവിതമെന്നും അവിടെ നമ്മുടെ സഹോദരങ്ങളേ വിശിഷ്യ പാവങ്ങളും, പരിത്യക്തരും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരെ ചേര്‍ത്തുപിടിക്കേണ്ടതുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ മറിയം ത്രേസ്യ അടക്കമുള്ള അഞ്ചു പേരുടെ നാമകരണ ചടങ്ങിനിടെ വിശുദ്ധ കുര്‍ബാന മദ്ധ്യേ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ 10 കുഷ്ഠരോഗികള്‍ക്ക് ക്രിസ്തു സൗഖ്യം നല്കിയ സംഭവത്തെ കേന്ദ്രീകരിച്ചായിരിന്നു പാപ്പയുടെ സന്ദേശം. ദൈവം ആരെയും അകറ്റിനിര്‍ത്തുന്നില്ല. സമുദായം കുഷ്ഠരോഗികള്‍ക്ക് കല്പിച്ച അകല്‍ച്ച ക്രിസ്തുവിന്‍റെ പക്കല്‍ അടുപ്പമായി മാറുന്നു. രോഗികള്‍ സഹായത്തിനായി ക്രിസ്തുവിന്‍റെ പക്കലെത്തി കരയുന്നു. അവിടുന്ന് അവരുടെ കരച്ചില്‍ കേള്‍ക്കുന്നു. ജീവിതത്തില്‍ ഏകാന്തതയും ക്ലേശങ്ങളും അനുഭവിക്കുന്നവരുടെ കരച്ചില്‍ ക്രിസ്തു കേള്‍ക്കും. നമുക്കും ഒരു തരത്തില്‍ അല്ലെങ്കിലും മറ്റൊരു തലത്തില്‍ സൗഖ്യം ആവശ്യമാണ്. നമ്മുടെ ദുശ്ശീലങ്ങളില്‍നിന്നുപോലും ആവശ്യമായ വിടുതലിന്‍റെ സൗഖ്യം ആര്‍ക്കും അനിവാര്യമാണ്. മനുഷ്യന്‍റെ കരച്ചില്‍ പ്രാര്‍ത്ഥനയാണ്. എന്നാല്‍ ക്രിസ്തു രക്ഷകനാണ്. അതിനാല്‍ പ്രാര്‍ത്ഥന മനുഷ്യന് ആവശ്യമാണ്. വിശ്വാസത്തിന്‍റെ വാതിലാണ് പ്രാര്‍ത്ഥന. അത് ഹൃദയത്തിന് ഔഷധവുമാണ്. സുവിശേഷം വിവരിക്കുന്ന കുഷ്ഠരോഗികളുടെ സൗഖ്യദാനം നടക്കുന്നത് അവരെ ക്രിസ്തു ദേവാലയത്തിലെ പുരോഹിതന്മാരുടെ പക്കലേയ്ക്ക് പറഞ്ഞുവിടുന്ന വഴിക്കുവച്ചാണ്. വിശ്വാസജീവിതം വിശ്വാസയാത്ര ആവശ്യപ്പെടുന്നുണ്ട്. അവിടെ എളിമയുള്ള പ്രായോഗികമായ സ്നേഹവും ആത്മവിശ്വാസവുമുണ്ട്. അവിടെ ക്ഷമയുമുണ്ട്. ഈ എളിമയും സ്നേഹവും ആത്മവിശ്വാസവും ക്ഷമയും രക്ഷാകരമാണ്, രക്ഷ പ്രദാനംചെയ്യുന്നതാണ്. മാത്രമല്ല, കുഷ്ഠരോഗികള്‍ നീങ്ങിയത് ഒരുമിച്ചാണ്. അതിനാല്‍ വിശ്വാസം ഒരുമിച്ചുള്ളൊരു യാത്രയുമാണ്. രക്ഷയിലേയ്ക്കുള്ള കൂട്ടായ യാത്രയാണ് വിശ്വാസജീവിതം. അവിടെ നമ്മുടെ സഹോദരങ്ങളേയും നാം ഹൃദയത്തോടു ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പാവങ്ങളും, പരിത്യക്തരും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരെ. യാത്രയുടെ അന്ത്യം ലാഭമോ നേട്ടമോ സൗഖ്യമോ അല്ല, അത് ക്രിസ്തുവമായുള്ള കൂടിക്കാഴ്ചയാണ്, നേര്‍ക്കാഴ്ചയാണ്. രക്ഷയെന്നാല്‍ ക്ഷീണം തീര്‍ക്കാന്‍ ദാഹജലം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതുപോലല്ല. അത് സ്രോതസ്സിലേയ്ക്കുള്ള എത്തിപ്പെടലാണ്. ക്രിസ്തുവാണ് സ്രോതസ്സ്. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയില്‍ ഉതിര്‍ക്കൊള്ളുന്ന വികാരമാണ് നന്ദി. അപ്പോള്‍ ക്രിസ്തുമായുള്ള ഒരു കണ്ടുമുട്ടലിനു മാത്രമേ നമ്മെ രക്ഷിക്കാനാവൂ. ജീവന്‍റെ നാഥനെ നാം ആശ്ലേഷിക്കണം. നവവിശുദ്ധന്‍ കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ പ്രസിദ്ധമായ പ്രാര്‍ത്ഥന, 'നിത്യമാം പ്രകാശമേ നയിക്കുക എന്നെ നീ' (lead kindly light) ഉരുവിട്ടുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-10-14-03:49:21.jpg
Keywords: രക്ഷ

11436
Category: 10
Sub Category:
Heading: കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയപ്പോൾ അതിനു സാക്ഷ്യം വഹിച്ചവരിൽ അദ്ദേഹത്തിലൂടെ സത്യവിശ്വാസം സ്വീകരിച്ചവരും
Content: വത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയപ്പോൾ അദ്ദേഹം വഴി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവരും അതിന് സാക്ഷികളായി. വിശുദ്ധന്റെ രചനകള്‍ സ്വാധീനിക്കുകയും, അതുവഴി സത്യവിശ്വാസംസ്വീകരിക്കുകയും ചെയ്ത അനേകം പേരാണ് ഇന്നലെ വത്തിക്കാനില്‍ വെച്ച് നടന്ന നാമകരണ ചടങ്ങില്‍ പങ്കെടുക്കുവാനെത്തിയത്. “എന്റെ ചിന്തയേയും, പ്രാര്‍ത്ഥനാ ജീവിതത്തേയും മാറ്റിമറിച്ച ഒരാള്‍ വിശുദ്ധനാകുന്നതിന് സാക്ഷ്യം വഹിക്കുവാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്”; 24 കാരിയായ എലെയ്ന്‍ അല്ലന്‍ പറഞ്ഞു. തന്നെത്തന്നെ വെളിപ്പെടുത്തുവാന്‍ ദൈവം തിരഞ്ഞെടുക്കുന്ന മനോഹരവും സങ്കീര്‍ണ്ണവുമായ പ്രക്രിയകളെ കുറിച്ച് ചിന്തിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചത് ഈ വിശുദ്ധനാണെന്ന് കത്തോലിക്കാ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവർ വെളിപ്പെടുത്തി. ഇവാഞ്ചലിക്കല്‍ സഭാംഗമായിരുന്ന എലെയ്ന്‍ ബെയലോര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരിക്കെ പങ്കെടുത്ത 18, 19 നൂറ്റാണ്ടുകളിലെ സാഹിത്യത്തെക്കുറിച്ചുള്ള ഒരു പഠനവേദിയിൽ വച്ചാണ് കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. പിന്നീട്, അദ്ദേഹത്തിന്റെ കൃതികളിലെ അസാധാരണമായ രചനാ പാടവം കത്തോലിക്കാ വിശ്വാസത്തിലേക്ക് അവരെ ആകർഷിച്ചു. ബിരുദധാരിയുകുന്നതിനു മുന്‍പ് തന്നെ സഭാ ചരിത്രം പഠിച്ച എലെയ്ന്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതാണ് കത്തോലിക്കാ സഭയെന്ന് തിരിച്ചറിഞ്ഞുവെങ്കിലും, ഏത് സഭാ വിഭാഗമാണ് ദൈവവചനത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നതെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നുവെന്ന് സമ്മതിച്ചു. പിന്നീട്, “ആന്‍ എസ്സേ ഓണ്‍ ദി ഡെവലപ്മെന്റ് ഓഫ് ഡോക്ട്രിന്‍” എന്ന വിശുദ്ധ ന്യൂമാന്‍ എഴുതിയ ഗ്രന്ഥം വായിച്ചതിനു ശേഷമാണ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ എലെയ്ന്‍ തീരുമാനിച്ചത്. 2017 ഡിസംബര്‍ 6-ന് എലെയ്ന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. വിശുദ്ധന്റെ നിരവധി രചനകള്‍ വായിച്ചിട്ടുണ്ടെന്നും, ഇപ്പോഴും വായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. വിശുദ്ധ തോമസ് അക്വിനാസിന് ശേഷം സഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരില്‍ ഒരാളായ വിശുദ്ധ ജോണ്‍ ഹെന്‍റി ന്യൂമാനും, ഇറ്റലിയില്‍ ഒരനാഥയായി വളര്‍ന്നുവന്ന മദര്‍ വനീനിയും ആദരിക്കപ്പെട്ടത് സഭയുടെ സാര്‍വത്രികതയുടെ ഒരു പ്രതീകമായിട്ടാണ് തനിക്ക് തോന്നിയതെന്നാണ് എലെയ്ന്‍ പറയുന്നത്. മലയാളിയായ മറിയം ത്രേസ്യ, മാര്‍ഗരീത്ത ബേയ്സ്, ജൂസപ്പീന വനീനി, ദുള്‍ച്ചെ ലോപ്പസ് എന്നിവര്‍ക്കൊപ്പം ഇന്നലെയാണ് ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാള്‍ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Image: /content_image/TitleNews/TitleNews-2019-10-14-10:33:57.jpg
Keywords: ഹെന്‍റി,വത്തിക്കാന്‍

11437
Category: 1
Sub Category:
Heading: വത്തിക്കാനിലെ നാമകരണ ചടങ്ങിൽ പങ്കെടുത്ത് ആഗോള പ്രമുഖർ
Content: വത്തിക്കാൻ സിറ്റി: വിശുദ്ധ മറിയം ത്രേസ്യ, കർദ്ദിനാൾ ന്യൂമാൻ ഉൾപ്പെടെ അഞ്ചുപേരെ വിശുദ്ധപദവിയിലേക്ക് കത്തോലിക്കാസഭ ഉയർത്തിയ ചടങ്ങിൽ ഭാഗഭാക്കാകാൻ മുൻ നിര രാജ്യങ്ങളിലെ ഭരണതലവന്മാർ നേരിട്ടെത്തിയത് ശ്രദ്ധേയമായി. തായ്‌വാൻ പ്രസിഡന്റിന്റെ പ്രതിനിധിയായി വൈസ് പ്രസിഡന്റ് ചെൻ ചീയൻ ജെൻ, ചാൾസ് രാജകുമാരൻ, ഇറ്റാലിയൻ പ്രസിഡന്റ് മറ്ററെല്ലാ, ബ്രസീലിയൻ വൈസ് പ്രസിഡന്റ് അന്റോണിയോ മൊറാരോ, അയർലൻഡ് വിദ്യാഭ്യാസ മന്ത്രി ജോയ് മക്ഹഗ്, സ്വിസ് ഫെഡറൽ കൗൺസിലർ കരിൻകെല്ലർ തുടങ്ങിയ പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയത്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ വകുപ്പിലെ മന്ത്രിമാരും ചടങ്ങിൽ ഭാഗഭാക്കായി. ഇതിൽ തായ്‌വാൻ വൈസ് പ്രസിഡന്റിന്റെ സാന്നിധ്യമാണ് ശ്രദ്ധയാകർഷിക്കുന്നത്. 2016 മെയ് മാസം സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇത് മൂന്നാമത്തെ തവണയാണ് തായ്‌വാൻ വൈസ് പ്രസിഡന്റ് ചെൻ ചീയൻ ജെൻ, വത്തിക്കാൻ സന്ദർശിക്കുന്നത്. മദർ തെരേസയെയും, ജോൺ പോൾ രണ്ടാമൻ മാർപാപ്പയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങുകളിൽ ചെൻ ചീയൻ ജെൻ പങ്കെടുത്തിരുന്നു. ഈ രണ്ടു തവണയും അദ്ദേഹം രാജ്യം സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പയെ ക്ഷണിച്ചുവെന്നത് ശ്രദ്ധേയമാണ്. തായ്‌വാൻ എന്ന രാജ്യത്തിന് യൂറോപ്പിൽ വത്തിക്കാനുമായി മാത്രമാണ് നയതന്ത്രബന്ധമുള്ളത്.
Image: /content_image/News/News-2019-10-14-10:59:12.jpg
Keywords: മറിയം ത്രേസ്യ, ന്യൂമാൻ

11438
Category: 14
Sub Category:
Heading: ലോകത്തിലെ ഏറ്റവും ഉയരമുള്ള മരിയൻ ശില്പത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു
Content: ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ അമ്മയാകുവാൻ ദൈവം തിരഞ്ഞെടുത്ത പരിശുദ്ധ കന്യകാമറിയത്തിന്റെ ലോകത്തിലെ ഏറ്റവും ഉയരമുള്ള ശില്പത്തിന്റെ നിർമ്മാണം ഫിലിപ്പൈൻസിൽ പുരോഗമിക്കുന്നു. അടുത്തിടെ മരണമടഞ്ഞ, പ്രശസ്ത ശില്പിയായിരുന്ന എഡ്വാർഡോ ഡി ലോസ് സാൻഡോസ് കാസ്റ്റിട്രിലോയാണ് ഈ ശില്പം രൂപകൽപ്പന ചെയ്തത്. 1983ൽ പണികഴിപ്പിച്ച 'ഔവർ ലേഡി ഓഫ് പീസ്' എന്ന വെനസ്വേലൻ പ്രതിമയാണ് ഇപ്പോൾ നിലവിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരിയൻ ശില്പം. ഫിലിപ്പൈൻസിലെ ബട്ടങാസ് നഗരത്തിലെ മോണ്ടിമരിയ കുന്നിലാണ് 'മദർ ഓഫ് ഓൾ ഏഷ്യ', 'ടവർ ഓഫ് പീസ്' എന്നീ പേരുകളിലറിയപ്പെടുന്ന മരിയൻ ശില്പം ലോകത്തിന് ദൃശ്യമാകുന്നത്. 2021ൽ പണി പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മരിയൻ ശിൽപം എന്ന റെക്കോർഡ് നേട്ടം ഈ ശില്പത്തിന്റ പേരിലായിരിക്കും. ക്രൈസ്തവ വിശ്വാസം രാജ്യത്ത് എത്തിയതിന്റെ അഞ്ഞൂറാം വർഷമാണ് 2021. അതിനാൽ തന്നെ പ്രസ്തുത സംഭവത്തിന്റെ ഓർമ്മയ്ക്കായാണ് മരിയൻ ശില്പം അനാച്ഛാദനം ചെയ്യാൻ അവർ തീരുമാനിക്കുന്നത്. ദക്ഷിണേഷ്യയിലെ ആളുകളുടെ ഐക്യത്തിനും, സമാധാനത്തിനുമായാണ് ഈ ശില്പം സമർപിക്കപ്പെട്ടിരിക്കുന്നത്. ഈ ശിൽപ്പത്തിന്റെ ഉള്ളിൽ തന്നെ 12 മരിയൻ ചാപ്പലുകളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2019-10-14-11:18:39.jpg
Keywords: ഫിലിപ്പൈ,മരിയൻ,ശില്പ

11439
Category: 13
Sub Category:
Heading: വിശുദ്ധ ജോണ്‍ ഹെന്‍റി ന്യൂമാന്റെ ഉദാഹരണത്തെ ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടിക്കൊണ്ട് ചാൾസ് രാജകുമാരൻ
Content: കർദ്ദിനാൾ ഹെന്‍റി ന്യൂമാന്റെ വിശുദ്ധ പദവി പ്രഖ്യാപനം, കത്തോലിക്കർക്കും, ബ്രിട്ടീഷുകാർക്കും മാത്രമല്ല ന്യൂമാന്റെ അതെ വീക്ഷണങ്ങളുള്ള എല്ലാവർക്കും ആഘോഷിക്കാനായുള്ള അവസരമാണെന്ന് ദി ടൈംസ് മാധ്യമത്തിലെഴുതിയ ലേഖനത്തിൽ ചാൾസ് രാജകുമാരൻ പറഞ്ഞു. ന്യൂമാന്റെ ഉദാഹരണം മറ്റെന്നത്തേക്കാളുമധികം ഇന്ന് ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർദ്ദിനാൾ ന്യൂമാൻ, കുറ്റപ്പെടുത്താതെ വാദിക്കുകയും, ബഹുമാനം നിർത്തിക്കൊണ്ട് തന്നെ വിയോജിക്കുകയും, വ്യത്യാസങ്ങളെ തിരരസ്കാരത്തിന്റെ വേദിയായി കാണാതെ കൂട്ടിമുട്ടലിന്റെ വേദിയായി കാണുകയും ചെയ്ത വ്യക്തിയായിരുന്നുവെന്ന് ചാൾസ് രാജകുമാരൻ ഓർമ്മിപ്പിച്ചു. കർദ്ദിനാൾ ന്യൂമാൻ പൊതു സമൂഹവുമായി പങ്കുവെച്ച കത്തോലിക്കാ വിശ്വാസത്തിൽ വേരൂന്നിയ സമ്മാനങ്ങൾക്കായി നമ്മുടെ വിശ്വാസങ്ങളും, പാരമ്പര്യങ്ങളും എന്തുതന്നെയായാലും നന്ദിയുള്ളവരായിരിക്കാമെന്നും രാജകുമാരൻ തന്റെ ലേഖനത്തിലെഴുതി. വിശുദ്ധ ജോണ്‍ ഹെന്‍റി ന്യൂമാന്റെ എഴുത്തുകളും, പ്രവർത്തനങ്ങളും കത്തോലിക്കാ വിശ്വാസികളെ പൊതുസമൂഹത്തിന്റെ ഭാഗമായി മാറാൻ സഹായിച്ചെന്നും, അങ്ങനെ സമൂഹം സമ്പുഷ്ടമായിയെന്നും അതിന്റെ സ്മരണ നിത്യമായി തന്നെ ബ്രിട്ടീഷുകാർക്ക് ഉണ്ടായിരിക്കണമെന്നുമുളള ചാൾസ് രാജകുമാരന്റെ ഉപദേശവും ലേഖനത്തിലുണ്ട്. വത്തിക്കാനിൽ നടന്ന നാമകരണ നടപടികളിൽ ബ്രിട്ടീഷ് സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഏറ്റവും മുതിർന്ന വ്യക്തി ചാൾസ് രാജകുമാരനായിരുന്നു. 13 നിയമനിർമ്മാണ സഭാംഗങ്ങളും, മത സ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധിയായ റഹ്മാൻ ക്രിസ്റ്റി എംപിയും ചടങ്ങിൽ രാജകുമാരനോടൊപ്പം പങ്കെടുത്തു.
Image: /content_image/TitleNews/TitleNews-2019-10-14-12:13:57.jpg
Keywords: ഹെന്‍റി,ന്യൂമാ,ബ്രിട്ടീ,കത്തോലിക്കാ

11440
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ് തകർത്ത ക്രൈസ്തവ ദേവാലയങ്ങൾ പുനർനിർമ്മിക്കാൻ സഹായവുമായി യുഎഇ സർക്കാർ
Content: 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് തകർത്ത ഇറാഖിലെ, മൊസൂൾ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന രണ്ട് ക്രൈസ്തവ ദേവാലയങ്ങൾ പുനർനിർമ്മിക്കാൻ യുനെസ്കോയുമായി യുഎഇ സർക്കാർ കരാർ ഒപ്പുവച്ചു. പാരീസിലുള്ള യുനെസ്കോയുടെ ആസ്ഥാനത്തു വച്ചായിരുന്നു യുഎഇ യുടെയും, യുനെസ്കോയുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചടങ്ങ് നടന്നത്. യുഎഇ 2019 സഹിഷ്ണുതവർഷമായാണ് ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് ക്രൈസ്തവ ദേവാലയം പുതുക്കിപ്പണിയാനുള്ള സാമ്പത്തിക സഹായം അവർ നൽകുന്നത്. മൊസൂൾ പട്ടണത്തിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കാനുള്ള 50.4 മില്യൻ ഡോളറിന്റെ പദ്ധതിയിൽ 2018 ഏപ്രിൽ മാസം യുഎഇ ഒപ്പുവച്ചിരുന്നു. 2014 ജൂൺ മാസം ഇസ്ലാമിക് സ്റ്റേറ്റ് മൊസൂൾ കീഴടക്കിയതിനുശേഷം ദീർഘനാൾ നീണ്ട പരിശ്രമത്തിനൊടുവിൽ 2017 ജൂലൈ മാസമാണ് പട്ടണം വീണ്ടെടുക്കാൻ സൈന്യത്തിന് സാധിച്ചത്. ഇതിനിടയിൽ ചരിത്രപ്രാധാന്യമുള്ള 28 ആരാധനാലയങ്ങൾ അവർ നശിപ്പിച്ചിരുന്നു. ഇതിൽ 800 വർഷം പഴക്കമുള്ള സിറിയൻ കത്തോലിക്കരുടെ അൽ തഹേരാ ദേവാലയവും ഉൾപ്പെടും. യുഎഇ സാംസ്കാരിക മന്ത്രി നൂറ അൽ കാബിയും പാരീസിലെത്തിയിരുന്നു. കരാറിൽ ഒപ്പുവെച്ചതിലൂടെ അന്ധകാരം നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത്, പ്രകാശത്തിന്റെ ഒരു സന്ദേശം നൽകാൻ സാധിക്കുമെന്ന് അവർ പറഞ്ഞു.യുനെസ്കോ ജനറൽ ഡയറക്ടർ ആഡ്രി അസൂലെയും ചടങ്ങിൽ സന്നിഹിതയായിരുന്നു.
Image: /content_image/TitleNews/TitleNews-2019-10-14-12:31:05.jpg
Keywords: ഇസ്ലാമിക്,യുഎഇ

11441
Category: 1
Sub Category:
Heading: വിശുദ്ധ മറിയം ത്രേസ്യായുടെ നാമകരണത്തിന് നന്ദിയര്‍പ്പിച്ച് റോമില്‍ ഭക്തിസാന്ദ്രമായ കൃതജ്ഞതാ ബലി
Content: വത്തിക്കാൻ സിറ്റി: വിശുദ്ധ മറിയം ത്രേസ്യായുടെ നാമകരണത്തിന് നന്ദിയര്‍പ്പിച്ച് ഭക്തി സാന്ദ്രമായ കൃതജ്ഞത ബലി റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയില്‍ നടന്നു. സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കർദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു. ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത, തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത, വിശുദ്ധ മറിയം ത്രേസ്യയുടെ മാതൃ രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, യൂറോപ്പിലെ അപ്പസ്തോലിക്ക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹകാർമ്മികർ ആയിരുന്നു. വത്തിക്കാൻ സമയം രാവിലെ 10.30 ന് വിശുദ്ധയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയോടെ തിരുകർമ്മങ്ങൾ ആരംഭിച്ചു. പ്രദക്ഷിണമായി മുഖ്യകാർമികരും, വൈദീകരും ബലിവേദിയിലെത്തി. റോമിലെ അപ്പസേതാലിക്ക് വിസിറ്റേഷൻന്റെ ഭാഗമായ ഇടവകകളുടെ വികാരി ഫാ. ചെറിയാൻ വാരിക്കാട്ട് എല്ലാവരെയും സ്വാഗതം ചെയ്തു. മാർ സ്റ്റീഫൻ ചിറപ്പണത്ത് കൃതജ്ഞതാബലി തിരക്കർ മങ്ങളിലേയ്ക്ക് എവരേയും ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരുടെ കാഴ്ച സമർപ്പണത്തെ തുടർന്ന് ഭക്തിസാന്ദ്രമായ വിശുദ്ധ കുർബാന കർദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ബലി മദ്ധ്യേ വിശുദ്ധ വചന വ്യാഖ്യാനം നടത്തി. തൃശൂർ എം.പി ടി. എൻ. പ്രതാപനും റിട്ടയേർഡ് സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികരും നൂറുകണക്കിന് വിശ്വാസികളും കൃതജ്ഞതാബലിയിൽ പങ്കെടുത്തു. തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ മദർ ജനറാൾ റവ. സി. ഉദയാ സി. എച്ച്.എഫ്. കൗൺസിലേഴ്സ്, പ്രൊവിൻഷ്യൽ സുപ്പീരിയേഴസ്, പ്രതിനിധികളായി എത്തിയ തിരുകുടുംബ സന്യാസിനികൾ, വ്യത്യസ്ത സന്യാസ-സന്യാസിനി സമൂഹങ്ങളിലെ ജനറാൾമാർ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ്, പ്രതിനിധികൾ എന്നിവർ നന്ദി നിറഞ്ഞ ഹൃദയത്തോടെ ഈ ആത്മീയ ചടങ്ങിൽ പങ്കാളികളായിരുന്നു. മാർ പോളി കണ്ണൂക്കാടൻ വിശുദ്ധിയുടെ പുണ്യ മുഹൂർത്തങ്ങളെ യാഥാർത്ഥ്യമാക്കിയ ഏവർക്കും നന്ദി പറഞ്ഞു. തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ പ്രതിനിധിയായി സി.പുഷ്പ സി.എച്ച്.എഫ് ഏവർക്കും നന്ദി പറഞ്ഞു. തുടർന്ന് വിശുദ്ധയുടെ തിരുശേഷിപ്പു വന്ദനം നടന്നു. സ്നേഹവിരുന്നോടെയാണ് റോമിലെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചത്.
Image: /content_image/News/News-2019-10-15-04:26:16.jpg
Keywords: മറിയം ത്രേസ്യ

11442
Category: 18
Sub Category:
Heading: കുഞ്ഞച്ചന്റെ തിരുനാള്‍ നാളെ
Content: പാലാ: രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ നാളെ കൊണ്ടാടും. രാവിലെ ഒന്‍പതിനു നേര്‍ച്ചഭക്ഷണം വെഞ്ചരിക്കും. പള്ളി മൈതാനത്തു പ്രത്യേകം തയാറാക്കിയ പന്തലിലെ കൗണ്ടറുകളില്‍ വൈകുന്നേരം വരെ നേര്‍ച്ചഭക്ഷണം വിതരണം ചെയ്യും. നാളെ രാവിലെ 5.30നു വിശുദ്ധ കുര്‍ബാന, സന്ദേശം. 6.30ന് മാര്‍ ജോസഫ് പള്ളിക്കാപറന്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, സന്ദേശം. രാവിലെ എട്ടിനു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ പത്തിനു മാര്‍ മാത്യു വാണിയക്കിഴക്കേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. ഫാ. ഏബ്രഹാം നീറുവേലില്‍ സന്ദേശം നല്‍കും. 11ന് പാലാ രൂപത ഡിസിഎംഎസ് തീര്‍ത്ഥാടകര്‍ക്കു സ്വീകരണം. 12ന് പ്രദക്ഷിണം.
Image: /content_image/India/India-2019-10-15-05:17:54.jpg
Keywords: കുഞ്ഞച്ച

11443
Category: 18
Sub Category:
Heading: 'കൊലപാതക വാർത്തകൾക്കു അമിത പ്രാധാന്യം നൽകരുത്'
Content: കൊച്ചി: ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങൾ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടെ വാർത്തകൾക്കു അമിത പ്രാധാന്യം നൽകുന്നത് സമൂഹത്തിൽ കുറ്റകൃത്യം വര്‍ദ്ധിക്കുവാന്‍ ഇടയാക്കുമെന്നും മാധ്യമങ്ങൾ മനുഷ്യജീവനെ സംരക്ഷിക്കുവാനും ആദരിക്കുവാനുമാണ് നിലകൊള്ളേണ്ടതെന്നും കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്. കൊലപാതക വാര്‍ത്തകള്‍ക്കുള്ള അമിത പ്രാധാന്യം സമൂഹത്തിൽ വലിയ ആശങ്കയും ഭീതിയും വര്‍ദ്ധിക്കുവാനും ഇടവരുത്തിയേക്കുമെന്നും സമൂഹത്തിലെ നന്മ, കരുണ എന്നിവയ്ക്കു വലിയ പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യങ്ങൾ ഡ്യൂപ്പുകളെ വെച്ച് അഭിനയിപ്പിച്ചു മനോഹരമായ സിനിമാ തിരക്കഥപോലെ അവതരിപ്പിക്കുന്നത് മാധ്യമ ധർമ്മമാണോയെന്ന്‍ സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. കൂടത്തായി കേസിന്റെ പശ്ചാത്തലത്തിൽ സ്ത്രികളെ അവഹേളിക്കുന്ന ട്രോളുകൾ തയ്യാറാക്കി രസിക്കുന്ന നവ മാധ്യമങ്ങളും പൊതുജനങ്ങളും പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആത്മവിശ്വാസവും അഭിമാനബോധവും നഷ്ട്ടപ്പെടുത്തുകയാണ്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുക, ആത്മഹത്യ, കൊലപാതകം, അക്രമം എന്നിവയെ പ്രോത്സാഹപ്പിക്കുകയോ പിന്തുണയ്ക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പ്രവർത്തനങ്ങളെ സർക്കാർ നിയമപരമായി നിരോധിക്കണണമെന്നും ക്രൈം പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2019-10-15-06:33:07.jpg
Keywords: മാധ്യമ

11444
Category: 11
Sub Category:
Heading: ക്രിസ്തു സാക്ഷ്യത്തിന് വേദിയായി അമേരിക്കന്‍ ഫുട്ബോള്‍ മൈതാനങ്ങള്‍
Content: കാന്‍സാസ് സിറ്റി: രാജ്യത്തുടനീളമുള്ള ഫുട്ബോള്‍ മൈതാനങ്ങളില്‍ ഒരുമിച്ച് കൂടി ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് അമേരിക്കയിലെ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍. ഏതാണ്ട് രണ്ടരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലുടനീളമുള്ള അഞ്ഞൂറോളം ഫുട്ബോള്‍ മൈതാനങ്ങളില്‍ സംഘടിപ്പിച്ച ‘വിശ്വാസത്തിന്റെ മൈതാനങ്ങള്‍’ (ഫീല്‍ഡ്സ് ഓഫ് ഫെയിത്ത്) എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മകളില്‍ പങ്കെടുത്തത്. പ്രാര്‍ത്ഥിക്കുവാനും, തങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ പരസ്പരം പങ്കുവെക്കുവാനും, ബൈബിള്‍ വായനക്കായി തങ്ങളുടെ കൂട്ടുകാരെ ക്ഷണിക്കുവാനുമുള്ള അവസരമാണ് പതിനാറാമത് വാര്‍ഷിക ഫീല്‍ഡ്സ് ഓഫ് ഫെയിത്ത് കൂട്ടായ്മകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. 1954-ല്‍ ജെഫ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ മിസ്സോറിയിലെ കാന്‍സാസ് ആസ്ഥാനമായി സ്ഥാപിതമായ ക്രിസ്ത്യന്‍ സ്പോര്‍ട്സ് പ്രേഷിത കൂട്ടായ്മയായ ‘ഫെല്ലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ അത്ലറ്റ്സ്’ (എഫ്.സി.എ) ആണ് 2004-ല്‍ ഫീല്‍ഡ്സ് ഓഫ് ഫെയിത്തിന് ആരംഭം കുറിച്ചത്. ആയിരത്തോളം വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ കൂട്ടായ്മ ഇന്ന്‍ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു യേശുവിനെ പ്രഘോഷിക്കുന്ന പരിപാടിയായി മാറിക്കഴിഞ്ഞു. ഏകാന്തത, വിഷാദം, ആത്മഹത്യാ പ്രവണത, മദ്യം, ലഹരിപദാര്‍ത്ഥങ്ങള്‍, പ്രത്യാശയില്ലായ്മ തുടങ്ങിയ വെല്ലുവിളികളെ ക്രിസ്തുവിലുള്ള പ്രതീക്ഷ വഴി നേരിടുവാന്‍ തങ്ങളുടെ സുഹൃത്തുക്കളേ സഹായിക്കുകയാണ് ഈ കൂട്ടായ്മകളിലൂടെ വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്. </p> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script type="text/javascript" src="https://video.foxnews.com/v/embed.js?id=6093712015001&w=466&h=263"></script><noscript>Watch the latest video at <a href="https://www.foxnews.com">foxnews.com</a></noscript> <p> മോശം വാര്‍ത്തകള്‍ ഏറെ പ്രചരിക്കപ്പെടുന്ന ഈ ലോകത്ത് എഫ്.സി.എ യുടെ ഫീല്‍ഡ്സ് ഓഫ് ഫെയിത്ത് വഴി ആയിരകണക്കിന് യുവാക്കളുടെ ജീവിതങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുവെന്ന നല്ല വാര്‍ത്ത പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് എഫ്.സി.എ യുടെ പ്രേഷിത വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ ജെഫ് മാര്‍ട്ടിന്റെ പ്രതികരണം. കായിക മൈതാനങ്ങളിലൂടെ അനേകം പേരുടെ ജീവിതങ്ങളില്‍ യേശു പിടിമുറുക്കി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ മുഴുവന്‍ സ്കൂളുകളും വിദ്യാര്‍ത്ഥികളും പങ്കെടുക്കേണ്ട പരിപാടിയാണിതെന്നാണ് കൂട്ടായ്മയില്‍ പങ്കെടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടായ്മകളില്‍ ഏതാണ്ട് 2,40,000 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
Image: /content_image/News/News-2019-10-15-07:25:25.jpg
Keywords: ഫുട്ബോള്‍