Contents

Displaying 11211-11220 of 25160 results.
Content: 11530
Category: 7
Sub Category:
Heading: അസാധാരണ മിഷനറി മാസം - ഇരുപത്തിയഞ്ചാം തിയതി
Content: അസാധാരണ മിഷനറി മാസം - ഇരുപത്തിയഞ്ചാം തിയതി
Image:
Keywords:
Content: 11531
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Content: തളിപ്പറമ്പ്: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച രൂപതയ്ക്കുള്ള പുരസ്‌കാരത്തിന് കോതമംഗലം, മാനന്തവാടി, തലശേരി, താമരശേരി രൂപതകള്‍ അര്‍ഹരായി. മികച്ച മേഖലകളായി കുന്നോത്ത് (തലശേരി), കുറവിലങ്ങാട്, പ്രവിത്താനം (പാലാ), പെരിന്തല്‍മണ് ണ(താമരശേരി ), തൊടുപുഴ(കോതമംഗലം) മിഷന്‍സില്‍വസ്റ്റര്‍ മേഖല നെല്ലിക്കാംപൊയില്‍ (തലശേരി ) മിഷന്‍സ്റ്റാര്‍ മേഖല ബത്തേരി (മാനന്തവാടി ) എന്നിവ തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച ശാഖകള്‍ കട്ടിപ്പാറ, മരിയാപുരം (താമരശേരി ), കയ്യൂര്‍(പാലാ), തൊടുപുഴ വാടാട്ടുപാറ( കോതമംഗലം) മിഷന് സില്‍വസ്റ്റാര്‍ എഴുകുംവയല്‍, രാജപുരം, വാഴത്തോപ്പ് (ഇടുക്കി), കണിച്ചാര്‍, രാജമുടി (തലശേരി), കയ്യൂന്നി, പൂളപ്പാടം(മാനന്തവാടി), നെല്ലിപ്പാറ (ഇടുക്കി ). സംസ്ഥാനതല മിഷന്‍ ഞായര്‍ ആചരണം നാളെ ചെമ്പന്തൊട്ടി ഇടവകയില്‍ നടക്കും. രാവിലെ 11.30 ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. മിഷന്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിക്കും.
Image: /content_image/India/India-2019-10-26-03:27:47.jpg
Keywords: മിഷന്‍ ലീഗ
Content: 11532
Category: 18
Sub Category:
Heading: സന്യാസം ദൈവിക കൂട്ടായ്മയിലേക്കുള്ള വിളി: ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് സേവറിയോസ്
Content: കോട്ടയം: സന്യാസം ദൈവിക കൂട്ടായ്മയിലേക്കുള്ള വിളിയും മിശിഹായോട് അടുത്തിരിക്കാനുള്ള പരിശ്രമവുമാണെന്ന്‍ ക്‌നാനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവറിയോസ്. സിബിസിഐ ഡയലോഗ് ആന്‍ഡ് എക്യുമെനിസം, സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ എക്യുമെനിസം, മാങ്ങാനം പൗരസ്ത്യ വിദ്യാനികേതന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോട്ടയം മാങ്ങാനം മിഷനറി ഓറിയന്റേഷന്‍ സെന്ററില്‍ നടന്ന എക്യുമെനിക്കല്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ ആന്‍ഡ് ഡയലോഗ് ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായി. സന്യാസം ആത്മീയ ജീവിതത്തിന്റെ ശക്തിസ്രോതസാണെന്നും സഭയുടെ അടിത്തറ പാകപ്പെട്ടതു സന്യാസ ജീവിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സന്യാസം: സഭയുടെ അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ പ്രകാശനവും ജീവിതവും' എന്ന വിഷയത്തെക്കുറിച്ചു നടന്ന സിമ്പോസിയത്തില്‍ കത്തോലിക്ക ഓര്‍ത്തഡോക്‌സ് സഭാപാരമ്പര്യങ്ങളില്‍ നിന്നുള്ള സന്യാസ പ്രമുഖര്‍ പങ്കെടുത്തു. റവ.ഡോ.സേവ്യര്‍ കൂടപ്പുഴ ആമുഖ പ്രഭാഷണം നടത്തി. സിബിസിഐ ഡയലോഗ് ആന്‍ഡ് എക്യുമെനിസം സെക്രട്ടറി റവ.ഡോ.ജോബി കറുകപ്പറന്പില്‍, എംഒസി പ്രിന്‍സിപ്പല്‍ റവ.ഡോ.തോമസ് കറുകക്കളം, റവ.ഡോ.ജേക്കബ് കിഴക്കേവീട് എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ.കുര്യാക്കോസ് കൊല്ലന്നൂര്‍, റവ.ഡോ.ജോര്‍ജ് തോമസ് ഒഐസി, റവ.ഡോ.സിസ്റ്റര്‍ റോസലിന്‍ എംടിഎസ്, ഡോ.പി.സി. അനിയന്‍കുഞ്ഞ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മല്പാന്‍ റവ.ഡോ.മാത്യു വെള്ളാനിക്കല്‍, റവ.ഡോ.ആന്റണി കമുകുംപള്ളി, റവ.സിസ്റ്റര്‍ ജിസ് മരിയ എസ്എച്ച് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. യാക്കോബായ സിറിയന്‍ ഓര്‍ത്തോഡക്‌സ് മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തിമോത്തിയോസ് സമാപന സന്ദേശം നല്‍കി.
Image: /content_image/India/India-2019-10-26-04:02:26.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 11533
Category: 13
Sub Category:
Heading: പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയിലേക്ക് വീണ്ടും മറ്റൊരു നോബല്‍ സമ്മാന ജേതാവു കൂടി
Content: വത്തിക്കാന്‍ സിറ്റി: നോബല്‍ സമ്മാനം ലഭിച്ച ജര്‍മ്മന്‍ പ്രഫസര്‍ സ്റ്റേഫാന്‍ വാള്‍ട്ടര്‍ ഹേല്‍ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയിലേക്കു തെരെഞ്ഞെടുത്ത് മാസങ്ങള്‍ പിന്നിടും മുന്‍പ് മറ്റൊരു നോബല്‍ സമ്മാന ജേതാവു കൂടി വത്തിക്കാന്‍ അക്കാഡമിയിലേക്ക്. എന്‍സൈം ലബോറട്ടറിയില്‍ സൃഷ്ടിച്ചുകൊണ്ട് രസതന്ത്രത്തില്‍ നടത്തിയ അത്യപൂര്‍വ്വ കണ്ടുപിടുത്തത്തിനു നോബല്‍ സമ്മാനം ലഭിച്ച അമേരിക്കയിലെ പെന്‍സില്‍വേനിയ സ്വദേശിനി ഫ്രാന്‍സെസ് അര്‍ണോള്‍ഡാണ് പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാ‍ഡമിയുടെ (Pontifical Academy for Sciences) പ്രത്യേക അംഗമായി നിയമിച്ചിരിക്കുന്നത്. കാലിഫോര്‍ണിയ സാങ്കേതിക ശാസ്ത്ര സ്ഥാപനത്തില്‍ (Institute of Technology in Pasadena) ജൈവരസതന്ത്രം, രസതന്ത്ര എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളുടെ പ്രഫസറായി സേവനമനുഷ്ഠിക്കവെയാണ് വത്തിക്കാന്റെ പ്രത്യേക നിയമനം ഫ്രാന്‍സെസിനെ തേടിയെത്തുന്നത്. 1956-ല്‍ അമേരിക്കയിലെ പിറ്റ്സ്ബര്‍ഗിലായിരിന്നു ഇവരുടെ ജനനം. 1979-ല്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബഹിരാകാശ ശാസ്ത്രത്തില്‍ ബിരുദവും ബിരുദാന്തര ബിരുദവും കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷമാണ് 63 വയസ്സുള്ള ഫ്രാന്‍സെസിനെ തേടി നോബേല്‍ സമ്മാനമെത്തുന്നത്.
Image: /content_image/News/News-2019-10-26-04:32:18.jpg
Keywords: നോബ, നോബേ
Content: 11534
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം- ഇരുപത്തിയാറാം ദിവസം
Content: മിഷണറിമാരുടെ വരവിനായി കാത്തിരിക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങൾ
Image:
Keywords:
Content: 11535
Category: 10
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ മാർപാപ്പയുടെ മാതാപിതാക്കളുടെ നാമകരണ നടപടികൾക്കു ആരംഭം
Content: ക്രാക്കോവ്: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മാതാപിതാക്കളായ കരോൾ വോയ്റ്റീവയുടെയും, എമിലിയയുടെയും നാമകരണ നടപടികൾ ആരംഭിക്കാൻ പോളിഷ് മെത്രാൻ സമിതിയുടെ തീരുമാനം. ഇതോടുകൂടി ക്രാക്കോവ് അതിരൂപത തലത്തിൽ നിന്നും നാമകരണ നടപടികൾ ആരംഭിക്കാനായി ഔഃദ്യോഗിക അനുവാദം വത്തിക്കാനോട് ചോദിക്കും. കരോൾ വോയ്റ്റീവ പോളിഷ് ആർമിയിലെ ഒരു ഉദ്യോഗസ്ഥനും, എമിലിയ ഒരു അധ്യാപികയുമായിരുന്നു. ഇരുവരും 1906, ഫെബ്രുവരി മാസം പത്താം തീയതിയാണ് വിവാഹിതരാകുന്നത്. മൂന്നു കുട്ടികൾക്കാണ് ഇരുവരും ജന്മം നൽകിയത്. എഡ്മണ്ട്, വോൾഗ എന്നീ രണ്ടു പേരായിരുന്നു ജോൺ പോൾ മാർപാപ്പയുടെ സഹോദരങ്ങൾ. വോൾഗ ജനിച്ച് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മരണമടഞ്ഞു. അടിയുറച്ച കത്തോലിക്ക വിശ്വാസത്തില്‍ ജീവിതം നയിച്ച വ്യക്തികളായിരിന്നു വോയ്റ്റീവ കുടുംബം. ആ സമയത്ത് പ്രബലമായിരുന്ന യഹൂദ വിരുദ്ധതയെ ശക്തമായി തന്നെ ഇവരുടെ കുടുംബം എതിർത്തിരുന്നു. മാർപാപ്പയുടെ കുടുംബം അന്നത്തെ ആത്മീയ - ഭൗതിക വളർച്ചയെ വലിയതോതിൽ സ്വാധീനിച്ചെന്ന് പോളിഷ് മെത്രാൻ സമിതി പറഞ്ഞു. ജോൺ പോൾ മാർപാപ്പയ്ക്ക് ഒൻപത് വയസാകുന്നതിനു മുന്‍പ് തന്നെ മാതാവ് എമിലിയ മരണപ്പെട്ടു. പിന്നീട് പന്ത്രണ്ട് വർഷം തന്റെ മരണം വരെ രണ്ട് ആൺമക്കളെയും നോക്കിയത് പിതാവായ കരോൾ ആയിരുന്നു. ആഴമേറിയ ദൈവവിശ്വാസിയും, കഠിനാധ്വാനിയുമായിരുന്ന കരോൾ വോയ്റ്റീവയുടെ ജീവിതമാണ് ജോൺ പോൾ മാർപാപ്പയെ വിശുദ്ധിയുടെ വഴിയേ നടത്തിയതെന്ന്‍ ചരിത്രം ചൂണ്ടിക്കാട്ടുന്നു. രാത്രിയിൽ മുട്ടിന്മേൽ നിന്ന് തന്റെ പിതാവ് പ്രാർത്ഥിക്കുന്നത് കാണുമായിരുന്നുവെന്ന് പലതവണ ജോൺ പോൾ മാർപാപ്പ വെളിപ്പെടുത്തിയിട്ടുണ്ട്. പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന മാർപാപ്പയെ പഠിപ്പിച്ചത് അദ്ദേഹത്തിന്റെ പിതാവായിരുന്നു. ജീവിതാവസാനം വരെ പ്രസ്തുത പ്രാർത്ഥന മാർപാപ്പ ചൊല്ലുമായിരുന്നുവെന്ന് വിവിധ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
Image: /content_image/News/News-2019-10-26-09:03:07.jpg
Keywords: ജോണ്‍ പോള്‍
Content: 11536
Category: 1
Sub Category:
Heading: അഴിമതിക്കെതിരെ സന്ധിയില്ല സമരവുമായി കെനിയന്‍ മെത്രാന്മാര്‍
Content: നകുരു, കെനിയ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ തീരാശാപമായ അഴിമതിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു കത്തോലിക്കാ മെത്രാന്മാര്‍. ദേശവ്യാപകമായി ആറു മാസം നീണ്ടുനില്‍ക്കുന്ന അഴിമതി വിരുദ്ധ പ്രചാരണ പരിപാടിക്കാണ് “അഴിമതിയുടെ ചങ്ങലകള്‍ തകര്‍ക്കുക” മുഖ്യ പ്രമേയത്തെ ആസ്പദമാക്കി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സഭാ പ്രവര്‍ത്തനങ്ങള്‍ക്കും സുതാര്യത വരുത്തുവാന്‍ മെത്രാന്മാര്‍ തീരുമാനിച്ചു. ദേവാലയങ്ങളില്‍ രാഷ്ട്രീയക്കാര്‍ നല്‍കുന്ന സംഭാവനകള്‍ പണമായി സ്വീകരിക്കുന്നതിന് പകരം ഓണ്‍ലൈന്‍ ആയോ ചെക്കായോ സ്വീകരിക്കുവാനും ധാരണയായിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിന് നകുരു പ്രവിശ്യയിലെ സുബുകിയയിലെ മേരി മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍വെച്ച് നടന്ന പ്രാര്‍ത്ഥനക്കിടയിലാണ് മെത്രാന്‍മാര്‍ അഴിമതിവിരുദ്ധ പ്രഖ്യാപനം നടത്തി പ്രതിജ്ഞയില്‍ ഒപ്പുവെച്ചത്. കൈയില്‍ കുരിശുമായി പ്രദക്ഷിണമായിട്ട് അള്‍ത്താരയില്‍ എത്തിയ മെത്രാന്മാര്‍ മുട്ടുകുത്തി നിശബ്ദമായി പ്രാര്‍ത്ഥിച്ച ശേഷം അഴിമതിക്കെതിരെ വിശ്രമമില്ലാതെ പോരാടുവാനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചുകൊണ്ട് ദേശീയ മെത്രാന്‍ സമിതിയുടെ (കെ.സി.സി.ബി) ചെയര്‍മാനായ ഫിലിപ്പ് അന്യോലോ മെത്രാപ്പോലീത്ത നല്‍കിയ രേഖയില്‍ ഒപ്പുവെച്ചു. അഴിമതി കുടുംബങ്ങളേയും ഹൃദയങ്ങളേയും തടവിലാക്കിയിരിക്കുകയാണെന്നും അഴിമതിയെ പിഴുതുമാറ്റുവാന്‍ രാജ്യം ഒന്നിക്കേണ്ട സമയമായെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. അഴിമതിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി എല്ലാ ദേവാലയത്തിലും അഴിമതിക്കെതിരെ പരാതിപ്പെടുവാനുള്ള സൗകര്യമൊരുക്കുവാനും, ഇതിനെ കുറിച്ച് റെക്കോര്‍ഡ് സൂക്ഷിക്കുവാനും ധാരണയായിട്ടുണ്ട്. ആറുമാസക്കാലം എല്ലാ ഞായറാഴ്ചകളിലും ദേവാലയങ്ങളില്‍ മാമ്മോദീസ വാഗ്ദാനം പുതുക്കുന്ന പരിപാടിക്കും പദ്ധതിയിട്ടിട്ടുണ്ട്.
Image: /content_image/News/News-2019-10-26-10:05:44.jpg
Keywords: കെനിയ
Content: 11537
Category: 18
Sub Category:
Heading: തിരുവനന്തപുരം മേഖല പ്രോലൈഫ് സമിതി ശിൽപ്പശാല ആരംഭിച്ചു
Content: തിരുവനന്തപുരം: പുനലൂർ, മാവേലിക്കര, കൊല്ലം, തിരുവനന്തപുരം മലങ്കര, തിരുവനന്തപുരം ലത്തീൻ, നെയ്യാറ്റിൻകര, പാറശ്ശാല എന്നി രൂപതകൾ ഉൾപ്പെട്ട തിരുവനന്തപുരം മേഖലയിൽ കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ ശിൽപ്പശാല ആരംഭിച്ചു. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും വൈസ് ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉത്ഘാടനം ചെയ്തു. ജീവന്റെ അതുല്യതയും മഹത്വവും ജീവിത സാക്ഷ്യം മുഖേനെയും വചനം കാരുണ്യശുശ്രുഷകൾ വഴിയും സജീവമായി പ്രഘോഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തിരുവനന്തപുരം മേഖലയിലെ രൂപതാ ഡയറക്ടർമാർ കെസിബിസി പ്രോലൈഫ് സംസ്ഥാന മേഖല പ്രസിഡന്റുമാർ എന്നിവരും പിതാവിനോടൊപ്പം തിരികൾ തിരിച്ചു. മുന്നൂറോളം പ്രതിനിധികൾ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നു.
Image: /content_image/India/India-2019-10-26-10:55:47.jpg
Keywords: പ്രോലൈ
Content: 11538
Category: 13
Sub Category:
Heading: യഹൂദ വിരുദ്ധതക്കെതിരെ പോരാടുന്ന കത്തോലിക്ക അൽമായനു റബ്ബിമാരുടെ അവാര്‍ഡ്
Content: ലണ്ടന്‍: യഹൂദ വിരുദ്ധതക്കെതിരെ ശബ്ദമുയര്‍ത്തി പോരാടുന്ന അൽമായ കത്തോലിക്ക വിശ്വാസിക്ക് യൂറോപ്യൻ റബ്ബിമാരുടെ 'മോശെ റോഷൻ' അവാർഡ്. കത്തോലിക്കാ അൽമായ സംഘടനയായ സാന്റ് എജിഡിയോയുടെ സ്ഥാപകൻ ആൻഡ്രിയ റിക്കാർഡിക്കാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. യൂറോപ്പിലെ യഹൂദർക്ക് സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താനും സംവാദങ്ങളും, സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നവർക്കാണ് മോശെ റോഷൻ അവാർഡ് നൽകിവരുന്നത്. വിവിധ മതങ്ങളും, സംസ്കാരങ്ങളും തമ്മിലുള്ള സഹവർത്തിത്വം, പ്രത്യേകിച്ച് കത്തോലിക്ക - യഹൂദ സംവാദം വിവിധ പ്രവർത്തനങ്ങളിലൂടെ പ്രോത്സാഹിപ്പിക്കാൻ ശ്രമം നടത്തിയതിനാണ് ആൻഡ്രിയ റിക്കാർഡിക്ക് അവാർഡ് ലഭിച്ചതെന്ന് സാന്റ് എജിഡിയോ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. 1968ൽ ആരംഭിച്ച സാന്റ് എജിഡിയോ സംഘടനയിൽ 73 രാജ്യങ്ങളിലായി അരലക്ഷത്തോളം പേര്‍ അംഗങ്ങളായുണ്ട്. പ്രായമായവർക്കും, അഭയാർത്ഥികൾക്കും, മാനസികപ്രശ്നങ്ങൾ നേരിടുന്നവർക്കും, മയക്കുമരുന്ന് അടിമകൾക്കും സാന്റ് എജിഡിയോ സഹായങ്ങൾ നൽകാറുണ്ട്. 1986ൽ സംഘടനയ്ക്കു വത്തിക്കാൻ അംഗീകാരം ലഭിച്ചു. നാസി കൂട്ടക്കൊലയിലെ ഇരകളുടെ ഓർമ്മകൾ സംരക്ഷിക്കാൻ ആൻഡ്രിയ റിക്കാർഡി പലവിധ ശ്രമങ്ങൾ നടത്തിവരുന്നു. 1943 ഒക്ടോബർ പതിനാറാം തീയതി, റോമിൽ കഴിഞ്ഞിരുന്ന യഹൂദരെ നാടുകടത്തിയതിന്റെ സ്മരണയിൽ 25 വർഷമായി റോമിൽ യഹൂദർ സംഘടിപ്പിക്കുന്ന മാർച്ചിൽ മുടങ്ങാതെ ആൻഡ്രിയ റിക്കാർഡി പങ്കെടുക്കാറുണ്ട്. അടുത്തിടെ ജർമനിയിലെ സിനഗോഗിൽ നടന്ന ആക്രമണത്തിൽ നിന്നും, യഹൂദ വിരുദ്ധത യൂറോപ്പിൽ വീണ്ടും തലപൊക്കുകയാണെന്നത് വ്യക്തമാണെന്നും, അതിനാൽ വൈകി പോകുന്നതിനു മുന്‍പ് ലോകരാജ്യങ്ങൾ എന്തെങ്കിലും നടപടികൾ സ്വീകരിക്കണമെന്നും ആൻഡ്രിയ റിക്കാർഡി അവാർഡുദാന ചടങ്ങിൽ പറഞ്ഞു. യൂറോപ്പിലെ യഹൂദ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് യഹൂദ വിരുദ്ധത യൂറോപ്പിൽ വർദ്ധിക്കുന്നതെന്ന് റോമിലെ പ്രധാന റബ്ബിയായ പിഞ്ചാസ് ഗോൾഡ് ഷ്മിറ്റ് ആശങ്ക പങ്കുവെച്ചു. യഹൂദർ യൂറോപ്പ് വിട്ടുപോകുകയാണെന്നും, 20 വർഷത്തിനിടെ യഹൂദ ജനസംഖ്യ 20 ലക്ഷത്തിൽ നിന്നും 15 ലക്ഷമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2019-10-26-12:09:58.jpg
Keywords: യഹൂദ
Content: 11539
Category: 4
Sub Category:
Heading: വത്തിക്കാൻ മുന്നറിയിപ്പു നൽകുന്നു: ഹാലോവീന്‍ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുക
Content: ഒക്ടോബര്‍ 31ന് ആഘോഷിക്കപ്പെടുന്ന ഹാലോവീന്‍ യഥാര്‍ത്ഥത്തില്‍ പൈശാചികമായതിനാല്‍ മാതാപിതാക്കൾ ഈ ആഘോഷത്തിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുകയും പകരം കുട്ടികള്‍ വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിയുകയും വിശുദ്ധരെ അനുകരിക്കുകയും ചെയ്യാൻ വത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. വത്തിക്കാന്റെ അധീനതയിൽ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നതിൽ ഏര്‍പ്പെട്ടിരിക്കുന്ന പ്രേഷിതരുടെ ആദ്യ സമ്മേളത്തില്‍ (exorcists, 2014) കുട്ടികളില്‍ സാത്താനിക ശക്തികളുടെ സ്വാധീനത്തെ കുറിച്ചുള്ള അപകടത്തെ പറ്റി കത്തോലിക്ക സഭ മുന്നറിയിപ്പ് നല്‍കുന്നതായി മെയിൽ ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ മൂലം ഒക്ടോബര്‍ മാസത്തില്‍ പൈശാചികശക്തികള്‍ കൂടുതല്‍ സ്വാധീനം പ്രയോഗിക്കുന്നതിന് കാരണമായേക്കാം: സഭ അധികാരികള്‍ വ്യക്തമാക്കി. ‘ഹാലോവീന്‍’ ആഘോഷം ഉപേക്ഷിക്കുകയും അതിനു പകരം ‘ഹോളിവീന്‍’ ആഘോഷിക്കുകയും ആ രാത്രിയില്‍ കുട്ടികള്‍ വിശുദ്ധരേപോലെ വേഷങ്ങള്‍ അണിയുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റുമായി ആരാത്രി ആഘോഷിക്കുകയാണ് വേണ്ടതെന്ന് കത്തോലിക്കാ സഭ നിർദ്ദേശിച്ചു. യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ മാന്ത്രിക വിദ്യകള്‍ അടക്കമുള്ള നിഗൂഡവിദ്യകളോലോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് ഈ ആഘോഷം കാരണമായേക്കാം എന്ന് കത്തോലിക്കാ സഭയുടെ exorcists ഔദ്യോഗിക സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. 2014ൽ റോമില്‍ കൂടിയ ‘ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് ആസോസ്സിയേഷന്റെ’ സമ്മേളനത്തില്‍ വച്ച് ഹാലോവീന്‍ ആഘോഷത്തിന്റെ പ്രതിഫലനമായി സാത്താനിക ശക്തികളുടെ സ്വാധീനം ഒക്ടോബര്‍ മാസത്തില്‍ കൂടുവാനുള്ള സാധ്യത കൂടുതലാണെന്ന് വൈദികനായ അള്‍ഡോ ബുയോനൌട്ടോ പറഞ്ഞു. ഇത്തരം പൈശാചിക പ്രേരണകളില്‍ പ്രേരിതരാകുന്നു എന്ന സംശയത്തോടെ പല മാതാപിതാക്കളില്‍ നിന്നുമായി സഭയുടെ, പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്ന ടീമിന്റെ emergency നമ്പറില്‍ നിരവധി ഫോണ്‍ കോളുകൾ ഇതുമായി ബന്ധപ്പെട്ട് ദിവസേന ലഭിക്കുന്നതായി അധികാരികള്‍ വ്യക്തമാക്കി. പലരും പറയുന്നു ഹാലോവീന്‍ ഒരു ലളിതമായ ഉത്സവമാണെന്ന്, പക്ഷെ യാഥാര്‍ത്ഥ്യത്തില്‍ നിഷ്കളങ്കതയുടേയോ ഉല്ലാസത്തിന്റെതോ ആയ യാതൊന്നും ഇതിലില്ല – അതിലുമേറെ വലിയ അപകടം പതിയിരിക്കുന്ന ഒരു ആഘോഷമാ ണിതെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം പൈശാചിക ആചാരങ്ങള്‍, മൃഗബലികള്‍, കല്ലറ അശുദ്ധമാക്കല്‍ കൂടാതെ വിശുദ്ധ അസ്ഥികളുടെ കളവുകളും മറ്റും ഒക്ടോബര്‍ 31 വരെ കൂടിയിട്ടുണ്ട്. ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുക എന്നാല്‍ പൈശാചിക ആചാരങ്ങളില്‍ പങ്കുചേരുക എന്നാണ് – അദ്ദേഹം കൂട്ടിചേര്‍ത്തു. സാത്താന്‍സേവക്കാര്‍ക്കും അവരുടെ ആരാധകര്‍ക്കും പുതിയ അംഗങ്ങളെ ചേര്‍ക്കുവാനുള്ള ഒരു നല്ല സന്ദര്‍ഭമാണിത്. അദ്ദേഹം പറഞ്ഞു. സാത്താനിലേക്കുള്ള വാതില്‍ ഇവിടെ വച്ച് തുറക്കപ്പെടുകയാണ്. ഇക്കാരണത്താല്‍ ഈ അപകടത്തെപ്പറ്റി മുന്നറിയിപ്പു നൽകേണ്ടത് വളരെ ആവശ്യകമാണ്. അദ്ദേഹം പറഞ്ഞു. ഈ അപകടകരമായ ആഘോഷത്തിനു പകരമായി ഇറ്റലിയിലെ കത്തോലിക്കാ സഭ 'ഹോളിവീന്‍' എന്ന ആഘോഷത്തിനു തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരെപോലെ പൈശാചിക പ്രതിരൂപങ്ങളിലും ഭീകരതയിലും മുഴുകുന്നതിനു പകരം 'ഹോളിവീന്‍' ആഘോഷത്തിൽ കുട്ടികൾ വാതിലുകളിലും ജനലുകളിലും വിളക്കുകള്‍ക്കും വിശുദ്ധരുടെ ചിത്രങ്ങള്‍ക്കും സ്ഥാനം നല്‍കും. ഹാലോവീന്‍ രാത്രിയില്‍ കുട്ടികള്‍ ഭക്തിയിലും ജാഗരണപ്രാര്‍ത്ഥനകളുമായിട്ടാണ് ചിലവിടേണ്ടതെന്നും, വിശുദ്ധരുടെ വേഷങ്ങളാണ് ധരിക്കേണ്ടതെന്നും അല്ലാതെ ചെകുത്താന്‍ വേഷധാരികളാവുകയല്ല വേണ്ടതെന്നും കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഈ രാത്രിയില്‍ വിശുദ്ധ കുര്‍ബ്ബാനകളില്‍ പങ്കെടുക്കുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റാരാധനകളുമായി വിശുദ്ധരുടെ വിജയങ്ങളെയും തിന്മയുടേ മേല്‍ നന്മയുടെ വിജയത്തെയും ആഘോഷിക്കുകയാണ് വേണ്ടത്‌. വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചതിനു ശേഷം 2014ല്‍ നടന്ന exorcists സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ഏതാണ്ട് 300-ഓളം പൈശാചികശക്തികളെ ഒഴിപ്പിക്കുന്നവരായ ആളുകളാണ് പങ്കെടുത്തത്. ഇത്തരം പ്രവണതകളില്‍ മുഴുകുന്നവരോട് വളരെ ദയയോട്കൂടി പെരുമാറണമെന്ന്‌ പാപ്പ ഈ സമ്മേളനത്തോട് ആവശ്യപ്പെട്ടു. മെത്രാന്‍മാരോട് ചേര്‍ന്നു സാത്താനിക ശക്തികള്‍ക്കെതിരായിട്ടുള്ള പ്രേഷിതരംഗത്ത്‌ ജോലി ചെയ്യുന്നവര്‍ പൈശാചികഉപദ്രവങ്ങള്‍ സഹിക്കുന്നവരായിട്ടുള്ള ആളുകളോട് സഭാപാരമ്പര്യമായ സ്നേഹത്തോടും ദയാവായ്പോടും കൂടി പെരുമാറണമെന്ന്‌ അവര്‍ക്കായി കുറിച്ച സന്ദേശത്തില്‍ പാപ്പാ പറഞ്ഞു. തന്റെ മുന്‍ഗാമികളെ അപേക്ഷിച്ചു ഫ്രാന്‍സിസ്‌ പാപ്പാ സാത്താനും അവന്റെ പ്രവര്‍ത്തികളും യാഥാര്‍ത്ഥ്യമാണെന്നുള്ള വസ്തുത നിരന്തരം പറയുകയും അതിനെപ്പറ്റി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. (Originally Published On 28th October 2015)
Image: /content_image/Mirror/Mirror-2019-10-26-15:10:19.jpg
Keywords: ഹാലോ, സാത്താ