Contents

Displaying 11251-11260 of 25160 results.
Content: 11570
Category: 1
Sub Category:
Heading: വത്തിക്കാന്‍ സഭൈക്യ സംവാദം നിരീക്ഷകനായി ഫാ. ജിജി പുതുവീട്ടില്‍കളം നിയമിതനായി
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നവംബര്‍ 21, 22 തീയതികളില്‍ അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ പ്രതിനിധികളുമായി വത്തിക്കാന്‍ നടത്തുന്ന അന്തര്‍ദേശീയ സഭൈക്യ സംവാദത്തിന്റെ നിരീക്ഷകനായി കേരളത്തില്‍നിന്നുള്ള ഈശോസഭാംഗമായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തെ വത്തിക്കാനിലെ സഭൈക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ നിയമിച്ചു. വത്തിക്കാനില്‍ നടക്കുന്ന സുപ്രധാനമായ ഈ സംവാദത്തില്‍ ഇരുസഭകളില്‍നിന്നുമായി സഭാതലവന്മാരും ദൈവശാസ്ത്രജ്ഞരുമടക്കം പത്ത് പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മാര്‍ അഫ്രേം മൂക്കന്‍ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ തൃശൂര്‍ കേന്ദ്രമായുള്ള കല്‍ദായ സുറിയാനി സഭയുടെ പ്രതിനിധിയും അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ ഭാഗം എന്ന നിലയില്‍ കേരളത്തില്‍ നിന്നും ഈ സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്. ആരാധനാക്രമ ശൈലിയില്‍ സീറോ-മലബാര്‍ സഭയോട് ഏറെ സമാനതകള്‍ പുലര്‍ത്തുന്ന അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റ് കല്‍ദായ ആരാധനക്രമ പാരമ്പര്യം പിന്തുടരുന്ന സഭയാണ്. 2017 -ല്‍ കൂദാശാ ജീവിതത്തെപ്പറ്റി ഇരു സഭകളും തമ്മില്‍ ഔദ്യോഗിക ധാരണാപത്രം ഒപ്പു വച്ചതിനു ശേഷം നടക്കുന്ന സഭൈക്യ സംവാദം എന്ന നിലയില്‍ ഈ കൂടിവരവിന് ഏറെ പ്രാധാന്യം ഉണ്ട് എന്ന് സഭാ നിരീക്ഷകര്‍ വിലയിരുത്തുന്നു. 2003 -ല്‍ ഈശോസഭയില്‍ പ്രവേശിച്ച ഫാ. ജിജി ഇപ്പോള്‍ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയിലും, ഇഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും ഡോക്ടറല്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. നിലവില്‍ സീറോ മലബാര്‍ സഭയുടെ സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റി അംഗവും, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കണ്‍സല്‍ട്ടറുമായ ഫാ. ജിജിയെ കാത്തോലിക്കാ-ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുമായുള്ള ലബനോനിൽ വച്ചുനടക്കുന്ന സഭൈക്യ സംവാദത്തിന്റെ നിരീക്ഷകനായി ഈ കഴിഞ്ഞ ജൂലൈയില്‍ മാര്‍പാപ്പ നിയമിച്ചിരുന്നു. 2017 ആഗസ്റ്റ് 19 -ന് വൈദിക പട്ടം സ്വീകരിച്ച ഫാ. ജിജി കുട്ടനാട് പുന്നക്കുന്നത്തുശേരിയിലെ പുതുവീട്ടില്‍ക്കളം പി.ടി.ജോസഫ്-ത്രേസ്യാമ്മ ദമ്പതികളുടെ നാലാമത്തെ മകനും ചങ്ങനാശേരി അതിരൂപതയിലെ ഫാ. റ്റെജി പുതുവീട്ടില്‍ക്കളത്തിന്റെ സഹോദരനുമാണ്.
Image: /content_image/News/News-2019-10-31-03:50:11.jpg
Keywords: മലയാള
Content: 11571
Category: 18
Sub Category:
Heading: മാര്‍ കുര്യാക്കോസ് കുന്നശേരി മിഷ്ണറി അവാര്‍ഡ് ബിജ്നോര്‍ രൂപതയില്‍ സേവനം ചെയ്യുന്ന വൈദികന്
Content: കോട്ടയം: കോട്ടയം അതിരൂപത യിലെ വിശുദ്ധ പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഡോ. ജേക്കബ് കൊല്ലംപറന്പില്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മാര്‍ കുര്യാക്കോസ് കുന്നശേരി മിഷനറി അവാര്‍ഡ് ബിജ്നോര്‍ രൂപതയിലെ വൈദികന് സമ്മാനിച്ചു. അസാധാരണ പ്രേഷിത മാസാചാരണ പരിപാടികളോടനുബന്ധിച്ച് ബിജ്നോര്‍ രൂപതയിലെ നജീബാബദില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ഷിബു തുണ്ടത്തിലിനാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് പ്രഥമ അവാര്‍ഡ് സമര്‍പ്പിച്ചത്. മാര്‍ ജോസഫ് പണ്ടാരശേരില്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന്‍ എംപി, ഫാ. മാത്യു മണക്കാട്ട്, ഫാ. സ്റ്റാനി ഇടത്തിപ്പറന്പില്‍, ഫാ. ജോബി പൂച്ചൂക്കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-10-31-04:28:27.jpg
Keywords: മിഷ്ണ
Content: 11572
Category: 10
Sub Category:
Heading: “അച്ചൻ ഇനി ‘ആ സുവിശേഷം’ എന്നോടു പറയരുത്”: വൈദികന്റെ കുറിപ്പ് വൈറലാകുന്നു
Content: 'രക്തസാക്ഷികളുടെ ചുടുനിണം വീണ് തഴച്ചുവളർന്ന സഭ' എന്ന മുദ്രാവാക്യം ശരിയായ വിധത്തില്‍ മനസിലാക്കാന്‍ സഭയും വിശ്വാസികളും പരാജയപ്പെടുന്നുവെന്ന് ഓര്‍മ്മിപ്പിച്ച് വൈദികന്‍ എഴുതിയ കുറിപ്പ് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ എഴുതിയ കുറിപ്പാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. സഭയുടെ നേതൃത്വത്തിലുള്ളവരുടെ ധാർമ്മികതയെ കളങ്കപ്പെടുത്തുകയും വിശ്വാസാനുഷ്ഠാനങ്ങളെ അവഹേളിക്കുകയും ചെയ്യുകയാണ് വിശ്വാസികളെ സഭയിൽനിന്ന് അകറ്റാനുള്ള എളുപ്പവഴിയെന്ന് ശത്രുക്കൾക്ക് നന്നായി അറിയാമെന്നും ക്രൈസ്തവചൈതന്യം കുടികൊള്ളുന്നത് പ്രതിന്ധികളുടെ മുമ്പിൽ നിർവികാരതയോടെ നിന്ന് തല്ലുവാങ്ങി രക്തസാക്ഷിയാകുന്നതിലല്ല, മറിച്ച് ധാർമ്മികബോധത്തോടെ അനീതിയെ ചെറുക്കുന്നതിലും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളെ ക്ഷമയോടെ സ്വീകരിക്കുന്നതിലുമാണെന്നു നാം തിരിച്ചറിയണമെന്നും വൈദികന്‍ പോസ്റ്റില്‍ ഓര്‍മ്മിപ്പിക്കുന്നു. #{red->none->b->പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# “അച്ചൻ ഇനി ആ സുവിശേഷം എന്നോടു പറയരുത്.” സമീപകാലത്ത് സഭയ്ക്കെതിരെയുണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തന്റെ വിഷമം പങ്കുവച്ച ഒരു സുഹൃത്തിനോട് “രക്തസാക്ഷികളുടെ ചുടുനിണത്താൽ തഴച്ചുവളരപ്പെട്ട സഭയാണ് നമ്മുടേതെന്നും, ഒന്നും പേടിക്കണ്ടാ”യെന്നുമൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ച എന്റെ മുഖമടച്ചു കിട്ടിയ മറുപടിയാണിത്. അവിടംകൊണ്ടും അയാൾ അവസാനിപ്പിച്ചില്ല. “അച്ചോ ഇറാക്കിലും സിറിയായിലുമൊക്കെ ക്രൈസ്തവർക്ക് ഉന്മൂലനാശം വന്നപ്പോഴും നിങ്ങൾ അച്ചന്മാർ ഇങ്ങനെയൊക്കെത്തന്നെയല്ലേ പറഞ്ഞുകൊണ്ടിരുന്നത്… അവിടെയുള്ള സഭയുടെ അവസ്ഥയിപ്പോൾ എന്താ… വിശ്വാസത്തിന്റെ പേരിൽ ഒരു രോമംപോലും നഷ്ടപ്പെടാത്തവർക്ക് തങ്ങളുടെ സേഫ് സോണിലിരുന്നുകൊണ്ട് ഇങ്ങനെയൊക്കെ പ്രസംഗിക്കാം…” വയറു നിറച്ചു കിട്ടിയപ്പോൾ അല്പം സമാധാനമായെങ്കിലും കേട്ട കാര്യങ്ങൾ ഇപ്പോഴും ദഹിക്കാതെ ഉള്ളിൽ കിടക്കുകയാണ്. “രക്തസാക്ഷികളുടെ ചുടുനിണം വീണ് തഴച്ചുവളർന്ന സഭ”യാണ് നമ്മുടേതെന്നത് നമ്മൾ കേട്ടു തഴമ്പിച്ച ഒരു മുദ്രാവാക്യമാണ്. ആദിമസഭയുടെ ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. പക്ഷെ ആ വലിയ മുദ്രാവാക്യത്തെ ശരിയായി മനസിലാക്കാൻ നമ്മൾ ഇപ്പോൾ പരാജയപ്പെടുന്നുണ്ടോ എന്ന സംശയം ഉള്ളിൽ അവശേഷിക്കുന്നു. ചരിത്രത്തിന്റെ ഓരോ നാഴികയിലും സഭ പ്രതിസന്ധികളിലൂടെത്തന്നെയാണ് കടന്നുപോന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ സഭയ്ക്കെതിരേയുള്ള ആക്രമണങ്ങളെ സഭ ഭയക്കുന്നുമില്ല. എന്നാൽ നൂതനമായ ആയുധങ്ങളുമായി യുദ്ധത്തിനിറങ്ങിയിരിക്കുന്ന ശത്രുവിനെ തിരിച്ചറിയാനും ഉചിതമായി പ്രതികരിക്കാനും നമ്മൾ പരാജയപ്പെടുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പൊതുവേ സമാധാനപ്രിയരായ മനുഷ്യർ ജീവിക്കുന്ന നാട്ടിൽ സായുധയുദ്ധത്തെക്കാൾ ഫലപ്രദമാകുന്നത് മറ്റുപല ആധുനികയുദ്ധമുറകളുമാണെന്ന് ശത്രു തിരിച്ചറിഞ്ഞിരിക്കുന്നു. അതുമനസിലാക്കി ഉചിതമായി പ്രതികരിക്കുവാൻ നാം സജ്ജരായേ മതിയാകു. ഇന്ന് സഭയെയും വിശ്വാസത്തെയും ആക്രമിക്കാൻ ഉപയോഗിക്കപ്പെടുന്ന ഏറ്റവും വലിയ ആയുധം മാധ്യമങ്ങളാണ്. മനുഷ്യന്റെ ചിന്താശേഷിയേയും പ്രതികരണങ്ങളെയും വളരെ ആഴത്തിൽ സ്വാധീനിക്കാൻ മാധ്യമങ്ങൾക്കു കഴിയും എന്നത് നിസ്തർക്കമാണ്. അതുകൊണ്ടാണല്ലോ സമീപകാലങ്ങളിലുണ്ടായ പല കേസുകളെക്കുറിച്ചും മാധ്യമങ്ങൾ ആവർത്തിച്ചുപറഞ്ഞു പതംവരുത്തിയ കഥകളുടെ പശ്ചാത്തലത്തിൽ പലരും സഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നൊക്കെ പറയുന്നത്. അങ്ങനെ അഭയാക്കേസിലെ ‘പ്രതി’കളായ വൈദികർ തങ്ങളുടെ കൂട്ടു’പ്രതി’യോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കോട്ടയം പട്ടണത്തിലൂടെ വെളുപ്പാൻകാലത്ത് സ്കൂട്ടർ ഓടിച്ച് ചെന്ന് ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന് അടുക്കളയിൽ പ്രവേശിച്ച് കാര്യം സാധിച്ചുവെന്നു പല വിശ്വാസികൾപ്പോലും ഇന്നും വിശ്വസിക്കുന്നു. കൂടാതെ പ്രതികളെ രക്ഷിക്കാൻ തങ്ങൾ മുണ്ടുമുറുക്കിയുടുത്തും പിടിയരി പിരിച്ചും ഉണ്ടാക്കിയ അഞ്ഞൂറുകോടി സഭ ഉപയോഗിച്ചുവെന്നും. അതുപോലെ ബിഷപ്പ് ഫ്രാങ്കോ ഒരു സന്ന്യാസസമൂഹത്തിന്റെ മേലധികാരിയായിരുന്ന ഒരു സന്ന്യാസിനിയെ അവരുടെ താമസസ്ഥലത്തു ചെന്ന് പതിമൂന്ന് പ്രാവശ്യം പീഡിപ്പിച്ചുവെന്നും ജനം വിശ്വിക്കുന്നു. പലതരം കൊടുങ്കാറ്റിലും തകരാതെ നില്ക്കുന്ന സഭയുടെ കെട്ടുറപ്പിൽ കലിപ്പുള്ളവരാണ് ഇതുപോലുള്ള ആരോപണങ്ങൾ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും കന്യാസ്ത്രീമാർക്കും എതിരെയുണ്ടാകുമ്പോൾ അതിനു പൊടിപ്പും തൊങ്ങലുംവെച്ച് കഥകളുണ്ടാക്കി സമൂഹത്തിൽ വിതറുന്നത്. സഭയുടെ നേതൃത്വത്തിലുള്ളവരുടെ ധാർമ്മികതയെ കളങ്കപ്പെടുത്തുകയും വിശ്വാസാനുഷ്ഠാനങ്ങളെ അവഹേളിക്കുകയും ചെയ്യുകയാണ് വിശ്വാസികളെ സഭയിൽനിന്ന് അകറ്റാനുള്ള എളുപ്പവഴിയെന്ന് ശത്രുക്കൾക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ മുഖ്യധാരാമാധ്യമങ്ങളുൾപ്പെടെയുള്ളവർ അല്പസത്യങ്ങളെയും അസത്യങ്ങളെയും മസാലചേർത്ത് സമൂഹത്തിൽ വിളമ്പാൻ മത്സരിക്കുകയാണ്. ഒപ്പം, സഭയിൽ അവിടെയും ഇവിടെയുമൊക്കെ ഇടയ്ക്കുണ്ടാകന്ന തെറ്റുകളെയും കുറ്റകൃത്യങ്ങളെയും സാമാന്യവത്ക്കരിച്ച് ഒരു സമുദായത്തെത്തന്നെ ചെളിക്കുഴിയിൽ നിറുത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടത്തായി കേസിലെ പ്രതി മതാദ്ധ്യാപികയായിരുന്നുവെന്നും വ്യത്യസ്ത ധ്യാനകേന്ദ്രങ്ങളിലെ നിത്യസന്ദർശകയായിരുന്നു എന്നും ഒരു സാത്താൻ സേവകൻ പടച്ചുവിട്ട സാഹിത്യം ഏതൊരു അന്വേഷണവും നടത്താതെ മനോരമ അടക്കമുള്ള ചില മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. അതുപോലെ ക്രൈസ്തവസമുദായത്തെ ദുർബലപ്പെടുത്തുവാനുള്ള ഏറ്റവും നല്ല മാർഗം കുടുംബങ്ങളെ ശിഥിലീകരിക്കുകയെന്നതാണെന്നു തിരിച്ചറിയുവർ ലൗ ജിഹാദ് പോലെയുള്ള ഹീനകൃത്യങ്ങളുമായി ക്രൈസ്തവകുടുംബങ്ങളെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അനേകം പെൺകുട്ടികളുടെ ജീവിതം ഇതുപോലുള്ള ചതിവിൽപെട്ട് തകരുമ്പോഴും ലൗ ജിഹാദ് ചില തല്പരകക്ഷികളുടെ ഭാവനാസൃഷ്ടിമാത്രമാണെന്നു പരസ്യപ്പെടുത്തുന്ന മാധ്യമങ്ങളാണിന്നുള്ളത്. ദീപികയും ചില ഓൺലൈൻ മാധ്യമങ്ങളും ചില വ്യക്തികളും മാത്രമാണ് ഇതിന്റെ ഭീകരത വെളിച്ചത്തു കൊണ്ടുവന്നത്. പ്രണയം നടിച്ചും പീഢിപ്പിച്ചും മതം വളർത്താൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സാത്താന്റെ സന്തതികളെ തിരിച്ചറിയാൻ നമ്മുടെ പെൺകുട്ടികൾ പരാജയപ്പെടുന്നത് വിശ്വാസബോദ്ധ്യങ്ങളുടെയും ബോധവത്ക്കരണത്തിന്റെയും കുറവുകൊണ്ടുതന്നെയാണ്. ഈ സാഹചര്യത്തിലാണ് രക്തസാക്ഷികളുടെ ചുടുനിണത്തിന്റെ ചരിത്രമൊക്കെപറഞ്ഞ് ഊറ്റംകൊള്ളുന്നതിലെ അസാംഗത്യം എന്റെ സുഹൃത്ത് ചൂണ്ടിക്കാണിച്ചത്. ക്രൈസ്തവചൈതന്യം കുടികൊള്ളുന്നത് പ്രതിന്ധികളുടെ മുമ്പിൽ നിർവികാരതയോടെ നിന്ന് തല്ലുവാങ്ങി രക്തസാക്ഷിയാകുന്നതിലല്ല, മറിച്ച് ധാർമ്മികബോധത്തോടെ അനീതിയെ ചെറുക്കുന്നതിലും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളെ ക്ഷമയോടെ സ്വീകരിക്കുന്നതിലുമാണെന്നു നാം തിരിച്ചറിയണം. നിസംഗത പാപമാണെന്നും അതിനെ പുൽകി ജിവിക്കുന്നത് തിന്മയാണെന്നും നാം പഠിച്ചേ പറ്റു. അതോടൊപ്പം കൂദാശകളോടു ചേർന്നു ജീവിച്ച്, ജീവിതം യുദ്ധസന്നദ്ധമാക്കുകയും വേണം. ഏതായാലും സമീപകാലങ്ങളിൽ സമുദായബോധമുള്ള ചിലരെങ്കിലും ഇതുപോലുള്ള അന്യായമായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ തുടങ്ങുകയും, അതിന്റെ ഫലങ്ങൾ ദൃശ്യമായിത്തുടങ്ങുകയും ചെയ്യുന്നു എന്നത് തികച്ചും ശുഭസൂചനയാണ്.
Image: /content_image/News/News-2019-10-31-05:13:02.jpg
Keywords: വൈറ
Content: 11573
Category: 13
Sub Category:
Heading: പീഡിത ക്രൈസ്തവരെ സഹായിക്കാൻ ഹംഗറിയുടെ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ
Content: റോം: ലോകമെമ്പാടും പീഡനമേൽക്കുന്ന ക്രൈസ്തവരെ സഹായിക്കുവാനായി അന്താരാഷ്ട്രതലത്തിൽ കൂട്ടായ്മയുണ്ടാക്കുവാൻ പദ്ധതിയുണ്ടെന്ന് പീഡിത ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നിയമിക്കപ്പെട്ട ഹംഗറിയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബെജ്. ക്രൈസ്തവ വിശ്വാസികളാണ് ലോകത്തിൽ ഏറ്റവും പീഡനങ്ങൾക്ക് വിധേയരാകുന്ന സമൂഹമെന്നു വത്തിക്കാൻ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അടുത്ത മാസം നടക്കാനിരിക്കുന്ന സമ്മേളനത്തിൽ ക്രൈസ്തവരെയും, മറ്റ് മത ന്യൂനപക്ഷങ്ങളെയും സഹായിക്കുവാനായി ഒരു അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാൻ ശ്രമിക്കുന്നതെന്നും ട്രിസ്റ്റൺ ആസ്ബെജ് പറഞ്ഞു. സർക്കാരുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നാൽ പശ്ചിമേഷ്യയിലെയും, ആഫ്രിക്കയിലെയും, മറ്റു പ്രദേശങ്ങളിലേയും ക്രൈസ്തവരുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന സഹായങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ അമേരിക്ക, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് ഹംഗറി സന്നദ്ധ സഹായ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ ചെക്ക് റിപ്പബ്ലിക്കിന്റെയും, സ്ലോവാക്യയുടെയും സഹകരണവും വരുംനാളുകളിൽ ഹംഗറി പ്രതീക്ഷിക്കുന്നുണ്ട്. സഹായങ്ങൾ നൽകുന്നതിലൂടെ പീഡിത ക്രൈസ്തവ സമൂഹത്തിന് അവരവരുടെ സ്വന്തം രാജ്യത്തു തന്നെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കാനും, അതുവഴി കുടിയേറ്റം കുറയ്ക്കാനുമാണ് ഹംഗറി പ്രധാനമായും ലക്ഷ്യമിടുന്നത്. കെട്ടിടങ്ങള്‍, സ്കൂളുകള്‍, ദേവാലയങ്ങള്‍ തുടങ്ങിയവ പുനർനിർമ്മിക്കാനും, നവീകരിക്കാനുമായി വലിയ സാമ്പത്തിക സഹായങ്ങൾ ഹംഗറി ഇതിനോടകം നിരവധി മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ചൊവ്വാഴ്ച ബുഡാപെസ്റ്റിൽ നടന്ന സമ്മേളനത്തിൽ ക്രൈസ്തവർക്ക് നൽകിവരുന്ന സഹായങ്ങൾക്ക് ക്രൈസ്തവ നേതാക്കൾ ഹംഗറിയോട് നന്ദി രേഖപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2019-10-31-06:05:01.jpg
Keywords: ഹംഗ, ഹംഗേ
Content: 11574
Category: 18
Sub Category:
Heading: മോൺ. വിൻസെന്‍റ് നെല്ലായിപ്പറമ്പിലിന്‍റെ മെത്രാഭിഷേകം നാളെ
Content: ബിജ്നോർ രൂപതയുടെ തൃതീയ മെത്രാനായി തെരെഞ്ഞെടുക്കപ്പെട്ട മോൺ. വിൻസെന്‍റ് നെല്ലായിപ്പറമ്പിലിന്‍റെ മെത്രാഭിഷേകം നാളെ നവംബർ ഒന്നിന് നടക്കും. ക്വാട്ട്ദ്വാർ സെന്‍റ് ജോസഫ്സ് കോൺവന്‍റ് സ്കൂൾ അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകൾക്കു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന മെത്രാഭിഷേക ശുശ്രൂഷകളില്‍ ആഗ്ര ആർച്ച് ബിഷപ്പ് ഡോ. ആൽബർട്ട് ഡിസൂസ, ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, ബിജ്നോർ രൂപത മെത്രാൻ മാർ ജോൺ വടക്കേൽ സിഎംഐ, ബിഷപ്പ് എമരിറ്റസ് മാർ ഗ്രേഷ്യൻ മുണ്ടാടൻ സിഎംഐ തുടങ്ങിയവർ സഹകാർമികരായിരിക്കും.ഉച്ചകഴിഞ്ഞ് പൊതുസമ്മേളനം നടക്കും. ചിനിയാലിസൗര്‍ മേരിമാത മിഷന്‍ കേന്ദ്രത്തില്‍ വൈദിക ശുശ്രൂഷ ചെയ്തുവരുമ്പോഴാണ് ബിജ്നോര്‍ രൂപതയുടെ സാരഥ്യം സീറോ മലബാര്‍ സഭ മോൺ. വിൻസെന്‍റ് നെല്ലായിപ്പറമ്പിലിനെ ഏല്‍പ്പിക്കുന്നത്.
Image: /content_image/India/India-2019-10-31-07:43:17.jpg
Keywords: രൂപത
Content: 11575
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവാവ് ഉള്‍പ്പെടെ ഏഴുപേരെ ഇറാന്‍ മോചിപ്പിച്ചു
Content: ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇബ്രാഹിം ഫിറോസി എന്ന യുവാവുൾപ്പെടെ ഏഴു രാഷ്ട്രീയത്തടവുകാരെ ഇറാൻ ജാമ്യത്തിൽ വിട്ടയച്ചതായി റിപ്പോർട്ട്. സംഭവം നടന്നിട്ട് ഒരു വർഷമായെങ്കിലും പ്രസ്തുത വാർത്ത സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ എന്ന സംഘടന കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ജാമ്യത്തിൽ വിട്ടവരുടെ പട്ടികയിൽ നാലു മാധ്യമപ്രവർത്തകരും, രണ്ട് ആക്ടിവിസ്റ്റുകളുമുണ്ട്. പ്രാദേശിക ഉറവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം സാധാരണയായി നടത്താറുള്ളത് പോലെ പൊതുവായി നടത്താറുള്ള ഒരു പ്രഖ്യാപനമില്ലാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏത് അധികാര കേന്ദ്രത്തിൽ നിന്നാണ് ഇതിനുള്ള അനുവാദം ലഭിച്ചതെന്നും വ്യക്തമല്ല. ടെഹ്റാനു സമീപമുള്ള രാജി ഷാഹർ എന്ന ജയിലിലായിരുന്നു ഇബ്രാഹിം ഫിറോസി ശിക്ഷ അനുഭവിച്ചിരുന്നത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി ഒരു ക്രൈസ്തവ സമൂഹം സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന കുറ്റമായിരുന്നു അദ്ദേഹത്തിനുമേല്‍ ചുമത്തിയിരിന്നത്. ഇനിയും രണ്ടു വർഷം കൂടി ശിക്ഷ ബാക്കിനിൽക്കെയാണ് ഇബ്രാഹിം ഫിറോസി ജയിൽ മോചിതനാവുന്നത്. തീവ്ര ഇസ്ളാമിക നിലപാടുള്ള ഇറാനില്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ കടുത്ത പീഡനമേറ്റുവാങ്ങിയാണ് ജീവിതം നീക്കുന്നത്.
Image: /content_image/News/News-2019-10-31-08:25:04.jpg
Keywords: ഇറാന
Content: 11576
Category: 1
Sub Category:
Heading: വത്തിക്കാന്‍-ചൈന കരാര്‍ യാഥാര്‍ത്ഥ്യമോ? ചോദ്യമുയര്‍ത്തി തായ്‌വാന്‍ റീജിയണല്‍ മെത്രാന്‍ സമിതി സെക്രട്ടറി
Content: തായ്പേയി: മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും ചൈനയും തമ്മിലുള്ള കരാര്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ, അതോ ആളുകളുടെ മനസ്സുകളില്‍ മാത്രം ഉള്ളതാണോ എന്ന സംശയമുയര്‍ത്തി തായ്‌വാന്റെ ചുമതലയുള്ള ചൈനീസ് റീജിയണല്‍ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍ ഫാ. ഓട്ട്ഫ്രൈഡ് ചാന്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24-ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഈ സംശയം മുന്നോട്ട് വെച്ചത്. വത്തിക്കാന്‍-ചൈന കരാര്‍ വെറും വാക്കുകളുടെ കൈമാറ്റം മാത്രമായിരുന്നുവെന്നും, ഔദ്യോഗികമായി രേഖപ്പെടുത്തിട്ടില്ലെന്നുമുള്ള ഊഹാപോഹങ്ങളുള്ളതായി താന്‍ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും രേഖകളില്‍ ബെയ്ജിംഗ് ഒപ്പുവെച്ചിട്ടുണ്ടെങ്കില്‍ ചൈനയിലെ ക്രൈസ്തവര്‍ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത് തുടരില്ലായെന്ന് അദ്ദേഹം വ്യക്തമാക്കി. രേഖാമൂലമുള്ള കരാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ബെയ്ജിംഗ് അതിനോട് യോജിക്കുമായിരുന്നുവെന്നു സൂചിപ്പിച്ച അദ്ദേഹം കരാറിനെ അനുകൂലിച്ചും, പ്രതികൂലിച്ചും വത്തിക്കാന്‍ അധികാരികള്‍ രംഗത്ത് വന്നുവെങ്കിലും ചൈന ഇതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി. തായ്പേയിയുമായുള്ള നയതന്ത്രബന്ധം വത്തിക്കാന്‍ ഉപേക്ഷിച്ചാല്‍ ചൈന വത്തിക്കാനുമായി അടുക്കുമോ എന്ന ചോദ്യത്തിന്, നയതന്ത്രബന്ധത്തില്‍ മാറ്റം വന്നാലും തായ്‌വാനിലെ കത്തോലിക്കരെ വത്തിക്കാന്‍ ഉപേക്ഷിക്കുകയില്ലെന്ന ബോധ്യമുണ്ടെന്നാണ് ഫാ. ഓട്ട്ഫ്രൈഡിന്റെ പ്രതികരണം. ചൈനയില്‍ റോമന്‍ കത്തോലിക്ക മെത്രാന്‍മാരെ നിയമിക്കുന്നതില്‍ മാര്‍പാപ്പയ്ക്കു കൂടി അവകാശം നല്‍കുന്ന ചൈന-വത്തിക്കാന്‍ കരാര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22-നാണ് നിലവില്‍ വന്നത്. ബെയ്ജിംഗില്‍വെച്ച് ഒപ്പിട്ട ഈ കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ഒരു വര്‍ഷമാകാന്‍ ദിവസങ്ങള്‍ ശേഷിക്കേ ജിന്നിംഗ് നഗരത്തിലെ ഔര്‍ ലേഡി ഓഫ് റോസറി കത്തീഡ്രലില്‍വെച്ച് ആദ്യ മെത്രാന്‍ സ്ഥാനാരോഹണം നടന്നിരിന്നു.
Image: /content_image/News/News-2019-10-31-10:13:26.jpg
Keywords: ചൈന, കരാര്‍
Content: 11577
Category: 1
Sub Category:
Heading: മൂന്നു പതിറ്റാണ്ടിന് ശേഷം പരിശുദ്ധ കന്യകാമാതാവിന്റെ രൂപം അര്‍ജന്റീനയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ഫാല്‍ക്ക്ലാന്‍ഡ്‌ ദ്വീപിനെ ചൊല്ലി അര്‍ജന്റീനയും ബ്രിട്ടനും തമ്മിലുണ്ടായ പത്തുദിവസം നീണ്ട അപ്രഖ്യാപിത യുദ്ധത്തെ തുടര്‍ന്ന്‍ ബ്രിട്ടന്റെ പക്കലെത്തിയ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം മുപ്പത്തിയേഴു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടന്‍ അര്‍ജന്റീനക്ക് തിരിച്ചു നല്‍കി. ഇന്നലെ ഒക്ടോബര്‍ 30 ബുധനാഴ്ച വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ചു നടന്ന ഫ്രാന്‍സിസ് പാപ്പയുടെ പൊതു അഭിസംബോധനക്കിടയിലാണ് ഇംഗ്ലീഷ് മിലിട്ടറി മെത്രാനായ പോള്‍ മേസണ്‍, അര്‍ജന്‍റീനിയന്‍ മെത്രാനായ സാന്റിയാഗോ ഒലിവേരക്ക് അനുരഞ്ജനത്തിന്റെ മാതൃകയുമായി രൂപം കൈമാറിയത്. 1630-ലേതെന്ന് കരുതപ്പെടുന്ന ഔര്‍ ലേഡി ഓഫ് ലുജാന്‍, മാതാവിന്റെ യഥാര്‍ത്ഥ രൂപത്തിന്റെ പകര്‍പ്പാണ്. 1982-ല്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന ഫാല്‍ക്ക്ലാന്‍ഡ്‌ ദ്വീപ്‌ പിടിച്ചെടുക്കാനെത്തിയ അര്‍ജന്റീനിയന്‍ സൈന്യം വഹിച്ച രൂപമായിരിന്നു അര്‍ജന്റീനയുടെ മാധ്യസ്ഥ കൂടിയായ ഔര്‍ ലേഡി ഓഫ് ലുജാന്‍ എന്ന പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന്റെ പകര്‍പ്പ്. യുദ്ധത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ രൂപം ഫാല്‍ക്ക്ലാന്‍ഡിലെ കത്തോലിക്കാ സഭാനേതൃത്വത്തിന്റെ കൈകളിലെത്തുകയും അവര്‍ ഇത് ബ്രിട്ടീഷ് സൈന്യത്തിലെ കത്തോലിക്കാ വൈദികനു കൈമാറുകയുമായിരിന്നു. 'രാഷ്ട്രീയ വിഭജനങ്ങള്‍ നേരിട്ട രണ്ടു രാഷ്ട്രങ്ങളുടെ വിശ്വാസ ഐക്യത്തിന്റെ പ്രകടനമെന്നാണ്' പരിശുദ്ധ കന്യകാമാതാവിന്റെ രൂപം കൈമാറികൊണ്ട് ബ്രിട്ടീഷ് മെത്രാന്‍ പോള്‍ മേസണ്‍ പറഞ്ഞത്. ഇതിന് പകരം ആള്‍ഡര്‍ഷോട്ടില്‍ സൂക്ഷിക്കുവാനായി ഈ രൂപത്തിന്റെ ഒരു പകര്‍പ്പ് അര്‍ജന്‍റീനിയന്‍ ബിഷപ്പ് ബ്രിട്ടീഷ് മെത്രാനും കൈമാറി. കൈമാറുന്നതിനു മുന്‍പ് ഈ രണ്ടു രൂപങ്ങളും ഫ്രാന്‍സിസ് പാപ്പ ആശീര്‍വ്വദിച്ചിരിന്നു. കഴിഞ്ഞ മുപ്പത്തിയേഴു വര്‍ഷങ്ങളായി ആള്‍ഡര്‍ഷോട്ടിലെ സെന്റ്‌ മൈക്കേല്‍ ആന്‍ഡ്‌ സെന്റ്‌ ജോര്‍ജ്ജ് മിലിട്ടറി ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന ഈ രൂപം ഇനിമുതല്‍ അര്‍ജന്റീനയില്‍ പൊതുപ്രദര്‍ശനത്തിനു വെക്കുവാനാണ് പദ്ധതി.
Image: /content_image/News/News-2019-10-31-11:11:42.jpg
Keywords: രൂപ, പ്രതിമ
Content: 11578
Category: 7
Sub Category:
Heading: അസാധാരണ മിഷ്ണറി മാസം - മുപ്പത്തിയൊന്നാം ദിവസം
Content: ഈ അസാധാരണ മിഷൻ മാസത്തിൽ നമുക്ക് ലഭിച്ച പ്രേഷിത തീക്ഷ്ണത ജീവിതത്തിൽ പ്രാവർത്തികമാക്കി അനേകം ആത്മാക്കളെ നേടാൻ പരിശ്രമിക്കാം.
Image:
Keywords:
Content: 11579
Category: 11
Sub Category:
Heading: മിഷന്‍ ലീഗ് സംസ്ഥാന മിഷന്‍ കലോത്സവം ഒന്‍പതിന്
Content: മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന മിഷന്‍ കലോത്സവം ഒന്‍പതിന് രാമപുരം മാര്‍ അഗസ്തിനോസ് കോളജില്‍ നടക്കും. 12 സ്‌റ്റേജുകളിലായി പ്രസംഗം, സംഗീതം, മിഷന്‍ ക്വിസ്, ബൈബിള്‍ വായന, കഥാപ്രസംഗം, നാടോടി നൃത്തം, പരിചമുട്ട്, മാര്‍ഗംകളി, സമൂഹഗാനം, മിഷന്‍ ആന്തം, ബൈബിള്‍ ദൃശ്യാവതരണം എന്നിവ അരങ്ങേറും. കേരളത്തിലെ 11 രൂപതകളില്‍ നിന്നായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി ആയിരത്തോളം മത്സരാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ 2018- 19 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച ശാഖ മേഖല രൂപതകള്‍ക്കും കലാമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും നല്‍കും.
Image: /content_image/India/India-2019-11-01-03:39:03.jpg
Keywords: മിഷന്‍ ലീഗ