Contents
Displaying 11241-11250 of 25160 results.
Content:
11560
Category: 18
Sub Category:
Heading: കുട്ടനാട്ടിലെ കൃഷി നാശം, സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശേരി: കുട്ടനാട്ടിലെ നെല്‍കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടണമെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ് മാര്‍ തോമസ് തറയില്‍ ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ വെണ്ണേലി, വരമ്പിനകം, പടച്ചാല്‍, കൊക്കണം, അറുനൂറ്റുംപാം, മുന്നൂറ്റുംപാടം, നാട്ടായം, കോയിക്കരി, ചിറയ്ക്കപ്പുറം, ഉമ്പുക്കാട്ട്, തുടങ്ങിയ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മാര്‍ തോമസ് തറയില്‍ സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. അടിക്കടി ഉണ്ടാകുന്ന പ്രളയവും കൃഷിനാശവും അനുബന്ധ ബുദ്ധിമുട്ടുകളും കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലധികം ആണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കുണ്ടായ വലിയ നഷ്ടം കണക്കാക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സത്വരനടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചങ്ങനാശേരി അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചത്.
Image: /content_image/India/India-2019-10-29-14:19:12.jpg
Keywords: തറയി

11561
Category: 13
Sub Category:
Heading: ഭ്രൂണഹത്യ അനുകൂല നിലപാട്: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിക്ക് ദിവ്യകാരുണ്യം നിഷേധിച്ചു
Content: സൗത്ത് കരോളിന: ഭ്രൂണഹത്യ അനുകൂല നിലപാട് പുലര്‍ത്തുന്ന അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും, ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജോ ബൈഡന് സൗത്ത് കരോളിന സംസ്ഥാനത്തെ കത്തോലിക്കാ വൈദികൻ വിശുദ്ധ കുർബാന നിഷേധിച്ചു. ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെ ജോ ബൈഡൻ അനുകൂലിക്കുന്നതിനാലാണ് ചാർലെസ്റ്റ്ൺ രൂപതയിലെ സെന്റ് ആന്റണി ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന ഫാ. റോബർട്ട് മോറെ എന്ന വൈദികന്‍ ബൈഡന് വിശുദ്ധ കുർബാന നിഷേധിച്ചത്. പ്രചാരണ പ്രവർത്തനങ്ങൾക്കായി ജോ ബൈഡൻ സൗത്ത് കരോളിനയിലെത്തിയപ്പോഴാണ് ബലിയര്‍പ്പണത്തില്‍ പങ്കെടുത്തത്. ഈ അവസരത്തിലാണ് വൈദികന്‍ ശക്തമായ തീരുമാനമെടുത്തത്. നമ്മൾ ദൈവവുമായും മറ്റുള്ള വിശ്വാസികളുമായും, സഭയുമായി പൂർണ്ണമായ ഐക്യത്തിലാണ് എന്നതിനെയാണ് വിശുദ്ധ കുർബാന സൂചിപ്പിക്കുന്നതെന്നും, ഓരോരുത്തരുടെയും പ്രവർത്തികൾ പ്രസ്തുത ഐക്യത്തെ പ്രതിഫലിപ്പിക്കണമെന്നും സംഭവ ശേഷം ഫാ. റോബർട്ട് മോറെ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഭ്രൂണഹത്യക്കു വേണ്ടി വാദിക്കുന്ന പൊതുപ്രവർത്തകർ അതിനാൽ തന്നെ സഭയുടെ പഠനങ്ങൾക്ക് വെളിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വൈദികനെന്ന നിലയിൽ തനിക്ക് ഭരമേൽപ്പിക്കപെട്ടിരിക്കുന്ന ആത്മാക്കളുടെ കാര്യത്തിൽ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും കുറിപ്പിലുണ്ട്. വൈദികനാവുന്നതിനു മുമ്പ് 14 വർഷം അഭിഭാഷകനായാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ഊർജ്ജ വകുപ്പിലും ഫാ. റോബർട്ട് പ്രവർത്തിച്ചിട്ടുണ്ട്. പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നാണ് കാനോൻ നിയമ സംഹിതയിലെ നിയമം 915 അനുശാസിക്കുന്നത്. 2004-ൽ മുന്‍ പാപ്പയായിരിന്ന ബനഡിക്റ്റ് പതിനാറാമന്‍, കര്‍ദ്ദിനാള്‍ പദവി വഹിക്കുന്ന സമയത്തു ബിഷപ്പുമാർക്കായി ഇറക്കിയ കുറിപ്പിൽ, ഭ്രൂണഹത്യയെ നിരന്തരമായി പിന്തുണയ്ക്കുകയും, അപ്രകാരമുള്ള തിന്മകൾക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്യുന്ന കത്തോലിക്കാ രാഷ്ട്രീയക്കാരെ അവരുടെ ബിഷപ്പുമാർ നേരിൽ ചെന്ന് കാണണമെന്നും പിന്നീട് ആ പാപത്തിൽ തുടർന്നാൽ അവർക്ക് വിശുദ്ധ കുർബാന നൽകുകയില്ല എന്ന് മുന്നറിയിപ്പ് നൽകണമെന്നും ആഹ്വാനം നല്‍കിയിരിന്നു. സമാന രീതിയിലുള്ള പ്രതികരണങ്ങള്‍ ലോക രാജ്യങ്ങളിലെ വിവിധ ബിഷപ്പുമാര്‍ അടുത്ത നാളുകളില്‍ നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-10-29-14:50:41.jpg
Keywords: കുര്‍ബാന, ദിവ്യകാരുണ്യ

11562
Category: 10
Sub Category:
Heading: രോഗസൗഖ്യത്തില്‍ ആത്മീയതക്കു പ്രാധാന്യം, അത്ഭുതസൗഖ്യങ്ങള്‍ ശാസ്ത്രത്തിനു എതിരല്ല: ഡോ. ആനന്ദ്കുമാര്‍
Content: കൊച്ചി: രോഗചികിത്സയും രോഗസൗഖ്യവും തമ്മില്‍ അന്തരമുണ്ടെന്നും ഒരു വ്യക്തിയുടെ രോഗസൗഖ്യത്തില്‍ അദ്ദേഹത്തിന്റെ ആത്മീയതയ്ക്കും മനഃശാസ്ത്രപരമായ ഘടകങ്ങള്‍ക്കും സ്വാധീനമുണ്ടെന്നും അതിനാല്‍ അത്ഭുതസൗഖ്യങ്ങള്‍ യുക്തിക്കോ ശാസ്ത്രത്തിനോ എതിരല്ലെന്നും അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വൈസ് പ്രിന്‍സിപ്പലും ന്യൂറോളജി വിഭാഗം തലവനുമായ ഡോ. ആനന്ദ്കുമാര്‍. അത്ഭുതസൗഖ്യങ്ങള്‍ യുക്തിയും സത്യവും എന്ന വിഷയത്തില്‍ കെസിബിസി പാലാരിവട്ടം പിഒസിയില്‍ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരിന്നു അദ്ദേഹം. അറിവിനെ സംബന്ധിക്കുന്ന പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് ആഖ്യാനം ചെയ്യുമ്പോള്‍ അത്ഭുതങ്ങള്‍ അസാധുവാകുകയല്ല, മറിച്ച് അതിനു കൂടുതല്‍ യുക്തിപരമായ സ്വീകാര്യത കൈവരിക്കുകയാണ് ചെയ്യുന്നതെന്നു റവ. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി അഭിപ്രായപ്പെട്ടു. മനോജന്യ രോഗസൗഖ്യം എന്ന ചട്ടക്കൂടിനുള്ളില്‍ ഒതുക്കാന്‍ സാധിക്കുന്നവയല്ല അത്ഭുത രോഗശാന്തികള്‍ എന്നു വിശേഷിപ്പിക്കുന്ന രോഗസൗഖ്യങ്ങളെന്നു സൈക്കോളജിസ്റ്റ് നിഷ ജോസ് നിരീക്ഷിച്ചു. വിശുദ്ധരുടെ നാമകരണത്തില്‍ അദ്ഭുതരോഗശാന്തി വിശകലനം ചെയ്ത് സ്ഥിരീകരിക്കുന്ന നടപടിക്രമങ്ങള്‍ റവ. ഡോ. റോയി കടുപ്പില്‍ വിശദീകരിച്ചു. ശാസ്ത്രീയ വിശകലനങ്ങള്‍ക്കതീതവും ഉടനടി സംഭവിക്കുന്നതുമായ സൗഖ്യങ്ങളെ മാത്രമേ അദ്ഭുതമായി സഭ പരിഗണിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. കയോസ് സിദ്ധാന്തം, ക്വാണ്ടം സിദ്ധാന്തം തുടങ്ങിയ ശാസ്ത്ര മുന്നേറ്റങ്ങള്‍ നമ്മുടെ പരിമിതികളെക്കൂടി നമുക്കു പറഞ്ഞു തരുന്നവയാണെന്നും നമ്മുടെ ചിന്തയുടെ സ്വാഭാവിക ചട്ടക്കൂട്ടില്‍ ഒതുങ്ങാത്തതുകൊണ്ടു പ്രാര്‍ത്ഥനയിലൂടെ സംഭവിക്കുന്ന രോഗശാന്തി അശാസ്ത്രീയമാണെന്നു പറയാന്‍ സാധിക്കില്ലെന്നും ഡോ. സി. രാധാകൃഷ്ണന്‍ സന്ദേശത്തില്‍ പറഞ്ഞു. സിന്‌പോസിയത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ചര്‍ച്ചകള്‍ നിയന്ത്രിച്ചു. ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടി പുത്തന്‍പുരയില്‍, സിസ്റ്റര്‍ എല്‍സി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-10-30-04:04:44.jpg
Keywords: സൗഖ്യ, അത്ഭുത

11563
Category: 10
Sub Category:
Heading: അധിക്ഷേപങ്ങളിലൂടെ സഭയെ തോല്പിക്കാനാവില്ല: വൈദിക സന്യസ്ത സംഗമത്തില്‍ മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശേരി: രണ്ടായിരം വര്‍ഷങ്ങളായി വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു വളര്‍ന്ന ചരിത്രമാണു ക്രൈസ്തവ സഭയ്ക്കുള്ളതെന്നും അധിക്ഷേപങ്ങളിലൂടെ സഭയെ തോല്പിക്കാനാവില്ലെന്നും ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി സംഘടിപ്പിച്ച വൈദിക, സന്യസ്ത, അല്മായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയ്ക്കു നേരെ ആക്രമണം നടക്കുമ്പോള്‍ എല്ലാം ദൈവം നോക്കിക്കോളുമെന്നു പറഞ്ഞ് കൈകെട്ടിയിരിക്കുന്നവര്‍ അടുത്ത തലമുറയുടെ വിശ്വാസവെളിച്ചം കെടുത്തിക്കളയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടുകളായി സഭ സമൂഹത്തില്‍ ചെയ്തുവരുന്ന നന്മകളെയും സേവനങ്ങളെയും തമസ്കരിച്ചു ചെറിയ വീഴ്ചകളെ പര്‍വതീകരിച്ചുസഭയെയും വൈദികരെയും സന്യസ്തരെയും അപകീര്‍ത്തിപ്പെടുത്താനാണു ചില വ്യക്തികളും മാധ്യമങ്ങളും ശ്രമിക്കുന്നത്. അധിഷേപിക്കുന്നവര്‍ സഭയെ വളര്‍ത്താനല്ല തളര്‍ത്താനാണെന്നു നാം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണഞ്ചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ മുഖ്യധാരയില്‍ മാന്യമായി സാമൂഹ്യസേവനം ചെയ്യുന്ന സഭയെയും സമുദായങ്ങളെയും അധിഷേപിക്കുന്ന മാധ്യമ സംസ്‌കാരത്തെക്കുറിച്ചു നാം ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. ഫൊറോന പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി അധ്യക്ഷതവഹിച്ചു. ഫൊറോന വികാരി ഫാ. കുര്യന്‍ പുത്തന്‍പുര അനുഗ്രഹ പ്രഭാഷണം നടത്തി. എകെസിസി അതിരൂപത ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, മാനന്തവാടി രൂപത പിആര്‍ഒ ഫാ. നോബിള്‍ പാറയ്ക്കല്‍, സിസ്റ്റര്‍ ഡെല്‍ഫി മരിയ സിഎംസി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ഫൊറോന ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറ, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി, സെക്രട്ടറി രാജേഷ് ജോണ്‍, അരുണ്‍ തോമസ്, പി.സി കുഞ്ഞപ്പന്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, ജിജി പേരകശേരി എന്നിവര്‍ പ്രസംഗിച്ചു. സഭാവിരുദ്ധരുടെ പീഡനങ്ങളെ നേരിട്ടുകൊണ്ടു സഭയ്ക്കുവേണ്ടി നിലകൊള്ളുന്ന ഫാ. ജയിംസ് കൊക്കാവയലില്‍ (ഡയറക്ടര്‍, ദര്‍ശനം ഓണ്‍ലൈന്‍ പോര്‍ട്ടല്‍), അഡ്വ.സിസ്റ്റര്‍ ലിനറ്റ് ചെറിയാന്‍ എസ്‌കെഡി (വയനാട് വിമന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍), ക്ലിന്റണ്‍ ഡാമിയന്‍ (മെമ്പര്‍, കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍), ദേവി മേനോന്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
Image: /content_image/India/India-2019-10-30-04:49:12.jpg
Keywords: സംഗമ

11564
Category: 13
Sub Category:
Heading: പെന്തക്കോസ്തുകാരുടെ സുവിശേഷ തീക്ഷ്ണത വിസ്മരിക്കാനാകില്ല: നൈജീരിയന്‍ ബിഷപ്പ് മാത്യു കുക്ക
Content: അബൂജ: പെന്തക്കോസ്തു വിഭാഗത്തിന്റെ സുവിശേഷ തീക്ഷ്ണത വിസ്മരിക്കാനാകില്ലായെന്നും അവരില്‍ നിന്നും സഭയ്ക്കു ഒരുപാട് പഠിക്കാനുണ്ടെന്നും ആഫ്രിക്കൻ ബിഷപ്പിന്റെ പ്രസ്താവന. കത്തോലിക്ക മാധ്യമമായ ക്രുക്സിന് നൽകിയ അഭിമുഖത്തിൽ നൈജീരിയായിലെ സൊകോട്ടോ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാത്യു ഹസൻ കുക്കയാണ് സുവിശേഷം പങ്കുവെക്കാനുള്ള പെന്തക്കോസ്ത് സഭാംഗങ്ങളുടെ തീക്ഷ്ണത വിസ്മരിക്കാൻ സാധിക്കില്ലെന്നു പറഞ്ഞത്. യേശുക്രിസ്തുവിന്റെ സ്നേഹം ആളുകളിൽ നിറക്കുക, പ്രവചനപരമായ ക്രിസ്തു സന്ദേശം പങ്കുവയ്ക്കുക തുടങ്ങിയ ചെറിയ വെല്ലുവിളികൾ സുവിശേഷം പകർന്നു നൽകുന്നവരുടെ മുന്‍പിലുണ്ട്. ബാക്കിയുള്ള മതങ്ങളുമായുള്ള ബന്ധത്തിൽ വിവേകത്തോടെ കൂടിയുള്ള എക്യുമെനിസമാണ് സഭയ്ക്കാവശ്യമെന്ന് ബിഷപ്പ് മാത്യു ഹസൻ കുക്ക വിശദീകരിച്ചു. മതത്തിന്റെ പേരിൽ കൊലപാതകങ്ങളും, അക്രമങ്ങളും നടത്തുന്ന ആളുകളുടെ കൈകളിലേക്ക് തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു പോയിയെന്ന് ഇസ്ലാം മത വിശ്വാസികൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെന്തക്കോസ്ത് സഭയ്ക്കു വളർച്ചയുണ്ടെങ്കിലും, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൂടുതൽ വളരുന്നത് കത്തോലിക്കാ സഭയാണ്. ആഫ്രിക്കയിലെ അഞ്ചിലൊരാൾ (19.2 ശതമാനം) ഇപ്പോൾ കത്തോലിക്കാ വിശ്വാസിയാണ്. പ്യൂ റിസർച്ച് കണക്കുപ്രകാരം 2050 ഓടുകൂടി സബ് സഹാറൻ ആഫ്രിക്കയിലെ കത്തോലിക്കരുടെ എണ്ണം ഇരട്ടിയായി വർദ്ധിക്കും. സമ്പത്തും, വിജയവും ഉറപ്പുനൽകി സമൃദ്ധിയുടെ സുവിശേഷം പ്രസംഗിക്കുന്ന ആളുകളെ ശക്തമായ ഭാഷയിൽ ബിഷപ്പ് വിമർശിച്ചുവെന്നതും ശ്രദ്ധേയമാണ്. പെന്തക്കോസ്ത് സഭകളുടെ പ്രവര്‍ത്തനം വ്യാപകമാണീങ്കിലും കത്തോലിക്കാസഭയുടെ സാർവത്രികത കരുത്തിന് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/News/News-2019-10-30-05:37:21.jpg
Keywords: നൈജീ, ആഫ്രി

11565
Category: 7
Sub Category:
Heading: അസാധാരണ പ്രേഷിത മാസം- മുപ്പതാം ദിവസം
Content: പ്രേഷിത പ്രവർത്തനം വാക്കുകളിൽ മാത്രം ഒതുങ്ങേണ്ടതല്ല. ജീവന്റെ സുവിശേഷം പ്രവർത്തികളിലൂടെ വ്യാപിപ്പിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നു മനസിലാക്കുക.
Image:
Keywords:

11566
Category: 14
Sub Category:
Heading: ദേവനാഗരി ലിപിയില്‍ കൊങ്കണി ഭാഷയിലുള്ള ആദ്യത്തെ സമ്പൂര്‍ണ ബൈബിള്‍ പുറത്തിറക്കി
Content: സിന്ധുദുര്‍ഗ്, മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് രൂപതയുടെ നേതൃത്വത്തില്‍ ദേവനാഗരി ലിപിയില്‍ കൊങ്കണി ഭാഷയിലുള്ള ആദ്യത്തെ സമ്പൂര്‍ണ ബൈബിള്‍ പുറത്തിറക്കി. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ കൊങ്കണി ഭാഷ സംസാരിക്കുന്ന പതിനായിരക്കണക്കിന് കത്തോലിക്ക വിശ്വാസികള്‍ക്ക് ദേവനാഗരി ലിപിയിലുള്ള പുതിയ ബൈബിള്‍ ആത്മീയ ഉണര്‍വ് സമ്മാനിക്കും. സിന്ധുദുര്‍ഗ് ജില്ലയുടെ ആസ്ഥാനമായ ഓറസില്‍ നടന്ന ചടങ്ങില്‍ ഗോവ-ദാമന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. ഫിലിപ് നേരി ഫെറാവോയും സിന്ധുദുര്‍ഗ് രൂപതാ ബിഷപ്പ് ഡോ. ഓള്‍വിന്‍ ബാരെറ്റോയും ചേര്‍ന്ന് ബൈബിള്‍ പ്രകാശനം ചെയ്തു. ഗോവ-ദാമന്‍ അതിരൂപത റോമി ലിപിയില്‍ പുറത്തിറക്കിയ കൊങ്കണി ബൈബിളില്‍ നിന്നാണ് ദേവനാഗരി ലിപിയിലുള്ള കൊങ്കണി ബൈബിള്‍ പുറത്തിറക്കാന്‍ പ്രചോദനം ലഭിച്ചതെന്ന് ഡോ. ഓള്‍വിന്‍ ബാരെറ്റോ പറഞ്ഞു. 2014-ലാണ് ദേവനാഗരി കൊങ്കണിയിലേക്ക് ലിപ്യന്തരണം നടത്താനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. ഉദ്യമം ഫലമണിഞ്ഞ സാഹചര്യത്തില്‍ ഗ്രാമത്തിലെയും നഗരത്തിലെയും എല്ലാ കൊങ്കണി വീടുകളിലും ദേവനാഗരി ലിപിയിലുള്ള ബൈബിള്‍ ഉണ്ടാകണമെന്നതും അതുവഴി കുടുംബാംഗങ്ങള്‍ ആത്മീയതയില്‍ ശക്തി പ്രാപിക്കണമെന്നതുമാണ് ആഗ്രഹമെന്ന് ബിഷപ് ബാരെറ്റോ കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടത്തില്‍ ദേവനാഗരി ബൈബിളിന്റെ എണ്ണായിരം കോപ്പികളാണ് അച്ചടിച്ചിരിക്കുന്നത്.
Image: /content_image/India/India-2019-10-30-07:29:22.jpg
Keywords: ബൈബി

11567
Category: 10
Sub Category:
Heading: സമാധാനത്തിനായി വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബലിയര്‍പ്പണവുമായി കൊറിയ
Content: സിയോള്‍: കൊറിയന്‍ ഉപദ്വീപില്‍ യുദ്ധവും സംഘര്‍ഷവും അവസാനിച്ച് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി ഒരു വര്‍ഷത്തേക്ക് വിശുദ്ധ ബലിയര്‍പ്പണവുമായി കൊറിയന്‍ സഭ. വര്‍ഷത്തിലെ ഓരോ ദിവസവും ഈ നിയോഗവുമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനാണ് ദക്ഷിണ കൊറിയന്‍ മെത്രാന്‍ സമിതിയുടെ പ്ലീനറി യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. 2019 ഡിസംബര്‍ 1 മുതല്‍ 2020 നവംബര്‍ 28 വരെ സമാധാന പുനഃസ്ഥാപനത്തിനായി പ്രത്യേക കുര്‍ബാന അര്‍പ്പിക്കുവാനാണ് തീരുമാനം. കൊറിയന്‍ മേഖലയെ രണ്ടായി വിഭജിച്ച യുദ്ധം ആരംഭിച്ചതിന്റെ അന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് 2020 ജൂണില്‍ സമാധാനവാരം ആചരിക്കുവാനും പരിപാടിയുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ രൂപതയിലേയും ഇടവകകളോടും സമാധാന പുനഃസ്ഥാപനം ലക്ഷ്യമാക്കി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു കഴിഞ്ഞു. മുന്‍പത്തേക്കാളും കൂടുതലായി സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ഇപ്പോഴാണെന്നാണ് ദക്ഷിണ കൊറിയയിലെ മെത്രാന്‍മാര്‍ ഒന്നടങ്കം പറയുന്നത്. ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ സംഘട്ടനങ്ങളിലൊന്നായ കൊറിയന്‍ യുദ്ധം 1950 ജൂണ്‍ 25-നാണ് പൊട്ടിപ്പുറപ്പെട്ടത്. വടക്കന്‍ മേഖലയിലെ സൈന്യം ചൈനയുടെ സഹായത്തോടെ അമേരിക്കയുടെ പിന്തുണയുള്ള തെക്കന്‍ മേഖലയെ ആക്രമിക്കുകയായിരുന്നു. മൂന്നു വര്‍ഷം നീണ്ടു നിന്ന യുദ്ധത്തില്‍ 30 ലക്ഷത്തോളം ആളുകള്‍ ഇരകളായെന്നാണ് കണക്കാക്കപ്പെടുന്നത്. രേഖകളില്‍ അവസാനിച്ചുവെങ്കിലും, യുദ്ധത്തിന്റെ അസ്വാരസ്യങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 1953-ലെ യുദ്ധവിരാമത്തോടെ കൊറിയന്‍ ഉപദ്വീപ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു. അന്നുമുതല്‍ പ്യോങ്ങ്യാങ്ങും സിയോളും തമ്മില്‍ ഭിന്നത തുടരുകയാണ്. ഈ സാഹചര്യത്തില്‍ സമാധാനത്തിനായി ഏറ്റവുമധികം പ്രാര്‍ത്ഥിക്കേണ്ട സമയമാണിതെന്ന് മെത്രാന്‍ സമിതി പറയുന്നു. കൊറിയന്‍ സമയം എല്ലാ ദിവസം രാവിലെ ഒന്‍പതു മണിക്കാണ് സമാധാനത്തിന് വേണ്ടിയുള്ള പ്രത്യേക ബലിയര്‍പ്പണം രാജ്യത്തെ ദേവാലയങ്ങളില്‍ നടക്കുക.
Image: /content_image/News/News-2019-10-30-08:09:38.jpg
Keywords: കൊറിയ

11568
Category: 13
Sub Category:
Heading: കാമറൂണില്‍ വീണ്ടും ബൈബിള്‍ പരിഭാഷകന്‍ കൊല്ലപ്പെട്ടു: പിന്നില്‍ ഇസ്ളാമിക ഗോത്ര തീവ്രവാദികള്‍
Content: കാമറൂണ്‍: സര്‍ക്കാരും വിഘടനവാദികളായ ഗറില്ലകളും തമ്മിലുള്ള പോരാട്ടം രൂക്ഷമായ തെക്കന്‍ കാമറൂണിലെ ആംഗ്ലോഫോണ്‍ മേഖലയിലെ വും ഗ്രാമത്തില്‍ വീണ്ടും ബൈബില്‍ പരിഭാഷകന്‍ കൊല്ലപ്പെട്ടു. വൈക്ലിഫ് ബൈബിള്‍ പരിഭാഷകരുമായി ബന്ധപ്പെട്ട ‘കാമറൂണ്‍ അസോസിയേഷന്‍ ഫോര്‍ ബൈബിള്‍ ട്രാന്‍സലേഷന്‍സ് ആന്‍ഡ് ലിറ്ററസി’ (CABTAL) യുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു ബെഞ്ചമിന്‍ ടെം എന്ന നാല്‍പ്പത്തിയെട്ടുകാരനെയാണ് ഒക്ടോബര്‍ 20 ഞായറാഴ്ച ഭവനത്തില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ഇസ്ളാമിക തീവ്രവാദികളായ ഫുലാനി ഗോത്രക്കാരാണ് കൊലപാതകത്തിന്റെ പിന്നിലെന്നു സംശയിക്കപ്പെടുന്നു. സര്‍ക്കാര്‍ അനുകൂലികളായ ഫുലാനി ഗോത്രക്കാര്‍ തന്നെയാണ് അരുംകൊലയുടെ പിന്നിലെന്ന് പ്രദേശവാസികളും ആവര്‍ത്തിച്ചിട്ടുണ്ട്. കാമറൂണ്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനും, ഒയാസിസ് നെറ്റ്വര്‍ക്ക് ഫോര്‍ കമ്മ്യൂണിറ്റി ട്രാന്‍സ്ഫോര്‍മേഷന്‍ എന്ന പ്രേഷിത കൂട്ടായ്മയുടെ തലവനുമായ എയിഫി ടെമ്പോണ്‍ ഫേസ്ബുക്കിലൂടെയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ‘കഴിഞ്ഞ രാത്രിയില്‍ മറ്റൊരു ബൈബിള്‍ പരിഭാഷകനായ സുഹൃത്ത് കൂടി കശാപ്പു ചെയ്യപ്പെട്ടു’ എന്നാണ് ടെമ്പോണിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ വും ഗ്രാമത്തില്‍ രണ്ടാമത്തെ ബൈബിള്‍ പരിഭാഷകനാണ് ബെഞ്ചമിന്‍ ടെം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ആങ്കുസ് ഫുങ്ങ് എന്ന ബൈബിള്‍ പരിഭാഷകന്‍ ഫുലാനികളാല്‍ കൊല ചെയ്യപ്പെട്ടത്. പുതിയ നിയമം പ്രാദേശിക ഭാഷയായ അഘെമിലേക്ക് പരിഭാഷ ചെയ്തുവരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യക്കും ആക്രമണത്തില്‍ ഗുരുതരമായ മുറിവേറ്റിരുന്നു. വും ഗ്രാമത്തില്‍ മാത്രം ഇതിനോടകം തന്നെ ഇരുപതിലധികം ആളുകളെ ഫുലാനികള്‍ കൊല ചെയ്യുകയും അവരുടെ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ ഫുലാനികളെ കൂട്ടുപിടിക്കുകയാണെന്ന ആരോപണം ശക്തമാണ്.
Image: /content_image/News/News-2019-10-30-10:16:31.jpg
Keywords: ബൈബി, ആഫ്രി

11569
Category: 11
Sub Category:
Heading: ദൈവവിളി വര്‍ദ്ധനവിനായി ദേശീയ ദൈവവിളി വാരവുമായി നെതർലാന്‍റ്
Content: ആംസ്റ്റര്‍ഡാം: പ്രാര്‍ത്ഥനയും വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും വഴി വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തിലുള്ള കുറവു നികത്താന്‍ ദേശീയ ദൈവവിളി വാരവുമായി യൂറോപ്യന്‍ രാജ്യമായ നെതർലാന്‍റ്. നവംബർ 3 ഞായർ മുതൽ 9 ശനിവരെ നെതർലാന്റില്‍ എല്ലാ രൂപതകളേയും ഉൾപ്പെടുത്തിക്കൊണ്ടാണ് ദേശീയ ദൈവവിളി വാരം നടക്കുക. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പ്രാർത്ഥന ശുശ്രൂഷകളില്‍ പൗരോഹിത്യത്തിലേക്കും, ഡീക്കൻ പട്ടത്തിലേക്കും സന്യാസജീവിതത്തിലേക്കുള്ള വിളിയായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. സഭയിൽ സന്യസ്ഥ വിളിയുടെ അടിസ്ഥാന ആവശ്യത്തിന് ഊന്നൽ നൽകാനാണ് ദൈവവിളി ആചരണമെന്ന് ഡച്ച് സന്യാസസഭകളുടെ കോൺഫറൻസുമായി ഒന്നിച്ച് വാരത്തിനു നേതൃത്വം നൽകുന്ന ദേശീയ മെത്രാൻ സംഘത്തിന്‍റെ കുറിപ്പിൽ പറയുന്നു. ഡച്ച് കത്തോലിക്ക സഭയുടെ മദ്ധ്യസ്ഥനായ വിശുദ്ധ വില്ലിബ്രോഡിന്‍റെ തിരുനാളുമായി ബന്ധപ്പെട്ടാണ് വാരാചരണം നടക്കുന്നതു എന്നതും ശ്രദ്ധേയമാണ്. വിശ്വാസികൾ പുതിയ ദൈവവിളികൾക്കായി ആവശ്യപ്പെടുന്നില്ലെങ്കിൽ, കർത്താവു പോലും അത് നൽകില്ലെന്നു വൈദിക വിദ്യാർത്ഥികളുടെ ഫൊര്‍മേഷന്‍ ഡയറക്ടര്‍ ഫാ.പാട്രിക് കൂയിപ്പേഴ്സ് പറഞ്ഞു. താൻ അനുഭവിച്ച വിഷമ ഘട്ടങ്ങളിലും ധൈര്യത്തോടെ വിശ്വാസം പ്രചരിപ്പിച്ച വില്ലിബ്രോർഡ് ഒരു തുടർ മാതൃകയാണെന്നും, വാരാചരണം വഴി നെതർലാന്‍റിലെ ഉയർന്നു വരുന്ന വൈദികരുടെയും, പല സന്യാസസഭകളിലുമുള്ള അംഗങ്ങളുടെ കുറവും ഗൗരവമായ പ്രശ്നമാണെന്ന് ഉയർത്തി കാണിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-10-30-11:27:44.jpg
Keywords: ദൈവവിളി