India - 2026

അരുവിത്തുറ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

സ്വന്തം ലേഖകന്‍ 23-04-2019 - Tuesday

അരുവിത്തുറ: പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കപറന്പില്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോസഫ് അന്പാട്ടുപടവില്‍, ഫാ. ജോര്‍ജ് പൈന്പിള്ളില്‍, ഫാ.ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരായിരുന്നു. കൊടിയേറ്റിനു ശേഷം പള്ളി മൈതാനിയില്‍ മെഴുകുതിരി ജപമാല പ്രദക്ഷിണവും നടത്തി. ഇന്ന് രാവിലെ 9.30 നു അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപം മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും.

വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് തിരുസ്വരൂപം പുറത്തെടുക്കുന്നത്. പത്തിനു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിക്കും. ഉച്ചയ്ക്ക് 12.00, 1.30, 2.45 വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം 4.30 നു വിശുദ്ധ കുര്‍ബാന, നൊവേന മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ പത്തിന് തിരുനാള്‍ റാസ ഫാ.മാത്യു വെണ്ണായിപ്പള്ളില്‍. 12.15 പ്രദക്ഷിണം. 25ന് ഇടവകക്കാരുടെ തിരുനാള്‍. അന്നേ ദിവസം വൈകുന്നേരം 5.30ന് മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »