Events

ഏപ്രില്‍ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മാർ റാഫേൽ തട്ടിൽ നയിക്കും

ബാബു ജോസഫ്‌ 30-03-2016 - Wednesday

ലോക സുവിശേഷ വത്കരണത്തില്‍ സീറോമലബാര്‍ സഭയുടെ ശബ്ദവും, കേരള കരിസ്മാറ്റിക് കമ്മീഷന്‍റെ ചെയര്‍മാനുമായ, തൃശ്ശൂര്‍ അതിരൂപതയുടെ സഹായ മെത്രാൻ മാര്‍ റാഫേല്‍ തട്ടില്‍ ഇത്തവണ സോജി അച്ചനോടൊപ്പം രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നയിക്കും.

വിവിധ ഭാഷക്കാരും ദേശക്കാരും ഒരുമിച്ച് പങ്കുചേരുന്ന യൂണിവേഴ്സല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആയി മാറിയ സെഹിയോന്‍ ‍യു.കെ.യുടെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍, പ്രമുഖ വചന പ്രഘോഷകനായ തട്ടില്‍ പിതാവിന്‍റെ സാന്നിദ്ധ്യം പരിശുദ്ധാത്മ അഭിഷേകമായി മാറും. അതി വിനയവും ലാളിത്യവും കൊണ്ട് ദൈവ സ്നേഹത്തിന് അതിര്‍ വരമ്പുകള്‍ ഇല്ല എന്നു തെളിയിച്ചു കൊണ്ടിരിക്കുന്ന രണ്ട് ആത്മീയ നേതൃത്വങ്ങള്‍ ഈ പരിശുദ്ധാത്മ ശുശ്രൂഷയില്‍ ഒന്നിച്ച് അണിനിരക്കുന്നു എന്നതാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്‍റെ പ്രത്യേകത. മാര്‍ തട്ടിലിന്‍റെ വാക്കുകള്‍ക്കായി ജനം പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നു.

യു.കെ.യിലെയും യൂറോപ്പിലെ തന്നെയും ഏറ്റവും വലിയ ആത്മീയ കൂട്ടായ്മയ്ക്കായി ദൈവം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് എല്ലാ മാസവും ആയിരങ്ങളാണ് എത്തുന്നത്. ഇംഗ്ലീഷ് ജനതയോടു ചേര്‍ന്നു നിന്നു കൊണ്ട് ക്രിസ്തീയ പാരമ്പര്യങ്ങളും മൂല്യങ്ങളും ഉയര്‍ത്തി പിടിച്ച് മക്കളെ കുടുംബത്തിനും സമൂഹത്തിനും ഒരു നേട്ടമാക്കി തീര്‍ക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ശുശ്രൂഷകള്‍ അഞ്ച് വയസ്സു മുതല്‍ വിവിധ പ്രായക്കാരായ കുട്ടികള്‍ക്ക് എല്ലാ മാസവും മുടങ്ങാതെ വൈദികരുടെ നേതൃത്വത്തില്‍ നല്‍കപ്പെടുന്നു എന്നുള്ളതാണ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍റെ പ്രധാന സവിശേഷത. തീര്‍ത്തും സൗജന്യമായി കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന കിംഗ്‌ഡം റവലേറ്റര്‍ (Kingdom Revelator) മാസികയും, കുട്ടികള്‍ സ്വയം അവരവരുടെ സ്കൂളുകളിലും, കോളേജുകളിലും ടീച്ചേഴ്സിന്‍റെ സഹായത്തോടെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ തുടങ്ങുന്നു എന്നുള്ളതും ഈ ശുശ്രൂഷയുടെ ഏറ്റവും വലിയ നേട്ടമാണ്. ഭാഷയുടെയും ദേശത്തിന്‍റെയും അതിര്‍ വരമ്പുകള്‍ ലംഘിച്ചു കൊണ്ട് മറ്റു രാജ്യങ്ങളില്‍ നിന്നു പോലും രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലേയ്ക്ക് ആളുകള്‍ എത്തുന്നു.

സെഹിയോന്‍ എന്ന മിനിസ്ട്രിയുടെ ശുശ്രൂഷ എന്നതിലുപരി ഏത് തലത്തിലൂടെയും ദൈവത്തെ അറിഞ്ഞ അല്ലെങ്കില്‍ അറിയാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മാറിയിരിക്കുകയാണ്. ഒറ്റയ്ക്കും കൂട്ടായും വിവിധങ്ങളായ മിനിസ്ട്രികളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഒരുമിച്ച് പങ്കെടുക്കുന്ന കാഴ്ച ദൈവ സ്നേഹത്തിന് അതിര്‍ വരമ്പുകള്‍ ഇല്ല എന്ന്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു. കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍, കുടുംബ പ്രേഷിത രംഗത്ത് വര്‍ഷങ്ങളായി ശുശ്രൂഷ ചെയ്യുന്നതും, ജീസസ് യൂത്ത് മിനിസ്ട്രിയുടെ യു.കെ.ആനിമേറ്ററുമായ ബ്രദര്‍ ജോസ് മാത്യുവിന്‍റെ സാന്നിദ്ധ്യവും അദ്ദേഹത്തിന്‍റെ വാക്കുകളും ഇതിന് ഉത്തമ ഉദാഹരണമാണ്.

ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ ഭാഗമായി ആയിരക്കണക്കിന് കുട്ടികള്‍ക്ക് പലവിധ ശുശ്രൂഷകളിലൂടെ ദൈവസ്നേഹത്തില്‍ വളരുവാനുള്ള പ്രചോദനമേകിയ ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍ ഈ കാലഘട്ടത്തില്‍ ദൈവ വചനത്തിന് കുടുംബജീവിതത്തില്‍ ഉള്ള പ്രാധാന്യത്തെപ്പറ്റി കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അടിവരയിട്ടു പറയുകയുണ്ടായി.

ബ്രദര്‍ പ്രിന്‍സ് വിതയത്തിൽ നൽകുന്ന വചന സന്ദേശത്തിന്റെ Video കാണുവാൻ ഇവിടെ Click ചെയ്യുക

ഏപ്രില്‍ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി പതിവ് പോലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി കോച്ചുകള്‍ ബുക്ക്‌ ചെയ്തു കഴിഞ്ഞു. ഇരുന്നൂറിലേറെ വരുന്ന സെഹിയോന്‍ ടീം അംഗങ്ങള്‍. കണ്‍വെന്‍ഷന്‍ വിജയത്തിനായി ഒറ്റക്കും, കൂട്ടായും ഫാ. സോജി ഓലിക്കലിനോടൊപ്പവും പ്രാര്‍ത്ഥനാ നിരതരായിരിക്കും. ഏപ്രില്‍ ഒന്‍പതിന് രാവിലെ തന്നെ കണ്‍വെന്‍ഷന്‍ സ്ഥലമായ ബഥേല്‍ സെന്‍ററില്‍ എത്തിച്ചേരുന്ന തട്ടില്‍ പിതാവിന് സെഹിയോന്‍ ടീം അംഗങ്ങള്‍ വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന്‍ എട്ട് മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകിട്ട് നാലിന് അവസാനിക്കും.

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലേയ്ക്ക് ഫാ. സോജി ഓലിക്കലും സെഹിയോന്‍ ‍ടീം അംഗങ്ങളും ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

More Archives >>

Page 1 of 3