Meditation. - April 2025
ക്രിസ്തുവെന്ന യഥാര്‍ത്ഥ സ്നേഹിതനെ നാം കണ്ടെത്തേണ്ടിയിരിക്കുന്നു.
സ്വന്തം ലേഖകന്‍ 27-04-2016 - Wednesday
"ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു" (യോഹ 10:14).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 31
അനേകം സ്വഭാവ സവിശേഷതകളടങ്ങിയ ഒരു ദൈവീക സൃഷ്ടിയാണ് മനുഷ്യന്‍. ജീവിതത്തിന്റെ രഹസ്യാത്മകത സൂക്ഷിക്കുവാനും അല്ലെങ്കില്‍ അത് മറ്റുള്ളവരുമായി പങ്ക് വെയ്ക്കുവാനുള്ള സ്വാതന്ത്ര്യം ആ മനുഷ്യന്റെ ഇഷ്ടമാണ്. എന്നിരിന്നാലും ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ സഹായിക്കുവാൻ കഴിയുന്ന, തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വ്യക്തിയെ മനുഷ്യന് ആവശ്യമാണ്. ജീവിതത്തില്‍ ദുഃഖങ്ങളും പ്രശ്നങ്ങളും പങ്ക് വെക്കാന്‍ കഴിയുന്ന നല്ല ഒരു മിത്രത്തിനായി പലരും ആഗ്രഹിക്കാറുണ്ട്.
ഈ നല്ല സ്നേഹിതനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ഉടനെ അവസാനിപ്പിക്കുക. കാരണം എല്ലാം തുറന്നു പറയാനും നന്മയ്ക്കായി നമ്മുടെ ഭാവിയെ മാറ്റാനും കഴിയുന്ന ഒരു യഥാര്‍ത്ഥ സ്നേഹിതനാണ് നമ്മുടെ കര്‍ത്താവ്. ജീവിതത്തില്‍ യേശുവിനെ നമ്മുടെ സ്നേഹിതനായി സ്വീകരിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ആദ്ധ്യാത്മികരഹസ്യങ്ങളുടെ ശുശ്രൂഷകനായി മാറുന്നു. 'ഞാൻ എനിക്കുള്ളവയേയും, എനിക്കുള്ളവ എന്നേയും അറിയുന്നുവെന്നാണ് നമ്മോടു ദൈവം സംസാരിച്ചത്. അതിന്റെ പിന്തുടർച്ചയായി വരുന്ന വാക്ക് അവന്റെ ആത്മാര്‍ദ്ധ സ്നേഹത്തിന്റെ ആഴത്തെ ഒരു വട്ടം കൂടി എടുത്തു കാണിക്കുന്നു- 'നല്ലയിടയന്‍ ആടുകൾക്കു വേണ്ടി സ്വജീവന്‍ ബലിയര്‍പ്പിക്കുന്നു'. ജീവിതത്തിലെ ഓരോ നിമിഷവും ക്രിസ്തുവെന്ന യഥാര്‍ത്ഥ സ്നേഹിതനോട് ഉള്ളു തുറന്നു പങ്ക് സംസാരിക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 16.5.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
