India - 2026
ചാവറയച്ചനെ കുറിച്ച് ദേശീയ വെബിനാര്‍
പ്രവാചക ശബ്ദം 08-01-2021 - Friday
കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല ചാവറ ചെയറിന്റെയും ചാവറയച്ചന് സ്ഥാപിച്ച ആദ്യ തദ്ദേശീയ സന്യാസ സഭകളായ സിഎംഐ, സിഎംസി എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് ചാവറയച്ചന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ 10ന് വൈകിട്ട് 6.30ന് ദേശീയ വെബിനാര്‍ സംഘടിപ്പിക്കും. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും. സിഎംഐ പ്രിയോര്‍ ജനറല്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് ജോണ്‍പോള്‍ മോഡറേറ്ററാകും.
എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, സിസ്റ്റര്‍ ഡോ. ജോസി മരിയ, ഡോ. ജോണ്‍ ജോസഫ് കെന്നഡി, റവ. ഡോ. വര്‍ഗീസ് പന്തലൂക്കാരന്‍ എന്നിവര്‍ പ്രഭാഷണം നടത്തുമെന്നു സിഎംഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. മാര്ട്ടിന് മള്ളാത്ത് അറിയിച്ചു. വെബിനാറില്‍ പങ്കെടുക്കുന്നതിനു സൂം മീറ്റിംഗ് ഐഡി 496 489 4232. Password: chavara
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















